(രചന: J. K)
“” വരുൺ നീ എനിക്കൊരു സഹായം ചെയ്യുമോ,??? എന്ന് പറഞ്ഞു അരുണിമ വിളിച്ചപ്പോൾ വരുൺ എന്താണെന്ന് അവളോട് ചോദിച്ചു…
അല്പം മടിച്ചിട്ടാണെങ്കിലും അവൾ കാര്യം പറഞ്ഞു… എന്റെ ഫ്രണ്ട്സ് വരുന്നുണ്ട് നീ അവരുടെ മുന്നിൽ എന്റെ ഭർത്താവായി ഒന്ന് അഭിനയിക്കണമെന്ന്…അത് കേട്ട് വരുൺ ഞെട്ടിപ്പോയി.
കാരണം അവൾക്ക് സ്വന്തമായി ഒരു ഭർത്താവുണ്ട് പിന്നെ കൂട്ടുകാരികളുടെ മുന്നിൽ ഞാൻ അഭിനയിക്കണം എന്ന് പറയുന്നതിന്റെ പിന്നിലെ കാര്യം എന്താണെന്ന് പിടികിട്ടാതെ വരുൺ അവളോട് തന്നെ ചോദിച്ചു നിനക്കെന്താ വട്ടാണോ എന്ന്…
അതോടെ അവൾ മനസ്സ് തുറന്നു.. വെളിയിൽ പോയി പഠിച്ചു വന്നവളാണ് അരുണിമ അവളുടെ കൂട്ടുകാരികളും വലിയ നിലയിൽ ഉള്ളവർ തന്നെ..
അവൾക്കും അത് തന്നെയായിരുന്നു മോഹം വിദേശത്തെങ്ങാനും സെറ്റിൽ ആവണം എന്ന് പക്ഷേ അവളുടെ എല്ലാ പ്രതീക്ഷകളും തകർത്തത് അവളുടെ അച്ഛന്റെ അസുഖമായിരുന്നു….
അയാൾക്ക് മാറാരോഗം ആയിരുന്നു അവളുടെ പഠനം കഴിഞ്ഞ് ഉടനെ അത് കലശലായി..
പിന്നെ മകളുടെ വിവാഹം എങ്ങനെയെങ്കിലും കാണണം എന്ന് മാത്രമായിരുന്നു അയാളുടെ മോഹം
അതുകൊണ്ടുതന്നെയാണ് വലിയ ഫാഷനൊന്നും അറിയാത്ത വെറും നാട്ടിൻപുറത്തുകാരനായ തന്റെ മരുമകനോട് അവളെ കല്യാണം കഴിക്കാൻ വേണ്ടി അയാൾ ആവശ്യപ്പെട്ടത്..
അരുണിമക്ക് സ്വപ്നത്തിൽ പോലും അംഗീകരിക്കാൻ കഴിയാത്ത ഒരു ബന്ധമായിരുന്നു അത്..
അവൾ ഏറെ എതിർത്തു പക്ഷേ അച്ഛന്റെ അപ്പോഴത്തെ അവസ്ഥ കാരണം അവൾക്ക് അതിനു സമ്മതിക്കേണ്ടി വന്നു….
മോഹനൻ വെറും നാട്ടിൻപുറത്തുകാരനാണ് അധികം പഠിച്ചിട്ടില്ല അയാൾക്ക് കൃഷിയാണ് അത് സന്തോഷപൂർവ്വം ഏറ്റെടുത്ത് നടത്തുന്നു…
അയാളുടെ അച്ഛനായിട്ട് തുടങ്ങിവെച്ചതായിരുന്നു എല്ലാം അതെല്ലാം ഭംഗിയായി നോക്കി നടത്തുന്നുണ്ട് മോഹനൻ…
പണ്ടേ അരുണിമ മൈൻഡ് പോലും ചെയ്യാറില്ല മോഹനനെ അവൾക്ക് അയാളെ കാണുന്നത് തന്നെ പുച്ഛമാണ്..
എപ്പോഴും ഒരു കൈലിയുടുത്ത് തലയിൽ ഒരു കെട്ടുംകെട്ടി പാടത്ത് ചളിപുരണ്ട് നടക്കുന്നയാളെ അവൾ ഒന്ന് നോക്കാറു പോലും ഉണ്ടായിരുന്നില്ല ആ ആളെയാണ് ഇപ്പോൾ സ്വന്തം അച്ഛൻ കൈപിടിച്ച് ജീവിതത്തിലേക്ക് തന്നത്..
മോഹനനും അറിയാമായിരുന്നു അവൾക്ക് തന്നെ അംഗീകരിക്കാൻ പറ്റില്ല എന്ന് അതുകൊണ്ടുതന്നെ അയാൾ ഒരിക്കലും അവളുടെ യാതൊരു കാര്യത്തിലും ഇടപെട്ടില്ല അവൾക്ക് അവളുടേതായ സ്വാതന്ത്ര്യം പൂർണമായും വിട്ടു നൽകി..
ഒരു ഭർത്താവ് എന്ന നിലയിൽ യാതൊരു അധികാരവും അയാൾ പ്രയോഗിച്ചില്ല.. ഒരു വീട്ടിനുള്ളിൽ തികച്ചും അപരിചിതരെ പോലെ അവർ കഴിഞ്ഞു ഇതിനിടയിൽ അവളുടെ അച്ഛൻ അവളെ വിട്ടു പോയിരുന്നു..
അതും കൂടി ആയപ്പോൾ അവൾക്ക് ജീവിക്കണം എന്നുള്ള മോഹം പോലും ഇല്ലാതായിരുന്നു..
കൂട്ടുകാരികളോടെല്ലാം വലിയ വായിൽ പറഞ്ഞിരുന്നു
എന്റെ വിവാഹം അങ്ങനെയായിരിക്കും ഇങ്ങനെയായിരിക്കും എന്നെല്ലാം ഇതിപ്പോൾ കൾച്ചർ ഇല്ലാത്ത ഒരാളെ കല്യാണം കഴിക്കേണ്ടി വരുമല്ലോ എന്നോർത്ത് അവൾക്കാകെ ആധിയായി അവരോട് ആരോടും പറഞ്ഞിട്ടില്ലായിരുന്നു തന്റെ വിവാഹത്തെപ്പറ്റി..
അവരോട് എന്നോ ഒരിക്കൽ തമാശയായി പറഞ്ഞതാണ് തന്റെ നാട് വളരെ മനോഹരമാണ് അതുകൊണ്ട് കാണാൻ വരണം എന്ന്….
ഇതുപോലെ വരും എന്ന് അവളും കരുതിയില്ല ഇപ്പോൾ കല്യാണമൊക്കെ കഴിഞ്ഞു, അപ്പോഴാണ് അവർ ഫോൺ ചെയ്തു പറയുന്നത് നിന്റെ നാട് കാണാൻ ഞങ്ങൾ എല്ലാവരും കൂടി വരുന്നുണ്ട് എന്ന്…
ഇത്തവണ അങ്ങോട്ട് ആണ് യാത്ര എന്ന്… അവൾ ആകെ തകർന്നു പോയിരുന്നു എങ്ങനെ തന്റെ ഭർത്താവിനെ പരിചയപ്പെടുത്തുമെന്നതായിരുന്നു അവളുടെ ആകെ കൂടെ ഉള്ള ടെൻഷൻ…
ഇയാളെ തന്റെ ഭർത്താവാണ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയാൽ അവരെല്ലാവരും കൂടി കളിയാക്കി കൊല്ലും തന്നെ അതിലും ഭേദം മരിക്കുന്നതാണ് എന്ന് തീരുമാനിച്ചു…. അതാണ് തന്റെ ഇവിടെയുള്ള ഒരു സുഹൃത്തിനെ വിളിച്ച് അവൾ ഇത്തരത്തിൽ ഒരു സഹായം അഭ്യർത്ഥിച്ചത്….
വരുൺ കാണാൻ സുന്ദരനായിരുന്നു…
നല്ല ഗെറ്റപ്പും.. കേട്ടപാതി വരുൺ അവൾ പറഞ്ഞതിന് സമ്മതിച്ചിരുന്നു…അങ്ങനെ കൂട്ടുകാരികളെല്ലാം വന്നു വരുൺ നല്ല ടിപ്ടോപ്പിൽ വന്ന് അവരെ അവളുടെ ഭർത്താവാണ് എന്ന് പറഞ്ഞ് പരിചയപ്പെട്ടു….
എല്ലാവരും ഒരേ സ്വരത്തിൽ തന്നെ പറഞ്ഞു, നിന്റെ ഹസ്ബൻഡ് ഹാൻസം ആണ് എന്ന്…
അത് കേട്ടപ്പോൾ അവൾക്ക് മനസ്സ് നിറഞ്ഞിരുന്നു ഈ സമയം ഒക്കെയും
അവളുടെ യഥാർത്ഥ ഭർത്താവ് പാടത്തു കിടന്ന് പണി ചെയ്യുകയായിരുന്നു..
കൂട്ടുകാരികളുടെ മുന്നിൽ തന്റേ മുഖം രചിച്ചതിന്റെ സന്തോഷത്തിലായിരുന്നു അവൾ പക്ഷേ അത് അവൾക്ക് തന്നെ പാരയാകും എന്ന് അവൾ കരുതിയില്ല..
അന്ന് കൂട്ടുകാരികൾ വന്നപ്പോൾ വരും അവളും ഒന്നിച്ച് സെൽഫി എടുത്തിരുന്നു അത് അവൾക്ക് വാട്സാപ്പിൽ അയച്ചു കൊടുത്തു..
പിന്നെ ഒരോ ആവശ്യം പറഞ്ഞു അവളെ വെറുതെ വിളിക്കാൻ തുടങ്ങി…ആദ്യമൊക്കെ അവളതിന് മറുപടി ഒക്കെ പറഞ്ഞു പക്ഷേ പിന്നീടവർക്ക് മനസ്സിലായി അയാൾ ഓരോന്ന് പറഞ്ഞ് തന്നെ മുതലെടുക്കുകയാണ് എന്ന് അയാളുടെ ഉദ്ദേശം വേറെയായിരുന്നു…
അത് മനസ്സിലായപ്പോൾ അവൾ തീർത്തു തന്നെ പറഞ്ഞു അയാളുടെ ഉദ്ദേശം നടക്കില്ല എന്ന് അതോടെ അയാളുടെ ഭാവം മാറി ഭീഷണിയുടെ സ്വരം ആയി…
എല്ലാം മോഹനനോട് തുറന്നുപറയും എന്ന് പറഞ്ഞായിരുന്നു ഭീഷണി..അവൾ വെറുതെ മോഹനനെ പറ്റി ചിന്തിച്ചു നോക്കി കണ്ടറിഞ്ഞ് തന്റെ കാര്യങ്ങളെല്ലാം നിവർത്തിച്ചു തരും ഒരിക്കൽപോലും തന്നോട് ഒന്നും നിർബന്ധിച്ചു പറഞ്ഞിട്ടില്ല എല്ലാം തന്നെ ഇഷ്ടത്തിന് വിട്ടു തരുന്നു…
അവൾക്ക് ചെയ്തതിൽ കുറ്റബോധം ഉണ്ടായിരുന്നു അത്ര വലിയ ഫാഷൻ ഒന്നുമില്ലെങ്കിലും തന്നെ ഭർത്താവിനെ തന്നെ അവരുടെ മുന്നിൽ പരിചയപ്പെടുത്തിയാൽ മതിയായിരുന്നു എന്ന് അവൾക്ക് തോന്നി.
പുറമേ വലിയ ഭംഗിയുള്ളവർക്ക് ഉള്ളിൽ വെറും പൊള്ളയായ മനസ്സ് മാത്രമേ ഉള്ളൂ എന്ന് വരുണിന്റെ കാര്യത്തിലൂടെ അവൾക്ക് മനസ്സിലായിരുന്നു… ആദ്യമായി അവൾക്ക് മോഹനനോട് ചെറിയ ഇഷ്ടം തോന്നാൻ തുടങ്ങി…
അയാൾ പറയുന്നതിനു മുമ്പ് താൻ മോഹനനോട് പറഞ്ഞിട്ടുണ്ടെങ്കിൽ പിന്നെ അയാൾക്ക് ഇങ്ങനെ തന്നെ ഭീഷണിപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ എന്ന് ചിന്തിച്ചു അരുണിമ….
അന്ന് അയാൾ ജോലി കഴിഞ്ഞു വന്നപ്പോൾ അവിടെ ഉണ്ടായത് മുഴുവൻ ഒരു അവരാതിയെ പോലെ അയാളുടെ മുന്നിൽ പറഞ്ഞു കേൾപ്പിച്ചു.. അയാൾ പ്രത്യേകിച്ചൊന്നും പറഞ്ഞില്ല….
പകരം പറഞ്ഞത് ഇതാണ് ഈ ബന്ധത്തിന് താല്പര്യം ഇല്ലെങ്കിൽ പറഞ്ഞോളൂ.. നമുക്കിത് ഇവിടെവെച്ച് പിരിയാം എന്ന്…
അത് കേട്ടപ്പോൾ എന്തോ ഉള്ളിൽ നോവു പടരുന്നത് അവൾ അറിഞ്ഞു..റെഡിയായി നിന്നോളൂ നാളെ വക്കീലിനെ കാണാൻ പോവാ എന്ന് പറഞ്ഞു മോഹനൻ..
അന്ന് രാത്രി അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ലായിരുന്നു..ചിന്തിക്കുകയായിരുന്നു അവൾ മോഹനനെ പറ്റി അറിയാതെ അവളുടെ ഉള്ളിൽ ഇപ്പോൾ അയാൾ സ്ഥാനം പിടിച്ചിട്ടുണ്ട്…
പിറ്റേദിവസം വക്കീലിനെ കാണാൻ പോകാം എന്ന് പറഞ്ഞപ്പോൾ അവൾ കരഞ്ഞു പറഞ്ഞു അവൾക്ക് ബന്ധം പിരിയേണ്ട എന്ന്… ഒരു അബദ്ധം പറ്റിയതാണ് എന്ന് ഇപ്പോൾ അവൾ അയാളെ സ്നേഹിച്ചു തുടങ്ങിയിട്ടുണ്ട് എന്ന്..
അത് കേൾക്ക് അയാളുടെ ചുണ്ടിൽ ചെറിയൊരു ചിരി വിടർന്നു.. അയാൾ അവളെ ചേർത്ത് നിർത്തി അവരുടെ പുതിയൊരു ജീവിതം അവിടെ തുടങ്ങുകയായിരുന്നു…