കൂട്ടുകാരന്റെ ഭാര്യ
രചന: Vijay Lalitwilloli Sathya
തന്റെപട്ടണത്തിലെ കൂട്ടുകാരന്റെ ഫ്ലാറ്റിലേക്ക് പോയതായിരുന്നു രമേശ്.. ഈയടുത്താണ് അവന് ഏതോ ഉത്തരേന്ത്യൻ കമ്പനിയുടെ ബ്രാഞ്ചിൽ പട്ടണത്തിൽ ഒരു ജോലി കിട്ടിയത്..ഫാമിലി ഫ്ലാറ്റ് അനുവദിച്ചിട്ടുണ്ട് കമ്പനി..
നാട്ടിൻപുറത്തുകാരായ അവന്റെ മാതാപിതാക്കളും കുടുംബവും മകൻ ജോലിചെയ്യുന്ന അടുത്തു പോയി നിൽക്കാൻ ഒന്നും മെനക്കെട്ടില്ല.
എത്രയും പെട്ടെന്ന് കല്യാണം കഴിഞ്ഞ് ഒരു പെണ്ണിനേയും കൊണ്ട് പോകാനാണ് കുടുംബക്കാർ നിർബന്ധിക്കുന്നതെന്നു അവൻ പറയുകയുണ്ടായി..
അതുകൊണ്ടുതന്നെ ആ ഫ്ലാറ്റിൽ നാളെ പട്ടണത്തിൽ ഇന്റർവ്യൂവുള്ള അവൻ ആ കൂട്ടുകാരന്റെ കൂടെ അന്ന് രാത്രി തങ്ങാമെന്നു വിചാരിച്ച് അങ്ങോട്ട് ചെന്നത്..
കഷ്ടകാലത്തിന് അവന്റെ മറ്റു കൂട്ടുകാരുമൊത്ത് ഒരു പാർട്ടി ആ റൂമിൽ അറേഞ്ച് ചെയ്തിരുന്നു..
തന്നെ കണ്ടപ്പോൾ നീരസം ഒന്നും പറഞ്ഞില്ല.. ഏതായാലും പാതിരാത്രി വരെ ഞങ്ങൾ ഇവിടെ അടിച്ചു പൊട്ടിക്കും.. അതുകഴിഞ്ഞ് അവർക്കൊപ്പം കിടന്നുറങ്ങാം.. എന്നാണ് കൂട്ടുകാരൻ തമാശ രൂപേണ പറഞ്ഞത്…
എന്താണ് പാർട്ടി എന്ന് ചോദിച്ചപ്പോൾ വെള്ളമടിയും മറ്റു ആണെന്നാ പറഞ്ഞത്..ഏതാണ്ട് രാത്രി പത്തുമണിയായപ്പോൾ ആ മൂന്ന് കൂട്ടുകാർ എത്തി. കതകിനു തട്ടി..
ഞങ്ങൾ രണ്ടുപേർ ടിവി കാണുകയായിരുന്നു കൂട്ടുകാരൻ എഴുന്നേറ്റ് ചെന്ന് ഡോർ തുറന്നു..
കൂടെ ഒരു പെണ്ണ്… ഞാൻ ഞെട്ടി’ഓ ഇതും ഉണ്ടോ.’അവിവാഹിതനായ അവന്റെ ഉള്ളിൽ പേടിയായി..വെറും വെള്ളമടിയും വെടി പറച്ചിലും എന്നായിരുന്നു കരുതിയിരുന്നത്…
അവർ പെണ്ണിനെയും കൊണ്ട് അകത്തു കയറി.. അപ്പോഴാണ് അവൻ അവളുടെ മുഖം ശ്രദ്ധിച്ചത്..
‘ഈശ്വരാ തനിക്ക് ഏറെ പരിചയമുള്ള ഒരു സുഹൃത്തിന്റെ ഭാര്യ ആണല്ലോ… ഇവർ ഈ ജാതീയാണോ.. ‘
അവർ തന്നെ കണ്ടിട്ടില്ല.. കണ്ടാൽ പ്രശ്നമാകും.. ചിലപ്പോൾ പരിപാടി തന്നെ കുളമാകും… എന്താ ചെയ്യേണ്ടത് അവൻ മുഖംതിരിഞ്ഞു നിൽക്കുകയാണ്.. വളരെ അന്തസ്സിൽ ജീവിക്കുന്ന ഒരു കൂട്ടുകാരനാണ്.. എന്നിട്ടും അവന്റെ ഭാര്യയായ ഇവരിങ്ങനെ…
പെട്ടെന്ന് കറണ്ട് പോയി..
രമേഷ് വേഗം തന്റെ ബാഗുമെടുത്ത് ആരും കാണാതെ ശബ്ദമുണ്ടാക്കാതെ ആ മുറിയിൽ നിന്നും പുറത്തു കടന്നു.. ഭാഗ്യമായി വസ്ത്രം ചേഞ്ച് ചെയ്യാത്തത്.. ഷർട്ട് ബട്ടൻസ് ഊരി മാറ്റി കൊണ്ടിരിക്കെയാണ് പഹയന്മാർ മാരണവും ആയി കയറിവന്നത്..
മൊബൈലിലെ ടോർച്ച് തെളിച്ചവൻ സ്റ്റെയർ കെയ്സു പടവുകൾ ചാടിയിറങ്ങി. ആ വലിയ ഫ്ലാറ്റിന് പുറത്തുവന്നപ്പോഴാണ് ആശ്വാസമായതു..
റോഡിലൂടെ നടക്കുമ്പോൾ
അവൻ ആലോചിച്ചു. രജിത്തിന്റെ ഭാര്യ രജിത്തിനെ തന്ത്രപൂർവ്വം ചതിക്കുകയാണോ…
അവൻ ഒരു പാവമാണ്. ഇത് ഇങ്ങനെ വെറുതെ വിട്ടാൽ പറ്റില്ല.. അവൻ കൂട്ടുകാരൻ രജിത്തിനെ ഫോണിൽ വിളിച്ചു..
മറുതലയ്ക്കൽ രജിത്ത് ഫോണെടുത്തു..”എന്താ രമേഷ്.. നീ ഇന്റർവ്യൂന് പോയില്ലേ..?””അതൊക്കെ പറയാം രജിത്തെ നീയിപ്പോൾ എവിടെയാ ഉള്ളത്?”
“ഞാൻ ഈ രാത്രിയിൽ എവിടെ പോകാനാ.. ഞാൻ വീട്ടിലാ “”നിന്റെ ഭാര്യ ഷിജിയോ..?”
“ഇതു നല്ല ചോദ്യം..ഞങ്ങൾ ഒന്നിച്ചിവിടെ അത്താഴം കഴുകുകയായിരുന്നു.. ഞാൻ കഴിച്ചു എഴുന്നേറ്റു…അവൾ ഇപ്പോഴും കഴിച്ചു കൊണ്ടിരിക്കുകയാണ് എന്താ കാര്യം..? “”സത്യമാണോ ഈ പറയുന്നത്?…”
“അതെന്താ അങ്ങനെ ചോദിച്ചത്.. ഞാൻ എന്തിന് കള്ളം പറയണം.. നിനക്ക് എന്താണ് പറ്റിയത്..വേണമെങ്കിൽ നീ ഷിജിയോട് സംസാരിച്ചോ.”
അതും പറഞ്ഞ് രജിത്ത് ഭാര്യ ഷിജിക്കു ഫോൺ കൊടുത്തു..”എന്താണ് രമേശ് രാത്രിയിൽ എന്നെ അന്വേഷിച്ചത്…. നീ അപ്പോൾ ഇന്റർവ്യൂന് പോയില്ലേ..?”
രജിത്തിന്റെ ഭാര്യ ഷിജിയുടെ സംസാരം കേട്ടു രമേശിനെ ഞെട്ടിപ്പോയി..അപ്പോൾ താൻ റൂമിൽ കണ്ടത്..
“ഷിജി ഞാൻ പട്ടണത്തിൽ ആണുള്ളത്.. ഊണ് കഴിക്കായാണ് അല്ലേ.. കഴിച്ചോ.. ഫോൺ ഒന്ന് രജിത്തിന് കൊടുത്തെ..”
ഷിജി ഫോൺ രജിത്തിന് നൽകി..ആ…ഇവനിതെന്തു പറ്റി.. ഷിജി ആത്മഗതം ചെയ്തു..”രമേശ് സത്യത്തിൽ നിനക്കെന്താടാ പറ്റിയതു..”
“പറയാം രജിത്ത്.. ആദ്യം നീയൊന്ന് അല്പം ഷിജിയുടെ അടുത്തുനിന്ന് മാറിനിന്ന് സംസാരിക്കാമോ?”ഹോ അതിനെന്താ…”
രജിത്ത് ഫോണുമായി മുറ്റത്തേക്കിറങ്ങി നിന്നു.രമേശ് പട്ടണത്തിൽ പോയതും കൂട്ടുകാരന്റെ ഫ്ലാറ്റിൽ തങ്ങിയതും അവിടെ കണ്ട കാര്യങ്ങളും ഒക്കെ വള്ളിപുള്ളി വിടാതെ രജിത്തിനോട് പറഞ്ഞു..
അതുകേട്ട് രജിത്ത്പൊട്ടിചിരിച്ചു.”നിനക്ക് അറിയാമോ എന്ന് എനിക്കറിയില്ല.. ഷിജിക്ക് സിനി എന്ന ഒരു ട്വിൻ സിസ്റ്റർ ഉണ്ട്… ഞാൻ ഷിജിയെ കെട്ടുന്നതിനു മുമ്പേ അവൾ ഒരു ഇതരമതസ്ഥനെ പ്രേമിച്ച് വീട്ടുകാർ എതിർത്തപ്പോൾ ഗോവയിലേക്ക് ഒളിച്ചോടി പോയതാണ്..
നാണക്കേടോർത്ത് ആ കാര്യം എല്ലാവരും രഹസ്യമാക്കി വെച്ചതായിരുന്നു പക്ഷേ അവൻ പിഴയായിരുന്നു..
അവിടെ കിടന്ന് അവൾ ചതിക്കപ്പെട്ടു..
കള്ളും കഞ്ചാവും പൊടിയും ഒക്കെയായി അവൻ അവിടെ കിടന്നു നശിച്ചപ്പോൾ അവൾ ഇങ്ങോട്ട് തിരിച്ചു പോന്നു എന്നാ കേട്ടത്.. പക്ഷേ വീട്ടിൽ കയറ്റിയില്ല. അവളും പൊടിയും വെള്ളമടിയും ഒക്കെയായി പുതിയ ആൺ
സുഹൃത്തുക്കളെ കൂടെ അഴിഞ്ഞാടി നടക്കുകയാണിപ്പോൾ.. അവളെ ആയിരിക്കും നീ കണ്ടതു… ഞങ്ങൾ ആ ചാപ്റ്റർ ക്ലോസ് ചെയ്തതാണ്.. ”
“ആണോ? ഈശ്വരാ എത്രമാത്രം ഭയന്നുപോയി..”രജിത്തിന്റെ വാക്കുകൾ കേട്ടപ്പോഴാണ് രമേശന് ആശ്വാസമായത്..
“ആ വൃത്തികെട്ടവൻ മാരുടെ ഫ്ലാറ്റിൽ ഒന്നും രമേഷ് നിൽക്കണ്ട.. നിനക്കൊരു ഹോട്ടലിൽ പോയി സിംഗിൾ റൂം എടുത്തുകൂടെ.. “”ശരി രജിത്ത് ഞാൻ ഹോട്ടലിലേക്ക് നടക്കുകയാണ്..”