ആ പ്രണയം അതിർവരമ്പുകൾ ലംഘിച്ചു.. അയാളുടെ പ്രണയം തന്റെ ഉള്ളിൽ ജീവൻ എടുത്തിട്ടുണ്ട് എന്ന് അവൾ അയാളോട് പറഞ്ഞു…

(രചന: J. K)

വീട്ടിൽ കാറിൽ വന്നിറങ്ങിയ ആളെ കണ്ട് ഞെട്ടിപ്പോയി ഗൗരി..”ബിനോയ്‌ “”വാരിയത്തെ കുട്ടിയുടെ കല്യാണമാണ് എല്ലാവരും അവിടേക്ക് പോയിരിക്കുകയാണ് തനിക്ക് എന്തോ

രാവിലെ മുതൽ വയ്യായ്മ തോന്നിയത് കൊണ്ടാണ് പോകാതിരുന്നത് അത് ഏതായാലും നന്നായി എന്ന് തോന്നി അവൾക്ക് ഇവിടെ ആരും ഇല്ലാതിരുന്നത്…

കാറിന്റെ ഡ്രൈവർ തന്നെയാണ് അയാളെ കഷ്ടപ്പെട്ട് കാറിൽ നിന്നിറക്കി ഡിക്കിയിൽനിന്നും ഇറക്കിയ വീൽചെയറിൽ ഇരുത്തി കൊടുത്തത്…

ഡ്രൈവറോട് എന്തോ നിർദ്ദേശം അയാൾ കൊടുത്തതിനെ തുടർന്ന് അയാൾ വീൽചെയർ പൂമുഖത്തേക്ക് അടുപ്പിച്ചു…

പതിവില്ലാതെ ഈ നേരത്ത് വീടിന്റെ മുറ്റത്ത് ഒരു വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ടിട്ടാണ് ഗൗരി പുറത്തേക്ക് നോക്കിയത്…
ജനലിലൂടെ നോക്കിയപ്പോഴേ കണ്ടു ആളെ അതിൽ പിന്നെ തറഞ്ഞു ആ നിർത്തം നിൽക്കുകയാണ്…

ഡ്രൈവറോട് വീണ്ടും എന്തോ മുഖം കൊണ്ട് കാണിച്ചപ്പോൾ അയാൾ വന്നു കോളിംഗ് ബെൽ അടിച്ചു പിന്നെ വാതിൽ തുറക്കാതിരിക്കാൻ ആയില്ല എന്തുവേണമെന്ന് അറിയാതെ ഒരു നിമിഷം സംശയിച്ചു നിന്നു പിന്നെ പോയി വാതിൽ തുറന്നു…

“”മാഡം സാർ വിളിക്കുന്നു “‘എന്നുപറഞ്ഞ് ബിനോയിനെ ചൂണ്ടിക്കാണിച്ച് അയാൾ കാറിലേക്ക് തന്നെ നടന്നു പോയി..

ഞാൻ നോക്കുമ്പോൾ ചെറിയൊരു ചിരിയോടെ ബിനോയ് വീൽചെയറിൽ ഇരുന്നിരുന്നു…

ഒരിക്കൽ തന്റെ എല്ലാമായിരുന്നു ഈ ആൾ… ഓർമ്മകൾ വന്ന് അവളെ വിർപ്പ് മുട്ടിച്ചു മിഴികൾ നീറി തുടങ്ങി…

എന്തോ ഒരു ഉൾപ്രേരണ കൊണ്ട് അവൾ അയാളുടെ അടുത്തേക്ക് നടന്നു എന്താ വേണ്ടത് എന്ന് ഗൗരവത്തോടെ ചോദിച്ചു..

“” ഞാൻ നിന്നോട് തെറ്റല്ല കുറ്റമാണ് ഗൗരി ചെയ്തത് പക്ഷേ അന്നത്തെ അവസ്ഥ.. പ്ലീസ് നീ മനസ്സിലാക്കണം എനിക്ക് എന്റെ കുഞ്ഞിനെ തിരികെ വേണം…

ഇന്ന് ആരോരുമില്ലാത്ത അനാഥനാണ് ഞാൻ.. ഇട്ടു മൂടാൻ സ്വത്തുണ്ട്.. അതല്ല ജീവിതം എന്ന് ഞാൻ മനസ്സിലാക്കി പ്ലീസ് എന്റെ കുഞ്ഞിനെ എനിക്ക് വിട്ടു തരൂ.. “”

ഇത്രയും അയാളുടെ വായിൽ നിന്ന് കേട്ടതും ഗൗരിക്ക് സ്വയം നഷ്ടപ്പെട്ടിരുന്നു…”” മേലാൽ ഇതും പറഞ്ഞു ഈ വഴി വരരുത് എന്ന് മാത്രം ഒരു താക്കീത് കൊടുത്ത് അവൾ അകത്തേക്ക് കയറി വാതിൽ കൊട്ടിയടച്ചു…

ആ കാറിന്റെ ശബ്ദം അകന്നുപോകും വരെ പൊട്ടി വന്ന കരചിൽ അവൾ പിടിച്ചുനിർത്തി പിന്നെ മെല്ലെ അവളുടെ സങ്കടങ്ങളെ തുറന്നു വിട്ടു കണ്ണുനീരായി അവ ഒഴുകിയിറങ്ങി….

ഓർമ്മകളിൽ അപ്പോഴേക്കും ഒരു കോളേജ് കാലം ഓടി വന്നിരുന്നു.. അവിടെ നാട്ടിൻപുറത്തു നിന്ന് പേടിയോടെ ഹോസ്റ്റലിൽ താമസിച്ചു പഠിക്കാൻ എത്തിയ ഒരു പാവം പെൺകുട്ടിയും…

നാഗരികത അവളെ ഭയപ്പെടുത്തിയിരുന്നു വ്യത്യസ്തമായ ആളുകൾ വ്യത്യസ്തമായ സംസ്കാരങ്ങൾ എങ്കിലും പഠിക്കണം നല്ല ഒരു നിലയിൽ എത്തണം എന്ന ചിന്ത അവളെ എല്ലാം തരണം ചെയ്ത് മുന്നോട്ടു പോകുവാൻ സഹായിച്ചു…

മോഡേൺ ഡ്രസ്സ് മാത്രം ഇട്ടുവരുന്ന കുട്ടികൾക്കിടയിൽ പട്ടുപാവാട മാത്രം ഇട്ടുവരുന്ന ഗൗരി കൗതുകമായിരുന്നു..
പാവം ഒരു നായർ തറവാട്ടിലെ അന്തേവാസിക്ക് അത്തരം വേഷവിധാനങ്ങളെ അന്ന് പരിചയമുണ്ടായിരുന്നുള്ളൂ..

എങ്കിലും അവളുടെ സൗന്ദര്യം അവൾക്ക് അവിടെ നിരവധി ആരാധകരെ സൃഷ്ടിച്ചു അതിൽ ഒരാളായിരുന്നു ബിനോയ്..
വലിയ പണച്ചാക്കിന്റെ ഏക മകൻ.. കാണാൻ സുന്ദരൻ കോളേജിലെ പെൺകുട്ടികളുടെ ഇടയിൽ സ്റ്റാർ..

എല്ലാവരെയും പോലെ അയാളും ഇഷ്ടമാണ് എന്ന് പറഞ്ഞപ്പോൾ അതും മറ്റുള്ളവരുടെ പ്രണയാഭ്യർത്ഥനകൾ പോലെ തള്ളികളഞ്ഞിരുന്നു ഗൗരി..

പക്ഷേ പാട്ടുപാടാനും സ്പോർട്സിലും എല്ലാം ഉള്ള അയാളുടെ അസാമാന്യപാടവം എപ്പോഴൊക്കെയോ അവളെയും ആകർഷിച്ചു…
പ്രത്യേകിച്ചും അയാളുടെ ഗാനലാപനം…

അത്യാവശ്യം തെറ്റില്ലാതെ ഗൗരി പാടും എന്ന് അപ്പോഴേക്കും കോളേജിൽ പാട്ടായിരുന്നു അങ്ങനെയാണ് അവർക്ക് ഒരുമിച്ച് ഒരു അവസരം കിട്ടുന്നത്…

ഒരുമിച്ചുള്ള രഹസ്യം പാട്ടു പഠനവും അവരെ കൊണ്ട് ചെന്ന് എത്തിച്ചത് പ്രണയത്തിന്റെ കൊടുമുടിയിൽ ആയിരുന്നു…

എപ്പോഴൊക്കെയോ ആ പ്രണയം അതിർവരമ്പുകൾ ലംഘിച്ചു..
അയാളുടെ പ്രണയം തന്റെ ഉള്ളിൽ ജീവൻ എടുത്തിട്ടുണ്ട് എന്ന് അവൾ അയാളോട് പറഞ്ഞു…

അന്യ നാട്ടിലായിരുന്ന അച്ഛനോടും അമ്മയോടും പറഞ്ഞു എത്രയും പെട്ടെന്ന് വിവാഹം കഴിക്കാൻ എന്ന വാഗ്ദാനവുമായി കോഴ്സ് കഴിഞ്ഞ് അയാൾ അവിടെ നിന്നും പോയി…

അവൾ കാത്തിരുന്നു പ്രതീക്ഷകളോടെ പക്ഷേ അയാൾ വന്നില്ല തനിക്ക് തെറ്റ് പറ്റി എന്നത് വിശ്വസിക്കാൻ അവൾക്ക് പ്രയാസമായിരുന്നു… ബിനോയ് തന്നെ ചതിക്കുമെന്ന് സ്വപ്നത്തിൽ പോലും അവൾ കരുതിയില്ല..

ഒടുവിൽ യാഥാർത്ഥ്യം ഉൾക്കൊണ്ട് അവൾ ജീവൻ കളയാൻ തയ്യാറായി വീട്ടുകാർക്ക് നാണക്കേട് ഉണ്ടാക്കാൻ ആയിട്ട് അവൾക്ക് ജീവിചിരിക്കാൻ തോന്നിയില്ല..

അങ്ങനെ തീരുമാനിച്ച ഒരു നിമിഷത്തിലാണ് തന്റെ നേരെ രണ്ടു കൈകൾ നീണ്ടത്..

അപ്പുവേട്ടന്റെ…. തന്റെ അച്ഛന്റെ പെങ്ങളുടെ മകൻ… പഠിപ്പ് ഇല്ലാത്തവൻ എന്നുപറഞ്ഞ് താൻ പലപ്പോഴും അദ്ദേഹത്തെ ആക്ഷേപിച്ചിട്ടുണ്ട്….
കൃഷിയും കാര്യങ്ങളുമൊക്കെയായി നടക്കുന്ന ഒരു പാവം നാട്ടിൻപുറത്തുകാരൻ..

എന്നെയും ഒപ്പം എന്റെ വയറ്റിൽ വളരുന്ന കുഞ്ഞിനെയും ഏറ്റെടുക്കാൻ അദ്ദേഹം തയ്യാറായി ആദ്യം ഒന്നും ഞാൻ സമ്മതിച്ചില്ല പിന്നെ എല്ലാവരുടെയും നിർബന്ധത്തിനു വഴങ്ങി ഞാൻ അതിന് സമ്മതിച്ചു എന്റെ ഉള്ളിലെ കുഞ്ഞിനെ കളയാനും എനിക്ക് തോന്നിയിരുന്നില്ല….

ആദ്യം ഒന്നും എനിക്ക് ഉൾക്കൊള്ളാൻ ആയില്ല പക്ഷെ ക്രമേണ ഞാൻ അദ്ദേഹത്തെ സ്നേഹിച്ചു തുടങ്ങി എന്റെ മോള് വന്നപ്പോൾ സ്വന്തം കുഞ്ഞിനെ സ്നേഹിക്കുന്നതിനേക്കാൾ എന്റെ മോളെ അദ്ദേഹം സ്നേഹിച്ചു.

ക്രമേണ ഞങ്ങളുടെ വീട് ഒരു സ്വർഗ്ഗമായി മാറി..ശ്രീലക്ഷ്മി എന്ന മകൾക്ക് പേര് വച്ചത് പോലും അദ്ദേഹമാണ്..

ഇനി ഒരു കുഞ്ഞു വന്നാൽ അവളോടുള്ള സ്നേഹം കുറഞ്ഞുപോകും എന്ന് കരുതി മറ്റൊരു കുഞ്ഞിനെപ്പറ്റി ഞങ്ങൾ ചിന്തിച്ചത് പോലുമില്ല ഞങ്ങളുടെ എല്ലാ സ്നേഹവും അവൾക്ക് പകർന്നു നൽകി…അതിനിടയിലാണ് ബിനോയുടെ ഈ വരവ്..

അപ്പേട്ടൻ ഇതറിഞ്ഞാൽ എന്തുമാത്രം വിഷമിക്കും എന്ന് അറിയാം. എന്ത് ചെയ്യണം എന്ന് ഒരു രൂപവും ഉണ്ടായിരുന്നില്ല ഉറക്കം പോലും പോയി.. എന്റെ അവസ്ഥ കണ്ട് വീണ്ടും വീണ്ടും അദ്ദേഹം ചോദിക്കുന്നുണ്ടായിരുന്നു.. “””എന്താടി പറ്റിയെ'”” എന്ന്…

അദ്ദേഹത്തോട് തുറന്നു പറയണം വേണ്ടയോ എന്ന് പോലും എനിക്കറിയില്ലായിരുന്നു..
ഒടുവിൽ രണ്ട് കൽപ്പിച്ച് ഞാൻ അദ്ദേഹത്തോട് എല്ലാം പറഞ്ഞു..

തീരുമാനം എനിക്ക് വിട്ടു തന്നിരുന്നു അദ്ദേഹം.. മോള് പോയാൽ പിന്നെ അപ്പെട്ടന് ഇവിടെ പിടിച്ചുനിൽക്കാൻ കഴിയില്ല എന്നെനിക്കറിയാമായിരുന്നു അത്രത്തോളം അവളെ അദ്ദേഹം സ്നേഹിക്കുന്നുണ്ട്

ബിനോയ് നെ ഞാൻ വിളിച്ചു വരുത്തി..”” ഇത്രയും കാലം എവിടെയായിരുന്നു എന്ന് ചോദിച്ചു.. കുറേ പ്രശ്നങ്ങളുടെയും.. ആക്സിഡന്റിന്റെയും കഥകളൊക്കെ അയാൾക്ക് പറയാനുണ്ടായിരുന്നു..

അയാൾ അച്ഛനമ്മമാരുടെ അടുത്തേക്ക് പോയത് ഞാനുമായുള്ള വിവാഹം അവരെ പറഞ്ഞ് സമ്മതിപ്പിക്കാൻ ആയിരുന്നത്രേ…

പക്ഷേ അയാളുടെ അച്ഛന്റെ നിർബന്ധത്തിനു വഴങ്ങി മറ്റൊരു വിവാഹം കഴിക്കേണ്ടി വന്നു… അന്ന് വിവാഹം കഴിഞ്ഞ് പോകും വഴിക്കാണ്
ആക്സിഡന്റ് വില്ലനായി വന്നത്.. അത് അദ്ദേഹത്തെ അരക്കു താഴെ അത് തളർത്തി…

കുറേക്കാലം ഡിപ്രഷനിൽ ആയിരുന്നു അയാൾ.. അതിൽ നിന്നൊക്കെ റിക്കവർ ആയത് അയാളുടെ കുഞ്ഞിനെ പറ്റി ഓർത്തായിരുന്നത്രേ…

ഒരുപക്ഷേ അയാളുടെ ഭാഗത്തും ന്യായം ഉണ്ടാകാം പക്ഷേ എനിക്കിപ്പോൾ അതിനേക്കാൾ പ്രാധാന്യം തോന്നിയത് എന്റെ അപ്പേട്ടന്റെ സന്തോഷത്തിനാണ്..

ഒരിക്കൽ ആക്ഷേപങ്ങൾ മാത്രം നെഞ്ചിലേറ്റിയവൻ എനിക്കൊരു പ്രശ്നം ഉണ്ടായി എന്ന് കണ്ടപ്പോൾ എന്നെ ചേർത്തുപിടിച്ചവൻ സ്വന്തം കുഞ്ഞിനെ എങ്ങനെ ഒരച്ഛന് സ്നേഹിക്കാൻ കഴിയുമോ അതിനേക്കാൾ മോളെ സ്നേഹിച്ചവൻ….

“” ഈ കുഞ്ഞ് നിങ്ങളുടെ അല്ല നിങ്ങളുടെ കുഞ്ഞിനെ അന്നേ ഞാൻ വയറ്റിലിട്ട് കൊന്നു കളഞ്ഞു…. ഇത് ഇദ്ദേഹത്തിന്റെ കുഞ്ഞാണ് അതുകൊണ്ട് മേലിൽ ഇനി ഈ പടി കയറരുത്…

ഞാൻ പറഞ്ഞത് കേട്ടതും നിറകണ്ണുകളോടെ അപ്പേട്ടൻ എന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു ബിനോയിക്ക് അറിയാമായിരുന്നു ഞാൻ പറയുന്നത് കള്ളമാണ് എന്ന് പക്ഷേ അയാൾ തർക്കിക്കാൻ നിന്നില്ല അവിടെ നിന്നും ഇറങ്ങി…

ഒടുവിൽ ദയനീയമായി എന്നെയും മോളെയും നോക്കുന്നുണ്ടായിരുന്നു എങ്കിലും അത് ഞാൻ കണ്ടില്ലെന്ന് നടിച്ചു…

കാരണം ഇവിടെ ഞാൻ എടുത്ത തീരുമാനമാണ് എന്റെ ശരി… കൂടുതലായി മറ്റെന്തെങ്കിലും ചിന്തിച്ച് എന്റെ ഉള്ള സമാധാനം കളയാൻ ഞാൻ ഒരുക്കമല്ലായിരുന്നു…

ബിനോയ് പോയതും അപ്പേട്ടൻ ഞങ്ങൾ ചേർത്ത് പിടിച്ചു എന്നെയും മോളെയും…
ആ കൈകളിൽ ഞങ്ങൾ സുരക്ഷിതരാണെന്ന് പൂർണ്ണ ബോധ്യം എനിക്കും ഉണ്ടായിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *