ഭർത്താവ് വിട്ടുക്കാർ അവള്ക്ക് കൊടുത്ത മികച്ച അടുക്കളക്കാരിക്കുള്ള സർട്ടിപിക്കറ്റ്.

നീ മാത്രം എന്താ ഇങ്ങനെ?
(രചന: Noor Nas)

ഡി നീ പ്രായം തികഞ്ഞ പെണ്ണാ ഇപ്പോ വിട്ടു ജോലിയൊക്കെ എടുത്തു ശീലമാക്കിയാൽ പിന്നെ കെട്ടിച്ചു പോകുന്ന വിട്ടിൽ നിന്നക്ക് ജോലിയെടുക്കാൻ ഒരു മടിയും കാണില്ല.

മാത്രമല്ല അതിന്റെ പേരിൽ അമ്മായിമ്മ പോരും ഉണ്ടാകില്ല.. രാവിലെ തന്നെ അമ്മ ഉപദേശം വിളമ്പാൻ തുടങ്ങിയപ്പോൾ ശാലിനിക്ക് ചൊറിഞ്ഞു കയറി..

ശാലിനി. പിന്നെ കണ്ട വിട്ടിൽ അടുക്കള പണി ചെയ്യിക്കാൻ ആണോ നിങ്ങൾ എന്നെ കെട്ടിച്ചു വിടുന്നെ?

എങ്കിൽ ആ മംഗല്യ ഭാഗ്യം എന്നിക്ക് വേണ്ടമ്മേ ഞാൻ പഠിച്ചു നല്ല ഉദ്യോഗമൊക്കെ നേടി സ്വന്തം കാലിൽ നിക്കാൻ പറ്റും എന്ന ഒരു ബോധ്യം എന്റെ മനസിൽ ഉണ്ടായാലേ.

ഞാൻ വല്ലവനും താലി കെട്ടാൻ തല താഴ്ത്തി കൊടുക്കും…അമ്മ.. ഞങ്ങളൊക്കെ അങ്ങനെ ചിന്തിച്ചിരുന്നേൽ ഇത് പറയാൻ നീ ഇപ്പോൾ ഇവിടെ ഉണ്ടാകുമായിരുന്നില്ല..

ശാലിനി.. അമ്മയുടെ ആ പഴയ കാലമൊന്നുമല്ല അമ്മേ ഇപ്പൊ കാലം ഒരുപാട് മാറി പോയി.. മനുഷ്യരെ മനുഷ്യർക്ക്‌ മനസിലാക്കാൻ പറ്റാത്ത ഒരു അവസ്ഥയാണ് ഇപ്പോൾ ഉള്ളത്.

പ്രയാമയവരെ ഉപദേശിക്കേണ്ടി വരുന്ന ന്യൂ ജനറേഷൻ ജീവിക്കുന്ന കാലം അതാണ്‌ ഇത്..അമ്മ. എന്ന് വെച്ച് സ്വന്തം വീട്ടിലെ ജോലി എടുക്കേണ്ട എന്നുണ്ടോ?

ശാലിനി.. അത് ഞാൻ പറഞ്ഞില്ല. അമ്മ കെട്ടിച്ചു വിട്ടാൽ എന്നൊക്കെ പറയുന്നത് കേട്ട് ഞാൻ പറഞ്ഞതാ…

അമ്മ..മോളെ നീ മാത്രം എന്താ ഇങ്ങനെ.? അയലത്തെ ജാനുന്റെ മോൾ രമ്യയെ കണ്ടില്ലേ. രാവിലെ തുടങ്ങും മൂറ്റമടി അത് കഴിഞ്ഞു അടുക്കള ജോലി.

അവളെ കെട്ടിച്ചു വിട്ട വീട്ടിലും അതെ.
അവളുടെ ഭർത്താവിന്റെ വിട്ടുക്കാർക്ക് അവളെ കുറിച്ച് നല്ല മതിപ്പ് ആണെന്നാ ജാനു പറഞ്ഞെ…

ശാലിനി. മതിയല്ലോ ഭർത്താവ് വിട്ടുക്കാർ അവള്ക്ക് കൊടുത്ത മികച്ച അടുക്കളക്കാരിക്കുള്ള സർട്ടിപിക്കറ്റ്.

അത് ചില്ലിട്ടു ഉമ്മറത്തെ ചുമരിൽ തൂക്കി വെക്കാൻ പറ. എന്തറിഞ്ഞിട്ടാ അമ്മേ ഈ പറയുന്നത്.. ഇന്നാളു ക്‌ളാസിൽ പോകുന്ന വഴിയിൽ രമ്യയെ ഞാൻ കണ്ടിരുന്നു….

അവൾ എന്താ പറഞ്ഞത് എന്ന് അറിയോ പാതി വഴിയിൽ പഠിപ്പു നിർത്തി വല്ലവനും താലി കെട്ടാൻ കഴുത്ത് നീട്ടി കൊടുക്കരുത് എന്ന്..

ചേച്ചിയുടെ അനുഭവം നിന്നക്ക് ഉണ്ടാകരുത്. എന്ന്അമ്മ. ദേ നുണ പറയരുത് ഭർത്താവ് വിട്ടിൽ നിന്നും രണ്ട് മൂന്നു ദിവസം നിൽക്കാൻ അവളുടെ വിട്ടിൽ വരുബോൾ. അവൾ നല്ല സന്തോഷത്തിൽ തന്നെയാ .

ശാലിനി. കാണും അമ്മേ പരോൾ കിട്ടിയ ഒരു തടവുക്കാരിയുടെ സന്തോഷം
മാത്രമാണ് അത്.. നിങ്ങൾക്കൊന്നും അതറിയില്ലല്ലോ കെട്ടിച്ചു വിട്ടാ നിങ്ങളുടെ ബാധ്യത തീർന്നു..

പിന്നെ നിങ്ങൾ പേരൻസ് എല്ലാവർക്കും ഒരു ചോദ്യം മാത്രമേ കാണും എന്താ മോളെ വിശേഷം വലതും ഉണ്ടോ.. നിങ്ങളും അതെ കുടുംബക്കാരും അതെ.

അമ്മ ഒന്നും മിണ്ടാതെ അവിടെ നടന്നു പോകുബോൾ തിരിഞ്ഞു തിരിഞ്ഞു ശാലിനിയെ നോക്കി അവൾ എന്തോ താടിക്ക് കൈയും വെച്ച് എന്തോ ചിന്തയിലാണ്.

അമ്മ..മനസിൽ ഈ പെണ്ണ് എന്താ ഇങ്ങനെ ഒരു പക്ഷെ ഇവൾ വല്ല ഫെമിനീച്ചിയും ആകാനുള്ള പുറപാടിലാണോ.?

മുറിയുടെ അകത്തേക്ക് വരുന്ന ശാലിനിയുടെ അച്ഛൻ എന്താടി ഇവടെ ഒരു ബഹളം.?

അമ്മ. ദേ അങ്ങോട്ട്‌ നോക്കിയേ വായിൽ കൊള്ളാത്തതൊക്കെ എന്നോട് വിളിച്ചു പറഞ്ഞിട്ട് നിങ്ങളുടെ മോൾ ഇരിക്കുന്ന ആ ഇരിപ്പ് കണ്ടോ?

അച്ഛൻ. മോൾ പറഞ്ഞത് എല്ലാം ഞാൻ കേട്ടടി ജീവിതം അവളുടേതാണ് അവൾ പറഞ്ഞതിലും ഇത്തിരി സത്യമൊക്കെയുണ്ട്…

അമ്മ. എന്നാലും അവൾ മാത്രം എന്താ ഇങ്ങനെ.?അച്ഛൻ ഡി നിന്റെ പഴഞ്ചൻ കാലത്തെ മനസും കണ്ണുകളും മാറ്റി.

ഈ കാലത്തെ കാഴ്ച പാടിൽ നീ അവളെ നോക്കി ക്കാണ് മനസിലാക്ക്.. എന്നിക്കും നിന്നോട് ഒന്നേ ചോദിക്കാനുള്ളു നീ മാത്രം എന്താ ഇങ്ങനെ.?

അമ്മ. ഞാനോ എങ്ങനെ ?ശേഷം അമ്മ. ഹാ അച്ചനും മോളും എന്താന് വെച്ചാ ചെയ്യ്.. ഞാൻ വെറും ഒരു പഴഞ്ചൻ..അതും പറഞ്ഞ് ക്കൊണ്ട് അടുക്കളയിലേക്ക് കേറി പോകുന്ന ശാലിനിയുടെ അമ്മ…

Leave a Reply

Your email address will not be published. Required fields are marked *