അഭിസാരിക
(രചന: രജിത ജയൻ)
“ഞാൻ പറയാതെ നീ എന്തിനാണ് സാഗർ എന്നെ കാണുവാൻ വന്നത്?” വരവിന്റെ ഉദ്ദേശം പഴയത് തന്നെയാണെങ്കിൽ നമ്മൾ തമ്മിൽ അത്തരമൊരു കണ്ടുമുട്ടൽ ഇനിയുണ്ടാവില്ല സാഗർ” എല്ലാം ഞാൻ പറഞ്ഞതല്ലേ നിന്നോട്?
“നിന്നോടു മാത്രമല്ല എന്നെ തിരഞ്ഞ് ഇവിടെ വന്നിരുന്ന ഓരോരുത്തരോടും ഞാൻ ഈ കാര്യം പറഞ്ഞിട്ടുണ്ട്, പിന്നെ നീ എന്തിനാണ് എന്നെ തിരക്കി വീണ്ടും വന്നത്?
അഴകാർന്ന മാറിടവും ഭംഗിയേറിയ പൊക്കിൾ ചുഴിയും ആരെയും ആഘർഷിക്കുന്ന ശരീരവടിവുകളും വ്യക്തമായി കാണുന്ന ഇളം മഞ്ഞ സാരിയുടുത്ത് തനിക്ക് മുമ്പിൽ നിന്ന് സീതയത് പറയുമ്പോഴും സാഗറിന്റെ കണ്ണുകൾ അവളുടെ നിറഞ്ഞ മാറിടത്തിൽ ആയിരുന്നു..
കൈ നീട്ടിയവ ഞരിച്ചുടക്കാൻ അവന്റെ മനസ്സ് വ്യഗ്രത കാട്ടിപെട്ടന്നവൻ കൈനീട്ടി അവളുടെ വലത്തെ മാറിനു മുകളിൽ ഒന്നു തൊട്ടതും സീത പെട്ടന്ന്പുറകിലേക്ക് മാറിയവനെ നോക്കി.
” സാഗർ ….അവളുടെ കണ്ണുകളിലും ശബ്ദത്തിലും ദേഷ്യം നിറഞ്ഞുനിന്നിരുന്നു..
” സോറി സീത .. എനിക്ക് മുമ്പിൽ നീ ഇങ്ങനെ നിൽക്കുമ്പോൾ നിന്നെ ഒന്ന് തൊടുക പോലും ചെയ്യാതെ ,നിൻറെ അരികെ നിന്നോട് ചേർന്നൊന്നിരിക്കാതെ നിന്നെ വെറുതെയിങ്ങനെ നോക്കി നിൽക്കാൻ എനിക്ക് കഴിയില്ല.. ”
” നിനക്ക് അതിന് കഴിയില്ല എന്ന ഉത്തമ ബോധ്യം എനിക്കുണ്ട് സാഗർ , നിനക്ക് മാത്രമല്ല എന്നെ തേടി ഈ നിശീഥിനിയുടെ പടികടന്നു വരുന്ന ഒരാൾക്കും എന്നെ വെറുതെ കണ്ടു നിൽക്കാൻ കഴിയില്ല കാരണം ഞാൻ നിങ്ങൾക്കെല്ലാം അത്തരത്തിൽ ഒരാളാണ്..
നിങ്ങളുടെ വികാരങ്ങളെ പ്രകടിപ്പിക്കാനും ശമിപ്പിക്കാനുമുള്ള ഒരാൾ ,അതാണ് ഞാൻ ..നിങ്ങൾക്കെല്ലാം നിങ്ങൾ ആഗ്രഹിക്കുമ്പോൾ എന്നെ തൊടണം ,നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിലെല്ലാം ഒടുവിൽ ഞാൻ നിങ്ങൾക്കൊപ്പം ശയിക്കുകയും വേണം എന്നെനിക്കറിയാം.
“പക്ഷെ ഇനി അതിനെനിക്കാവില്ല എന്നെനിക്ക് തോന്നിയതു കൊണ്ടാണ് ഞാൻ എന്നെ തേടി വരുന്ന നീ ഉൾപ്പെടെയുള്ള ആണുങ്ങളോട് ഞാൻ വിളിക്കാതെ എന്നെ തേടി വരരുത് എന്ന് പറഞ്ഞത്.. പക്ഷേ എന്നിട്ടും നീ വന്നു എന്തിന്?
“അതിനുത്തരം നീ പറഞ്ഞതിൽ തന്നെയുണ്ട് സീതാ.എനിക്ക് നിന്നെ കാണാതെ പറ്റില്ല ഒരിക്കലെങ്കിലും നിന്നോടൊപ്പം നിന്നെ അറിയാതെ പറ്റില്ല ,കാരണം എന്നിലെ പുരുഷൻ പൂർണ്ണത നേടുന്നത് നിന്റെയരിക്കിൽ മാത്രമാണ് സീതാ ..
ഈ പ്രാവശ്യം നീ എന്നോട് സഹകരിക്കണം സീതാ.. പ്ലീസ് .. കഴിഞ്ഞ പ്രാവശ്യവും നീയെന്നെ മടക്കിയില്ലേ..?
” ഇല്ല സാഗർ ,നീയെന്നല്ല കഴിഞ്ഞ രണ്ടുമാസമായിട്ട് ഒരാളും ഈ ഈ ശരീരത്തിന് അവകാശി ആയിട്ടില്ല ..
ഒരാൾക്കൊപ്പവും ഞാൻ കിടന്നിട്ടുമില്ല…
എന്തിനുവേണ്ടി സീത?
ആർക്കു വേണ്ടി ..?”ഞാൻ ഉൾപ്പെടുന്ന ഒരു വലിയ നിര ആണുങ്ങൾ നിന്നെ തേടി വന്നത് ആദ്യകാലങ്ങളിൽ ഞങ്ങളെ നീ തേടി വന്നിരുന്നത് കൊണ്ടാണ്…
” ഇടയ്ക്കെപ്പോഴെങ്കിലും സ്വന്തം ഭാര്യയെക്കാളധികം നിന്നെ ഞങ്ങൾ ഓരോരുത്തരും സ്നേഹിക്കുന്നതു കൊണ്ടാണ്….,,
സാഗർ പറഞ്ഞു നിർത്തിയതും സീതയുടെ ചുണ്ടിലൊരുപരിഹാസ ചിരി വിരിഞ്ഞു ..”സ്വന്തം ഭാര്യയോട് ഉള്ളതിനേക്കാൾ സ്നേഹം ഒരു വേശ്യയോട് അല്ലേ സാഗർ ?
“അതെ അതിൽ എന്താണ് നിനക്ക് സംശയം ?
ഈ കഴിഞ്ഞ കാലങ്ങളിൽ എല്ലാം അങ്ങനെ ആയിരുന്നില്ലേ നമ്മളോരോരുത്തരും..?”അതെ പക്ഷേ ,ഇപ്പോൾ ഞാൻ അതെല്ലാം നിർത്തിയിരിക്കുന്നു സാഗർ
“ഇനി എനിക്ക് നിശീഥിനിയിലെ പഴയ സീത എന്ന നക്ഷത്ര വേശ്യ ആവാൻ വയ്യ.. നീ ഉൾപ്പെടെ എന്നെ തേടിവരുന്ന ഒരാൾക്ക് വേണ്ടിയുമിനി ഞാൻ കിടക്ക വിരിക്കില്ല മടിക്കുത്ത് അഴിക്കുകയും ഇല്ല സത്യം…
” ഓ ..വേശ്യക്കും വെളിപാടോ സീതേ ?സാഗർ പരിഹസിച്ചു” ഇതൊരു വെളിപാട് ഒന്നുമല്ല സാഗർ മടുത്തിരിക്കുന്നു എനിക്ക്.
” നിനക്കറിയാലോ സമൂഹമോ, സാഹചര്യമോ, ദാരിദ്രമോ കാരണം വേശ്യയായി തീർന്നവൾ അല്ല ഞാൻ ..
“ഒരു പുരുഷനിൽ മാത്രം ഒതുങ്ങുന്ന കാമാസക്തി അല്ലെനിക്കെന്ന് തിരിച്ചറിഞ്ഞപ്പോൾ എന്റെ ഇഷ്ട്ട പൂർത്തീകരണത്തിന് വേണ്ടി പുരുഷന്മാരെ തേടി അങ്ങാട്ടുപോയവളാണ് ഞാനെന്ന് ..
നീയുൾപ്പെടെ എന്നെ തേടി എനിക്കരികിലെത്തിയവരെ എല്ലാം ഞാൻ തേടിച്ചെന്നതാണേറെയും .. അറിയാലോ ..
“അറിയാം സീത ,നിന്റെ അടങ്ങാത്ത കാമ തൃഷ്ണയുടെ പൊള്ളുന്ന ചൂടിൽ എത്രയോ വട്ടം എരിഞ്ഞടങ്ങി ശരീര ദാഹം തീർത്തവരാണ് ഞാനുൾപ്പെടെ കുറെ പേർ ..
അങ്ങനെയുള്ള ഞങ്ങളോട് പെട്ടൊന്നൊരു നാൾ നീയെല്ലാം നിർത്തിയെന്ന് പറഞ്ഞാൽ …?
“നിർത്തി എന്നു പറഞ്ഞാൽ നിർത്തി സാഗർ ,നിശീഥിനി എന്ന ഈവീട്ടിലെ അഭിസാരികയായിരുന്ന സീത മരിച്ചിരിക്കുന്നു ,ഇനിയെനിക്ക് പുതിയ ജീവിതമാണ് …പുതിയ ജീവിതമോ ?മനസ്സിലായില്ല സീതാ …
“ഇതിൽ നിനക്ക് മനസ്സിലാക്കാനൊന്നുമില്ല സാഗർ ,നീ തിരിച്ചു പൊയ്ക്കൊള്ളൂ .. തിരക്കി വരരുത് പഴയ ആ എന്നെ ഒരിക്കലും ..അത്ര മാത്രം..
“സീതാ.. പ്ലീസ് ഇന്നൊരു പ്രാവശ്യം .. പറഞ്ഞതും സാഗർ സീതയെ തന്റെ കൈവലയത്തിലൊതുക്കിയവളെ ആഞ്ഞു പുൽകി ..
അവളുടെ ശരീരത്തി ലവന്റെ വിരലുകൾ അരിച്ചു നടക്കാൻ തുടങ്ങിയതും സീത തന്നിൽ നിന്നവനെ ബലമായ് അടർത്തിമാറ്റി ശേഷം തിരിഞ്ഞു നോക്കാതെ മുറിയിൽ കയറി വാതിൽ വലിച്ചടച്ചു
നിരാശയോടെ സാഗർ ഒരു നിമിഷമവിടെ നിന്നു ,പിന്നെ മെല്ലെ തിരിച്ചിറങ്ങി തിരികെ നടന്നു..”സീതാ… സീതാ.. കാത്തിരിക്കുകയാണല്ലേ നീ എന്നെ ?
വിദൂരതയിൽ നിന്നെങ്ങോ തനിക്കേറെ പ്രിയപ്പെട്ട ഒരു സ്വരം കാതിൽ വീണതു പോലെ തോന്നിയതും സീത ഞെട്ടി കണ്ണു തുറന്നു ചുറ്റും നോക്കി ..
ആരുമില്ല ചുറ്റും ഇരുട്ടു മാത്രം … അവളുടെ കണ്ണുകൾ എന്തിനെന്നറിയാതെ നിറഞ്ഞു .കൈകൾ മെല്ലെ അടിവയറിനെ സ്പർശിച്ചു ,അവിടെയൊരു ജീവന്റെ നേർത്തമിടിപ്പവൾ അറിഞ്ഞു ..
ശരീരത്തിന്റെ അടങ്ങാത്ത കാമ തൃഷ്ണ കൊണ്ട് സ്വയം അറിഞ്ഞ് വേശ്യയായ് തീർന്നവളാണ് താൻ
തന്റെ സൗന്ദര്യവും ചെയ്യുന്ന ജോലിയിലെ പ്രാവീണ്യവും കൊണ്ട് തനിക്കരികിലെത്തിയത് നിരവധി പേർ ..
ഒരിക്കൽ വന്നവർ തന്നെ, വീണ്ടും വീണ്ടും തനിക്കരികിലെത്തിയപ്പോൾ മനസ്സിൽ പുച്ഛമായിരുന്നു അവരോടെല്ലാം തോന്നിയിരുന്നത് … താനെന്നെ പെണ്ണിന്റെ അടങ്ങാത്ത വികാരത്തെ ശമിപ്പിക്കാൻ സാധിക്കാത്തവരോടുള്ള അടങ്ങാത്ത പുച്ഛം ..
തനിക്ക് മുമ്പിൽ പതറി തോൽവി സമ്മതിച്ച് അടിയറവു പറയുന്നതിന്റെ പുച്ഛം …
എന്നാൽ രണ്ടു മാസങ്ങൾക്ക് മുമ്പൊരു ദിവസം താൻ തേടി പോവാത്ത ,തനിക്കരികിൽ ഇതുവരെ വരാത്ത ഒരു വൻ തന്നെ തേടി തനിക്കരികിലെത്തി …
“സീതാ .. എന്ന അവന്റെ ഒരു വിളിയിൽ തനിക്ക് ചുറ്റുമുള്ള തന്റെ ലോകം നിശ്ചലമായ് പോയതുപോലെ …
കാന്തശക്തിയുള്ള അവന്റെ കണ്ണുകൾ തന്റെ ശരീരത്തിലുടനീളം സഞ്ചരിച്ചപ്പോൾ സ്പർശനം ഇല്ലാഞ്ഞിട്ടും താൻ പൂത്തു തളിർത്തു പോയി …
നോട്ടം കൊണ്ടു പോലും ഒരു പെണ്ണിന്റെ ശരീരത്തെ സ്വന്തമാക്കാൻ പറ്റുന്ന അവന്റെ പേരോ നാടോ ഒന്നും ചോദിച്ചില്ല താൻഏതോ ഒരു മാന്ത്രിക വലയത്തിനകത്ത് അകപ്പെട്ടതു പോലെയായിരുന്നു താൻ
അവനൊപ്പം ശയിക്കുമ്പോഴുംശരീരം പങ്കിടുമ്പോഴുമെല്ലാം ഒന്നു താൻ തിരിച്ചറിയുന്നുണ്ടായിരുന്നു ഇതുവരെ താൻ പകർന്നതോ തനിക്ക് ലഭിച്ചതോ അല്ലാത്ത പുതിയ ഒരു തരം അനുഭൂതിയാണവൻ തനിക്ക് പകർന്നു നൽകുന്നത് എന്ന് .
തന്നിലെ പെണ്ണിന്റെ അടങ്ങാത്ത തൃഷ്ണയെ ശമിപ്പിക്കാൻ അവന്റെയൊരു നോട്ടത്തിനു പോലും സാധിച്ചപ്പോൾ താനവനിൽ ലയിച്ചമർന്നു പോയി..
അവൻ തന്നിൽ നിന്നകലെരുതേ എന്നാഗ്രഹിച്ചു പോയ് .. മറ്റൊരാൾക്കും പകർന്നു തരാൻ സാധിക്കാതൊനുഭൂതി തനിക്കാദ്യമായ് പകർന്നു തന്നവൻ തിരിച്ചു പോകല്ലേ എന്ന പ്രാർത്ഥന …
“ഇനിയും വരും കാത്തിരിക്കണമെനിക്കു വേണ്ടി മാത്രമെന്ന് ” പറഞ്ഞവൻ പോയതിൽ പിന്നെ വേറെ ഒരാളെയും സ്വീകരിക്കാൻ തോന്നിയില്ല അല്ലെങ്കിൽ ഇനിയൊരാളിലേക്കും പകർന്നു കൊടുക്കാൻ മാത്രമൊന്നുമവൻ എന്നിലവശേഷിപ്പിച്ചിരുന്നില്ല ..
മനസ്സും ശരീരവും ആഗ്രഹിച്ചതുകൊണ്ടാവാം അവന്റെ ശേഷിപ്പെന്ന വണ്ണം അടിവയറ്റിലൊരു ജീവൻ പിറവി എടുത്തത് … ഇപ്പോൾ മനസ്സ് പൂർണ്ണമായും ഒരു സ്ത്രീയുടേതായ് മാറിയിരിക്കുന്നു ..
ഓരോ നിമിഷവും കാത്തിരിപ്പാണ് അവനു വേണ്ടി ,ആരെന്നോ എന്തെന്നോ അറിയാത്ത അവൻ എന്നെങ്കിലും ഒരിക്കൽ കൂടി തനക്കരിക്കിൽ വരുമെന്ന വിശ്വാസത്തിലുള്ള കാത്തിരിപ്പ് ..
അവൾക്കരികിലേക്ക് മറ്റൊരാൾക്കുമിനി പ്രവേശനമില്ലാത്ത വിധമുള്ള ഒരു അഭിസാരികയുടെ കാത്തിരിപ്പ്…