വൈകല്യം
(രചന: Athira Rahul)
ഒരു തുണിക്കടയിലെ സെയിൽസ് ഗേൾ ആണ് ആര്യ. ഡിഗ്രി കഴിഞ്ഞു, അച്ഛൻ കാർ ഓടിക്കാൻ പോകുന്ന മുതലാളിയുടെ തുണിക്കടയിൽ ആണ് അവൾക്കും ജോലി കിട്ടിയത്.
അവൾക്കു താഴെ രണ്ടു അനുജത്തിമാർ കൂടെ ഉണ്ട് അവർ പഠിക്കുന്നു.അമ്മക്ക് കുറച്ചു കോഴിവളർത്തലും, ഒരു പശു അങ്ങനെ അച്ഛനെ ഒക്കുന്ന തരത്തിൽ അമ്മയും സഹായിച്ചു കുടുംബം ഒരു വിധത്തിൽ മുന്നോട്ടു പോകുന്നു.
ആര്യ ജോലിക്കു കയറിയിട്ട് ആറുമാസം കഴിഞ്ഞു. ആര്യ ജോലിചെയ്യുന്ന തുണിക്കടയുടെ അടുത്ത് വരുണിന്റെ ജ്യൂസ് കട ഉണ്ട്. അയാൾക്ക് തളർന്നു പോയ കാലുകൾ ആയിരുന്നു.
എന്നിട്ടും ആരെയും ആശ്രയിക്കാതെ സ്വയം കണ്ടെത്തിയ തൊഴിൽ ആയിരുന്നു ജ്യൂസ് കട.
അടുത്തുള്ള ഓർഡർ അനുസരിച്ചു കൊണ്ട് എത്തിക്കുവാനും മറ്റു സഹായത്തിനും ആയി ഒരു പയ്യനെ നിർത്തിട്ടുണ്ട്. നല്ല രീതിയിൽ കച്ചവടവും ഉണ്ട്.
വരുൺ കാഴ്ച്ചയിൽ സുമുഖൻ ആണ് ഇങ്ങനെ ഒരു വൈകല്യം ഉണ്ടെന്നു പെട്ടന്ന് മനസ്സിലാകില്ല.
ജ്യൂസ്കടയുടെ മുൻപിൽ ആണ് ആര്യ ബസ് കാത്തു നിൽക്കുന്നത്. കച്ചവടത്തിന്റ തിരക്ക് ഇല്ലാത്തപ്പോൾ ഒരു ചെറു പുഞ്ചിരിയിൽ ഒതുക്കുന്ന സഹൃദം.
എന്നാൽ അടുത്തിടെ ഉണ്ടയാ ഒരു ചെറിയ സംഭവം അവൾ അയാളെ കൂടുതൽ ശ്രദ്ധിക്കാൻ കാരണം ആയി.
ജ്യൂസ് കട കഴിഞ്ഞാൽ അടുത്തത് ഒരു ചായക്കട ആണ്. ഒൻപതു പത്തു വയസ്സ് പ്രായം തോന്നുന്ന ഒരു ബാലൻ.
കാഴ്ച്ചയിൽ ഒരു പട്ടിണി കോലം. കീറിയ ബനിയനും , മുഷിഞ്ഞ നിക്കർ ആണ് വേഷം, അവന്റെ വയർ നട്ടെല്ലിനോട് ഒട്ടിക്കിടക്കുന്നു. ക്ഷീണിതനായ ആ ബാലൻ ചായക്കടക്കാരനോട് ഇത്തിരി ചായ ചോദിച്ചു.
“ചേട്ടാ രണ്ടു ദിവസം ആയി വല്ലോം കഴിച്ചിട്ട് ഇത്തിരി ചായ തരുമോ തൊണ്ട ഉണങ്ങുന്നു ” ആരോഗ്യവാനായ ആ മനുഷ്യൻ പറഞ്ഞ മറുപടി, ” പൊക്കോ മുഖത്ത് തിളച്ചവെള്ളം ഒഴിക്കണ്ട എങ്കിൽ ”
അതുകേട്ടു ആ ബാലൻ കരഞ്ഞു കൊണ്ട് നടന്നു.ആര്യ ഓർത്തു എന്റെ കയ്യിൽ ബസ്കൂലിക്കുള്ള പൈസയെ ഉള്ളു അല്ലേൽ പാവം കുട്ടി….
ചായക്കടക്കാരന്റെ മനുഷ്വതുo ഇല്ലാത്ത മറുപടി വരുണും കേട്ടു. കരഞ്ഞു കൊണ്ട് പോകുന്ന കുട്ടിയെ വിളിച്ചു അവനു ജ്യൂസ് നൽകി,
അവൻ പരവേശത്തോടെ പകുതി ജ്യൂസ് കുടിച്ചപ്പോൾ വരുൺ പറഞ്ഞു ” പതുക്കെ കുടിച്ചാൽ മതി നിന്നെ ആരും ഒന്നും ചെയ്യില്ല ”
ഇതുകേട്ട കുട്ടി ചുണ്ടിൽ നിന്ന് ഗ്ലാസ് മാറ്റി വരുണിനെ നോക്കി ചിരിച്ചു. ആ ചിരിക്കു ജ്യൂസിനെക്കാൾ മധുരം തോന്നി. വൈകല്യം ഉള്ള ശരീരത്തിലെ വൈകല്യം ഇല്ലാത്ത മനസ്സിന്റെ ഉടമക്ക്.
അവൻ ഗ്ലാസ് തിരിച്ചു നൽകി പോകാൻ തുടങ്ങാവേ ആ കൊച്ചുകൈകളിൽ കുപ്പിയിൽ നിന്ന് എടുത്തു കുറച്ചു മിഠായി വെച്ചുകൊടുത്തു.
സന്തോഷത്താൽ അവന്റെ കണ്ണുകൾ തിളങ്ങി. “ഞാൻ പോട്ടെ ചേട്ടാ ” എന്ന് പറഞ്ഞു അവൻ നടന്നു, ഇടയ്ക്കുകിടക്ക് വരുണിനെ തിരിഞ്ഞു നോക്കി കൊണ്ട്.
അവൻ പോകുന്നത് അയാൾ നോക്കി ഇരുന്നു… ആ സുന്ദരമായ മുഖത്തിന്റെ ഭംഗി കൂടി. ഇന്ന് വർഷം രണ്ടു തികഞ്ഞു ആര്യയുടെ വിവാഹം കഴിഞ്ഞിട്ട്. സന്തുഷ്ടമായ കുടുംബ ജീവിതം.
ആദ്യ അനുരാഗം തോന്നിയ പുരുഷനെ അവൾ ബന്ധുക്കളുടെ എതിർപ്പിനെ വകവെക്കാതെ സ്വന്തം ആക്കി.
ശരീര വൈകല്യത്തെ മറന്നു സ്വന്തമായി അധ്വാനിച്ചു ജീവിക്കുന്ന, സ്നേഹവും നന്മയും കൊണ്ട് നിറഞ്ഞ വൈകല്യമില്ലാത്ത ഹൃദയത്തിന്റെ ഉടമയെ. ആര്യ വരുൺ സംതൃപ്ത ആണ്…