(രചന: J. K)
വിവാഹം ഉറപ്പിച്ചിട്ട് ഒരു മാസമായി പക്ഷേ തങ്ങൾ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല ഫോണിലൂടെ അല്ലാതെ….
ഏറെ സങ്കല്പങ്ങൾ ഉള്ള ഒരു വ്യക്തിയായിരുന്നു വിപിൻ തന്റെ ഭാര്യ ആകാൻ പോകുന്ന കുട്ടിയെ കുറിച്ച് അയാൾക്ക് വ്യക്തമായ ധാരണകൾ ഉണ്ടായിരുന്നു
നല്ല നിറമുള്ള മുടിയുള്ള സുന്ദരിയായ ഒരു പെണ്ണ് വേണം എന്ന് ഏതൊരു ആണിനേയും പോലെ അയാളും മോഹിച്ചു… പക്ഷേ ഇത് അല്പം കൂടുതൽ ആയിരുന്നു എന്ന് മാത്രം…..
പെണ്ണു കാണാൻ പോയതും ഉറപ്പിച്ചതും എല്ലാം വിപിൻന്റെ അളിയനും പെങ്ങളും കൂടിയാണ്.. അവർക്ക് ഇഷ്ടമായി നല്ല കുട്ടിയാണ് എന്ന് പറഞ്ഞു… വിപിനും ആ കുട്ടിയും തമ്മിൽ വീഡിയോ കോൾ ചെയ്തു… ചിഞ്ചു””””
എന്നായിരുന്നു അവളുടെ പേര്….
ഡിഗ്രിയും ബിഎഡ് കഴിഞ്ഞ് പിജിക്ക് പഠിക്കുന്ന ഒരു കുട്ടി….ഈ പട്ടി കാട്ടിലേക്ക് വീഡിയോ കോൾ വിളിച്ചിട്ട് ക്ലിയർ ആകുന്നില്ല എന്ന് വിപിൻ പറഞ്ഞിരുന്നു നേരിട്ട് വരുമ്പോൾ കാണാം എന്ന് പറഞ്ഞു ചിഞ്ചു സമാധാനിപ്പിച്ചു…..
അങ്ങനെ കല്യാണത്തിന് ഒരാഴ്ച മുൻപ് എത്തിയിട്ടുണ്ട്.. ഒന്ന് കാണാനാണ് അമ്പലത്തിൽ വരുമോ എന്ന് ചോദിച്ചപ്പോൾ വരാമെന്ന് പറഞ്ഞു പിറ്റേദിവസം തന്നെ രാവിലെ അമ്പലത്തിലേക്ക് നടന്നു…
അമ്പലത്തിൽ എത്തിയതും വിപിൻ അവിടെ നിൽക്കുന്നത് കണ്ടു അങ്ങോട്ട് ചെന്നു ചിഞ്ചു….“”താനാണോ ചിഞ്ചു “””
എന്ന് ചോദിച്ചപ്പോൾ അതെ എന്ന് പറഞ്ഞു ആ മുഖം വല്ലാതെ ആകുന്നതും മങ്ങുന്നതും അറിഞ്ഞു….. എന്താണ് ഉണ്ടായത് എന്ന് പോലും ചിഞ്ചുവിന് മനസ്സിലായില്ല….വേഗം പോട്ടെ എന്ന് പറഞ്ഞ് അവിടെ നിന്നും അയാൾ പോയി…..
അയാൾ വീട്ടിൽ എത്തിയതും വലിയ ബഹളം ആയിരുന്നു…. നിറം കുറവുള്ള പല്ലു പൊന്തി പെണ്ണിനെ മാത്രമേ നിങ്ങൾക്ക് എനിക്കായി കണ്ടുപിടിക്കാൻ കഴിഞ്ഞുള്ളൂ എന്ന് ചോദിച്ചു…..
അയാൾ ഉദ്ദേശിച്ചിരുന്ന രീതിയിലുള്ള ഒരു പെണ്ണ് ആയിരുന്നില്ല അത്… വീഡിയോ കോൾ വിളിച്ചപ്പോൾ അതിൽ അത്ര ക്ലിയർ അല്ലാത്തതുകൊണ്ട് ഒന്നും ശ്രദ്ധിക്കാൻ പറ്റിയില്ല….
അളിയനും പെങ്ങളും ഒക്കെ കണ്ടിട്ട് ഇഷ്ടപ്പെട്ടു എന്നു പറഞ്ഞതുകൊണ്ട് മാത്രമാണ് അയാൾ നിന്നത്…
ഒരു ഫോട്ടോയും കാണിച്ചു…. ആ ഫോട്ടോയിൽ അവൾ സുന്ദരിയായിരുന്നു എന്തൊക്കെയോ ഫോട്ടോഷോപ്പ് ചെയ്ത ഒരു ഫോട്ടോയാണ് അത് എന്ന് തോന്നുന്നു…. എല്ലാവരോടും ദേഷ്യപ്പെട്ടു…
എല്ലാവരും ആവുന്നതും അയാളെ അനുനയിപ്പിക്കാൻ ശ്രമിച്ചു പക്ഷേ യാതൊരു പ്രയോജനവും ഉണ്ടായിരുന്നില്ല അയാൾ പൊട്ടിത്തെറിച്ചു അവരെയെല്ലാം ചീത്തവിളിച്ചു…
കല്യാണത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തനിക്ക് ഇനി ഒന്നും ചെയ്യാൻ കഴിയില്ല എന്ന് അയാൾക്ക് ബോധ്യമുണ്ടായിരുന്നു ആളുകളെ ക്ഷണിച്ചു എല്ലാത്തിനും ഓർഡർ കൊടുത്തു പൈസയും….
നിന്നനിൽപ്പിൽ ഭൂമി പിളർന്ന് അതിനുള്ളിലേക്ക് ഇറങ്ങി പോയിരുന്നെങ്കിൽ എന്ന് അയാൾ ആശിച്ചു ഇത്തരം ഒരു പെണ്ണിനെ കിട്ടുന്നതിനേക്കാൾ നല്ലത് മരിക്കുന്നതാണ് എന്ന് പോലും തോന്നിപ്പോയി….
വേറെ മാർഗമില്ലാതെ വരന്റെ കുപ്പായം എടുത്തു ഇടേണ്ടി വന്നു അയാൾക്ക്….
അവളുടെ മുഖത്തേക്ക് പോലും ഒന്നും നോക്കിയില്ല…. താലികെട്ട് നടന്നു…
അന്ന് അമ്പലത്തിൽ വന്നു പോയതിനു ശേഷം എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് എന്ന് ചിഞ്ചുവിന് മനസ്സിലായിട്ടുണ്ടായിരുന്നു പക്ഷേ ഇത്രത്തോളം രൂക്ഷമാണ് പ്രശ്നങ്ങളെന്ന് അവൾക്കു ബോധ്യമുണ്ടായിരുന്നില്ല….
വിപിൻറെ വീട്ടിലേക്ക് ചിഞ്ചു വലതു കാലെടുത്തുവച്ച കയറി എല്ലാവരുടെയും മുഖത്ത് ഒരു ടെൻഷൻ ഉള്ള പോലെ അവൾക്ക് തോന്നിയിരുന്നു….
തന്റെ വെറും തോന്നലാ എന്ന് കരുതി അവൾ അത് വിട്ടു…. പക്ഷേ വിപിനെ പിന്നെ അവിടെയൊന്നും കാണുന്നുണ്ടായിരുന്നില്ല അവളുടെ ബന്ധുക്കൾ അങ്ങോട്ട് വന്നപ്പോൾ അന്വേഷിച്ചിരുന്നു അയാളെ….
അവർ എവിടെയോ പോയി അത്യാവശ്യമായി എന്ന് പറഞ്ഞ് അവരെ അയാളുടെ അമ്മയും പെങ്ങളും അളിയനും ചേർന്നു സമാധാനിപ്പിച്ചു… പക്ഷേ എല്ലാവരുടെയും മുഖത്ത് ഒരു തൃപ്തി കുറവുണ്ടായിരുന്നു….
കല്യാണ ദിവസം വൈകിട്ട് പെണ്ണിന്റെ വീട്ടിൽ നിന്ന് ആളുകൾ വരുമ്പോൾ ചെക്കൻ എങ്ങോട്ടോ പോവുക എന്നത് അവർക്കൊന്നും ഉൾക്കൊള്ളാനായില്ല…..
എങ്കിലും മുഖം കറുത്തു ഒന്നും പറയാതെ അവരെല്ലാം അവിടെനിന്നും ഇറങ്ങി….ചിഞ്ചുവിന് ബോധ്യപ്പെട്ടിരുന്നു എന്തോ പ്രശ്നം ഉണ്ട് എന്ന്,… വിപിൻ അന്ന് രാത്രി വീട്ടിലേക്ക് തിരിച്ചു വന്നില്ല…. പിറ്റേ ദിവസം അമ്മയോട് അവൾ ചോദിച്ചു എന്താണ് പ്രശ്നം എന്ന് അവർ ഒന്നും വിട്ടു പറഞ്ഞില്ല….
കുറച്ചു കഴിഞ്ഞപ്പോൾ അയാൾ വീട്ടിലെത്തി നേരിട്ടുതന്നെ ചോദിച്ചു എന്താണ് പ്രശ്നം എന്ന് അവളുടെ സഹികെട്ടിരുന്നു….
യാതൊരു മടിയും കൂടാതെ തന്നെ പറഞ്ഞു നീയാണ് അയാളുടെ പ്രശ്നം എന്ന് ഉണ്ടായത് മുഴുവൻ അയാൾ പറഞ്ഞു കൊടുത്തു…..
ഉദ്ദേശിച്ചിരുന്ന തരത്തിലുള്ള ഒരു പെൺകുട്ടി അല്ല താനെന്നും…
തകർന്നു പോയിരുന്നു അവൾ….എന്തുചെയ്യണമെന്നറിയാതെ തളർന്നിരുന്നു കുറച്ചുനേരം..
പിന്നെ അവൾക്ക് ഒരു ധൈര്യം കെട്ടി സ്വന്തം വീട്ടിലേക്ക് വിളിച്ചു അവൾ എല്ലാം പറഞ്ഞു അവർക്ക് ദേഷ്യം വന്നിരുന്നു… അവിടെനിന്ന് ആങ്ങള വന്നപ്പോൾ അവരുടെ കൂടെ പോയി…
ഇതിനിടയിൽ വിപിനെ അവരുടെ വീട്ടുകാർ ബ്രെയിൻ വാഷ് ചെയ്തിരുന്നു….. അവൾ നന്നായി പഠിക്കുന്ന കുട്ടി ആണെന്ന്….. ഭംഗി ഒരു കാര്യമല്ല ജീവിതത്തിൽ എന്നും ഒക്കെ…..
ആരുടെയൊക്കെയോ വാക്ക് കേട്ട് ഒടുവിൽ അവൻ മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു അവളെ ഒന്ന് കാണാൻ പോകാമെന്ന്…….
അവിടെ എത്തിയപ്പോഴും അയാളുടെ മുഖം മ്ലാനം ആയിരുന്നു… എല്ലാ പ്രശ്നങ്ങളും തീർന്നു ഇനി ചിഞ്ചു വിനോട് തിരികെ വരണമെന്നും അവർ ആവശ്യപ്പെട്ടു….
ചിഞ്ചു വിനു പക്ഷേ അത് സമ്മതമായിരുന്നില്ല… തനിക്ക് വരാൻ കഴിയില്ല എന്ന് അവൾ അവരുടെ മുഖത്ത് നോക്കി തന്നെ പറഞ്ഞു
കാരണം ദുബായിൽ വരുന്നതിനു മുമ്പ് തന്നെ അവളുമായി നല്ലൊരു സുഹൃദ്ബന്ധം ഫോണിലൂടെ ഉണ്ടായിരുന്നു….
പക്ഷേ അതൊക്കെ മറന്നു തന്നെ കണ്ടപ്പോൾ…. അത്രയും താഴ്ന്ന രീതിയിൽ തന്നോട് പെരുമാറി.. മാനസികമായി തകർത്തു…
കാടൻ മാരെ പോലെ ഭംഗിക്ക് മാത്രം പ്രാധാന്യം നൽകുന്ന അയാളെ തീർത്തു പോയിരുന്നു അവൾ , എല്ലാവരും ജീവിതകാലം മുഴുവൻ ഓർത്തുവയ്ക്കുന്ന തന്റെ കല്യാണം പോലും അയാൾ അസ്വസ്ഥമാക്കി..
ഇപ്പോഴും വന്നത് സ്വന്തം തീരുമാനപ്രകാരം അല്ല ആരുടെയോ വാക്ക് കേട്ടാണ് അങ്ങനെ ഒരാളുമായി ഒത്തു പോകാൻ കഴിയില്ല എന്ന് തന്നെ ചിഞ്ചു തീർത്തുപറഞ്ഞു…..
പിന്നെയും ആരൊക്കെയോ അവരോട് സംസാരിച്ചു ചിഞ്ചു അവളുടെ ഒറ്റ തീരുമാനത്തിൽ നിന്നു…
തന്റെ പഠനം മുന്നോട്ടു കൊണ്ടുപോയാൽ തനിക്ക് സ്വന്തം കാലിൽ നിൽക്കാം എന്ന ധൈര്യം മാത്രമായിരുന്നു അവളുടെ കയ്യിൽ ഉണ്ടായിരുന്നത്..
അല്ലെങ്കിൽ താൻ സ്വയം നഷ്ടപ്പെടുത്തി ഇയാളുടെ കൂടെ കഴിയേണ്ടിവരും…. അതിലും ഭേദം മരണമാണ് എന്ന് അവർ ഉറപ്പിച്ചു…
വീട്ടുകാരും കൂടി കൂട്ടു നിന്നപ്പോൾ അവൾക്ക് പിന്നെ ഒന്നും ചിന്തിക്കാൻ ഉണ്ടായിരുന്നില്ല….
പിജി നല്ലനിലയിൽ പാസായി നല്ലൊരു ജോലി നേടിയെടുത്തു…. ഇനിയൊരു വിവാഹം വേണം… ഭംഗി കണ്ടല്ല തന്റെ മനസ്സ് കണ്ട് വരുന്ന ഒരാളോത്ത്…
ചിലതൊക്കെ നഷ്ടം ആവുന്നതാണ് നല്ലത് ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും എന്നു പറഞ്ഞതുപോലെ കൂട്ടിച്ചേർത്ത് പ്രയോജനമില്ലാത്തവയൊക്കെയും……