ഒരാൾ അവളുടെ പുറത്തേക്ക് വീണു അവളെ കീഴടക്കാൻ തുടങ്ങിയിരുന്നു.. ശ്യാമ സകലമാന ശക്തിയുമെടുത്ത് അയാളെ നേരിട്ടു

മറുതീരം തേടി
(രചന: സൂര്യ ഗായത്രി)

മാനേജരുടെ കേബിനിലേക്ക്‌ നടക്കുമ്പോൾ ശ്യാമയുടെ കാലുകൾക്ക് വേഗത ഏറി… ഡോർ നോക്ക് ചെയ്തു അകത്തേക്ക് കയറി..

ചെറുതായി മുരടനക്കി… മുഖം ഉയർത്തി നോക്കുമ്പോൾ മുന്നിൽ നിൽക്കുന്ന ആളെ കണ്ടു അവന്റെ കണ്ണുകൾ വിടർന്നു. അവളുടെ കണ്ണുകളിൽ തീ ആയിരുന്നു….

ഓഫീസ് ടൈം എത്ര മണിയാണ്, ഇനി ഇതു ആവർത്തിക്കരുത്.. അറ്റന്റൻസ് രജിസ്റ്റർ അവൾക്കു നേരെ നീട്ടി…. ശ്യാമ വേഗത്തിൽ രജിസ്റ്റർ കയ്യിൽ വാങ്ങി ഒപ്പിട്ടു തിരികെ നൽകി.

രാവിലെ എഴുന്നേറ്റപ്പോൾ കുഞ്ഞാറ്റക്കു പനി… കുഞ്ഞിനെ ഹോസ്പിറ്റലിൽ കൊണ്ട് പോയിട്ട് വന്നപ്പോൾ ലേറ്റ് ആയി… പനിയായതുകൊണ്ട് ഇന്ന് നഴ്സറിയിൽ വിടാനും പറ്റിയില്ല പിന്നെ കുഞ്ഞിനേയും കൂട്ടി ആണ് വന്നത്…..

അതാണ് ലേറ്റ് ആയതു… ഇന്നലെ കുമാരേട്ടൻ പറഞ്ഞിരുന്നു പുതിയ മാനേജർ വരുന്ന കാര്യം.. പക്ഷെ ഇയാൾ….. അവൾ മാനേജർ എന്ന ബോർഡിലേക്ക് ഒന്ന് കൂടി നോക്കി… ഋഷി കൃഷ്ണദാസ്..

മാലതിയുടെ മടിയിൽ ഇരുന്ന കുഞ്ഞാറ്റമോൾ ശ്യാമയെ കണ്ടപ്പോൾ അവൾക്ക് നേരെ ചാടി.. അമ്മയുടെ നെഞ്ചോട് ഒട്ടിച്ചേർന്ന് കിടന്നു…

പുതിയ മാനേജർ വന്ന ചാർജ് എടുത്തു എന്താടി നിന്നെ അയാൾ ചാടിച്ചോ…. മാലതി ശ്യാമയെ നോക്കി ചോദിച്ചു…

കുമാരേട്ടൻ നടന്നു ശ്യാമയുടെ അടുത്തെത്തി…. മാനേജർ മോളെ വഴക്ക് വല്ലതും പറഞ്ഞോ….

ഇല്ല കുമാരേട്ടാ എന്നെ ഒന്നും പറഞ്ഞിട്ടില്ല.. കുമാരേട്ടൻ നടന്നു മാനേജരുടെ ക്യാമ്പിലേക്ക് പോയി..

കുമാരേട്ടാ ആ ലേറ്റ് ആയി വന്ന് കുട്ടി ഇവിടെ വർക്ക് ചെയ്യാൻ തുടങ്ങിയിട്ട് എത്ര വർഷമായി…. ഋഷി തന്റെ ചോദ്യം പകുതിയിൽ നിർത്തി…

ശ്യാമ മോൾ ഇവിടെ ജോലിക്ക് വന്നിട്ട് രണ്ടു വർഷമായി. ഒരു പാവം പിടിച്ച കുട്ടിയാണ് ഭർത്താവ് നേരത്തെ ഉപേക്ഷിച്ചു. മൂന്നര വയസ്സുള്ള ഒരു മകളുണ്ട് കുഞ്ഞാറ്റ..

അതിനു സുഖമില്ലായിരുന്നു രാവിലെ ഹോസ്പിറ്റലിൽ എന്തോ കൊണ്ടു പോയിട്ടാണ് വന്നത്…

പാവം പിടിച്ച കൊച്ചാണ് ഇവിടെ ഒരു പ്രായമായ സ്ത്രീയോടൊപ്പം പെയിൻ ഗസ്റ്റ് ആയി താമസിച്ചിരുന്നു

പിന്നീട് അവരെ മക്കൾ സ്റ്റേറ്റ് കൊണ്ടുപോയപ്പോൾ താമസിച്ചിരുന്ന വീട് അവർ ശ്യാമക്കും മകൾക്കും ആയാണ് നൽകിയത് എത്ര കാലം വേണം അവിടെ താമസിക്കാം…

ഉച്ച സമയമായപ്പോഴേക്കും ഋഷിയ്ക്ക് അത്യാവശ്യമായി ഒന്ന് പുറത്തേക്ക് പോകേണ്ടിവന്നു… എന്തോ ശ്യാമക്ക് വല്ലാത്ത ഒരു അസ്വസ്ഥത തോന്നി. കുമാരേട്ടനോട്‌ പറഞ്ഞു ഉച്ചയ്ക്കുശേഷം ലീവെടുത്ത് ശ്യാമ മോളെയും കൊണ്ട് വീട്ടിലേക്ക് പോയി…

വീട്ടിലെത്തി അത്യാവശ്യം ചില പണികളൊക്കെ ചെയ്തു മോൾക്ക് പാലു കൊടുത്ത് അവളോടൊപ്പം കിടക്കുമ്പോൾ ശ്യാമയുടെ ഓർമ്മകൾ കുറച്ചു വർഷം പിന്നിലേക്ക് പോയി…….

കോളേജിൽ പഠിക്കുന്ന സമയത്ത് ക്യാമ്പസ് സെലക്ഷൻ കിട്ടി ഒരു കമ്പനിയുടെ ഇന്റർവ്യൂ അറ്റൻഡ് ചെയ്യാനായി കൂട്ടുകാരി റാണി കൊപ്പം അച്ഛൻ ബാലന്റെയും അമ്മ സാവിത്രി യുടെയും സമ്മതത്തോടുകൂടി ശ്യാമ റാണി കൊപ്പം പുറപ്പെട്ടു…

ഏകദേശം ഉച്ചയോടു കൂടി അവർ ഇന്റർവ്യൂ നടക്കുന്ന ഹോട്ടലിൽ എത്തിച്ചേർന്നു. റാണി ചെന്ന് റൂമിന്റെ ചാവി വാങ്ങി…..നിനക്ക് ഈ ഹോട്ടൽ നേരത്തെ അറിയാമോ റാണി..

പിന്നെ അച്ഛന്റെ കമ്പനിയുടെ ക്ലൈന്റ്സ് വേണ്ടിയുള്ള ഗെറ്റുഗദർ എല്ലാം ഇവിടെ വച്ചാണ് ആഘോഷിക്കുന്നത്.. ഇവിടെ ഞങ്ങൾക്ക് എപ്പോഴും ഒരു റൂം ഉണ്ടാകും..

നീ വാ നമുക്ക് ഒന്ന് ഫ്രഷ് ആയിട്ട് ഇരിക്കാം അപ്പോഴേക്കും ഇന്റർവ്യൂ ബോർഡിലെ മെമ്പേഴ്സ് ആരെങ്കിലും എത്തും….

റാണി ശ്യാമയെ വിളിച്ചു കൊണ്ട് റൂമിലേക്ക് പോയി….രണ്ടുപേരും ഫ്രഷായി പുറത്തേക്ക് വന്നു

ശ്യാമേ നീ ഇവിടെ ഇരിക്ക് ഞാൻ പുറത്തു പോയി ഇന്റർവ്യൂ ബോർഡിലെ മെമ്പേഴ്സ് ആരെങ്കിലും വന്നോ എന്ന് നോക്കിയിട്ട് വരാം…എനിക്ക് ഒറ്റയ്ക്കിരിക്കാൻ പേടിയാണ് റാണി നീ പോയിട്ട് വേഗം വരണേ

ഇങ്ങനെ പേടിച്ചാലോ പെണ്ണേ ഞാനിതാ പോയിട്ട് വേഗം വരാം.. റാണി അതും പറഞ്ഞു ഡോർ ചാരി പുറത്തേക്ക് പോയി..

എടാ ഋഷി ഒരു പെണ്ണ് തേച്ചു എന്ന് പറഞ്ഞു നീ ഇങ്ങനെ സ്വയം മറന്നു കുടിക്കരുത്… ഒന്നാമതേ നിനക്ക് ഇതൊന്നും കഴിച്ച് ശീലമില്ല അലക്സ് ഋ ഷിയുടെ കയ്യിലിരിക്കുന്ന ബിയർ ബോട്ടിൽ വാങ്ങാൻ നന്നേ ശ്രമിച്ചുകൊണ്ടേയിരുന്നു…

പക്ഷേ ഋഷി ഇതൊന്നും വകവയ്ക്കാതെ തന്റെ വേഗനർ പറപ്പിച്ചു കൊണ്ടേയിരുന്നു..

എടാ ഇങ്ങനെ പോയാൽ നമ്മൾ ഒരിടത്തും എത്തില്ല.. നേരെ മുകളിലോട്ട് ആയിരിക്കും എത്തുന്നത് അലക്സ് ഡ്രൈവിംഗ് സീറ്റിലിരുന്ന് ഋഷിയെ വല്ലവിധേനയും വലിച്ചുമാറ്റി ഡ്രൈവിംഗ് ഏറ്റെടുത്തു…

ഹോട്ടലിനു മുന്നിൽ കൊണ്ട് കാർ നിർത്തി ഋഷിയെയും താങ്ങി ചാവിയും വാങ്ങി റൂമിലേക്ക് പോയി… പ്രൈവറ്റ് റൂം ഓപ്പൺ ചെയ്തു ഋഷിയെ അവിടെ കിടത്തി.. അലക്സ് ഫുഡ് വാങ്ങാനായി പുറത്തേക്ക് പോയി….

പുറത്തേക്ക് പോയ റാണി 2 പുരുഷന്മാർക്കൊപ്പം ആണ് തിരികെ റൂമിലേക്ക് എത്തിയത്….റാണിയെ കണ്ട ഉടനെ തന്നെ ശ്യാമ റാണിയുടെ പുറകിൽ ചെന്ന് നിന്നു….

പെട്ടെന്നാണ് റാണിയുടെ സ്വഭാവം മാറിയത് അവൾ ശ്യാമയെ പിടിച്ച് കട്ടി ലിലേക്ക് വലിച്ചെറിഞ്ഞു…. എന്താണ് സംഭവിക്കുന്നത് എന്ന് നോക്കുന്നതിനു മുന്നേ തന്നെ റാണി മുറിയിൽ നിന്നും പുറത്തേക്കിറങ്ങി പോയി,..

അവൾക്കൊപ്പം വന്ന രണ്ടു പേർ ശ്യാമയെ ബലമായി പിടിച്ച് അവർ കയ്യിൽ കരുതിയിരുന്ന മ ദ്യ കുപ്പി അവളുടെ വായിലേക്ക് കമിഴ്ത്തി…..

തലയ്ക്ക് വല്ലാതെ പെരുപ്പ് അനുഭവപ്പെട്ട ശ്യാമ നേരെ ബെഡിലേക്ക് വീണു…റാണികൊപ്പം വന്ന രണ്ടു പേർ ചേർന്ന് മ, ദ്യ, പിക്കാൻ തുടങ്ങി…

ശ്യാമ ക്ക് പതിയെ ബോധം വീണു തുടങ്ങിയപ്പോൾ അവൾ ചുറ്റും കണ്ണോടിച്ചു… അപ്പോഴേക്കും മ ,ദ്യ ,പിച്ചു കൊണ്ടിരിക്കുന്ന ഒരാൾ അവളുടെ പുറത്തേക്ക് വീണു അവളെ കീഴടക്കാൻ തുടങ്ങിയിരുന്നു..

ശ്യാമ സകലമാന ശക്തിയുമെടുത്ത് അയാളെ നേരിട്ടു… കയ്യിൽ കിട്ടിയ ബോട്ടിൽ വലിച്ചെടുത്ത് അവൾ അയാളെ ആഞ്ഞടിച്ചു….

അവളെ തടയാൻ ശ്രമിച്ച മറ്റേ ആളെയും തള്ളിവീഴ്ത്തി അവൾ ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി ഓടി……

എങ്ങോട്ടെന്നറിയാതെ ഓടിയ ശ്യാമ മുന്നിൽ കണ്ട മുറിയുടെ ഡോർ തുറന്ന് അതിനുള്ളിൽ കയറി ഡോർ വലിച്ചടച്ചു കുറ്റിയിട്ടു…മനസ്സിനൊപ്പം ശരീരവും ആകെ തളർന്ന് അവസ്ഥയായിരുന്നു… മ ദ്യ ത്തിന്റെ ലഹരിയിലും മറ്റും അവൾ ബെഡിലേക്ക് വീണു……

പ്രൈവറ്റ് റൂമിലെ വാതിൽ തുറന്നു പുറത്തേക്ക് വന്ന ഋഷി കാണുന്നത്.. കട്ടിലിൽ കിടക്കുന്ന ഒരു പെൺകുട്ടിയെ,യാണ്. അവളുടെ ആലില വ യറും നാ,ഭിച്ചുഴിയും ശ്വാസ ഗതിക്കനുസരിച്ച് ക്രമാതീതമായി ഉയർന്നുതാഴുന്ന അവളുടെ മാ ,റി, ട ങ്ങളും…

പനിനീർ ദളങ്ങൾ പോലുള്ള അവളുടെ ചുണ്ടുകളും… ഉള്ളിൽ കിടക്കുന്ന മ, ദ്യ,ത്തിന്റെ ലഹരിയിൽ താൻ ചെയ്യാൻ പോകുന്ന പ്രവർത്തി എന്താണെന്ന് പോലും മറന്നു ഋഷി അവളിലേക്ക് അമർന്നു….

തന്റെ ശരീരത്തിലേക്ക് അമരു ന്നവനെ തടയുവാനുള്ള ശേഷി അപ്പോൾ ആ പെണ്ണിനും ഇല്ലായിരുന്നു….. ഋഷി അവളെ എല്ലാ അർത്ഥത്തിലും സ്വന്തമാക്കി…….

തലയിലെ പെരുപ്പു ഒന്നു മാറി കൺതുറന്നു നോക്കിയപ്പോൾ ശ്യാമ കണ്ട കാഴ്ച തന്നെയും പുണർന്നു കിടക്കുന്ന ചെറുപ്പക്കാരനെയാണ്. ഒറ്റ ദിവസം കൊണ്ട് തന്നെ എല്ലാം നഷ്ടപ്പെട്ടവൾ ആയി മാറിയ വേദന…

ഒന്നുകൂടെ അയാളുടെ മുഖത്തേക്ക് നോക്കി കയ്യിൽ കിട്ടിയ വസ്ത്രങ്ങൾ വാരിവലിച്ചുടുത്തുകൊണ്ട് എങ്ങോട്ടെന്നറിയാതെ അവൾ ഇറങ്ങി നടന്നു….

രാവിലെ ഉറക്കം വിട്ടുണർന്ന് ഋഷി കാണുന്നത് ബെഡിൽ അങ്ങിങ്ങായി പടർന്നുകിടക്കുന്ന ചോ, ര, ത്തു ള്ളികൾ ആണ്……

ഒരു പെൺകുട്ടിയുടെ അനുവാദമില്ലാതെ അവളെ സ്വന്തമാക്കിയ താൻ ഇത്രയ്ക്ക് ഒരു നീചൻ ആയിപ്പോയല്ലോ എന്നോർത്ത്.. ഋഷി തലയിൽ കയ്യും താങ്ങി ഇരുന്നു…

റൂമിലേക്ക് വന്ന അലക്സിനോട് കാര്യങ്ങളെല്ലാം വിശദീകരിച്ചു. അതിനുശേഷം രണ്ടു പേരും റിസപ്ഷനിലേക്ക് പോയി സിസിടിവി ഫൂട്ടേജ് കൾ പരിശോധിച്ചു..

സ്വന്തം കൂട്ടുകാരിയുടെ ചതിയിൽ നിന്നും രക്ഷപ്പെടുന്നതിന് വേണ്ടി തന്റെ റൂമിലേക്ക് അഭയം പ്രാപിച്ച ഒരു പെൺകുട്ടിയാണ് താൻ കുടിച്ചു വെളിവില്ലാതെ അവളുടെ എല്ലാം കവർന്നെടുത്തത് എന്നോർത്ത് ഋ ഷി തകർന്നുപോയി….

പിന്നീട് അവിടുന്നങ്ങോട്ട് അവളെ തേടിയുള്ള അലച്ചിലുകൾ ആയിരുന്നു പക്ഷേ ഒരിക്കലും അവളെ കണ്ടെത്താൻ കഴിഞ്ഞില്ല..

ഓർമ്മയുടെ തീച്ചൂളയിൽ വെന്തുരുകിയ ഋഷിയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ചാലിട്ട് ഒഴുകി… ഇന്ന് ഓഫീസിൽ വച്ച് കണ്ടപ്പോൾ.. ഋഷിക്ക് ആദ്യം പരിഭ്രമം ആണ് തോന്നിയത് ഒരായിരം വട്ടം നിന്റെ മുന്നിൽ ഞാൻ മാപ്പ് പറഞ്ഞിട്ടുണ്ട് പെണ്ണേ..

പക്ഷേ അതൊന്നും നിന്നോട് ചെയ്ത തെറ്റിന് പകരമാകില്ല എന്ന് എനിക്കറിയാം.. എന്റെ ചോരയിൽ നിനക്കൊരു കുഞ്ഞു കൂടി പിറന്നതെന്ന് ഞാൻ ഇപ്പോഴാണ് അറിഞ്ഞത്.. എന്നോട് ക്ഷമിക്കാൻ ആകുമോടി നിനക്ക്..

കുഞ്ഞിനെ മാറോടു ചേർത്ത് കിടക്കുമ്പോൾ ശ്യാമക്കും നഷ്ടങ്ങളുടെ കണക്കു മാത്രമേ ഓർക്കുവാൻ ഉണ്ടായിരുന്നുള്ളു…..

എല്ലാം നഷ്ടപ്പെട്ടു വീട്ടിലേക്കു വരുമ്പോൾ ചേർത്ത് പിടിക്കും എന്ന് കരുതിയവർ തന്നെ തള്ളി കളഞ്ഞപ്പോൾ തളർന്നു പോയി മനസുപോലും….

എവിടെക്കെന്നറിയാതെ നടക്കുമ്പോൾ തളർന്നു വീണപ്പോൾ താങ്ങായത് ഈ വീട്ടിലെ അമ്മയാണ്.. എല്ലാം കേട്ടു കഴിഞ്ഞു ചേർത്ത് പിടിച്ചു അന്നുമുതൽ അവരുടെ മോളായി……. ഇന്നിപ്പോൾ അയാളെ കണ്മുന്നിൽ കണ്ടപ്പോൾ എന്താണ് തോന്നിയത്… അറിയില്ല…….

പിന്നിട് കഴിയുന്നതും ശ്യാമ ഋഷിയുടെ മുന്നിൽ ചെന്നു പെടാതെ നോക്കി. പക്ഷെ ഋഷി എന്തെങ്കിലും കാരണം ഉണ്ടാക്കി ശ്യാമയെ കേബിനിലേക്ക്‌ വിളിപ്പിച്ചു കൊണ്ടിരുന്നു….

ഒരിക്കൽ ശ്യാമ പോലും പ്രതീക്ഷിക്കാത്ത ഒരു സംഭവം നടന്നു.. ഫയലുമായ്ചെന്ന ശ്യാമക്ക് മുന്നിലേക്ക്‌ ഋഷി ചെന്നു നിന്നു. ഋഷി അടുത്തേക്ക് ചെല്ലുന്നതിനന്നു സരിച്ചു ശ്യാമ പിന്നിലേക്ക് നീങ്ങി… ചുമരിൽ തട്ടി നിന്ന ശ്യാമയെ ഋഷി ഇരുകായ്യാലെയും ബ്ലോക്ക് ചെയ്തു.

ഋഷി അടുത്തേക്ക് വരുന്തോറും ശ്യാമ യുടെ ഹൃദയം അതിവേഗം മിടിക്കാൻ തുടങ്ങി… ഋഷി ശ്യാമക്ക് അഭിമുഖം ആയിട്ട് നിന്നും…

ഒരിക്കലും വേണമെന്ന് കരുതി ചെയ്തതല്ല. ഇനി ന്യായീകരിച്ചിട്ടും കാര്യമില്ലെന്നു അറിയാം. ഒരുപാട് തവണ ഞാൻ മനസുകൊണ്ട് ഈ പാദത്തിൽ വീണു മാപ്പിരന്നിട്ടുണ്ട്…..

ഋഷി ശ്യാമയുടെ പാദത്തിൽ പിടിച്ചു കണ്ണുനീർ തുള്ളികൾ അടർന്നു അവളുടെ പാദത്തിൽ വീണു… ഋഷിയുടെ ആ പ്രവർത്തിയിൽ ശ്യാമ ഞെട്ടി മാറി…….

ഋഷി എഴുനേറ്റു ശ്യാമക്ക് അടുത്തേക്ക് നീങ്ങി.. പൊറുത്തു തന്നൂടെ എനിക്ക്.. ഞാൻ കാരണം നീ അനുഭവിച്ചതിനു പകരം വക്കാൻ ഒന്നുമില്ല.. പക്ഷെ പറ്റിപോയതെറ്റിന് മാപ് പറയാൻ മാത്രമേ കഴിയു…

ഋഷി ശ്യാമയുടെ അടുത്തേക്ക് ചേർന്ന് നിന്നു അവളുടെ മുഖം കൈകുമ്പിളിൽ എടുത്തു നെറ്റിയിൽ അരുമയായി ചുംബിച്ചു…..

ശ്യാമക്ക് ഒന്ന് തടയുവാൻ പോലും കഴിഞ്ഞില്ല…. ശ്യാമ വേഗം ഡോർ തുറന്നു പുറത്തേക്കിറങ്ങി…….

ദിവസങ്ങൾ ഓടി മറഞ്ഞു… എങ്ങനെ ഋഷിയുടെ മുന്നിൽ എത്തതിരിക്കാൻ ശ്യാമ നോക്കുന്നോ അത്രയും ഋഷി അവളിലേക്ക് കൂടുതൽ അടുത്തുകൊണ്ട് ഇരുന്നു….

എന്തുകൊണ്ടോ ഋഷിയോട് ശ്യാമക്ക് ഇപ്പോൾ പ്രണയം ആണോ വിരോധം ആണോ എന്ന് തിരിച്ചറിയില്ല..

ദിവസങ്ങൾ ഓടിമറഞ്ഞു.. ഋഷിക്കു പുതുതായി ഒരു പി എ ആവശ്യം ആയി വന്നു… ആ ഒഴിവിലേക്കു ഒരു പെൺകുട്ടി നിയമിതയായി… നയന.. തികഞ്ഞ മോഡേൺ വേഷം ആണ്.. ചുണ്ടിൽ നിറയെ ലിപ്സ്റ്റിക്.. പക്ഷെ ശ്യാമക്ക് എന്തോ അവളെ ഒട്ടും ഇഷ്ടപെട്ടില്ല.

ശ്യാമയിലെ ഈ ഭാവമാറ്റം ഒക്കെ ഋഷി ആസ്വദിക്കുന്നുണ്ട്… പെട്ടെന്ന് ഋഷിക്കു രണ്ടു ആഴ്ചത്തെ ഒരു ബിസിനസ് ടൂർ പോകേണ്ടതായി വന്നു.

പോകുന്നതിന്റെ രണ്ടു ദിവസം മുന്നേ ഒരു ദിവസം ഋഷി ശ്യാമയെ കേബിനിലേക്ക്‌ വിളിപ്പിച്ചു…

ഞാൻ ടൂർ കഴിഞ്ഞു തിരിച്ചു വരുമ്പോൾ എന്റെ കൂടെ വരാൻ തയാറായി ഇരിക്കണം എന്റെ പെണ്ണും കുഞ്ഞാറ്റയും…. ഇനിയും ഇങ്ങനെ രണ്ടു ദ്രുവങ്ങളിൽ കഴിയാൻ വയ്യ പെണ്ണെ….. ഓർക്കുമ്പോൾ വിങ്ങുവാ നെഞ്ചു…

ശ്യാമയെ വലിച്ചു നെഞ്ചോട്‌ ചേർത്ത് അവളുടെ അധരത്തിൽ ചുണ്ടുചേർത്തു… അവളും ആ സുരക്ഷ വലയത്തിൽ ചേർന്ന് നിൽക്കുവാൻ കൊതിച്ചു.. പെട്ടെന്നാണ് ഡോർ തുറന്നു അക്കൗണ്ടന്റ് ജെയിംസ് അകത്തേക്ക് വന്നത്…..ശ്യാമയും ഋഷിയും പെട്ടെന്ന് അകന്നു മാറി….. ശ്യാമ വേഗം പുറത്തേക്കു പോയി…

അടുത്ത ദിവസം സ്റ്റോർ റൂമിൽ ഫയൽ തിരയുക ആയിരുന്ന ശ്യാമയെ പിന്നിൽ നിന്നും ജെയിംസ് കടന്നു പിടിച്ചു… കുതറി മാറാൻ ശ്രമിച്ച അവളെ വലിച്ചു തന്നിലേക്ക് ചേർത്ത്….. ശ്യാമ ജെയിംസ് നെ തള്ളി മാറ്റി ഓടി……….

എന്തോ ആവശ്യത്തിന് സ്റ്റോർ റൂമിലേക്ക്‌ വരികയായിരുന്ന ഋഷിയുടെ നെഞ്ചിൽ തട്ടി ശ്യാമ നിന്നു……. ഒരിക്കൽ കൂടി അവളുടെ ഈ അവസ്ഥ ഋഷിക്കു സഹിക്കാൻ പറ്റിയില്ല……. ശ്യാമയെ മാറ്റി നിർത്തി ജെയിംസിന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി…

ഇന്നത്തോടെ നിന്റെ ഇവിടുത്തെ ഉദ്യോഗം മതി കിട്ടാനുള്ളത് വാങ്ങി സ്ഥലം വിട്ടേക്കണം…. എന്റെ പെണ്ണിനെ തൊട്ട നിന്റെ കൈ ചവിട്ടി ഒടിക്കേണ്ടതാ.. പക്ഷെ ഞാൻ അത് ചെയ്യുന്നില്ല.

ദിവസങ്ങൾ ഓടി മറഞ്ഞു…. ഋഷിയും ശ്യാമയും തമ്മിൽ ഇപ്പോൾ ഉള്ള അകലം കുറഞ്ഞു…. ഓഫീസിൽ ചെറിയ തോതിൽ മുറുമുറുപ്പ് തുടങ്ങി… ഒരിക്കൽ കുമാരേട്ടൻ ഋഷിയോട് ഇതിനെ കുറിച്ച് തിരക്കി….

കുമാരേട്ടനോട് ഋഷിക്കു എല്ലാം പറയേണ്ടി വന്നു.. പക്ഷെ ശ്യാമയോട് ഇതൊന്നും അറിഞ്ഞ ഭാവം കാട്ടിയില്ല കുമാരൻ….

കഴിഞ്ഞ രണ്ടാഴ്ചയായി ഋഷി ബിസിനസ്‌ ആവശ്യംവും ആയി ടൂറിൽ ആണ്. ഇന്നാണ് തിരിച്ചു വരുന്ന ദിവസം.. വല്ലാത്ത ഉത്സാഹത്തിൽ ആയിരുന്നു

ശ്യാമ…. രാവിലെ മുതൽ ഋഷിയുടെ കേബിനിലേക്ക് കണ്ണും നട്ടു ഇരിപ്പാണ്.. പെട്ടെന്നാണ് മാലതി പരിഭ്രമിച്ചു ഓടി വന്നത്…..എന്താ മാലതി എന്ത് പറ്റി…

അത് ഋഷി സർന്നു ഒരു ആക്‌സിഡന്റ്.. ഇത്തിരി ക്രിട്ടിക്കൽ ആണ്…. ഹൈവേയിൽ വച്ചാണ്.. ഡ്രൈവർ ഉറങ്ങിപ്പോയി എന്ന് പറയുന്നു… വാ എല്ലാപേരും ഹോസ്പിറ്റലിൽ പോകുന്നുണ്ട് നമുക്കും പോകാം……

തലയ്ക്കുള്ളിൽ ഒരായിരം തേനീച്ചകൾ മൂളുന്നപോലെ തോന്നി ശ്യാമക്ക്.. ഇത്രക്കും പാപിയാണോ ഈശ്വരാ ഞാൻ… കേട്ടത് വിശ്വസിക്കാൻ ആകാതെ ശ്യാമ തളർന്നിരുന്നു…

ശ്യാമേ നീ ഇങ്ങനെ ഇരുന്നാലോനമുക്ക് പോകണ്ടേ…വേണം എനിക്കു കാണണം… അവൾ മാലതിക്കൊപ്പം ഹോസ്പിറ്റലിലേക്ക് തിരിച്ചു… Icu വിനു

മുന്നിൽ മോളെയും മാറോടു ചേർത്ത് നിൽക്കുമ്പോൾ അവൾക്കു ഒന്ന് മാത്രമേ പ്രാർത്ഥിക്കാൻ ഉണ്ടായിരുന്നുള്ളു…..

തിരികെ തന്നേക്കണേ ഈശ്വരൻ മാരെ… കണ്ടും, സ്നേഹിച്ചും മതിയായില്ല… ഒന്ന് ചേർത്ത് പിടിക്കാൻ തുടങ്ങിയതേ ഉള്ളു.. പറിച്ചു മാറ്റരുതേ…..

Icu വിൽ നിന്നും പുറത്തിറങ്ങിയ ഡോക്ടർ എല്ലാപേരെയും നോക്കി ഋഷിയുടെ അമ്മയും സഹോദരിയുംനിൽക്കുന്നുണ്ടയി രുന്നു…

ബോധം വീണിട്ടുണ്ട്.. പക്ഷെ മുറിവുകൾ ആഴത്തിൽ ഉള്ളതാണ്.. അതുകൊണ്ട് ഒന്നും പറയാൻ ആവില്ല.. ആരാണ് ശ്യാമ….. ശ്യാമയേം മോളേം കാണണം എന്ന് പറഞ്ഞു…

എല്ലാപേരുടെയും നോട്ടത്തെ അവഗണിച്ചു അവൾ കുഞ്ഞുമായി icu വിൽ കയറി….. ഋഷിയുടെ അടുത്ത് ഇരുന്നു കൈകളിൽ കൈചേർത്ത് വച്ചു……..

കണ്ണുകൾ ഒലിച്ചിറങ്ങി….സ്നേഹിച്ചു തുടങ്ങിയപ്പോൾ.. എന്നെ തനിച്ചാക്കുവാണോ… ഇത്രയും പാപിയാണോ ഞാൻ… ശ്യാമ കുനിഞ്ഞു ഋഷിയുടെ നെറ്റിയിൽ ചുംബിച്ചു..

ശ്യാമയുടെ കണ്ണുനീർ ഋഷിയുടെ നെറ്റിയിൽ വീണു ചിതറി.. അടഞ്ഞ കൺപോളകൾ വലിച്ചു തുറന്നു ഋഷി ശ്യാമയെ നോക്കി…. എന്നെയും മോളെയും തനിച്ചാക്കുവാൻ ആണോ വീണ്ടും വന്നത്.. സ്നേഹിച്ചത്……

നിന്നെയും.. മോളെ യും.. കണ്ടു കൊതി തീർന്നില്ല…. പെണ്ണെ…. ഞാൻ പോയാൽ തളരരുത്…….

ഇനി എനിക്ക് വിട്ടുകൊടുക്കാൻ വയ്യ…. ഇനിയും ഒറ്റപ്പെടലും വേർപാടും എനിക്ക് സഹിക്കാൻ വയ്യ… പ്രാണൻ പിടയുകയാ… ഋഷി നമ്മുടെ മോൾക്ക്‌ വേണ്ടി തിരികെ വാ….. പകുതിയിൽ അവസാനിക്കാതെ തിരികെ ജീവിതത്തിലേക്ക്….

വാ ..അവളുടെ വാക്കുകൾ കേൽക്കും മുന്നേ ഋഷി ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്കു വീണു… തൊണ്ടയിൽ കുടുങ്ങിയ കരച്ചിൽ ചീളുകൾ കടിച്ചമർത്തി അവൾ ഇരുന്നു..

പക്ഷെ വിധി അവൾക്കുവേണ്ടി കരുതി വച്ച ജീവിതം ഒറ്റയ്ക്ക് ആടി തീർക്കുവാൻ ഉള്ളതായിരുന്നു….

തന്റെ പ്രാനണന്റെ നെറ്റിയിൽ അവസാന ചുംബനവും നൽകി ശ്യാമ ഐസുവിൽ നിന്നും പുറത്തേക്കിറങ്ങി….. ജീവിതം എന്ന നാടകത്തിലെ ബാക്കി ഭാഗങ്ങൾ ആടി തീർക്കുവാൻ…

Leave a Reply

Your email address will not be published. Required fields are marked *