ഈ പ്രേമം ഒക്കെ തലക്കു പിടിച്ചിരിക്കുമ്പോ വീടും വീട്ടുകാരെ ഒക്കെ അവൻ മറക്കുവോന്നു … എന്തായാലും ഇനി കടം

പകരം – ( ഒരു അമ്മയുടെ നൊമ്പരം )
രചന: Kannan Saju

പതിവുപോലെ കുളികഴിഞ്ഞെത്തിയ ഭദ്ര തിരികത്തിച്ചു പ്രാർത്ഥന തുടങ്ങി.കണ്ണുകൾ രണ്ടും അടച്ചു ഭവ്യതയോടെ നെഞ്ചിനു നേരെ കൂപ്പിയകയ്കളും ആയി നിൽക്കുന്ന അവളുടെ പിന്നിൽ വന്നു കൊണ്ടു യുവത്വത്തിൽ കാലുറപ്പിച്ച ശ്യാം : അമ്മേ അച്ഛനെവിടെ ?

തോട്ടത്തിൽ നിന്നും ദിവകാരനയും കൂട്ടി ഭദ്ര അവനരികിൽ വന്നു.പാന്റിന്റെ പോക്കറ്റിൽ നിന്നും ഒരു പൊതിയെടുത്തു രണ്ടുപേരുടെയും കൈകൾ നീട്ടാൻ പറഞ്ഞു അതിൽ വെച്ചു കൊടുത്തു.”എന്താ മോനെ ഇതു ” ? ഭദ്ര

ചോദിച്ചു.എന്തു കിട്ടിയാലും ചോദിക്കാതെ അമ്മയ്ക്കൊന്നു തുറന്നു നോക്കിക്കൂടെ ? പൊതി തുറന്ന ദിവാകരന്റെ മുഖം സന്തോഷത്താൽ നിറഞ്ഞു.എന്നിട്ടും തന്നെ അത്ഭുതത്തോടെ നോക്കുന്ന അമ്മയോടയി ശ്യാം പറഞ്ഞു “എന്റെ

ആദ്യ ശമ്പളമാണമ്മെ ” …നിറഞ്ഞു വരുന്ന കണ്ണുകളിലെ കടൽ ഒളിപ്പിക്കാൻ അവൾ അടുക്കളയിലേക്കു നടന്നു.ശ്യാമിനെ സന്തോഷത്തോടെ യാത്രയാക്കിയ ദിവാകരൻ അടുക്കളയിൽ തിരികയെത്തി ഭദ്രയോട് ചോദിച്ചു “അവന്റെ ആദ്യ ശമ്പളം കയ്യിൽ വെച്ചു

തന്നിട്ടും നീയെന്താ അവനോടൊരു വാക്ക് പോലും പറയാതിരുന്നത് ? അവനു വിഷയമായി കാണും … സത്യം പറഞ്ഞ എനിക്കു ലേശം പേടിയുണ്ടാർന്നു, ഈ പ്രേമം ഒക്കെ തലക്കു പിടിച്ചിരിക്കുമ്പോ വീടും വീട്ടുകാരെ ഒക്കെ അവൻ

മറക്കുവോന്നു … എന്തായാലും ഇനി കടം ഒക്കെ പയ്യെ അവൻ വീട്ടിക്കോളും ”
ഭദ്രയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി.ആശ്ചര്യത്തോടെ ദിവാകരൻ “നിനക്കിതെന്തു പറ്റിടി ? കുറച്ചു നേരയി ഞാൻ കാണണു.”
“നമ്മുടെ ശിവയുണ്ടായിരുന്നെങ്കിൽ”

പറഞ്ഞു തീരും മുന്നേ അവൾ പൊട്ടിക്കരഞ്ഞു … വിതുമ്പിക്കൊണ്ടു വീണ്ടും “അവനല്ലേ നമ്മുടെ കയ്യില് ആദ്യം ശമ്പളം വെച്ചു തരേണ്ടിയിരുന്നത് ” … ഒരു നിമിഷം വിഷമത്തോടെ തല താഴ്‌ത്തിയെങ്കിലും ദിവാകരൻ അവളെ ആശ്വസിപ്പിക്കാൻ പറഞ്ഞു “അതിനിപ്പോ

എന്താടി , ശ്യാം തന്നാലും ശിവ തന്നാലും നമുക്ക് ഒരുപോലല്ലേ … പിന്നെന്താ … അവന്റെ ആത്മാവിപ്പോ സന്തോഷിക്കുന്നുണ്ടാവും “.
കണ്ണു തുടച്ചു കൊണ്ടു ഭദ്ര പറഞ്ഞു “ശിവയ്ക്കു പകരം ആവുഓ ശ്യാം … ഇല്ല ഒന്നിന് പകരം ആവില്ല ഒന്നും ” അവൾ പിറുപിറുത്തതുകൊണ്ടു പുറത്തേക്കു നടന്നു.

ആ നശിച്ച ദിവസം ദിവാകരൻ ഓർത്തു.
നേരം പര പരാ വെളുത്തു തുടങ്ങിയിട്ടും കറന്നു വെച്ച പാൽ അതുപോലെ ഇരിക്കുന്ന കണ്ട ദിവാകരൻ അടുക്കളയിലേക്കു നോക്കി അലറി “ഇതുവരെ എണീട്ടില്ലെടി നിന്റെ മോൻ ?

അതോ ഇന്നലെ തിന്നതിന്റെ ക്ഷീണം തീർക്കാൻ കിടന്നുറങ്ങുവാണോ ? എണീറ്റ് സോസ്സ്റ്റിയിൽ പാല് കൊണ്ടോയി കൊടുക്കാൻ പറയടി .”
ദിവാകരന്റെ അലർച്ച കേട്ടു അടുത്ത വീട്ടിലെ കുരുവിള “എന്റെ പൊന്നു ദിവകാര എന്നും രാവിലെ ആ ചെറുക്കനെ എന്തെങ്കിലും പറഞ്ഞാലേ നിങ്ങക്കിരിക്കാപൊറുതിയുള്ളൂ ?

അവസാനം ചെറക്കൻ വെല്ല നാടും വിട്ടു പോവുട്ടോ “.
തൂമ്പയെടുത്തു തോളത്ത് വെച്ചുകൊണ്ട് ദിവാകരൻ പറഞ്ഞു “അവൻ നാട് വിട്ടു പോയ എനിക്കു ദിവസം അഞ്ചു കിലോ അരിയെങ്കിലും ലാഭം കിട്ടും … അങ്ങനേം ചെയ്യില്ലല്ലോ നാശം ” … കട്ടിലിൽ ഇതെല്ലാം കേട്ടു കിടക്കുന്ന ശിവ.. മുറിയിലേക്ക് വരുന്ന അമ്മ

“നിനക്കീ അപ്പനെകൊണ്ടു പറയിക്കാതെ നേരത്തും കാലത്തും എണീറ്റു പൊയ്ക്കൂടെ ..? വെറുതെ നാട്ടുകാരെക്കൂടി അറിയിക്കാനായിട്ടു എന്നും അതേ … നാശം … പടിക്കുവോം ഇല്ല …”

ശബ്ദം താഴ്‌ത്തി ശിവ “എന്നും ഞാൻ സമയത്ത് പോണതല്ലേമ്മേ,ഇന്നലെ ആടിന്‌ പ്ലാവില വെട്ടാൻ കയറിയപ്പോ കാലു തെറ്റി വീണു ,ഇച്ചിരി നീരും ഉണ്ട്…അതാ ഞാൻ …”
പറഞ്ഞു തീരും മുന്നേ “ഉവ്വ,തിന്നാൻ വന്നിരിക്കുമ്പോ ഈ നീരും ക്ഷീണോം ഒന്നും കാണാറില്ലല്ലോ ?… അതേങ്ങാനാ

ജീവിക്കണന്നു വെല്ലോ ആഗ്രഹോം വെണോം… നിനക്കു പകരം ആ കൊച്ചൗസേപ്പിന്റെ കൊച്ചായിരുന്നെങ്കിലെന്നു ഞാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് , എങ്ങനെ നടന്ന ചെറുക്കനാ ഇപ്പോ കാറു ജീപ്പ് എന്നു

വേണ്ട ദ ഇപ്പൊ പുഴക്കരയിലെ മമ്മൂഞ്ഞിന്റെ 4 ഏക്കര് സ്ഥലവും വാങ്ങി പുതിയ വീട് പണിയാൻ പോണു… നിന്റെ പ്രയുള്ളൂ അവനു ..”
കാലുകൾ താങ്ങി കട്ടിലിൽ നിന്നും താഴെ വെച്ചു കൊണ്ട്
“എന്താ അമ്മേ ഇങ്ങനെ ?

എപ്പോഴും ഓരോരുത്തരെ വെച്ചു നിനക്കു പകരം അവരാർന്നെങ്കിൽ ഇവരാർന്നെങ്കില് എന്നൊക്കെ പറയുന്നേ ? എന്നെങ്കിലും ഞാൻ അങ്ങനെ പറഞ്ഞിട്ടുണ്ടോ ?

ചെറുപ്പത്തിൽ അവരെ കാറിലും ബൈക്കിലും സ്കൂളിൽ കൊണ്ടു വിടുമ്പോഴും ,എല്ല ബുധനാഴ്ചയും ഞാൻ മാത്രം ഒരേ കളർ ഡ്രസ് ഇട്ടു സ്കൂളിൽ വരുമ്പോഴും ,
ഉത്സവം കഴിഞ്ഞു കൈ നിറയെ

കളിപ്പാട്ടങ്ങളും പലഹാരങ്ങളുമായി ഓരോ കുട്ടികളെ കൊണ്ടു പോവുന്നത് കാണുമ്പോഴും , കുരുവിള ചേട്ടൻ മോനെ സൈക്കിൾ ചവിട്ടാൻ പടിപ്പിക്കണ കണ്ടപ്പോഴും ഒന്നും എന്റെ അമ്മയ്ക്കും അച്ഛനും പകരം അവരായിരുന്നെങ്കിലെന്നു എന്നെങ്കിലും ഞാൻ പറഞ്ഞിട്ടുണ്ടോ … ഉണ്ടൊ അമ്മേ ? ”
ഉത്തരം മുട്ടിയ ഭദ്ര ദേഷ്യത്തിൽ പറഞ്ഞു
” എന്തു പറഞ്ഞാലും കാണും അവനൊരോ മുടന്തൻ ന്യായങ്ങൾ … പഠിയ്ക്കാൻ വിട്ടപ്പോ പടിക്കാനായിരുന്നുടാ,വീട്ടിലെ കടങ്ങൾ തീർക്കണയിരുന്നൂ… നീയൊക്കെ രക്ഷപെട്ട നല്ല ജീവിതമുണ്ടാവുന്നു

കരുതിയ ഞങ്ങള് മണ്ടന്മാർ “…
എന്തു പറയണമെന്നറിയതെ നിസ്സഹായതയോടെ അമ്മയെ നോക്കിയ ശേഷം അവൻ പറഞ്ഞു
“എന്നെ ഡിഗ്രി കു വിടണം ന്നു ഞാൻ പറഞ്ഞോ അമ്മേ ? ഞാൻ പഠിക്കാൻ മോശന്നു അമ്മയ്ക്കറിഞ്ഞൂടർന്നോ …

പണിക്കു പൊക്കോളന്ന്ന് ഞാൻ കാലു പിടിച്ചു പറഞ്ഞതല്ലേ.. എന്നെ പടിപ്പിക്കാനാണോ ഈ കാടൊക്കെ വരുത്തി വെച്ചേ ,?
ഒന്നും മിണ്ടാതെ ഭദ്ര മുറിയ്ക്കു പുറത്തേക്കു പോയി .

കൈലി മുണ്ടും മുറുക്കി കുത്തി അടുക്കളയിലേക്കു വന്ന ശിവ “അമ്മേ ചായ ” എന്നു പറയാൻ വരുമ്പോൾ അമ്മ ശ്യാമിനു അപ്പം മുറിച്ചു കടലക്കറിയിൽ മുക്കി അവനു വായിൽ വെച്ചു കൊടുക്കുന്നത് കണ്ടു ഒന്നും മിണ്ടാതെ പാല് നിറച്ച പാത്രവുമായി അവൻ പുറത്തേക്കിറങ്ങി .. വരമ്പിലൂടെ നടന്നകന്നു.. ഇടയ്ക്കിടെ കണ്ണു

തുടയ്ക്കുന്നുണ്ടായിരുന്നു … ദൂരെ നിന്നും അതു കാണുന്ന ദിവാകരൻ ശിവ കേൾക്കാൻ എന്ന വണ്ണം ഉച്ചത്തിൽ കാർക്കിച്ചൊന്നു തുപ്പി …
കുറച്ചു കഴിഞ്ഞു കുന്നേലെ അവറാന്റെ ജീപ്പുമായി കുരുവിള വന്നു … കുരുവിളയുടെ ജീപ്പിൽ ടൗണിലെ

സർക്കാർ ആശുപത്രിയിൽ എത്തുമ്പോൾ കാണുന്നത് വരാന്തയിൽ ചലനമില്ലാതെ കിടക്കുന്ന ശിവയയെ ആയിരുന്നു… തിരിച്ചും മറിച്ചും തട്ടിയും മുട്ടിയും ഉരുട്ടിയും വിളിച്ചിട്ടും അവൻ ഏണിച്ചില്ല… ഒടുവിൽ എന്നും എണീപ്പിക്കാറുള്ള പോലെ ചീത്ത വിളിച്ചിട്ടും അനക്കമില്ലാതെ കണ്ടപ്പോ ദിവാകരന് നിയന്ത്രണം വിട്ടു …

അന്നാദ്യമായി അവനു വേണ്ടി ആ കണ്ണുകൾ നിറഞ്ഞു .. കാലം പിന്നെയും കടന്നു പോയി , ശ്യാം കല്യാണം കഴിച്ചു.വിളക്ക്‌ കയ്യിൽ കൊടുത്തു അവളെ സ്വീകരിക്കുമ്പോഴും ഭദ്രയുടെ ഉള്ളു പിടഞ്ഞു…” ശിവയുടെ പെണ്ണായിരുന്നാല്ല്ലോ ഈശ്വര ആദ്യം ഈ

കുടുംബത്തിൽ വരേണ്ടത്'” … കാലം പിന്നെയും കടന്നു ശ്യാമിനു ഉണ്ണി പിറന്നു .. ചോര കുഞ്ഞിനെ കയ്യിലെടുത്തു നെറ്റിയിൽ ചുംബിക്കുമ്പോൾ വീണ്ടും ഉള്ളം വിങ്ങി ” ശിവയുടെ കുഞ്ഞിനെ ആയിരുന്നല്ലോ ആദ്യം എടുക്കണ്ടത് “…

അങ്ങനെ കാലം പിന്നെയും ഒരുപാട് കടന്നു ദേഹി ദേഹത്തെ വേർപിരിഞ്ഞു ഉയരങ്ങളിലേക്ക് യാത്രയായി… തന്റെ ചിതയ്ക്കു തീ വെയ്ക്കുന്ന ശ്യാമിനെ ഒരു നിമിഷം നോക്കിയ ആത്മാവിന്റെ ഉള്ളവും പിടഞ്ഞു ” എന്റെ ശിവയായിരുന്നല്ലോ എനിക്കു കൊള്ളിവെയ്ക്കണ്ടത്… ഇല്ല

ഒന്നിന് പകരം ആവില്ല ഒന്നും …” ജീവിച്ചിരുന്നപ്പോൾ തന്റെ മകനോട് ഒരുപാട് ഉപയോഗിച്ച വാക്ക് … പകരം … മരിച്ചു മണ്ണടിഞ്ഞപ്പോഴും സ്വയം പഴിച്ചുകൊണ്ടു ഭദ്രയുടെ ആത്മാവ് വിങ്ങി … എന്റെ മകന് പകരം മറ്റാരെങ്കിലും ആണ് മരിച്ചിരുന്നതെങ്കിൽ .

 

Leave a Reply

Your email address will not be published. Required fields are marked *