ഒരു പെണ്ണിനെ മനസ്സിൽ വച്ചിട്ട് മറ്റൊരു പെണ്ണിനെ കെട്ടാൻ പോയി എന്നായി നാട്ടിലെ പാട്ട്. എന്തായാലും സംഭവം കളർ ആയി .

എന്നാലും എന്റെ സു ക്ക റെ
(രചന: രേഷ്മ രാജശേഖരൻ)

അപ്പൊ ജ്യോ ത്സ്യ ൻ പറഞ്ഞതനുസരിച്ചു വിവാഹം വരുന്ന ജൂൺ 18 ന്.”നിങ്ങൾക്കും ബാക്കി ഒരുക്കങ്ങൾക്കൊക്കെ സമയം കിട്ടുകയും ചെയ്യും”.”ഏതാണ്ട് 6 മാസം ഉണ്ടല്ലോ??? ആ മുഹൂർത്തം പോരെ മാധവ” ???

“അധികം നീട്ടികൊണ്ട് പോകരുത് എന്നെ ഉള്ളു എനിക്ക്”.”നീട്ടികൊണ്ട് പോവാൻ ഞങ്ങൾക്കും ആഗ്രഹമുണ്ടായിട്ടല്ല. വിവേകിന് ലീവ് കുറവാണ്.ഇപ്പൊ തന്നെ പെണ്ണിനെ പോലും അവൻ ഫോട്ടോയിലുടല്ലേ കണ്ടിട്ടുള്ളു.എന്തായാലും നമ്മുക്ക് കല്യാണം ആഘോഷമാക്കാം.”

(ഇത് വിവേകിന്റെയും ഹിമയുടെയും വിവാഹം ഉറപ്പിക്കൽ ചടങ്ങ്.പയ്യനെ ഇതുവരെ കാണാത്തത് പുള്ളി അങ്ങ് ദൂരെ ദുബൈയിൽ ഒരു കമ്പനിയിൽ എൻജിനീയറായി വർക്ക് ചെയ്യുന്നതുകൊണ്ട് .ലീവ് കിട്ടാത്തതുകൊണ്ട് ഹിമയെ കണ്ടതും ഒക്കെ വീട്ടുകാർ ആയിരുന്നു.

എന്നുവച്ചു വിവേകിന് ഇഷ്ടപ്പെടില്ലെന്നല്ല,ഫോട്ടോ കണ്ടപ്പഴേ “നീ ഇത്ര നാൾ എവിടെയായിരുന്നു??? നിന്നെ ഞാൻ എവിടൊക്കെ തിരഞ്ഞു ……ആ റൂട്ട് ആയിരുന്ന്.ചുരുക്കി പറഞ്ഞാൽ നീ എനിക്ക് വേണ്ടിയാണല്ലോ ഹിമക്കുട്ടി ജനിച്ചത് എന്ന്….
ബാക്കി കഥയിലേക്ക് ….)

ഉറപ്പിക്കൽ ഒക്കെ കഴിഞ്ഞ സ്ഥിതിക്ക് പിന്നെ ചാറ്റുകളുടെയും കോളുകളുടേയും ബഹളമായിരുന്നു.രാവിലെ ,ഉച്ചയ്ക്ക് ,വൈകിട്ട്, രാത്രി എന്നുവേണ്ട പ്രണയം അനശ്വരം ആണെന്ന് അവർ അടിവരയിട്ട് പറയുവായിരുന്നു ഈ ദിവസങ്ങൾ ഒക്കെ.

“അല്ല.. ചേട്ടൻ ആരെയെങ്കിലും ഇതിനു മുന്നേ സ്നേഹിച്ചിട്ടുണ്ടോ??? അതെന്താ മുത്തേ നീ അങനെ ചോദിച്ചേ ??? “വെറുതെ അറിഞ്ഞിരിക്കാനാ.”മ്മ്…. അങനെ ചോദിച്ചാൽ കോളേജിൽ പഠിക്കണ സമയത് ഒരു വൺ സൈഡ് ലവ് ഉണ്ടായിരുന്നു.പിന്നെ പോയി..അത് അല്ലാണ്ട് ഒന്നുമില്ല.”

“ഇനി നിനക്ക് ആരോടെങ്കിലും ???? ” നല്ല ചോദ്യം.അച്ഛൻ പോലീസിലായതു കൊണ്ട് അങ്ങനെ ആരും എന്നോട് പറഞ്ഞിട്ടില്ല .”ഓഹ്‌!!!എന്റെ ഭാഗ്യം.”

ദിവസങ്ങൾ കഴിയുന്നത് അനുസരിച്ചു അവർ തമ്മിലുള്ള ഇഷ്ടം കൂടി വന്നു. ആ സമയത് ആണ് വിവേകിന് ഒരു ആഗ്രഹം.എഫ്. ബി യിൽ റിലേഷന്ഷിപ് സ്റ്റാറ്റസ് ഇടാൻ.
അങനെ സിംഗിൾ പാസങ്കേ മാറി .ഹോ !!!! എന്താ സുഖം???

നീ ഹിമമഴയായി വരൂ ഹൃദയം അണിവിരലാൽ തൊടു ഈ മിഴിയിണയിൽ സദാ പ്രണയം മഷിയെഴുതുന്നിതാ….. യെവനാടാ കിടന്ന് വിളിക്കാൻ…മനുഷ്യന്റെ മൂഡ് പോവാനായിട്ട് .

ദൈവമേ ബോസ് കാളിങ്. പ്രോജെക്ടറും മീറ്റിങ്ങും ഒക്കെ ആയി വന്നിരിക്കുമ്പോഴാണ് നാട്ടീന്ന് ഫ്രണ്ട്സ് വിളിക്കണേ.”കല്യാണത്തിന്റെ പാർട്ടി ചോദിക്കാനായിരിക്കും. പിന്നീട്എടുക്കാം.”ശെടാ ഇവന്മാർ സമ്മതിക്കൂല്ലല്ലോ…..

ഇത് ഏതാ ഈ അൺനോൺ നമ്പർ???? “ഹലോ…. എടൊ ഞാനും താനും തമ്മിൽ എന്ത് റിലേഷൻ ആണെടോ ???? (അപ്പുറത്ത് നിന്ന് കമ്പ്ലീറ്റ് പൊട്ടിത്തെറി ആണല്ലോ) നിങ്ങൾക്ക് മാറിയതായിരിക്കും.

നമ്പർ നോക്കി വിളിക്ക്.എനിക്കണോ തനിയ്ക്കാണോ ആള് മാറിയതെന്ന് അറിയണമെങ്കിൽ പോയി എഫ് .ബി തുറന്ന് നോക്കടോ.”പെട്ടന്ന് കാൾ കട്ട് ആയി.ഏഹ്!!!! അവൾ എന്തിനാ അങനെ പറഞ്ഞെ ???

എന്റെ ദേവിയെ അവൾക്ക് അല്ലല്ലോ എനിക്ക് അല്ലെ ആള് മാറിയേ ???? ഹിമ മാധവിന് പകരം റിലേഷന്ഷിപ് വിത്ത് ഹിമദാസ്‌ ആയല്ലോ ???? ഇനി ഇപ്പൊ എന്തായാലും ഡിലീറ്റ് ചെയ്യാം . ഇനി അവൾ ഇത് കണ്ട് കാണോ???

എന്തായാലും വിളിച്ച നോക്കാം.സ്വിച്ച് ഓഫ്.ഈശ്വര ഞാൻ പെട്ട്.അവൾ കണ്ട് കാണും. ഇനി എന്റെ വീട്ടിലോട്ട് വിളിച്ചാലോ ???? ദേ അച്ഛൻ വിളിക്കണ്…

“ഹലോ അച്ഛാ….നിനക്ക് ആരെയെങ്കിലും ഇഷ്ടമുണ്ടോന്ന് ഞാൻ അന്നേ ചോദിച്ചതല്ലേ ???അപ്പൊ നീ ഒന്നും പറഞ്ഞില്ല .

അതും പോരാഞ്ഞിട്ടാണോ നീ എഫ് ബിയിലും വാട്സാപ്പിലും ഒക്കെ സ്റ്റാറ്റസിട്ട് നടക്കണേ. വേറൊരു പെണ്ണിനെ ഇപ്പഴും സ്നേഹിക്കണ ഒരുത്തനെ അവരുടെ മോൾക്ക് വേണ്ടെന്ന് പറഞ്ഞു.നീ…നീ ഇനി എന്തുവേണേ ആയിക്കോ. ”

അയ്യോ അച്ഛാ ഞാൻ…ശേ കാൾ കട്ട് ആക്കി.ഇനി വിളിച്ചിട്ടും കാര്യമില്ല.എന്നാലും അവൾക്ക് എന്നെ മനസിലാവില്ലേ????ഒത്തിരി വിളിച്ചിട്ടും കാൾ കട്ട് ആകിയതല്ലാതെ ഹിമ സംസാരിച്ചില്ല.

ഒരു പെണ്ണിനെ മനസ്സിൽ വച്ചിട്ട് മറ്റൊരു പെണ്ണിനെ കെട്ടാൻ പോയി എന്നായി നാട്ടിലെ പാട്ട്. എന്തായാലും സംഭവം കളർ ആയി .
നാട്ടിൽ പോവാത്തതുകൊണ്ട് അവരെ ഫേസ് ചെയ്യണ്ട എന്ന ഒറ്റ ആശ്വാസം മാത്രം.ദിവസങ്ങൾ കഴിഞ്ഞു.കഷ്ടപ്പെട്ടിട്ട് ആയാലും വീട്ടുകാരോട് കാര്യം പറഞ്ഞ മനസിലാക്കി.

പക്ഷെ നാട്ടിലെ ആൾക്കാരെ മനസിലാക്കാൻ പറ്റില്ലല്ലോ അപ്പോഴാണ് മനപ്പൂർവ്വമല്ലെങ്കിലും ഇതിൽ വന്ന ഹിമദാസിനെ ഓർത്തത്.തെറ്റ് എന്റെ ഭാഗത്തല്ലേ ???എന്നിട്ട് ഒരു സോറി പോലും പറഞ്ഞില്ല ,വിളിച്ചു നോക്കാം .

“ഹലോ …ആരാ??? എന്റെ പേര് വിവേക് അന്ന് ആ റിലേഷന്ഷിപ് …ആ …മനസിലായി. എന്താ കാര്യം ???അതെ എനിക്ക് ഒരു അബദ്ധം പറ്റിപ്പോയി ,സോറി….തനിക്ക് വേറെ പ്രെശ്നം വല്ലതും ഉണ്ടായ???ആ കുഴപ്പമില്ല . ഇനിയെങ്കിലും ഇതൊക്കെ അപ്ഡേറ്റ് ആക്കുമ്പോൾ ഒന്ന് സൂക്ഷിച്ചു ചെയ്യ്.”

ആളെ അറിയാനൊള്ള കൗതുകത്തിൽ അവളുടെ എഫ് ബി പ്രൊഫൈലിൽ കൂടി ഒരു ഓട്ടപ്രദക്ഷിണം നടത്തി.പിന്നെ രണ്ടും കല്പിച്ചു ഫോൺ വിളിച്ചു .”

അതെ ഞാൻ നേരത്തെ വിളിച്ച വിവേക് ആണ്.നമ്മുക് രണ്ടുപേർക്കും ഒരു സ്റ്റാറ്റസ് കൊണ്ട് കുറച്ച പ്രേശ്നങ്ങൾ ഉണ്ടായി അതുകൊണ്ട് ആ സ്റ്റാറ്റസ് നമ്മുക് ഒറിജിനലായിട്ട് ഫിക്സ് ആക്കിക്കൂടെ. അവിടെനിന്ന് മറുപടി ഒന്നും കിട്ടില്ല.
പിന്നെ നടന്നത് ചരിത്രം ….

അവസാനം റിലേഷന്ഷിപ് സ്റ്റാറ്റസ് മാറി വിവേക് മാരീഡ് ടു ഹിമദാസ്‌ എന്ന സ്റ്റാറ്റസിൽ ഹാപ്പി എൻഡിങ്.ഹോ സുക്കറണ്ണന്റെ ഓരോ കളികളെ നീ എന്താ ഭാര്യയെ ചിരിക്കണേ???

“ഏയ് ..നിങ്ങൾ എനിക്ക് പകരം വല്ല വിവാഹം കഴിഞ്ഞ പെണ്ണുങ്ങളും ആയിരുന്ന അന്ന് സ്റ്റാറ്റസിൽ ചേർത്തിരുന്നേൽ എന്ന കാര്യം ആലോചിച്ച ചിരിച്ചതാ.”” ശെരിയാ … ചരിത്രം നടക്കേണ്ടെടുത്ത് ഞാൻ ചരിത്രം ആയേനെ ….”

Leave a Reply

Your email address will not be published. Required fields are marked *