കൊച്ചിന്റെ ഡ്രെസ് അഴിക്കാൻ നോക്കി അച്ഛൻ കണ്ടോണ്ട് വന്നു ഉണ്ടായ പുകില് ഒക്കെ ഞങ്ങൾ മറന്ന് എന്ന് കരുതിയോ. അന്ന് ഏട്ടനും അനിയത്തിയും

(രചന: പുഷ്യാ. V. S)

“”അതേ ചടങ്ങുകൾ എല്ലാം കഴിഞ്ഞില്ലേ. ഇനി ഞങ്ങൾ ഇറങ്ങട്ടെ “” നിമിഷയുടെ അമ്മാവനോട് പറഞ്ഞുകൊണ്ട് ചില ബന്ധുക്കൾ കൂടി ഇറങ്ങി.

പാവം ആ മൂത്ത പെങ്കൊച്ചിന്റെ കല്യാണം ഉറപ്പിച്ചു വച്ചിരുന്നതാണ്. അതിന്റെ ഇടയിൽ അല്ലേ ഈ ആക്‌സിഡന്റ്. ഹാ കൈ പിടിച്ചു ഏൽപ്പിക്കാൻ അതിന്റെ അച്ഛന് യോഗം ഇല്ലാണ്ട് പോയി. അല്ലാണ്ട് എന്ത് പറയാനാ “” കൂടി നിന്ന പലരും സഹതപിച്ചു.

കുറച്ചു ദിവസങ്ങൾക്കു ശേഷം നിമിഷയുടെ അമ്മാവനും അമ്മായിയും വന്നിട്ടുണ്ട്. അവളുടെ കല്യാണക്കാര്യം തന്നെയാണ് വിഷയം.

“” എനിക്ക് നിന്നോട് ഒരു കൂട്ടം കാര്യം ആലോചിക്കാൻ ഉണ്ട്. ഇവളുടെ കല്യാണം ഒന്നര വർഷം കഴിഞ്ഞു മതി എന്നല്ലേ പറഞ്ഞു വച്ചിരുന്നത്. അത് ഇനി ഇപ്പൊ കുറച്ചു നേരത്തെ ആക്കുന്നത് അല്ലേ

നല്ലത്. ശേഖരൻ പോയ സ്ഥിതിക്ക് വച്ച് താമസിപ്പിക്കണോ. ഇവളുടെ കാര്യം എങ്കിലും നേരെ നടത്തണ്ടേ “” അമ്മാവൻ നിമിഷയുടെ അമ്മ വിമലയോട് പറഞ്ഞു

“” ഏട്ടാ അവളുടെ പഠിത്തം തീർന്നിട്ട് മതി എന്നല്ലേ നമ്മൾ തീരുമാനിച്ചത്. മോള് ഇപ്പൊ പി ജിക്ക് കയറിയിട്ട് ആറു മാസമേ ആയിട്ടുള്ളു. അത് കഴിഞ്ഞു പോരെ “” വിമല ചോദിച്ചു.

“” ഇനി ഇപ്പോൾ അളിയൻ ഇല്ലാത്ത സ്ഥിതിക്ക് എന്ത് പഠിത്തം. എത്രയും പെട്ടന്ന് നടത്തി ബാധ്യത തീർക്കാൻ നോക്ക്. നിന്നെക്കൊണ്ട് ഒറ്റയ്ക്കു ഈ രണ്ട് കുട്ടികളുടെ കാര്യം നോക്കാൻ ഒന്നും ഈ അവസ്ഥയിൽ കഴിയില്ല. അളിയൻ ഉണ്ടായിരുന്നപ്പോൾ ഒന്നും അറിയണ്ടായിരുന്നു.

“” ഏട്ടാ പഠിത്തം കഴിയുന്ന വരെ അവര് കാത്തിരുന്നോളും. അന്നേ ഞങ്ങൾ അതെല്ലാം പറഞ്ഞു സമ്മതിപ്പിച്ചതാണ്.. “” വിമല പറഞ്ഞു

“” നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ലേ. അവർക്ക് അതിനോട് ഇപ്പോൾ താല്പര്യം ഇല്ല. ശേഖരൻ ഉണ്ടായിരുന്നപ്പോൾ ധൈര്യം ഉണ്ടായിരിക്കും അവർക്ക്. പക്ഷേ ഇപ്പോൾ അവർക്ക് കല്യാണം നേരത്തെ

വേണം എന്നാണ്. പിന്നെ കല്യാണത്തിന് ശേഷം പഠിക്കാൻ പോകുന്ന കാര്യവും അവർക്ക് അത്ര താല്പര്യം ഇല്ല. ചിലവ് അവരുടെ തലയിൽ ആവും എന്ന് ഭയം കാണും “” അമ്മാവൻ പറഞ്ഞു.

ചെക്കന്റെ വീട്ടുകാരുടെ ഭാഗത്തു നിന്ന് തന്നെ ഇങ്ങനൊരു അഭിപ്രായം വന്നു എന്നറിഞ്ഞപ്പോൾ വിമലയ്ക് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു.

“” നീ ഞാൻ പറയുന്നത് കേൾക്ക്. നിനക്ക് ഇപ്പോൾ ഒരു ജോലിയും വരുമാനവും ഇല്ല. അളിയൻ ഒരാളെ ആശ്രയിച്ചാണ് ഈ വീട് കഴിഞ്ഞിരുന്നത്.

ഇവളെ പഠിപ്പിക്കാൻ ഉള്ള തുക നിന്നെ കൊണ്ട് ഉണ്ടാക്കാൻ സാധിക്കുമോ. ഞങ്ങൾ ഒക്കെ ഉണ്ട് എന്ന് പറയാം എന്നിരുന്നാലും എത്രയാണ് എന്ന് വച്ച സഹായിക്കുന്നത്. ഞങ്ങൾക്കും ഞങ്ങളുടേതായ പ്രശ്നങ്ങൾ ഇല്ലേ.

വളരെ ആലോചിച്ചു ഞങ്ങൾ ഒരു തീരുമാനം എടുത്തിട്ടുണ്ട്. “” അത്രയും പറഞ്ഞപ്പോഴേക്കും കാര്യങ്ങൾ കേട്ടുകൊണ്ട് നിമിഷയും വന്നു.

“” ഇവളുടെ കല്യാണം ഇനി വൈകിപ്പിക്കണ്ട. ഉടനെ നടത്താം. ഇവൾക്ക് കൊടുക്കാൻ ഉള്ളത് ശേഖരൻ നേരത്തെ കരുതി വച്ചിട്ടുണ്ടല്ലോ. അത്രേം സമാധാനം. പിന്നെ നിമിഷ പോയി കഴിഞ്ഞാൽ നിങ്ങള് രണ്ട് പെണ്ണുങ്ങൾ

മാത്രം ആയിട്ട് ഇവിടെ താമസിക്കുന്നതും ശെരിയല്ല. നീയും നിത്യ മോളും എന്റെ കൂടെ പൊന്നേക്ക്. ഞാൻ നോക്കിക്കോളാം. ഈ വീട് വാടകയ്ക്ക് കൊടുക്കേം ചെയ്യാം. ചിലവിന് ഉള്ളത് കിട്ടുകേം ചെയ്യുമല്ലോ. “” അമ്മാവൻ പറഞ്ഞു

“” അത് നടക്കില്ല അമ്മാവാ “” നിമിഷ ഒരു മാത്ര പോലും ആലോചിക്കാതെ ആണ് അത് പറഞ്ഞത്.

അമ്മാവനും അമ്മായിയും വിമലയും അവളെ നോക്കി. അച്ഛൻ മരിച്ച ദുഃഖം മുഖത്ത് നിന്ന് വിട്ടു മാറിയിട്ടില്ല. കണ്ണുകൾ കരഞ്ഞു തളർന്നവ ആണെന്ന് കണ്ടാൽ അറിയാം

“” കല്യാണം നേരത്തെ ആക്കാൻ ഞാൻ സമ്മതിക്കില്ല. എനിക്ക് പഠിക്കണം. അച്ഛന്റെ ഏറ്റവും വല്യ ആഗ്രഹം ആയിരുന്നില്ലേ അമ്മാ ഞങ്ങൾ രണ്ടാളും പഠിച്ചു നല്ല നിലയിൽ എത്തുന്നേ.

ജീവിച്ചിരുന്ന നാൾ അത്രയും അച്ഛൻ വിയർപ്പൊഴുക്കിയതും അതിന് വേണ്ടിയിട്ടല്ലേ. എന്നിട്ടിപ്പോ അച്ഛൻ പോയതോടെ ആ കഷ്ടപ്പാട് ഒക്കെ മറന്ന് എല്ലാം വിട്ടുകളയാൻ പോകുവാണോ. അതും എനിക്ക് കോഴ്സ് തീരാൻ ഒന്നര വർഷം കൂടി ഉള്ളപ്പോൾ “” നിമിഷ ചോദിച്ചു

“” അച്ഛന്റെ ആഗ്രഹം ഒക്കെ പറയാൻ എളുപ്പം ആണ്. പക്ഷേ ആരാ ഇനി ഇതിനൊക്കെ കാശ് ചിലവാക്കുന്നെ. അരി മേടിക്കണം എങ്കിൽ പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥയിൽ ആണ് അറിയോ.

വരും വരായ്കകൾ ആലോചിച്ചു വേണം ഓരോന്ന് പ്രവർത്തിക്കാൻ. ഇനി ആ ചെക്കൻ കൂട്ടരേ കൂടി പിണക്കൻ നിൽക്കണ്ട “” അമ്മായി ആണ് അത് പറഞ്ഞത്. ആ പറഞ്ഞതിൽ കുറച്ചു അടിച്ചമർത്തലിന്റെ സ്വരവും ഉണ്ടായിരുന്നു

“” വരും വരയ്കകൾ ആലോചിച്ചു തന്നെയാ പറഞ്ഞെ. എന്റെ പഠിത്തം നിർത്തുന്ന പ്രശ്നം ഇല്ല. എനിക്ക് പഠിത്തം കഴിഞ്ഞിട്ടേ കല്യാണം ഉള്ളു. അത് അച്ഛനും ഞാനും കൂടി എടുത്ത

തീരുമാനം ആണ്. പഠിത്തം കഴിയുന്നതിനു മുമ്പേ ഈ കല്യാണം ഉറപ്പിച്ചത് തന്നെ ചെക്കൻ വീട്ടുകാർ ഇങ്ങോട്ട് ആലോചിച്ചു വന്നിട്ടാ.

അന്ന് ആ ആലോചന ഞങ്ങൾ ഒഴിവാക്കണം എന്ന് തന്നെയാ വിചാരിച്ചേ. പിന്നെ പഠിത്തം കഴിഞ്ഞ് മതി എന്ന് ഒക്കെ പറഞ്ഞു സമ്മതിപ്പിച്ചപ്പോൾ ആണ് അച്ഛൻ അതിന് സമ്മതിച്ചത്. എന്ന് വച്ചു

ആ കല്യാണത്തിന്റെ പേരിൽ പഠിച്ചു മുടക്കാൻ പറഞ്ഞാൽ അതിന് ഞാൻ നിന്ന് തരണോ “” നിമിഷ ചോദിച്ചു

“” കണ്ടില്ലേ പെണ്ണിന്റെ അഹങ്കാരം. നല്ലത് പറഞ്ഞു കൊടുക്കുമ്പോ അവൾക്ക് തലയിൽ കേറില്ല. ” അമ്മായി പറഞ്ഞു

“” എനിക്ക് നല്ലത് വരാൻ വേണ്ടി ഒന്നും അല്ലല്ലോ നിങ്ങൾ ഈ പദ്ധതി ഒക്കെ ആയിട്ട് വന്നത്. അമ്മേ പറഞ്ഞു പറ്റിക്കുമ്പോലെ എന്നേം നിത്യേം പറ്റിക്കാൻ നോക്കല്ലേ അമ്മായി “” അത്

പറഞ്ഞപ്പോഴേക്കും അമ്മാവനും അമ്മായിക്കും കട്ടൻ ചായയും ഇട്ടുകൊണ്ട് നിത്യയും വന്നു.

“” അമ്മാവനും അമ്മായിയും ചായ കുടിക്ക്. കുറേ പ്ലാൻ ചെയ്തു ക്ഷീണിച്ചത് അല്ലേ “” നിമിഷ പറഞ്ഞു.

നിത്യ നിമിഷയെ നോക്കി കണ്ണ് ചിമ്മി ധൈര്യം കൊടുത്തു.”” മോളെ അമ്മാവനോട് എന്തൊക്കെയാ ഈ പറയുന്നേ “” വിമല ചോദിച്ചു

“” നീയും ശേഖരനും വളർത്തിയതിന്റെ ഗുണം ആണല്ലോ ഈ കാണുന്നെ. തന്റെടവും തന്നിഷ്ടവും “” അമ്മാവൻ ചൊടിച്ചു

“”അതേ അച്ഛൻ വളർത്തിയതിന്റെ ഗുണം തന്നെയാ ഈ കാണുന്നത്. തന്റേടം മാത്രം അല്ല നല്ല തിരിച്ചറിവും ഉണ്ട് ഞങ്ങൾക്ക് അല്ലേ ചേച്ചി “” നിത്യ പറഞ്ഞു. അച്ഛനെ കുറ്റം പറഞ്ഞതിന്റെ ദേഷ്യം ആ പ്ലസ് വൺ കാരിയുടെ മുഖത്തും ആവശ്യത്തിന് ഉണ്ടായിരുന്നു.

“” നിങ്ങൾ ആയിട്ട് ഇനി പറഞ്ഞു കഷ്ടപ്പെടണ്ട. ഇന്നലെ എന്നെ ഇതേ കാര്യം പറഞ്ഞു നവീൻ വിളിച്ചിരുന്നു. നമ്മുടെ കല്യാണം നേരത്തെ ആക്കണം. എന്റെ പഠിത്തം നിർത്താൻ ആണ് അവന്റെ വീട്ടുകാർ വീട്ടുകാർ പറയുന്നത്. കേട്ട് കഴിഞ്ഞിട്ട് എന്റെ പഠന ചിലവ് ഏറ്റെടുക്കാൻ അവന് ബുദ്ധിമുട്ട് ഉണ്ട്.

പിന്നെ അമ്മാവൻ അവനെ വിളിച്ചിരുന്നതും കല്യാണം സ്പീഡ് ആക്കാൻ പറഞ്ഞതും എന്റെ കല്യാണം കഴിഞ്ഞു വീടും വാടകയ്ക്കു കൊടുത്തിട്ട് അമ്മേം അനിയത്തിയെം പൊന്ന് പോലെ നോക്കിക്കോളാം എന്ന് ഏറ്റത് വരെ

ഞാൻ അറിഞ്ഞു. അവനോട് പറയാൻ ഉള്ളത് ഒക്കെ ഞാൻ ഇന്നലെ പറഞ്ഞു അവസാനിപ്പിച്ചിട്ടുണ്ട് “” നിമിഷ പറയുന്നത് കേട്ട് വിമല ഒന്ന് ഞെട്ടി.

“”അമ്മ ആധി പിടിക്കേണ്ട. എനിക്ക് വിഷമം ഉണ്ട് ഇത് മുടങ്ങിയതിന് അല്ല. ഒരു ആത്മാർത്ഥത ഇല്ലാത്ത അവനെ കുറച്ചു നാൾ എങ്കിലും സ്നേഹിച്ചതിൽ. അത് പോട്ടെ എനിക്ക് അറിയാമായിരുന്നു ഇന്ന് തന്നെ ഇവർ എത്തും എന്ന്. ഈ നാടകം കൂടി കഴിഞ്ഞിട്ട് അമ്മയോട് എല്ലാം പറയാം എന്ന് കരുതി.

അമ്മാവനും അമ്മായിയും ആകെ വല്ലാതെ ഇരിക്കുകയാണ്. ദേഷ്യവും ചമ്മലും ആ മുഖത്ത് ഉണ്ട്.

“” നിങ്ങളുടെ പ്ലാൻ കൊള്ളാം. അമ്മയേം നിത്യയേം അവിടെ കൊണ്ട് പോയി നിങ്ങളുടെ ആശ്രിതർ ആക്കി നിർത്തണം. എന്റെ നിത്യ മോള് ഒരു പ്ലസ് ടു വരെ പഠിക്കാൻ വിടും.

അത് കഴിഞ്ഞു ഏതേലും ഒരുത്തന്റെ കൂടെ വല്യ ചിലവില്ലാണ്ട് കെട്ടിച്ചു വിടുമായിരിക്കും അല്ലേൽ ജീവിതകാലം മുഴുവൻ നിങ്ങളുടെ അടുക്കളയിൽ ഒതുങ്ങാനോ. പിന്നെ അമ്മേടെ പെൻഷൻ ഈ വീടിന്റെ വാടക ഒക്കെ കൂട്ടത്തിൽ

അടിച്ചു മാറ്റാം. ഇതൊക്കെ അല്ലെ മനസ്സിൽ ഇരുപ്പ്. ഞാൻ അപ്പോഴേക്കും നവീന്റെ വീട്ടിൽ ഒതുങ്ങിക്കോളും അല്ലോ. പിന്നെ ആരാ ചോദിക്കാൻ.

നിമിഷ പറഞ്ഞത് കേട്ട് അമ്മാവൻ കലിതുള്ളി. ഒരു ഉപകാരം ചെയ്യാൻ വന്നപ്പോൾ അപമാനിച്ചു വിട്ടു എന്ന് പറഞ്ഞു ഉറഞ്ഞു തുള്ളുകയാണ്.

“”അമ്മാവൻ ഇങ്ങനെ കലി തുള്ളുന്നതിന് മുമ്പ് ഞാൻ ഒന്ന് കൂടി ചോദിക്കട്ടെ. ഞാൻ എന്ത് ധൈര്യത്തില എന്റെ അനിയത്തിയെ അങ്ങോട്ട് വിടുന്നെ. അവിടെ നിങ്ങളുടെ മോന്റെ സ്വഭാവത്തിന് ഇപ്പോഴും വല്യ മാറ്റം ഒന്നും വന്നിട്ടില്ലല്ലോ. എന്നെക്കാളും രണ്ട് വയസ്സിന്റെ കുറവേ ഉള്ളു ചെക്കന്.

പത്താം ക്ലാസിൽ ആയപ്പോഴേക്കും ഞങ്ങൾടെ മുറിയിൽ വന്നു ഉറങ്ങിക്കിടന്ന കൊച്ചിന്റെ ഡ്രെസ് അഴിക്കാൻ നോക്കി അച്ഛൻ കണ്ടോണ്ട് വന്നു ഉണ്ടായ പുകില് ഒക്കെ ഞങ്ങൾ മറന്ന് എന്ന് കരുതിയോ.

അന്ന് ഏട്ടനും അനിയത്തിയും തമ്മിൽ പിരിയണ്ട എന്ന് കരുതിയ അച്ഛൻ അമ്മേ ആ വിഷയം അറിയിക്കേണ്ട എന്ന് വച്ചത്. ആ വീട്ടിലേക്ക് എന്ത് ധൈര്യത്തില ഞാൻ ഇവളെ അയക്കേണ്ടത്.

അച്ഛൻ എനിക്കായി കരുതി വച്ചേക്കണേ കുറച്ചു സ്വർണം കണ്ടിട്ട് അല്ലേ ഈ കല്യാണം നടത്താൻ നിങ്ങൾ താല്പര്യം കാണിച്ചേ. അല്ലാണ്ട് സ്വന്തം ചിലവിൽ പെങ്ങളുടെ മോൾടെ ജീവിതം നന്നാക്കാൻ ആല്ലല്ലോ. ആ കാശ് കൊണ്ട് ഞങ്ങൾ പഠിച്ചു ഒരു നിലയിൽ എത്തിക്കോളാം.

താമസിക്കാൻ അച്ഛൻ ഇങ്ങനൊരു വീട് കെട്ടി തന്നിട്ടുള്ളത് കൊണ്ട് ഞങ്ങൾ എങ്ങോട്ടും വരുന്നില്ല. അച്ഛനെ പോയിട്ടുള്ളൂ. അച്ഛൻ പകർന്നു തന്ന കുറച്ചു അഭിമാനവും വിവേകവും ധൈര്യവും ഇപ്പോഴും ഞങ്ങളുടെൽ ഉണ്ട് അതുകൊണ്ട് നാടകം

നിർത്തി നിങ്ങൾ ഇറങ്ങിക്കോ “” നിമിഷ അത് പറഞ്ഞപ്പോഴേക്കും അവരുടെ മുഖം ഇരുണ്ടു പാതി കുടിച്ച കട്ടൻ ചായയും ബാക്കി വച്ച് രണ്ടാളും വേഗം ഇറങ്ങി …

Leave a Reply

Your email address will not be published. Required fields are marked *