ഇനി പെൺകുട്ടികൾക്ക് ഇഷ്ടമായി എന്ന് പറഞ്ഞാലും ജാതകവും ചേരില്ല… കുറേ പോയി കണ്ടു അവനും മനസ്സും അടുത്തിരുന്നു അങ്ങനെയാണ്ഒരു

(രചന: J. K)

എന്നാലും ഈ ചതി ഞങ്ങളോട് വേണ്ടായിരുന്നു…. “”” നിറഞ്ഞ സങ്കടത്തോടെയാണ് വസുമതി അത് പറഞ്ഞത്…

എല്ലാം തകർന്നവനെ പോലെ തന്റെ മകൻ മുകേഷ് നിൽക്കുന്നത് കണ്ടപ്പോൾ ആ അമ്മയുടെ നെഞ്ച് തകർന്നു പോയി…

ഏറെ സ്വപ്നങ്ങൾ ആയിരുന്നു അവന് വിവാഹത്തെപ്പറ്റി… എല്ലാം തകർന്നു അവന്റെ ജീവിതം തന്നെ പോയി…

അതോർത്ത് ആയ അമ്മയ്ക്ക് ഒരു സ്വസ്ഥതയും സമാധാനവും കിട്ടിയില്ല….വളരെ ചെറുപ്പത്തിലെ മരിച്ചതാണ് മുകേഷിന്റെ അച്ഛൻ രാജൻ…. പിന്നെ അവനെ കണ്ണിലെ കൃഷ്ണമണി പോലെയാണ് വസുമതി നോക്കി വളർത്തിയത്..

പഠിക്കാൻ എത്ര മിടുക്കൻ ഒന്നുമല്ലായിരുന്നു മുകേഷ് അതുകൊണ്ടുതന്നെ പത്താം ക്ലാസ് കടന്നില്ല അത് കഴിഞ്ഞ് അടുത്തുള്ള ഒരു വർക്ക് ഷോപ്പിൽ ജോലിക്ക് പോയി

പക്ഷേ തന്റെ ജോലിയിൽ നല്ല മിടുക്കൻ ആയിരുന്നു അവൻ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ആ രംഗത്ത് തിളങ്ങാൻ അവനെ കൊണ്ട് കഴിഞ്ഞു….

അത്യാവശ്യവും പണിയും എല്ലാം കിട്ടി തുടങ്ങി…
കുടുംബം പച്ച പിടിച്ചു…

ഇനിയൊരു വിവാഹം ഒക്കെ ആവാം എന്ന് ബസ്മതി തന്നെയാണ് മകനോട് പറഞ്ഞത്…

“””ഒരു പാവം കുട്ടി മതി അമ്മേ… എനിക്ക് അതാണ് ആഗ്രഹം നമുക്ക് ഒരിക്കലും പണ്ടൊന്നും ആഗ്രഹിക്കുന്നത് പോലെ ജീവിക്കാൻ കഴിഞ്ഞിട്ടില്ല പണമില്ലാത്തതുകൊണ്ട്…

അങ്ങനെ ഉള്ള പാവപ്പെട്ട ഒരു വീട്ടിലെ കുട്ടിയാണെങ്കിൽ അവളുടെ ആഗ്രഹത്തിന് എല്ലാം ഒപ്പം നിൽക്കണം..

പഠിക്കാൻ ഭയങ്കര ആഗ്രഹമാണെങ്കിൽ എത്ര വില കൊടുത്തു നമുക്ക് അവളെ പഠിപ്പിക്കണം.. അതല്ല ജോലിക്ക് പോകാൻ താല്പര്യം ആണെങ്കിൽ അതിനും നമുക്ക് സമ്മതിക്കാം….

ആ കുട്ടിയുടെ ഇഷ്ടം പോലെ എന്താ എന്ന് വച്ചാൽ ചെയ്തോട്ടെ… ല്ലേ “””എന്നാൽ അമ്മയെ നോക്കി പറഞ്ഞപ്പോൾ ചിരിയോടെ അമ്മയും പറഞ്ഞിരുന്നു നിന്റെ ഇഷ്ടം പോലെ ചെയ്യാടാ എന്ന്…

അങ്ങനെയാണ് ജാതകക്കുറിപ്പുമായി അടുത്തുള്ള ഒരു ജോത്സ്യരുടെ അടുത്തെത്തിയത് അയാൾ ജാതകക്കുറിപ്പ് എടുത്തു തന്നു എന്നിട്ട് പറഞ്ഞിരുന്നു എന്തോ ഒരു ദോഷമുള്ള ജാതകമാണ് ചേരാൻ കുറച്ചു ബുദ്ധിമുട്ടും…

കിട്ടുന്ന ജാതകം എല്ലാം ഒന്നും ചേർക്കരുത് അത് ആയുസ്സിന് തന്നെ ദോഷം ചെയ്യും…അതുകൊണ്ട് തന്നെ ഏതെങ്കിലും ചേർച്ചയ്യുള്ള ബന്ധം കിട്ടിക്കഴിഞ്ഞാൽ അത് പിന്നെ വിടണ്ട എന്ന്.

അത് മനസ്സിൽ എന്തോ ഒരു ഭയം പോലെ കിടന്നിരുന്നു ഒരുപാട് കുട്ടികളെ അവൻ പോയി കണ്ടു

പക്ഷേ അവന്റെ ജോലി ഒരു പ്രശ്നമായിരുന്നു പെൺകുട്ടികളെല്ലാം ധാരാളം പഠിച്ചതായിരുന്നു അവർക്ക് വർക്ക് ഷോപ്പിലെ ജോലി എന്ന് പറയുമ്പോൾ വല്ലാത്ത ഒരു ഭാവം ആണ്…

ഇനി പെൺകുട്ടികൾക്ക് ഇഷ്ടമായി എന്ന് പറഞ്ഞാലും ജാതകവും ചേരില്ല… കുറേ പോയി കണ്ടു അവനും മനസ്സും അടുത്തിരുന്നു അങ്ങനെയാണ്ഒരു ബ്രോക്കർ വഴി ഈ ആലോചന വരുന്നത്…

നിത്യ “””” അതായിരുന്നു പെൺകുട്ടിയുടെ പേര്…വീടിന് കുറച്ച് അടുത്ത് തന്നെയായിരുന്നു നിത്യയുടെ വീട് ഞങ്ങൾ തമ്മിൽ പരിചയമില്ല കാരണം അവർ വേറെ ഒരു സ്ഥലത്ത് നിന്ന് വന്ന് താമസിക്കുന്നവരാണ്…

അവരെ പറ്റി ആർക്കും അത്ര പരിചയമൊന്നുമില്ല ആയിരുന്നു. ബ്രോക്കർ പറഞ്ഞു നല്ല കൂട്ടരാണ് എന്ന്….

അതുകൊണ്ടുതന്നെ പെണ്ണുകാണാൻ പോയി അത്ര വലിയ ഭംഗി എന്നൊന്നും പറയാനില്ലെങ്കിലും കുഴപ്പമില്ല ആയിരുന്നു ആ കുട്ടിയെ കാണാൻ…

മുകേഷിനോട് ചോദിച്ചപ്പോൾ അവന് ഇഷ്ടമായി എന്ന് പറഞ്ഞു പിന്നെ വേറൊന്നും നോക്കാനില്ലായിരുന്നു ആ വിവാഹം ഉറപ്പിച്ചു അവരോട് അവർക്ക് എന്ത് ഡിമാൻഡ് ഉണ്ടെങ്കിലും പറഞ്ഞോളാൻ പറഞ്ഞു….

സ്ത്രീധനം ഒന്നും വേണ്ട ഞങ്ങൾക്ക് പെൺകുട്ടിയെ മാത്രം മതി എന്ന് പറഞ്ഞിരുന്നു..

അവരും ഒന്നും പറയാതെ വിവാഹം ഉറപ്പിച്ചു..നിശ്ചയം എല്ലാം കഴിഞ്ഞു…
പക്ഷേ വിവാഹം നടക്കാനിരിക്കെ വെറും ഒരാഴ്ചയുള്ളപ്പോൾ ഒരാൾ വീട്ടിൽ വന്നു..

മുകേഷിന്റെ അച്ഛൻ രാജന്റെ പഴയ ഒരു പരിചയക്കാരനാണ് എന്ന് പറഞ്ഞു… ആരോ പറഞ്ഞു മുകേഷിന്റെ വിവാഹം ഉറപ്പിച്ചത് അയാൾ അറിഞ്ഞിരുന്നു…

അവൻ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടി നിത്യയുടെ പണ്ടത്തെ വീട് അയാളുടെ വീടിന് അരികിലായിരുന്നു അതുകൊണ്ടുതന്നെ അവരെപ്പറ്റി അവർക്ക് നന്നായി അറിയാം എന്ന് പറഞ്ഞു…

അയാളുടെ മുഖത്ത് എന്തോ ഞങ്ങളുടെ പറയാനുണ്ട് എന്ന് വ്യക്തമായിരുന്നു….അല്പനേരം അവിടെയിരുന്ന് അയാൾ പറഞ്ഞു രാജേട്ടന്റെ മോൻ ആയതുകൊണ്ട് മാത്രമാണ് ഞാൻ ഇത്രയും വരെ വന്നത് എന്ന് പണ്ട് ഒരുപാട് കടപ്പാടുള്ള ഒരു മനുഷ്യനാണ്

അദ്ദേഹത്തിന്റെ മകൻ ഇങ്ങനെയൊരു ബന്ധത്തിൽ ചാടും എന്നത് കണ്ടിട്ട് എനിക്കവിടെ വെറുതെ നോക്കിയിരിക്കാൻ തോന്നിയില്ല

അതുകൊണ്ട് മാത്രമാണ് വന്നത് എന്ന് നിങ്ങൾ എല്ലാം അറിഞ്ഞിട്ടാണോ ഈ ബന്ധത്തിന് നിന്നത് എന്നുകൂടി ചോദിച്ചപ്പോൾ ഞങ്ങൾ രണ്ടുപേരും പരസ്പരം നോക്കി…

“” എന്താണ് പ്രശ്നം””എന്ന് ചോദിച്ചപ്പോൾ അയാൾ പറഞ്ഞു നിത്യ എന്ന കുട്ടി കുറെ കാലമായി മാനസിക രോഗത്തിന് മരുന്നു കഴിക്കുന്നുണ്ട് എന്ന് പലപ്പോഴും ആ കുട്ടിക്ക് സ്വയം നിയന്ത്രണം വിട്ടു പോകാറുണ്ട് എന്ന്.

അതുകൊണ്ടുതന്നെ ആണത്രേ ആ നാട്ടിൽ നിന്ന് അവർ ഇങ്ങോട്ട് പോന്നത്….കേട്ടതിന്റെ ഷോക്കിൽ ഞങ്ങൾ രണ്ടുപേരും അല്പം നേരം ഇരുന്നു.. നിശ്ചയം കഴിഞ്ഞ് വിവാഹത്തിന് അധികനാളൊന്നും ഇല്ലാത്തതു കൊണ്ട് തന്നെ അവർ തമ്മിൽ ഫോൺ വീളിയോ മറ്റൊന്നുമില്ലായിരുന്നു…

അതുകൊണ്ടുതന്നെ അവളെപ്പറ്റി കൂടുതൽ ഒന്നും ഞങ്ങൾക്കറിയില്ലായിരുന്നു നാട്ടുകാർക്കും വലിയ പിടിയില്ല കാരണം അവർ വന്നത് താമസിക്കുന്നവരല്ലേ…

ഇതെല്ലാം പോയി ചോദിക്കാൻ ഞാൻ തീരുമാനിച്ചു അങ്ങനെയാണ് അവിടെ ഞങ്ങൾ രണ്ടുപേരും കൂടി എത്തിയത്…

ഞാൻ പറഞ്ഞതെല്ലാം കേട്ട് അവളുടെ അച്ഛൻ തലയും താഴ്ത്തി നിന്നു.. ആ പെൺകുട്ടിയെയും കണ്ടു ഉമ്മറത്ത്..

നിരാശയോടെ ആകെ മിഴിയൊക്കെ നിറച്ച് നിൽക്കുന്നുണ്ട്.. എന്റെ മകന്റെ വിഷമം കണ്ടപ്പോൾ ഇതൊന്നും എന്റെ കണ്ണിൽ പെട്ടിട്ടില്ലായിരുന്നു…

“”” അവൾക്ക്… അവൾക്ക് ഇപ്പോൾ കുഴപ്പമൊന്നുമില്ല അതാ ഞാൻ…ഒരച്ഛൻ അല്ലേ മകളുടെ വിവാഹം നടന്നു കാണണമെന്ന് ഞാനും ആഗ്രഹിച്ചുപോയി.. “””

എന്ന് അയാൾപതുങ്ങിയ ശബ്ദത്തിൽ ഞങ്ങളോട് പറഞ്ഞു…അതോന്നും കേട്ട് എന്റെ മനസ്സ് അലിഞ്ഞിരുന്നില്ല എന്റെ ഉള്ളിൽ മുഴുവൻ അവന്റെ സങ്കടം ആയിരുന്നു വിഷാദം നിഴലിച്ച അവന്റെ മുഖം ആയിരുന്നു….അതുകൊണ്ട് ഞാൻ ചോദിച്ചു…

“””അതിന് ഇതൊക്കെ മറച്ച് വച്ച് ഒരാളുടെ ജീവിതം തകർക്കുകയാണോ വേണ്ടത്”””” എന്ന്
പക്ഷേ അവൻ എന്നെ വന്ന് ചേർത്ത് പിടിച്ചു…

കുറച്ച് അപ്പുറത്തേക്ക് എന്നെ മാറ്റിനിർത്തി എന്നോട് ചോദിച്ചു”””” അമ്മേ ഇപ്പോൾ ഇത് നമ്മുടെ വീട്ടിൽ എന്റെ അനിയത്തിക്കൊ മറ്റോ ആണ് സംഭവിച്ചിരുന്നതെങ്കിൽ നമ്മളും ഒരുപക്ഷേ ഇങ്ങനെയൊക്കെ ചെയ്യുമായിരുന്നില്ലേ എന്ന് ‘”‘

അവൻ അങ്ങനെ ചോദിച്ചപ്പോൾ എനിക്ക് അതിന് പറയാൻ മറുപടിയില്ലായിരുന്നു..
ഞാൻ അവിടെ തറച്ച് അവനെയും നോക്കി നിൽക്കുന്നത് കണ്ട് അവൻ പറഞ്ഞു..

“” ഒരുപക്ഷേ ഇതായിരിക്കും എന്റെ വിധി.. നമ്മളും കൂടി കൈ വിട്ടാൽ ചിലപ്പോൾ ആ കുട്ടിയുടെ കല്യാണം ഇനി ഒരിക്കലും നടന്നില്ല എന്ന് വരും… മനസ്സിന്റെ അസുഖമല്ലേ അമ്മേ ആർക്ക് എപ്പോ വരും എന്നൊന്നും നിശ്ചയം ഇല്ലല്ലോ….

ചിലപ്പോൾ അമ്മയുടെയും എന്റെയും സ്നേഹം കിട്ടുമ്പോൾ മാറുമായിരിക്കും… ഇല്ലെങ്കിലും നമുക്ക് കൊണ്ടുപോകാം എന്തുവന്നാലും നേരിടാൻ അമ്മയ്ക്ക് ആവുമെങ്കിൽ നമുക്ക് അവളെ…. “”””

അവൻ പറഞ്ഞത് ആദ്യം ഒന്നും എനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല പക്ഷേ പിന്നീട് കുറച്ചുനേരം ഒന്ന് ഇരുത്തി ചിന്തിച്ചു നോക്കിയപ്പോൾ തോന്നി ആ പറഞ്ഞതിലും കാര്യമുണ്ട് എന്ന്…

എന്റെ കയ്യും പിടിച്ച് അവൻ അവരുടെ അടുത്തേക്ക് നീങ്ങി… എന്നിട്ട് പറഞ്ഞു ഈ വിവാഹം മുടങ്ങില്ല പേടിക്കേണ്ട എന്ന്..

വിവാഹത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കോളൂ എന്ന് പറഞ്ഞ് ഞങ്ങൾ ഇറങ്ങുമ്പോൾ പ്രതീക്ഷയോടെ രണ്ടു മിഴികൾ ഞങ്ങളെ നോക്കി നിൽക്കുന്നുണ്ടായിരുന്നു…. ചുണ്ടിൽ ചെറിയൊരു ചിരിയുമായി…

Leave a Reply

Your email address will not be published. Required fields are marked *