(രചന: ജ്യോതി കൃഷ്ണ കുമാർ)
“”നീ പിന്നേയും സുന്ദരിയായോടീ””എന്ന് റോയ് പറഞ്ഞതും കുറുമ്പോടെ കണ്ണാടി മാറ്റി വച്ചു ലച്ചു…
മെല്ലെ വന്നു ചേർത്തു പിടിച്ചവൻ അവളുടെ പിൻ കഴുത്തിൽ മൂത്തുമ്പോൾ പെണ്ണിന് ഇക്കിളിയായി…””ദേ കൊഞ്ചല്ലെ ഇച്ചായാ “””
എന്ന് കപട ദേഷ്യം കാട്ടി അവൾ കണ്ണുരുട്ടിയപ്പോൾ…””ഓഹ് എന്ന നോട്ടവാ എന്റെ പെണ്ണെ “””
എന്ന് പറഞ്ഞു ഒന്ന് കൂടെ ചേർത്തു പിടിച്ചു. അവന്റെ കൈക്കുള്ളിൽ ഇരുന്നു ഒന്ന് കുറുകി പെണ്ണ്…
“”സത്യായും ഞാനിപ്പോ സുന്ദരിയാണോ ഇച്ചാ “””സ്നേഹം അത്രമേൽ അധികരിക്കുമ്പോൾ അവൾ വിളിക്കുന്ന വാക്കാണ് അത്…
ഇച്ചാ””” എന്ന് കേൾക്കാൻ ഏറെ കൊതി ഉണ്ടേലും റോയ് അവളെ കൊണ്ട് അത് മനപ്പൂർവം വിളിപ്പിക്കാറില്ല….
അവൾ സ്നേഹം കൂടുമ്പോ സ്വമനസാലെ വിളിക്കുമ്പോ കേൾക്കാനായിരുന്നു റോയ്ക്ക് ഇഷ്ടം..
“”ചെവി പോയോ???”””എന്നവൾ ഒന്നുകൂടെ ചോദിച്ചപ്പോൾ ആണ് റോയ് ഉണർന്നത്…
“”എന്നാ എന്റെ കൊച്ചിന് അറിയേണ്ടേ??”” എന്ന് ചോദിച്ചപ്പോൾ”””കുന്തം “”” എന്ന് പറഞ്ഞു പെണ്ണ് മുഖം വീർപ്പിച്ചു.
“””ഹാ പറയെടി… ഞാനപ്പഴേക്കും എങ്ങോ പോയി അതാ””” എന്ന് പറഞ്ഞപ്പോൾ വീണ്ടും കുഞ്ഞുങ്ങളെ പോലെ ചിണുങ്ങി അവൾ ചോദിച്ചു,
“””എന്നെ കാണാൻ ഭംഗി ണ്ടോ ഇച്ചാ “”” എന്ന്…””ന്റെ കൊച്ച് സുന്ദരിയാ “”” എന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞ് വന്നു…
“”കണ്ണ് തുടക്കെടീ ഇത് മാത്രം കൊച്ചിന്റെ ഇച്ചയനു താങ്ങാൻ മേലടീ “””എന്ന് പറഞ്ഞപ്പോൾ അവൾ കണ്ണ് തുടച്ച് ഒന്നു ചിരിക്കാൻ ശ്രെമിച്ചു…
മാറ്റി വച്ച കണ്ണാടി എടുത്തു മുഖം ഒന്നൂടെ നോക്കി.. ഇടതൂർന്നു പിന്നിയിട്ട ആ മുടി ഇത്തിരി കൂടെ ബാക്കി ഇല്ല… എല്ലാം കൊഴിഞ്ഞു പോയിരിക്കുന്നു…
വാലിട്ടെഴുതിയ കണ്ണുകൾ കറുപ്പ് വന്നു മൂടിയിരിക്കുന്നു…മെല്ലെ അവളുടെ നെഞ്ചിലേക്ക് അവളുടെ കയ്യുകൾ നീണ്ടു… യവ്വനം മനോഹരമാക്കേണ്ട മാ റിടങ്ങൾ തന്നിൽ നിന്നും മുറിച്ചു നീക്കപ്പെട്ടിരിക്കുന്നു…
മെലിഞ്ഞുണങ്ങി.. ആകെ വല്ലാത്ത കോലം…””ഇതാണോ ഭംഗി ണ്ട് എന്ന് പറഞ്ഞത് “””എന്ന് ചോദിച്ച പെണ്ണിന്റെ കയ്യിൽ നിന്നും കണ്ണാടി പയ്യെ വാങ്ങി അയാൾ..
തന്റെ നെഞ്ചിലേക്കവളെ ചാരി ഇരുത്തി മെല്ലെ കണ്ണാടി ആവളുടെ മുന്നിലേക്ക് നീട്ടി…
അന്ന് ആ അമ്പലത്തിൽ നിന്നും തൊഴുതു ഇറങ്ങിയ ആ കുറുമ്പി പെണ്ണ് തന്നല്ലെടീ ഇത്… നീ നോക്ക് “””
എന്ന് പറയുന്ന ഇച്ചായനെ പെണ്ണൊന്നു തിരിഞ്ഞു നോക്കി ആ കണ്ണിലെ പൂത്തിരി പോലത്തെ തെളിച്ചം കണ്ട് കണ്ണാടിയിൽ നോക്കിയപ്പോൾ അവൾക്കാ പഴയ കുറുമ്പി പെണ്ണിനെ കാണായി…
ഓർമ്മകൾ മെല്ലെ പുറകിലേക്ക് ഒഴുകി…അന്ന് ഏതോ കൂട്ടുകാരന്റെ വീട്ടിൽ പോയി വരുമ്പോഴാ അമ്പലത്തിൽ നിന്നും ഇറങ്ങി വരുന്ന തമ്പുരാട്ടി കുട്ടിയെ കണ്ടത്..
അവളുടെ ഭംഗി കണ്ട് വായും പൊളിച്ചു നിന്നു പോയി…തിരിഞ്ഞു നോക്കാതെ പോകുന്നവളെ കണ്ണിൽ നിന്നും മറയുന്ന വരെ നോക്കി നിന്നു… മനസ്സിൽ നിന്നും പോവതോണ്ടാ അവളെ അന്വേഷിച്ച് ഇറങ്ങിയത്….
അടുത്തുള്ള ക്ഷയിച്ച ഇല്ലത്തെ കുട്ടിയാണ് അറിഞ്ഞു.. പേര്
ശ്രീലക്ഷ്മി'”” എന്നും
ഇഷ്ടം തിരിച്ചു പറയിപ്പിക്കാൻ കുറെ പുറകെ നടക്കേണ്ടി വന്നു..ഒടുവിൽ അവൾക്കും ഇഷ്ടമാണ് എന്നറിഞ്ഞപ്പോൾ ലോകം കീഴടക്കിയ പോലെ ആയിരുന്നു…
രണ്ടു സ മുദായം…. എതിർപ്പുകൾ ഏറെ ഉണ്ടായി…പക്ഷേ എല്ലാത്തിനെയും തരണം ചെയ്യാൻ മാത്രം ശക്തമായിരുന്നു അവർക്കിടയിൽ ഉള്ള പ്രണയം…
ആദ്യ സന്തോഷത്തിന്റെ നാളുകൾക്ക് ശേഷം കാത്തിരുന്നത് കണ്ണീർ ആയിരുന്നു..
അവളുടെ മാ റിടങ്ങളിൽ എന്തോ വ്യത്യാസം പോലെ അവൾക്ക് തോന്നി…ആദ്യം കാര്യമാക്കിയില്ലെങ്കിലും പിന്നെ ശ്രെദ്ധിക്കാൻ തുടങ്ങി…
മാമോഗ്രാം ചെയ്തപ്പോൾ അത് കാൻസർ ആണെന്ന് അറിഞ്ഞു… ഒരെണ്ണം എടുത്തു കളഞ്ഞപ്പോഴേക്ക് അടുത്തതിനെയും ബാധിച്ചിരുന്നു…
അതും എടുത്തു കളഞ്ഞ്ഞു…ചികിത്സ സമയത്ത് റോയ് അവന്റെ ലച്ചുവിന്റെ കൂടെ നിന്നു… അവളുടെ ശക്തിയായി…
അവർ ഒരുമിച്ച് കാൻസർ എന്ന ശത്രുവിനെ നേരിട്ടു… ഒടുവിൽ അവരുടെ സ്നേഹത്തിനു മുന്നിൽ ശത്രു മുട്ടു മടക്കി…
ഇന്ന് ഡോക്ടറുമായി അവസാന കൂടിക്കാഴ്ചയായിരുന്നു ലച്ചുവിന്….”””ഇനി ഒരു കുഴപ്പോം ഇല്ല… മാറ്റാരേം പോലെ സാധാരണ ജീവിതം നയിക്കാം ശ്രീലക്ഷ്മിക്ക് “””‘
എന്ന് പറഞ്ഞപ്പോൾ സ്വർഗം കീഴടക്കിയ പോലെ ആയിരുന്നു ഇരുവർക്കും.. തിരികെ പോരുമ്പോൾ അവളുടെ കൈ അവൻ മുറുകെ പിടിച്ചിരുന്നു…
കാറിൽ ഇരുന്നു എന്തോ ചിന്തിച് കൂട്ടുന്നവളോട്…”””താൻ ഇതെവിടെയടോ “””എന്ന് ചോദിച്ചു റോയ്…”””ഇച്ചാ നമുക്ക് കുഞ്ഞുണ്ടായാൽ??? “”
എന്ന് പറഞ്ഞു പാതിയിൽ നിർത്തിയവളോട്,””ഉണ്ടായാൽ എന്താ??”””എന്ന് ചോദിച്ചു അവളുടെ ഇച്ഛൻ…ഒന്ന് പാല് കൊടുക്കാൻ പോലും.. ”
“”എടൊ ഈ പാല് കൊടുക്കാതെയും എന്തിനാ പ്രസവിക്കാതെ പോലും ഒരു സ്ത്രീ അമ്മ ആവും… മനസ്സ് കൊണ്ട്…സ്ത്രീക്ക് മാത്രം കിട്ടിയ ദൈവദത്തമായ കഴിവാണ് അത്….താൻ ചുമ്മാ ഓരോന്ന് ഓർത്ത് ടെൻഷൻ അടിക്കേണ്ട “””””
എന്ന് പറഞ്ഞതും അവൾ മിണ്ടാതെ അവന്റെ തോളിൽ തല ചായ്ച്ചു കിടന്നു…അയാൾക്ക്… അയാളുടെ വാക്കുകൾക് അവളിലെ ആദികൾ അത്രയും മാറ്റാൻ ഉള്ള കഴിവുണ്ടായിരുന്നു…
പ്രതീക്ഷകൾക്ക് നാമ്പിടാൻ ഉള്ള കഴിവുണ്ടായിരുന്നു…ഒന്നര വർഷത്തിനപ്പുറം ഒരു കുഞ്ഞിന് ജന്മം കൊടുത്തപ്പോൾ, അവൾ അറിഞ്ഞിരുന്നു യഥാർത്ഥ മാതൃത്വം എന്തെന്ന്…
അതൊരു വല്ലാത്ത അവസ്ഥ ആണെന്ന്…. ഓരോ പരാധീനതകൾ വരുമ്പോൾ തളരുക അല്ല മറിച്ചു അവയെല്ലാം തരണം ചെയ്തു തന്റെ കുഞ്ഞിന് വേണ്ടി മുന്നേറൽ ആണെന്ന്….
പാലൂട്ടാൻ കഴിയാഞ്ഞിട്ടും അവളോളം മാതൃത്വം ആരാലും ആസ്വദിക്കാൻ കഴിഞ്ഞില്ല…..
എല്ലാത്തിനും അവളുടെ ഇച്ഛന്റെ സപ്പോർട്ട് കൂടെ ആയപ്പോൾ അവളെന്ന പെണ്ണിന് പുതിയ മാനങ്ങൾ വന്നു ചേർന്നിരുന്നു….