കാക്കപൂ
(രചന: Treesa George)
നന്ദിനി മോളെ നീ ഇത് വരെ ഒരുങ്ങി ഇല്ലേ. ദേവൻ റെഡി ആയിട്ട് താഴെ വന്നല്ലോ.ഞാൻ വരുന്നില്ല ദേവന്റെ അമ്മേ. നിങ്ങൾ എല്ലാരുംകൂടി നന്ദിനി ചേച്ചിയുടെ കല്യാണത്തിന് പോയിട്ടു വാ.
അത് എന്ത് പറ്റി മോളെ? തലവേദന ആണോ. മോള് രാവിലെ അതെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ. അമ്മ വിക്സ് പുരട്ടി തരണോ.തലവേദന ഒന്നും ഇല്ല അമ്മേ.
പിന്നെ എന്ത് പറ്റി മോളെ. നിങ്ങളുടെ കല്യാണം കഴിഞ്ഞിട്ടുള്ള ആദ്യത്തെ ചടങ്ങ് അല്ലേ ഇത് .കല്യാണം കഴിഞ്ഞ പെണ്ണും ചെക്കനും എത് എലും ശുഭകാര്യം ആദ്യം കൂടണം എന്നാ. നീ അത് കേട്ടിട്ട് ഇല്ലേ മോളെ.
അത് അല്ല അമ്മേ.എന്ത് ആണേലും മോള് തുറന്നു പറ. ദേവന്റെ അമ്മ ആയിട്ട് അല്ല മോളുടെ സ്വന്തം അമ്മ ആയിട്ട് എന്നെ കണ്ടാൽ മതി.
അത് കേട്ടപ്പോൾ നന്ദിനിയുടെ മുഖം ചെറുതായിട്ട് വാടി.അവൾ പറഞ്ഞു. ഞാൻ കറുത്തത് അല്ലേ അമ്മേ. ഞാൻ വന്നാൽ നിങ്ങൾക്കു നാണകേട് ആവില്ലേ.
മരുമകളുടെ മറുപടി കേട്ടപ്പോൾ ജാനകിയുടെ കണ്ണ് തള്ളി. അവർ തിരിച്ചു ചോദിച്ചു.
കളറിൽ എന്തിരിക്കുന്നു.കറുപ്പ് കളർ ഉള്ളവർ കല്യാണത്തിന് വന്നാൽ എന്താ കുഴപ്പം. അവരുടെ ആ ചോദ്യത്തിൽ അവളുടെ മനസ് പുറകിലോട്ട് സഞ്ചരിച്ചു.
ആഹാ കൊച്ചു തമ്പുരാട്ടി ഒരുങ്ങി കെട്ടി ഇത് എങ്ങോട്ടാ.അമ്മേ ചിന്നു ചേച്ചിയുടെ കല്യാണത്തിന്.
മനുഷ്യന് നാണകേട് ഉണ്ടാക്കാൻ വേണ്ടി. പോയി അവിടെ എങ്ങാനും ഇരി കൊച്ചേ. അവർ അരിശത്തോടെ പറഞ്ഞു.അമ്മേ നന്ദുവും നിത്യയും വരുന്നുണ്ടല്ലോ.
അവർ നിന്നെ പോലെ കറുത്തു അല്ലല്ലോ ഇരിക്കുന്നത്. എന്നെ പോലെ വെളുത്തു അല്ലേ. അതോണ്ട് നാലു ആളുടെ മുന്നിൽ എനിക്ക് അന്തസ് ആയിട്ട് പറയാം എന്റെ മക്കൾ ആണെന്ന്. നീ അത് പോലെ ആണോ.
അവർ അവളെ നോക്കി പുച്ഛത്തിൽ മുഖം വെട്ടിച്ചു. കറുപ്പിന്റെ പേരിൽ ഉള്ള മാറ്റി നിർത്തപെടലുകളുടെ തുടക്കം അവിടെ നിന്ന് ആയിരുന്നു…
വെളുത്ത ഒരു അച്ഛന്റെയും അമ്മയുടെയും മൂത്ത മകൾ ആയിട്ട് ആയിരുന്നു ജനനം. പക്ഷെ നിറം മാത്രം അച്ഛന്റെ മുത്തശ്ശനെ പോലെ കറുപ്പ് ആയിരുന്നു.
അതോണ്ട് തന്നെ അമ്മയുടെ കണ്ണിലെ കരട് ആയിരുന്നു ഞാൻ. എനിക്ക് താഴെ രണ്ട് വയസ്സിന്റെ വിത്യാസത്തിൽ ആണ് നിത്യ ജനിക്കുന്നത്. പിന്നീട് നന്ദുവും ഉണ്ടായി.
ഞാൻ കരഞ്ഞാലോ എനിക്ക് വിശന്നാലോ ഞാൻ നിലത്തു വീണലോ തിരിഞ്ഞു നോക്കാത്ത അമ്മ നന്ദുവിന്റെയും നിത്യയുടെയും കാര്യങ്ങൾ നോക്കാൻ ഉത്സാഹിച്ചു.
ഞാൻ രണ്ടിൽ പഠിക്കുമ്പോൾ ആണ് എന്റെ ഓർമ്മയിൽ തങ്ങി നിൽക്കുന്ന ആദ്യത്തെ അവഗണന കറുപ്പിന്റെ പേരിൽ ഞാൻ നേരിടുന്നത്.
അമ്മയുടെ കൂട്ടുകാരി ചിന്നു ചേച്ചിയുടെ കല്യാണത്തിന് പോകാൻ ഉത്സാഹത്തോടെ ഇറങ്ങി വന്ന എന്നെ കൂട്ടാതെ അവർ കല്യാണത്തിന് പോയി.
പിന്നീട് അങ്ങോട്ട് ഇത് തുടർകഥാ ആയിരുന്നു. അനിയത്തിമാരെ ഞാൻ പഠിക്കുന്ന സ്കൂളിൽ ചേർക്കാതെ ടൗണിൽ ഉള്ള നല്ലൊരു സ്കൂളിൽ ആണ് ചേർത്തത്.
എന്റെ പി. ടി. എ ക്ക് അമ്മ ഒരിക്കൽ പോലും വന്നിരുന്നില്ല. അമ്മ പോകുന്ന കല്യാണങ്ങൾ, ഷോപ്പിംഗ് എല്ലായിടത്തും നിന്നും ഞാൻ മാറ്റി നിർത്തപെട്ടു.
എനിക്ക് ഒരിക്കലും ഇഷ്ടപെട്ട ഡ്രസ്സ് എടുത്ത് തന്നിരുന്നില്ല. കറുത്തവർ എത് ഡ്രസ്സ് ഇട്ടാൽ എന്താ, എല്ലാം കണക്കാ എന്ന മനോഭാവം ആയിരുന്നു അമ്മക്ക്.
ഇടക്ക് എനിക്ക് തോന്നിയിട്ടു ഉണ്ട് എന്നെ ഇവർ ദത്തു എടുത്തത് ആണോ എന്ന്. പക്ഷെ അച്ഛന്റെ തനിപകർപ്പ് ആയിരുന്നു ഞാൻ എന്ന കൊണ്ട് ആ സംശയം കണ്ണാടി നോക്കണ സമയം വരെ മാത്രമേ നിണ്ട് നിക്കാറോള്ളൂ.
അങ്ങനെ കല്യാണങ്ങൾ കൂടാതെ ഇരുന്ന് ഞാൻ ഉൾ വലിഞ്ഞു തുടങ്ങി. എന്റെ സാനിധ്യം മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ആകുമോ എന്നുള്ള ചിന്ത ഉള്ളിൽ വിടർന്നു വന്നു.
നീ ഇവിടെ ഒന്നും അല്ലേ മോളെ. ദേവന്റെ അമ്മ വീണ്ടും ചോദിച്ചു.എനിക്ക് അവരോടു പറയാൻ പറ്റുമോ. എന്റെ സ്വന്തം അമ്മ എന്നെ നിറത്തിന്റെ പേരിൽ മാറ്റി നിർത്തിയിരുന്നു എന്ന്.
അതു കൊണ്ട് എനിക്ക് ആൾക്കൂട്ടങ്ങൾ പേടി ആണെന്ന്.അങ്ങനെ പറഞ്ഞാൽ എന്റെ പെറ്റു വളർത്തിയ അമ്മയോട് ഉള്ള നന്ദിക്കേട് ആവില്ലേ. അതു കൊണ്ട് ഞാൻ പറഞ്ഞു.
നിങ്ങൾ എല്ലാരും വെളുത്തത് അല്ലേ. അപ്പോൾ നിങ്ങളോട് ആരേലും ചോദിച്ചാലോ. നിങ്ങളുടെ മകന് ഈ പെണ്ണിനെ മാത്രമേ കിട്ടിയോള്ളോ എന്ന്.
അവളുടെ മറുപടി കേട്ടപ്പോൾ ജാനകി അമ്മ പറഞ്ഞു മോൾ ഇവിടെ എന്റെ അടുത്ത് വന്നിരുന്നേ. എനിക്ക് മോളോട് ഒരു കാര്യം പറയാൻ ഉണ്ട്.
അവൾ അവരോടു പറഞ്ഞു.മോളെ ഈ കളർ ഒക്കെ ദൈവം തരുന്നതാ. നമ്മൾ കറുത്തു ഇരുന്നാലും വെളുത്തു ഇരുന്നാലും സ്വഭാവം നല്ലത് അല്ല എങ്കിൽ നമ്മളെ കൊണ്ട് മറ്റ് ഒരാൾക്ക് തിന്മ മാത്രം ആണ് വരുന്നത് എങ്കിൽ നമ്മൾ എന്ന വ്യക്തിനെ കൊണ്ട് ആർക്കും ഒരു പ്രൊയോജനം ഇല്ല.
അതോണ്ട് എന്റെ മോൾ അതും ഇതും ആലോചിക്കാതെ നല്ല സുന്ദരികുട്ടി ആയിട്ട് പോയി ഒരുങ്ങി വാ.
അമ്മായിഅമ്മയുടെ വാക്കുകൾ കേട്ട് റൂമിയിലോട്ട് പോകുമ്പോൾ അവൾ ഓർക്കുക ആയിരുന്നു ഇത് പോലെ എന്റെ അമ്മയും എന്നെ ചേർത്ത് പിടിച്ചിരുന്നു എങ്കിൽ എന്റെ ബാല്യം എത്ര മനോഹരം ആയിരുന്നേനെ എന്ന് ..