അയാളുടെ ഭാര്യ അത് വഴി പോകുമ്പോഴൊക്കെയും കൊതിയോടെ നോക്കി നിന്നു രാജി തനിക്ക് നഷ്ടപ്പെട്ട സ്ഥാനം ഓർത്തു…

(രചന: J. K)

“”നിനക്കും ഒരു ജീവിതം വേണ്ടേ ടീ??”എന്നയാൾ ചോദിക്കുമ്പോൾ പൊട്ടി പോയിരുന്നു രാജി…””ഇപ്പോ.. ഇപ്പോഴാണോ എന്നേ ഓർത്തെ??””

അതിന് മറുപടിയായി ചോദിച്ചു..””മറന്നെങ്കിലെ ഓർക്കേണ്ടൂ…””എന്നും പറഞ്ഞ് അയാൾ അവളുടെ അരികിൽ നിൻ അല്പം നീങ്ങി… അവൾക്കും അറിയാമായിരുന്നു ഇത്രയും കാലം നേരെ തന്നെയാണ് തന്നെപ്പോലെ അയാളും ജീവിച്ചിരുന്നത് എന്ന്..

“” ഞാനൊരു താലി വാങ്ങിച്ചു വെച്ചിട്ടുണ്ട്.. നിനക്ക് പൂർണ്ണ സമ്മതം ഉണ്ടെങ്കിൽ മാത്രമേ ഞാൻ അത് നിന്റെ കഴുത്തിൽ ചാർത്തു.. “”

എന്നാൽ പറഞ്ഞപ്പോഴേക്ക് മിഴിനീറാൻ തുടങ്ങിയിരുന്നു..””ചന്ദ്രേട്ടാ മോള്… അവൾക്ക്…””

രാജി പറയാൻ തുടങ്ങിയപ്പോഴേക്ക് അവരെ പൂർത്തിയാക്കാൻ സമ്മതിച്ചില്ല ചന്ദ്രൻ…

“” മോള് അങ്ങനെ ആരുമില്ല രാജീ ഇനി എന്റെ ജീവിതത്തിൽ.. അവർക്കൊക്കെ വേണ്ടി ജീവിതം കളഞ്ഞ് ഞാനിന്ന് വിഡ്ഢികളുടെ പട്ടികയിലാണ്..””

പുച്ഛിച്ച ചിരിയോടെ അയാൾ അത് പറഞ്ഞു നിർത്തിയപ്പോൾ രാജിക്ക് ഊഹിക്കാമായിരുന്നു ആ മനസ്സിലെ വേദന..

ആലോചിച്ച ഒരു തീരുമാനമെടുക്കാൻ പറഞ്ഞ അയാൾ അവിടെ നിന്നും പോയി എന്റെ തീരുമാനിക്കണം എന്നറിയാതെ രാജിയും നിന്നു..അപ്പോഴേക്കും കുറെ ഓർമ്മകൾ തികട്ടി വന്നിരുന്നു അവളുടെ ഉള്ളിലേക്ക്..

പേരുകേട്ട തറവാട്ടിലെ ഇളമുറക്കാരൻ ആയിരുന്നു ചന്ദ്രൻ എന്ന ചന്ദ്രശേഖരൻ..
ഏതു പെണ്ണും നോക്കി നിന്നുപോകും അതുപോലെ കടഞ്ഞെടുത്ത രൂപം..
ആ ആൾക്ക് പാവപ്പെട്ട അടിച്ചു തളിക്കാരിയുടെ മകളോട് എങ്ങനെയാണ് പ്രണയം തോന്നിയത് എന്നറിയില്ല…

“” നിന്റെയീ എണ്ണ കറുപ്പാ എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നത് എന്ന് അവളെ നോക്കി പറയുമ്പോൾ നാണം കൊണ്ട് മുഖം ആ ചുവന്നിരുന്നു… “”

എങ്കിലും ഇളമുറത്തമ്പുരാന് മുഖം നൽകാതെ അവൾ ഓടി മറഞ്ഞു. അയാൾക്ക് ഇഷ്ടമാണ് എന്ന് പറഞ്ഞു വന്ന സമയങ്ങളിൽ എല്ലാം അവളുടെ ഉള്ളിലെ സ്നേഹം അയാൾ അറിയാതെ ഒളിച്ചു പിടിച്ചു..

എങ്കിലും ആൾക്ക് അറിയാമായിരുന്നു ആ മനസ്സിൽ അയാളെ ഉള്ളൂ എന്ന്..
ആകാശം കാണാതെ കൊണ്ട് നടക്കുന്ന മയിൽപീലി പോലെ താനും ആ മനസ്സിനുള്ളിൽ എന്നും ഉണ്ടാവും എന്ന്…

ഒരിക്കൽ പാവങ്ങളുടെ ഉപാസന മൂർത്തിക്ക് തിരിതെളിക്കാൻ പോയവളെ കാത്ത് കാവിൽ അയാൾ നിന്നിരുന്നു..
തിരിച്ച് ഇഷ്ടമാണെന്ന് പറയാതെ വിടില്ല എന്നും പറഞ്ഞ്..

ഒടുവിൽ അയാൾക്ക് മുന്നിൽ അവൾക്ക് സമ്മതിച്ചു കൊടുക്കേണ്ടി വന്നു തന്റെ മനസ്സിൽ അയാൾ മാത്രമേ ഉള്ളൂ എന്ന്…

അന്നേരത്തെ അയാളുടെ മുഖത്ത് വെളുത്ത വാവിന്റെ പൂർണ്ണചന്ദ്രനെ കാണായി… അതിനേക്കാൾ തുടുത്ത് അവളുടെ മുഖവും..

പിന്നെ പ്രണയത്തിന്റെ ദിനങ്ങൾ എല്ലാം മാറ്റിമറിച്ചത് അയാളുടെ അമ്മയുടെ മരണമായിരുന്നു…

തറവാട്ട് നിയന്ത്രിച്ചിരുന്നയാൾ മരിച്ചപ്പോൾ പിന്നെ ചന്ദ്രനെ ഉടൻ വിവാഹം കഴിപ്പിക്കണം എന്ന് തീരുമാനം എല്ലാവരും കൂടി കൈകൊണ്ടു .
അയാൾ തന്റെ പ്രണയത്തെപ്പറ്റി അവിടെ പറഞ്ഞു…

വലിയ കോളിളക്കം തന്നെ സൃഷ്ടിച്ചു… അടിച്ചു തളിക്കാരിയുടെ മകൾ വല വെച്ച് പിടിച്ച തമ്പുരാൻ ചെറുക്കന്റെ കഥ നാട്ടിൽ പാട്ടായി ആരൊക്കെയോ പാവങ്ങളുടെ കൊച്ചു കുടിൽ തീയിടാൻ പോലും വന്നു….

വേല കഴിഞ്ഞ് ക്ഷീണിച്ചു വന്ന പാവം അവളുടെ അച്ഛനെ മുറ്റത്തേക്ക് വലിച്ചെറക്കി മർദ്ദിച്ചു…. അതൊന്നും കണ്ട് നിൽക്കാനാവാതെ അവളെ എല്ലാവരെയും നോക്കി പറഞ്ഞു എനിക്ക് അയാളെ വേണ്ട എന്ന്…

അയാളുടെ വിവാഹം വേറെ തീരുമാനിക്കപ്പെട്ടു നിശബ്ദനായി അയാൾക്ക് എല്ലാം അനുസരിക്കേണ്ടിവന്നു..

നിലയ്ക്കും വിലയ്ക്കുമൊത്ത ഒരു പെണ്ണ് ആ തറവാട്ടിലേക്ക് വലതുകാൽ വച്ച് കേറി …അപ്പോഴും ചെറ്റപ്പുരയിൽ പാവം ഒരു പെണ്ണ് മനസ്സ് നൊന്ത് കരഞ്ഞുകൊണ്ടിരുന്നു ഇനിയൊരു വിവാഹത്തിനു പോലും സമ്മതിക്കാതെ…

കാലം കടന്നുപോയി.. ചന്ദ്രനും രാജിയും അവരവരുടെ ജീവിതം ജീവിച്ചു തീർക്കാൻ തുടങ്ങി പരസ്പരം മനപ്പൂർവ്വം മറന്നെന്നു നടിച്ചു….

ചന്ദ്രന്റെ കുഞ്ഞിനെയും ഉദരത്തിൽ പേറി അയാളുടെ ഭാര്യ അത് വഴി പോകുമ്പോഴൊക്കെയും കൊതിയോടെ നോക്കി നിന്നു രാജി തനിക്ക് നഷ്ടപ്പെട്ട സ്ഥാനം ഓർത്തു…

ഒരിക്കൽ പ്രസവത്തിന് മുമ്പ് അവൾ രാജിയെ കാണാൻ വേണ്ടി വന്നിരുന്നു..അവർക്കിടയിൽ ഒരു ദുശകുനം പോലെ കയറിവന്ന അവളെ ശപിക്കരുത് എന്ന് പറയാൻ…

“”” ശപിക്കാൻ പോയിട്ട് ദേഷ്യത്തോടെ നോക്കാൻ പോലും തനിക്ക് ആവില്ല നിന്നെ … ചന്ദ്രേട്ടന്റെ ഭാര്യയല്ലേ എന്ന് പറഞ്ഞപ്പോൾ അവൾ സങ്കടത്തോടെ രാജിയെ നോക്കി..

“” രാജിയുടെ കാര്യം പറയാത്ത ഒരു ദിവസം പോലും ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ല എങ്ങനെയാ ഓരോരുത്തര് ഇത്രയും സ്നേഹിക്കണേ..?? “”

എന്നവൾ രാജിയുടെ മുഖത്ത് നോക്കി ചോദിച്ചപ്പോൾ ഒരു കൊച്ചു കുഞ്ഞിനോട് എന്നപോലെ വാത്സല്യം തോന്നിപ്പോയി രാജിക്ക്…

“” ഇവളെ എങ്ങനെ സ്നേഹിക്കാതിരിക്കും ചന്ദ്രേട്ടൻ…
എന്ന് ചിന്തിച്ചു അത്രയും പാവമാണ് സുന്ദരിയാണ്..

സുഖപ്രസവം നടക്കാനായി രാജിയും പ്രാർത്ഥിച്ചു പക്ഷേ ചന്ദ്രനൊരു കുഞ്ഞിനെ നൽകി അവൾ ഇഹലോകവാസം വെടിയുമ്പോൾ, രാജിയും നെഞ്ചുരുകി കരഞ്ഞു..

കാലങ്ങൾ കടന്നുപോയി.. ഒരിക്കൽപോലും ചന്ദ്രൻ രാജിയെയോ രാജിചന്ദ്രനെയോ കാണാൻ വേണ്ടി ശ്രമിച്ചില്ല ചന്ദ്രന്റെ പിന്നീടുള്ള ജീവിതം മുഴുവൻ ഏക മകൾക്ക് വേണ്ടിയായിരുന്നു ഒരു വിവാഹത്തെ പറ്റി പോലും ചിന്തിക്കാതെ അവൾക്കായി മാത്രം അയാൾ ജീവിച്ചു..

ഒടുവിൽ ഇഷ്ടപ്പെട്ട ആളുമായി അയാളുടെ സമ്മതം പോലും ഇല്ലാതെ ഇറങ്ങിപ്പോയപ്പോൾ അയാൾ തോറ്റു പോയിരുന്നു തന്റെ സ്വന്തം മകളുടെ മുന്നിൽ..

അവൾക്കായി സർവ്വതും ത്യജിച്ച് ജീവിച്ച് തീർത്തനാളുകളെല്ലാം അയാളെ നോക്കി ചിരിച്ചു അയാൾ ഒരു വിഡ്ഢി ആയി…

ഒടുവിൽ ആരൊക്കെയോ മധ്യസ്ഥം പറഞ്ഞ മകളെ വീട്ടിലേക്ക് തന്നെ കൂട്ടിക്കൊണ്ടുവന്നു അവളുടെ മുഖം കടന്നല് കുത്തിയ പോലെ വീണ്ടും കാണപ്പെട്ടു…

ചെക്കന്റെ വീട്ടുകാരിൽ ആർക്കോ ചന്ദ്രനെ നേരത്തെ പരിചയമുണ്ടത്രേ ചന്ദ്രന് ഒരു വേലക്കാരി പെണ്ണുമായി ഉള്ള ബന്ധം അറിയാമായിരുന്നുവത്രേ…

അതറിഞ്ഞതും മകൾ ചന്ദ്രനോട് കയർത്തു…”” അച്ഛൻ കാരണം.. അച്ഛന്റെ ഓരോ സ്വാർത്ഥതകൾ എന്റെ ജീവിതം അസ്വസ്ഥമായേനെ എന്ന് പറഞ്ഞു… അതിന് കുറച്ചുകൂടി ശ്രദ്ധിച്ചു കൂടായിരുന്നോ എന്ന് ചോദിച്ചു…””

ചന്ദ്രന് മകൾ പറഞ്ഞതൊന്നും മനസ്സിലായില്ല… സ്വാർത്ഥതയുടെ ഭാഷ അയാൾക്ക് പരിചയമില്ലാതെ പോയി..

അയാളുടെ ഉള്ളിൽ മുഴുവൻ അവൾക്കായി ജീവിച്ച നഷ്ടപ്പെടുത്തിയ തന്റെ ജീവിതം മാത്രമായിരുന്നു അപ്പോൾ…

എത്രയോ തവണ രാജിയുടെ അവസ്ഥ കണ്ട് തന്റെ ഉള്ള് നോന്തതാണ് അവളെ തന്റെ കൂടെ കൂട്ടാൻ മനസ്സു തുടിച്ചതാണ് പക്ഷേ അപ്പോഴൊക്കെ വിചാരിച്ചു മോൾക്ക് നല്ലൊരു ജീവിതം കിട്ടണം എന്ന്….

തന്റെ പ്രവർത്തി യാതൊരു വിധത്തിലും അവളുടെ ജീവിതത്തെ ബാധിക്കരുത് എന്ന് അതുകൊണ്ട് സ്വയം നിയന്ത്രിച്ചു രാജിയെ കണ്ടില്ലെന്ന് നടിച്ചു..

തനിക്ക് വേണ്ടി മകൾ ഉണ്ടാവും എന്ന് കരുതി അവളാണ് ഇപ്പോൾ സ്വന്തം ഇഷ്ടപ്രകാരം ഒരാളുടെ കൂടെ ഇറങ്ങി പോയത്…

അതുമല്ല തിരികെ വന്ന് തന്റെ പണ്ടത്തെ ഒരു ഇഷ്ടത്തിന്റെ പേരിൽ തന്നെ കുത്തി നോവിക്കുന്നത്…

അവൾക്കറിയില്ലല്ലോ ഈ നെഞ്ചിൽ നിന്ന് എന്ത് പാടുപെട്ടാണ് എല്ലാം മായിച്ചു കളഞ്ഞത് എന്ന്…

എന്നിട്ട് ഇപ്പോ ഞാൻ സ്വാർത്ഥൻ ആണത്രേ… എന്റെ ചെയ്തികൾ സ്വാർത്ഥന്റേതാണത്രേ…

ഇനി ആർക്കുവേണ്ടിയും ഒന്നും നഷ്ടപ്പെടുത്താൻ അയാൾ തയ്യാറല്ലായിരുന്നു ഒരുപാട് വൈകി എന്നും അറിയാം… ഇന്നും അവിടെയൊരുത്തി തന്നെയും ഓർത്ത് നീറി നീറി ഈ ജന്മം മുഴുവൻ

കാത്തിരിക്കുകയാണെന്ന് അറിയാം … ഒരിക്കൽപോലും തിരിച്ചുകിട്ടില്ല എന്ന് അവൾക്ക് ഉറപ്പുണ്ട് എന്നിട്ടും അവൾ തനിക്ക് വേണ്ടി കാത്തിരിക്കുകയാണെന്ന്….

ഓടിവന്നത് അതിനായിരുന്നു അവളുടെ കാത്തിരിപ്പിന് ഒരു വിരാമം ഇടാൻ..
ആരുടെയൊക്കെയോ എന്തിന്റെയൊക്കെയോ പേരിൽ നഷ്ടപ്പെടുത്തിയ തന്റെ ജീവിതം തിരികെ പിടിക്കാൻ..

ഒരു രാത്രി മുഴുവൻ രാജി ഇരുന്ന് ആലോചിച്ചു എന്തുവേണമെന്ന് അവൾക്ക് ഒരു പിടിയും കിട്ടുന്നില്ല ആയിരുന്നു…

അയാളുടെ കൈപിടിച്ച് ജീവിതത്തിലേക്ക് കയറിച്ചെന്നാൽ തന്റെ ജീവിതം സന്തോഷകരമാകും പക്ഷേ അദ്ദേഹത്തിനു പലതരം കുറ്റപ്പെടുത്തലുകൾ അദ്ദേഹം സഹിക്കേണ്ടിവരും…

അദ്ദേഹത്തിന്റെ നല്ല പേരും തന്റെ സ്നേഹവും രണ്ടു തുലാസ് തട്ടിൽ ഇരുന്ന് തൂങ്ങി..

ഒടുവിൽ ഇത്തിരി തൂക്കം കൂടുതൽ തന്റെ സ്നേഹത്തിനാണെന്ന് അവൾ എപ്പോഴോ തിരിച്ചറിഞ്ഞു….

അത് പക്ഷേ വലിയ ഇടത്തേക്ക് ചെന്ന് കയറാനുള്ള പൂതി കൊണ്ടല്ല താനും കൂടി കയ്യൊഴിഞ്ഞ അയാൾ ഒറ്റയ്ക്കാവും എന്ന് പൂർണ ബോധ്യം ഉള്ളതുകൊണ്ടാണ്…

ഭഗവതിയുടെ അമ്പലത്തിന്റെ മുന്നിൽ വച്ച് വാങ്ങുമ്പോൾ സീമന്തരേഖയിൽ ആ കുങ്കുമം പടരുമ്പോൾ…കണ്ണുകൾ ഇറുക്കെ ചിമ്മി അവൾ പ്രാർത്ഥിച്ചിരുന്നു… ഒരിക്കലും സ്വന്തമാവില്ല എന്ന് കരുതിയ തന്റെ പ്രണയത്തെ തന്നോട് ചേർത്തുവച്ചതിന്..

ആ കൈയും പിടിച്ച് ആ പടി കയറുമ്പോൾ, ഒരു നിമിഷം സംശയിച്ചു നിന്നു അവൾ..
അപ്പോൾ അയാളും ആ കൈ മുറുകെ പിടിച്ചിരുന്നു. അയാൾ ഉണ്ടാവും എന്ന് പറയുന്ന പോലെ…

ആ ഉറപ്പിന്റെ മേൽ എല്ലാം നിഷ്മായിരുന്നു എതിർപ്പും കൊണ്ട് വന്നവരെല്ലാം അതെത്ര അടുത്ത ബന്ധുക്കൾ ആണെങ്കിൽ പോലും..

എപ്പോഴോ ഒരു തമാശപോലെ അയാൾ അവളുടെ ചെവിയിൽ പറഞ്ഞിരുന്നു..ഈ ധൈര്യം ഞാൻ മുൻപേ കാണിച്ചിരുന്നെങ്കിൽ…എന്ന്…

“” കാണിച്ചിരുന്നെങ്കിൽ ദേ ഈ മനസ്സിങ്ങനെ കുറച്ചുകാലം എങ്കിലും ഇങ്ങനെ നീറാൻ ഞാൻ വീടില്ലായിരുന്നു…

എന്നുപറഞ്ഞ് അവൾ കുസൃതിയോടെ ചിരിച്ചു…എല്ലാത്തിനും അതിന്റെതായ് സമയമുണ്ട് അല്ലേ….

Leave a Reply

Your email address will not be published. Required fields are marked *