ആദ്യമായി ഒരാണിന്റെ സ്പർശനം .. ആ സമയത്ത് മഴയും ഒന്നു കണ്ണടച്ചു. .. ഇതു വരെ ആർത്തുലച്ച് പെയ്തിരുന്ന മഴ.

മേലേക്കാട്ടിൽ തറവാട് പേരുകേട്ട കുടുംബം

“”ഞാൻ ധന്യ അച്ഛൻ ,അമ്മ ,ഒരു അനുജത്തി അതായിരുന്നു എന്റെ കുടുംബം …. ഒരു ഇടത്തരം കുടുംബം അച്ഛൻ പഴയ പട്ടാളക്കാരൻ.. സാമ്പത്തികമായി പ്രത്യേകിച്ച് പറയാൻ ഒന്നുമില്ല.. പെൻഷൻ തുക കൊണ്ട് അങ്ങിനെ കഴിഞ്ഞു കൂടി ജീവിക്കുന്നു .അച്ഛന്റെ നിർബന്ധത്തിനു വഴങ്ങി കൊണ്ടായിരുന്നു. ഒരു വിവാഹത്തിന് സമ്മതിച്ചത്..

 

പഠിക്കുന്ന സമയത്ത് പഠിക്കണമെന്ന് എല്ലാവരും പറയാറുണ്ടെങ്കിലും അതൊന്നും പറഞ്ഞാൽ കേൾക്കാത്ത ചില അച്ഛൻമാരിൽ ഒരാൾ.മേലേക്കാട്ടിൽ ശ്രീധരൻ.. എന്നാൽ പെൺകുട്ടികൾ പുര നിറഞ്ഞ് നില്ക്കുമ്പോൾ അച്ഛൻ മാർക്ക് ആധിയാണ് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല .അന്ന് അമ്പലത്തിൽ പോയി. തിരിച്ചു വരുമ്പോൾ മുറ്റത്ത് വില കൂടിയ ഒരു കാർ കിടക്കുന്നതു കണ്ടിട്ടവൾ.. അടുക്കള വാതിലുടെ അകത്ത് കയറി..

 

“”ആരാ അമ്മേ.. ഉമ്മറത്ത്. ഒരു കാറും കിടപ്പുണ്ടല്ലോ..””

 

“”അതോ.. നിന്നെ പെണ്ണുകാണാൻ ഒരു കൂട്ടര് വന്നിട്ടുണ്ട് .അവരുടേതാണ്. വലിയ കുടുബമാണ് .. നടന്നു കിട്ടായാൽ നിന്റെ ഭാഗ്യമാണ് മോളേ..””

 

അഞ്ചു മിനിറ്റിനുള്ളിൽ അമ്മ ചെക്കനെ കുറിച്ച് 500 കാര്യങ്ങൾ നിരത്തി ..

 

“”മതി അമ്മേ…. കാതു പൊളിയുന്നു.

 

അമ്മേ.. എന്തിനാണ് ഇത്ര പെട്ടന്ന്. ഒരു വിവാഹം :എനിയ്ക്ക് പഠിക്കണം.

അതെല്ലാം മോള് അച്ഛനോട് പറഞ്ഞാൽ മതി..നിന്ന് ചിണുക്കാതെ ഈ ചായ ഒന്നു കൊണ്ടുപോയി കൊടുത്താട്ടെ..””

 

അമ്പലത്തിൽ നിന്നു വന്ന അതേ വേഷത്തിൽ അവൾ വിഷ്ണുന്റെ മുന്നിൽ ചായയുമായി ചെന്നു നിന്നു.. ..

 

അവൾക്കാണേൽ ഈ വിവാഹത്തിന് ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല .. കാരണം. വിഷ്ണുവേട്ടൻ വളരെ സമ്പത്തുള്ള ഒരു കുടുബത്തിലെ ഏക മകൻ നല്ല വിദ്യാഭ്യാസം .നല്ല ഉയർന്ന ജോലി .. .

 

.പക്ഷെ അതെല്ലാം.. അവളുടെ വെറും തോന്നലുകൾ മാത്രമാണെന്ന്.. വിഷ്ണുവേട്ടൻ അച്ഛനോട് സമ്മതം മൂളിയപ്പോൾ മനസ്സിലായി..

 

ഇടവപാതിയിലെ മഴ നിന്ന് പെയ്യുകയാണ് ടാർ പാള ഷീറ്റിൽ മഴവെള്ളം വന്നു പതിക്കുമ്പോൾ ഒരു നാദസ്വരത്തിന്റെ ഫീൽ… വിഷ്ണു പൂജാരിയുടെ കയ്യിൽ നിന്ന് താലി ഏറ്റുവാങ്ങി..

 

പുണ്യാഹത്തിൽ കുതിർന്ന തുളസിയും ചെത്തിപ്പൂവും ഞങ്ങളുടെ ദേഹത്തേയ്ക്ക് എറിഞ്ഞപ്പോൾ ഒരു കുളിര്.. അനുഭവപ്പെട്ടു..

മാംഗല്യം തന്തു നാനേ ന..പൂജാരി മന്ത്രങ്ങൾ ഉരുവിട്ടു…

 

“”ഇനി താലികെട്ടിക്കോളാ….””

 

വിഷ്ണു വിറയ്ക്കുന്ന കയ്യുമായി ധന്യയുടെ കഴുത്തിൽ താലിചാർത്തി. .. വിഷ്ണുവിന്റെ കരസ്പർശനം പിൻകഴുത്തിൽ തൊട്ടപ്പോൾ ധന്യയുടെ കാലിന്റെ പെരുവിരലിൽ നിന്ന് എന്തോ ഒരു കുളിർ ഉച്ചി വരെയിൽ എത്തി.. ആദ്യമായി ഒരാണിന്റെ സ്പർശനം ..

 

ആ സമയത്ത് മഴയും ഒന്നു കണ്ണടച്ചു. .. ഇതു വരെ ആർത്തുലച്ച് പെയ്തിരുന്ന മഴ.. ഒരു ഇടവേളയിട്ടു കൊണ്ട് മൗനത്തിൽ തല താഴ്ത്തി നിന്നു….

 

മഴയായതിനാൽ അധികം ഫോട്ടോ ഒന്നും എടുക്കേണ്ടി വന്നില്ല ..

മഴയത്ത് ക്യാമറയെങ്ങാനും നനഞ്ഞാലോ.. എന്ന പേടി. ക്യാമറമേൻ ഒരു പരീക്ഷണത്തിനു മുതിർന്നില്ല…

വീട്ടിലെ ചടങ്ങുകളെല്ലാം കഴിഞ്ഞ് കാറിൽ കയറി ഇരുന്നു .. ഇനി വിഷ്ണുവേട്ടന്റെ വീട്ടിലേയ്ക്ക് ഉള്ള യാത്രയാണ് . ഉള്ളിൽ ഒരു പെടപ്പ് ..ആദ്യമായിട്ടാ ആ വീട്ടിലേയ്ക്ക്.. വിഷiണുവേട്ടന്റെ വീടിനെ കുറിച്ചുള്ള അമ്മയുടെ പെരുപ്പിക്കൽ കൂടിയായപ്പോൾ മനസ്സിൽ ഒരു ആധി.

 

“”വല്ലാത്ത ഒരു മഴ അല്ലേ. ധന്യ.. ”

 

എന്തങ്കിലും

സംസാരിക്കണം എന്ന അർത്ഥത്തിൽ വിഷ്ണു

ധന്യയോട് ചോദിച്ചു.

 

“”ഉം “”

 

അവൾ ഒന്നു മൂളി ..

ഞങ്ങളുടെ രണ്ടു പേരുടേയും നടുക്ക് വച്ചിരുന്ന പൂമാലയെടുത്ത് വിഷ്ണു കാറിന്റെ പിന്നിലേയ്ക്ക് വച്ചു.. അവളോട് ചേർന്നിരുന്നു.. അവന്റെ കൈകൾ ധന്യയുടെ കൈകളോട് ചേർത്തു പിടിച്ചു.. വിഷ്ണു ഒന്നു പുഞ്ചരിച്ചു .. നാണത്താൽ അവൾ തല താഴ്പോട്ടാക്കി.വിഷ്ണുവേട്ടന്റെ വീട്ടിലെ ചടങ്ങുകൾ എല്ലാം കഴിഞ്ഞ് സ്വന്തം വീട്ടിൽ തിരിച്ചു വന്നപ്പോഴാണ് ഒരാശ്വാസം കിട്ടിയത് അതുവരെ അടക്കിപിടിച്ച ടെൻഷൻ എല്ലാം മാറി..

ബന്ധുക്കൾ ഒരോന്നായി പിരിഞ്ഞു പോയി.. അത്യാവശ്യം കുടുബക്കാർ മാത്രം ഉണ്ട് എല്ലാവരും വിഷ്ണുവേട്ടനോട് ഒരോന്ന് ചോദിച്ചു കൊണ്ടേയിരുന്നു ..

ബോറടിച്ചു കാണും പാവത്തിന്

ഭക്ഷണം കഴിച്ച് വിഷ്ണുവേട്ടൻ നേരത്തേ പോയി കിടന്നു..ചടങ്ങിന് ഞാൻ പാലുമായി മുറിയിൽ എത്തി..

 

ചാരിയിട്ടിരുന്ന വാതിൽ തുറന്നു അവൾ അകത്തുകയറി .വിഷ്ണുവേട്ടൻ ചെറിയ മയക്കത്തിലായിരുന്നു

വാതിൽ കുറ്റിയിട്ടുന്ന ശബ്ദം കേട്ടിട്ടു വിഷ്ണുവേട്ടൻ പെട്ടന്ന് ചാടിയെഴുന്നേറ്റു.

 

“”ഏട്ടൻ ഉറങ്ങിയോ..”

 

“”ഏയ് ചുമ്മാ.. ഒന്നു കിടന്നതാ..”ഇവിടെ നല്ല തണുപ്പ് .. “”

 

“അവൾ വേഗം പോയി തുറന്നു കിടന്ന ജനാലകൾ അടച്ചിട്ടു ..

 

“”ഫാൻ ഓഫാക്കട്ടെ ഏട്ടാ..””

 

“”തീർച്ചയായും.. അല്ലെങ്കിൽ

ഞാൻ തണുത്തു വിറച്ചു ചാവും””

 

അവൾ ആ പാൽഗ്ലാസ്സ് അവനു നേരെ നീട്ടി-

 

“”ധന്യേ ഒരു കട്ടൻ മതിയായിരുന്നു ..””

 

“”ഒരു 5 മിനിറ്റ് ഏട്ടാ. ഞാൻ പോയി കൊണ്ടു വരാം..

വേണ്ട ഇനിയിപ്പോൾ വേണ്ട .. സമയം ഒരു പാടായി ..””

 

“”പാൽ മോള് കുടിച്ചോ..ഞാൻ കഴിയ്ക്കാറില്ല.””

 

അവൻ അവളുടെ കൈ പിടിച്ചു കിടക്കയിൽ ഇരുത്തി..

 

ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതി ഞാൻ തന്നെയാ … സ്വപ്നത്തിൽ കണ്ടതുപോലെയുള്ള സുന്ദരനായ പുരുഷൻ..

ഒരു തരി സ്ത്രിധനം വാങ്ങാതെ കുട്ടിയെ മാത്രം മതി എന്നു പറയുന്ന ഏത് ഒരാണ് ഇപ്പോൾ ഉള്ളത്..

ഇനി തന്റെ ദൈവം എന്റെ വിഷ്ണുവേട്ടൻ ആണ്

 

“”ധന്യ നീ എന്താണ് ആലോചിക്കുന്നത്””

 

“”ഒന്നുമില്ല.ഏട്ടാ.. “”

 

“”കിടക്കണ്ടേ..””

 

ഉം..

 

കയ്യത്തിച്ച് വിഷ്ണുവേട്ടൻ ലൈറ്റ് ഓഫ് ചെയ്തു ..

പുറത്ത് നല്ല മഴ പെയ്യുന്നുണ്ടായിരുന്നു …

പെട്ടന്ന് ഒരു ഇടി വെട്ടിയപ്പോൾ അവൾ അവനെ കെട്ടിപിടിച്ചു..

തന്റെ ജീവിതത്തിലെ ആദ്യത്തെ പുരുഷ സംഗമം ..

എന്നാൽ വിഷ്ണു അവളുടെ പിടിവിടുവിച്ച് അല്പം മാറി കിടന്നു..

അവൾക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ആദ്യ രാത്രിയിലെ ടെൻഷൻ ആയതുകൊണ്ടാവും എന്നു കരുതി.. സമാധാനിച്ചു..

 

ആദ്യരാത്രി …എല്ലാ രാത്രിയെപോലെ ആ രാത്രിയും അങ്ങിനെ സാധാരണ രീതിയിൽ കടന്നുപോയി…പിന്നീടുള്ള രാത്രിയിൽ വിഷ്ണുവേട്ടൻ ഇതു പോലെത്തന്നെയായിരുന്നു… ജീവിതത്തിൽ ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന ചില സ്വകാര്യ സുഖങ്ങൾ പോലും അവൾക്ക് അന്യമായിക്കൊണ്ടിരിക്കുന്നു ..

 

അവന്റെ അകൽച്ച കണ്ടിട്ടാവണം അവൾ ഒരു ദിവസം വിഷ്ണു വിനോട് നേരിട്ട് ചോദിച്ചു..

 

“”ഏട്ടന് എന്നെ ഇഷ്ടമായില്ലേ..ഏട്ടന്റെ മനസ്സിലുള്ള ഒരു പെണ്ണ് ഞാനായിരുന്നില്ല അല്ലേ.. ”

 

“സമ്പത്തിന് മാത്രമേ കുറവുള്ളൂ…

സ്നേഹിക്കാൻ മാത്രമറിയാവുന്ന ഒരു മനസ്സുണ്ട് എനിക്കു ”

 

എന്നെ ഇഷ്ടമില്ലെങ്കിൽ പിന്നെ എന്തിനാ ഈ വിവാഹത്തിന് സമ്മതിച്ചേ..

ഭാര്യ എന്ന പട്ടം നൽകി വീടെന്ന ഈ

കാരാഗൃഹത്തിൽ അടയ്ക്കാനാണോ ..

താലി മാത്രം കെട്ടിയത് കൊണ്ട് ഭർത്താവാകില്ല.

ഒരു ഭർത്താവിൽ നിന്ന് ഒരു പെണ്ണ് പലതും പ്രതീക്ഷിക്കുന്നുണ്ട്.. ഒരു അമ്മയാകാൻ എനിയ്ക്ക് അവകാശമില്ലേ..””

 

അതിനു മറുപടി പറയാതെ അവൻ മുഖം താഴ്ത്തി നിന്നു ….

പിന്നീടുള്ള ദിനങ്ങൾ ഒരു കുടുബത്തിൽ നടക്കുന്ന പോലെയായിരുന്നില്ല

 

അവളുടെ ആ മൗനം വിഷ്ണുവേട്ടനെ വല്ലാതെ തളർത്തിയിരുന്നു . എന്തോ ചോദിക്കാൻ പാടില്ലാത്തതെന്ന് ചേദിച്ചു എന്ന കുറ്റബോധം അവളെയും വല്ലാതെ വേട്ടയാടി……

 

പിന്നീടങ്ങോട്ട് വിഷ്ണുവേട്ടൻ വളരെ അധികം മാറിയിരുന്നു എന്ന് അവൾക്ക് തോന്നി …അധികം ആരോടും സംസാരിക്കില്ല. ആവിശ്യത്തിന് മാത്രം സംസാരിക്കുന്ന ഒരു വിഷ്ണുവേട്ടൻ ആയി മാറിപ്പോയി..

എന്തെങ്കിലും ചോദിച്ചാൽ മാത്രം മറുപടി പറയുന്ന ഒരു പാവത്താനെ പ്പോലെ..

ഞാൻ സ്വപ്നം കണ്ട വിഷ്ണുവേട്ടൻ അല്ല ഇപ്പോൾ

എന്റെ മുന്നിൽ നിന്ന് വസ്ത്രം മാറുകയില്ല .ഞാൻ വസ്ത്രം മാറുന്നത് കണ്ടാൽ കതകടച്ച് പുറത്ത് ഇരിക്കും.

ഒരു പെണ്ണിന് സഹിക്കാൻ പറ്റുന്നതിലും വളരെ മേലേയായിരുന്നു. ആ കുടുബത്തിലെ ജീവിത രീതികൾ

 

പക്ഷെ വിഷ്ണുവേട്ടന്റെ അമ്മക്ക് എന്നോടുള്ള സ്നേഹം പതിന്മടങ്ങ് വർദ്ധിച്ചു കെണ്ടേയിരുന്നു. പ്രസവിച്ചിലെങ്കിലും ഒരു മകളെ പോലെയായിരുന്നു എന്നെ കണ്ടത് .. എന്റെ കരഞ്ഞു കലങ്ങിയ മുഖത്തിൽ നിന്നും അമ്മ എല്ലാം വായിക്കുന്നുണ്ടായിരുന്നു ..

ഒരു പെണ്ണിന്റെ മനസ്സ് മറ്റൊരു പെണ്ണിനേ അറിയൂ.. എന്ന് പറയുന്നത് എത്ര വാസ്തവം ആണ്..

 

അമ്മയുടെ സ്നേഹത്തിനും വാൽസല്യത്തിനും ഇsയിൽ എന്തു ചെയ്യണമെന്നറിയാതെ അവൾ ആകെ തളർന്നുപോയിരുന്നു … അന്നാരു ശനിയാഴ്ച കല്യാണ വസ്ത്രങ്ങൾ പുറത്തിട്ടാൽ ചീത്തയാകും എന്നു കരുതി.. അലമാരയിൽ വയ്ക്കുന്നതിനായി തുറന്നു.

അതിനുള്ളിൽ ഒരു ഭാഗം അടച്ചു പൂട്ടിയിട്ടിരിക്കുന്നു .. അതിനുള്ളിൽ എന്തായിരിക്കും

അവളുടെ മനസ്സിൽ അറിയുവാനുള്ള ആശങ്ക വർദ്ധിച്ചു.

അലമാര മുഴുവൻ തപ്പിയപ്പോൾ ഒരു മൂലയിൽ അതിന്റെ താക്കോൽ കിട്ടി..

തുറന്നു നോക്കി.പ്രത്യേകിച്ച് ഒന്നും തന്നെ ഉണ്ടായിരുന്നില്ല ..

കുറേ സർട്ടിഫിക്കറ്റുകളും ഒന്ന് രണ്ടു ഡയറിയും

അവൾ ആ ഡയറി തുറന്നു നോക്കി..

വിഷ്ണുവേട്ടന്റെ കൈപ്പടയിൽ എഴുതിയ ഒരു പാട് പ്രണയലേഖനങ്ങൾ

വേറൊരു ഡയറിയിൽ അവളുടെ ഒരു ഫോട്ടോയും..

സുന്ദരിയായ ഒരു പെൺകുട്ടിയുടെ ചിത്രം. .. ഫോട്ടോയ്ക്ക് പിറകിൽ എന്റെ മീനു കുട്ടിയ്ക്ക് .. എന്ന് എഴുതിയിരിക്കുന്നു.

അതു കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..

ഏട്ടന്റെ ഈ മാറ്റത്തിന്റെ കാരണം ഇവളായിരിക്കും.. ഒരു പക്ഷേ അമ്മയ്ക്ക് എല്ലാം അറിയാമായിരിക്കും..

അവൾ ആ ഫോട്ടോയും എടുത്ത് നേരേ അമ്മയുടെ അടുത്തേയ്ക്ക് നടന്നു.

 

‘”എന്താ മോളേ.. വല്ലാതെ “”

 

“”വിഷ്ണുവേട്ടൻ എവിടെ അമ്മേ..”അവൻ പുറത്ത് എവിടെയെങ്കിലും പോയിക്കാണും. മോളോട് പറഞ്ഞില്ലേ ..”

 

“”ഇല്ല അമ്മേ..””

 

“”മോള് എന്തിനാ കരഞ്ഞത് .അവൻ എന്തെങ്കിലും പറഞ്ഞുവോ ..””

 

“”പറഞ്ഞിരുന്നെങ്കിൽ ഇങ്ങിനെ ഒന്നും നടക്കുമായിരുന്നില്ലല്ലോ ..””

 

“”അവൾ കയ്യിലിരുന്ന ഫോട്ടോ അമ്മയെ കാണിച്ചു…””

 

“”ഇത് ആരാണ് അമ്മേ..””

ആ ഫോട്ടോ കണ്ടതും അമ്മ ഒന്നു ഞെട്ടി..

 

“”മോളേ.. ഈ അമ്മയോട് ക്ഷമിയ്ക്ക് നിന്നിൽ നിന്ന് മറച്ചു വച്ചതിന് മാപ്പു ചോദിക്കുന്നു: ..ആകെയുള്ള ഒരു മകൻ ഭ്രാന്തനായിത്തീരുന്നതിനു മുൻപ് വേറൊരു വിവാഹം കഴിപ്പിച്ചത് ഈ അമ്മയുടെ സ്വാർത്ഥതയാവാം..എന്റെ മകന് മുൻപ് ഒരു പെൺകുട്ടിയെ ഇഷ്ടമായിരുന്നു. എന്നാൽ ഇന്നവൾ ജീവിച്ചിരിപ്പില്ല.. നിന്നെ പെണ്ണ് കാണുന്നതിന് മുൻപ് വിവാഹ അഭ്യർത്ഥനയുമായി ഞങ്ങൾ അവരെ പോയി കണ്ടു.. എന്നാൻ അവളുടെ അച്ഛൻ ഈ കല്യാണത്തിന് സമ്മതിച്ചില്ല..

അവളെ നിങ്ങളുടെ കല്യാണത്തിന് മുൻപ് വേറെ ഒരാൾക്ക് വിവാഹം കഴിച്ചു കൊടുത്തു.

ആ വാശിയിലാണ് നിങ്ങളുടെ വിവാഹം ഞാൻ വേഗം നടത്തിയത്.. എന്നാൽ നിങ്ങളുടെ വിവാഹത്തിന്റെ അന്ന് അവൾ ആത്മഹത്യ ചെയ്തു ..വിഷ്ണു ഒരു പാവമാ മോളേ..

അവനെ കൈവിടല്ലേ.. ഒരമ്മയുടെ അപേക്ഷയാണ് .മോൾ വേണം ഇനി അവനെ പഴയ ജിവിതത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുവരാൻ ..””

 

അമ്മയുടെ കണ്ണുനിറഞ്ഞപ്പോൾ അതുവരെ മനസ്റ്റിൻ സൂക്ഷിച്ച വെറുപ്പും ദേഷ്യവും എല്ലാം ആ കണ്ണീരിനു മുന്നിൽ അലിഞ്ഞില്ലാതായി.. അവൾ ഒന്നും മിണ്ടാതെ മുറിയിൽ പോയി കിടന്നു.

മനസ്സ് തുറന്നു കരഞ്ഞു..

 

.അന്നുരാത്രി വളരെ വൈകിയായിരുന്നു അവൻ വീട്ടിൽ എത്തിയത്…ഒപ്പം അല്പം മദ്യപിച്ചിട്ടുണ്ടായിരുന്നു..

 

“”വിഷ്ണുവേട്ടാ.. എന്താ ഇങ്ങനെ ..ഏട്ടന് എന്താണ് സംഭവിച്ചത് ഇനിയെങ്കിലും എന്നോട് ഒന്നു തുറന്നു പറയൂ.. അത് അറിയാനുള്ള ആഗ്രഹം ഭാര്യയായ എനിയ്ക്കില്ലേ.. പറഞ്ഞില്ലെങ്കിൽ ഞാൻ എന്റെ ജീവിതം അവസാനിപ്പിക്കും മതിയായി ഈ ജീവിതം…””

 

ഒരു കൊച്ചുകുട്ടിയെ പോലെ വിഷ്ണുവേട്ടൻ പൊട്ടി കരയുകയായിരുന്നു .

 

“”ധന്യ എന്നോട് ക്ഷമിക്കു ..

നിന്നോട് എനിയ്ക്ക് ഇഷ്ടക്കറുവ് ഒന്നും ഇല്ല.എന്നാൽ എനിയ്ക്ക് ഒന്നിനും കഴിയുന്നില്ല””.എനിക്ക് മീനുവിനെ ഒരു പാട് ഇഷ്ടമായിരുന്നു .. സ്നേഹമായിരുന്നു മനസ്സ് നിറയെ……പക്ഷെ ആ സ്നേഹത്തിനെ അവൾ മനസ്സിലാക്കിയില്ല “ഒരാൾക്കു മനസു കൊടുത്തുകൊണ്ട് മറ്റൊരാളെ സ്നേഹിക്കാൻ എനിക്കു കഴിയുന്നില്ല ..ഞാൻ ശ്രമിക്കുന്നുണ്ട് എനിയ്ക്ക് അല്പം കൂടി സമയം തരൂ..””

 

“”വിഷ്ണുവേട്ടാ.. മീനുവിനെ സ്നേഹിച്ചതിന്റെ ഒരു പങ്ക് സ്നേഹം മാത്രം മതി എനിയ്ക്ക്..

ഞാൻ എത്ര നാൾ വേണമെങ്കിലും കാത്തിരിക്കാൻ തയ്യാറാണ്.. അവഗണന സഹിക്കാൻ പറ്റുന്നില്ല””.

 

“”എനിയ്ക്ക് ഒരു കാര്യം പറയാനുണ്ട്..

ഇഷ്ടമില്ലെങ്കിൽ തുറന്നു പറയണം..””

 

“”എനിക്ക് ഒരു കുഞ്ഞിനെ വേണം .ഏട്ടന്റെ അമ്മ ഏട്ടനേ സ്നേഹിക്കുന്ന പോലെ എനിയ്ക്ക് സ്നേഹിക്കാൻ ഏട്ടന്റെ ഒരു കുഞ്ഞു വാവ ..

വിഷ്ണുവേട്ടൻ അവളുടെ മാറിലേയ്ക്ക് ചാഞ്ഞു .. ഒരു കൊച്ചു കുട്ടിയേ പോലെ കെട്ടിപ്പിടിച്ചു കരഞ്ഞു. അവൻ അവളുടെ മുഖത്തും നെറുകയിലും ഉമ്മവവെച്ചു..ധന്യേ ..എന്തിനാ എന്നെ എങ്ങനെ സ്നേഹിക്കുന്നത് ..””

 

അവൾക്ക് അവളുടെ പഴയ വിഷ്ണുവിനെ തിരിച്ചു കിട്ടി.. ഇപ്പോൾ പഴയതെല്ലാം മറന്നവൻ അവളെ സ്നേഹിച്ചു തുടങ്ങി ..

 

പിന്നീടുള്ള അവളുടെ ജീവിതം വിഷ്ണുവേട്ടൻ മാത്രമായിരുന്നു…

ദിവസങ്ങൾ മാസങ്ങളായി.. ഇന്നവൾ ഗർഭിണിയാണ്.. അവരുടെ സന്തോഷത്തിന്റെ സ്നേഹത്തിന്റെ അടയാളം…

 

സഹിക്കാൻ കഴിയാത്ത വേദനയിൽ അവളെ ഹോസ്‌പിൽ കൊണ്ടുപോകുമ്പോൾ

അവൻ അവളുടെ കയ്യിൽ മുറുകെ പിടിച്ചിരുന്നു..

ഈറൻ പൊടിഞ്ഞ ആ കണ്ണുകളിൽ വ്യക്തമായിരുന്നു .വിഷ്ണുവേട്ടന്റ് സ്‌നേഹം … എല്ലു മുറിയുന്ന വേദനയെ തോല്പിച്ചുകൊണ്ടവൾ വിഷ്ണുവേട്ടന്റെ ഒരു ചോരക്കുഞ്ഞിനെ പ്രസവിച്ചു .. അവൻ ആ കുഞ്ഞിനെ കയ്യിൽ കോരിയെടുത്തു . അവളുടെ തിരുനെറ്റിയി ഉമ്മവെച്ചപ്പോൾ ഒരു ജീവിത സാക്ഷാൽക്കാരം പൂത്തുലയുകയായിരുന്നു. ആ

സ്നേഹത്തിനുമുന്നിൽ അവൾ തോറ്റുപോയി… ഈ ജന്മത്തിൽ മാത്രമല്ല അടുത്തജന്മത്തിലും വിഷ്ണുവേട്ടന്റെ മാത്രമായിരിക്കണമെന്നവൾ സർവ്വേശ്വരനോട് പ്രാർത്ഥിച്ചു..

 

രചന – രാജേഷ് ദീപു

 

നിങ്ങളുടെ സ്വന്തം രചനകൾ പേജിൽ ഉൾപ്പെടുത്തുവാൻ ഇപ്പോൾ തന്നെ ഇൻബോക്സിലേക്ക് മെസേജ് അയക്കൂ

Leave a Reply

Your email address will not be published. Required fields are marked *