തന്റെ കാമുകൻ ഒരു പെണ്ണാണ് എന്നറിയാതെ അവനിലേക്ക് അടുത്തു കൊണ്ടിരുന്നു….. കാണാൻ ഒരു പനിനീർപ്പൂ പോലെ സുന്ദരിയായിരുന്നു അവൾ

കാണാമറയത്ത്
(രചന: അഥർവ ദക്ഷ)

മഞ്ജുവും… ദാസും കാറിൽ നിന്നും വേഗതത്തിൽ പുറത്തേക്ക് ഇറങ്ങി കാളിങ് ബെല്ലിൽ വിരൽ അമർത്തിയപ്പോൾ തന്നെ ഡോർ തുറന്നു….

“ആ വരൂ…. ഞങ്ങൾ കാത്തിരിക്കുകയായിരുന്നു….” വാതിൽ തുറന്ന ജയചന്ദ്രൻ അവരെ അകത്തേക്ക് ക്ഷണിച്ചു……

“എന്താ ജയൻ പെട്ടന്ന് വരണമെന്ന് പറഞ്ഞത് മോൾക്ക് എന്തെങ്കിലും അസുഖം….” ദാസ് അകത്തേക്ക് കയറുന്നതിനിടയിൽ തിരക്കി….

“നിങ്ങൾ ഇരിക്കൂ… പറയാം….”ജയൻ സെറ്റിയിലേക്ക് നോക്കി കൊണ്ട് പറഞ്ഞു…..

അവർ നോക്കുമ്പോൾ അവിടെ സംഗീതും.. മയിയും ഒഴികെ ബാക്കി ആ വീട്ടിലെ എല്ലാവരും ഉണ്ടായിരുന്നു……

“എന്താ.. യാമി.. മയി എവിടെ …”മഞ്ജു യാമിനിയെ നോക്കി….”മയി റൂമിലുണ്ട് കിടക്കുകയാണ്…..” യാമിനി പറഞ്ഞു…

“അവളുടെ തലവേദന കുറഞ്ഞില്ലേ ടെസ്റ്റിലും മറ്റും വേറെ എന്തെങ്കിലും പറഞ്ഞുവോ…”അവർക്ക് ആകാംഷയായി…..

“അങ്ങനെ പേടിക്കാൻ ഒന്നും ഇല്ല പക്ഷേ…”യാമിനി ഒന്ന് നിറുത്തി…..”പിന്നെ….”

“ആന്റി… ശരിക്കും മയിയ്ക്ക് വയ്യായികയുണ്ടോ അതോ മനസ്സിൽ എന്തെങ്കിലും പ്രോബ്ലം കടന്നു കൂടിയിട്ടുണ്ടോ എന്ന് ഒരു സംശയമുണ്ട്….” അത്‌ പറഞ്ഞത് സമർത്ത് ആയിരുന്നു….

“എന്താ പറയണേ….”ജയന് മനസിലായില്ല….”മയി ഇവിടേ വന്നത് മുതൽ ഒരുപാട് ഹാപ്പിയും ആക്റ്റീവും ആയിരുന്നു…. പക്ഷേ അന്ന് ഹണിമൂൺ പോയി വന്ന് രണ്ട് ദിവസത്തിന് ശേഷം ആള് ഒത്തിരി അങ്ങ് ഡൌൺ ആയി….”ജയൻ പറഞ്ഞു…

“അവർ തമ്മിൽ എന്തെങ്കിലും പ്രോബ്ലം….”ദാസിന് പേടി തോന്നി….”ഇല്ല… അങ്ങനെ ഒന്നും ഇല്ലന്ന് സംഗീത് ഉറപ്പിച്ചു… പറഞ്ഞു… “ജാനി അവർക്ക് കുടിക്കാൻ ജ്യൂസുമായി അവിടേക്ക് വന്നു….

“തലവേദന ആണെന്നാണ് ഞാൻ വിളിച്ചപ്പോൾ പറഞ്ഞത്… മൈഗ്രൈയിൻ വരുന്നത് കൊണ്ട് ഞങ്ങളത് വിശ്വസിച്ചു….”മഞ്ജു വല്ലാത്ത പരവേശം പോലെ ആ ജ്യൂസ് കുടിച്ചു തീർത്തു….

“വിദേശത്ത് ഒന്ന് രണ്ട് മീറ്റിങ്ങും മറ്റുമായിട്ട് ട്രിപ്പ്‌ കഴിഞ്ഞു വന്നയുണ്ടനെ സംഗീത് പുറത്തേക്ക് പോയി….. അതിന് മുന്നേ തന്നെ അവൾ സൈലന്റ് ആയിരുന്നു…. യാത്രയുടെ ക്ഷീണവും മറ്റുമാണെന്ന് ആദ്യം കരുതി….”യാമിനി വിശദീകരിച്ചു…..

“പിന്നീട് തലവേദന എന്ന് പറഞ്ഞപ്പോൾ ഹോസ്പിറ്റൽ പോയി…. അതൊന്നുമല്ല പ്രശ്നം വേറെ എന്തോ ആണ്….

കഴിഞ്ഞ ദിവസം കരയുന്നത് കണ്ടപ്പോൾ ജാനി കാര്യം തിരക്കിയെങ്കിലും ഒന്നും പറഞ്ഞില്ല….. ഇന്നലെ രാത്രി എന്തോ വല്ലാത്ത പേടി പോലെയൊക്കെ കാണിച്ചു…..”

“എന്റെ ദേവി… എന്താ എന്റെ കുട്ടിക്ക് പറ്റിയത്….”മഞ്ജു നെഞ്ചിൽ കൈ വെച്ചു…….

“പേടിക്കേണ്ട മഞ്ജു… അവൾക്ക് എന്തോ ടെൻഷനുണ്ട് അത്‌ എന്താണെന്ന് നമുക്ക് അറിയണം…. സംഗീത് എല്ലാ അപ്പോയ്ന്റ്മെന്റും ക്യാൻസൽ ചെയ്ത് ഇവിടേക്ക് തിരിച്ചിട്ടുണ്ട് വൈകിട്ടത്തെ ഫ്ലൈറ്റിന് എത്തും…..” യാമി മഞ്ജുവിന്റെ അടുത്ത് വന്നിരുന്നു…..

“മയി ഇപ്പോൾ ഫോൺ തീരെ യൂസ് ചെയ്യുന്നില്ല… വെറുതെ എപ്പോളും ജനലിലൂടെ പുറത്തേക്ക് നോക്കി നിൽക്കും…..”ജാനി പറഞ്ഞു

“ഞാനൊന്ന് കാണട്ടെ എന്റെ കുഞ്ഞിനെ….”മഞ്ജു വേഗം എഴുനേറ്റ് മുകളിലേക്ക് പോയി..”ഞാനും ഒന്ന് ചെല്ലട്ടെ….”ദാസും അവർക്കൊപ്പം നടന്നു…..

ദാസിന്റെയും… മഞ്ജുവിന്റെയും ഇളയ മകളാണ് മയി എന്ന് വിളിക്കുന്ന മൈത്രി…. മൂത്തവൾ മാനസ… മയിയുടെ മാര്യേജ് 6മാസം മുന്നേ ആയിരുന്നു….

ജയചന്ദ്രന്റെയും…. യാമിനിയുടെയും മകൻ സംഗീതാണ് അവളെ വിവാഹം ചെയ്തിരിക്കുന്നത്…. അവർക്ക് അവനെ കൂടാതെ ഒരു മകൻ കൂടിയുണ്ട്..സമർത്ത്… വിവാഹിതനാണ് ഭാര്യ ജാനി…

മാനസ രണ്ടാമത് പ്രേഗ്നെന്റ് ആണ്… ഡേറ്റ് അടുത്തത് കൊണ്ട് മഞ്ജുവും… ദാസും അവിടെ ആയിരുന്നു…. ഇവിടേ നിന്നും കാൾ വന്നപ്പോളാണ് അവർ തിരിച്ചത്….

അവർ രണ്ടുപേരും റൂമിലെത്തുമ്പോൾ…. തുറന്നിട്ട ജനലിലൂടെ പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു മയി…..

വാരിയൊതുക്കാതെ അവളുടെ മുടിയിഴകൾ അലസമായി അഴിഞ്ഞു കിടക്കുന്നുണ്ടായിരുന്നു….. അവളുടെ കൈകളും കഴുത്തും എല്ലാം ശൂന്യമായിരുന്നു….. മുഖം വല്ലാതെ വിളറിയിരുന്നു….

“മയി… മോളെ….”ഒന്ന് രണ്ട് നിമിഷം അവളെ നോക്കി നിന്നുകൊണ്ട് മഞ്ജു വിളിച്ചു….

അമ്മയുടെ ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കി അപ്പോളാണ് അവർ അവിടെ വന്നിരിക്കുന്നത് അവൾ അറിയുന്നത് തന്നെ……

“ഡാഡിയും… അമ്മായും എപ്പോൾ വന്നു…”അവളുടെ ശബ്ദം വല്ലാതെ നിർത്തിരുന്നു….”കുറച്ചായി… എന്ത് കോലമാ മോളെ ഇത്‌…..”ദാസ് അവളെ നോക്കി…..

“തലവേദന ആണ് ഡാഡി വയ്യ…. അവൾ എന്ത് പറയുന്നു ഓക്കേ ആണോ…”മാനസയെ ഉദ്ദേശിച്ച് അവൾ തിരക്കി…

“കുഴപ്പമില്ല…. മോൾക്ക് എന്താ പറ്റിയത്….”മഞ്ജു വീണ്ടും തിരക്കി….”ഒന്നും ഇല്ല അമ്മാ….”അവൾ അമ്മയെ ആശ്വസിപ്പിക്കാൻ എന്ന പോലെ ഒന്ന് കെട്ടിപിടിച്ചു…….

അവരെ കണ്ടിട്ടും വലിയ സന്തോഷമൊന്നും അവളുടെ മുഖത്ത് ഇല്ലായിരുന്നു….. എത്ര എടുത്ത് ചോദിച്ചിട്ടും അവൾ ഒന്നും തന്നെ അവരോട് പറഞ്ഞില്ല ആ റൂമിൽ നിന്നും ഇറങ്ങാനും കൂട്ടാക്കിയില്ല….

അതോടെ ആ അമ്മയ്ക്കും അച്ഛനും ആധിയായി…. ഫുഡ്‌ കഴിക്കാൻ വിളിച്ചപ്പോളും അവൾ വന്ന് ആർക്കോ വേണ്ടി എന്നപോലെ കുറച്ച് കഴിച്ചിട്ട് മുകളിലേക്ക് തിരികെ പോയി….

സംഗീത് കൂടി വന്നിട്ട് നല്ലൊരു ഡോക്ടറേ കാണിക്കാം എന്ന ഒരു തീരുമാനത്തിൽ അവർ എത്തിയിരുന്നു……രാത്രിയോടെ അവൻ എത്തി…

അപ്പോളും മയിയുടെ പ്രതികരണം അച്ഛനൊക്കെ വന്നപ്പോൾ ഉണ്ടായത് തന്നെ ആയിരുന്നു…. ചുറ്റും നടക്കുന്നതിലൊന്നുമല്ല അവളുടെ ശ്രദ്ധ എന്ന് എല്ലാവർക്കും തോന്നി…….

ഫുഡ്‌ കഴിച്ച് നാളെ ഡോക്ടറെ കാണാം എന്നുള്ള എല്ലാവരുടെയും തീരുമാനത്തിൽ ഓക്കേ പറഞ്ഞ് റൂമിലേക്ക് ചെല്ലുമ്പോൾ മയി അവളുടെ അമ്മയുടെ മടിയിൽ തല ചായിച്ച് കിടക്കുവായിരുന്നു…..

“അമ്മ ഇവിടേ കിടന്നോ ഞാൻ അപ്പുറത്തേ റൂമിൽ ഉണ്ടാകും….”അവൻ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോൾ മഞ്ജു തടഞ്ഞു…..

മയിയെ അവന്റെ അരികിൽ ആക്കികൊണ്ട് അവർ റൂമിന് പുറത്തേക്ക് ഇറങ്ങി…. അവൻ ഡോർ ലോക്ക് ചെയ്തതിന് ശേഷം ലൈറ്റ് ഓഫ്‌ ചെയ്ത്…

Ac യുടെ റിമോർട്ട് എടുത്ത് ഒന്ന് അഡ്ജസ്റ്റ് ചെയ്ത ശേഷം മയിയുടെ അരികിൽ വന്നു കിടന്നു…..

റൂമിൽ അരണ്ട വെളിച്ചം മാത്രം അവശേഷിച്ചു… മയിയെ ചേർത്തു പിടിച്ച് അവനും മെല്ലെ ഉറക്കത്തിലേക്ക് വഴുതി വീണു…..

“ആ….”ഒരലർച്ച കേട്ട് സംഗീത് ഞെട്ടിയുണർന്നുവേഗത്തിൽ കൈയ്യെത്തിച്ച് ലൈറ്റ് ഇട്ട് നോക്കുമ്പോൾ കട്ടിലിന്റെ സൈഡിൽ ചെവികൾ പൊത്തി കണ്ണുകൾ അടച്ച് ഇരിക്കുകയാണ് മയി…

“എന്താ മയി എന്ത് പറ്റി….”അവൻ അവളെ കുലുക്കി”അവിടെ നിൽപ്പുണ്ട്…. പോകാൻ പറ സംഗീ… ഞാൻ അറിയാതെ ചെയ്തു പോയതാ ..”അവൾ ജനലിലേക്ക് കൈചൂണ്ടി…..

“ആര് നിൽക്കുന്നു എന്ന് ഇവിടേ നമ്മൾ മാത്രമേയുള്ളൂ മയി നിനക്ക് എന്ത് പറ്റി…”അവൻ അടഞ്ഞു കിടക്കുന്ന ജനലിലേക്ക് നോക്കി കൊണ്ട് പറഞ്ഞു….

“ഉണ്ട് സംഗി…..”ആ ac യുടെ തണുപ്പിലും അവൾ വിയർക്കുന്നുണ്ടായിരുന്നു….”എന്തൊക്കെയാ മയി ഈ പറയുന്നേ….” അവൻ വീണ്ടും അവളെ കുലുക്കി….

“ലൈറ്റ് ഓഫ്‌ ചെയ്യല്ലേ…. എനിക്ക് പേടിയാ… എന്റെ അടുത്തിരിക്കണേ….” അവൾ അവന്റെ അരികിലേക്ക് വന്ന് ചെന്നിരുന്നു….

“ഇല്ല നി കിടന്നോ…. ഞാൻ കൂടെ ഇരിക്കാം….”അവൻ വീണ്ടും അവളെ ചേർത്തു പിടിച്ചു….

എന്താണിത്… തന്റെ മയിക്ക് എന്താണ് സംഭവിച്ചത്…1വർഷം മുന്നെയാണ് മയിയെ അവൻ പരിചയപ്പെടുന്നത് അന്ന് മുതൽ അവർക്കിടയിൽ പൊരുത്ത കേടുകൾ ഒന്നും തന്നെ ഇല്ലായിരുന്നു…..

വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ 6മാസം അതീവ സന്തോഷവതി ആയിരുന്ന തന്റെ പെണ്ണിന് ഇപ്പോൾ എന്ത് പറ്റി…. എന്താണ് താൻ അറിയാതെ അവൾക്ക് സംഭവിക്കുന്നത്

അച്ഛനും അമ്മയും പറഞ്ഞപ്പോൾ ഇത്രയും കരുതിയിരുന്നില്ല… തിരക്കിനിടയിൽ വിളിക്കുമ്പോളും തലവേദന എന്നവൾ പറഞ്ഞ് വേഗതത്തിൽ ഫോൺ വെയ്ക്കുമായിരുന്നു….

ഓരോന്ന് ആലോചിച്ച് ഒരു പോള കണ്ണടയ്ക്കാതെ തന്നെ സംഗീത് നേരം വെളുപ്പിച്ചു….അപ്പോളും മയി ഉറക്കത്തിൽ തന്നെ ആയിരുന്നു……

പിറ്റേന്ന് രാവിലെ തന്നെ സംഗീതിന്റെ ഫ്രണ്ട് ആയ ഡോക്ടർ ഹെയ്തൽ മയിയെ കാണാൻ അവിടെ എത്തി… പേരെടുത്ത മാനസികരോഗ വിദക്തയും.. കൗൺസിലറും ആയിരുന്നു അവർ….

അവർ കുറേ നേരം അവളുമായി സംസാരിച്ചു… പ്രതീക്ഷിച്ചത് പോലെ മറുപടിയൊന്നും അവർക്കും അവളിൽ നിന്ന് കിട്ടിയില്ല….

ഒന്ന് രണ്ട് ദിവസങ്ങൾ കൂടി ഡോക്ടർ വന്ന് അവളെ കണ്ടു.. സംസാരിച്ചു.. അവരുടെ എല്ലാം ചോദ്യങ്ങൾക്കും ഒന്നോ രണ്ടോ വാക്കിൽ അവൾ മറുപടി ഒതുക്കി…..

“മയി…. സംഗി നല്ലൊരു പാർട്ണർ അല്ലേ തനിക്ക്….”അവസാനം ഹെയതൽ തിരക്കി…..”ആണ്…. പാവമാണ്….”അവൾ മറുപടി നെൽകി….

“അപ്പോൾ അവനോട് തനിക്ക് പറയാലോ… അതെന്തായാലും…. “”എല്ലാവരും എന്നെ വെറുക്കും സംഗിയും….”അവൾ മുഖം പൊത്തി കരഞ്ഞു……

“തന്നോട് ക്ഷേമിക്കാൻ അവന് കഴിയും മയി….”ഇത്രയും പറഞ്ഞ് അവർ ആ റൂമിൽ നിന്നും ഇറങ്ങി….

റൂമിന് പുറത്ത് അവളെ കാത്ത് അവൻ നിൽക്കുന്നുണ്ടായിരുന്നു… ഹെയ്തി അവന്റെ കൈയ്യിൽ പിടിച്ചു….

“അതൊരു നിസാര പ്രേശ്നമൊന്നുമല്ല സംഗി…നീ ക്ഷമയോടെ സ്നേഹത്തോടെ തിരക്കണം… കേൾക്കണം….ഇന്ന് പറ്റുമെങ്കിൽ ഇന്ന് തന്നെ അല്ലെങ്കിൽ ഒരു പക്ഷേ…..”അവൾ ഒന്ന് നിറുത്തി പിന്നെ തുടർന്നു…..

“നീയൊന്നു അവളെയും കൂട്ടി പുറത്തൂടെ ഒക്കെ നടക്കൂ…. ഡ്രൈവ് ഒന്നും വേണ്ട ജസ്റ്റ്‌ ഇവിടേയും ഗെയ്റ്റിന് പുറത്തുമൊക്കെ ഒന്ന് നടന്നിട്ട് വരൂ….”

ഹെയ്തൽ പോയപ്പോൾ മുതൽ അവൻ അവൾക്കൊപ്പം ഇരുന്നു… വൈകിട്ട് വെയിൽ അറിയപ്പോൾ അവളെയും കൂട്ടി അവൻ മുറ്റത്തേക്ക് ഇറങ്ങി… അവിടെ ഗാർഡനിലൂടെ ഒക്കെ നടന്നു…..

അപ്പോളും അവളുടെ ചിന്ത മറ്റെവിടെയോ ആയിരുന്നു…. ഗെയ്റ്റ് വഴി അവർ പുറത്തിറങ്ങി അതൊന്നും അവൾ അറിയുന്നേ ഇല്ലന്ന് തോന്നി അവന്…

അവളുടെ കൈയ്യും പിടിച്ച് അവർ മുന്നോട്ട് നടന്നു 3 വീടിന് അപ്പുറമുള്ള അവന്റെ അപ്പച്ചിയുടെ വീട് എത്തിയതും…. മയി നടക്കാൻ കൂട്ടാക്കാതെ അവിടെ തറഞ്ഞു നിന്നു… സംഗിയുടെ കൈകളിൽ മുറുകെ പിടിച്ചു കൊണ്ട് മുഖം പൂഴ്ത്തി നിന്നു

“എന്ത് പറ്റി മയി….””അവിടേക്ക് പോകേണ്ട തിരിച്ചു പോകാം സംഗി… പോകാം…. “അവൾ കണ്ണുകൾ ഇറുക്കെ അടച്ചു….

“പോകാം..”അവൻ ആ വീട്ടിലേക്ക് ഒന്ന് നോക്കി കൊണ്ട് അവളുമായി തിരിഞ്ഞു നടന്നു….

അവനെക്കാൾ വേഗത്തിൽ അവൾ നടക്കും പോലെ തോന്നി സംഗീതിന്….. ആ ഗെയ്റ്റിനടുതത്തേക്ക് പോലും ചെല്ലാൻ സമ്മതിക്കാതെ എന്തിനാണ് അവൾ തടഞ്ഞത്…ഇത്രയും പേടിയോടെ പറയാൻ എന്താ അവിടെയുള്ളത് അവന് മനസിലായില്ല…..

അത്‌ അവന്റെ അച്ഛന്റെ അനിയത്തിയുടെ വീടായിരുന്നു… ഇപ്പോൾ അവിടെ ആരും താമസമില്ല എങ്കിലും വീടും പരിസരവും വൃത്തിയായി തന്നെ സൂക്ഷിച്ചിട്ടുണ്ട്……

അപ്പച്ചിയും… മാമനും ഇളയമകൾ തെന്നലിന്റെ മരണത്തിന് ശേഷം അവിടെ നിന്നും മാറുകയായിരുന്നു.. മാമന്റെ സഹോദരനൊപ്പം അവരിപ്പോൾ വിദേശത്താണ്….

തന്റെ വിവാഹത്തിന് പോലും അവർ എത്തിയിരുന്നില്ല….. വീട്ടിൽ എത്തിയപ്പോളേക്കും മയി ആകെ തളർന്നിരുന്നു വേഗത്തിൽ അകത്തേക്ക് ചെന്ന് ഫ്രിഡ്ജ് തുറന്ന് കുപ്പിയിൽ നിന്നും വെള്ളം എടുത്ത് കുറേ കുടിക്കുകയും ബാക്കി മുഖത്തേക്ക് ഒഴിക്കുകയും ചെയ്തു…..

പിന്നെ അവൾ ചുമർ ചാരി നിന്ന് വല്ലാതെ കിതച്ചു…. എല്ലാവരും പകപ്പോടെ അവളുടെ ചെയ്തികൾ നോക്കി നിന്നു….

“എന്താ മോളെ ഇത്‌….”മഞ്ജു അവളുടെ അടുത്ത് വന്ന് വിതുമ്പി….”മയി… എന്തു പറ്റി….”യമുന ഷാൾ കൊണ്ട് അവളുടെ മുഖമൊക്കെ തുടച്ചു…..

“പേടിക്കാതെ ഞാൻ ചോദിക്കാം….” സംഗി എല്ലാവരെയും നോക്കി കൊണ്ട് അവളുടെ കൈകളിൽ പിടിച്ച് മുകളിലേക്ക് നടന്നു…..

അവൻ അവളുമായി ബാൽക്കണിയിൽ പോയിരുന്നു….. അവിടെ ഇരുന്നാൽ എപ്പോളും നല്ല ഇളം കാറ്റ് കിട്ടും….. അവിടേക്ക് ചാഞ്ഞ് ഒരു വലിയ ആര്യവേപ്പും… മാവും നിൽക്കുന്നുണ്ടായിരുന്നു…..വല്ലാത്തൊരു കുളിർമ്മയാണ് അവിടെ ഇരിക്കാൻ

“മയി നിന്റെ മനസ്സിൽ ഉള്ളത് എന്താണേലും അത്‌ എന്നോട് പറയൂ…. നിന്നെ എനിക്ക് മനസിലാക്കാൻ കഴിയില്ല എന്ന് നീ കരുതുന്നുണ്ടോ….” അവൻ കുനിഞ്ഞിരുന്ന അവളുടെ മുഖം പിടിച്ചുയർത്തി…

“വെറുക്കുമോ… എന്നെ….”അവളുടെ കണ്ണുകൾ നിറഞ്ഞു തൂകി…..”ഇല്ലടാ…..”അവൻ അവളെ ചേർത്തു നിറുത്തി…

“വെറുത്താലും ഇനി ഞാനത് പറയും താങ്ങാൻ കഴിയുന്നില്ല…..”അവൾ കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് പുറത്തേക്ക് നോക്കി….

അവൾ പറയാൻ തുടങ്ങുകയായിരുന്നു…. 5വർഷം മുന്നേയുള്ള മയിയെ കുറിച്ച്…. മൈത്രിജയചന്ദ്രനെ കുറിച്ച്…..

ഡിഗ്രി ലാസ്റ്റ് ഇയർ….. അത്യാവിശ്യത്തിന് പഠനവും അതിലേറെ ആഘോഷങ്ങളുമായി നടന്നിരുന്ന ദിവസങ്ങൾ ആയിരുന്നു അത്‌……..

സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ ഞാൻ ആക്റ്റീവ് ആയിരുന്നു….. ഒരു അവധി ദിവസം മുഷിപോടെ വീട്ടിൽ ഇരിക്കുമ്പോൾ ആണ് മനസ്സിൽ ഒരു കുസൃതി തോന്നുന്നത്…..

ഒരു ബോയിയുടെ നെയിം വെച്ച് ഫേ ക്ക് ഫേസ്ബുക്ക്‌ ഐഡി ക്രീയേറ്റ് ചെയ്യാം….. ഒന്ന് രണ്ട് ഫ്രണ്ട്‌സ്നെയൊക്കെ ചുമ്മാ പറ്റിക്കാലോ…അപ്പോൾ തന്നെ ക്രീയേറ്റ് ചെയ്തു……

അർണവ്.. അക്കു എന്ന പേരിൽ ആയിരുന്നു ഐഡി ക്രിയേറ്റ് ചെയ്തത്….. ഗൂഗിളിൽ നിന്ന് പെട്ടന്ന് തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ ഒരു സീരിയൽ ആക്ടറിന്റെ പിക് എടുത്ത് പ്രൊഫൈൽ പിക് ആയി വെയ്ക്കുകയും ചെയ്തു…..

കണുന്നവർക്കൊക്കെ അങ്ങ് റിക്വസ്റ്റ് അഴച്ചു ഫേക്ക് അല്ലേ എന്തും ചെയ്യാമല്ലോ… പോകെ പോകെ ഫ്രണ്ട് ലിസ്റ്റ് വലുതായി…. ബോയ്സും ഗേൾസുമായി ഒരുപാട് സുഹൃത്തുക്കൾ……

ബെസ്റ്റ് ഫ്രണ്ട് ആയ റൂബിയോട് തനിക്ക് ഇങ്ങനെ ഒരു അക്കൗണ്ട് ഉണ്ടെന്നു പറഞ്ഞു ചാറ്റും മറ്റും കാട്ടികൊടുത്തപ്പോൾ അവൾ അത്ഭുതപ്പെട്ടു….

ചാറ്റ് കണ്ടാൽ പോലും അതൊരു ഗേൾ ആണെന്ന് മനസിലാകില്ല എങ്ങനെ സാധിക്കുന്നു… അവളുടെ വാക്കുകൾ പിടിക്ക പെടില്ല എന്ന് ഉറപ്പായപ്പോൾ ഞാൻ കൂടുതൽ അതിൽ ആക്റ്റീവ് ആയി…..

ഫ്രണ്ട്‌സ്നെ കളിപ്പിക്കാൻ എടുത്ത് ഐഡി പയ്യെ പയ്യെ എനിക്ക് അഡിക്ഷൻ പോലെ ആയി…. ആയിടയ്ക്കാണ് റിക്വസ്റ്റ് അഴച്ച് മാസങ്ങൾ കഴിഞ്ഞ് ഒരു പെൺകുട്ടി എന്റെ റിക്വസ്റ്റ് സ്വീകരിക്കുന്നത്…..

കണ്ടപാടെ മെസ്സേജ് ചെയ്തെങ്കിലും അവൾ തിരിഞ്ഞു പോലും നോക്കിയില്ല… ഞാൻ വീണ്ടും വീണ്ടും അവൾക്ക് മെസ്സേജ് ചെയ്തു കൊണ്ടിരുന്നു……

പക്ഷെ അപൂർവ്വമായിട്ടായിരുന്നു അവൾ ഓൺലൈൻ വന്നിരുന്നത്…. ദിവസങ്ങൾക്ക് ശേഷം ഒരു ദിവസം എന്റെ ന്യൂ പ്രൊഫൈൽ പിക്കിൽ അവളുടെ കമന്റ്‌ കണ്ട്….ഞാൻ വീണ്ടും അവൾക്ക് മെസ്സേജ് ചെയ്തു…..

അന്നെനിക്ക് ആ കുട്ടി റിപ്ലൈ തന്നു….. അതൊരു തുടക്കമായിരുന്നു… അതികം സംസാരിക്കാത്ത പ്രകൃതക്കാരി ആയിരുന്നു അവൾ പക്ഷേ പയ്യെ പയ്യെ എന്നോട് സംസാരിക്കാൻ തുടങ്ങി…..

അച്ഛന്റെയും അമ്മയുടെയും ഒരേ ഒരു മകളായിരുന്നു അവൾ… ടീൻ എജിൽ തോന്നുന്ന ഒരു ക്രഷ് ആകും അവൾക്ക് എന്നോട് സംസാരിക്കുമ്പോൾ എന്നെ ഞാൻ കരുതിയുള്ളൂ

രാത്രിയെ പകലാക്കി കൊണ്ട് ഞങ്ങളുടെ ചാറ്റിംങ് നീണ്ടു പോയി….. അവൾക്ക് നമ്പർ കൊടുക്കാൻ വേണ്ടി മാത്രം ഞാൻ പുതിയൊരു കണെക്ഷൻ എടുത്തു…. കൂടുതൽ വിശ്വാസിക്കാൻ ചില ആപ്പുകൾ യൂസ് ചെയ്ത് വോയിസ്‌ മെസ്സേജ് ചെയ്തു…..

സൗഹൃദം മെല്ലെ പ്രണയത്തിലേക്ക് വഴിമാറി…. പ്ലസ് 1 കാരിയായാ അവൾ വീട്ടിൽ എത്തിയാലുടനെ ഓൺലൈൻ എത്തും പിന്നെ നീണ്ട സംസാരമാണ്… വീട്ടിൽ അമ്മയുള്ളത് കൊണ്ട് കാൾ അപൂർവ്വമായിരുന്നു… ചാറ്റിംങ് ആയിരുന്നു എപ്പോളും…..

താൻ ചെയ്യുന്നത് തെറ്റാണെന്ന് വിചാരം പോലും എനിക്ക് ഇല്ലായിരുന്നു… ആ കുട്ടിയാകട്ടെ തന്റെ കാമുൻ ഒരു പെണ്ണാണ് എന്നറിയാതെ അവനിലേക്ക് അടുത്തു കൊണ്ടിരുന്നു…..

കാണാൻ ഒരു പനിനീർപ്പൂ പോലെ സുന്ദരിയായിരുന്നു അവൾ….ഒരു വർഷം അവൾക്ക് യാതൊരു സംശയവും കൂടാതെ ഞാൻ ആ റിലേഷൻ കൊണ്ട് പോയി…..

ഒരു ദിവസം എങ്ങനെയോ റൂബി ഞങ്ങളുടെ ചാറ്റിങ് കാണാൻ ഇടയായി…. അന്ന് ഒരു കളിക്കായി എടുത്ത അക്കൗണ്ട് അതൊക്കെ അപ്പോളെ വിട്ട് കാണുമെന്നാണ് അവൾ കരുതിയിരുന്നത്…..

ആ കുട്ടിയുമായുള്ള ചാറ്റിംങ് കണ്ടതോടെ റൂബി നല്ല രീതിയിൽ എന്നെ ശക്കാരിച്ചു… ഇനി ഇത്‌ തുടർന്നാൽ ഉറപ്പായും വീട്ടിൽ അറിയിക്കുമെന്നും അവൾ പറഞ്ഞു…..

അതോടെ എനിക്ക് പേടിയായി അപ്പോളാണ് ഞാൻ ചെയ്യുന്നതിന്റെ സീരിയസ്നെസ് ശരിക്കും ഞാൻ ചിന്തിക്കാൻ തുടങ്ങിയത്……

ആ അക്കൗണ്ട് വേഗത്തിൽ ഞാൻ ഡിയാക്റ്റീവ് ചെയ്യാൻ തുടങ്ങി…. പെട്ടന്ന് അങ്ങനെ ചെയ്‌താൽ +2 എക്സാമിനായി ഒരുങ്ങുന്ന ആ കുട്ടിയുടെ പഠനം തന്നെ പ്രേശ്നത്തിലേക്ക് പോകാമെന്ന് റൂബി പറഞ്ഞു….

സാവധാനം അവളിൽ നിന്നും ഒഴിഞ്ഞു മാറാനായിരുന്നു അവൾ പറഞ്ഞത്….ആദ്യമൊക്കെ എക്സാമിന്റെ പേര് പറഞ്ഞും… പിന്നെ തിരക്ക് പറഞ്ഞും ഞാൻ ഒഴിഞ്ഞു മാറാൻ ശ്രെമിച്ചു കൊണ്ടേ ഇരുന്നു…….

പക്ഷേ ഒഴിയാൻ ശ്രെമിക്കുമ്പോൾ എല്ലാം അവൾ കൂടുതൽ എന്നിലേക്ക് അടുക്കുവാൻ ശ്രമിച്ചുകൊണ്ടിരുന്നു ……

അവസാനം റൂബി ഞാനൊരു പെണ്ണ് ആണെന്ന് അവളെ പറഞ്ഞു മനസിലാക്കുകയെ വഴിയുള്ളൂ എന്ന് പറഞ്ഞു… അവൾ തന്നെ അതവൾക്ക് പറഞ്ഞു മനസ്സിലാക്കാം എന്നവൾ എനിക്ക് ഉറപ്പു തന്നു……

ഒരിക്കൽ വീട്ടിൽ അവൾ തനിയെ ആയപ്പോൾ അവളുടെ നമ്പറിലേക്ക് റൂബി വിളിക്കുകയും സാവധാനം എല്ലാം പറഞ്ഞു മനസ്സിലാക്കുകയും ചെയ്തു……

“മോളെ…. ചെയ്തത് ന്യായികരിക്കാൻ പറ്റുന്ന തെറ്റൊന്നുമല്ല പക്ഷേ… പറ്റി പോയി… ഇതിന്റെ പേരിൽ വേറെ അവിവേകം ഒന്നും ചെയ്യരുത്….” മണിക്കൂറുകൾ സംസാരിച്ച് അവളെ മനസിലാക്കി കാൾ കട്ട്‌ ചെയ്യും മുന്നേ റൂബി പറഞ്ഞു….

“ഇല്ല ചേച്ചി…. എന്റെ പപ്പയെയും… അമ്മായെയും എനിക് ഓർക്കേണ്ടേ… അവരെ മറക്കാൻ പാടില്ലാലോ….പക്ഷേ നെഞ്ച് പൊട്ടി പോകുന്നു.. പേടിക്കേണ്ടന്ന് പറഞ്ഞേക്കട്ടോ..”

അവൾ നേരത്ത ചിരിയോടെ.. ചങ്ക് പിടഞ്ഞു തന്നെ ആകണം അത്‌ പറഞ്ഞത്….

“അന്നതോടെ ഞാനാ അക്കൗണ്ട് ഡിലീറ്റ് ചെയ്തു… പിന്നെ ഇടയ്ക്ക് എന്റെ റിയൽ ഐഡിയിൽ നിന്നും അവളുടെ ഐഡി നോക്കിയപ്പോൾ അത്‌ ഡിയാക്റ്റീവ് ആയിരുന്നു…നമ്പറിൽ വിളിച്ചിട്ട് കിട്ടിയുമില്ല….”മയി പറഞ്ഞു നിറുത്തി

“ആ കുട്ടിയേ കുറിച്ച് പിന്നെ….” കേട്ടതൊന്നും വിശ്വസിക്കാനാകാതെ അവൻ തിരക്കി…..

“അവളെ പിന്നെ ഞാൻ കാണുന്നത് ഇവിടേ വെച്ചാണ് സംഗി…..”അവൾ അവന്റെ മുഖത്തേക്ക് നോക്കിയില്ല

“ഇവിടേ വെച്ചോ….”അവനൊന്നു ഞെട്ടി…..”ഉം…. ആ കുട്ടി.. അ.. അത്‌… തെന്നലാണ്.. സംഗി….”അപ്പോളും അവളുടെ തല താണ് തന്നെ ഇരുന്നു…..”വാട്ട്‌……”അവൻ ഞെട്ടി എഴുനേറ്റു……

“അന്ന് വീട് ക്ലിൻ ചെയ്യാൻ അവിടെ ചെന്നപ്പോളാണ്.. തെന്നലിന്റെ ഫോട്ടോസ് ഞാൻ കാണുന്നതും അവളെ കുറിച്ച് അറിയുന്നതും….ജനലരികിൽ പോലും സംഗി ഇപ്പോൾ ഞാൻ അവളെ കാണുന്നു….ഞാൻ കാരണമാണ് സംഗി… അവൾ….”

“മതി നിർത്ത്…”മയി പറഞ്ഞു മുഴുവിക്കും മുന്നേ സംഗീത് തടഞ്ഞു…..”അവൾ… അവൾ ഞങ്ങൾക്ക്… എനിക്ക് ആരായിരുന്നു എന്ന് അറിയാമോ

നിനക്ക്….. ഞങ്ങളുടെ തറവാട്ടിലെ മാലാഖ ആയിരുന്നു….. ഈ വീടിന്റെ ചുമരിലെല്ലാം നിറഞ്ഞിരുന്നത് അവളുടെ ഫോട്ടോസ് ആയിരുന്നു….

കാണുബോൾ നെഞ്ച് പൊട്ടി പോകും പോലെയാടി അതാ ഒരു ഫോട്ടോ പോലും ഇവിടേ ഇപ്പോൾ ഇല്ലാത്തേ….”അവൻ നിന്ന് കിതച്ചു….

“ഇല്ല മയി ഇത്‌ ഞാൻ ക്ഷേമിക്കില്ല….. ഇപ്പോൾ ഈ നിമിഷം ഇറങ്ങണം ഇവിടേ നിന്ന്…..നി ഉമി തീയിൽ നീറിയാലും ഈ പാപം ക്ഷമിക്കാൻ എനിക്കാവില്ല…..” അവൻ ദേഷ്യത്തോടെ അവളെ നോക്കി കൊണ്ട് അവിടെ നിന്നും നടന്നു പോയി…

ഓഫീസ് റൂമിന്റെ ഡോർ ആഞ്ഞടയുന്ന ശബ്ദം അവൾ കേട്ടു…. ഒന്ന് കരയനോ… ക്ഷമിക്കണമെന്ന് കെഞ്ചാനോ ഉള്ള അർഹതപോലും തനിക്കില്ലന്ന് അവൾക്ക് അറിയാമായിരുന്നു……

പക്ഷേ നെഞ്ചിൽ എന്തോ കെട്ടി നിന്നത് പോയ പോലെ തോന്നി അവൾക്ക്….. റൂമിൽ നിന്നും ആവശ്യം സാധനങ്ങൾ എടുത്ത് അവൾ അവിടെ നിന്നും ഇറങ്ങി താഴേക്ക് ചെന്നു……

അവളുടെ ഡാഡിയോടും… അമ്മായോടും ഇറങ്ങാം എന്ന് മാത്രം പറഞ്ഞു….. എന്താ കാര്യം എന്ന് തിരക്കിയപ്പോൾ എല്ലാവര്ക്കും മുന്നിൽ അവൾ കൈകൂപ്പി…

“ആരും ഒന്നും ചോദിക്കരുത്…എന്നോട് ക്ഷമിക്കണം….” അവളുടെ ശബ്ദം യാജന പോലെയായിരുന്നു…

അപ്പോളും സംഗീതിന്റെ മനസ്സിൽ ആ മുഖമായിരുന്നു… തന്റെ കുഞ്ഞി പെങ്ങൾ 10വർഷം കാത്തിരുന്ന് കിട്ടിയതാണവളെ……..

10 ക്ലാസ്സ്‌ ഫുൾ A1 ആയി പാസ്സ് ആയതിന് ഏട്ടൻ വാങ്ങി കൊടുത്തതായിരുന്ന ആ മൊബൈൽ…. പക്ഷേ അവൾ ഇങ്ങനെ ഒരു ചതിയിൽ പെടുമെന്ന് കരുതിയില്ല….

എക്സാമിനൊക്കെ ഒത്തിരി ടെൻഷൻ കാണിക്കുന്ന അവൾ അതും കഴിഞ്ഞു മൂടി ആയിരുന്നപ്പോൾ ഓവർ ടെൻഷൻ എന്ന് കരുതി പുറത്തേക്കൊക്കെ കൊണ്ട് പോയതാണ് എന്നിട്ടും…..

ഒരു മുഴം കയറി തന്റെ ജീവൻ തീർക്കും മുന്നേ ആശ്വസിപ്പിക്കാൻ തന്റെ ഏട്ടന്മാരുണ്ടാകുമെന്ന് അവൾ ഓർത്തില്ല…

മനസ്സ് പിടഞ്ഞു പോയി കാണും… പറഞ്ഞാൽ എന്താകുമെന്ന് ചിന്തിച്ച്… പേടിച്ച്….. ആദ്യം എല്ലാവരും കരുതിയിരുന്നത് പരീക്ഷ പേടി ആയിരുന്നു ആ മരണത്തിന് കാരണം എന്നായിരുന്നു…….

തെന്നലിന്റെ മ,ര,ണവാർത്ത അറിഞ്ഞ് തളർന്നു വീണ അവളുടെ പപ്പ… ഇപ്പോൾ ഒരു വശം തളർന്നു വീൽ ചെയറിലാണ്….. മകളുടെ വേർപാടോടെ ആ അമ്മയും നിത്യ രോഗിയായി…

പിന്നീട് അവൾക്കാരെയോ ഇഷ്ട്ടമായിരുന്നു അത്‌ ബ്രേക്കപ്പ് ആയതിന്റെ ടെൻഷനും അവൾക്കുണ്ടായിരുന്നു എന്ന് അവളുടെ ഒരു ഫ്രണ്ട് പറഞ്ഞറിഞ്ഞിരുന്നു… ആരാണെന്നുള്ള ഡീറ്റെയിൽസ് ഒന്നും ആ കുട്ടിക്ക് അറിയില്ലായിരുന്നു……

അവൾക്ക് ഫേസ്ബുക്ക്‌ അക്കൗണ്ട് ഉണ്ടായിരുന്ന കാര്യം പോലും പുതിയ അറിവായിരുന്നു..സഹോദരങ്ങൾ എന്ന നിലയിൽ തങ്ങൾക്ക് എവിടെയാണ് തെറ്റി പോയത്…..

അവൻ ഗ്ലാസ്‌ ടീപോയിൽ കൈ കൊണ്ട് ആഞ്ഞിടിച്ചു….. ഗ്ലാസ്‌ പൊട്ടി അവന്റെ കൈയ്യിൽ തികഞ്ഞു കയറി ആ വേദനയൊന്നും അവൻ അറിഞ്ഞില്ല…. അപ്പോളും അവന്റെ മനസ്സിൽ തെന്നലിന്റെ ചിരിക്കുന്ന മുഖമായിരുന്നു…

മൂന്ന് മാസം അതിവേഗം കടന്നു പോയി… അന്ന് സംഗീതിന്റെ വീട്ടിൽ നിന്നും ഇറങ്ങിയതിൽ പിന്നെ മയി അവിടേക്ക് തിരിച്ചു പോയിരുന്നില്ല….

അവൻ അവളെ വിളിക്കുകയോ കാണാൻ വരുകയോ ചെയ്തില്ല…. മയി വിളിക്കുമ്പോൾ ഒക്കെ കാൾ കട്ട് ചെയ്യുമായിരുന്നു……

ബാക്കിയുള്ളവർ എല്ലാം ഇടയ്ക്കിടെ വന്ന് അവളെ കണ്ട് പോയിരുന്നു…. അവർക്കിടയിൽ എന്താണ് സംഭവിച്ചതെന്ന് ഇരു വീട്ടുകാരും പലവട്ടം തിരക്കിയിട്ടു മൗനം തന്നെ ആയിരുന്നു മറുപടി…

മനസൊന്നു ശാന്തമാകും വരെ അവർ മാറി നിൽക്കട്ടെ എന്ന് ഡോക്ടർ പറഞ്ഞത് കൊണ്ട് പിന്നെ അവർ ആരും അവരെ ശല്യപ്പെടുത്താൻ നിന്നില്ല

മയി അവിടെ നിന്നും വന്നതിൽ പിന്നെ മിക്കവാറും അവിടെ അടുത്തുള്ള… അഗതിമന്ദിരത്തിലായിരുന്നു അവർക്ക് വേണ്ട സഹായങ്ങൾ ഒക്കെ ചെയ്തു കൊടുത്ത് അവരുടെ കൂടെ തന്നെ അതിക സമയവും ചിലവഴിച്ചു…..

മകളുടെ മാനസിക നില ശരിയാകട്ടെ എന്ന് എന്നുള്ളത് കൊണ്ടും ഡോക്ടർ അതിനെ തടയേണ്ട എന്ന് പറഞ്ഞത് കൊണ്ടും… മയിയുടെ അച്ഛനും അമ്മയും അവളെ തടഞ്ഞില്ല…..

ഒരു ദിവസം അവിടെ നിന്നും വീട്ടിലെത്തിയ മയി ഗെയ്റ്റ് കടക്കുമ്പോളെ കണ്ടു കാർ പോർച്ചിൽ കിടക്കുന്ന സംഗിയുടെ കാർ…..

അവളുടെ ഉള്ള് വല്ലാതെ പിടയ്ക്കാൻ തുടങ്ങി…. മൂന്ന് മാസത്തിനുശേഷമുള്ള കൂടി കാഴ്ചയാണ്… മിടിക്കുന്ന ഹൃദയത്തോടെ വണ്ടി നിറുത്തി അവൾ അകത്തേക്ക് ചെന്നു ഡോർ തുറന്നു കിടക്കുകയായിരുന്നു…..

ആ മുഖം കണ്ടതും കൈയ്യും… കാലും തളർന്ന് താൻ വീണു പോകുമെന്ന് തോന്നി മയിക്ക്… അവൻ അവളുടെ അച്ഛനോടും അമ്മയോടും സംസാരിക്കുകയായിരുന്നു…..

“മോളെ നിന്നെ കൊണ്ട് പോകാനാണ്… സംഗി വന്നിരിക്കുന്നത്…..”മഞ്ജു അവളെ കണ്ടതും സന്തോഷത്തോടെ തന്നെ പറഞ്ഞു….

കേട്ടത് വിശ്വാസിക്കാൻ ആകാതെ അവൾ അവനെ നോക്കി… അവന്റെ മുഖത്ത് നേർത്ത പുഞ്ചിരി തന്നെയായിരുന്നു….

“താൻ ഇപ്പോൾ ഒകെ ആണെങ്കിൽ നമുക്ക് പോകാം എന്താ….”അവൻ മയിയോടായി പറഞ്ഞു…

“പോകാം.. “അവൾ തലയാട്ടി…”ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യുന്നോ….”അവൻ വീണ്ടും തിരക്കി….”വേണ്ട…”നിഷേധാർഥത്തിൽ അവൾ തലയാട്ടി….

എന്നാൽ ഇറങ്ങാം.. അവൻ അപ്പോൾ തന്നെ അവളെയും കൂട്ടി അവിടെ നിന്നും ഇറങ്ങി… സന്തോഷത്തോടെയാണ് ആ അച്ഛനും അമ്മയും അവരെ യാത്രയാക്കിയത്…

കാറിൽ ഇരിക്കുമ്പോളും മയിയുടെ കണ്ണുകൾ തന്റെ ഭർത്താവിന്റെ മുഖത്തായിരുന്നു….. അത്‌ മനസിലാക്കിയതും അവൻ അവളെ നോക്കി കണ്ണിറുക്കി ചിരിച്ചു…..

“സമയം വേണമായിരുന്നു മയി മനസിനെ പറഞ്ഞു പഠിപ്പിക്കാൻ…. മനസ്സ് പാകപ്പെട്ട് വരാൻ….”അവൻ ഡ്രൈവിങ്ങിൽ ശ്രെദ്ധിച്ചു കൊണ്ട് പറഞ്ഞു….”എനിക്കറിയാം….”അവളുടെ ശബ്ദം ഇടറി കണ്ണുകൾ നിറഞ്ഞു കവിഞ്ഞു…….

യാത്രയിൽ അവർ തമ്മിൽ പലതും സംസാരിച്ചു കൊണ്ടിരുന്നു….. കാർ ചെന്ന് നിന്നത് തെന്നലിന്റെ വീട്ടിലായിരുന്നു….. മയി സംശയത്തോടെ അവനെ നോക്കി…..

“ഇവിടേ രണ്ട് പേരുണ്ട് മയി നി പച്ചാതപിക്കേണ്ടത് ഇവർക്ക് മുന്നിലാണ് മയി ഇറങ്ങ്….”കാർ നിർത്തി കൊണ്ട് അവൻ പറഞ്ഞു…

തെല്ല് ഭീതിയോടെ തന്നെ അവൾ ഡോർ തുറന്ന് ഇറങ്ങി…… സംഗീതിനൊപ്പം തന്നെ അവൾ മുന്നോട്ട് നടന്നു….. കാളിങ് ബെല്ലിൽ കൈ അമർത്തിയപ്പോൾ ഡോർ തുറന്നത് തെന്നലിന്റെ അമ്മയായിരുന്നു…..

അവളെയും അവനെയും കണ്ടപ്പോൾ ആ ക്ഷീണിച്ച മുഖം ഒന്ന് വിടർന്നു…. സന്തോഷത്തോടെ അവളുടെ കൈയ്യിൽ പിടിച്ച് അവളെ അവർ അകത്തേക്ക് കയറ്റി….

തെന്നലിന്റെ പപ്പ വീൽ ചെയറിൽ തന്നെയായിരുന്നു… അദ്ദേഹത്തിനും അവളെ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി……

ഇനിയുള്ള കാലം മകളുടെ ഓർമകളുമായി ആ വീട്ടിൽ തന്നെ ഉറപ്പിച്ച് കഴിഞ്ഞ ദിവസം അവിടേക്ക് തിരിച്ചെത്തിയതായിരുന്നു അവർ…..

കുറച്ച് നേരം കൊണ്ട് തന്നെ സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കുന്ന അവരുടെ മുന്നിൽ പൊട്ടി കരയാതിരിക്കാൻ അവൾ പാടുപെട്ടു…..

ഏറെ നേരത്തിന് ശേഷം അവിടെ നിന്ന് ഇറങ്ങിയപ്പോൾ… ആ അച്ഛനോടും അമ്മയോടും മനസുകൊണ്ട് മാപ്പ് പറഞ്ഞ്.. മയി അവരുടെ നെറ്റിയിൽ മുത്തം നെൽകി….. പുറത്തേക്ക് ഇറങ്ങിയപ്പോൾ സംഗീത് അവളുടെ കൈയ്യിൽ മുറുകെ പിടിച്ചു……

“മയി എനിക്ക് നിന്നോട് ക്ഷമിക്കാൻ കഴിഞ്ഞ പോലെ എല്ലാവര്ക്കും അതിന് കഴിയണമെന്നില്ല….

അത്‌ കൊണ്ട് ഇത്‌ ഇനി മറ്റൊരാൾ അറിയാതിരിക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി… ഹെയ്തലിനോഴികെ വേറെ ആർക്കും ഈ കാര്യം ഇപ്പോളും അറിയില്ല….”അവൻ നെടുവീർപ്പിട്ടു….”ഉം…”അവൾ തേങ്ങി….

“സ്വന്തം അമ്മയെയും അച്ഛനെയും സ്നേഹിക്കും പോലെ സ്നേഹിക്കണം അവരെ…കൂടെ നിൽക്കണം എപ്പോളും….. ഒരാളുടെ സഹായം ഇല്ലാതെ അവർക്കിനി പറ്റില്ല മയി…. അതിൽ കൂടുതൽ ഒന്നും തെന്നലിനായി നിനക്ക് ഇനി ചെയ്യാനില്ല….”

“അറിയാം സംഗി…..ഞാൻ നോക്കും അവരെ പഴയ രീതിയിലേക്ക് കൊണ്ട് വരും…. എനിക്കാതെല്ലേ ഇനി….. അവളെന്നോട് ക്ഷമിക്കുമായിരിക്കും അല്ലേ…..” അവളുടെ മിഴികൾ നിറഞ്ഞു തൂവി കൊണ്ടിരുന്നു…..

അപ്പോളേക്കും അവർ സംഗീത്തിന്റെ വീട്ടിൽ എത്തിയിരുന്നു…. അവളെ തിരികെ കൊണ്ട് വരാൻ പോകുവാണ് എന്ന് അവൻ പറഞ്ഞത് കൊണ്ട് തന്നെ എല്ലാവരും അവരെ കാത്തിരിക്കുകയായിരുന്നു…..

സംഗീതിനും… മൈത്രിക്കുമിടയിൽ സംഭവിച്ചത് അവർ പരസ്പരം മറക്കാനും പൊറുക്കാനും തെയ്യാറായത് കൊണ്ട് തന്നെ ഇനി അത്‌ എന്ത് എന്ന് തിരക്കേണ്ട എന്ന് അവർ എല്ലാവരും ഉറപ്പിച്ചിരുന്നു…

പൂർണ്ണ മനസോടും ഇഷ്ട്ടത്തോടെയും തന്നെ യാമിനി വീണ്ടും..തന്റെ മരുമകളെ കൈപ്പിടിച്ച് അകത്തേക്ക് കയറ്റി

എവിടെ നിന്നോ ഒരുകാറ്റ് ഓടിയെത്തി മയിയെ തഴുകി കടന്നു പോയി……. അതിൽ ഏതോ പേരറിയാ പൂവിന്റെ സുഗന്ധം നിറഞ്ഞിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *