അപ്പോഴും ശാരീരിക സുഖം വേണമെന്ന് എനിക്ക് തോന്നും എന്ന് തോന്നുന്നില്ല ചന്ദ്രേട്ടാ.. കാരണം ആവുന്ന കാലത്ത് അദ്ദേഹം

(രചന: J. K)

“”””ഷീലേ… എത്ര നാളായി കരുണൻ ഇങ്ങനെ കിടക്കാൻ തുടങ്ങിയിട്ട് നിനക്കും ഉണ്ടാവില്ലേ മോഹങ്ങൾ?? നീയൊന്ന് മനസ്സ് വെച്ചാൽ ആരും അറിയില്ല…””””

അത് കേട്ട് ഷീല ഞെട്ടിപ്പോയി കാരണം ഓരോരുത്തരുടെയും പകൽ മാന്യതയുടെ മുഖംമൂടി എത്ര പെട്ടെന്നാണ് അഴിഞ്ഞു വീഴുന്നത്…ഷീലയ്ക്ക് അത്ഭുതമായിരുന്നു…

“””” അദ്ദേഹം എണീറ്റ് നടക്കണം എന്ന പ്രാർത്ഥന മാത്രമേ എനിക്കുള്ളൂ ഇനി അങ്ങനെ ഉണ്ടായില്ലെങ്കിലും എന്റെ ഈ ശ്വാസം നിലക്കുന്നത് വരെ ഞാൻ നോക്കും…

അപ്പോഴും ശാരീരിക സുഖം വേണമെന്ന് എനിക്ക് തോന്നും എന്ന് തോന്നുന്നില്ല ചന്ദ്രേട്ടാ.. കാരണം ആവുന്ന കാലത്ത് അദ്ദേഹം അതെനിക്ക് ധാരാളം തന്നിട്ടുണ്ട്…. “””

പച്ചക്ക് തന്നെ പറഞ്ഞു അതിന്റെ നീരസം അയാളുടെ മുഖത്ത് ഉണ്ടായിരുന്നു….””‘അവൾ ഒരു ശീലാവതി അവസാനം നിനക്ക് ഇതൊക്കെ തന്നെ ഗതി ഉണ്ടാവുള്ളൂ..

അല്ലെങ്കിൽ തന്നെ നിന്നെയൊക്കെ സഹായിക്കുന്നത് വെറുതെയാണെന്ന് കരുതിയോ ഇതൊക്കെ ഉള്ളിൽ വച്ചുകൊണ്ട് തന്നെയാണ് ഞാൻ എന്തെങ്കിലും സഹായിക്കുന്നുണ്ടെങ്കിൽ അത് ചെയ്തത്…

നീയൊന്നു മനസ്സുവെച്ചാൽ ഇനിയും കിട്ടും സഹായങ്ങൾ… നിനക്കും കരുണനും ഒരു . മേനി കടച്ചിലും ഇല്ലാതെ സുഖമായി കഴിയാം…”””‘””” ഇറങ്ങടോ എന്റെ വീട്ടിൽ നിന്ന് “””

ഇങ്ങനെയേ അവൾക്ക് പ്രതികരിക്കാൻ കഴിഞ്ഞുള്ളൂ ഏറെ സഹായങ്ങൾ ചെയ്ത ആളാണെന്ന് അറിയാം പക്ഷേ ഇതിൽ കൂടുതൽ ഒരു പെണ്ണിന് കേട്ട് നിൽക്കാൻ പറ്റില്ലായിരുന്നു..

“”” ഞാൻ തന്ന എന്റെ പൈസ എനിക്ക് ഉടനെ തിരിച്ചു കിട്ടണം… ചുണയുണ്ടെങ്കിൽ തന്ന് കാണിക്കടീ അല്ലെങ്കിൽ എന്റെ വഴിക്ക് വാ “”””

എന്നും പറഞ്ഞ് പോകുന്ന അയാളെ നോക്കി നിന്നു ആ പെണ്ണ്.. പിന്നെ മെല്ലെ തളർന്ന് ഓടി തന്റെ പ്രാണന്റെ അരികിൽ എത്തി…

“””ഷീലെ.. ചന്ദ്രേട്ടൻ… ചന്ദ്രേട്ടന് ചായ ഉണ്ടാക്കാൻ പാല് ഇരിപ്പുണ്ടാകുമോ??? അവരൊന്നും കട്ടൻ ചായ കുടിക്കണ്ടാവില്ല കുടിക്കുന്നുണ്ടാവില്ല “””

എന്നു പറയുന്നവന്റെ നെഞ്ചിലേക്ക് പൊട്ടിക്കരഞ്ഞുകൊണ്ട് വീണു…എന്തിനാണ് അത് എന്ന് മനസ്സിലാവാതെ അവളെ അല്പം എങ്കിലും ചലിക്കുന്ന വലതു കൈയാലെ ചേർത്തുപിടിച്ചു കരുണൻ….”””എന്താടോ??'””

എന്നു പറഞ്ഞപ്പോൾ ഒന്നും പറയാതെ അവൾ കരച്ചില് തന്നെ ആയിരുന്നു എല്ലാം ഒന്ന് ശരിയാകും വരയ്ക്കും അയാൾ അവളെ ചേർത്ത് പിടിച്ചു അയാൾക്ക് അറിയാമായിരുന്നു എന്തുണ്ടെങ്കിലും അവൾ തന്നോട് പറയും എന്ന് അങ്ങനെയാണ് അവൾ…

തനിക്ക് ഒന്ന് എണീക്കാൻ പറ്റിയില്ലെങ്കിലും.. തന്റെ കണ്ണും മനസ്സും എല്ലാം അവൾ തന്നെയാണ്..

വിവാഹം കഴിഞ്ഞ് വെറും ഒരു വർഷം മാത്രമാണ് തങ്ങൾ സന്തോഷത്തോടുകൂടി ജീവിച്ചിട്ടുള്ളത്…

പ്രണയ വിവാഹമായിരുന്നു ഏറെ ആഗ്രഹിച്ച വിവാഹം കഴിഞ്ഞപ്പോൾ രണ്ടുപേർക്കും വലിയ സന്തോഷമായിരുന്നു…

രണ്ടു വീട്ടുകാരുടെയും കയ്യിൽ നിന്ന് കാര്യമായ എതിർമുണ്ടാവാത്തത് തങ്ങളുടെ പ്രണയ സാക്ഷത്ക്കാരത്തിന് മിഴിവേകി….

ആറേഴു മാസം കഴിഞ്ഞപ്പോൾ ഷീല ഗർഭിണിയാണ് എന്നറിഞ്ഞത് അവരെ കൂടുതൽ സന്തോഷത്തിൽ ആക്കി..

പക്ഷേ എല്ലാം തകിടം പറഞ്ഞത് പെട്ടെന്നായിരുന്നു.. കുടുംബത്തിൽ തന്നെ ഉള്ള ഒരു കല്യാണം അതിന് പോയി…. അത് കഴിഞ്ഞ് വരുമ്പോൾ ഒരു ആക്സിഡന്റിൽ കരുണന്അരക്ക് താഴേക്ക് ചലനശേഷി നഷ്ടപ്പെട്ടു…

ഒപ്പം ആറ്റുനോറ്റു കാത്തിരുന്ന അവരുടെ കുഞ്ഞും….രണ്ടുപേർക്കും ജീവിക്കണമെന്ന് തന്നെ ഉണ്ടായില്ല പക്ഷേ പരസ്പരം ഊന്നു വടികൾ ആവാം എന്ന് കരുതി അവർ ജീവിക്കാൻ തുടങ്ങി.

അതിനുശേഷം ആണ് ഓരോ യാഥാർത്ഥ്യങ്ങളായി അവർ മനസ്സിലാക്കുന്നത് ചിരിച്ചു കാണിച്ചിരുന്ന പലരും തങ്ങളെ കാണുമ്പോൾ ഒഴിഞ്ഞുമാറാൻ തുടങ്ങി എന്തെങ്കിലും സഹായം ചെയ്തു തരേണ്ടി വരുമോ എന്ന ഭയം…

ആർക്കും ഭാരമാകരുത് തങ്ങൾ എന്ന് അവരുടെ മാത്രം തീരുമാനമായിരുന്നു അതുകൊണ്ടുതന്നെ ഷീല അവൾക്ക് പറ്റുന്ന തരത്തിലുള്ള ജോലികളെല്ലാം ചെയ്തു കുടുംബം നോക്കി ഒരാളുടെയും ഒരു രൂപയ്ക്ക് പോലും സഹായത്തിനായി പോയില്ല…

പക്ഷേ പിന്നീട് പിന്നെയും ജീവിതം അവരെ പുറകോട്ട് വലിച്ചു കരുണന് നാള് കഴിയുംതോറും ഓരോ തരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകൾ വന്നുതുടങ്ങി

ഡോക്ടറെ എപ്പോഴും കാണിക്കണം അതിനൊന്നും ഉള്ള പൈസ ഷീലയെ കൊണ്ട് കണ്ടെത്താൻ കഴിഞ്ഞില്ല

അങ്ങനെയാണ് കരുണന്റെ പെങ്ങളുടെ ഭർത്താവ് രക്ഷതിനായി അവതരിച്ചത് അയാൾ ഇത്രയും നാൾ ദുബായിലായിരുന്നു ഇവരുടെ കാര്യം

പറഞ്ഞപ്പോൾ പൈസ അയച്ചുകൊടുത്തു. ഇതുവരെയും മനസ്സിൽ ഒരു ദൈവത്തിന്റെ സ്ഥാനമായിരുന്നു…

അതാണ് ഇപ്പോൾ ഒറ്റ നിമിഷം കൊണ്ട് തകർന്നത് അയാളുടെ മനസ്സിലെ ഉദ്ദേശം എന്താണെന്ന് മനസ്സിലാക്കിയപ്പോൾ ഷീല തകർന്നു പോയിരുന്നു….

ആളുകളുടെ മനസ്സ് അറിയാൻ കഴിഞ്ഞില്ല അവർ മുന്നിലൊരു ഉദ്ദേശവും വെച്ചുകൊണ്ടാണ് സഹായങ്ങൾ നീട്ടുന്നത് എന്ന് മനസ്സിലാക്കാൻ കഴിയാതെ പോയി…

സങ്കടം ഒന്നടങ്ങിയപ്പോൾ എല്ലാം കരുണനോട് തുറന്നുപറഞ്ഞു അവൾ.. കരുണനും ആകെ വല്ലാണ്ടായി എന്ത് ചെയ്യണം എന്ന് ആദ്യം അവർക്കൊരു പിടിയും ഉണ്ടായിരുന്നില്ല

അയാൾ തങ്ങൾക്ക് അയച്ചുതന്ന പണം മുഴുവൻ തിരികെ കൊടുക്കണം എന്ന് ഷീലയോട് കരുണൻ പറഞ്ഞു അത് എങ്ങനെയാണെന്ന് മാത്രം നിശ്ചയം ഉണ്ടായിരുന്നില്ല കാരണം എടുത്തുകൊടുക്കാൻ അവർക്ക് ഒന്നുമില്ല..

അങ്ങനെയാണ് ആ വീട് വിൽക്കാൻ തീരുമാനിക്കുന്നത്.. കിട്ടിയ കാശിനു വിറ്റ് കരുണൻ ചന്ദ്രന്റെ പൈസ മുഴുവൻ കൊടുത്തു തീർത്തു ഒരു രൂപ പോലും കടം വെച്ചില്ല…

പിന്നെ പോയത് സന്ദീപനി ആശ്രമത്തിലേക്ക് ആയിരുന്നു അവൾ അയാളെയും കൊണ്ട് അവിടെ അവർക്കായി ഒരു മുറി കൊടുത്തിരുന്നു…

ആയുർവേദ മുറപ്രകാരമുള്ള ചികിത്സകൾ അവിടെ നിന്നും പാവപ്പെട്ട രോഗികൾക്ക് സൗജന്യമായി ലഭിക്കും..

എന്ന് കേട്ട് വെറുതെ ഒന്ന് അന്വേഷിച്ചു നോക്കിയതാണ്…. അങ്ങനെയാണ് അങ്ങോട്ട് ചെന്നോളാനും അവിടെ നിന്നോളാനും എല്ലാം പറഞ്ഞത്…

അവരുടെ അവസ്ഥയറിഞ്ഞ് തന്നെയായിരുന്നു അങ്ങനെയൊരു സൗജന്യം അവർക്കായി കൊടുത്തത്..

കരുണ അവിടെ ചികിത്സ കിട്ടുമ്പോൾ ഷീല അവിടെയുള്ള ജോലികൾ ചെയ്യണമായിരുന്നു…
പാവപ്പെട്ട മറ്റ് രോഗികൾക്കായുള്ള മരുന്ന് നിർമ്മാണവും മറ്റും..

ഒരുപാട് വലിയ മനസ്സുകളുടെ സഹായത്തോടെ കഴിഞ്ഞുപോകുന്ന ഒരു ആശ്രമം ആയിരുന്നു അത്…

പല പേരുകേട്ട ആയുർവേദ ഡോക്ടർമാരും ഇടയ്ക്ക് അവിടെ വിസിറ്റിംഗ് നടത്താറുണ്ട്..

സിനിമകളിലെ പോലെ മിറാക്കിൾ ഒന്നും സംഭവിക്കില്ല എന്ന് ആദ്യമേ അവർ പറഞ്ഞ മനസ്സിലാക്കിയിരുന്നു ഷീലയെയും കരുണയും പക്ഷേ നമുക്ക് ഒരു ചെറിയ ഹോപ്പ് വച്ച് നോക്കി നോക്കാം എന്ന് മാത്രം…

അത് മതിയായിരുന്നു അവർക്കും..
ഇനി ഒന്ന് മാറിയിട്ടില്ലെങ്കിലും അവർക്ക് അവിടെ ഒരു മുറിയും ഭക്ഷണവും നീ ആരും നിഷേധിക്കില്ല ഒപ്പം മാനത്തിനും വിലപറയാൻ ആരുമില്ല അത് മതിയായിരുന്നു അവർക്ക്..

ഏറെ നാളത്തെ ചികിത്സ ചെറുതായി ഫലം കണ്ടു തുടങ്ങി… അനക്കമില്ലാതെ കിടന്ന് കരുണൻ മെല്ലെ വടിയുടെ സഹായത്തോടെ എഴുന്നേറ്റ് നടക്കാൻ തുടങ്ങി…

ഷീല അവിടെയുള്ള രോഗികൾക്ക് എല്ലാം ആവശ്യമുള്ള കാര്യങ്ങൾ എല്ലാം ചെയ്തു കൊടുത്തു… ഒരു പുണ്യ പ്രവർത്തി എന്നപോലെ..

ഇനിയെങ്ങോട്ടുമില്ലാ തങ്ങളുടെ ജീവിതം ഇവിടെ തന്നെ പാവപ്പെട്ട രോഗികൾക്കായി എന്ന് അവർ തീരുമാനിച്ചു……

Leave a Reply

Your email address will not be published. Required fields are marked *