ഒരിക്കലും താനാ ബുദ്ധി വളർച്ചയില്ലാത്ത ചെക്കനെ കെട്ടാൻ തയ്യാറായിരുന്നില്ല… അച്ഛനോടും അമ്മയോടും ഞാൻ അത് പറഞ്ഞു… പക്ഷേ അത് അച്ഛനും അമ്മയ്ക്കും സ്വീകാര്യവും ആയിരുന്നില്ല

(രചന: J. K)

” ദേ എരണം കെട്ടവളെ മുഖത്തേക്ക് നോക്കി ഒന്ന് അങ്ങോട്ട് പൊട്ടിക്കും ഞാൻ… “”

അമ്മ അങ്ങനെ പറഞ്ഞതും ദേഷ്യം വന്നിരുന്നു ദേവുവിന്.. രണ്ടുദിവസം മുമ്പാണ് ബ്രോക്കർ ഇങ്ങോട്ടേക്ക് വന്നത് അയാൾ പറഞ്ഞിരുന്നു ചിറ്റാരത്തെ ഇളയ പയ്യന് വേണ്ടി വിവാഹം ആലോചിക്കുന്നുണ്ട് നമ്മുടെ ദേവുവിനെ പറഞ്ഞു കൊടുക്കട്ടെ എന്ന്…

ചിറ്റാരത്തെ എന്ന് കേട്ടപ്പോൾ തെളിഞ്ഞതാണ് അച്ഛനെയും അമ്മയുടെയും കണ്ണ് തള്ളി കാരണം ഇട്ടുമൂടാൻ സ്വത്തുണ്ട് ആ തറവാട്ടിൽ..പക്ഷേ എന്ത് ചെയ്യാൻ ഇളയ മകന് ബുദ്ധി വളർച്ചയില്ലായിരുന്നു..

ആ ചെറുക്കന് വേണ്ടിയാണ് ഇപ്പോൾ പെണ്ണ് അന്വേഷിക്കുന്നത്.. ഒരു പെണ്ണിന്റെ തലയിൽ കെട്ടിവച്ച് കൊടുത്താൽ പിന്നെ അയാളുടെ കാര്യങ്ങൾ എല്ലാം അവർക്ക് നോക്കേണ്ടല്ലോ ആ പെണ്ണ് നോക്കിക്കോളുമല്ലോ എന്ന് കരുതി കാണും..

അതിനുവേണ്ടിയിട്ടാണ് ഇപ്പോൾ ഇങ്ങോട്ട് എഴുന്നള്ളിയിരിക്കുന്നത് അച്ഛനും അമ്മയും സമ്മതമാണെന്ന് അറിയിച്ചു…

അല്ലെങ്കിലും സ്വന്തം വീടിന്റെ അടുത്തുള്ള ഭാര്യ മരിച്ച ഒരാൾക്ക് കല്യാണം കഴിച്ചു കൊടുക്കാൻ ചോദിച്ചപ്പോൾ അതിനുപോലും സമ്മതമാണ് എന്ന് പറഞ്ഞ് നിന്നിരുന്നവർക്ക് വലിയവീട്ടിൽ നിന്ന് ഒരു ആലോചന വന്നാൽ പിന്നെ രണ്ടാമത് ചിന്തിക്കേണ്ട കാര്യമില്ലല്ലോ…

പക്ഷേ ബ്രോക്കറാണ് പറഞ്ഞത് ആ കുട്ടിയുടെ സമ്മതം കൂടി ചോദിക്കണം എന്ന് അവർ പ്രത്യേകം പറഞ്ഞിട്ടുണ്ട് എന്ന്..

അവൾക്ക് സമ്മതക്കുറവ് ഒന്നുമില്ല എന്ന് അമ്മയാണ് പറഞ്ഞത് താൻ എന്തെങ്കിലും പറയുന്നതിനു മുമ്പ് തന്നെ….

ഒരിക്കലും താനാ ബുദ്ധി വളർച്ചയില്ലാത്ത ചെക്കനെ കെട്ടാൻ തയ്യാറായിരുന്നില്ല… അച്ഛനോടും അമ്മയോടും ഞാൻ അത് പറഞ്ഞു…

പക്ഷേ അത് അച്ഛനും അമ്മയ്ക്കും സ്വീകാര്യവും ആയിരുന്നില്ല കാരണം തന്റെ താഴെയുള്ള മൂന്ന് പെൺകുട്ടികൾ ഈ ഒരു വിവാഹത്തിലൂടെ രക്ഷപ്പെട്ടു പോകും എന്നായിരുന്നു അവരുടെ പക്ഷം..

അതിനുവേണ്ടി ഞാൻ ബലിയാട് ആവണോ എന്ന് ചോദിച്ചപ്പോൾ അമ്മ പറഞ്ഞ മറുപടി ഇതായിരുന്നു സ്വന്തം കൂടെപ്പിറപ്പുകൾക്ക് വേണ്ടി ജീവിതത്തിൽ ഒന്ന് കണ്ണടച്ചാലും ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്ന്…

ആകെ തകർന്നുപോയി ഒരിക്കലും അമ്മയിൽ നിന്ന് ഞാൻ ഇങ്ങനെ ഒരു മറുപടി പ്രതീക്ഷിച്ചിരുന്നില്ല പകരം എന്നെ ചേർത്ത് പിടിക്കും എന്നാണ് കരുതിയിരുന്നത്..

ഇങ്ങനെയും ഉണ്ടോ അമ്മമാരും അച്ഛന്മാരും എല്ലാവരും സ്വാർത്ഥൻ മാരാണോ മറ്റു മക്കൾ നേരെയാവാൻ വേണ്ടി ഒരു മകളുടെ ജീവിതം ബലി നൽകിയാലും കുഴപ്പമില്ല അങ്ങനെയാണോ എല്ലാവരും ചിന്തിക്കുക..

അവൾക്ക് ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല ആയിരുന്നു വിവാഹം ഉറപ്പിച്ചു അവളുടെ സമ്മതം പോലും ചോദിക്കാതെ ചിറ്റാരത്തു നിന്ന് പൊന്നും പണവും യഥേഷ്ടം ഇങ്ങോട്ടേക്ക് എത്തി. അച്ഛനും അമ്മയ്ക്കും അത് മതിയായിരുന്നു അവർ വളരെ സന്തോഷവാന്മാരായിരുന്നു…

പക്ഷേ എല്ലാ ആഘോഷങ്ങളും കണ്ട് ഒരാൾ മാത്രം ഉരുകി തീർന്നു..
“”ദേവു…

വീടിനടുത്തുള്ള ആ ഭാര്യ മരിച്ചയാൾ ഒരു ദിവസം കാണാൻ വന്നിരുന്നു.. അയാൾക്ക് ഒരുപാട് ഇഷ്ടമാണ് കൂടെ ചെല്ലാമോ എന്ന് ചോദിച്ചു..
അതിനും ഭയമായിരുന്നു… വരില്ല എന്ന് പറഞ്ഞു അയാളെ മടക്കി..

അവൾക്ക് വേറെ നിവൃത്തിയില്ലായിരുന്നു ഈ വിവാഹത്തിന് സമ്മതിക്കുകയല്ലാതെ അങ്ങനെ വിവാഹം കഴിഞ്ഞു.. എല്ലാവരുടെയും അടക്കിപ്പറച്ചിലും, പരിഹസിച്ചുള്ള ചിരിയും കേട്ടില്ല എന്ന് നടിച്ചു..

പണത്തിന് ആർത്തിപ്പിടിച്ച് ബുദ്ധിവളർച്ചയില്ലാത്ത ചെക്കനെങ്കില്‍ ആ ചെക്കൻ മതി എന്ന് കരുതി ഒരു വിവാഹം കഴിഞ്ഞ് വന്ന ഒരു പെണ്ണായിട്ടാവും എല്ലാവരും തന്നെ കണ്ടിരിക്കുന്നത് അതാവും ഈ പരിഹാസ ചിരി എന്ന് കരുതി…

താലികെട്ടുന്ന സമയത്ത് പോലും എവിടെയൊക്കെയോ നോക്കി എന്തൊക്കെയോ ആംഗ്യം കാണിച്ച് നിൽക്കുന്ന ഒരാളെ ഭർത്താവിനെ സ്ഥാനത്ത് സങ്കൽപ്പിക്കാൻ പോലും ആയില്ല..””ഉണ്ണി””

അതായിരുന്നു അയാളുടെ പേര്.. അന്ന് രാത്രി രണ്ടുപേരെയും കൂടി ഒരു അറയിലാക്കി വാതിൽ അടച്ചു.. എനിക്ക് ആകെ എന്തുവേണമെന്ന് അറിയില്ലായിരുന്നു ഉറക്കെ കരയാൻ തോന്നി പോയി..

ലൈറ്റ് ഓഫ് ചെയ്തതും അയാൾ ഉറക്കെ കരഞ്ഞു അയാൾക്ക് പേടിയാണ് എന്ന് പറഞ്ഞു..
അത് കേട്ട് എല്ലാവരും ഓടിവന്നിരുന്നു എന്താണ് എന്ന് ചോദിച്ച്.

അവരുടെയെല്ലാം മുന്നിൽ ഞാൻ തൊലി ഉരിഞ്ഞു നിന്നു എന്നിട്ട് പറഞ്ഞു ലൈറ്റ് ഓഫ് ചെയ്തതാ എന്ന്..

“” ഉണ്ണിക്ക് ഇരുട്ട് പേടിയാ എന്ന് പറഞ്ഞ് ആ അമ്മ അവിടെ നിന്നും പോയി..എന്റെ മിഴി നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..

കിട്ടിയ പണത്തിലും സ്ഥാനമാനത്തിലും തൃപ്തിപ്പെട്ട് ഒരച്ഛനും അമ്മയും അവിടെയിരുന്ന് സന്തോഷിക്കുകയാവും എന്ന് വെറുതെ ഓർത്തു…

അത് കൂടുതൽ എന്നെ സങ്കടപ്പെടുത്തി..ക്രമേണ അവിടെയുമായി ഞാൻ പൊരുത്തപ്പെട്ടു വന്നു വേറെ വഴിയില്ലല്ലോ…

ഉണ്ണിയുടെ ജേഷ്ഠൻ ഒരാളുണ്ട്, ധരൻ “”അയാളാണ് അവിടുത്തെ എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നത്..

ഇടയ്ക്ക് അയാളുടെ തട്ടലുമുട്ടലും വല്ലാതെ അറപ്പ് ഉളവാക്കിയിരുന്നു എന്നിൽ..

ഒരിക്കൽ അയാൾ എന്നോട് പറഞ്ഞിരുന്നു ഉണ്ണിയെക്കൊണ്ട് ഒന്നിനും ആവില്ല എന്ന് കരുതി വിഷമിക്കേണ്ട എന്ത് സഹായത്തിനും ഞാനുണ്ടാകും എന്ന്.. എന്നർത്ഥത്തിലാണ് അയാൾ പറഞ്ഞത് എന്ന് എനിക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു..

ഒരു പെണ്ണിന്റെ നിസ്സഹായവസ്ഥയെ ചൂഷണം ചെയ്യാൻ നിൽക്കുന്നവരോട് എല്ലാം വെറുപ്പ് തോന്നിത്തുടങ്ങി എനിക്ക്…

ഒരിക്കൽ തറവാട്ടിലെ എല്ലാവരും ഒരു ഉത്സവത്തിൽ പങ്കെടുക്കാനായി പോയി ഞാനും ഉണ്ണിയും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ..

ധരൻ എന്തോ ആവശ്യത്തിന് അവിടെ നിന്നും പോയതായിരുന്നു… തിരിച്ചുവന്നത് ആ നേരത്തായിരുന്നു.. അവിടെ ആരുമില്ല എന്ന് മനസ്സിലാക്കിയതും അയാൾ ഞങ്ങളുടെ അറയിലേക്ക് കയറി വന്നു..

വഷളത്തു നിറഞ്ഞ ഒരു നോട്ടം നോക്കി അയാൾ അടുത്തേക്ക് വന്നു മദ്യത്തിന്റെ രൂക്ഷ ഗന്ധം ഉണ്ടായിരുന്നു അയാളിൽ..

ഇനി കേറി പിടിച്ചതും അവിടെയുള്ള എന്തോ ഒരു പാത്രം കയ്യിൽ തടഞ്ഞു അതെടുത്ത് ഞാൻ അയാളുടെ തലയിൽ ആഞ്ഞടിച്ചു..

അതോടെ അയാൾ കൈവിട്ട് പുറത്തേക്ക് പോയി….അപ്പോഴും ഒന്നും അറിയാതേ എന്തൊക്കെയോ ഇരുന്ന് കളിക്കുകയായിരുന്നു ഉണ്ണി…

ഒന്ന് ബോധ്യമായിരുന്നു അവിടെത്തന്നെ നിന്നാൽ എനിക്കും എന്റെ ജീവിതം നഷ്ടമാവും എന്ന് ഒന്നുകിൽ ഉണ്ണിയുടെ വാല്യക്കാരിയായി ഒരു ജന്മം മുഴുവൻ അല്ലെങ്കിൽ അയാളുടെ ഏട്ടന്റെ രണ്ടാം ഭാര്യയായി ഇവിടെ ജന്മം കഴിക്കേണ്ടി വരും എന്ന്..

രണ്ടിനും ഞാൻ തയ്യാറല്ലായിരുന്നു.. ഉണ്ടായതെല്ലാം അവരോടെല്ലാം പറഞ്ഞു.. ആരെങ്കിലും വിശ്വസിച്ചോ വിശ്വസിച്ചില്ലയോ എന്ന് പോലും നോക്കാൻ നിന്നില്ല…
അവിടെ നിന്നും ഇറങ്ങി..

വീട്ടിലെത്തിയാൽ അവിടെ നിന്നുള്ള സ്വീകരണം ഏകദേശം അറിയാമായിരുന്നു അതുകൊണ്ടുതന്നെ, പോയത് അയാളുടെ അടുത്തേക്ക് ആയിരുന്നു.. അവസാനത്തെ എന്റെ കച്ചിത്തുരുമ്പ്..അയാൾ രണ്ടു കൈയും നീട്ടി സ്വീകരിച്ചു..

എല്ലാവരും പലതും പറഞ്ഞുണ്ടാക്കി അതിനൊന്നും ചെവി കൊടുത്തില്ല…
അയാൾ എന്നെ സ്നേഹിക്കുന്നുണ്ട് അത് മാത്രമായിരുന്നു എനിക്ക് മുന്നിൽ ഉള്ളത്…

ശാപങ്ങളും കുറ്റവാക്കുകളും എന്റെ മുന്നിൽ നിരന്നു… അപ്പോഴും അയാൾ എന്നെ ചേർത്ത് പിടിച്ചു..

നിന്നെ പരിഗണിക്കാത്ത വരോട്, നിനക്കും സങ്കടം വേണ്ട എന്ന് പറഞ്ഞപ്പോൾ അത് തന്നെയാണ് ശരി എന്ന് എനിക്കും തോന്നി..

സ്വന്തം കാലിൽ നിൽക്കാൻ അറിയില്ല…
അപ്പൊ പിന്നെ ഇതുതന്നെ വിഷ്ണുലോകം ഇനിയുള്ള കാലം ഇവിടെ.. ഉള്ളതിൽ ഇത്തിരി ഭേദപ്പെട്ട ഇടം….

Leave a Reply

Your email address will not be published. Required fields are marked *