ഇങ്ങോട്ട് വന്നവളുമാരെ പോലും തിരിഞ്ഞു നോക്കിയിട്ടില്ല……. ആ എന്നെയ അവൾ പെണ്ണുപിടിയൻ എന്ന് വിളിച്ചത്……. ഓർക്കുംതോറും ശ്രീഹരിക്ക് തല പെരുക്കും പോലെ തോന്നി

അസുരൻ
(രചന: സൂര്യ ഗായത്രി)

മുഹൂർത്തം ആയി പെണ്ണിനെ ഇറക്കി കൊണ്ട് വരൂ…..കാരണവന്മാർ ആരോ പറയുന്നത് കേട്ടു അകത്തു നിന്നും അഷ്ടമംഗല്യ താലവും ഏന്തി ജാനകി ഇറങ്ങി വന്നു. സർവ്വഭരണ വിഭൂഷിതയായി വരുന്നവളെ ഏവരും ഒരു വേള നോക്കി നിന്നു…

എന്നാലും ഈ ശ്രീധരന് എന്തിന്റെ കേടാണ്… തങ്കകുടം പോലുള്ള പെൺകൊച്ചു…

ആ കൊച്ചിനെ പിടിച്ചു ഇതുപോലെ ഒരു അസുരന് കൊടുക്കാമോ… കുടിയും അടിയും പെണ്ണുപിടിത്തവും ആയി നടക്കുന്ന ഒരുത്തനു… കുരങ്ങന്റെ കയ്യിൽ പൂമാല കൊടുത്തത് പോലെ ആയി…..

സ്വത്തു മോഹിച്ചാണോന്നു ചോദിച്ചാൽ അതും അല്ല.. ഇട്ടു മൂടാൻ തക്കതു ശ്രീധരനും ഇല്ലേ…. ഇതു പിന്നെ വല്ലാത്ത സുഹൃത്ത് ബന്ധം ആയിപോയി…

പെട്ടെന്ന് ആളുകൾക്കിടയിലൂടെ കൊമ്പന്റെ തലയെടുപ്പോടെ ആറടി പൊക്കത്തിൽ പിരിച്ചുവച്ച മീശയും അലസം പാറിപറക്കുന്ന മുടിയിഴയും കസവിന്റെ പട്ടു ഷർട്ട്ന്റെ ബട്ടൻ മൂന്നെണ്ണം തുറന്നിട്ടിട്ടുണ്ട്….

നെഞ്ചിലെ രോമരാജികളിൽ പറ്റിച്ചേർന്നു കിടക്കുന്ന സ്വർണ്ണചെയിൻ അതിന്റെ അറ്റത്തു എലസും രുദ്രാക്ഷവും ആരുകണ്ടാലും ഒന്നു നോക്കി നിന്നുപോകും.. അത്രയും പൌരുഷം നിറഞ്ഞ മുഖം ചിറക്കൽ ശ്രീഹരി…….

ശ്രീഹരി മണ്ഡപത്തിൽ കയറി ഇരുന്നു… തൊട്ടു അടുത്തായി ജാനകിയും.. മുഹൂർത്തം ആയി എന്ന് ആരോ പറഞ്ഞതും ശ്രീധരൻ എടുത്തു നൽകിയ താലി കയ്യിൽ വാങ്ങുമ്പോൾ ഒരു വേള ശ്രീഹരിയുടെ കണ്ണുകൾ ശ്രീധരന്റെ കണ്ണുകളുമായി ഉടക്കി…

ആ കണ്ണുകളിൽ നിറയെ അപേക്ഷ ഭാവം ആയിരുന്നു…. മകളെ കാത്തു കൊള്ളണമേ എന്ന അപേക്ഷ…… ചുണ്ടിൽ നിറഞ്ഞ പുച്ഛചിരിയുമായി ശ്രീഹരി ജാനകിക്കു താലി ചാർത്തി…..

കാറിൽ നിന്നും ഗർവോടെ ഇറങ്ങുന്ന ശ്രീഹരി.. തൊട്ടുപിന്നിൽ സർവ്വഭരണ വിഭൂഷിതയായി ജാനകി… ആരും ഒന്ന് നോക്കി പോകും അത്രക്കുണ്ട് ആ പെണ്ണഴക് ..

ഇരുണ്ട നിറമാണ് പെണ്ണിന് പക്ഷെ അവളെ ആരും ഒന്ന് നോക്കിപ്പോകും അത്രയും ചേലാണ്… മാൻ മിഴികൾ….. ചുരുണ്ടു നി തംബം മറയുന്ന തലമുടി….. ചുണ്ടിനു താഴെ തേൻ മറുക്…..

ചിറക്കലെ അടുക്കളക്കാരി കാർത്തി മൂകത്തു വിരൽ വച്ചു… ഈ അസുരന് കെട്ടികൊടുക്കുന്നതിലും ഭേദം ആ കൊച്ചിനെ പിടിച്ചു പൊട്ടകിണറ്റിൽ തള്ളി യാൽ മതിയായിരുന്നു… ആത്മഗതം പറഞ്ഞത് കുറച്ചു ഉച്ചത്തിൽ ആയിപ്പോയി…

ശ്രീഹരിയുടെ അമ്മ പ്രഭ അത് കേട്ടു…….. കാർത്തി വേഗം അടുക്കളയിലേക്ക് വലിഞ്ഞു….

പ്രഭ നൽകിയ നിലവിളക്കു കയ്യിൽ വാങ്ങും മുന്നേ ശ്രീഹരി അകത്തേക്ക് കയറി പോയി………മോൾ അത് കാര്യം ആക്കേണ്ട.. വലതു കാൽ വച്ചു കയറി വാ…..

പ്രഭ ജാനകിയുടെ കൈ പിടിച്ചു കയറ്റി.. പൂജമുറിയിൽ വിളക്ക് കൊണ്ട് വയ്ക്കുമ്പോൾ ജാനകിക്ക് പ്രാർത്ഥിക്കാൻ ഒന്നുമില്ലായിരുന്നു.. കരയുവാൻ കണ്ണുനീരുപോലും അവളിൽ അവശേഷിച്ചില്ല….

ചിറക്കലെ മാധവൻ ശ്രീഹരിയുടെ അച്ഛൻ… മേലെടത്തെ ശ്രീധരനും കുഞ്ഞിന്നാള് മുതൽ കൂട്ടുകാരും വളർന്നപ്പോൾ ബിസിനെസ്സ് പാർട്ണർസ് ആയിരുന്നു..

അവരുടെ ബന്ധം ഉറപ്പിക്കാൻ വണ്ണം കുഞ്ഞിനാളുമുതൽ ശ്രീഹരിയെ കൊണ്ട് ജാനകിയെ വിവാഹം കഴിപ്പിക്കാൻ രണ്ടു പേർക്കും ഇഷ്ടമായിരുന്നു….

പക്ഷെ വളർന്നപ്പോൾ ശ്രീഹരി… തല്ലു കൊള്ളിത്തരവും, കള്ള് കുടിയും, പെണ്ണുപിടിയും ആയിട്ട് നടക്കാൻ തുടങ്ങി…….മകന്റെ വഴിവിട്ട ജീവിതത്തിലേക്ക് സുഹൃത്തിന്റെ മകളെ വലിച്ചിടാൻ താല്പര്യം ഇല്ലെന്നു മാധവൻ ശ്രീധരനോട് പറഞ്ഞു…..

എന്നാൽ കാര്യങ്ങൾ കീഴുമെൽ മറിഞ്ഞത് വളരെ പെട്ടെന്ന് ആണ്…. ഓഫീസിൽ വച്ചു കുഴഞ്ഞു വീണ മാധവനെ പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിച്ചു… അറ്റാക്കിന്റെ രൂപത്തിൽ വിധി മാധവനെ കീഴ് പെടുത്തുമ്പോൾ ….

മരണകിടക്കയിൽ ആകെ പ്രതീക്ഷ ശ്രീഹരിയിൽ മാത്രം ആയി.. ശ്രീധരനിൽ നിന്നും വാക്കുവാങ്ങി.. തന്റെ മോളെ എന്റെ ഹരിക്കു കൊടുക്കുമോ… അവനു നന്നാവാൻ ഒരു അവസരം…. അത്…. അത്… നീ.. കൊടുക്കണം……. ശ്രീ… ദ…. രാ…

പറഞ്ഞു മുഴുവിക്കും മുന്നെ മാധവന്റെ കണ്ണ് അടഞ്ഞു… ശ്രീഹരിയുടെ കൈ ശ്രീദരന്റെ കൈകളിൽ ഇരുന്നുവിറച്ചു…..

ആത്മസുഹൃത്തിന്റ അവസാന ആഗ്രഹത്തിന് മുന്നിൽ മകളുടെ കണ്ണുനീരിനെ ആ അച്ഛൻ കണ്ടില്ലെന്നു നടിച്ചു…..ശ്രീഹരിയെ തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥ……..

ഇവിടെ ഞാനും അവനും വാല്യക്കാരും മാത്രെ ഉള്ളു..മോൾക്ക്‌ അറിയാല്ലോ..മുകളിലത്തെ അവന്റെ മുറിയിൽ മോൾക്ക്‌ വേണ്ട ഡ്രസ്സ്‌ ഒക്കെ വാങ്ങി വച്ചിട്ടുണ്ട്….. മോൾ പോയി ഒന്ന് ഫ്രഷ് ആയിക്കോ….

മടിച്ചു മടിച്ചു ജാനകി മുകളിലേക്കു കയറി.. ഇന്നുവരെ വെറുപ്പോടെ മാത്രം കണ്ട ഒരു മനുഷ്യന്റെ താലി ഏറ്റുവാങ്ങി അയാളുടെ ഭാര്യ ആയി…. ഓർക്കുംതോറും ജാനകിയുടെ ഉള്ളം പുകഞ്ഞു……

മുറിയുടെ മുന്നിൽ എത്തി ആദ്യം ഒന്നു പകച്ചു നിന്നു പിന്നെ രണ്ടും കല്പ്പിച്ചു അകത്തേക്ക് കയറി….

മുറിയിൽ ശ്രീഹരിയെ കാണാത്തതു കൊണ്ട് ജാനകി ഒന്നു ആശ്വസിച്ചു…. മുറിയുടെ കതകു കുറ്റിയിട്ടു….. ആഭരങ്ങൾ ഓരോന്നായി അഴിച്ചു വച്ചു…..

തലമുടിയിലെ വച്ചുകെട്ടുകൾ ഓരോന്നായി ഇളക്കി മാറ്റി.. മുടി വാരി ചുറ്റി കെട്ടി വച്ചു….. സാരിയുടെ തോളിലെ പിൻ അഴിച്ചു സാരി പതിയെ ഊരി കട്ടിലിൽ വച്ചു…. നേരെ അലമാരയുടെ അടുത്തേക്ക് ചെന്നു..

ഡ്രായർ തുറന്നു അവൾക്കു വേണ്ടി വാങ്ങിയ ഡ്രസ്സ്‌ തിരയാൻ തുടങ്ങി… മുകളിലേക്കു എത്താൻ കഴിയാഞ്ഞു ചെറിയ സ്റ്റൂളിൽ കയറി നിന്നും തിരയാൻ തുടങ്ങി..

ബാൽക്കണിയിൽ നിന്നും സൈഡ് വാതിലില്ലൂടെ മുറിയിലേക്ക് കയറിയ ശ്രീഹരി കാണുന്നത് ബ്ലൗസും പാവാടയും ധരിച്ചു സ്റ്റൂളിനു മുകളിൽ കയറി ഡ്രായറിൽ എന്തിവലിയുന്ന ജാനകിയെ ആണ്……

ഉടുത്തിരിക്കുന്ന മുണ്ട് മടക്കി കുത്തി കൈ തെരുത്തു വച്ചു അവൻ ജാനകിയുടെ അടുത്തേക്ക് ചെന്നു……ഡീ….. അതൊരു അലർച്ചയായിരുന്നു….

ജാനകി ഞെട്ടി തിരിഞ്ഞതും ബാലൻസ് പോയി ശ്രീഹരിയുടെ പുറത്തേക്കു വീണു…

പെട്ടെന്നുള്ള വീഴ്ചയിൽ ശ്രീഹരി ജാനകിയെയും കൊണ്ട് കട്ടിലിലേക്കു വീണു…. പെട്ടെന്ന് തന്നെ ജാനകി ചാടി എണീറ്റു……

അച്ഛനും മോളും കൂടി എന്നെ മെനകെടുത്താനായിട്ട്…… ശ്രീയുടെ കൈകൾ ജാനകിയുടെ കവിൾ പുകച്ചു….
നോക്കിയും കണ്ടും മരിയതക്കു കഴിഞ്ഞോളണം അല്ലാതെ എന്റെ കാര്യത്തിൽ ഇടപെടാൻ വന്നാൽ……

ആദ്യം ഒന്നു ഞെട്ടി എങ്കിലും ജാനകി പെട്ടെന്ന് ശ്രീഹരിയുടെ മുന്നിൽ വന്നു നിന്നു.. ഇങ്ങനെ ഒക്കെ മുന്നിൽ വന്നു നിന്നാൽ…..

അതും പറഞ്ഞു ശ്രീഹരിയുടെ കൈകൾ നീണ്ടതും ജാനകി ഒരു ചുവടു പിന്നിലേക്ക് വച്ചു….

ശ്രീഹരി അടുത്തേക്ക് വരും തോറും ജാനകി പിന്നിലേക്ക് നീങ്ങി…. ചുവരിൽ ചേർന്ന് നിന്നവളിലേക്ക് ശ്രീഹരി ചേർന്ന്…

ജാനകിയുടെ മുഖം തനിക്കു അഭിമുഖമാക്കി അവളുടെ ചുണ്ടുകളിൽ ചുംബിച്ചതും അവൾ സർവ ശക്തിയും എടുത്തു അവനെ ആഞ്ഞു തള്ളി കവിളിൽ ആഞ്ഞു അടിച്ചു……..

ശ്രീഹരി ഒന്നു പതറി ആദ്യമായി ഒരു പെണ്ണ് അതും താലി കെട്ടിയവൾ കൈ നീട്ടി അടിച്ചു…. ശ്രീഹരിയുടെ കണ്ണുകളിൽ ചുവപ്പ് പടർന്നു……

എന്റെ അനുവാദം ഇല്ലാതെ ശരീരത്തിൽ ഇനി മേലിൽ തൊട്ടാൽ…… അതൊരു താകീത്‌ ആയിരുന്നു……. ജാനകിയുടെ…

തൊട്ടാൽ നീ എന്ത് ചെയ്യുമെടി……. പറയെടി നീ എന്ത് ചെയ്യുമെന്ന്…. ശ്രീഹരിയിലെ അസുരൻ അപ്പോഴേക്കും ഉണർന്നിരുന്നു….. ശ്രീഹരി ജാനകിയെ വലിച്ചുപിടിക്കുന്നേരം അവൾ കുതറി…. ശ്രീഹരി ബലമായി ജാനകിയുടെ ചുണ്ടിൽ ചുണ്ട് കോർത്തു……

അവന്റെ പല്ലുകൾ ആഴ്ത്തി…. ജാനകിയുടെ വിരലുകൾ ശ്രീഹരിയുടെ നെഞ്ചിലും കഴുത്തിലും മുറിവുകൾ തീർത്തു… ഒടുവിൽ വേദനയിൽ ജാനകിയുടെ കണ്ണുകൾ നിറഞ്ഞു തൂവി……..

ചോര ചവർപ്പ് അരിഞ്ഞതും ശ്രീഹരി അവളെ വിട്ടുമാറി അപ്പോഴേക്കും അവൾ നിലത്തേക്ക് ഊർന്നു ഇരുന്നിരുന്നു…. പിടിവലിയിൽ അവളുടെ ബ്ലൗസ് കുറച്ചു കീറിയിരുന്നു..

ശ്രീഹരി മുറിക്കു പുറത്തേക്കു ഇറങ്ങി കതകു പൂട്ടി വണ്ടിയും എടുത്തു പോയി….തന്റെ കയ്യിൽ തൂങ്ങി കുളപ്പടവിലിരുന്നു കണ്ണിമാങ്ങാ കഴിക്കുന്ന ഒരു കൊച്ചു പെണ്ണിന്റെ കൊഞ്ചിയുള്ള ഹരിയേട്ടാ എന്ന വിളി കാതുകളിൽ പതിച്ചു…… ജാനകി അവൾ…… എന്റെ പെണ്ണ്………

എന്നോ ജീവിതത്തിന്റെ താളം പിഴച്ചു.. കള്ളുകുടിയും കൂട്ടുകാരുടെ പ്രശ്നത്തിൽ ഇടപെട്ടു തല്ലും പിടിയും ആയി നടന്നു എങ്കിലും ശ്രീഹരി ഇന്നുവരെ ഒരു പെണ്ണിനോടും അപമരിയാത ആയി പെരുമാറിയിട്ടില്ല…

ഇങ്ങോട്ട് വന്നവളുമാരെ പോലും തിരിഞ്ഞു നോക്കിയിട്ടില്ല……. ആ എന്നെയ അവൾ പെണ്ണുപിടിയൻ എന്ന് വിളിച്ചത്…….

ഓർക്കുംതോറും ശ്രീഹരിക്ക് തല പെരുക്കും പോലെ തോന്നി… കയ്യിൽ കിട്ടിയ കുപ്പി മൊത്തത്തിൽ വലിച്ചു കയറ്റി….. ബോധം മറയുവോളം കുടിച്ചു വണ്ടിയിൽ തന്നെ കിടന്നു.. എപ്പോഴോ ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു നോക്കുമ്പോൾ മണി മൂന്ന് ആയി….

കുപ്പി വെള്ളം എടുത്തു മുഖം കഴുകി… കുറച്ചു വായിൽ കുലുക്കി കളഞ്ഞു….. പെട്ടെന്നാണ് അവൻ ജാനകിയെ കുറിച്ച് ഓർത്തത്‌…..

പെട്ടെന്ന് ഉള്ള ദേഷ്യത്തിൽ മുറി പൂട്ടി ഇറങ്ങിയതാണ് അവൻ വേഗം വണ്ടിയും എടുത്തു വീട്ടിലേക്കു പുറപ്പെട്ടു……..

വണ്ടിയിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു മുറിതുറന്നു അകത്തേക്ക് കയറുമ്പോൾ കണ്ട കാഴ്ച താൻ പോകുമ്പോൾ എവിടെ യാണോ ജാനകി ഇരുന്നത് അവിടെ തന്നെ ചുരുണ്ടു കൂടി കിടക്കുന്നു……

ശ്രീഹരി അവളുടെ അടുത്തേക്കിരുന്നു…. മുഖം പിടിച്ചുതിരിച്ചു.. ചുണ്ട് പൊട്ടി ചോര വാർന്നിരിക്കുന്നു.. ശരീരം ചുട്ടുപൊള്ളുന്ന ചൂട്… പനിച്ചു വിറക്കുന്നു….. ശ്രീഹരി അവളെ കോരിയെടുത്തു കട്ടിലിൽ കിടത്തി…. ജാനി…… മോളെ….. കണ്ണുതുറക്കെടി…. പ്ലീസ്….. ജാനി…….

ഗുഹക്കുള്ളിൽ നിന്നും കേൾക്കുന്നപോലെ തോന്നി… ആ ഒച്ച……. ഹരിയേട്ടാ……. ജാനകിയുടെ ചുണ്ടുകൾ മന്ദ്രിച്ചു…..

ശ്രീഹരി ഞെട്ടി നോക്കി… അടഞ്ഞ കൺപോള്കൾ കരഞ്ഞു വീർതിരിക്കുന്നു… നിന്റെ ഉള്ളിൽ ഞാൻ ഇപ്പോഴും ഉണ്ടോ പെണ്ണെ…….. വേഗം…. അവളുടെ നെറ്റിയിൽ പതിയെ ചുംബിച്ചു…

അലമാര തുറന്നു ഒരു നൈറ്റി തിരഞ്ഞു പിടിച്ചു എടുത്തു….. ജാനകിയുടെ ബ്ലൗസ് പതിയെ ഊരിമാറ്റി….. അവളെ നൈറ്റി ധരിപ്പിച്ചു… കോട്ടൺ നനച്ചു ചെറുതായി ചുണ്ടിൽ പറ്റിയ ചോര തുടച്ചു മാറ്റി…..

ജാനകിയെയും എടുത്തു പുറത്തേക്കിറങ്ങി..വണ്ടിയിൽ കിടത്തി.. നേരെ പ്രഭയുടെ മുറിയിൽ എത്തി….അമ്മേ… അമ്മേ…….

എന്താ ശ്രീ…….. അസമയത്തു മകനെ കണ്ടു പ്രഭ വെപ്രാളപെട്ടു….ജാനി… ജാനിക്ക് നല്ല പനി… ഹോസ്പിറ്റലിൽ കൊണ്ട് പോകണം അമ്മയും കൂടി വാ…. വേഗം….

പ്രഭ… ശ്രീഹരിക്കൊപ്പം കാറിലേക്ക് കയറി.. ജാനകിയുടെ തലഉയർത്തി മടിയിലേക്ക് വച്ചു…. വിരൽ പാട് പതിഞ്ഞ കവിളും പൊട്ടിയ ചുണ്ടും കണ്ടു പ്രഭയുടെ കണ്ണുകൾ കുറുകി…..ശ്രീ….. ഇതു…….

അമ്മേ… പ്ലീസ്…. ഇപ്പോൾ ഒന്നും ചോദിക്കരുത്……മിഷൻ ഹോസ്പിറ്റലിനു മുന്നിൽ കാർ വന്നു നിന്നു… ശ്രീഹരി ജാനിയെയും കൊണ്ട് ക്യാഷുവാലിറ്റിയിലേക്ക് പോയി…..

ഭക്ഷണം കഴിക്കാത്തതിന്റെ ക്ഷീണവും ഓവർ ടെൻഷനും ആണ് ഇൻജക്ഷനും ഒരു ട്രിപ്പ്പും ഇട്ടേക്കാം അത് കഴിഞ്ഞു പോകാം………

പ്രഭയും ശ്രീഹരിയും മുറിയിൽ അങ്ങിങ്ങായി ഇരുന്നു….. ആറു മാണിയോട് അടുത്തതും ട്രിപ്പ് കഴിഞ്ഞു….. ഡോക്ടർ പോകാമെന്നു പറഞ്ഞു…

പ്രഭയുടെ കൈകളിൽ പിടിച്ചു ജാനി പതിയെ നടന്നു….. ശ്രീഹരിയെ നോക്കുകപോലും ചെയ്തില്ല…. പലപ്പോഴും അവിടവിടെ നിന്നും വേച്ചു വീഴാനും തുടങ്ങിയവളെ ശ്രീഹരി ഇരു കയ്യിലും കോരി എടുത്തു………

ഡോ….. എന്നെ താഴെ നിർത്തഡോ… ഞാൻ നടന്നോളാം തന്നോട് ആരാ എന്നെ എടുക്കാൻ പറഞ്ഞെ………. പെട്ടെന്ന് ഹരി നടത്തം നിർത്തി.. മിണ്ടാതെ കിടന്നില്ലേൽ ഞാൻ ഇപ്പോൾ വലിച്ചെറിയും…..

പിന്നെ ജാനി ഒന്നും മിണ്ടിയില്ല…… വീടെത്തും വരെ ആരും സംസാരിച്ചില്ല.. നേരം വെളുക്കുന്നത്തെ ഉണ്ടായിരുന്നുള്ളു.. അതുകൊണ്ട് പുറംപണിക്ക് ആരുoവന്നില്ല….

ഹരി ജാനിയെ എടുത്തു മുകളിലേക്കു കയറി.. പിന്നാലെ പ്രഭയും….. ജാനിയെ ബെഡിൽ കിടത്തി…. ഹരി ഫ്രഷ് ആയി പുറത്തേക്കിറങ്ങി പോയി……..

ജാനി ഒന്നു മയങ്ങി.. ഉണർന്നു എണീക്കുമ്പോൾ പ്രഭ അവൾക്കുള്ള ആഹാരവുമായി മുറിയിൽ എത്തി… ഫ്രഷ് ആയിവന്നു ജാനി ഫുഡ്‌ കഴിച്ചു……

മോളെ ശ്രീ ഉപദ്രവിച്ചോ… ചുണ്ടിലെയും കവിളിലേയും പാടുകളിലൂടെ ജാനി വിരൽ ഓടിച്ചു……..പ്രഭ നെടുവീർപ്പിട്ടു…….. അവൻ ഇങ്ങനെ ഒന്നും ആയിരുന്നില്ല… മോളെ…..

പ്രായത്തിന്റെ എടുത്തുചാട്ടത്തിൽ കൂട്ടുകാരോട് കൂടി ചില തെറ്റുകൾ ചെയ്തു… കുടിയും, തല്ലും പിടിയും….. ഒക്കെ പക്ഷെ അവൻ ഒരിക്കലും ഒരു പെണ്ണിനെ പോലുംഅനാവശ്യമായ ഒരു കണ്ണോടെ നോക്കിയിട്ടില്ല…

കാരണം അവന്റെ മനസ്സിൽ എന്നും അവന്റെ ജാനി മാത്രം ആയിരുന്നു… അവന്റെ തെറ്റുകൾക്ക് അവന്റെ അച്ഛൻ നൽകിയ ശിക്ഷ വലുതായിരുന്നു….

നിന്നെ അവനു കൊടുക്കേണ്ടെന്നു ശ്രീധരേട്ടനോട് പറഞ്ഞു…. അതിന്റെ വാശിയിൽ അവൻ പലതും കാട്ടി കൂട്ടി….. എന്റെ ശ്രീ പാവമാണ്… ഈ മുൻദേശ്യം മാത്രെ ഉള്ളു…

അവനെ മാറ്റി എടുക്കാൻ നിനക്ക് കഴിയും മോളെ….. അവനെ ഒന്നു മനസിലാക്കാൻ ശ്രമിച്ചാൽ മതി…. ഞാൻ എന്റെ മോനെ പുണ്യാളൻ ആക്കുവല്ല അവന്റെ കയ്യിലും തെറ്റുകൾ ഉണ്ട്… ഒരു അവസരം അത് അവനു കൊടുത്തൂടെ……

അമ്മ വിഷമിക്കേണ്ട… എനിക്കിപ്പോൾ അറിയാം ആ മനസ്.. ഞാൻ മാറ്റി എടുക്കും എന്റെ പഴയ ഹരിയേട്ടൻ ആക്കും…….നിങ്ങൾ ഒന്നിച്ചു സന്തോഷത്തോടെ ജീവിക്കണം അത് അമ്മക്ക് കാണണം…..

രാത്രിയിൽ ഒരുപാട് ലേറ്റ് ആയി മൂക്കറ്റം കുടിച്ചാണ് ശ്രീഹരി വീട്ടിൽ എത്തിയത്… വന്നപാടെ ബെഡിലേക്ക് വീണു…..

ജാനി അവനെ വലിച്ചു ഇഴച്ചു കുളിമുറിയിൽ കയറ്റി ഷവറിന്റെ ചോട്ടിൽ നിർത്തി… അവിടുന്ന് വല്ലവിധേനയും മുറിയിൽ കട്ടിലിൽ കൊണ്ടിരുത്തി തല തൂവർത്തി കൊടുത്തു…

ജാനിയുടെ മാറിൽ മുഖം പൂഴ്ത്തി ശ്രീഹരി ഇരുന്നു.. അവന്റെ ചുടു നിശ്വാസം അവളുടെ മാ റി ട ങ്ങളിൽ പതിച്ചു….. ഹരിയുടെ ഷർട്ട്‌ ജാനി അഴിച്ചുമാറ്റി…..

രോമരാജികൾ നിറഞ്ഞ മാറിൽ അവൾ തഴുകി.. ഇടത്തു വശത്തു നെഞ്ചിൽ പച്ചക്കൊത്തിയ പേരിലേക്ക് അവൾ സൂക്ഷിച്ചു നോക്കി.. ജാനി…… എന്ന് പേരുകൊത്തി ഓടക്കുഴലിന്റെ ചിത്രവും അവൾ അതിലൂടെ വിരലോടിച്ചു…

എന്തിനാ ഹരിയേട്ടാ ഇങ്ങനെ സ്വയം നശിക്കുന്നെ…….. എന്നോട് ഇത്രേം സ്നേഹം ഉള്ളിൽ വച്ചിട്ട് ഒരിക്കലെങ്കിലും എന്നോട് പറഞ്ഞോ………അവൾ പതിയെ നെഞ്ചിൽ ചുംബിച്ചു……… മുണ്ട് മാറ്റി വേറൊന്നു ഉടുപ്പിച്ചു….

രാവിലെ ഹരി ഉണരുമ്പോൾ കട്ടിലിന്റെ താഴെ ഇരുന്നു ഉറങ്ങുന്നു ജാനി.. തലേ ദിവസവുo താൻ പതിവുപോലെ ഓവർ ആയിരുന്നു എന്ന് ഹരിക്കു മനസിലായി….

തലേ ദിവസം ധരിച്ചിരുന്ന ഷർട്ട്ട്ടും മുണ്ടും ഒക്കെ നിലത്തു കിടക്കുന്നു… ഇതൊക്കെ ഇവൾ മാറ്റി തന്നോ…… ശേ…….. ഹരി തലയിൽ കയ്യും കൊടുത്തിരുന്നു….ജാനി ഉണരുമ്പോൾ തലയിൽ കയ്യും വച്ചിരിക്കുന്നു ഹരി….

ഡോ ഇങ്ങനെ എന്നും കുടിച്ചു കുന്തം മറിഞ്ഞു വരാൻ ആണോ പ്ലാൻ… അത് നടക്കില്ല…..നിയാരടി എന്നെ ഭരിക്കാൻ എനിക്ക് ഇഷ്ടമുള്ളത് ഞാൻ ചെയ്യും…

ഇല്ല… ഈ ജാനി ഇവിടെ ഉള്ളപ്പോൾ നിങ്ങളെ അങ്ങനെ ഇഷ്ടം പോലെ ജീവിക്കാൻ സമ്മതിക്കില്ല…നമുക്ക് കാണാമെടി……ഓ കാണാം……..

അമ്മേ…. അമ്മേടെ മോനെ നല്ലവനായ ഉണ്ണി ആക്കാൻ ഞാൻ തീരുമാനിച്ചു അതിന്റെ ആദ്യ പടിയായി കുടി നിർത്തണം.. അതിനു അമ്മയുടെ സഹായം വേണം.. ഇവിടെ അച്ഛൻ ഉപയോഗിച്ചിരുന്ന. ഏതെങ്കിലും മ ദ്യം ഇരുപ്പുണ്ടോ………

എന്തിനാ മോളെ…….വേണം അമ്മേ… പിന്നെ മുകളിൽ നിന്നും എന്ത് ഒച്ചയും അനക്കവും കേട്ടാലും വരരുത്… കേട്ടല്ലോ……പ്രഭ നൽകിയ കുപ്പിയുമായി ജാനി മുറിയിൽ എത്തി……..

ഹരി പതിവുപോലെ ലേറ്റ് ആയിട്ടാണ് എത്തിയത്… അപ്പോൾ കണ്ട കാഴ്ചയിൽ ഞെട്ടി തറഞ്ഞു നിന്നു…. ഹരിയുടെ ഒരു ഷോർട്ടുസും ഷർട്ടും ഇട്ടു തലയിൽ തോർത്തും കെട്ടി…. ഒരു കുപ്പിയും പിടിച്ചുനിൽക്കുന്നു ജാനി…….

ഹരി വേഗം ഡോർ അടച്ചു കുറ്റി ഇട്ടു…ടി… നിയിത് എന്ത് ഭാവിച്ച……ഹരിയേട്ടാ….. എന്റെ ഹരിയേട്ടാ…. കയ്യിലെ കുപ്പി വലിച്ചെറിഞ്ഞു ജാനി നിലവിളിക്കാൻ തുടങ്ങി…..

ഹരി വേഗം അവളുടെ അടുത്തെത്തി വായ പൊത്തി… ഇങ്ങനെ നിലവിളിക്കാൻ എന്തുണ്ടായി…..

അതെന്റെ ഹരിയേട്ടന് എന്നെ വേണ്ട…. കള്ളും കുടിച്ചു തല്ലും കൂടി നടക്കുവാ….. എന്നെ ഇഷ്ടായില്ല…. അതാണ്…

കൊച്ചുകുട്ടികളെ പോലെ കൊഞ്ചി പറഞ്ഞു ചിണുങ്ങിയ പെണ്ണിയെ ഹരി ബെഡിലേക്ക് പിടിച്ചിരുത്തി… അപ്പോഴേക്കും അവൾ ഹരിയുടെ മടിയിൽ കയറി ഇരുന്നു… തോളിലൂടെ കയ്യിട്ടു അവന്റെ മീശയിൽ പിടിച്ചു…. പതിയെ കവിളിൽ ചുംബിച്ചു…….പറ ഹരീട്ടന് എന്നെ ഇഷ്ടല്ലേ…..

ആണ് നിന്നെ ഒരുപാട് ഇഷ്ടാണ്….
എന്നിട്ടാണോ എന്നെ തല്ലി എന്റെ ചുണ്ടിൽ കടിച്ചു.. ചുണ്ടും ചുള്ക്കി കരയുന്നവളെ വാത്സല്യത്തോടെ ഹരി നോക്കി……

പെട്ടെന്ന് ജാനി ഹരിയുടെ ചുണ്ടിൽ ചുംബിച്ചു….. പതിയെ നുണയാൻ തുടങ്ങി… ജാനി ആവേശത്തിൽ ഹരിയുടെ ചുണ്ടുകളെ ചുംബിച്ചു…..

ഹരി വേഗം അവളെ തള്ളി മാറ്റി… ഇല്ല പെണ്ണെ.. നിന്റെ പൂർണ്ണ മനസോടെ നല്ല ബോധത്തിൽ മതി ഞാൻ എന്റെ പ്രണയം നിന്നിലേക്ക്‌ പകരുന്നത്…… അതുവരെ നീ കാത്തിരിക്കണം…..

രാവിലെ ജാനി ഉണരുമ്പോൾ ഹരി എഴുനേറ്റു പോകുവാൻ റെഡി ആകുന്നു….ജാനി വേഗം അവന്റെ മുന്നിൽ ചെന്നു നിന്നു…

എന്താ ഉദ്ദേശം എന്നും ഇങ്ങനെ ലേറ്റ് ആയി വരാൻ ആണോ പരിപാടി.. എങ്കിൽ അതുനടക്കില്ല….

ഹരി അവളെ എടുത്തു മേശയിൽ ഇരുത്തി… അവളോട്‌ ചേർന്നുനിന്ന്… ഇന്നലെ കാട്ടിയപോലെ ഇനി എന്തെങ്കിലും കോപ്രായo കാണിച്ചാൽ ഞാൻ ചവിട്ടി നടുവ് ഒ ടിക്കും….

ഹരിയുടെ കഴുത്തിൽ കയ്യിട്ടു ചുറ്റി പിടിച്ചു ജാനി അവന്റെ കവിളിൽ ചുണ്ട് ചേർത്ത്…. മതിയാക്കികൂടെ ഈ ഒളിച്ചു കളി…… ഈ നെഞ്ചിൽ ഒളിപ്പിച്ചിരിക്കുന്ന സ്നേഹം തന്നൂടെ എനിക്ക്…… നമുക്കും ജീവിക്കേണ്ട…….

ചിറക്കലെ ഈ അസുരനെ ആവഹിക്കാൻ എന്നെ അനുവദിച്ചുകൂടെ…. കരിമ്പാറ പോലെയുള്ള ഈ ഹൃദയത്തെ ഞാൻ വെണ്ണ പാകമാകി എടുത്തോളാം…….. ഒരിക്കലും തനിച്ചാക്കാതെ ഇരുന്നാൽ മതി…

കാത്തിരിക്കാൻ ഒരാൾ ഉണ്ടെന്നു ഓർത്താൽ മതി…. തളരുമ്പോൾ ഒന്നു ചേർത്ത് പിടിച്ചാൽ മതി എന്നെ……… ഇനിയുള്ള ഈ ജീവിതം നമുക്കുവേണ്ടി ആയിക്കൂടെ…..ഞാൻ സ്നേഹിച്ചു പോയി..

ഈ ശ്രീഹരി എന്നെങ്കിലും ഒരിക്കൽ തോൽക്കുമ്പോൾ അതുനിന്റെ മുന്നിൽ നിന്റെ സ്നേഹത്തിനു മുന്നിൽ മാത്രം ആയിരിക്കണം എന്ന് നിർബന്ധം ഉണ്ടായിരുന്നു….ഈ അസുരനിൽ അലിയാൻ നിനക്ക് മാത്രമേ പറ്റു ജാനി… നിനക്ക് മാത്രം…..

നിനക്കു വേണ്ടിമാത്രം ആണ് പെണ്ണെ എന്റെ ഹൃദയം ഇപ്പോൾ മിടിക്കുന്നത്… ശിവനു ശക്തി എന്നത് പോലെ ആണ് എനിക്ക് നീ……. ഇനിയുള്ള ഓരോ പുലരിയും നമുക്ക് വേണ്ടി ഉള്ളതാണ്……. നമുക്കുവേണ്ടി മാത്രം………

Leave a Reply

Your email address will not be published. Required fields are marked *