അയാളുടെ മുറിയിലേക്ക് അന്ന് രാത്രി കാലെടുത്തുവെച്ചത് തന്നെ അവിടെ നിന്നും കൈപ്പേറിയ അനുഭവങ്ങളെ ഇനി തനിക്ക്

(രചന: J. K)

പുതിയ പലചരക്ക് കടയുടെ ഉദ്ഘാടനം സ്വന്തം അമ്മ തന്നെ നിർവഹിക്കണം എന്ന് അജയന് വലിയ നിർബന്ധമായിരുന്നു അമ്മ ഒരുപാട് തവണ പറഞ്ഞതാണ് അമ്മയെക്കൊണ്ട് അതിന് സാധിക്കില്ല എന്നെല്ലാം

പക്ഷേ അജയൻ ഒരു പൊടിക്ക് വിട്ടുകൊടുത്തില്ല അമ്മ തന്നെ അതിന്റെ ഉദ്ഘാടനം നിർവഹിക്കണം എന്ന് അവൻ വാശി പിടിച്ചു അങ്ങനെയാണ് ഭർത്താവ് മരിച്ചിട്ട് മംഗള കാര്യങ്ങൾക്ക് പുറത്തു ഇറങ്ങാതിരുന്നയാൾ ഒന്ന് അതുവരെ പോകാമെന്ന് തീരുമാനിച്ചത്..

സുഭദ്ര ചെയ്യുന്നില്ല എന്ന് പറഞ്ഞതിന് വേറെയും കാര്യങ്ങൾ ഉണ്ടായിരുന്നു.. തന്റെ മകൻ ഇപ്പോൾ വിലയ്ക്ക് വാങ്ങിയ പലചരക്ക് കടയിൽ ഒരു കൂലിക്കാരൻ മാത്രമായിരുന്നു തന്റെ ഭർത്താവ്…

ഇല്ലാത്ത ഒരു മോഷണക്കുറ്റം ചുമത്തി അദ്ദേഹത്തിനെ അവിടെനിന്ന് പറഞ്ഞയക്കുമ്പോൾ അറിഞ്ഞിരുന്നില്ല അദ്ദേഹത്തിന്റെ മനസ്സ് അത്രമാത്രം നൊന്തിരുന്നു എന്ന്..

മറ്റൊരാളുടെ ഒരു രൂപ പോലും ആഗ്രഹിക്കാത്ത അയാളുടെ തലയിൽ ഒരു മോഷണക്കുറ്റം കെട്ടിവച്ചപ്പോൾ അയാൾ തന്റെ ജീവനൊടുക്കിയാണ് അതിന് പരിഹാരം കണ്ടത്..

അതിൽ പിന്നെ ആ അമ്മയും പുറത്തേക്കിറങ്ങിയിട്ടില്ല എപ്പോഴും വീട്ടിൽ തന്നെ കഴിഞ്ഞുകൂടും എന്തെങ്കിലും ഹോസ്പിറ്റൽ കേസുകൾ മാത്രം ഉണ്ടെങ്കിൽ പുറത്തേക്കിറങ്ങും അല്ലാതെ ഒന്നിനും പോകില്ല മുറി അടച്ച് ഒരേ ഇരിപ്പാണ്…

അതിന് വാശിയായിരുന്നു സ്വന്തം അച്ഛന്റെ തലയിൽ അങ്ങനെ ഒരു പഴിചാരിയ കട തന്നെ വിലയ്ക്ക് വാങ്ങും എന്ന്…കാലം കഴിഞ്ഞപ്പോൾ അച്ഛന്റെ നിരപരാധിത്വം തെളിഞ്ഞു എങ്കിലും ആ വാശി മനസ്സിൽ തന്നെ കിടന്നു..

കടയുടെ ഉടമസ്ഥൻ ജഗന്നാഥന്റെ മകൻ തന്നെയാണ് അവിടെ നിന്നും പൈസ എടുത്തത്.. അയാളുടെ ചില ധൂർത്തിനുവേണ്ടി അത് പാവം അജയന്റെ അച്ഛന്റെ തലയിൽ വന്ന് ചേരുകയായിരുന്നു ഉടമസ്ഥൻ ഒരിക്കലും തന്നെ സ്വന്തം മകനെ അവിശ്വസിച്ചില്ല…

പകരം വർഷങ്ങളായി തന്റെ നിഴല് പോലെ കൂടെയുണ്ടായിരുന്ന ജോലിക്കാരന്റെ തലയിൽ പഴിചാരി..

അയാൾ ആ*ത്മഹ*ത്യ ചെയ്തിട്ടും അതേപോലെ അവിടെ മോഷണം തുടർന്നപ്പോൾ മാത്രമാണ് അയാൾ തിരിച്ചറിഞ്ഞത് അത് തന്റെ സ്വന്തം മകനായിരുന്നു എന്ന്..

അതറിഞ്ഞതും അയാൾ മകനെ എതിർത്തിരുന്നു… ഒടുവിൽ മകൻ അച്ഛനെ കു*ത്തി പരിക്കേൽപ്പിച്ചു…
അവിടെ നിന്നും പണം കിട്ടാതായപ്പോൾ അയാൾ പുതിയ വഴികൾ തേടി… മയക്കുമരുന്നിന്റെ ക്യാരിയർ ആയി പോലീസ് പിടിച്ചു…

അന്നുമുതൽ ആ കുടുംബത്തിന്റെ നാശം അവിടെ തുടങ്ങുകയായിരുന്നു. ഒരു നിരപരാധിയുടെ തലയിൽ പഴിചാരിയതിനുള്ള ശാപം പോലെ.
ജഗന്നാഥൻ പിന്നെ എണീറ്റിട്ടില്ല…

അജയൻ ചെയ്യാത്ത ജോലികൾ ഇല്ല ആദ്യം കരിങ്കൽ ക്വാറിയിൽ നിന്നായിരുന്നു തുടക്കം അവിടെ നിന്ന് ഒരു ജോലിക്കാരനായിരുന്ന ആള് പിന്നെ അതിന്റെ കോൺട്രാക്ട് കാരനായി കൂടെ മറ്റു ക്വാറികളും പിടിച്ചെടുത്തു..

കൂട്ടത്തിൽ പലിശയ്ക്ക് കൊടുക്കും, നാൾക്ക് നാൾ അയാൾ വളർന്നുകൊണ്ടിരുന്നു..

ഒടുവിൽ വില്പനയ്ക്ക് വെച്ചിരുന്ന തന്റെ ശത്രുവിന്റെ പലചരക്ക് കട കൂടി സ്വന്തമാക്കിയപ്പോൾ അയാളുടെ മനസ്സ് നിറഞ്ഞിരുന്നു തന്റെ അച്ഛനെ ഈ വിധം ആക്കിയവരോടുള്ള സന്തോഷം..

ജഗന്നാഥന് ഒരു മകളും കൂടി ഉണ്ടായിരുന്നു തുളസി….ഏട്ടന്റെ പോലെ ആയിരുന്നില്ല ഒരു പാവം ആയിരുന്നു അവൾ.. പഠിക്കാൻ മിടുക്കി ആയിരുന്നു

ആദ്യം വളരെ നല്ല രീതിയിൽ ആയിരുന്നു ജീവിതം പൊയ്ക്കൊണ്ടിരുന്നത് അച്ഛന്റെ കടയിൽ നിന്ന് നല്ല വരുമാനം ഉണ്ടായിരുന്നു

അതുകൊണ്ട് തന്നെ അന്ന് അവൾ ഒരു രാജകുമാരിയെ പോലെ കഴിഞ്ഞു പക്ഷേ എല്ലാം തകർന്നത് പെട്ടെന്ന് ആയിരുന്നു പിന്നീട് നിത്യവൃത്തിക്ക് പോലും ഗതികെട്ട ഒരു കുടുംബമായി മാറി തന്റേത്…

ഡിഗ്രി കഴിഞ്ഞപ്പോൾ എന്തെങ്കിലും ഒരു ജോലി തരപ്പെട്ടാൽ ഒന്നുമില്ലെങ്കിലും പട്ടിണി കൂടാതെ കഴിയാം എന്ന് അവൾ പ്രത്യാശിച്ചു.

അങ്ങനെയാണ് അജയനെ പോയി കാണുന്നത്..
തന്റെ അച്ഛൻ അവളുടെ അച്ഛന്റെ കടയിൽ ജോലിക്ക് നിന്നതിന് പകരം വീട്ടാൻ അവളെ തന്റെ വെറും ഒരു ജോലിക്കാരിയായി കാണാം എന്ന് അജയൻ കരുതി…

ആ പലചരക്ക് കടയിൽ തന്നെ കണക്ക് എഴുതാൻ അവളെ ആക്കി അപ്പോഴേക്കും പലചരക്ക് കടമാറ്റ് അയാൾ അതൊരു മാർജിൻ ഫ്രീ മാർക്കറ്റ് തന്നെ ആക്കിയിരുന്നു..

കിട്ടുന്ന അവസരം ഒന്നും അയാൾ പാഴാക്കിയില്ല വെറുതെ അവളെ ശകാരിച്ചും കൂടുതൽ ജോലി ചെയ്യിപ്പിച്ചു അയാൾ ആനന്ദം കണ്ടെത്തി… മറ്റെവിടെ കിട്ടുന്നതിനേക്കാൾ ശമ്പളം അവിടെ നിന്ന് കിട്ടുമല്ലോ എന്നോർത്തപ്പോൾ അവൾ അതെല്ലാം സഹിച്ചു..

അവളുടെ ഏട്ടൻ ജയേഷ് മയക്ക് മരുന്ന് കേസിൽ പിടിയിലായിരുന്നു അയാൾ ജയിലിൽ നിന്നിറങ്ങി.. പിന്നീട് കൂട്ടുകെട്ടും അതുപോലെ ഉള്ളവരോട് ആയിരുന്നു..

അതിൽ ആർക്കും തുളസിയോട് വല്ലാത്തൊരു പ്രേമം.. അവളെ കെട്ടിച്ചു കൊടുത്താൽ ഒരു നല്ല സംഖ്യ ഓഫറും ചെയ്തു. പിന്നെ ജയേഷന് മെലും കീഴും ഒന്നും നോട്ടം ഉണ്ടായിരുന്നില്ല അവളോട് കല്യാണത്തിന് ഒരുങ്ങിക്കോളാൻ പറഞ്ഞു..

അവളും ജഗന്നാഥനും ഒരുമിച്ച് തന്നെ പറഞ്ഞിരുന്നു പറ്റില്ല എന്ന് പക്ഷേ അത് ജയേഷന്റെ ഉള്ളിൽ കടുത്ത വിരോധം ഉണ്ടാക്കി ഒരു ദിവസം ജോലി കഴിഞ്ഞ്

വരുന്നവളെ പിടിച്ചു കയറ്റി കൊണ്ടുപോകാൻ നോക്കി. അത് കണ്ടായിരുന്നു അങ്ങോട്ടേക്ക് അജയൻ വന്നത്.. അവന്റെ കയ്യിൽ നിന്ന് ജയേഷിന് കണക്കിന് കിട്ടി …

ഇനിയും തനിയെ വിട്ടാൽ ഒരുപക്ഷേ ജയേഷ് വരാമെന്ന് ഉറപ്പുണ്ടായിരുന്നത് കൊണ്ട് അയാൾ തന്നെ കൊണ്ടു വിടാം എന്ന് പറഞ്ഞ് അജയൻ അവളെ കാറിൽ

കയറ്റി വീട്ടിലേക്ക് കൊണ്ട് വിട്ടു… പോകാൻ നിൽക്കുന്ന അജയനോട് ജഗനാഥൻ ഒന്ന് കാണണം സംസാരിക്കണം എന്ന് പറഞ്ഞു…

അജയനോട് മാപ്പ് ചോദിക്കാനായിരുന്നു ജഗനാഥൻ കാണണം എന്ന് പറഞ്ഞത് പണ്ട് അറിയാതെ ചെയ്തുകൂട്ടിയതിനൊക്കെ മാപ്പ് പറഞ്ഞു അജയനോട്…..

അജയന്റെ അച്ഛൻ ജീവിച്ചിരിപ്പില്ല ഇപ്പോൾ ആ സ്ഥാനത്ത് കണ്ട് മാപ്പ് പറയുകയാണ് എന്ന് പറഞ്ഞതും അജയൻ അത് കേൾക്കാത്ത പാവത്തിൽ നിന്നും അയാളോടുള്ള അജയന്റെ മനസ്സിലെ വിരോധം അത്ര പെട്ടെന്നൊന്നും തീരുന്നതായിരുന്നില്ല…

മകന്റെ കുടിലതയ്ക്ക് മുന്നിൽ പെട്ടുപോയ ഒരു പാവം അച്ഛനായിരുന്നു ജഗന്നാഥൻ.അതിൽ അജയന്റെ അച്ഛനും പാത്രമായി എന്ന് മാത്രം..

“”” എല്ലാം ക്ഷമിക്കാൻ ഞാൻ തയ്യാറാണ് പക്ഷേ ഇവളെ എനിക്ക് വിവാഹം കഴിച്ച് തരാമോ??? എന്ന് അജയൻ ചോദിച്ചപ്പോൾ ജഗനാഥനും തുളസിയും ഒരുപോലെ ഞെട്ടിയിരുന്നു….

“”‘ സമ്മതമാണ്””എന്ന് ജഗന്നാഥൻ പറഞ്ഞതും തുളസി നിറഞ്ഞ കണ്ണുകളുടെ അയാളെ നോക്കി അജയൻ ചിരിയോടെ പുറത്തേക്ക് ഇറങ്ങി..

“” ജയേഷ് കൊണ്ടുവരുന്ന ഏതെങ്കിലും ഒരു ദുഷ്ടന്റെ കൂടെ അയാളുടെ പാർട്ടിയായി കഴിയുന്നതിനേക്കാൾ എന്റെ ഭാര്യയായി കഴിയുന്നതല്ലേ മോളെ നല്ലത് എന്ന് ജഗന്നാഥൻ ചോദിച്ചപ്പോൾ തുളസിക്ക് ഉത്തരമില്ലായിരുന്നു…

നിസ്സഹായനായ ഒരു അച്ഛന്റെ തീരുമാനമായിരുന്നു നേരത്തെ കേട്ടത് എന്ന് അവൾക്ക് മനസ്സിലായി…

അത്ര ആഘോഷം ഒന്നുമില്ലാതെ അടുത്ത മുഹൂർത്തത്തിൽ തന്നെ തുളസിയുടെയും അജയന്റെയും വിവാഹം കഴിഞ്ഞു.

സന്തോഷകരമായ ഒരു ജീവിതം തനിക്കുണ്ടാവില്ല എന്ന് ആദ്യമേ തുളസി തീരുമാനിച്ചിരുന്നു.. എങ്കിലും ഭർത്താവ് എന്ന് പറയാൻ ഒരാൾ ഉണ്ടല്ലോ കഴുത്തിൽ അയാൾ കെട്ടിയ ഒരു അത് മതി എന്ന് അവളും തീരുമാനിച്ചിരുന്നു..

ഒരു ഗ്ലാസ് പാലുമായി അയാളുടെ മുറിയിലേക്ക്
അന്ന് രാത്രി കാലെടുത്തുവെച്ചത് തന്നെ അവിടെ നിന്നും കൈപ്പേറിയ അനുഭവങ്ങളെ ഇനി തനിക്ക്

ഉണ്ടാകുമെന്ന് മനസ്സിൽ ഉറപ്പിച്ചിട്ട് തന്നെയായിരുന്നു അവൾ സ്വയം പറഞ്ഞു പഠിപ്പിച്ചിരുന്നു ഇനിയുള്ള ജീവിതം എങ്ങനെയാകും എന്ന്..

പക്ഷേ അവളെ ഞെട്ടിച്ചു കൊണ്ടായിരുന്നു അജയൻ പറഞ്ഞത്, ചെറുപ്പം മുതലേ അവൾ മനസ്സിൽ ഉണ്ട് എന്ന്.. അവളുടെ അച്ഛനോടുള്ള വിരോധം മൂലം അത് മറച്ചു വയ്ക്കാൻ നോക്കിയതാണ് എന്ന്…

പക്ഷേ വീണ്ടും അവളെ കണ്ടപ്പോൾ അതെല്ലാം അതുപോലെ തിരിച്ചുവന്നു ഇപ്പോൾ അവളുടെ നിസ്സഹായത മുതൽ എടുത്തതല്ല ശരിക്കും ഇഷ്ടം ആയിട്ടാണ് എന്ന് പറഞ്ഞപ്പോൾ അവളുടെ മിഴികൾ നിറഞ്ഞൊഴുകി..

ആ നെഞ്ചിൽ ചേർന്നപ്പോൾ.. അജയൻ ഒന്നുകൂടി ചേർത്തുപിടിച്ചു അവളെ.. ഒരിക്കലും കൈവിടില്ല എന്നത് പോലെ.

Leave a Reply

Your email address will not be published. Required fields are marked *