തള്ളയ്ക്ക് വരാന്‍ കണ്ട പ്രായം. നിജീഷ് മനസ്സില്‍ പ്രാകി. ആ തള്ള എഴുന്നേറ്റു പോകുന്നുമില്ല

അയലോക്കത്തെ പുഞ്ചിരി ആനന്ദ പുഞ്ചിരി
(രചന: Vipin PG)

ആന്നൊരു വിഷു ദിവസം. അയല്‍ വക്കത്തെ ദാസേട്ടന്‍ സ്കൂട്ടിയെടുത്ത് അയാളുടെ വീട്ടില്‍ നിന്ന് പുറത്ത് പോയ ഗ്യാപ്പില്‍ നിജീഷ് ഓടിച്ചെന്നു,,

അയല്‍ വക്കത്തെ ചേച്ചിയെ കാണാന്‍. ദാസേട്ടന്‍ ജിഷ ചേച്ചിയെ കല്യാണം കഴിച്ചിട്ട് പത്ത് കൊല്ലമായി. അവര്‍ തമ്മിലുള്ള ഇരിപ്പ് വശം അത്ര ശരിയല്ലെന്നാണ് നാട്ടില്‍ പൊതുവേയുള്ള സംസാരം.

അതുകൊണ്ട് തന്നെ നിജീഷ് കിട്ടുന്ന അവസരങ്ങള്‍ ഒന്നും പാഴാക്കാറില്ല. ഇടയ്കിടയ്ക്ക് ആ വീട്ടില്‍ പോകാറുണ്ടെങ്കിലും ഇതുവരെ അവന് ജിഷയെ ഒറ്റയ്ക്ക് കിട്ടീട്ടില്ല.

ഇപ്പൊ വീട്ടില്‍ ചെന്നപ്പോള്‍ കുട്ടികള്‍ മുറ്റത്ത് പടക്കം പൊട്ടിക്കുന്ന തിരക്കിലാണ്. ജിഷ ചേച്ചി അകത്ത് സ്റ്റെയറില്‍ ഇരുന്ന് മുടി ചീകുന്നുണ്ട്.

ആയ മുടി ചീക്കുന്നത് കാണാന്‍ തന്നെ എന്ത് രസം. ദാസേട്ടന്റെ അമ്മ സിറ്റൌട്ടില്‍ ഇരുന്ന് കുട്ടികള്‍ പടക്കം പൊട്ടിക്കുന്നത് നോക്കുന്നുണ്ട്.

ദാസേട്ടന്റെ അമ്മയോട് കുറച്ചു വര്‍ത്താനം പറഞ്ഞ ശേഷം മെല്ലെ അകത്ത് കയറി ജിഷ ചേച്ചിയെ കണ്ടു. ജിഷ ചേച്ചി ഒന്ന് പുഞ്ചിരിച്ചു. ആ പുഞ്ചിരി അവന്റെ നെഞ്ചില്‍ തറച്ചു. അവന്‍ ജിഷയുടെ അടുത്ത് ചെന്നിരുന്നു. ഓരോ കൊച്ചു വര്‍ത്തമാനം പറയാന്‍ തുടങ്ങി.

അങ്ങനെ പറഞ്ഞ് കൊണ്ടിരിക്കുമ്പോള്‍ ദാസേട്ടന്റെ അമ്മ കസേരയും തൂക്കി അകത്തേയ്ക്ക് വന്നു. നിജീഷ് പെട്ടെന്ന് എഴുന്നേറ്റു പോയി. തള്ളയ്ക്ക് വരാന്‍ കണ്ട പ്രായം.

നിജീഷ് മനസ്സില്‍ പ്രാകി. ആ തള്ള എഴുന്നേറ്റു പോകുന്നുമില്ല ജിഷ ചേച്ചി എഴുന്നേറ്റു വരുന്നുമില്ല. കുറെ നേരം നിന്ന് മടുത്ത നിജീഷ് ദേഷ്യം വന്നപ്പോള്‍ ആ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി.

വളരെ നിരാശയോടെയുള്ള നിജീഷിന്റെ പോക്ക് കണ്ടിട്ട് ജിഷയ്ക്ക് ചിരി വന്നു. ഇനി ഇതുപോലെ ഒരവസരം എപ്പോ വരാനാണ്. ആ തള്ള സകലതും നശിപ്പിച്ചു.

നിജീഷ് വീണ്ടും ഒരവസരം കിട്ടാന്‍ വേണ്ടി കാത്തിരുന്നു. എന്തെങ്കിലും ഒരവസരം കിട്ടുമ്പോള്‍ ആ വീട്ടില്‍ ചെല്ലും. ദാസേട്ടന്‍ ഇല്ലാത്ത ടൈം നോക്കിയാണ് മിക്കവാറും പോകുന്നത്.

പോകെപോകെ ദാസേട്ടന്റെ അമ്മയ്ക്ക് ചെറിയ സംശയം തോന്നി. അവനാണേല്‍ വന്നു കഴിഞ്ഞാല്‍ ജിഷയുടെ പുറകില്‍ നിന്ന് മാറാന്‍ നേരമില്ല.

പിന്നീട് ദാസന്റെ അമ്മ നിജീഷിന്റെ വഴി മുടക്കിയായി. അവന്‍ എപ്പോ ചെന്നാലും ദാസന്റെയമ്മ അവന്റെ പുറകെ നടക്കും. അമ്മ പുറകെ നടക്കുന്നത് കാണുമ്പോള്‍ ഉള്ള അവന്റെ മുഖം കാണുമ്പോള്‍ ജിഷയ്ക്ക് ചിരി വരും.

അങ്ങനെ ഒരു ദിവസം അവന്‍ ചെന്നപ്പോള്‍ ദാസനുമില്ല അമ്മയുമില്ല. ചേച്ചി തുണി കഴുകിയത് വിരിച്ചിടുന്നു.

ദൈവമേ,, ഗോള്‍ഡന്‍ ചാന്‍സ്. അവന്‍ ജിഷ തുണി വിരിക്കുന്നത് കുറച്ചു നേരം നോക്കി നിന്നു. തുണി വിരിച്ചു കഴിയാറായപ്പോള്‍ അവന്‍ നാല് പാടും നോക്കി. ആരും വരുന്നില്ല ആരെയും കാണുന്നില്ല.

അവന്‍ ആവേശത്തോടെ അകത്ത് ചെന്നപ്പോള്‍ ജിഷ ചേച്ചിയുടെ ഇളയ സന്താനം ചേച്ചിയുടെ മടിയില്‍ ഇരിക്കുന്നു. എന്ത് ചെയ്‌താല്‍ ആ കൊച്ച് എഴുന്നേല്‍ക്കുന്നില്ല. ചേച്ചി ആ കൊച്ചിനെ കളിപ്പിച്ചു കൊണ്ടിരിക്കുന്നു.

സമയം കുറെ കഴിഞ്ഞു,, വളരെ നിരാശയോടെ പുറത്തിറങ്ങാന്‍ നോക്കുമ്പോള്‍ അതാ ദാസേട്ടന്റെ അമ്മ കയറി വരുന്നു. അവനെ കണ്ടപ്പോഴേ അമ്മയുടെ റിലേ മുഴുവന്‍ പോയി. കുറച്ചു ചായപ്പൊടി വാങ്ങാന്‍ വന്നതാണെന്ന് പറഞ്ഞ് തടി തപ്പി.

അവന്‍ തോറ്റ് കൊടുക്കാന്‍ തയ്യാറല്ലായിരുന്നു. എങ്ങനെയും ഏത് വിധേനയും ചേച്ചിയെ മുട്ടണം. അങ്ങനെ വന്നപ്പോഴാണ് ചേച്ചിയുടെ രണ്ടാമത്തെ കൊച്ചിന് ട്യൂഷന്‍ എടുത്ത് കൊടുക്കാന്‍ ഒരാളെ വേണമെന്ന് പറഞ്ഞു.

ആ ചാന്‍സ് കിട്ടാന്‍ വേണ്ടി അന്ന് വൈകിട്ട് ദാസേട്ടന്റെ വീട്ടില്‍ ചെന്നപ്പോള്‍ തൊട്ടടുത്ത വീട്ടിലെ പയ്യന്‍ അവിടെ ആ കൊച്ചിന് ട്യൂഷന്‍ എടുക്കുന്നു.

പോയി പോയി,, ആ ചാന്‍സും പോയി. അവസരം ഓരോന്നായി വരും,, അത് അതുപോലെ തന്നെ പോകും. നിജീഷ് വീണ്ടും അവസരം കാത്തിരുന്നു.

അങ്ങനെ ഒരു ദിവസം നിജീഷിന്റെ അമ്മ ദാസേട്ടന്റെ അമ്മയെ കാണാന്‍ അവിടെ ചെന്നു.

രണ്ടാളും എന്തോ കാര്യമായ കാര്യം പറഞ്ഞ് അതില്‍ മുഴുകി ഇരിക്കുകയാണ്. ആ ഗ്യാപ്പില്‍ ചേച്ചിയുടെ അടുത്ത് ചെന്നപ്പോള്‍ ചേച്ചി കാര്യമായ എന്തോ അടുക്കളപ്പണിയിലാണ്.

ചേച്ചി അങ്ങോട്ട്‌ ഓടുന്നു ഇങ്ങോട്ട് ഓടുന്നു,, ചായ തിളപ്പിക്കുന്നു,, ഒടുക്കം ചായ എടുത്ത് കൊണ്ട് അമ്മയുടെ അടുത്ത് ചെന്നപ്പോള്‍ അവന്റെ അമ്മ ജിഷയുടെ വിശേഷങ്ങള്‍ ചോദിയ്ക്കാന്‍ തുടങ്ങി.

ആദ്യം കുറച്ചു നേരം നിന്ന് വിശേഷം പറഞ്ഞ ജിഷ കുറച്ചു കഴിഞ്ഞപ്പോള്‍ ഇരുന്നു. ആ ഇരുത്തം അങ്ങനെ കുറെ നേരമായി.

അവസാനം അമ്മ എഴുന്നേറ്റപ്പോഴാണ് ആ സംസാരം തീര്‍ന്നത്. ഇത് വല്ലാത്ത ചെയ്ത്തായി പോയി. വളരെ നിരാശയോടെ അത്തവണയും ആ വീട്ടില്‍ നിന്ന് ഇറങ്ങേണ്ടി വന്നു.

ഇടയ്ക്ക് ഒന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ ജിഷചെച്ചി അവനെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. ആ ചിരിയാണ് അവനെ സമാധാനിപ്പിക്കുന്നത്. വരും,, അവസരം ഇനിയും വരും.

അവന്‍ കാത്തിരിക്കാന്‍ തയ്യാറായിരുന്നു.
അവന്‍ വീട്ടില്‍ ചെന്ന് പ്ലാന്‍ ചെയ്തു. എങ്ങനെ തുടങ്ങണം,, എങ്ങനെ കൊണ്ട് പോകണം,, എവിടെ കൊണ്ടോയി നിര്‍ത്തണം.

ആലോചിച്ച് ആലോചിച്ച് അവന്‍ വഴി കണ്ടെത്തി. ഇനി അവസരം കിട്ടിയാല്‍ മതി. അവസരം യൂസ് ചെയ്യാന്‍ പറ്റിയാലും മതി. വിഷു കഴിഞ്ഞ് ഓണം വരാറായി,, മാസങ്ങള്‍ കഴിഞ്ഞു.

എന്റെ പോക്കും ജിഷ ചേച്ചിയുടെ ചിരിയും തുടര്‍ന്നു. ഓണം വന്നപ്പോള്‍ പൂ പറിക്കാന്‍ വേണ്ടി ദാസേട്ടന്റെ വീടിന്റെ ചുറ്റും കറങ്ങാന്‍ തുടങ്ങി. പൂ പറിക്കുന്ന സമയത്ത് ജിഷ ചേച്ചി രാവിലെ വീട്ടു ജോലികള്‍ ചെയ്യുന്നതും കാണാം.

അങ്കവും കാണാം താളിയും പറിക്കാം എന്ന് പറഞ്ഞപോലെ അത്തം പത്തിന് പൊന്നോണം വരെ പൂ പറിച്ചു കൊണ്ട് ആ വീടിന്റെ പരിസരത്ത് തന്നെ കറങ്ങി. ഓണം കഴിഞ്ഞു.

ജിഷ ചേച്ചി വീട്ടില്‍ പോയി. കുറച്ചു ദിവസം കഴിഞ്ഞേ വരൂ. ജിഷ ചേച്ചി വരാന്‍ നോക്കി നില്‍ക്കുകയാണ് ദാസേട്ടന്റെ അമ്മ. ജിഷ വന്നിട്ട് വേണം അമ്മയ്ക്ക് മൂത്ത മകളുടെ അടുത്ത് പോകാന്‍.

അങ്ങനെ കാത്തിരിപ്പ് തീര്‍ന്നു. ജിഷ ചേച്ചി വന്നു. ദാസേട്ടന്റെ അമ്മ മൂത്ത മകളുടെ അടുത്ത് പോയി. അന്ന് രാത്രി ദാസേട്ടന്‍ വീണ്ടും വീട്ടില്‍ നിന്ന് പുറത്ത് പോയി.

പാത്തും പമ്മിയും അവന്‍ ജിഷയെ കാണാന്‍ ആ വീട്ടിലേയ്ക്ക് പോയി. പിള്ളേരെല്ലാം ടി വി കാണുന്ന തിരക്കാണ്. ജിഷചെച്ചി അടുക്കള പണിയിലാണ്. ഒച്ച വയ്ക്കാതെ അവന്‍ ജിഷയെ പുറകില്‍ നിന്ന് കെട്ടി പിടിച്ചു.

അപ്രതീക്ഷിതമായ ആക്രമണമായത് കൊണ്ട് ആരാണെന്ന് നോക്കാതെ ജിഷ അവന്റെ കരണത്ത് ഒരൊറ്റയടിയാണ്.

അടിയുടെ ആഘാതത്തില്‍ അവന്‍ തല ചുറ്റി കുറച്ചു സമയം ഇരുന്ന് പോയി. ജിഷ അവന് വെള്ളം കൊടുത്തു.
റിലേ വന്നപ്പോള്‍ ഗ്ലാസ്സില്‍ നോക്കിയപ്പോള്‍ അവന്റെ കരണത്ത് ചുവന്ന പാടുണ്ട്.

സോറി ഡാ ചേച്ചി അറിയാതെ പറ്റിയതല്ലേ എന്ന് പറഞ്ഞ് ജിഷ അവനെ സമാധാനിപ്പിച്ചു. ആ സന്തോഷത്തില്‍ അവന്‍ വീണ്ടും ജിഷയെ കയറിപ്പിടിച്ചു. ആ പിടുത്തം വന്നപ്പോള്‍ ജിഷ വീണ്ടും അവന്റെ കരണത്തടിച്ചു.

ആ അടി അറിഞ്ഞു കൊണ്ട് തന്നെയായിരുന്നു. അതോടെ അവനൊരു കാര്യം മനസ്സിലായി. ചേച്ചിമാരുടെ ചിരിയില്‍ ഒരു കാര്യവുമില്ല,, ചിലപ്പോള്‍ ആ ചിരി കൊലച്ചിരിയാകും.

Leave a Reply

Your email address will not be published. Required fields are marked *