നിനക്ക് വല്ലോം സാധിക്കാൻ ഉദ്ദേശം ഉണ്ടേൽ ഇങ്ങനെ വളച്ചു കെട്ടി എന്നെക്കൊണ്ട് സമ്മതം മൂളിപ്പിക്കുന്ന ചീപ്പ് ഏർപ്പാടുണ്ടല്ലോ.. അത് ഭയങ്കര ബോറാണ്…

രചന: Binu Omanakkuttan

നീ തോളിലൂടെ കയ്യിടുന്നെന്റെ ഉദ്ദേശമൊക്കെ എനിക്ക് മനസ്സിലാകുന്നുണ്ട് ആദി..
നിന്റെ ഒരു ഉദ്ദേശവും നടക്കില്ല…

ഞാനെന്ത് ചെയ്‌തെന്ന…?എന്റെ കാല് വയ്യാത്തതോണ്ടല്ലേ… ചക്കരെ…നീയല്ലെങ്കിൽ പിന്നെ ആരാ എനിക്ക് താങ്ങവുന്നെ…

എടാ നിനക്ക് വല്ലോം സാധിക്കാൻ ഉദ്ദേശം ഉണ്ടേൽ ഇങ്ങനെ വളച്ചു കെട്ടി എന്നെക്കൊണ്ട് സമ്മതം മൂളിപ്പിക്കുന്ന ചീപ്പ് ഏർപ്പാടുണ്ടല്ലോ..
അത് ഭയങ്കര ബോറാണ്…

പിന്നെ നിന്റെ ഈ അമ്മിഞ്ഞ കണ്ടൊണ്ടല്ലേ നിന്റെ പിറകെ വന്നത്..ഛീ വൃ,ത്തി,കെട്ടവൻ ഒരന്യ പെണ്ണിനോട് മോശം…

അന്യ പെണ്ണോ നീ എന്റെ മാത്രം പെണ്ണാ
നിന്റെ എല്ലാം എനിക്കാ….ഈ ഉണ്ടക്കണ്ണും ഈ തേനൂറുന്ന ചുണ്ടുംപിന്നെ താഴേക്ക് നോക്കിക്കൊണ്ട് എല്ലാം എല്ലാം…

ഈ പാതി മു,ല കൊണ്ട് നിനക്കെന്ത് സാധിക്കാനാ……വേറെ എത്രയോ പെണ്ണുങ്ങളുണ്ട് ആദി…അവരുടെ പിന്നാലെ…..

അപ്പോഴേക്കും അവളുടെ കുഞ്ഞു ചുണ്ടുകളെ തൻ്റെ ബലിഷ്ഠമായ കൈകൾ കൊണ്ട് പതിയെ അവൻ പൊത്തി…

ഇരുട്ടിനെ കീറിമുറിച്ചു ചന്ദ്രന്റെ തിളങ്ങുന്ന വെള്ളിവെളിച്ചത്തിൽ അവളെ നെഞ്ചോട് ചേർത്ത് പിടിക്കുമ്പോ…എന്തിനാ ആദി നീ എന്നെ ഇങ്ങനെ…

എന്റെ പെണ്ണിന് മറ്റ് പെണ്ണുങ്ങളെ പോലെ പുരുഷനെ ആകർഷിക്കുന്നതായിട്ടുള്ള ഒന്നും തന്നെ വേണ്ട….

എനിക്ക് മതിവരുവോളം ലാളിക്കാൻ നിന്റെ ശരീരങ്ങളിലെ ഒരു കീറും ഒരു മുഴയും ഒന്നും ആ ചുണ്ടുകൾ പോലും എനിക്ക് വേണ്ട…

എന്റെ മടിയിൽ തലചായ്ച്ചു നീ കിടക്കുമ്പോ ആ മുടികളിൽ എനിക്കൊന്ന് തലോടുമ്പോൾ കിട്ടുന്ന സുഖം അത് മതി…
നിന്റെ ആദിയേട്ടന്…..

വെളിയിലെവിടോ പൂത്ത നിശാഗന്ധി അവരുടെ പ്രണയം കേട്ട് നാണിക്കുമ്പോ തിളങ്ങുന്ന കണ്ണുകളിൽ നോക്കി അവനിരുന്നു…

” എത്രയെന്ന ആദി ഇങ്ങനെ…
വേദനയാണ്…. പച്ചമാംസം ചുട്ടുപൊള്ളുന്ന വേദന…. നീയെന്നെ എത്ര ചേർത്ത് നിർത്തിയാലും അതിനെ തടയാൻ കഴിയുമോ…?

ഈ വേദന നീയെന്നിൽ നിന്ന് പോയാൽ ഉണ്ടാകുന്നതിനും അപ്പുറമാണ് അതാണ് ഞാൻ നിന്നോട് ഇപ്പോഴും പറയുന്നത്…
ഒരുമിച്ചു ജീവിക്കാൻ കഴിയാത്ത നമുക്ക് ഈ ബന്ധം തുടരണോ…?

കാര്യങ്ങൾ കൈവിട്ടു പൊക്കോണ്ടിരിക്കെ അവളുടെ വാക്കുകൾ കേട്ട് ആദി അവളെ തനിച്ചാക്കി അല്പദൂരം നടന്നു…

മ,ര,ണ,വേദനയോട് മല്ലിടുമ്പോ ഇതൊക്കെ നിസാരമെന്ന് മനസ്സിൽ പറഞ്ഞു തിരിഞ്ഞു നടക്കെ കീർത്തിയുടെ കണ്ണുകൾ അവളറിയാതെ നിറഞ്ഞിരുന്നു….

പിന്നിൽ നിന്ന് അവളുടെ കയ്യിൽ ഇരുട്ടിന്റെ മറയിൽ ആരോ പിടിച്ചു…..ആദി നീ പോയില്ലേ…അവൾ അവനോട് ചോദിച്ചു…

നിന്നെ തനിച്ചാക്കി എനിക്ക് പോകാൻ കഴിയില്ല കീർത്തി…ഒടുവിൽ നീ എന്നെ തനിച്ചാക്കി പോകുമെന്നറിയാം….

അപ്പൊ ഇതിലും വേഗം എനിക്ക് നിന്റടുത്തേക്ക് എത്തുവാൻ കഴിയും…
കാരണം എനിക്ക് നിന്നെ തനിച്ചാക്കാൻ കഴിയില്ല…എന്റെ ജീവനാണ് നീ….

ദിവസങ്ങളെണ്ണി നാം നടന്നു നീങ്ങുന്നത് ഓർമിച്ചു ജീവിക്കാൻ ദൈവം അവസരം തരുന്നത് സ്വർഗ്ഗകൂടാരത്തിലാകും… അവിടെ നാം ജീവിക്കും….

 

Written by
ബിനുവിന്റെ പ്രണയകഥകൾ❤️💚

Leave a Reply

Your email address will not be published. Required fields are marked *