വേളി
(രചന: Sony Abhilash)
“ശാപം കിട്ടിയ തറവാടാണ് അത് അവിടുന്ന് തന്നെ നിനക്ക് വേളി വേണമെന്ന് പറയുന്നത് കഷ്ടമാണ് കണ്ണാ…”
“അച്ഛൻ എന്തൊക്കെ പറഞ്ഞാലും എനിക്ക് ശിവദയെ അല്ലാതെ വേറൊരു പെണ്ണിനെ സ്വീകരിക്കാൻ കഴിയില്ല..”
“നിനക്കെന്താ പറഞ്ഞാൽ മനസ്സിലാവില്ലേ.. അവിടുള്ള ആണുങ്ങൾ എല്ലാവരും ദുർമരണപ്പെട്ടവരാ… ശിവദയെ ജനിച്ച നാൾ മുതൽ എനിക്കറിയാവുന്നതാണ്..
അവളുടെ അമ്മയും നിന്റെ അമ്മയും കളിക്കൂട്ടുകാരായിരുന്നു.. നിന്റെ അമ്മ ഇന്നുണ്ടായിരുന്നെങ്കിൽ ഒരിക്കലും ഈ വിവാഹത്തിന് സമ്മതിക്കില്ല..”
“അമ്മ ഉണ്ടായിരുന്നെങ്കിൽ അവളെ പൂർണ്ണമനസ്സോടെ സ്വീകരിക്കുമായിരുന്നു.. അച്ഛൻ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് എത്തിയിട്ടില്ല അതാ ഇപ്പൊ ഇങ്ങനേ ഒക്കെ അന്ധവിശ്വാസങ്ങളെ മുറുകെ പിടിച്ചിരിക്കുന്നെ..”
“നിന്നോട് ഞാൻ എന്താ പറയാ കണ്ണാ.. ഈ വിവാഹത്തിന് മനസ്സുകൊണ്ട് സമ്മതിക്കാൻ കഴിയുന്നില്ല.. എനിക്ക് നീ മാത്രേ ഉള്ളു.. മറ്റാരെ വേണമെങ്കിലും നീ കൊണ്ടുവന്നോളൂ.. ഞാൻ എതിര് നിൽക്കില്ല.. പക്ഷെ ശിവദ… അത് നടക്കില്ല…”
ഇത് പനയ്ക്കൽ ഇല്ലത്തെ വാമദേ
വൻ തിരുമേനിയുടെ വാക്കുകളാണ് അത് കേട്ടുനിക്കുന്നത് അദ്ദേഹത്തിന്റെ മകൻ കണ്ണൻ എന്ന് സ്നേഹത്തോടെ വിളിക്കുന്ന ആരോമൽ..കണ്ണന്റെ കല്ല്യാണം ആണ് അവരുടെ സംസാര വിഷയം
കണ്ണൻ സ്കൂൾ അധ്യാപകനാണ്
അവൻ സ്നേഹിക്കുന്ന പെൺകുട്ടിയാണ് ശിവദ.. കൊച്ചിലെ മുതൽ കളികൂട്ടുകാരണവർ കണ്ണനേക്കാൾ രണ്ടു വയസിനു ഇളയതാണ് ശിവദ
ശിവദയുടെ വീട്ടിൽ അമ്മ രാഗിണി മാത്രമേ ഉള്ളു അവളുടെ അച്ഛനും സഹോദരമാരെല്ലാം പലപ്പോഴായി
ദുർമരണപെട്ടവരാണ്..
ഇടത്തരം ഒരു നാ യ ർ തറവാടാണ് അവരുടേത് രാഗിണിയും സ്കൂൾ അധ്യാപികയാണ് രാഗിണിയും കണ്ണന്റെ അമ്മ ദേവികയും കളികൂട്ടുകാരും ആയിരുന്നു..ആ സ്നേഹം എന്നും രണ്ട് കുടുംബങ്ങളിലും ഉണ്ടായിരുന്നു
” അച്ഛാ..അച്ഛനെന്ത് പറഞ്ഞാലും ശിവയുടെ കാര്യത്തിൽ എനിക്ക് മറ്റൊരു തീരുമാനമില്ല…ഇത് നടന്നില്ലങ്കിൽ അച്ഛൻ എനിക്കായി മറ്റൊരു വേളി കണ്ടെത്തുകയും വേണ്ടാ..”
” നീ വെറുതെ വാശിപിടിക്കേണ്ട കണ്ണാ
ഇത് നടപ്പുള്ള കാര്യമല്ല..ഇനി ഇതിന്റെ പേരിൽ നീയെത്ര സമരം ചെയ്താലും എന്റെ മനസ് മാറില്ല..ശിവദ അവളെ എനിക്കിഷ്ടമാണ്..
പക്ഷേ ആണുങ്ങൾ വാഴാത്ത ആ കുടുംബത്തിലേക് ഒരു ദുർമരണത്തിനുവേണ്ടി
നിന്നെ വിട്ടു കൊടുക്കാൻ ഞാനൊരുക്കമല്ല..”
” വേണ്ടാ..അച്ഛൻ സമ്മതിക്കേണ്ട എന്നെയും ആളുകൾ പറയുന്നുണ്ടല്ലോ ഉണ്ടായപ്പോഴേ അമ്മയെ കൊന്നവൻ എന്ന്..അത് അച്ഛന് പ്രശനമല്ലേ..”
ഒരു നിമിഷം നമ്പൂതിരി നിശബ്ദനായി
കണ്ണന് രണ്ടുവയസുള്ളപ്പോൾ ആണ്
ദേവിക മരിക്കുന്നത് പെട്ടന്ന് വന്നൊരു മഞ്ഞപിത്തം ചികിത്സകൾ പലതും നടത്തി പക്ഷേ അവസാനം അത് ദേവികയെ മരണത്തിലേക്ക് കൂട്ടികൊണ്ടു പോകുകയായിരുന്നു..
താൻ പറഞ്ഞത് കേട്ട് നിശബ്ദനായി നിൽക്കുന്ന അച്ഛനെ കണ്ട് കണ്ണന്റെ നെഞ്ചു പിടഞ്ഞു അവൻ അദ്ദേഹത്തി
ന്റെ അടുത്തേക്ക് ചെന്ന് തോളിൽ പിടിച്ചു തിരുമേനി നിറഞ്ഞ കണ്ണാൽ അവനെ നോക്കി..
” മോനെ നിന്റെ അമ്മ മരിച്ചത് ദുർമരണമല്ല മറിച്ചു അവൾക്ക് അസുഖം വന്നാണ്…അത് ദൈവത്തിന്റെ തീരുമാനമാണ് അത് ആർക്കും തടയാനാവില്ല.. എന്നാൽ ഇത് അങ്ങിനെയല്ല അവർ മരണം സ്വയം നടപ്പിലാക്കിയത് ആണ്..”
” അച്ഛാ അതവളുടെ കുറ്റമല്ലല്ലോ “” അരുടെ കുറ്റമായാലും ഇനിയികാര്യം നീ ഇവിടെ സംസാരിക്കേണ്ട..”” എന്തായാലും അച്ഛാ ശിവയുടെ കാര്യം അതിൽ മാറ്റമൊന്നുമില്ല..”
അതും പറഞ്ഞു കണ്ണൻ മുറിയിലെക്ക് പോകുന്നത് അദ്ദേഹം വ്യസനത്തോടെ നോക്കി നിന്നു..
” എന്റെ ദേവി..എന്റെ കുഞ്ഞിനെ
കാത്തോളണേ..അവനു നല്ല ബുദ്ധി കൊടുക്കണേ..” മനസിൽ അതും പ്രാർത്ഥിച്ചുകൊണ്ട് അദ്ദേഹം അടുത്തു കിടന്ന ചാരുകസേരയിലേക്കിരുന്നു..
മുറിയിലെത്തിയ കണ്ണൻ മുറിയിൽ
നിന്നും പുറത്തേക്ക് ഇറങ്ങാനുള്ള വാതിൽ തുറന്നു അവന്റെ മുറിക്ക് പുറത്തു ചെറിയൊരു വരാന്ത ഉണ്ടായിരുന്നു അവിടൊരു ആട്ടുകട്ടിലും കണ്ണൻ ആ കട്ടിലിരുന്നു അവന്റെ മനസിൽ അച്ഛൻ പറഞ്ഞ കാര്യങ്ങൾ കടന്നുവന്നു
അച്ഛൻ പറഞ്ഞത് ശരിയാണ്..ശിവയുടെ വീട്ടിൽ അവളുടെ അച്ഛനും ചേട്ടനും അനിയനുമെല്ലാം ദുർമരണം സംഭവിച്ചവരായിരുന്നു..എന്നാലും അച്ഛനെകൊണ്ട് എങ്ങിനെയെങ്കിലും സമ്മതിപ്പിക്കണം..
അവന്റെ ഓർമ്മകൾ പുറകിലോട്ട് സഞ്ചരിച്ചു..ശിവദയുടെ വീട്ടിൽ നടന്ന സംഭവങ്ങളിലേക്ക്…
ശിവദയുടെ അച്ഛൻ മധുവിന് കടയായിരുന്നു ചേട്ടൻ ശിവനും കണ്ണനും ഒന്നിച്ചു പഠിച്ച വരുമായിരുന്നു അന്ന് ശിവയും അനിയൻ രാമുവും ചെറിയ കുട്ടികൾ ആയിരുന്നു..
അമ്മയില്ലാത്ത തനിക്കു രാഗിണിച്ചേച്ചി സ്വന്തം അമ്മ തന്നെയായിരുന്നു കൂട്ടുകാരിയുടെ മകനെ തന്റെ കുഞ്ഞുങ്ങൾക്കൊപ്പം
ചേർത്തുനിർത്തുന്നതിൽ എന്നും സന്തോഷവുമായിരുന്നു..
വളർന്നു വരുന്നതോടൊപ്പം ശിവയോട് മനസിൽ തോന്നിയ അടുപ്പം പ്രണയ
മായി മാറുകയായിരുന്നു ആദ്യം പറയാൻ മടിയായിരുന്നു പിന്നേ കിട്ടിയ ധൈര്യത്തിൽ പറയുകയായിരുന്നു കേട്ടത് വിശ്വാസമാകാതെ അന്ന് തന്നെ മിഴിച്ചു നോക്കിയ അവളുടെ കണ്ണുകൾ ഇന്നും തന്റെ മുന്നിലുണ്ട്..
അവളും അതാഗ്രഹിച്ചിരുന്നതായി തോന്നി.. കാണുമ്പോൾ കൈമാറുന്ന ചിരിയിലും നോട്ടത്തിലും പരസ്പരം പ്രണയം കൈമാറുമ്പോഴും തന്റെ ഇല്ലത്തറിഞ്ഞാൽ എന്താകുമെന്ന പേടി തന്നെ പോലെ തന്നെ അവളിലും ഉണ്ടായിരുന്നു..
എന്നാൽ എല്ലാം വഴിയെ പറഞ്ഞു എല്ലാവരെയും മനസിലാക്കിക്കാം എന്ന് പറഞ്ഞു അവളെ ആശ്വസിപ്പിച്ചു..
അങ്ങിനെയിരിക്കെ ഒരു ദിവസം കരഞ്ഞുകൊണ്ട് ശിവ കണ്ണന്റെയടുത്തു ചെന്നു..” എന്ത് പറ്റി ശിവ..നീയെന്തിനാ കരഞ്ഞത്..? ”
” അത് പിന്നേ കണ്ണേട്ടാ ആ ഭദ്രനില്ലേ
അവനെന്നെ ആ വഴിയിൽ തടഞ്ഞു നിർത്തിയിട്ട് പറഞ്ഞു അവനെന്നെ ഇഷ്ടമാണെന്നും അവൻ മാത്രമേ എന്നെ കല്ല്യാണം കഴിക്കു എന്നൊക്കെ..”
ഭദ്രൻ കണ്ണന്റെയും ശിവന്റെയും ക്ലാസ്സിലാണ് പഠിക്കുന്നത് നല്ല കാശ് ഉള്ള വീട്ടിലെ ആയതുകൊണ്ട് അതിന്റെ അഹങ്കാരവുമുണ്ട് ഇപ്പോ അവരെല്ലാം പത്തിലാണ് പഠിക്കുന്നത് അവന്റെ കണ്ണുകൾ ശിവദയുടെ നേരെ പായുന്നത് പലപ്പോഴും കണ്ണൻ കണ്ടിട്ടുമുണ്ട്..
” നീ ഇവിടെ നിൽക്ക് ഞാൻ പോയി ചോദിച്ചിട്ട് വരാം അവനോട്..”” വേണ്ടാ കണ്ണേട്ടാ..ഇപ്പോ വേണ്ടാ ഇനി എന്തേലും ഉണ്ടായാൽ ഞാൻ പറയാം..”
അതും പറഞ്ഞവൾ അവനെ സമാധാ
നിപ്പിച്ചു നിർത്തി..എന്നാലും കണ്ണന്റെ മനസിൽ അതൊരു കനലായി കിടന്നു പിന്നേ ഭദ്രനും തങ്ങളോടൊപ്പം പത്തു കഴിഞ്ഞിറങ്ങും എന്ന ചിന്ത അവന്റെ മനസിലെ ആധിയുടെ ചൂട് കുറച്ചു ശമിപ്പിച്ചു..
പത്തിലെ പരീക്ഷ കഴിഞ്ഞു ശിവൻ അച്ഛനെ സഹായിക്കാനായി കടയിൽ കൂടി കണ്ണൻ പഠിത്തം തുടർന്നു ഭദ്രനെ അവന്റെ വീട്ടുകാർ അമ്മ വീട്ടിൽ നിർത്തി കാരണം അവന്റെ ചെയ്തികൾ കാരണം നാട്ടുകാർ കൈ വയ്ക്കാൻ തുടെങ്ങിയിരുന്നു..
വർഷങ്ങൾ കടന്നുപോയി പഴയെ കുട്ടിത്തം വിട്ട് അവരെല്ലാം യൗവന
തിലേക്ക് കടന്നു കാലം അവന്റെ കരവിരുത് ഓരോരുത്തരിലും പ്രകടമാക്കി കണ്ണൻ മീശയും താടി
യുമൊക്കെയായി സുന്ദരനായ യുവാവായി മാറി ശിവദയും സുന്ദരി
യായ യുവതിയായി..
അപ്പോഴും അവരുടെ പ്രണയം വലിയ ഓളങ്ങൾ ഒന്നുമില്ലാത്ത പുഴപോലെ ഒഴുകി..
അങ്ങിനെയിരിക്കെ വർഷങ്ങൾക്ക് ശേഷം ഭദ്രൻ നാട്ടിലെത്തി..പഴയ പരിചയക്കാരോട് അവൻ സൗഹൃദം പുതുക്കി അവന്റെ പണക്കൊഴുപ്പിൽ പുതിയ കൂട്ടുകെട്ടുകളുണ്ടായി അവന്റെ കണ്ണുകൾ വീണ്ടും ശിവദയിൽ പതിഞ്ഞു..അവന്റെ മനസിൽ അവളുടെ രൂപം അസ്വസ്ഥത നിറച്ചു എന്ത് വില കൊടുത്തിട്ടായാലും അവളെ സ്വന്ത
മാക്കാൻ അവൻ കാത്തിരുന്നു …
ഒരു ദിവസം കണ്ണൻ ഇല്ലത്തുനിന്നു ഇറങ്ങി നടന്നു അന്നൊരു ഹർത്താൽ ദിവസം ആയിരുന്നു അവന്റെ നടപ്പ് ചെന്ന് നിന്നത് ശിവദയുടെ വീടിന്റെ മുന്നിലാണ് അവൻ ഗേറ്റ് തുറന്ന് അകത്തേക്ക് നടന്നു..
” കുറച്ചു ദിവസമായി ഇവിടേക്ക് വന്നിട്ട് ശിവയെ കണ്ടിട്ടും കുറച്ചു ദിവസമായി..”അതും മന്ത്രിച്ചുകൊണ്ട് അവന്റെ കണ്ണുകൾ അവിടെ മൊത്തം തിരഞ്ഞു നടന്നു അവസാനം അത് ചെന്ന് നിന്നത് പറമ്പിൽ കിളക്കുന്ന മധുവിലും ശിവനിലുമായിരുന്നു രാമു മാറിയിരുന്ന് സൈക്കിളിന്റെ ചെയിനു ഓയിൽ ഇടുന്നുണ്ടായിരുന്നു കണ്ണൻ അവർക്കരുകിലേക്ക് നടന്നു.
” മധുച്ചേട്ടാ..” ആരോ വിളിക്കുന്നത് കേട്ട് മധുവും ശിവനും തിരിഞ്ഞു നോക്കി…” ആഹാ..ആര് കണ്ണനോ..കുറെ അയല്ലോ ഡാ നിന്നെ ഇങ്ങോട്ട് കണ്ടിട്ട്..”
തൂമ്പ അവിടെ വച്ചിട്ട് അതും ചോദിച്ചു
കൊണ്ട് ശിവൻ അവന്റെ അടുത്തേക്ക്
ചെന്നു..
” മ്മ്..കുറച്ചു തിരക്കായിരുന്നെടാ..പിന്നേ ഇന്ന് ഒരവധി വീണുകിട്ടിയതല്ലേ അതാണ് ഇങ്ങോട്ട് ഇറങ്ങിയത്..”” അച്ഛാ ഞങ്ങൾ അങ്ങോട്ട് പൊയ്ക്കോ
ട്ടേ ..” ശിവൻ മധുവിനോട് ചോദിച്ചു” മ്മ്..കണ്ണാ നീ അകത്തിരിക്ക് കുറച്ചു പണി കൂടിയുണ്ട് എന്നിട്ട് ഞാൻ വരാം..പിന്നേ ഊണു കഴിച്ചിട്ടേ പോകാവൂ..”
കണ്ണൻ തലയാട്ടി എന്നിട്ട് ശിവന്റെ കൂടെ നടന്നു സംസാരം കേട്ട് തലയുയർത്തിയ
രാമു കണ്ണനെ കണ്ട് ചിരിച്ചു..
” എന്താടാ രാമുകുട്ടാ നിന്റെ പരിപാടി..”” അത് കണ്ണേട്ടാ ഞാൻ ഈ ചെയിനു കുറച്ചു ഓയിലിടുകയായിരുന്നു..ചവിട്ടു
മ്പോൾ വല്ലാത്തൊരു മുറുക്കം പോലെ അതൊന്നു നോക്കിയതാ..”” എങ്ങിനെ പോകുന്നു നിന്റെ പഠിത്തമൊക്കെ..പ്ലസ് ടു അല്ലേ…”
” നന്നായി പോകുന്നു…എല്ലാത്തിനും നല്ല മാർക്കുണ്ടാകും..”ഉമ്മറത്തെ സംസാരം കേട്ടുകൊണ്ട് രാഗിണി ഇറങ്ങി വന്നു..കണ്ണനെ കണ്ട് അവരുടെ മുഖം വിടർന്നു..
” അല്ല ഇതാരാ..കണ്ണൻ മോനെ എത്ര നാളായി നിന്നെ കണ്ടിട്ട്..” അവർ വാത്സല്യത്തോടെ അവനെ തലോടി..
” അത് രാഗിണിയമ്മേ…കുറച്ചു തിരക്കിലായി പോയി… അതാണ് വരാതിരുന്നത്..ഇന്ന് ഒരവധി കിട്ടിയപ്പോൾ ഇങ്ങോട്ട് ഇറങ്ങാന്ന് വിചാരിച്ചു…അല്ല ഒരാളെവിടെ കണ്ടില്ല..”
” മോൻ വാ അകത്തേക്കിരിക്ക്..എന്റെ കുഞ്ഞ് വല്ലതും കഴിച്ചോ..? “” മ്മ്..ശാരദാമ ദോശയും സാമ്പാറും ചമ്മന്തിയും ഒക്കെ ഉണ്ടാക്കി തന്നു..”
” ഇടിയപ്പവും കടലക്കറിയും എടുക്കട്ടേ..”” വേണ്ടമ്മേ..ഇനി ഉച്ചക്കു ഊണു കഴിക്കാം”അപ്പോഴേക്കും ശിവദയും വന്നു..ചുവന്ന ധാവണിയിൽ അവൾ മനോഹാരിയായിരുന്നു.. അവന്റെ നോട്ടം അവളിൽ തറഞ്ഞു നിന്നു…
” അല്ല കണ്ണേട്ടൻ എപ്പോ വന്നു..? ” ശിവദ ചോദിച്ചു” ഞാൻ ഇപ്പോ എത്തിയതേ ഉള്ളു..” അതും പറഞ്ഞുകൊണ്ട് അവൻ അവൾ ക്കൊരു പുഞ്ചിരി കൈമാറി..
” മോനിരിക്ക് കുറെ നാള് കൂടി വന്നതല്ലേ ഇന്ന് ഊണ് കഴിപ്പിച്ചിട്ടേ ഞാൻ വിടു “അത്പറഞ്ഞുകൊണ്ട് രാഗിണി ശിവദയേ കൂട്ടി അടുക്കളയിലേക്ക് പോയി.. പഴയ നായർ തറവാടായതുകൊണ്ട് അവരവിടെ മത്സ്യവും മാംസവുമൊന്നും വാങ്ങാറില്ല അതുകൊണ്ട് അവിടന്ന് ഭക്ഷണം കഴിക്കാൻ കണ്ണന് ഇഷ്ടവുമാണ്.
ശിവനും കണ്ണനും കൂടി ഓരോന്ന് സംസാരിചിരുന്നു ആ കൂട്ടത്തിൽ ഭദ്രനും കടന്നു വന്നു..
” എടാ കണ്ണാ നിയറിഞ്ഞോ ആ ഭദ്രനില്ലേ അവൻ വീണ്ടും നാട്ടിൽ തിരിച്ചെത്തി..”” ഏത്..നമ്മുടെ കൂടെ പഠിച്ച ഭദ്രനോ..? ”
” മ്മ് അത് തന്നെ..കൈയിൽ പൂത്ത കാശുള്ളത് കൊണ്ട് കൂടെ കുറെ ശിങ്കിടി
കളുമുണ്ട്..”
ശിവന്റെ ഓരോ വാക്കുകളും കനലുകളാ
യി കണ്ണന്റെ നെഞ്ചിൽ വീണു..അവന്റെ ഓർമയിൽ ശിവദയോട് അവൻ പറഞ്ഞ കാര്യങ്ങൾ കടന്നുവന്നു… സംസാരിച്ചി രിക്കുന്നതിനിടയിൽ ഒരു മിന്നായം പോലെ മാത്രമേ അവനു ശിവദയേ കാണാൻ പറ്റിയുള്ളൂ.
ഊണു കഴിക്കാറായപ്പോഴേക്കും മധുവും വന്നു ആ വീട്ടിൽ എല്ലാവരും ഒന്നിച്ചിരുന്നാണ് കഴിക്കുന്നത് എല്ലാവരും ഇരുന്ന ശേഷമാണ് ശിവദ വന്നത് കണ്ണന്റെ ഇടതു വശത്തായി ഒരു കസേര മാത്രമേ ഒഴിവുള്ളു അവൾ അവന്റെ അടുത്തേക്ക് നടന്നു..
കസേര നീക്കിയിരുന്ന ശിവദയുടെ കണ്ണുകൾ കണ്ണന്റെ കണ്ണുകളുമായി കോർത്തു.. ഒരു കുസൃതി തിളക്കം അവ
ന്റെ കണ്ണുകളിൽ അവൻ തിരിച്ചറിഞ്ഞു..
അവൾ അടുത്തിരുന്ന നിമിഷം തന്നെ അവന്റെ വിരലുകൾ അവളുടെ വിരലുമായി കോർത്തു..
എന്തോ ഒരു തരിപ്പ് തന്റെ ശരീരത്തിലുടനീളം ഉണ്ടാകുന്നത് അവൾ തിരിച്ചറിഞ്ഞു..ഭക്ഷണം കഴിക്കാൻ നേരം വിരലുകൾ അകന്നെങ്കിലും കണ്ണൻ അവളെ ആരെക്കെട്ടിലൂടെ പിടിച്ചു അവനിലേക്ക് ചേർത്തു..
തന്റെ ശ്വാസം നിലച്ചതുപോലെ തോന്നി ശിവദക്ക്..ആദ്യമായിട്ടാണ് ഇങ്ങനെയൊരനുഭവം അവളുടെ വിരലുകൾ അവന്റെ കൈയി ലമർന്നു അവളുടെ മുഖത്തു ഉദയസൂര്യന്റെ ചുവപ്പു നിറഞ്ഞു. അവളുടെ കണ്ണുകളിൽ പ്രണയം നിറഞ്ഞു നിന്നു അത് അവന്റെ കണ്ണുകളിലും പടർന്നു..
ഊണു കഴിച്ചു കുറച്ചു നേരംകൂടി അവിടെ ചിലവഴിച്ചിട്ട് ആണ് കണ്ണൻ മടങ്ങിയത്.ഒരു വർഷം വേഗം കടന്നുപോയി അധ്യാപകനാകാനുള്ള മോഹം കാരണം കണ്ണൻ എം എഡ് നു ചേർന്നു ശിവദ ഡിഗ്രി കഴിഞ്ഞു രാമു പ്ലസ് ടു കഴിഞ്ഞു ഐറ്റിഐ യിൽ ചേർന്നു..
ഭദ്രന്റെ കണ്ണുകൾ ഒരു കഴുകനെ പോലെ ശിവദയുടെ ചുറ്റും ഉണ്ടായിരുന്നു… എന്നും രാവിലെ മധുവും ആൺമക്കളും അടുത്തുള്ള പുഴയിലാണ് കുളിക്കാൻ പോകുന്നത് അന്നും പതിവുപോലെ മധു കുളിക്കാൻ പോയി പക്ഷേ ഒറ്റക്കായിരുന്നു
തിരിച്ചു വരേണ്ട സമയം കഴിഞ്ഞിട്ടും മധു വരാത്തത് കൊണ്ട് ശിവൻ കടവിലേക്ക് ചെന്നു പക്ഷേ ചെരുപ്പും സോപ്പും മാത്രം അവിടെ കണ്ടുള്ളു പരിഭ്രാന്തനായ ശിവൻ വേഗം പുഴയിലേക്കിറങ്ങി അച്ഛനെ തിരഞ്ഞു ഒപ്പം അവിടെ ഉണ്ടായിരുന്ന വരും കൂടി.. പെട്ടന്ന് തന്നെ കാട്ടുതീ പോലെ മധുവിനെ പുഴയിൽ കാണാതായ വിവരം പടർന്നു..
രാഗിണിയും ശിവദയും രാമുവുമെല്ലാം അങ്ങോട്ടോടി കണ്ണനും വന്നു പക്ഷേ മധുവിനെ കിട്ടിയില്ല..
പിറ്റേദിവസം അവിടന്ന് കുറച്ചു മാറി മധുവിന്റെ മൃതശരീരം കിട്ടി പോലീസ് വന്നു നടപടികൾ പൂർത്തിയാക്കി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മുങ്ങി മരണമെന്ന് തെളിഞ്ഞു അടുത്തുള്ള ശ്മശാനത്തിൽ മധുവിന്റെ ശരീരം ദഹിപ്പിച്ചു.
ആ ത്മഹത്യ ചെയ്യണ്ട കാര്യം മധുവിനില്ലായിരുന്നു നന്നായി നീന്തലുമറിയാം പിന്നേ എന്താ പറ്റിയതെന്ന് ഓർത്ത് എല്ലാവർക്കും അത്ഭുതമായിരുന്നു
താങ്ങാനാവാത്ത ദുഖമായിരുന്നുവെങ്കി
ലും ശിവൻ അമ്മയെയും സഹോദരങ്ങ
ളെയും ചേർത്തുപിടിച്ചു മുന്നോട്ട് പോയി
മധുമരിച്ചിട്ട് ആറുമാസം കഴിഞ്ഞു അതി
നിടയിൽ സമയം കിട്ടുമ്പോൾ കണ്ണൻ അവിടെ ചെല്ലുമായിരുന്നു…
ഒരു ദിവസം ക്ലാസ്സിൽ പോയ രാമു സമയം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല.. ശിവനും അയൽക്കാരും അവനായി തിരച്ചിൽ നടത്തി പോലീസിൽ പരാതിപ്പെട്ടു അവരും തിരഞ്ഞു പക്ഷേ രാമുവിനെ കണ്ടില്ല..
പിറ്റേദിവസം അവിടന്ന് കുറച്ചുമാറി ഒരു ഒഴിഞ്ഞ പറമ്പിൽ മാവിൻ കൊമ്പത്തു ചേതനയേറ്റ് തൂങ്ങി നിൽക്കുന്ന രാമുവിനെയാണ് എല്ലാവരും കാണുന്നത് അവൻ ആ ത്മ ഹത്യാ ചെയ്യാനുള്ള കാരണം ആർക്കുമറിയില്ലായിരുന്നു
ശിവനും കുടുംബവും ആകെ തകർന്നു പോലീസ് തൂങ്ങി മരണമെന്നെഴുതി കേസ് ഫയലടച്ചു…മധു മരിച്ച ദോഷം കൊണ്ടാണ് ഉടനെ മറ്റൊരു മരണമെന്ന് ആളുകൾ വിധിയെഴുതി..
വലിയ തകർച്ചയിൽ നിന്നുമാ കുടുംബം കരകയറി തുടെങ്ങി കുറച്ചു മാസങ്ങൾ കഴിഞ്ഞു ഒരു ദിവസം രാത്രി ശിവദയുടെ വീട്ടിലേക്ക് ഒരാൾ ഓടിവന്നു..
” രാഗിണി ചേച്ചി…ശിവദേ..” അയാൾ
വിളിച്ചു.ആരോ വിളിക്കുന്നത് കേട്ടവർ പുറത്തിറങ്ങി..അവർ കണ്ടത് ആകെ പരവശനായി പുറത്തുനിൽകുന്ന അയൽക്കാരൻ കാദറിനെയാണ്..
” എന്താ കാദറേ..എന്ത് പറ്റി..”” അത്.. പിന്നേ ചേച്ചി ഒരു കാര്യം പറയാൻ വന്നതാ..” വിറച്ചുകൊണ്ട് അവൻ പറഞ്ഞു” എന്താ…എന്താ കാര്യം..? ” രാഗിണി കാദറിന്റെ ഷർട്ടിൽ പിടിച്ചു കുലുക്കി
” അത് അത് നമ്മുടെ ശിവനേയും രാമുവി
ന്റെ കൂട്ടുകാരൻ ഗണേഷിനെയും അരുടെയോ വണ്ടി ഇടിച്ചു.. വണ്ടി നിർത്താതെ പോയി അവരെ ഹോസ്പിറ്റലിൽ കൊണ്ടുപോയിട്ടുണ്ട്…”
“അത് കേട്ടതും ” എന്റെ ദൈവമേ ” എന്ന്
അലറിക്കൊണ്ട് രാഗിണി താഴേക്കിരുന്നു..ആളുകൾ അങ്ങോട്ട് വന്നു തുടെങ്ങി എല്ലാവരും അവരുടെ അവസ്ഥയോർത്തു ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു.. പിറ്റേ ദിവസം ആംബുലൻസിൽ ശിവന്റെ മൃതദേഹവും ആ വീട്ടിലെത്തി..
രാഗിണിയും ശിവദയും അവനെ കെട്ടിപിടി ച്ചു കരഞ്ഞു.. മധുവിന്റെ ഒരനിയന്റെ മകൻ അച്ഛനും അനിയനും എരിഞ്ഞു തീർന്ന അതേ ശ്മശാനത്തിൽ അവന്റെ ചിതക്കും തീകൊളുത്തി..
ആളുകൾ പിരിഞ്ഞു പോയി കുറച്ചു ബന്ധുക്കൾ മാത്രം അവശേഷിച്ചു.. തുടരെ തുടരെയുള്ള മരണത്തിന്റെ കാര്യമറിയാൻ അവർ ജോത്സ്യരെ വിളിച്ചു നോക്കിച്ചു..
മധു മരിച്ചത് ദോഷസമയത്താണെന്നും അതിന്റെ ഫലമാണ് ബാക്കി രണ്ടുമരണ
മെന്നും അയാൾ പറഞ്ഞു..ഇനിയും ഈ വീടുമായി ആണുങ്ങളാരെങ്കിലും ബന്ധുത്വം സ്ഥാപിച്ചാൽ അവരും മരണ പെടാൻ സാധ്യതയും കാണുന്നുണ്ടെന്ന് അയാൾ പറഞ്ഞു..
അങ്ങിനെ ആ വീട്ടിൽ ആണുങ്ങൾ വഴിലെന്ന ശ്രുതി നാട്ടിൽ പരന്നു.. ഏറെനാൾ ലീവിലായിരുന്ന രാഗിണി ജോലിക്ക് പോയി തുടെങ്ങി ശിവദയേ തനിച്ചിരുത്താൻ ഭയമായത് കൊണ്ട് സ്കൂളിനടുത്തുള്ള കമ്പ്യൂട്ടർ സെന്ററിൽ അവളെ ചേർത്തു..ഒരു വിധം അവർ സങ്കടങ്ങളിൽ നിന്നും മോചിതരായി തുടെങ്ങി..
കണ്ണൻ ഓർമകളിൽ നിന്നും ഉണർന്നു..അവൻ മുറിയിൽനിന്നും പുറത്തിറങ്ങി വെറുതെ നടന്നു..ആ നടപ്പ് നിന്നത് ശിവദ യുടെ വീടിന്റെ മുന്നിലാണ് അവൻ ചെല്ലുമ്പോ അവർ ഉമ്മറത്തുണ്ടായിരുന്നു അവനെ കണ്ടതും രണ്ടാളും മുറ്റത്തേക്കിറങ്ങി.. അവനെ അകത്തേക്ക് ക്ഷണിച്ചു പക്ഷേ അവനത് സ്നേഹപൂർവം നിരസിച്ചു..
” ഇഷ്ടമില്ലാഞ്ഞിട്ടല്ല ഞാൻ കയറിയിരി ക്കാത്തത്…നിങ്ങൾ മാത്രമുള്ള വീട്ടിൽ ഞാൻ കയറിയിരുന്നാൽ അത് നിങ്ങൾക്ക് ചിലപോൾ ചീത്തപ്പേരാകും..
നാട്ടുകാർ എന്തെങ്കിലും കിട്ടാൻ നോക്കിയിരിക്കു കയാണ്.. ഒരു കാര്യം കൂടെ ഉണ്ട്.. രാഗണിയമ്മയോട് പറയാൻ എല്ലാവരും ഉള്ളപ്പോൾ പറയണമെന്ന് ആഗ്രഹിച്ചതായിരുന്നു വേറെ ഒന്നുമല്ല എനിക്ക് ശിവദയെ ഇഷ്ടമാണ് കല്ല്യണം കഴിക്കാൻ താല്പര്യം ഉണ്ട്…
ഒരിക്കൽ ഞാൻ അച്ഛനോട് സംസാരിച്ചതാണ് പക്ഷേ മറുപടി അനുകൂലമല്ലായിരുന്നു ഒന്നൂടി സംസാരിക്കട്ടെ അതുവരെ ഇതാരും അറിയേണ്ട..” അതുപറഞ്ഞു ശിവയെ ഒന്ന് നോക്കിയിട്ട് കണ്ണൻ തിരിച്ചു നടന്നു…
കണ്ണന്റെ ജോലി മാനേജ്‌മന്റ് സ്കൂളിൽ ആയിരുന്നു ദൂരെ ജോലി ചെയ്യാൻ വിടാൻ തിരുമേനിക്ക് താല്പര്യം ഉണ്ടായിരുന്നില്ല.. അങ്ങിനെ ഒരു മാസം കടന്നുപോയി ഒരു ദിവസം കമ്പ്യൂട്ടർ സെന്ററിന്റെ അടുത്തു വച്ചു കണ്ണൻ ശിവദയെ കണ്ടു.” ശിവ..”
വിളികേട്ട് തിരിഞ്ഞു നോക്കിയവൾ കണ്ണനെ കണ്ട് അവിടെ നിന്നു..” എന്താ കണ്ണേട്ടാ..”
” ഞാനൊരു കാര്യം പറയാൻ വന്നതാ.. നാളെ അച്ഛന്റെയടുത്തു നമ്മുടെ കാര്യം ഒന്ന് കൂടി ഞാൻ സംസാരിക്കും .മറുപടി എന്താകുംഎന്നെനിക്കറിയില്ല..
അനുകൂലമായാലും അല്ലങ്കിലും നീ കാത്തിരിക്കണം എനിക്ക് വേണ്ടി..നിന്റെ വീട്ടിൽ സംഭവിച്ചതും ഇപ്പോ നാട്ടുകാർ പറയുന്നതെല്ലാം അച്ഛനും അറിയുന്നുണ്ട് അച്ഛൻ അനുകൂലിച്ചില്ലങ്കിൽ ഭഗവതി
യോട് നീയും പ്രാർത്ഥിക്കണം എല്ലാം ശരിയാവാൻ കേട്ടോ.”
” ഉം..” മൂളികൊണ്ടവൾ തലയാട്ടിപിറ്റേദിവസം കണ്ണൻ അമ്പലത്തിൽ പോയി നന്നായി പ്രാർത്ഥിച്ചു..തിരിച്ചൂ ഇല്ലത്തെത്തി അച്ഛനൊപ്പം ചായ കുടിക്കാനിരുന്നു.. ഇടയ്ക്കിടെ അവൻ അച്ഛന്റെ മുഖത്തേക്ക് പാളി നോക്കി..
” അച്ഛാ..എനിക്കച്ഛനോട് ഒരൂട്ടം പറയാനുണ്ട്..”” നീ മുൻപ് എന്നോട് പറഞ്ഞ കാര്യമാണോ ശിവദയുടെ..? ” അതേ അച്ഛാ..”
” അത് നടക്കില്ലെന്നു അന്ന് പറഞ്ഞതല്ലേ കണ്ണാ..എനിക്കും നിന്നോട് ചിലതു പറയാനുണ്ട് അത് വേറെയൊന്നുമല്ല നിന്റെ വേളികാര്യം തന്നെയാണ്..”
അവൻ ഞെട്ടലോടെ തലയുയർത്തി അച്ഛനെ നോക്കി..തിരുമേനി തുടർന്നു” ഇന്നലെ നിന്റെ അമ്മയുടെ ഇല്ലത്തുന്നു ഫോൺ വന്നിരുന്നു നിന്റെ അമ്മാമേടെ വേറെയൊന്നുമല്ല അവന്റെ മോള് രോഹിണിയുമായുള്ള നിന്റെ വേളിയെ പറ്റി സംസാരിക്കാനാണ്..എന്താ നിന്റെ അഭിപ്രായം…”
” അത് നടക്കില്ലച്ച…”അവന്റെ മറുപടി കേട്ട തിരുമേനി മുഖമുയർത്തി അവനെയൊന്നു രൂക്ഷമായി നോക്കി..
” ശിവയെ അല്ലാതെ മറ്റൊരു വേളി എനിക്ക് ചിന്തിക്കാനാവില്ലച്ഛാ എന്നോട് ക്ഷമിക്കണം…” അവൻ കഴിപ്പ് നിർത്തി എഴുനേറ്റു പോയി..ഒപ്പം തിരുമേനിയും.
പിറ്റേദിവസം അവനെയും കാത്തു ശിവദ വഴിയിൽ നിന്നു കുറെ കഴിഞ്ഞപ്പോൾ അവന്റെ ബൈക്ക് അവൾക്കു മുന്നിൽ വന്നു നിന്നു..”എന്തായി അച്ഛനോട് പറഞ്ഞോ…? ”
” മ്മ് പറഞ്ഞു..മറുപടി പഴയതു തന്നെ.. ഇപ്പോ വേറെ ഒരാവശ്യം അമ്മയുടെ ഇല്ലത്തുന്നുണ്ട് അമ്മാമ്മേട മോള് രോഹിണിയും ഞാനുമായുള്ള വേളി കാര്യം..”
” അത് നല്ലതല്ലേ കണ്ണേട്ടാ..അതിനു സമ്മതിക്ക്..”” ദേ..പെണ്ണേ ഒറ്റവീക്ക് ഞാൻ വച്ചു തരും അച്ഛൻ സമ്മതിക്കും അതിനുള്ള എന്തേലും വഴി ഭഗവതി കാട്ടിത്തരും..”
അതും പറഞ്ഞു അവൻ യാത്ര പറഞ്ഞു പോകുന്ന ശിവദയുടെ മനസിലും ആ ഒരു പ്രാർത്ഥന തന്നെയായിരുന്നു..
ഒരുദിവസം കണ്ണന്റെ ഫോണിൽ ബെല്ലടി ക്കുന്നത് കേട്ടാണ് അവൻ ഫോണെടുത്ത
ത് ഫോണിൽ തെളിഞ്ഞ നമ്പർ അവനു മനസിലായില്ല..
” ഹാലോ..”” എടാ ആരോമലേ ഇത് ഞാനാ മാത്യു നിന്റെ പഴയ ക്ലാസ്മേറ്റ്..”” എടാ പോലുസുകാരാ നീ നീട്ടിവലിച്ചി ങ്ങനെ പറയേണ്ട ഇത് ഏതാ ഈ നമ്പർ..”
” ഇതെന്റെ പുതിയ നമ്പർ ആണ്..പിന്നേ ഒരു സന്തോഷ വാർത്തയുണ്ട് എനിക്ക് നമ്മുടെ സ്റ്റേഷനിലേക്ക് ട്രാൻസ്ഫറായി ഞാൻ നാളെ അവിടെ എത്തും മറ്റന്നാൾ ജോയിൻ ചെയ്യണം ”
” ആണോ നീയിങ്ങോട്ട് വാടാ ഇനി കുറച്ചു നാള് ഇവിടെ ഭരിക്ക് “” ഓക്കേഡാ അപ്പോൾ കാണാം..”
കണ്ണനും ശിവനും മാത്യുവും ഭദ്രനും ഒരേ ക്ലാസ്സിൽ പഠിച്ചവരാണ്..ദിവസങ്ങൾ കടന്നുപോയി ഒരു ദിവസം കണ്ണൻ മാത്യുവിനെ കാണാൻ പോയി ശിവദയും ആയുള്ള വേളിക്ക് അച്ഛന്റെ സമ്മതകുറവും അവരുടെ വീട്ടിൽ നടന്നതെല്ലാം അവരുടെ സംസാരവിഷയമായി..വീണ്ടും കാണാമെ
ന്നും പറഞ്ഞവർ പിരിഞ്ഞു..
ഒരു വൈകുനേരം ലൈബ്രറിയിൽ പോയതായിരുന്നു കണ്ണൻ അവിടെ കുറെനേരം എല്ലാവരുമായി വർത്താനവും പറഞ്ഞി
രുന്നു പിന്നേ പോകാനിറങ്ങിയപ്പോൾ നല്ല മഴക്കാറും കുടയുമില്ല എന്ത് ചെയ്യുമെന്ന് ആലോചിച്ചു അവനവിടെ നിന്നു..
എന്തായാലും മെയിൻ റോഡ് വഴി പോകാതെ ഇടവഴിയിലൂടെ ഇല്ലത്തേക്ക് പോകാൻ തീരുമാനിച്ചു കണ്ണൻ ഇറങ്ങി നടന്നു.. ഇടവഴി കുറച്ചങ്ങോട്ട് ചെല്ലുമ്പോൾ ഒരു പൊളിഞ്ഞു കിടക്കുന്ന വീടുണ്ട് സാമൂഹ്യ വിരുദ്ധരുടെ താവളമാണത്..
കണ്ണൻ ആ വീടിനടുത്തെത്തിയപ്പോഴേ അവിടെ ആളുണ്ടെന്ന് മനസിലായി അത് ശ്രെദ്ധിക്കാതെ പോകാൻ തുടെങ്ങിയപ്പോഴാണ് ആ വാക്കുകൾ അവന്റെ കാതിൽ വീണത്.. അത് കേട്ട് അവനവിടെ നിന്നു
” എന്നാലുമെന്റെ ഭദ്രൻ അണ്ണാ..ആ ശിവദയുടെ കാര്യത്തിൽ ഇതുവരെ ഒരു തീരുമാനം എടുക്കാൻ കഴിഞ്ഞില്ലേ..? ”
” ഇത്രയും ഒക്കെയായില്ലേ..ബാക്കിയും ശരിയാകും..”” എന്ത് ശരിയായെന്ന അണ്ണനി പറയുന്നത് നേരെ പോയി അവളുടെ അമ്മയോട് കാര്യം പറയ്..അല്ലാതെ ഇങ്ങനെ..”
” നിനക്കറിയാലോ ഷണ്മുഖ ഞാൻ അവളുടെ അച്ഛനോട് ചെന്ന് ഈ കാര്യം പറഞ്ഞതല്ലേ ആ പുഴകടവിൽ വച്ചു അപ്പോൾ അയാൾ എന്താ പറഞ്ഞത് ആർക്ക് അവളെ കൊടുത്താലും എനിക്ക് തരില്ലെന്ന് അതിന്റെ പേരിൽ നടന്ന വഴക്കിലാണ് എനിക്കയാളെ മുക്കിക്കൊല്ലേണ്ടി വന്നത് ”
അത് കേട്ടുനിന്ന കണ്ണന്റെ മനസിൽ ഒരു ബോംബ്സ്ഫോടനം തന്നെ നടന്നു.. അവൻ അവരുടെ സംസാരം ശ്രെധിച്ചു കൊണ്ട് ആരും കാണാതെ മാറിനിന്നു വീണ്ടും ഭദ്രന്റെ ശബ്ദം അവന്റെ കാതിൽ വീണു..
” അയാളെ കൊന്നു കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ദേ വരുന്നു അവളുടെ ആ നരെന്തു പോലത്തെ അനിയൻ ചെക്കൻ അവന്റെ ഏതോ ഒരു കൂട്ടുകാരൻ കണ്ടെന്ന് അവന്റെ അച്ഛനെ ഞാൻ മുക്കി കൊല്ലുന്നതെന്ന് അത് ചോദിക്കാൻ അവനെന്റെ അടുത്തു വന്നപ്പോഴേ
ആ കൊലപാതകത്തിന് ഒരു ദൃക്‌സാക്ഷി ഉണ്ടെന്ന് എനിക്ക് മനസിലായി പിന്നേ ഒന്നും നോക്കിയില്ല മൂക്കും വായും പൊത്തിപിടിച്ചു കാറിന്റെ ഡിക്കിയിലേക്കിട്ടു ആ ഒഴിഞ്ഞ പറമ്പിൽ എത്തിയപ്പോൾ
അവനു ബോധമില്ലായിരുന്നു ഞാനും എന്റെ കൂട്ടുകാരും കൂടി നിസാര മായി അവനെ ആ മാവിൻ കൊമ്പിൽ കെട്ടിതൂക്കി ഹോ..അവന്റെയാ അവസാന പിടച്ചിൽ എന്റെ കണ്മുന്നിൽ ഇപ്പോഴു മുണ്ട്..”
അതുംപറഞ്ഞുകൊണ്ട് ഭദ്രൻ പൊട്ടിച്ചിരി ക്കുമ്പോൾ തൊട്ടപ്പുറത്തു രാമുവിന്റെ മുഖമോർത്തു കണ്ണൻ വായ്പൊത്തി പൊട്ടികരഞ്ഞു…വീണ്ടും ഭദ്രന്റെ ശബ്ദം കണ്ണനെ നിശബ്ദനാക്കി…
” അങ്ങിനെ ഞാൻ അവന്റെ കൂട്ടുകാരെ തിരഞ്ഞു പിടിച്ചു നിരീക്ഷിക്കാൻ തുടെങ്ങി അതിൽ ഒരുത്തന്റെ കണ്ണിൽ എന്നെ കാണുമ്പോൾ കനലെരിയുന്നത് ഞാൻ കണ്ടു പിന്നേ എന്റെയത്ര അവനു പിന്നാലെയായി…”
“അങ്ങിനെയിരിക്കുമ്പോളാണ് ഒരു ദിവസം ഞാൻ കാറിൽ വരുമ്പോൾ അവനും ശിവനും സംസാരിക്കുന്നത് കണ്ടത്..
എന്റെ വണ്ടി കണ്ടതും ശിവൻ അതിനു മുന്നിലേക്ക് കയറി നിന്നു പുറത്തിറങ്ങിയ എന്നെ എന്റെ അച്ഛനെയും അനിയനെയും നീ കൊന്നല്ലെടാ എന്നും പറഞ്ഞു തല്ലി പിന്നേ അവിടെ അടിയായി
എന്റെ കൂട്ടുകാരും കൂടിയപ്പോൾ അവരുടെ എതിർപ്പിന്റെ ശക്തി കുറഞ്ഞു രണ്ടുപേരെയും എന്റെ കൂടെയുള്ളവർ പിടിച്ചു നിർത്തി ഞാൻ കാറിൽ കയറി വണ്ടി മുന്നോട്ട് എടുത്തു ആ വണ്ടിയുടെ മുന്നിലേക്ക് ശിവനെയും ഗണേഷിനെയും അവർ തള്ളിയിട്ടു എന്റെ വണ്ടിയിടിപ്പിച്ചു ഞാൻ അവരെയങ്ങു തീർത്തു..
പോസ്റ്റ്മോർട്ടം റിപ്പോർട്ടെല്ലാം ഞാൻ പൈസ വാരിയെറിഞ്ഞു മാറ്റിയെഴുതിച്ചു പിന്നേ ഞാൻ ചെയ്‍തത് അവർ കാണാൻ തീരുമാനിച്ച ജ്യോത്സരെ കാണുകയെന്നതായിരുന്നു കുറെ പണം കൊടുത്തപ്പോൾ അവിടെ ആണുങ്ങൾ വാഴില്ലന്ന് അയാൾ വിധിയെഴുതി..ഇനി പന്ത് എന്റെ കാൽകീഴിൽ..”
ഇതെല്ലാം കേട്ടു ചലിക്കാനാവാതെ കണ്ണൻ നിന്നു പക്ഷേ ഇനിയിവിടെ നിൽക്കുന്നത് അപകടമാണെന്ന് അവന് മനസിലായി എങ്ങിനെ തിരിച്ചു ഇല്ലത്തെത്തിയെന്ന് അവന് മനസിലായില്ല ആകെ പരവേശം തോന്നി കേട്ടതെല്ലാം ആരോടെങ്കിലും പറയണം പെട്ടന്ന് അവന്റെ മനസിൽ മാത്യുവിന്റെ മുഖം തെളിഞ്ഞു
പിന്നേ വൈകിയില്ല ഫോൺ എടുത്തു അത്യാവശ്യമായി ഒന്ന് കാണണം എന്ന് പറഞ്ഞു പിറ്റേദിവസം അവർ തമ്മിൽ കണ്ടു കേട്ടകാര്യങ്ങളെല്ലാം മാത്യുവിനോട് പറഞ്ഞു ഇതെല്ലാം കേട്ട് മാത്യു പറഞ്ഞു
” ആരോമലേ നീ ഒരു കാര്യം ചെയ്യ് ആ വീട്ടുകാരെ കൊണ്ട് മരണത്തിൽ സംശയമുണ്ടന്നു പറഞ്ഞു ഒരു പരാതി സ്റ്റേഷനിൽ കൊടുപ്പിക്ക് ഒരു വക്കീലിനെ യും കാണണം അത് ഞാനേർപ്പാടാക്കി തരാം..ബാക്കി കാര്യങ്ങൾ ഞാൻ നോക്കി കൊള്ളാം..”
പിറ്റേദിവസം തന്നെ കണ്ണൻ രാഗിണിയുടെ വീട്ടിലെത്തി കാര്യങ്ങൾ വിശദമായി പറഞ്ഞില്ലങ്കിലും അവരുടെ മരണങ്ങളിൽ എന്തോ ദുരൂഹത ഉണ്ടെന്ന് പലർക്കും സംശയമുണ്ടെന്ന് പറഞ്ഞു അതുകൊണ്ട്
ഈ കേസുകൾ വീണ്ടും അന്വേഷിക്കണം എന്നും പറഞ്ഞൊരു പരാതി പോലീസ് സ്റ്റേഷനിൽ കൊടുക്കണമെന്നും പറഞ്ഞു ആദ്യം അവർക്ക് പേടിതോന്നിയെങ്കിലും കണ്ണനും മാത്യൂവും ചേർന്ന് അവർക്ക് ധൈര്യം നൽകി..
പരാതികിട്ടി പിറ്റേദിവസം തന്നെ മാത്യു
സി ഐ യുടെ ഓഫീസിലെത്തി പരാതിയുടെ കോപ്പി അദേഹത്തിനു കൊടുത്തു അത് വായിച്ചു നോക്കിയിട്ട്
സി ഐ മാത്യുവിനോട് പറഞ്ഞു
” എനിക്ക് അന്നേ ഈ മരണങ്ങളിൽ ദുരൂ ഹത തോന്നിയതാണ് പിന്നേ പോസ്റ്റ് മോർട്ടം റിപ്പോർട്ടുകളിൽ പാകപ്പിഴ കളൊന്നും തോന്നിയില്ല..ചില വീടുകളിൽ ഇങ്ങനെയുള്ള മരണങ്ങൾ ഉണ്ടാകാറു ണ്ടല്ലോ..താനൊരു കാര്യം ചെയ്യ് പരാതി സ്വീകരിച്ചു അന്വേഷണം തുടെങ്ങിക്കോ എന്ത് സഹായം വേണമെങ്കിലും ഞാൻ ചെയിതു തരാം..”
സി ഐ യോട് നന്ദിയും പറഞ്ഞു മാത്യു ഇറങ്ങി..നാട്ടിൽ ഈ വാർത്ത പരന്നു പക്ഷേ ഭദ്രന് ഉറപ്പായിരുന്നു പിടിക്കപെടി
ല്ലാന്നു കാരണം ഒരു തെളിവും അവശേഷിപ്പിക്കാതെ ആയിരുന്നു
ഓരോ കൊലപാത കാവും അവൻ നടത്തിയത് അത് തന്നെ യായിരുന്നു മാത്യുവിന്റെ വെല്ലുവിളിയും എന്നാൽ അവിടെയും ദൈവത്തിന്റെ കരങ്ങൾ പ്രവർത്തിച്ചു..
ഒരു ദിവസം ടൗണിൽ അടിനടക്കുന്നു എന്ന് പോലീസ് സ്റ്റേഷനിലേക്ക് ഫോൺ വന്നു മാത്യുവും പോലീസുകാരും അവിടെ ചെന്ന് അടിയുണ്ടാക്കിയ നാലുപേരെയും അറസ്റ്റ് ചെയിതു കൊണ്ടുവന്നു അവരെ തന്റെ മുറിയിലേക്ക് കൊണ്ടുവരാൻ പറഞ്ഞു കൊണ്ട് മാത്യു അകത്തേക്ക് പോയി..
“സാറേ ദേ ഇപ്പോൾ കൊണ്ടുവന്നവന്മാർ” പോലീസുകാരൻ പറഞ്ഞു…” എന്തായിരുനെടാ അവിടെ പ്രശനം”മശയിൽ കയറിയുരുന്നുകൊണ്ട് മാത്യു അതിലിരുത്തനോട് ചോദിച്ചു..
” അത് പിന്നെ സാറേ ഇവന്റെയൊക്കെ ഭദ്രൻ അണ്ണൻ എന്താ ഇതുവരെ കല്യാണം കഴിക്കാത്തതെന്ന് ദോ ഇവനോട് ഞാൻ ചോദിച്ചു അതിനാണ്..”
അവൻ ചൂണ്ടി കാണിച്ചവനെ മാത്യു ഒന്ന് നോക്കി..എന്നിട്ട് അവനോട് ചോദിച്ചു” നീയാ ഭദ്രന്റെ വലംകൈ ഷണ്മുഖനല്ലേഅതിന് നീയെന്താടാ മറുപടി പറഞ്ഞത് ”
” അതെ സാറേ… ഞാൻ പറഞ്ഞു ഉടനെ ഉണ്ടാകുമെന്ന് അപ്പോ ഇവൻ പറയുവാ ഗുണ്ടകൾക്ക് ആരാ പെണ്ണ് കൊടുക്കുന്നതെന്ന്.”
” അവൻ പറഞ്ഞത് ശരിയല്ലേ..നിന്റെ ഭദ്രൻ മുതലാളിക്ക് -ആരാ പെണ്ണ് കൊടുക്കുന്നത് “” അതൊക്കെയുണ്ട് സാറേ അണ്ണന് ഒരു പെണ്ണിനെ ഇഷ്ടമാണ് അതുടനെ നടക്കും”
” അത് ഏതാടാ ഇത്രയും ഭാഗ്യഹീനയായ പെണ്ണ്..”
” അത് പിന്ന സാറേ ആ കൊന്ന അല്ല മരിച്ച കട നടത്തിയിരുന്ന മധുവിന്റെ മോളാണ് ”
” നീയിപ്പോ എന്താ പറഞ്ഞത്..” മുങ്ങി താഴ്ന്നവനു പിടിച്ചു കയറാനൊരു കച്ചി തുരുമ്പ് കിട്ടിയ സന്തോഷത്തോടെ മാത്യു ചോദിച്ചു..
” അത് പിന്ന സാറേ മരിച്ച മധു..” അവന്റെ ശബ്ദത്തിലെ പതർച്ച മാത്യു തിരിച്ചറിഞ്ഞു” ഇങ്ങനെയല്ലല്ലോ നീ പറഞ്ഞു തുടെങ്ങി യത്..പറയെടാ മധു എങ്ങിനെയാ മരിച്ചത് ആരാ അയാളെ കൊന്നത് “” അത്..അതെനിക്കറിയില്ല സാറേ..” ഷണ്മുഖൻ നിന്നു വിയർത്തു
കരണം പുകച്ചൊരാടിയായിരുന്നു അതിന്റെ മറുപടി താഴെ വീണ ഷണ്മുഖ
നെ മാത്യു കോളറിൽ പിടിച്ചെഴുനേല്പിച്ചു
നിനക്കറിയില്ല അല്ലേടാ എന്നും ചോദിച്ചു പിന്നെയും തല്ലി അവശനായ ഷണ്മുഖൻ എല്ലാം പറയാമെന്ന് സമ്മതിച്ചു..മാത്യു ഫോണെടുത്തു ആദ്യം കണ്ണനെ വിളിച്ചു കാര്യം പറഞ്ഞു പിന്നെ സി ഐ യെ വിളിച്ചു അവനെ അങ്ങോട്ട് കൊണ്ടുചെല്ലാൻ സി ഐ പറഞ്ഞു..
” എടോ ഇവന്മാരെ ലോക്കപ്പ് ചെയ്യ് എന്നിട്ട് വണ്ടിയിറക്ക് സി ഐ യുടെ ഓഫീസിൽ പോണം ഇവനെയും കൊണ്ട്”
മാത്യു അടുത്തു നിന്ന പോലീസുകാരനോട് പറഞ്ഞു..അര മണിക്കൂറിനുള്ളിൽ അവർ സി ഐ യുടെ അടുത്തെത്തി കാര്യങ്ങൾ നേരത്തെ അറിഞ്ഞത് കൊണ്ട് അവൻ പറയുന്നത് റെക്കോർഡ് ചെയ്യാനുള്ള സംവിധാനങ്ങൾ അവിടെ ഒരുക്കിയിരുന്നു
സി ഐ ഷണ്മുഖന്റെ അടുത്തെത്തി അവന്റെ കോളറിൽ പിടിച്ചുകൊണ്ട് ചോദിച്ചു” എങ്ങിനെയാടാ മധു മരിച്ചത്..? ”
” എന്റെ പൊന്നു സാറേ ഇനിയെന്നെ തല്ല
ല്ലേ ഞാനെല്ലാം പറയാം..ഭദ്രൻ പറഞ്ഞ കാര്യങ്ങൾ വള്ളിപുള്ളി തെറ്റാതെ അവൻ പറയുന്നത് കേട്ട് സി ഐ അടക്കം എല്ലാവരും തരിച്ചിരുന്നു…”
” മാത്യു ഇനി വൈകേണ്ട അവനെ അറസ്റ്റ് ചെയ്‌തോ ആവശ്യത്തിന് ഫോഴ്‌സിനെ കൊണ്ടുപോയ്‌ക്കോ ഇവനെയും കൊണ്ടു പോണം അല്ലങ്കിൽ അവൻ കുറ്റങ്ങൾ നിഷേധിക്കും ഒരു കാരണവശാലും അവൻ രക്ഷപെടരുത്…”
” ഓക്കേ സാർ..” സി ഐ യോട് അതും പറഞ്ഞു ഷണ്മുഖനുമായി അവർ തിരിച്ചു കണ്ണനെ വിളിച്ച് ശിവദയെയും രാഗിണിയെയും കൂട്ടി ഭദ്രന്റെ വീട്ടിലെത്താനും പറഞ്ഞു
മുറ്റത്തു പോലീസ് വണ്ടി വന്ന് നിക്കുന്നത് കണ്ട് ഭദ്രന്റെ അച്ഛനും അമ്മയും ഇറങ്ങി വന്നു മാത്യുവിനെ കണ്ട് ചോദിച്ചു” എന്താ മാത്യു എന്താ വന്നത്..? “” ഭദ്രനില്ലേ..ഒന്ന് വിളിക്കു..”
” ഭദ്രാ..” അച്ഛന്റെ വിളികേട്ട് അവനിറങ്ങി വന്നു മുന്നിൽ മാത്യുവിനെ കണ്ടൊന്നു പകച്ചെങ്കിലും അവൻ കാര്യം തിരക്കി..” നിന്നെ അറസ്റ്റ് ചെയ്യാൻ വന്നതാണ്..”” എന്നെയോ..എന്തിന്..? ”
” രാഗിണിടീച്ചറുടെ ഭർത്താവ് മധുവിനെയും രണ്ട് ആൺമക്കളെയും കൊന്നതിന് ..”
” നീയെന്ത് അസംബദ്ധമാണ് മാത്യു വിളിച്ചു പറയുന്നത്..” ഭദ്രൻ ചൂടായി.” ആഹാ ഇങ്ങനെ ക്ഷോഭിക്കാതെ ഭദ്രൻ എടോ അവനെയിങ്ങോട്ട് കൊണ്ടുവാ ”
വണ്ടിയിൽ നിന്നുമിറങ്ങിയ ഷണ്മുഖനെ കണ്ടതും ഇനി തനിക്കു രക്ഷയില്ലെന്ന് അവനു മനസിലായി..കൂടി നിന്ന നാട്ടുകാ
രോട് മാത്യു കണ്ണൻ കേട്ടതായ കാര്യങ്ങൾ പറഞ്ഞു കൊടുത്തു അവിടെ തിരുമേനിയും ഉണ്ടായിരുന്നു..മാത്യു
ഭദ്രന്റെ നേരെ വിലങ്ങുമായി ചെന്നു..
പെട്ടന്ന് തന്നെ ഭദ്രന്റെ ഭാവം മാറി..അവൻ മാത്യുവിന് നേരെ തിരിഞ്ഞു” അതേടാ…ഇതെല്ലാം ഞാൻ ചെയ്തതാണ് ഇവൾക്കുവേണ്ടി ഇവളെ സ്വന്തമാക്കാൻ ഞാൻ മര്യാദക്ക് ഇവളുടെ തന്തയോട് ചോദിച്ചതാണ് അപ്പോൾ അയാൾക്കെ ന്നോട് പരമ പുച്ഛം അതിനു മറുപടിയായി അയാളുടെ ജീവൻ ഞാനങ്ങോട്ടെടുത്തു
തൊട്ടുപുറകേ രണ്ടാൺമക്കളെയും അവരുടെ ചാരനെയും ഞാനങ്ങു തീർത്തു ആ വീട്ടിൽ ആണുങ്ങൾ വാഴില്ലന്ന് ഞാൻ കള്ളം പറയിച്ചു ആ കള്ളം പൈസയും മദ്യവും കൊടുത്തു ആളുകളെ കൊണ്ട് ഈ നാട് നീളെ പറയിച്ചു പക്ഷേ ഇവൻ ഈ ആരോമൽ ഇവനിത് കേൾക്കുന്നത് ഞാൻ കണ്ടിരുന്നെങ്കിൽ ഇവനെയും ഞാൻ തീർത്തേനെ..”
പെട്ടന്നാണ് ഭദ്രന്റെ മുഖത്തു ഒരു കൈ പതിഞ്ഞത് അത് അവന്റെ അച്ഛന്റെയായിരുന്നു.. അവനെ അയാൾ മാത്യുവിന്റെ മുന്നിലേക്ക് തള്ളി
“മാത്യു ഇവനെ കൊണ്ടുപോടാ.. ഇങ്ങനെയൊരു മകൻ ഇനി ഞങ്ങൾക്കില്ല… ജാമ്യം പോലും കിട്ടാത്ത വിധത്തിലായിരിക്കണം നിയിവന്റെ കേസ് എഴുതേണ്ടത് ഞങ്ങൾ മരിച്ചാൽ ഞങ്ങളുടെ ശരീരം പോലും ഇവനെ കാണിക്കരുത്..”
” എങ്ങിനെ തോന്നിയെടാ നിനക്ക് ശിവനും ഞാനും നീയും ആരോമലുമെല്ലാം ഒരു ക്‌ളാസിൽ ഒന്നിച്ചു പഠിച്ചതല്ലേടാ ടീച്ചർ നമ്മൾക്ക് അറിവ് പകർന്നു തന്നതല്ലേ അവന്റെ അച്ഛനും അനിയനും നമുക്ക് അങ്ങിനെ തന്നെ ആയിരുന്നില്ലേ
എന്നിട്ടും പെങ്ങളെ പോലെ കരുതേണ്ടവൾക്ക് വേണ്ടി നീ എല്ലാവരെയും കൊന്ന് തള്ളിയ ല്ലോടാ നീചാ ഒപ്പം മറ്റൊരു കുടുംബത്തിന് കൂടി നീ കണ്ണ്നീര് നൽകി ഇനി നിനക്ക് നിയമത്തിന്റെ കൈയിൽ നിന്നും രക്ഷപെടാൻ പറ്റില്ല നടക്ക്..” ഭദ്രന്റെ കഴുത്തിന് പിടിച്ചു മാത്യു തള്ളി
ആ തള്ളലിൽ അവൻ ചെന്നു വീണത് രാഗിണിയുടെ കാൽച്ചോട്ടിലായിരുന്നു അവരവനെ പിടിച്ചെഴുനേല്പിച്ചു…എന്നിട്ട് അവനെയൊന്നു നോക്കിയിട്ട് പറഞ്ഞു
” ഇതുപോലെ നിന്റെ ചെറുപ്പത്തിൽ നീയെന്റെ മുന്നിൽ ഒരുപാട് തവണ വീണി
ട്ടുണ്ട് അന്നൊക്കെ ഇതുപോലെ ഞാൻ നിന്നെ പിടിച്ചെഴുനേല്പിച്ചിട്ടുമുണ്ട്.. കരണം എന്റെ ശിവനും നീയും തമ്മിൽ എനിക്കൊരു വ്യത്യാസവുമില്ലായിരുന്നു..”
ആ വാക്കുകൾ ഭദ്രനെ വല്ലാതെ ചുട്ടു പൊള്ളിച്ചു..അവന്റെ തലകുനിഞ്ഞു..ഭദ്രന് തന്റെ തെറ്റ് മനസിലായി..അവൻ അച്ഛനോടും അമ്മയോടും ക്ഷമ പറഞ്ഞു വിലങ്ങുമായി ചെന്ന് രാഗിണിയോടും ശിവദയോടും മാപ്പ് പറഞ്ഞു എന്നിട്ട് തല കുമ്പിട്ട് പോലീസ് ജീപ്പിൽ കയറിയിരുന്നു അവനെയും കൊണ്ട് ജീപ്പ് അകന്നുപോകുന്നത് എല്ലാവരും നോക്കി നിന്നു..
എല്ലാവരുടെയും മനസ് ഒരു മഴപെയ്തു തോർന്നത് പോലെയായി.. ആൾകൂ ട്ടത്തിൽ അച്ഛനുള്ളതറിയാതെ കണ്ണൻ ശിവദയും രാഗിണിയുമായി അവരുടെ വീട്ടിലേക്ക് നടന്നു വീട്ടിലെത്തി അവരെ ആശ്വസിപിച്ചു കൊണ്ടിരുന്നപ്പോൾ
തിരുമേനിയും കരയോഗക്കാരും അങ്ങോട്ട് വന്നു രാഗിണി അവരെ അകത്തേക്ക് ക്ഷണിച്ചു. തിരുമേനി കണ്ണനെയും ശിവദയെയും നോക്കിയിട്ട് രാഗിണിക്ക് നേരെ തിരിഞ്ഞു ചോദിച്ചു
” ഞങ്ങളിപ്പോൾ വന്നത് എന്തിനാണെന്ന് മനസ്സിലായോ രാഗിണിക്ക്..? “” ഇല്ല തിരുമേനി..”
” എന്നാ കേട്ടോ ഒരു വേളി ഉറപ്പിക്കാനായിട്ട് ആണ്..എന്റെ മകൻ ആരോമലിന് നിന്റെ മകൾ ശിവദയെ വേളി ചെയ്തുകൊടു ക്കാൻ നിനക്ക് സമ്മതമാണോ..? ”
ആ ചോദ്യം കേട്ട് എല്ലാവരും തരിച്ചു നിന്നു” സമ്മതമാണോ രാഗിണി..” കരയോഗക്കാർ ചോദിച്ചു…
” സമ്മതമാണ്..” സന്തോഷത്തോടെ അവർ പറഞ്ഞു കണ്ണൻ ശിവയെ കൂട്ടി അച്ഛന്റടുത്തേക്ക് ചെന്ന് അനുഗ്രഹം വാങ്ങിച്ചു..
” എനിക്ക് കുറച്ചു തെറ്റുപറ്റിപോയി നീ പറഞ്ഞത് പോലെ ഞാനും കുറച്ചു പുരോഗമിക്കാനുണ്ട്..എത്രയും അടുത്ത മുഹൂർത്തം നോക്കി നിങ്ങളുടെ വേളി അച്ഛൻ നടത്തും..”
അത്രയും പറഞ്ഞു തിരുമേനിയും വന്നവരും മടങ്ങി രാഗിണി അകത്തേക്കും പോയി ആ നിമിഷം തന്നെ ശിവയെ കൈയിൽ പിടിച്ചു അവൻ തന്നിലെക്ക് അടുപ്പിച്ചു അവളുടെ ചെവിയിൽ ചോദിച്ചു
” സന്തോഷമായോ പെണ്ണേ..”” മ്മ്..”” ഞാൻ പറഞ്ഞില്ലേ നിന്നെ സ്വന്തമാക്കാനുള്ള വഴി ഭഗവതി തന്നെ കാട്ടി തരുമെന്ന് ഇപ്പോ വിശ്വാസമായോ.. ഇനിയെന്റെ വേളിയാവാൻ റെഡിയായിക്കോ..”
അവൻ പറയുന്നത് അവന്റെ നെഞ്ചിൽ ചാരിനിന്ന് കേൾക്കുമ്പോൾ അവളുടെ മനസ് ദൈവങ്ങൾക്ക് നന്ദി പറയുകയായിരുന്നു….