ചേട്ടാ വേണേൽ ഞാൻ ഈ ഷാള് അങ്ങട് മാറ്റിതരാം..ആ കണ്ണുകളുടെ ആർത്തി അങ്ങട് തീരട്ടെ….” പച്ചക്കറികടയിൽ കേറി സാധനം വാങ്ങി പൈസ കൊടുക്കുന്ന നേരം

ഇനിയുമേറേകാഴ്ചകൾ…
രചന: Unni K Parthan

“ചേട്ടാ വേണേൽ ഞാൻ ഈ ഷാള് അങ്ങട് മാറ്റിതരാം..ആ കണ്ണുകളുടെ ആർത്തി അങ്ങട് തീരട്ടെ….”

പച്ചക്കറികടയിൽ കേറി സാധനം വാങ്ങി പൈസ കൊടുക്കുന്ന നേരം ആർത്തിയോടെ തന്നേ നോക്കുന്ന കടക്കാരനെ നോക്കി പല്ലവി പറഞ്ഞത് കേട്ട് അയ്യാൾ വേഗം അവളുടെ മാറിൽ നിന്നും കണ്ണുകൾ പിൻവലിച്ചു…

“ന്റെ മോളേ…
ന്തിനാ ഇങ്ങനെ ഇറുകിയ ഡ്രസ്സ്‌ ഇട്ടോണ്ട് നടക്കുന്നെ..
അതോണ്ടല്ലേ ഇങ്ങനെയുള്ള നോട്ടങ്ങൾ കാണേണ്ടി വരുന്നേ…”

പുച്ഛം നിറഞ്ഞ ചിരിയോടെ തൊട്ടടുത്ത് നിന്ന ഒരാൾ പല്ലവിയെ നോക്കി പറഞ്ഞു…”ചേട്ടന്റെ പേരെന്താ..”തിരിഞ്ഞു നിന്നു പല്ലവി ചോദിച്ചു…

“ശശി…”അയ്യാൾ മറുപടി കൊടുത്തു…”ഈ ഡ്രെസ്സിനു ന്താ കുഴപ്പം ചേട്ടാ…

എന്റെ ഷേപ്പ്നു അനുസരിച്ചല്ലേ ഞാൻ സ്റ്റിച്ചു ചെയ്തിരിക്കുന്നേ..
അതു മാത്രമല്ല..
ഷാളും ഞാൻ ഇട്ടിട്ടുണ്ട്….”
പല്ലവി മുഖം കറുപ്പിച്ചു…

“ന്റെ മോളേ…
ഇമ്മാതിരിയുള്ള ഡ്രസ്സ്‌ ഒക്കെ ഇട്ടു പുറത്തേക്ക് ഇറങ്ങുമ്പോൾ നാലാളു കാണനല്ലേ…
പിന്നെ അവരൊക്കെ ഇതൊക്കെ ഒന്ന് കണ്ട് ആസ്വദിച്ചോട്ടെ എന്നുമല്ലേ

നിങ്ങളുടെയൊക്കെയുള്ളിൽ…”
ശശി അവളെ നോക്കി വൃത്തികെട്ട ചിരി ചിരിച്ചു…
അത് കണ്ടു കടയിലെ ആളും ചിരിച്ചു..

“ഇമ്മാതിരി ഡ്രസ്സ്‌ ഇട്ടു വന്ന് മ്മളുടെ കണ്ട്രോൾ കളഞ്ഞിട്ട്..
മുഴുത്തു നിക്കുന്ന അവിടേം ഇവിടേം ഒന്ന് നോക്കി പോയാൽ കുറ്റം നോക്കുന്നവന്…”

കടക്കാരൻ ഒരു കാബേജ് എടുത്തു കയ്യിൽ പിടിച്ചു അതിൽ നോക്കി പതിയെ തലോടി കൊണ്ട് അവളെ നോക്കി വഷളൻ ചിരി ചിരിച്ചു…

“നിന്റെ അമ്മേടെ പോയി നോക്കടാ പന്ന #*#@#*മോനേ..
അവിടേം ഇങ്ങനൊക്കെ മുഴച്ചതും തള്ളിയതും തന്നെയാടാ അവിടേമുള്ളത്..
തന്റെ മോളുടെ പ്രായമല്ലേടാ നാറി എനിക്കുള്ളൂ…

എന്നിട്ട് അവൻ ഒലിപ്പിക്കാൻ വന്നേക്കുന്നു….
നിന്റെ മോൾക്കും ണ്ടാവും ഇങ്ങനെയുള്ളതു…
അതും പോയി നോക്കി വെള്ളമിറക്കടാ ചെറ്റേ…..”

മുന്നിലേ തട്ടില് ഇരുന്ന സവാളയെടുത്തു കടക്കാരന്റെ മുഖത്തേക്ക് ശക്തിയോടെ എറിഞ്ഞു പല്ലവി…”അയ്യോ….”കണ്ണുകൾ പൊത്തി അയ്യാൾ താഴേക്ക് വീണു….

“നിനക്ക് ന്റെ എവിടെടാ നോക്കണ്ടേഡാ പട്ടി…
നോക്കടാ….”
കയ്യിൽ കിട്ടിയ പടവലങ്ങ എടുത്തു ശശിയുടെ തലക്ക് നേരെ വീശി പല്ലവി…അയ്യാൾ ഒഴിഞ്ഞു മാറി താഴെക്കിരുന്നു…

താഴെയിരുന്ന ശശിയുടെ തലയിലേക്ക് അവൾ ഒരു മത്തങ്ങാ എടുത്തിട്ടു….”അയ്യോ എന്നേ കൊല്ലുന്നേ…”

ശശി അലറി വിളിച്ചു കരഞ്ഞു…”മിണ്ടിയാൽ നിന്റെ തല ഞാൻ അരിയും…”പച്ചക്കറി മുറിക്കാൻ വെച്ച കത്തിയെടുത്തു ശശിയുടെ കഴുത്തിൽ വെച്ചു പല്ലവി..

“ന്റെ പൊന്ന് മോളേ ചതിക്കല്ലേ…
ഭാര്യയും മോളും പട്ടിണിയാകും..”
ശശി അവളെ നോക്കി കൈകൂപ്പി…

“നിന്റെയൊക്കെ ഈ കാഴ്ചകൾ ആണ് കുഴപ്പം…സ്വന്തം മോളുടെ..
അല്ലേ പേരമക്കളുടെ പ്രായമുള്ള കുട്ടികളെ കാണുമ്പോ ഉള്ള ഈ തുറിച്ചു നോട്ടം..
അത് എന്ന് നിർത്തുന്നോ…

അന്നേ നന്നാവൂ..
ഈ നാട്…നല്ല ആണുങ്ങളുടെ വില കളയാൻ വരുന്ന ശവങ്ങൾ….
എഴുന്നേറ്റു പോടാ നാറി..”
പല്ലവി അലറി…

ശശി ചാടിയെഴുന്നേറ്റ് ഓടി..
കടക്കാരൻ ബോധമുണ്ടായിട്ടും
അയ്യാൾ ബോധം പോയ പോലെ കണ്ണടച്ച് കിടന്നു….

“കലക്കി ചേച്ചി…”
കണ്ടു നിന്ന ആൾക്കൂട്ടത്തിൽ നിന്നും ഒരു പെൺകുട്ടി വന്നു പല്ലവിയുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു…

“പലർക്കും പേടിയാ ഇങ്ങനെ തിരിച്ചു പ്രതീകരിക്കാൻ..”
ആ കുട്ടി പല്ലവിയെ നോക്കി പറഞ്ഞു…

“പ്രതീകരിക്കണം മോളേ..
ഇല്ലേ മടിക്കുത്തിൽ പിടി വീഴുന്ന ഉത്തരേന്ത്യയായി മാറും മ്മടെ ഈ കൊച്ചു നാടും…”

ആ കുട്ടിയുടെ നെറുകിൽ തലോടി കൊണ്ട് പല്ലവി തന്റെ കാറിനു നേരെ നടന്നു…
ആൾകൂട്ടം രണ്ട് വശത്തേക്ക് മാറി പല്ലവിക്ക് വഴിയൊരുക്കി…

Leave a Reply

Your email address will not be published. Required fields are marked *