ഇന്നിപ്പോൾ ആരുടെയൊക്കെയോ ആവശ്യം നിറവേറ്റാൻ ഞാൻ നിന്നിൽ നിന്നും അകന്നുപോകണോ…. എനിക്കതിനു കഴിയുന്നില്ല കൃപ…….

(രചന: മഴ മുകിൽ)

 

ഈ ഒരു രാത്രി കൂടെ ഞാൻ ഇങ്ങനെ കിടന്നുറങ്ങിക്കോട്ടെ കൃപ….. നാളെമുതൽ എനിക്കിവിടം അന്യമാണല്ലോ……

നരേഷ് മുരളി എന്ന ഏവരുടെയും പ്രിയ നരൈൻ നഗരത്തിലെ മുന്തിയെ വേശ്യാലയത്തിലേ വിലകൂടിയ എല്ലാപേരും ഒരിക്കലെങ്കിലും കിടക്ക പങ്കിടാൻ ആഗ്രഹിക്കുന്ന കൃപയുടെ ഒപ്പമാണ്..

അവളുടെ മടിയിൽ മുഖം പൂഴ്ത്തി അവൻ ഒരു കൊച്ചുകുഞ്ഞിനെപോലെ കരയുകയാണ്…… കണ്ണുനീർതുള്ളികൾ അവളുടെ ഹൃദയത്തെ പൊളിക്കുന്നത്തായിരുന്നു….

എങ്കിലും മനസിനെ കല്ലാക്കി അവൾ അവന്റെ മുടിയിഴയിൽ പതിയെ തലോടി കൊണ്ടിരുന്നു….എന്തെങ്കിലും ഒന്നുപറയു കൃപ….. എനിക്ക് നിന്റെയി മൗനം സഹിക്കാൻ പറ്റുന്നില്ല……

കൃപയുടെ കണ്ണുകളിൽ നിന്നും രണ്ടുത്തുള്ളി കണ്ണുനീർ കവിള്നെ ചുംബിച്ചു അവന്റെ മുഖത്തേക്ക് വീണു…….

അവളുടെ വയറിൽ മുഖമമർത്തി കിടന്ന നരൈൻ പെട്ടെന്ന് മുഖമുയർത്തി അവളെ നോക്കി… നിറഞ്ഞു തുളുമ്പിയ കണ്ണുകളിൽ ചുമ്പിച്ചു….

എന്റെ കണ്ണുനീർതുള്ളികൾ പോലും നീ സ്വന്തമാക്കുവാണോ നരൈൻ… എനിക്കിനി നിന്നെയോർത്തു കരയുവനുള്ള അവകാശം പോലുമില്ലേ……….നരൈൻ അവളെ വാരി പുണർന്നു……….

കൃപ നരൈനിൽ നിന്നും അകന്നു മാറി….. ഇനി ഒരിക്കലും എന്നെ കാണാൻ ഇവിടെ വരരുത്…. എനിക്കിനി കാണേണ്ട………

കൃപ… നീയില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല എന്നെ ഒഴിവാക്കല്ലേ…. എന്നെ സ്നേഹിക്കാൻ പഠിപ്പിച്ചതും പ്രണയം പകർന്നു തന്നതും നിയാണ്……

ഇന്നിപ്പോൾ ആരുടെയൊക്കെയോ ആവശ്യം നിറവേറ്റാൻ ഞാൻ നിന്നിൽ നിന്നും അകന്നുപോകണോ…. എനിക്കതിനു കഴിയുന്നില്ല കൃപ……..നിന്റെ അച്ഛനും അമ്മയും നിനക്ക് ആരെങ്കിലും ആണോ നരൈൻ..

ജന്മം നൽകിയത് കൊണ്ട് ആരും മാതാപിതാക്കൾ ആകുന്നില്ല… ഒരു മകനെപോലെ അല്ല അവരെന്നെ സ്നേഹിക്കുന്നത്…. അല്ല.. അവരെന്നെ സ്നേഹിച്ചിട്ടില്ല ഒരിക്കലും….

എന്നെ കളഞ്ഞു ബിസിനസിന്റെ പുറകെ പോയപ്പോൾ…… ഒരു കുഞ്ഞിന് കിട്ടേണ്ട സ്നേഹവും വാത്സല്യവും കിട്ടാതെ…….

എത്രയോ രാത്രിയിൽ ഞാൻ കരഞ്ഞു തളർന്നുപോയിട്ടുണ്ട്…അന്നൊന്നും എനിക്ക് സ്നേഹിക്കാനും എന്നെ സ്നേഹിക്കാനും ആരും ഇല്ലായിരുന്നു……

ഇന്നിപ്പോൾ അവരുടെ ബിസിനസ്ന്റെ വളർച്ചക്കും സോഷ്യൽ സ്റ്റാറ്റസിനും ചേരുന്ന ഒരു ബന്ധം വന്നപ്പോൾ മകന്റെ ജീവിതം വിലപേശുകയാണ്……….. ഇപ്പോൾ അവർക്കു ഞാൻ വേണം….

ഇത്രയുംനാൾ ഞാൻ എങ്ങനെയാണ് ജീവിച്ചത് എന്ന് ഇവർക്ക് അറിയാമോ… മ ദ്യവും മയക്കുമരുന്നും ആയി എന്റെ ദിവസങ്ങൾ തള്ളിനീക്കി അപ്പോൾ….

സഞ്ചരിക്കാൻ പാടില്ലാത്ത പല വഴികളിലൂടെയും സഞ്ചരിച്ചപ്പോൾ.. അന്നൊന്നും എനിക്ക് നല്ലത് പറഞ്ഞുതരാനോ എന്നെ ചേർത്തു നിർത്താൻ ഒന്നും ഇവർ ഇല്ലായിരുന്നു…..

അഴുക്കു ചാലിലൂടെ യുള്ള എന്റെ ജീവിതത്തിൽ എപ്പോഴോ എങ്ങനെയൊക്കെയോ നീ കടന്നു വന്നു…… ഒരു ചീത്ത പെണ്ണിനെ പോലെയാണ് ഞാൻ നിന്നെയും കണ്ടത്………..

പക്ഷേ സ്വന്തം രണ്ടാം അച്ഛന്റെ ചതി മനസ്സിലാക്കാതെ അയാൾ നിന്നെ അഴുക്കു ചാലിലേക്ക് തള്ളിവിട്ടത് അറിയാതെ നീ വന്നത് എന്റെ മുന്നിലേക്ക് ആയിരുന്നു…

എന്റെ കയ്യിൽ നിന്ന് കാശു വാങ്ങി അയാൾ പോയപ്പോൾ മറ്റു പെണ്ണുങ്ങളെ പോലെയാണ് ഞാൻ നിന്നെയും കരുതിയത്…

പക്ഷേ നീയും ആയി ബന്ധപ്പെട്ട് ഇപ്പോൾ തന്നെ എനിക്ക് മനസ്സിലായി നീ കളങ്കമില്ലാത്തവൾ ആണെന്ന്…… നിന്നെ ഇല്ലാതാക്കിയത് ഞാനാണ് എന്ന കുറ്റബോധം എന്റെ മനസ്സിനെ വേട്ടയാടിക്കൊണ്ടിരുന്നു…..

ഞാൻ കാരണം ജീവിതം നശിച്ചുപോയ നിന്നെ എന്റെ ഹൃദയത്തോട് ആണ് ഞാൻ ചേർത്ത് വെച്ചത്…. നിന്നെ വിവാഹം കഴിച്ച് നമ്മൾ ഒന്നിച്ച് ഒരു ജീവിതം ഞാൻ എത്രയോ സ്വപ്നം കണ്ടിരിക്കുന്നു കൃപ……

എന്റെ എല്ലാ ദുശ്ശീലങ്ങളിൽ നിന്നും നീ പതിയെ പതിയെ സ്നേഹംകൊണ്ട് എന്നെ മാറ്റിയെടുത്തു… ചില നേരങ്ങളിൽ നീ എനിക്ക് അമ്മയായും സഹോദരിയായും സുഹൃത്തായും ഒക്കെ മാറി….. സ്നേഹം എന്താണെന്ന് എന്നെ പഠിപ്പിച്ചത് നീയാണ്…..

ഇന്നിപ്പോൾ എന്നിലെ ഈ മാറ്റാം കണ്ടുകൊണ്ടാണ് അവർ ഈ വിവാഹാലോചനയുമായി മുന്നോട്ടു പോകുന്നത്… ഒരായിരം വട്ടം ഞാൻ പറഞ്ഞതാണ് എനിക്ക് വിവാഹം വേണ്ട എന്റെ മനസ്സിൽ മറ്റൊരു പെൺകുട്ടി ഉണ്ട് എന്ന്…

പക്ഷേ അതൊന്നും അവർ കേട്ടഭാവം പോലും കാണിക്കുന്നില്ല….. എനിക്ക് ആരുടെയും സ്വത്തും പണവും ഒന്നും വേണ്ട കൃപ എനിക്ക് നിന്നെ മാത്രം മതി……

നരേൻ നീ എന്തൊക്കെയാണ് ഈ പറയുന്നത്…. ഞാൻ അഴുക്കുചാലിൽ ആണ്.. നിന്റെ ജീവിതത്തിലേക്ക് കടന്നു വരാനുള്ള ഒരു യോഗ്യതയും എനിക്കില്ല….. കൃപ ഒരാളുടെ മുന്നിൽ മാത്രമേ പായവിരിച്ച ഉള്ളൂ…. അത് നിന്റെ മുന്നിലാണ്……

ഇനി മറ്റൊരാൾക്കും എന്നിലൊരു അധികാരവും അവകാശവും ഉണ്ടാവില്ല…. നീ എനിക്ക് തന്ന സ്നേഹവും ഓർമ്മകളും മാത്രം മതി നരൈൻ എനിക്ക് ജീവിക്കാൻ…….. അതിൽ കൂടുതൽ ഒന്നും ഞാൻ ആഗ്രഹിക്കുന്നില്ല……..

തലേ ദിവസം നരൈന്റെ അച്ഛൻ അവളെ കാണാൻ വന്നതും… പറഞ്ഞതുമൊക്കെ അവളുടെ ഓർമ്മകളിൽ വന്നു……..

“”എന്റെ മകന്റെ ജീവിതത്തിൽ നിന്നെ ഇനി ആവശ്യം ഇല്ല…. അതുകൊണ്ട് ഒഴിഞ്ഞു പോകണം ഇല്ലങ്കിൽ നിനക്ക് അഭയം തന്നവരുൾപ്പെടെ എല്ലാത്തിനെയും ഞാൻ കൊന്നു തള്ളും….. അറിയില്ല നിനക്ക് ഈ വിശ്വനാഥനെ……”””…

അല്ലെങ്കിൽ തന്നെ എന്റെ മകനെ കെട്ടുവാനുള്ള എന്ത് യോഗ്യതയാണ് നിനക്കുള്ളത്……. ഇവിടെ താമസിക്കുന്ന പെണ്ണുങ്ങളൊക്കെ ഏതുതരത്തിലുള്ള വ രാണെന്ന് എല്ലാവർക്കുമറിയാം….

അതല്ല നിനക്ക് അവന്റെ കാശ് ആണ് ആഗ്രഹം എങ്കിൽ എത്ര വേണമെങ്കിലും തരാൻ തയ്യാറാണ്………..

കാശിന്റെ പുറകെ പോകുന്നവളാണ് കൃപ എന്ന് നിങ്ങൾ ധരിച്ചിട്ടുണ്ടെങ്കിൽ അത് നിങ്ങളുടെ വിവരക്കേടാണ്…. ഞാൻ സ്നേഹിച്ചതും സ്വപ്നം കണ്ടതും എല്ലാം നരൈനെ ആണ്…

എന്റെ സ്നേഹത്തിന്റെ മുന്നിൽ നിങ്ങളുടെ പണ തൂക്കത്തിന് വിലയിടിവു മാത്രമേ ഉണ്ടാവും……. നിങ്ങളുടെ മകന്റെ ജീവിതത്തിലേക്ക് ഒരിക്കലും ഒരു അധികപ്പറ്റായി ഞാൻ കടന്നു വരില്ല……..

ഈയൊരു കാര്യം പറഞ്ഞുകൊണ്ട് ഇനിയും എന്റെ മുന്നിൽ വന്ന് നിങ്ങൾ ചെറുതാകാൻ നിൽക്കണ്ട…….. ഇവിടെ വരുന്നത് അത്ര നല്ല ആൾക്കാർ ഒന്നുമല്ല…അതുകൊണ്ട് സാർ ഇവിടെ നിന്ന് വിയർകേണ്ട…..

എന്താണ് കൃപ നീ ആലോചിക്കുന്നത്… എന്റെ ചോദ്യങ്ങൾക്കുത്തരം പറയാത്തത്….

നരേന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഒന്നും എന്റെ പക്കലില്ല…നരേൻ ഇനി ഒരിക്കലും എന്നെ കാണാൻ ഇവിടെ വരരുത് എനിക്കത് ഇഷ്ടമല്ല……

നാളെ കഴിഞ്ഞാൽ നരൈൻ ന്റെ ജീവിതത്തിലേക്ക് മറ്റൊരു പെൺകുട്ടി കടന്നു വരും… പിന്നെ നിങ്ങൾ അവൾക്കുള്ളത് മാത്രമാണ്……ഒരു പെൺകുട്ടിയുടെയും കണ്ണീർ വീഴ്ത്തി കൊണ്ട് ഈ കൃപയ്ക്ക് ഒന്നും നേടേണ്ട…..

ഇനി ഒരിക്കലും എന്റെ കൺമുന്നിൽ വരരുത്… എനിക്ക് ഈ മുഖം ഇനി കാണുകയേ വേണ്ട… കൃപ വേഗം നരൈൻൽ നിന്നകന്നു മാറി മറ്റൊരു മുറിയിൽ കയറി വാതിലടച്ചു……

നരൈൻ ആ മുറുക്കി മുന്നിൽ നിന്ന് ഒരുപാട് തവണ വിളിച്ചെങ്കിലും കൃപ വാതിൽ തുറന്നില്ല…

പ്ലീസ് കൃപ വാതിൽ തുറക്കു…. എനിക്ക് നിന്നെ കാണാതിരിക്കാൻ പറ്റില്ല എനിക്ക് നീ ഇല്ലാതെ ജീവിക്കാൻ കഴിയില്ല…… അവൻ അലമുറയിട്ട് നില വിളിച്ചു കൊണ്ടിരുന്നു….

അടഞ്ഞ വാതിലീൽ ചാരി കാൽമുട്ടുകളിൽ മുഖം ചേർത്തുവെച്ച് കൃപ പൊട്ടിപ്പൊട്ടി കരഞ്ഞു…….. മറുപുറത്തു നിന്ന് കേൾക്കുന്ന തന്റെ പ്രാണന്റെ വേദന അവൾക്ക് സഹിക്കുന്നതിനും അപ്പുറമായിരുന്നു…….

രാവിലെതന്നെ ഓഡിറ്റോറിയം ബിസിനസ്സുകാരെയും സമൂഹത്തിലെ ഉയർന്ന സ്ഥാനങ്ങളിൽ ഇരിക്കുന്നവരെയും രാഷ്ട്രീയക്കാരെയും കൊണ്ട് നിറഞ്ഞിരുന്നു…..എല്ലാവരെയും സ്വീകരിച്ച ആനയിക്കുന്ന തിരക്കിലായിരുന്നു വിശ്വനാഥൻ ………

അവിടെ നടക്കുന്ന കാര്യങ്ങൾ ഒന്നും നരേന് ഉൾക്കൊള്ളാൻ കഴിയുന്നതായിരുന്നില്ല… കൃപ അവളുടെ നിർബന്ധം ഒന്നുകൊണ്ടുമാത്രമാണ് നരേൻ ഇവിടെ ഇരിക്കുന്നത്…..

മുഹൂർത്തം ആയതും സർവാഭരണ വിഭൂഷിതയായി ഒരു പെൺകുട്ടി അവന്റെ അടുത്തേക്ക് വന്നിരുന്നു……

ബി എം ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രീസ്ന്റെ ഓണർ ഭുവൻ ചന്ദ്രന്റെ മകൾ നിലാക്ഷ……. താലി കെട്ടുമ്പോൾ പോലും നരേൻ അവളുടെ മുഖത്ത് ഒന്നും നോക്കിയില്ല.. ഒരു നവവധുവിന്റെ നാണവും പരവേശവും ഒന്നും അവളിലും ഉണ്ടായിരുന്നില്ല……….

ചടങ്ങുകളൊക്കെ നടന്നുകൊണ്ടേയിരുന്നു… അവർ രണ്ടുപേരും ആരുടെയൊക്കെയോ നിർദ്ദേശമനുസരിച്ച് കീ കൊടുത്തു കറങ്ങുന്ന പാവകളെ പോലെ ആയിരുന്നു…….

വൈകുന്നേരം നരൈൻന്റെ വീട്ടിൽ ഗ്രാൻഡ് റിസപ്ഷൻ ആയിരുന്നു….. പരിപാടിയെല്ലാം കഴിഞ്ഞ് മുറിയിലേക്ക് ചെല്ലുമ്പോൾ അവിടെ നിലാക്ഷയെ കാണാനുണ്ടായിരുന്നില്ല……

നരേൻ ആദ്യം എല്ലായിടവും നോക്കിയെങ്കിലും കാണാത്തതുകൊണ്ട് വിവരം അച്ഛനെ അറിയിച്ചു……

പിന്നെ എല്ലാവരും പരക്കംപാഞ്ഞു അന്വേഷിച്ചു നടന്നെങ്കിലും ഒരിടത്തും കണ്ടില്ല…… അൽപനേരം കഴിഞ്ഞു നരേൻന്റെ മൊബൈലിലേക്ക് ഒരു കോൾ വന്നു….

നരേൻ നിങ്ങളെ ഈ വിവാഹാലോചന വന്നതുമുതൽ ആണ് ഞാൻ അറിയുന്നത്.. അതിലൊക്കെ എത്രയോ മുൻപേ ഞാൻ ഒരാളുമായി സ്നേഹത്തിലാണ്….

പക്ഷേ എന്റെ ഇഷ്ടങ്ങൾക്ക് ഒന്നും അറിയാത്ത ഒരു അച്ഛനും അമ്മയും ആണ് എനിക്കുള്ളത്….

എന്റെ വാക്കുകൾക്ക് ഒന്നും അവർ ഒരിക്കലും ഒരു വിലയും നൽകിയിരുന്നില്ല……. ഞാൻ സ്നേഹിക്കുന്ന ആളെ കുറിച്ച് അവരോട് പറഞ്ഞിരുന്നു…

ഈ വിവാഹത്തിന് സമ്മതിച്ചില്ലെങ്കിൽ അയാളെ കൊന്നുകളയും എന്നാണ് ഭീഷണിപ്പെടുത്തിയത്.. അതുകൊണ്ട് മാത്രമാണ് ഞാൻ ഈ വിവാഹത്തിന് സമ്മതിച്ചത്……

പക്ഷേ എന്നെ പ്രണയിച്ച ആളെ എനിക്ക് വഞ്ചിക്കാൻ കഴിയില്ല… അപ്പോൾ നിങ്ങൾക്ക് തോന്നും ഞാൻ എന്തിനാണ് ഈ വിവാഹത്തിന് സമ്മതിച്ചത് എന്ന്… അവർക്ക് നാണക്കേട് ഉണ്ടാക്കാൻ…

സമൂഹത്തിൽ അവർ നാണംകെടണം എന്ന ഒറ്റ ചിന്തയിലാണ് ഞാൻ ഈ വിവാഹത്തിന് സമ്മതിച്ചത്. അതിന് നിങ്ങളെ എനിക്ക് ബലിയാടാക്കേണ്ടി വന്നതിൽ ഞാൻ മാപ്പ് ചോദിക്കുന്നു…..

എല്ലാം കേട്ടുകൊണ്ട് നിന്ന് വിശ്വനാഥന്റെ മുഖം മ്ലാനമായി….. നരേൻ അത് കണ്ട് ചിരിച്ചു… അപ്പോൾ ഈ കല്യാണം നടക്കാൻ കഴിഞ്ഞല്ലോ എനിക്ക് പോകാമല്ലോ… നരേൻ അതും പറഞ്ഞ് പുറത്തേക്കിറങ്ങി പോയി…..

എത്രയും പെട്ടെന്ന് കൃപയെ കാണുക എന്നതായിരുന്നു അവന്റെ ചിന്ത മുഴുവനും…. പക്ഷേ അവൻ ചെല്ലും മുമ്പേ തന്നെ….. അവനെ തേടി ഒരു ഫോൺ കോൾ എത്തിയിരുന്നു…….

സിറ്റി ഹോസ്പിറ്റലിൽ കൃപയെ അഡ്മിറ്റ് ചെയ്തിരിക്കുകയാണ് എന്ന്…….. സൂയിസൈഡ് അറ്റംപ്റ്റ് ആണെന്ന്….. കേട്ട പാതി കേൾക്കാത്ത പാതി നരൻ ഹോസ്പിറ്റലിലേക്ക് പാഞ്ഞു…… ക്രിട്ടിക്കൽ സ്റ്റേജ് കഴിഞ്ഞതിനാൽ വാർഡിലേക്ക് മാറ്റിയിരുന്നു………

അവളുടെ അടുത്തേക്ക് ചെല്ലുമ്പോൾ നരൈൻ നന്നേ തളർന്നിരുന്നു….. എല്ലാവരും കൂടി എന്നെ തോൽപ്പിക്കാൻ തീരുമാനിച്ചപ്പോൾ നീയും അവർക്കൊപ്പം ആണോ കൃപ…….. അവരുടെ കണ്ണുനീർ ചാലുകൾ തീർത്തു ഒഴുകിക്കൊണ്ടിരുന്നു……

നരേൻ ഇല്ലാത്ത ജീവിതത്തെക്കുറിച്ച് എനിക്ക് ഒരിക്കലും സങ്കല്പിക്കാൻ പോലും കഴിയില്ല…… അതിലും ഭേദം മരിക്കുന്നത് ആണെന്ന് തോന്നി……….

നീ മരിച്ചു കഴിഞ്ഞാൽ പിന്നെ ഞാൻ ഉണ്ടാവും എന്നു നീ കരുതിയോ………ഡോക്ടർ വരുന്നതുകണ്ട് നരേൻ അവളുടെ അടുത്തു നിന്നും മാറി നിന്നു………..

രണ്ടുപേരെയും ഒരുമിച്ചു കണ്ടപ്പോൾ ഡോക്ടർ .. ഡോക്ടർ അവരെ നോക്കി ചെറുതായി പുഞ്ചിരിച്ചു…. ഇപ്പോഴത്തെ കുട്ടികൾക്ക് എല്ലാം ചെറിയ കാര്യങ്ങൾ മതി ജീവിതം അവസാനിപ്പിക്കാൻ…….

കുറച്ചുകൂടി വൈകിയിരുന്നെങ്കിൽ രണ്ടു ജീവനുകൾ നഷ്ടമായേനെ….നരേനും കൃപയും മനസ്സിലാകാത്തത് പോലെ ഡോക്ടറെ നോക്കി…..ഭാര്യ ഗർഭിണി ആണെന്നാണ് പറഞ്ഞു വന്ന തിന്റെ അർത്ഥം ……..

രണ്ടുപേരുടെയും മുഖം സന്തോഷത്താൽ തിളങ്ങി………. നരൻ കൈകൾ അവളുടെ കൈകളിൽ കൊരുത്തു പിടിച്ചു ……

കൃത്യസമയത്ത് ആഹാരമൊന്നും കഴിക്കാതെ ബോഡി കുറച്ച് വീക്ക് ആണ് അത് ശ്രദ്ധിക്കണം വേറെ കുഴപ്പം ഒന്നും ഇല്ലെങ്കിൽ ഇന്ന് തന്നെ പോകാം…. അത്രയും പറഞ്ഞ് ഡോക്ടർ പോയി…….

നരേനും കൃപയും അവരുടെ കുഞ്ഞുമായി പുതിയൊരു ജീവിതത്തിന്റെ തുടക്കമായി………

വീട്ടിലേക്ക് വന്നതിനു ശേഷമാണ് നരൈൻ അവന്റെ വിവാഹത്തെക്കുറിച്ചും അതിനുപിന്നാലെ ഉണ്ടായ സംഭവങ്ങളെക്കുറിച്ചും എല്ലാം കൃപയോടു പറയുന്നത്………രണ്ടുപേരും ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് പുതിയ ജീവിതത്തിലേക്ക് ചുവടുവെച്ചു…..

Leave a Reply

Your email address will not be published. Required fields are marked *