തന്റെ ഭാര്യ കുളിക്കുന്നതിന്റെയും വസ്ത്രം മാറുന്നതിന്റെയും വീഡിയോകൾ… അയാൾ വേഗം വെങ്കിടിയുടെ ഫോണെടുത്ത് മുഴുവൻ പരിശോധിച്ചു

 

(രചന: J. K)

“””വെങ്കിടീ….””” എന്ന് മുഴുവനായി വിളിക്കില്ലായിരുന്നു ആ വീട്ടിലെ ആരും അത്രയ്ക്ക് പ്രിയപ്പെട്ടവനായിരുന്നു അയാൾ അവർക്കെല്ലാം..

മുറിയൻ മലയാളവും പറഞ്ഞ് അവരുടെ പുറകെ എപ്പോഴും ഉണ്ടാകും അയാൾ.. തമിഴ്നാട്ടിൽ നിന്ന് പണിക്കായി വന്നതാണ്..
ഇപ്പോൾ ആ വീട്ടിലെ ഒരു അംഗത്തെ പോലെയാണ്…

രാജീവിന്റെ അമ്മയും ഭാര്യയും അയാളുടെ രണ്ടു കുഞ്ഞുങ്ങളും ചേർന്ന കുടുംബത്തിൽ ഇപ്പോൾ എല്ലാം അയാളാണ്… ഒന്ന് അങ്ങാടിയിൽ പോകാനോ അല്ലെങ്കിൽ കുഞ്ഞുങ്ങളെ സ്കൂളിലേക്ക് കൊണ്ടുപോകാനോ എല്ലാം വെങ്കിടി മതി…

ബാങ്ക് ഉദ്യോഗസ്ഥൻ ആയിരുന്നു രാജീവ് അയാൾക്ക് വീട്ടിലെ കാര്യങ്ങൾ ഒന്നും നോക്കാൻ സമയം കിട്ടാറില്ല..

അത്യാവശ്യമായി വാങ്ങാൻ പറഞ്ഞ സാധനങ്ങൾ പോലും പലപ്പോഴും മറന്നിട്ടാണ് വരിക എന്നും അതോർത്ത് വീട്ടിൽ പരാതിയാണ് ഇപ്പോൾ അതിനൊന്നും അയാൾക്ക് മെനക്കെടണ്ട ആവശ്യമില്ല എല്ലാം വെങ്കിടി ചെയ്യും…

രാജീവിനെ സംബന്ധിച്ചിടത്തോളം വെങ്കിടിയുടെ സാമീപ്യം ഒരു അനുഗ്രഹമായിരുന്നു…

വെങ്കിടി വന്നതോടുകൂടി വീട്ടിലെ യാതൊരു കാര്യവും രാജീവിന് ശ്രദ്ധിക്കേണ്ട ആവശ്യമില്ല എല്ലാം വെങ്കിടി നോക്കിക്കോളും…

കരണ്ട് ബില്ല് അടയ്ക്കാനും, മാർക്കറ്റിൽ പോയി ഒരു സാധനം പോലും വിടാതെ മുഴുവൻ വാങ്ങിച്ചു വരാനും എല്ലാം വെങ്കിടിയോളം മിടുക്ക് ആർക്കും ഇല്ല…

തന്റെ മുറി മലയാളം മതിയായിരുന്നു അയാൾക്ക് എല്ലാ കാര്യങ്ങളും വളരെ ഭംഗിയായി ചെയ്തുതീർക്കാൻ… അത്രയ്ക്ക് മിടുക്കൻ…

ഒരിക്കൽ തൊടിയെല്ലാം വൃത്തിയാക്കാൻ ഒരാളെ ആവശ്യമുണ്ട് എന്ന് പറഞ്ഞ് കോൺട്രാക്ടറെ വിളിച്ചപ്പോഴാണ് വെങ്കിടിയെ പറഞ്ഞയച്ചത് അവന്റെ നല്ല പെരുമാറ്റം കണ്ട് പിന്നെയും അവൻ തന്നെ മതി എന്ന് പറഞ്ഞു വിളിക്കുകയായിരുന്നു..

വല്ലാത്ത വിനയവും ആത്മാർത്ഥതയും കണ്ട് എല്ലാവർക്കും അയാളെ പെട്ടെന്ന് ഇഷ്ടമാവുകയായിരുന്നു…

ഒന്നും അയാളുടെ പ്രത്യേകം പറയേണ്ട ആവശ്യമില്ല എല്ലാം കണ്ടറിഞ്ഞു ചെയ്തോളും അതും നല്ല വൃത്തിയിൽ…

പിന്നെ കോൺട്രാക്ടറെ ഒഴിവാക്കി അവന്റെ നമ്പർ വേടിച്ചുവച്ച് അവനെ നേരിട്ട് വിളിക്കാൻ തുടങ്ങി പതിയെ പതിയെ ആ വീട്ടിലെ സ്ഥിരം പണിക്കാരൻ ആവുകയായിരുന്നു വെങ്കിടി…

പലരും ഉപദേശിച്ചതാണ് ഇങ്ങനെ ഒരാളെ വിശ്വസിക്കാൻ കൊള്ളില്ല എന്തു വിചാരിച്ചാണ് നിങ്ങൾ അയാൾക്ക് സർവ്വ സ്വാതന്ത്ര്യവും കൊടുത്ത് വീട്ടിൽ നിർത്തുന്നത് എന്ന് അപ്പോഴൊക്കെ പറഞ്ഞവരോട് ദേഷ്യപ്പെടുകയാണ് ചെയ്തത്….

വെങ്കിടി അങ്ങനെ ഒരാൾ അല്ല ഞങ്ങൾക്ക് നല്ല വിശ്വാസമാണ് എന്നുപറഞ്ഞ് അവരുടെയെല്ലാം വായ അടപ്പിച്ചു…

ക്രമേണ വെങ്കിടിയെ അടുക്കളയിൽ വരെ കയറ്റാൻ തുടങ്ങി അയാൾ വയ്ക്കുന്ന തമിഴ്നാട് സ്റ്റൈൽ ചിക്കൻ കുളമ്പ് അവിടെ എല്ലാവർക്കും ഏറെ പ്രിയമാണ്…

തമിഴ് മാർക്ക് അല്പം ആണെന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട് പക്ഷേ കേട്ടതെല്ലാം വെറുതെയാണെന്ന് തെളിയിക്കും വിധമായിരുന്നു വെങ്കിടിയുടെ പെരുമാറ്റം..

രാവിലെയും വൈകുന്നേരവും കുളി നിർബന്ധം.. അതും സാധാരണ കുളി അല്ല നല്ല വിസ്തരിച്ചുള്ള കുളി തന്നെ…അങ്ങനെയുള്ള ആളെ അടുക്കളയിൽ കയറ്റിയാൽ എന്താ..

ആ വീട്ടിൽ അയാളുടെ ഇഷ്ടത്തിനും കൂടി പ്രാധാന്യം കൊടുക്കാൻ തുടങ്ങി. അയാൾക്ക് ഇഷ്ടം ആകുന്ന കറി ഉണ്ടെങ്കിൽ അത് അയാൾക്ക് വേണ്ടി അവിടെ അടുക്കളയിൽ തയ്യാറായി അത്രമേൽ പ്രാധാന്യം അയാൾക്ക് കിട്ടിത്തുടങ്ങി…

ആ വീട്ടിലെ പണം പോലും ഇടപാട് നടത്തുന്നത് അയാൾ ആയി എടിഎം കാർഡ് അയാളുടെ കയ്യിൽ സുരക്ഷിതമായിരുന്നു.

പണത്തിനു എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അയാളെയാണ് വിടുക അയാൾ കാർഡുമായി പോയി പണം എടുത്ത് കൃത്യമായ ഏൽപ്പിക്കും അത്രയ്ക്കും വിശ്വസ്തൻ..ഇനി അയാൾക്ക് ഒരു കല്യാണം നോക്കണം നാട്ടിൽ നിന്ന് തന്നെ…

എന്നിട്ട് അത് നടത്തിക്കൊടുത്ത് അയാളെ ഇവിടെ തന്നെ കുറച്ച് സ്ഥലവും കൊടുത്തു ഒരു കുഞ്ഞ് വീടും വെക്കാൻ അനുവദിച്ച് കൂടെ നിർത്തണം എന്നൊക്കെയായിരുന്നു പുതിയ പദ്ധതി ….

അതിനു മുന്നേയാണ് അത് സംഭവിച്ചത്.. ഒരു ദിവസം എന്തോ ഒരു കാര്യത്തിന് പുറത്തേക്ക് പോയ അയാൾ അയാളുടെ ഫോൺ അവിടെ മറന്നു വെച്ചിരുന്നു അത് തുടരെത്തുടരെ അടിക്കുന്നത് കണ്ടാണ് രാജീവ് അത് എടുത്തത്..

നാട്ടിൽ നിന്ന് ഏതോ ബന്ധുവാണ് വെങ്കിടി ഇവിടെയില്ല പുറത്തേക്ക് പോയി എന്ന് മലയാളത്തിൽ പറഞ്ഞു എങ്ങനെയൊക്കെ മനസ്സിലാക്കി ഫോൺ അവിടെ വെച്ചു…

പെട്ടെന്നാണ് എന്തോ വാട്സപ്പ് സന്ദേശം വന്നത് അത് എടുത്തു നോക്കി ഏതോ കൂട്ടുകാരനാണ് തമിഴിൽ എന്തോ അടിച്ചു വച്ചിട്ടുണ്ട്

അയാൾക്ക് വെങ്കിടി കുറച്ചുമുമ്പ് എന്തോ വീഡിയോസ് ഇട്ടുകൊടുത്തിട്ടുണ്ട് അതിനെപ്പറ്റി എന്താണ് ആ വീഡിയോസ് എടുത്തു നോക്കിയ രാജീവ് ഞെട്ടിപ്പോയി..തന്റെ ഭാര്യ കുളിക്കുന്നതിന്റെയും വസ്ത്രം മാറുന്നതിന്റെയും വീഡിയോകൾ…

അയാൾ വേഗം വെങ്കിടിയുടെ ഫോണെടുത്ത് മുഴുവൻ പരിശോധിച്ചു അവിടെ പരിസരത്തുള്ള സ്ത്രീകളുടെ മുഴുവൻ വീഡിയോകൾ ഉണ്ട് അതിൽ..

അയാൾക്ക് എന്താ ചെയ്യേണ്ടത് എന്ന് അറിയാതെയായി.. ആ വീഡിയോകൾ പലർക്കും സെന്റ് ചെയ്തതായും കണ്ടു…

പെട്ടെന്ന് പരിഭ്രാന്തനായി പോലീസിൽ വിവരമറിയിച്ചു… ഒപ്പം അടുത്തുള്ള തന്റെ കൂട്ടുകാരെയും… വിവരമറിഞ്ഞ് അവരെല്ലാം ഓടിയെത്തി… അതിനുശേഷം വെങ്കിടിയെ കാത്തിരുന്നു….

വാങ്ങാൻ പറഞ്ഞ സാധനങ്ങളുമായി അയാൾ എത്തി.. മുറ്റത്തേക്ക് എത്തിയ പാടെ രാജീവ്‌ അയാളുടെ നെഞ്ചിലേക്ക് ചവിട്ടി അയാളെ അവിടെ വീഴ്ത്തി…..

വെങ്കിടി അത് ഒട്ടും പ്രതീക്ഷിച്ചതല്ലായിരുന്നു തന്റെ ഫോണ് രാജീവിന്റെ കയ്യിലിരിക്കുന്നത് കണ്ടപ്പോൾ അയാൾക്ക് കാര്യങ്ങളുടെ കിടപ്പ് ഏകദേശം മനസ്സിലായി….

അവരുടെ എല്ലാം കണ്ണ് വെട്ടിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ച അയാളെ രാജീവ് അവിടെക്കിടുന്ന ഒരു വടിയെടുത്ത് എറിഞ്ഞു വീഴ്ത്തി… അയാളും അയാളുടെ കൂട്ടുകാരും ചേർന്ന് പറ്റുന്നിടത്തോളം എല്ലാം പെരുമാറി..

അതിനുശേഷം പോലീസിൽ പിടിച്ച ഏൽപ്പിച്ചു അയാൾ അയച്ചുകൊടുത്ത വീഡിയോസ് കൈപ്പറ്റിയ ആളെയും തിരഞ്ഞു പിടിച്ചു…

അതിനെ കൂടുതൽ സ്പ്രെഡ് ആകാതിരിക്കാൻ വേണ്ട നടപടികൾ എടുത്തു…

രാജീവിന്റെ ഭാര്യയുടെ മാത്രമല്ല അടുത്തുള്ള പല സ്ത്രീകളുടെയും വീഡിയോസ് അതിലുണ്ടായിരുന്നു അവരെല്ലാം അവരെ കുറ്റപ്പെടുത്താൻ തുടങ്ങി…

ആവും പോലെ എല്ലാവരും പറഞ്ഞതാണല്ലോ അയാളെ കണ്ണും പൂട്ടി അങ്ങ് വിശ്വസിക്കരുത് എന്ന് അപ്പോൾ വലിയ വർത്തമാനം പറഞ്ഞ് ഇപ്പോൾ എല്ലാം കൈവിട്ടു പോയപ്പോൾ കൈ മലർത്തുന്നവരോട് എല്ലാവർക്കും ദേഷ്യം ആയിരുന്നു…

എവിടെനിന്നോ വന്ന ഒരാളെ അയാളുടെ സ്വഭാവം മനസ്സിലാക്കാതെ കണ്ണും കൂട്ടി വിശ്വസിച്ച് വീടിനുള്ളിൽ അഭയം കൊടുത്തതിന് ശരിക്കും അനുഭവിച്ചു എല്ലാവരും ചേർന്ന് അയാളെ ഒറ്റപ്പെടുത്താൻ തുടങ്ങി….

ഇതെല്ലാം താൻ അനുഭവിക്കണമെന്ന് പൂർണ ബോധ്യം ഉണ്ടായിരുന്നു അയാൾക്ക് അതുകൊണ്ടുതന്നെ അതിൽ വലിയ വേദനയൊന്നും തോന്നിയില്ല

പക്ഷേ വലിയൊരു പാഠം അതോടെ അയാൾ പഠിച്ചിരുന്നു ആരെയും അങ്ങ് കണ്ണും പൂട്ടി വിശ്വസിച്ച് എല്ലാം ഏൽപ്പിക്കരുത് എന്ന്…

എങ്കിലും ഒരു ചെറിയ സമാധാനം ഉണ്ടായിരുന്നത് ഇത്രയല്ലേ സംഭവിച്ചോള്ളൂ എന്നായിരുന്നു….

ദേഹോപദ്രവവും മറ്റും ഏൽപ്പിച്ച് വേറെ എന്തെങ്കിലും അയാൾ ചെയ്തിരുന്നുവെങ്കിൽ ഇതുമല്ലായിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *