പെട്ടന്ന് അയാളുടെ മുൻപിൽ സുന്ദരിയായ ഒരു പെൺകിടാവ് പ്രത്യക്ഷപ്പെട്ടു ആ കാട്ടിൽ നിലാവിന്റെ നീലവെളിച്ചം മാത്രമേ

രാത്രിയുടെ നിശബ്ദതയിൽ നിലാവിന്റെ നീലിമയിൽ കളകളാരവം പൊഴിച്ച് ഒഴുകുന്ന ആ കൊച്ച് അരുവിയിൽ നിന്ന് കൈ കുമ്പിളിൽ വെള്ളം കോരി എടുത്ത് അയാൾ മുഖം കഴുകി പതിയെ കാടിനുള്ളിലേക്ക് നടന്നു
കാടിന് കാവൽ നിൽക്കുന്ന സിംഹത്തിനെ പോലെ കരുത്തും കാട്ട് മരം പോലെ ഉറച്ച ശരീരവും എത്ര വലിയ ശത്രുവിനെയും നേരിടുവാനുള്ള വീര്യവും അയാൾക്കുണ്ടായിരുന്നു

പെട്ടന്ന് അയാളുടെ മുൻപിൽ സുന്ദരിയായ ഒരു പെൺകിടാവ് പ്രത്യക്ഷപ്പെട്ടു
ആ കാട്ടിൽ നിലാവിന്റെ നീലവെളിച്ചം മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ആ വെളിച്ചത്തിൽ ആ പെൺകിടാവിന്റെ സൗന്ദര്യം അയാൾ തിരിച്ചറിഞ്ഞു
തങ്കക്കുടത്തിൽ വച്ച പൊട്ട് പോലെ
താംബൂലത്തട്ടിൽ വച്ച തെച്ചിപ്പൂ പോലെ
വിളവിറക്കാൻ ഉഴുതിട്ടിരിക്കുന്ന മണ്ണ് പോലെ
ഉറയാതെ ഉറഞ്ഞ മഞ്ഞ് തുള്ളി പോലെ
ഉറിയിലാടുന്ന വെണ്ണ ഉരുള പോലെ സുന്ദരിയും ഐശ്വര്യവതിയുമായിരുന്നു അവൾ

പെൺകിടാവ് : നിങ്ങൾ ആരാണ് ?

അയാൾ : ഞാൻ ഭീമസേനൻ പാണ്ഡവകുലത്തിലെ രണ്ടാമൻ

പെൺകിടാവ് : അങ്ങ് ഈ നേരത്ത് ഇവിടെ?

ഭീമസേനൻ : ഞാനും എന്റെ അമ്മയും സഹോദരന്മാരും ഈ കാട്ടിലൂടെ സഞ്ചരിക്കുകയായിരുന്നു
അവർക്ക് ഉറക്കം വന്നപ്പോൾ അവരെ ഉറങ്ങാൻ അനുവദിച്ച് ഞാൻ അവർക്ക് കാവൽ നിൽക്കുന്നു

ഭീമസേനൻ : നീ ആരാണ്

ആ ചോദ്യത്തിന് ഉത്തരം നൽകുന്നതിന് മുൻപ് ആ സുന്ദരി ഭീമസേനനെ ഇറുക്കെ കെട്ടിപ്പുണർന്നു
അവളെ തന്നിൽ നിന്ന് അകറ്റാൻ ശ്രമിച്ചെങ്കിലും അയാൾക്ക് അതിന് കഴിഞ്ഞില്ല
അകറ്റും തോറും തന്നിലേക്ക് അടുക്കുന്ന ഒരു പ്രണയ കാന്തിക വലയം അയാൾ അവളിൽ കണ്ടു
ആ പ്രണയ വലയത്തിൽ അകപ്പെട്ട അയാൾ മറ്റെല്ലാം മറന്നു
നെഞ്ചിൽ തീ കോരിയിട്ട്
അവരുടെ കണ്ണുകളിൽ ഒരായിരം പൂക്കാലം പൂവിടർത്തിയാടി
അവരുടെ അധരങ്ങൾ ചുംബനങ്ങളാൽ അടരാതെയാടി
അയാളുടെ മനസ്സിന്റെ പ്രണയ രഥം സൂര്യകാന്തി തോട്ടത്തിലൂടെ തേൻ കുടിച്ച് രസിച്ച് ഉല്ലസിച്ച് പറക്കുന്ന വണ്ടിനെപ്പോലെ പറന്ന് നടന്നു
അവർ അവരുടെ ഹൃദയങ്ങളെ പച്ചിലകളെ പോലെ പരസ്പരം തുന്നി ചേർത്തു
അവർ അവരിലേക്ക് ആലിപ്പഴം പോലെ അലിഞ്ഞ് ചേർന്നു
പ്രേമഭാരത്താൽ അവൾ പറയുവാൻ ആഗ്രഹിച്ചതെല്ലാം മനസ്സിൽ നിന്ന് മാഞ്ഞു പോകുന്നത് പോലെ അവൾക്ക് തോന്നി
അവളുടെ ഹൃദയത്തിന്റെ അകത്തളം ആർദ്രമായി പ്രണയാർദ്രമായി
പ്രഭാത കിരണങ്ങളുടെ വരവ് കാത്തിരുന്ന നിലാമലർ ഇനിയൊരിക്കലും പ്രഭാതം പിറക്കാതിരുന്നെങ്കിൽ എന്ന് ആശിച്ചു

പെട്ടന്ന് അവരുടെ മുൻപിലേക്ക് ഒരു രാക്ഷസൻ അലറിക്കൊണ്ട് ചാടി വീണു
ഉറങ്ങി കിടക്കുകയായിരുന്ന ഭീമസേനന്റെ അമ്മയേയും സഹോദരങ്ങളെയും തിന്നുവാൻ ശ്രമിച്ചു
അവരെ രക്ഷിക്കുവാൻ ഭീമസേനൻ ആ രാക്ഷസനുമായി ഒരു മല്ലയുദ്ധത്തിൽ ഏർപ്പെട്ടു
ഭീമസേനൻ എപ്പോഴെല്ലാം തോൽക്കും എന്നാകുമ്പോൾ ആ സുന്ദരി പെൺകുട്ടി ജയിക്കാനുള്ള തന്ത്രങ്ങൾ ഭീമസേനന് പറഞ്ഞ് കൊടുത്തു
അങ്ങനെ അവളുടെ സഹായത്താൽ ഭീമസേനൻ ആ രാക്ഷസനെ വധിച്ചു

ഇവൾ ഒരു സാധാരണ പെൺകുട്ടി അല്ല എന്ന് മനസ്സിലാക്കിയ ഭീമസേനൻ അവളോട് ചോദിച്ചു

ഭീമസേനൻ : ഇനിയെങ്കിലും പറയൂ നീ ആരാണ്?

അവൾ പറഞ്ഞു: ഞാൻ ഹിഡിംബി

നിങ്ങൾ വധിച്ചത് എന്റെ സഹോദരൻ ഹിഡുമ്പനെയാണ്
ഞങ്ങൾ രാക്ഷസ കുലത്തിൽ പിറന്നവരാണ്
എന്റെ സഹോദരന് മനുഷ്യ മാംസം ഭക്ഷിക്കുവാൻ ഭയങ്കര ഇഷ്ടം ആണ്
നിങ്ങളെല്ലാവരും ഈ വനത്തിലേക്ക് പ്രവേശിച്ചപ്പോൾ തന്നെ അദ്ദേഹത്തിന് മനുഷ്യ മാംസത്തിന്റെ മണം ലഭിച്ചു
നിങ്ങളെയെല്ലാവരെയും പിടിച്ച് കൊണ്ട് വരുവാൻ എന്നെ പറഞ്ഞയച്ചതാണ്
എന്നാൽ ഭീമസേനന്റെ ആകാര വടിവും ആരോഗ്യവും കണ്ടപ്പോൾ ഞാൻ അതിൽ അലിഞ്ഞു പോയി
മറ്റെല്ലാം മറന്നുപോയി

അപ്പോഴേക്കും ഉറക്കത്തിലായിരുന്ന കുന്തിയും മക്കളും എഴുന്നേറ്റ് അവരുടെ അടുത്തേക്ക് വന്നു

കുന്തി: ഈ രക്ഷസനിൽ നിന്ന് ഞങ്ങളുടെ ജീവൻ രക്ഷിച്ച നിനക്ക് പകരം ഞങ്ങൾ എന്താണ് ചെയ്യേണ്ടത്?

ഹിഡുംബി : ഭീമസേനന്റെ കൂടെ ഭാര്യയായി ഈ കാട്ടിൽ വസിക്കുവാൻ എന്നെ അനുവദിക്കണം

കുന്തി : ജീവിതകാലം മുഴുവൻ അതിന് സാധിക്കുകയില്ല

ഹിഡുംബി: എങ്കിൽ ഞങ്ങൾക്ക് ഒരു മകൻ ഉണ്ടാകുന്നത് വരെ ഒരുമിച്ച് ജീവിക്കാൻ അനുവദിക്കണം

അതിനുള്ള അനുവാദം കൊടുത്ത് കുന്തിയും മക്കളും ആ വനം വിട്ട് പോയി

ഭീമസേനൻ ഹിടുംബിയോടൊപ്പം ഒരു വർഷം ആ കാട്ടിൽ താമസിച്ചു
അവർക്ക് ഒരു മകൻ പിറന്നപ്പോൾ ഭീമസേനൻ ഹിടുംബിയെ ഉപേക്ഷിച്ച് അമ്മയുടെയും സഹോദരങ്ങളുടേയും അടുത്തേക്ക് പോയി

ഭീമസേനൻ ഹിഡുംബി ദമ്പതികൾക്ക് ജനിച്ച മകനാണ് ഘടോൽകചൻ

അന്ന് ഹിഡുംബി അപ്പോൾ കണ്ട ഒരു പ്രണയത്തിന് വേണ്ടി സ്വന്തം സഹോദരനെ കൊലപ്പെടുത്തുവാൻ കൂട്ട് നിന്നു
ഇന്നും നമ്മുടെ നാട്ടിൽ ഒരുപാട് ഹിഡുംബിമാർ ഉണ്ട്
പ്രണയത്തിന് വേണ്ടി മക്കളെവരെ കൊല്ലുകയും കൊലക്ക് കൂട്ട് നിൽക്കുകയും ചെയ്യുന്ന ഹിഡുംബിമാർ
പണ്ടൊക്കെ സ്ത്രീകളെ കാഞ്ചന എന്ന് വിളിച്ചിരുന്നു
ഇന്ന് പല സ്ത്രീകളേയും വഞ്ചന എന്നാണ് വിളിക്കേണ്ടത്😁

സജയ് ❤️

Leave a Reply

Your email address will not be published. Required fields are marked *