ഒറ്റപ്രാവശ്യം… കണ്ടയുടനെ ഞാൻ ഡിലീറ്റ് ചെയ്തു കളയും…. നിനക്കെന്നെ വിശ്വാസമില്ലേ…?അവൻ അവസാനത്തെ അടവ് പ്രയോഗിച്ചു…

അതിരുവിടുന്ന സെൽഫികൾ
(രചന: Mejo Mathew Thom)

“മനൂ…ഇതിൽ അപ്പുറം എന്നെകൊണ്ട് പറ്റില്ല… നീ എന്റെയൊരു ഫോട്ടോ ചോദിച്ചു… മര്യാദയ്ക്കുള്ള ഒരു ഫോട്ടോ ഞാൻ തന്നു..”

ഫോണിലൂടെയുള്ള രാഖിയുടെ സ്വരം ഉറച്ചതായിരുന്നു.. പക്ഷെ അതിലൊന്നും മനു പിന്മാറിയില്ല

“എനിക്കെന്തിനാ ഇങ്ങനത്തെ ഫോട്ടോ ഈ വേഷത്തിൽ ഞാൻ നിന്നെ എന്നും കാണാറുള്ളതല്ലേ..? കാർമേഘം മറയ്ക്കാത്ത വെണ്ണിലാവുപോലുള്ള രൂപത്തിലുള്ള നിന്റെ ഫോട്ടോ മതിയെനിക്ക്…”

അവന്റെ സ്വരത്തിൽ നിരാശ നിഴലയിച്ചിരുന്നു..”മനൂ പ്ലീസ്….എന്നെ നിർബന്ധിക്കരുത്.. അങ്ങനെയൊക്കെ നമ്മുടെ കല്യാണ ശേഷം കണ്ടമതി…”

“രാഖീ..നമ്മുടെ കാര്യമൊക്കെ ഞാൻ വീട്ടിൽ സൂചിപ്പിച്ചു..അവർക്കൊന്നും യാതൊരു എതിർപ്പുമില്ല…”അവൾ പറഞ്ഞുതീരുന്നതിനുമുമ്പ് അവൻ ഇടയ്ക്കുകയറി പറഞ്ഞു

“അതൊക്കെ ശരിയായിരിക്കും..പക്ഷെ എന്നാലും…”അവൾ ഒട്ടും താല്പര്യമില്ലാത്ത …. അവന്റെ നിർബന്ധത്തിൽ മറുപടിപറയാനാവാതെ പറഞ്ഞത് പൂർത്തിയാക്കാതെ നിറുത്തി…

“ഒരു എന്നാലും ഇല്ല… ഒറ്റപ്രാവശ്യം… കണ്ടയുടനെ ഞാൻ ഡിലീറ്റ് ചെയ്തു കളയും…. നിനക്കെന്നെ വിശ്വാസമില്ലേ…?അവൻ അവസാനത്തെ അടവ് പ്രയോഗിച്ചു…

“എന്തിനാ മനു ന് എന്നെ അങ്ങനെ കണ്ടിട്ട്….?” അവൾ എടുത്തടിച്ചപോലെ ചോദിച്ചു

“ഒന്നിനുമല്ല…ചുമ്മാ ഒരു ആഗ്രഹം അത്രമാത്രം… നിനക്കെന്നെ വിശ്വാസമുണ്ടെങ്കിൽ മാത്രം മതി…” അവൻ കപട ദേഷ്യം അഭിനയിച്ചു പറഞ്ഞു…

“ഉം….”ഒരു മൂളലോടുകൂടി അവൾ കാൾ കട്ട് ചെയ്തു…അവളുടെ ആ മൂളലിൽ അവന്റെ ചിന്തകളിൽ അവളുടെ ന, ഗ്ന,മേനിയഴക് നിറഞ്ഞു..ചിന്തകൾ അവന്റെ സിരകളെ ചൂടുപിടിപ്പിച്ചു…

നെഞ്ചിടിപ്പ് പതിവിലും കൂടി… എന്തോ ഒരു വീർപ്പുമുട്ടൽ മൊബൈൽ പിടിച്ചിരുന്ന അവന്റെ കൈകൾ ചെറുതായി വിറച്ചു… ചുണ്ടുകൾ വരണ്ടു…

നിമിഷങ്ങൾ മണിക്കൂറുകളായി അവന് തോന്നി… അൽപ്പസമയം കഴിഞ്ഞപ്പോൾ അവന്റെ മൊബൈൽ ഒരു മെസ്സേജ് വന്നു…ചങ്കിടിപ്പോടെ അവൻ മൊബൈൽ അൺലോക്ക് ചെയ്തപ്പോൾ തന്നെ വാട്ട്സപ്പ് നോട്ടിഫിക്കേഷൻ തെളിഞ്ഞു…

‘രാഖി സെന്റ് എ ഫോട്ടോ ‘അതുകണ്ട് അവന്റെ കണ്ണുകൾ വിടർന്നു.. ദൃതിയിൽ വാട്ട്സപ്പ് ഓപ്പൺ ചെയ്തു അവളുടെ പേരിനൊപ്പം ഒന്ന് എന്നെഴുതിയ പച്ചവട്ടത്തിനു അന്ന് കൂടുതൽ തെളിച്ചമുള്ളപോലെ അവനുതോന്നി…

വിറയാർന്ന വിരലുകളാൽ അവളുടെ പേരിൽ അമർന്നു… അവൾ അയച്ച ഫോട്ടോ തെളിഞ്ഞു…

അരയ്ക്കുമുകളിലോട്ടു ന ,ഗ്ന,യായ ഏതോ ഒരു പെൺകുട്ടിയുടെ സെൽഫി..

അതുകണ്ട് അവന്റെ നെറ്റിചുളിഞ്ഞു.. പ്രതീക്ഷിച്ചത് കിട്ടാത്തതിലുള്ള നിരാശ ദേഷ്യമായി അവന്റെ മുഖത്തേയ്ക്കു ഇരച്ചുകയറി…

പെട്ടന്നാണ് അവന്റെ ഫോൺ റിംഗ് ചെയ്തത് ഡിസ്പ്ലേയിൽ അവളുടെ മുഖവും പേരും തെളിഞ്ഞു… ദേഷ്യം കടിച്ചമർത്തികൊണ്ടു കാൾ അറ്റന്റ് ചെയ്തു ചെവിയിലേയ്ക്കുവച്ചു.. ഹലോ പറയും മുൻപേ അവൾ പറഞ്ഞുതുടങ്ങി

“ഇപ്പോൾ ഞാൻ അയച്ചുതന്ന ഫോട്ടോ ഏത് പെൺകുട്ടിയുടേതാണെന്നു എനിക്കറിയില്ല…

മറ്റാരും കാണില്ല അറിയില്ല എന്ന വിശ്വാസത്തോടെ ഒരു പെൺകുട്ടി ആർക്കോ അയച്ചുകൊടുത്ത ഫോട്ടോ… പക്ഷെ ഇന്ന് അവളുടെ ന ,ഗ്ന,ത ലോകം മുഴുവൻ കാണുന്നു…

ഒന്നുങ്കിൽ അവൾ ആർക്കയച്ചുകൊടുത്തോ അവൻ ചതിച്ചു അല്ലെങ്കിൽ ഇന്റർനെറ്റ്‌ ലോകത്തിന്റെ നമ്മളറിയാതെ മുഖത്തിലൂടെ അത് ലോകം കണ്ടു …

അതുപോലെയുള്ള നൂറുകണക്കിന് ഫോട്ടോ ഇന്ന് ഇന്റർനെറ്റിൽ കാണാം.. പെൺകുട്ടികളുടെയും സ്ത്രീകളുടെയും…

അതുപോലെ ഞാൻ എടുത്തു അയച്ചുതരുന്ന എന്റെ ഫോട്ടോയും ഇന്നല്ലെങ്കിൽ നാളെ ഈ ലോകം മുഴുവൻ കാണുന്ന ഒന്നാകില്ല എന്ന് മനു ന് ഉറപ്പുതരാൻ പറ്റുമൊ…?

അവൾ കിതപ്പോടെ ഒന്ന് പറഞ്ഞു നിറുത്തി”അത്….പിന്നെ…അത്…ഞാൻ അങ്ങനെയൊന്നും ചിന്തിച്ചില്ല രാഖീ…” അവൻ മറുപടി പറയാനാവാതെ വാക്കുകൾക്ക് വേണ്ടി പരതി

ഉറച്ച ശബ്ദത്തോടെതന്നെ അവൾ മറുപടി തുടർന്നു”ചിന്തിക്കണം മനു… പ്രായപൂർത്തിയായ സ്വന്തം മകളുടെ ആ ന ,ഗ്‌,ന ഫോട്ടോ എന്റെ മാതാപിതാക്കൾ ഒരിക്കൽ കാണാനിടയായാൽ എന്തായിരിക്കും അവരുടെ അവസ്ഥ…

ചങ്ക് പൊട്ടിപ്പോകില്ലേ ആ പാവങ്ങളുടെ…മനുവിന് ഇപ്പോൾ തോന്നിയ ആഗ്രഹം ആ വികാരം തണുത്തുകഴിയുമ്പോൾ തീരും… അതിനപ്പുറത്തേക്ക് ഒന്നുമില്ല….”

പറഞ്ഞു നിറുത്തുമ്പോഴേയ്ക്കും അവളുടെ മിഴികൾ നിറഞ്ഞിരുന്നു…അവളുടെ തേങ്ങൽ അവന്റെ ചെവികളിൽ തുളഞ്ഞുകയറി

“സോറി രാഖീ… കരയല്ലേ എന്റെ ഒരു അറിവില്ലായ്‌മകൊണ്ടു ചോദിച്ചുപോയതല്ലേ.. ഞാനിത്രയ്‌ക്കൊന്നും ചിന്തിച്ചില്ല…”

അവന്റെ സ്വരത്തിൽ കുറ്റബോധം നിറഞ്ഞു”മനൂ…എനിക്കുമുണ്ട് വികാരങ്ങളും മോഹങ്ങളും ആഗ്രഹങ്ങളും…നിന്റെ അതിരുകടന്ന മെസ്സേജ് കളും മറ്റും ഞാൻ എതിർക്കുന്നത്…

എപ്പോഴെങ്കിലും എന്റെ നിയന്ത്രണം നഷ്ടമായാലോ എന്നുപേടിച്ചാ….നീ എന്റെ കഴുത്തിൽ താലിചാർത്തി സ്വന്തമാക്കുമ്പോൾ നിനക്കു തരാനുള്ള എന്റെ ഏറ്റവും വലിയ സമ്മാനമാ എന്റെ പരിശുദ്ധമായ ശരീരവും മനസും….”

പറഞ്ഞു പൂർത്തിയാക്കാനാവാതെ അവൾ പൊട്ടിക്കരഞ്ഞുപോയി…ആ കരച്ചിൽ അവന്റെ മിഴികളെയും ഈറനണിച്ചു…

അൽപ്പനേരം അവരുടെ ഇടയിൽ മൗനം കളിയാടി..ചില ഏങ്ങലടികൾ മാത്രം…ഒടുവിൽ ആ മൗനം അവസാനിപ്പിച്ചുകൊണ്ട് ഉറച്ച സ്വരത്തിൽ അവൻ പറഞ്ഞു….

“ഇത്രയും വലിയൊരു നിധിപോലെ നീയെന്ന പുണ്യത്തെ ദൈവം കാണിച്ചു തന്നിട്ടും അത് സ്വന്തമാക്കാൻ ഇനി വൈകിയാൽ ആ നിമിഷങ്ങൾയിരിക്കും എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ട്ടം…..നിന്റെ മാതാപിതാക്കൾ വീടിലുണ്ടോ…??”

“ഉണ്ട്…എന്താ മനൂ..?” അവൾ കണ്ണുതുടച്ചുകൊണ്ടു ചോദിച്ചു”ഞാൻ എന്റെ മാതാപിതാക്കളെക്കൂട്ടി അങ്ങോട്ട് വരുവാ നിന്നെ പെണ്ണ് ചോദിയ്ക്കാൻ” അതുകേട്ട് അവളുടെ മുഖത്തു നാണം പൂത്തുലഞ്ഞു……..

Leave a Reply

Your email address will not be published. Required fields are marked *