(രചന: ശിവ)
“””നിനക്കൊന്ന് കുളിച്ചു വൃത്തിയായിട്ട് വന്നൂടെ. നാറിയിട്ട് അടുത്ത് കിടക്കാൻ വയ്യ. അടുക്കള പണി കഴിഞ്ഞു ക്ഷീണിച്ചു വന്ന് ഒന്ന് നടു നിവർത്താമെന്ന് കരുതി കുളിക്കാൻ മടിച്ചു കിടന്നതാണ് സീമ.
അപ്പോഴാണ് ഭർത്താവ് വിനയന്റെ ഈ പറച്ചിൽ. അത് കേട്ടപ്പോൾ അവൾക്ക് വല്ലാത്ത സങ്കടം തോന്നി.
“””സ്കൂളിലെയും വീട്ടിലെയും പണിയെടുത്തു ക്ഷീണിച്ചു ഒന്ന് കിടന്നാൽ മതിയെന്ന് കരുതി ഓടി വരുമ്പോഴാണോ വിനയേട്ടാ ഇങ്ങനെ പറയുന്നത്.
“””ഓ… അമ്മാതിരി മല മറിക്കണ എന്ത് പണിയാ ഇവിടെ. ഒന്ന് കുളിച്ചിട്ട് വാടി… നാറീട്ട് കിടക്കാൻ വയ്യ.
“””ഇനി അതായിട്ട് കുറയ്ക്കണ്ട. ദേഷ്യത്തോടെ ഒരു തോർത്തും മാക്സിയുമെടുത്തു സീമ ബാത്റൂമിലേക്ക് പോയി.
മേലൊക്കെ കഴുകി വരുമ്പോൾ സമയം പതിനൊന്ന് കഴിഞ്ഞിരുന്നു. വിനയൻ ഫോണിൽ ഫേസ്ബുക് നോക്കി കിടപ്പുണ്ട്. രാവിലെ അഞ്ചുമണിക്കുള്ള അലാറം ഓഫാക്കി വച്ചിട്ട് ലൈറ്റ് അണച്ച് സീമ കട്ടിലിന് ഓരം പറ്റി കിടന്നു.
“””സീമേ… നീ ഉറങ്ങിയോ?” ലൈറ്റ് ഓഫ് ചെയ്തതും അവളുടെ കാതിനരികിൽ വിനയന്റെ ശബ്ദം കേട്ടു.
“””നല്ല ഉറക്കം വരുന്നുണ്ട്… എന്തേ?”””നിനക്കൊന്ന് എന്നെ കെട്ടിപിടിച്ചു കിടന്നാലെന്താ?”””എനിക്ക് വയ്യ വിനയേട്ടാ… ഒന്ന് ഉറങ്ങിയാ മതി.””””എന്തായാലും കുറച്ചു കഴിഞ്ഞു ഉറങ്ങാം.
വിനയന്റെ കൈകൾ അവളുടെ ശരീരത്തിലൂടെ സഞ്ചരിച്ചു. അയാളുടെ ഉദ്ദേശമെന്തെന്ന് മനസ്സിലായതും സീമയ്ക്ക് ദേഷ്യവും സങ്കടവും ഒരുപോലെ വന്നു.
“””ഓ… ഇതിനാണോ കൊഞ്ചി കൊണ്ട് അടുത്ത് വന്നത്. ഇനി ഇതായിട്ട് കുറയ്ക്കണ്ട.” ഒട്ടും താല്പര്യമില്ലാതെ അവൾ പറഞ്ഞു.
“””നീയിങ്ങനെ മൂഡ് കളയല്ലേ… നിന്റെ മടുപ്പ് ഞാനിപ്പോ മാറ്റി തരാം.വിനയന്റെ ചുണ്ടുകൾ അവളുടെ മുഖത്തും കഴുത്തിലും മാറിലുമൊക്കെ ഒഴുകി നടന്നു. സീമയ്ക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല.
അഞ്ചുമിനിറ്റിനുള്ളിൽ കാര്യം കഴിഞ്ഞു വിനയൻ മാറി കിടന്നു.”””നിനക്കൊന്ന് സഹകരിച്ചാലെന്താ. എന്ത് ചെയ്താലും എത്ര സുഖം തന്നാലും ഇങ്ങനെ ശവം പോലെ കിടന്നോളും.
വിനയന്റെ മുറുമുറുപ്പ് കേട്ടപ്പോൾ സീമയ്ക്ക് ദേഷ്യം വന്നു.”””അഞ്ചുമിനിറ്റ് കൊണ്ട് കാര്യം സാധിച്ചു നിങ്ങൾ നിങ്ങടെ സുഖം തീർത്ത് മാറി കിടന്നിട്ട് എന്നെയെന്തിനാ കുറ്റം പറയുന്നത്.
എനിക്ക് മൂഡ് തോന്നിയില്ലെങ്കിൽ അത് നിങ്ങടെ കഴിവ് കേടാ. നിങ്ങക്ക് പെട്ടെന്ന് എല്ലാം തീർത്ത് കിടന്നാൽ മതിയല്ലോ. എന്റെ വികാരവും വിചാരവും അറിയണ്ട.
അടുക്കളയിലും ഓഫീസിലും കിടന്ന് പണിയെടുത്തു തളർന്ന് വന്നിട്ട് ഇവിടുത്തെ ജോലി മുഴുവനും ഒറ്റയ്ക്ക് ചെയ്യണം. നിങ്ങളും മക്കളും ഒന്ന് തിരിഞ്ഞു നോക്കേമില്ല സഹായിക്കേമില്ല. നടുവൊടിഞ്ഞു കിടക്കാൻ വരുമ്പോ നിങ്ങക്ക് കൂടെ കിടന്ന് തരേണ്ട ജോലിയായി.
സെക്സ് എന്നത് രണ്ടുപേരും ആസ്വദിച്ചു സമയമെടുത്ത് ചെയ്യേണ്ടതാണ്. അതിനുള്ള ക്ഷമ നിങ്ങൾക്കില്ലാത്തപ്പോ ഞാൻ സഹകരിച്ചിട്ട് കാര്യമില്ലല്ലോ.അരിശത്തോടെ പുതപ്പ് തലവഴി മൂടി സീമ കിടന്നു.
ഭാര്യയുടെ മറുപടി കേട്ട് വിനയന്റെ വായടഞ്ഞു പോയി. സംഗതി അവൾ പറയുന്നത് ശരിയാണെങ്കിലും അയാളിലെ പുരുഷന്റെ അഹന്ത അത് സമ്മതിച്ചു കൊടുക്കാൻ കൂട്ടാക്കിയില്ല.
“””ഇങ്ങനെ ചത്തത് പോലെ കിടന്ന് തന്നാൽ എങ്ങനെയാ മനുഷ്യന് എന്തേലും ചെയ്യാൻ തോന്നുന്നത്. അതിന് നീ കൂടെ മനസ്സ് വക്കണം. എന്നാലേ വല്ലതുമൊക്കെ ചെയ്യാനും തോന്നു.
“””നിങ്ങളോട് തർക്കിക്കാൻ ഞാനില്ല. എനിക്കുറങ്ങണം.വിനയന്റെ മുറുമുറുക്കൽ കേട്ടില്ലെന്ന് ഭാവിച്ച് കണ്ണുകളടച്ചു ഉറങ്ങാനായി കിടക്കുമ്പോ സീമ ചില തീരുമാനങ്ങൾ എടുത്തിരുന്നു.
ഹൈകോടതിയിൽ ക്ലാർക്കായ വിനയന്റെയും പ്രൈവറ്റ് സ്കൂളിൽ അദ്ധ്യാപികയായ സീമയുടെയും വിവാഹം കഴിഞ്ഞിട്ട് വർഷം പതിനേഴു കഴിഞ്ഞു.
പതിനാറും പതിനഞ്ചും വയസ്സുള്ള ഒരു മോനും മോളും അവർക്കുണ്ട്.കല്യാണം കഴിഞ്ഞു കുറച്ചു നാൾ കഴിഞ്ഞപ്പോൾ തന്നെ മിക്ക ദമ്പതികൾക്കിടയിൽ സംഭവിക്കുന്നത് പോലെ പുതുമ നഷ്ടപ്പെട്ടൊരു ജീവിതമാണ് അവരുടേത്.
മക്കൾക്കും ഭർത്താവിനും വച്ചുണ്ടാക്കി കൊടുത്ത് വീട് വൃത്തിയാക്കി ജോലിക്കും പോയി എല്ലാം ഒരുപോലെ മാനേജ് ചെയ്യുന്നൊരു സ്ത്രീയാണ് സീമയും. മക്കളോ ഭർത്താവോ ഒരു കൈ സഹായം പോലും ചെയ്യാറില്ല. സ്കൂളിലെയും
വീട്ടിലെയും ജോലി കഴിഞ്ഞു കിടക്കാനായി ഓടി എത്തുന്ന സീമയ്ക്ക് സത്യത്തിൽ സെക്സിനോടൊന്നും ഒരു താല്പര്യവും തോന്നാറില്ല.
ആറുമണിക്ക് ജോലി കഴിഞ്ഞു വീട്ടിലെത്തുന്ന വിനയനും അഞ്ചുമണിക്ക് സ്കൂൾ വിട്ട് വരുന്ന മക്കളും സ്വന്തം വസ്ത്രങ്ങളോ കഴിച്ച പാത്രമോ പോലും കഴുകി വയ്ക്കില്ല. ആരും അവളെ സഹായിക്കേമില്ല ഇരട്ടി പണി കൊടുക്കേം ചെയ്യും.
കുടുംബത്തിനു വേണ്ടി വിശ്രമമില്ലാതെ വണ്ടികാളയെ പോലെ പണിയെടുത്തു സീമ മടുത്തിരുന്നു. പിള്ളേരെ കൊണ്ട് ജോലി ചെയ്യിപ്പിക്കാൻ ശ്രമിച്ചാൽ വിനയൻ ഇടയ്ക്ക് കയറി വഴക്കിട്ട് അത് തടയും.
പഠിക്കാനുള്ള കുട്ടികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നതിനോട് അയാൾ എതിരാണ്. ഭർത്താവിന്റേം കുട്ടികൾടേം കാര്യം നോക്കേണ്ടത് ഭാര്യയുടെ കടമയാണ് എന്നാണ് വിനയന്റെ വാദം.
ജോലി ഭാരം കൂടുതലാണെന്ന് പറഞ്ഞു ഭർത്താവിനോട് സഹായിക്കാൻ പറഞ്ഞാൽ സ്കൂളിൽ ജോലിക്ക് പോകുന്നത് നിർത്തി വീട്ട് കാര്യം നോക്കി വീട്ടിലിരിക്കാൻ പറയും.
ആ അവസ്ഥയെ കുറിച്ച് സീമയ്ക്ക് ചിന്തിക്കാൻ പോലും കഴിയില്ല. തന്റെ സ്വകാര്യ ആവശ്യങ്ങൾക്കും വീട്ടിലേക്ക് കാശയക്കാനും മറ്റും വിനയനോട് കൈനീട്ടാൻ സീമയ്ക്ക് മടിയാണ്.
കാര്യങ്ങൾ ഇങ്ങനെ പോയാൽ ആരോഗ്യം നശിച്ചു ആരും നോക്കാനില്ലാതെ താൻ കിടപ്പിലായി പോകുമെന്ന് സീമയ്ക്ക് തോന്നി.
അതുകൊണ്ട് വീട്ടിലൊരു ശുദ്ധി കലശം ഉടനെ നടത്തണമെന്ന് അവൾ തീരുമാനിച്ചു.
പിറ്റേന്ന് ഉറക്കമുണർന്ന് മുഖം കഴുകി വന്ന അരുണയും കിരണും ഡൈനിങ് ടേബിളിൽ അവർക്കുള്ള പതിവ് കോഫി കാണാതെ അമ്മയെ അന്വേഷിച്ചു അടുക്കളയിലേക്ക് ചെന്നു. അവിടെ സീമ ഉണ്ടായിരുന്നില്ല.
അച്ഛന്റേം അമ്മേടേം അടഞ്ഞു കിടക്കുന്ന മുറി വാതിൽ കണ്ടപ്പോഴാണ് അത്രയും നേരമായിട്ടും അമ്മ എണീറ്റില്ലെന്ന് അവർ തിരിച്ചറിഞ്ഞത്.
ഇരുവരും വാതിലിൽ ഉറക്കെ മുട്ടി അമ്മയെ വിളിച്ചു. ശബ്ദം കേട്ട് ആദ്യം ഉണർന്നത് വിനയനാണ്. എട്ടരയ്ക്ക് എണീറ്റ് കുളിച്ചു സീമ അയൺ ചെയ്തു വച്ചിരിക്കുന്ന ഡ്രെസ്സും ഇട്ട് ആഹാരവും കഴിച്ച് ഓഫീസിൽ പോകുന്നതാണ് അയാളുടെ പതിവ്.
കണ്ണ് തുറന്ന പാടെ ഫോൺ എടുത്തു നോക്കിയപ്പോ സമയം എട്ട് മണി. അരികിൽ ഉറങ്ങുന്ന ഭാര്യയെ കണ്ടതും അവളെന്താ ഈ നേരമായിട്ടും എണീക്കാത്തതെന്ന് അയാൾ ചിന്തിച്ചു.
അപ്പോഴാണ് പുറത്ത് നിന്ന് വീണ്ടും വാതിലിൽ തട്ടുന്ന ശബ്ദം കേട്ടത്. വിനയൻ എഴുന്നേറ്റ് ചെന്ന് വാതിൽ തുറന്നു നോക്കി.
“”” അച്ഛാ… അമ്മ എന്താ ഇന്ന് ഇത്രയും നേരമായിട്ടും എഴുന്നേൽക്കാത്തത്. ഞങ്ങൾക്ക് സ്കൂളിൽ പോണ്ടേ. യൂണിഫോം അയൺ ചെയ്തിട്ടില്ല ഫുഡ് ഉണ്ടാക്കിയിട്ടില്ല. അമ്മ ഇങ്ങനെ കിടക്കുന്ന പതിവ് ഇല്ലല്ലോ.
അരുണയുടെ ചോദ്യമാണ്.”””സീമേ… നീ എണീക്കുന്നില്ലേ. പിള്ളേർക്ക് സ്കൂളിൽ പോകണ്ടേ. എനിക്ക് ഓഫീസിൽ പോണ്ടേ. നീ ഇങ്ങനെ ഇവിടെ കിടന്നാൽ ആരാ ആഹാരം ഉണ്ടാക്കുന്നത് ആരാ ഡ്രസ്സ് അയൺ ചെയ്യുന്നത്. ഇപ്പോത്തന്നെ സമയം എട്ട് മണി ആയി.
വേഗം എഴുന്നേറ്റ് പോകാൻ നോക്ക്. ആഹാരം ഒന്നും ഉണ്ടാക്കിയില്ലെങ്കിലും വേണ്ടില്ല. അതിനുള്ള സമയം ഒന്നും ഇല്ലല്ലോ. അതുകൊണ്ട് ഇന്ന് ഞങ്ങൾ പുറത്തുനിന്ന് കഴിച്ചോളാം. പിള്ളാർക്ക് യൂണിഫോം തേച്ചുകൊടുക്ക് എന്നിട്ട് എനിക്ക് ഇടാനുള്ള ഡ്രസ്സും എടുത്തു വെക്ക്.
സീമയെ കുലുക്കി വിളിച്ചുകൊണ്ട് വിനയൻ പറഞ്ഞു.””” എനിക്കിന്ന് നല്ല സുഖമില്ല. അതുകൊണ്ട് സ്കൂളിലും പോകുന്നില്ല ലീവാണ്. അൽപനേരം കൂടി ഒന്ന് കിടക്കട്ടെ.
“””അങ്ങനെ പറഞ്ഞാൽ എങ്ങനെ ശരിയാവും. നീ വേഗം എണീറ്റേ.ഭാര്യയുടെ സംസാരം കേട്ട് വിനയന് ദേഷ്യം വന്നു.
“”” അമ്മയിങ്ങനെ കിടക്കാതെ എഴുന്നേറ്റ് വന്ന് ഒരു കോഫി ഉണ്ടാക്കി താ. ഞങ്ങൾ കുളിച്ചു വരുമ്പോഴേക്കും അമ്മ യൂണിഫോം തേച്ച് വെക്ക്. ഞങ്ങൾക്ക് സ്കൂളിൽ പോകാനുള്ളതാ.
തനിക്ക് സുഖമില്ലെന്ന് കേട്ടിട്ടും എങ്ങനെയുണ്ടെന്ന് എന്തുപറ്റിയെന്ന് പോലും ചോദിക്കാതെയുള്ള മക്കളുടെയും ഭർത്താവിന്റെയും സംസാരം കേട്ട് സീമയ്ക്ക് ഉള്ളിൽ സങ്കടം തോന്നി.
“”” അവരവർക്ക് വേണ്ടത് എന്താണെന്ന് വെച്ചാൽ അവരവർ തന്നെ ചെയ്തോ. ഇനിമുതൽ നിങ്ങളുടെ ഒന്നും ജോലി ചെയ്യാൻ എന്നെ ആരും പ്രതീക്ഷിക്കേണ്ട.
അറുത്തു മുറിച്ചുള്ള സീമയുടെ സംസാരം മൂവരെയും ചൊടിപ്പിച്ചു. വിനയനും മക്കളും കൂടി അവളുടെ ചുറ്റിനും നിന്ന് സീമയെ വഴക്കു പറയാൻ തുടങ്ങി. എല്ലാവർക്കും അവരവരുടെ കാര്യം നടക്കാൻ താൻ വേണമെന്ന് സീമയ്ക്ക് മനസ്സിലായി.
ഭർത്താവിന്റെയും മക്കളുടെയും വാക്കുകൾക്ക് ചെവി കൊടുക്കാതെ സീമ തലവഴി മൂടിപ്പുതച്ച് കിടന്നു.
തങ്ങൾ എന്തൊക്കെ പറഞ്ഞിട്ടും എഴുന്നേറ്റ് വരാതെ കിടക്കുന്ന അവളെ കണ്ട് വിനയൻ കോപത്തോടെ തോർത്തും എടുത്ത് ബാത്റൂമിലേക്ക് പോയി. അമ്മയോട് ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് മനസ്സിലായ അരുണയും കിരണം വേഗം സ്കൂളിലേക്ക് പോകാനായി തയ്യാറാവാൻ തുടങ്ങി.
അന്ന് പതിവിനു വിപരീതമായി വിനയനും പിള്ളേരും അവരുടെ വസ്ത്രങ്ങൾ അവർ തന്നെ അയൺ ചെയ്തു. സ്കൂളിലേക്ക് പോകുന്നതിനു മുമ്പ് വിനയാനാണ് കുട്ടികൾക്കുള്ള കോഫി ഉണ്ടാക്കി കൊടുത്തത്.
അന്ന് വീട്ടിൽ ബ്രേക്ക്ഫാസ്റ്റ് ഒന്നും ഉണ്ടാകാത്തത് കൊണ്ട് കുട്ടികളെയും കൂട്ടി ഹോട്ടലിൽ പോയി അവർക്ക് ഭക്ഷണം വാങ്ങി നൽകിയശേഷം അവരെ സ്കൂളിൽ ഇറക്കിയിട്ട് വിനയൻ കോടതിയിലേക്ക് പോയി.
എല്ലാവരും പോയ ശേഷം സീമ തനിക്ക് വേണ്ട ഭക്ഷണം മാത്രം ഉണ്ടാക്കി കഴിച്ചു. അന്നത്തെ ദിവസം മുഴുവനും ഒരു ജോലിയും ചെയ്യാതെ അവൾ റസ്റ്റ് എടുത്തു.
അടുത്തടുത്തുള്ള രണ്ട് ദിവസവും അത് തന്നെ ആവർത്തിച്ചപ്പോൾ വിനയനും മക്കൾക്കും ദേഷ്യം വന്ന് തുടങ്ങി.
“””നീയിത് എന്ത് ഭാവിച്ചാ സീമേ.വൈകുന്നേരം ജോലി കഴിഞ്ഞു വന്ന വിനയൻ ഹാളിൽ ഇരുന്ന് ടിവി കണ്ടുകൊണ്ടിരുന്ന സീമയോട് ദേഷ്യപ്പെട്ടു.
“”” ഞങ്ങൾക്കും അമ്മയോട് അത് തന്നെ ചോദിക്കാനുള്ളത്. അമ്മ ഇത് എന്ത് ഭാവിച്ചാ ആരോടുള്ള ദേഷ്യമാണ് ഞങ്ങളോട് തീർക്കുന്നത്. രണ്ടുദിവസമായി ഞങ്ങളുടെ ഒരു കാര്യവും അമ്മ ശ്രദ്ധിക്കാറില്ല.
അരുണയും കിരണും ഒരേ സ്വരത്തിലത് പറഞ്ഞപ്പോൾ സീമ അവരെ പുച്ഛത്തോടെ ഒന്ന് നോക്കി.
“””ഇനി മുതൽ ഞാൻ ഇങ്ങനെയാണ്. എന്നെ സഹായിച്ച് ഞാൻ പറയുന്നത് ചെയ്ത് സഹകരിച്ചാൽ എല്ലാവർക്കും കൊള്ളാം. അല്ലെങ്കിൽ ഞാനെന്റെ കാര്യം മാത്രം നോക്കി ജീവിക്കും. അച്ഛനും മക്കളും തോന്നിയ പോലെ നടന്നോ. എനിക്ക് എന്റെ ആരോഗ്യം കൂടെ ശ്രദ്ധിക്കണം. നിങ്ങൾക്ക് വേണ്ടി വണ്ടിക്കാളയെ പോലെ പണിയെടുക്കാൻ എനിക്ക് പറ്റില്ല.
“”” നിന്റെ പ്രശ്നമെന്താണ് സീമേ?””” അമ്മ ഇത് എന്തൊക്കെയാ വിളിച്ചു പറയുന്നത് ഞങ്ങൾക്കൊന്നും മനസ്സിലാവുന്നില്ല.””” വ്യക്തമായി പറയാം കേട്ടോ.
ഇനിമുതൽ ഈ വീട്ടിൽ എല്ലാവരും സ്വന്തം കാര്യം സ്വയം ചെയ്യാൻ പഠിക്കണം. എനിക്ക് നിങ്ങളുടെ പിന്നാലെ നടന്ന ഓരോന്നും ചെയ്യാൻ പറ്റില്ല. അതുപോലെ രാവിലെ വിനയേട്ടനും എഴുന്നേറ്റ് അടുക്കളയിൽ എന്നെ സഹായിച്ച നിങ്ങൾക്ക് എല്ലാവർക്കും വീട്ടിൽ നിന്ന് തന്നെ ആഹാരം കഴിക്കാം.
അതുപോലെ അവനവന്റെ വസ്ത്രങ്ങൾ സ്വയം കഴുകാനും ഇസ്തിരിയിടാനും പഠിക്കണം. ഞാനും പുറത്തുപോയി ജോലി ചെയ്യുന്നതാണ് എനിക്ക് നിങ്ങളുടെ പിറകെ നിങ്ങളുടെ കാര്യങ്ങൾ നോക്കി നടക്കാൻ നേരമില്ല. എനിക്കൊന്ന് വയ്യെങ്കിൽ പോലും ഈ വീട്ടിൽ ഒരു മനുഷ്യനും തിരിഞ്ഞു നോക്കാറില്ല. ഇങ്ങോട്ട് ഇല്ലാത്ത സ്നേഹം ഭർത്താവായാലും മക്കളായാലും അങ്ങോട്ട് കാണിക്കേണ്ട ഒരു ആവശ്യവുമില്ല.
ഇനിമുതൽ ഞാൻ ഇങ്ങനെ തന്നെയായിരിക്കും. നിങ്ങൾക്ക് അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നില്ലെങ്കിൽ ഇവിടെ ഒരു ജോലിക്കാരിയെ വെക്കാം. ഞാനെന്റെ വീട്ടിലേക്ക് തന്നെ പൊയ്ക്കോളാം അതാവുമ്പോൾ എനിക്ക് ഇതിനെക്കാട്ടി സമാധാനം ഉണ്ട്. പിന്നെ എന്റെ വീട്ടിലേക്ക് പോയാലും എനിക്കൊരു ജോലി ഉള്ളതുകൊണ്ട് അവർക്ക് ഞാനൊരു ബാധ്യതയാവില്ല എന്നുള്ള ഉറപ്പുണ്ട്.
കാര്യങ്ങൾ എല്ലാവർക്കും വ്യക്തമായെന്ന് വിചാരിക്കുന്നു. ഇനി എനിക്കൊന്നും പറയാനില്ല ഇനി നിങ്ങൾക്ക് നിങ്ങളുടെ ഇഷ്ടം പോലെ തന്നെ ആവാം. ഞാൻ പറഞ്ഞതൊക്കെ സമ്മതമാണെങ്കിൽ നാളെ മുതൽ ഇവിടെ എല്ലാ കാര്യവും കൃത്യമായി നടക്കും. എന്നെ സഹായിക്കാൻ നിങ്ങളും ഒപ്പം ഉണ്ടാവണം.
സീമയുടെ സംസാരത്തിൽ നിന്ന് അവൾ കാര്യങ്ങൾ ഗൗരവമായി തന്നെ പറഞ്ഞതാണെന്ന് എല്ലാവർക്കും മനസ്സിലായി. അമ്മയില്ലെങ്കിൽ ആ വീട്ടിലെ കാര്യങ്ങൾ താളം തെറ്റുമെന്നും ഭാര്യയില്ലെങ്കിൽ ആ വീട്ടിലെ ഒരു കാര്യവും കറക്റ്റ് ആയി നടക്കില്ലെന്ന് വിനയനും ആ മൂന്നു ദിവസം കൊണ്ട് തന്നെ ബോധ്യമായിരുന്നു. അതുകൊണ്ട് സീമയോട് ഒരു തർക്കത്തിന് മുതിരാതെ വിനയനും മക്കളും അവൾ പറഞ്ഞത് അനുസരിച്ചു.
ഭർത്താവിനും മക്കൾക്കും വേണ്ടി വണ്ടിക്കാളയെ പോലെ പണിയെടുത്ത് സ്വന്തം ആരോഗ്യം കളഞ്ഞു കുളിച്ചാൽ ഒന്ന് വയ്യാതായാലും ആരും തിരിഞ്ഞു നോക്കില്ലെന്ന് സീമയ്ക്ക് ബോധ്യമായത് കൊണ്ട് അവൾ വിവേകത്തോടെ ചിന്തിച്ചു പെരുമാറി.
ആദ്യമൊക്കെ വിനയനും മക്കൾക്കും പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുണ്ടായിരുന്നുവെങ്കിലും എല്ലാ കാര്യവുമായി പൊരുത്തപ്പെടാൻ തുടങ്ങി. തങ്ങളുടെ അമ്മ ആ വീട്ടിൽ കിടന്ന് കഷ്ടപ്പെട്ടിരുന്നത് വൈകിയാണെങ്കിലും മക്കൾ തിരിച്ചറിഞ്ഞു. വിനയനും മെല്ലെ മെല്ലെ ഭാര്യയെ മനസ്സിലാക്കി തുടങ്ങിയിരുന്നു. ഇപ്പോൾ വലിയ കുഴപ്പമില്ലാതെ ജീവിതം മുന്നോട്ട് പോകുന്നത് കണ്ടു സീമയും സമാധാനിച്ചു.