ഈ നാറ്റം അമ്മക്ക് എപ്പോഴുണ്ട്.. വെറുതെയല്ല അച്ഛൻ ഇട്ടിട്ട് പോയെ.. അമ്മക്ക് വൃത്തിയില്ല.. ”

മാലിന്യങ്ങൾ
(രചന: Medhini Krishnan)

“അമ്മക്ക് എന്തോ ചീഞ്ഞ നാറ്റം..” പന്ത്രണ്ടു വയസ്സുള്ള മകൻ പറഞ്ഞപ്പോൾ അവളൊന്നു ഞെട്ടി.

റോഡരികിലെ കാനയിൽ നിന്നും കോരിയിട്ട മാലിന്യങ്ങളുടെ കൂമ്പാരം അവളുടെ കണ്ണുകളിൽ തെളിഞ്ഞു നാറാൻ തുടങ്ങി. അഴുക്കു പുരളാത്ത ഒരിറ്റു കണ്ണുനീർ..

കാന വൃത്തിയാക്കുന്ന ജോലി കിട്ടിയിട്ട് രണ്ട് മാസം ആവുന്നേയുള്ളൂ.. അറപ്പും വെറുപ്പും തോന്നിയില്ല.. ജീവിക്കണം.. അത് മാത്രമാണ് തോന്നിയത്.അവൻ വീണ്ടും മനം പുരട്ടുന്ന സ്വരത്തിൽ പറഞ്ഞു…

“വീടിനുള്ളിൽ മുഴുവൻ നാ,റു,ന്നു.. എനിക്കിഷ്ടമല്ല അമ്മ ഈ ജോലിക്ക് പോണത്.. എല്ലാവരും എന്നെ കളിയാക്കും..” അഴുക്ക് പിടിച്ച സ്വരം..

ആ നിമിഷം അവൾക്ക് അഴുക്കു പിടിച്ച ജീവിതത്തിന്റെ ദുർഗന്ധം അനുഭവപ്പെട്ടു. കുറച്ചു ദിവസമായി അവനിങ്ങനെ…

അടുത്ത് ചെല്ലുമ്പോൾ അകന്നു പോവുന്നു.. വെറുപ്പ് കാണിക്കുന്നു.. അവൾക്കു വല്ലാത്തൊരു സങ്കടം തോന്നി..

ഗർഭപാത്രം പ ഴുത്തു പൊക്കിൾകൊടി ചീ ഞ്ഞു.. കൊഴുത്ത മാലിന്യം വായിലൂടെ പുറത്ത് ചാടി.. മുഷിഞ്ഞ സാരിയിൽ… മണ്ണ് അടർന്നു തുടങ്ങിയ തറയിൽ അത് പരന്നു കിടന്നു..

നിലത്തു കുനിഞ്ഞു ഛർദിച്ചപ്പോൾ അവൻ പിറു പിറുക്കുന്നത് കേട്ടു. “ഈ നാറ്റം അമ്മക്ക് എപ്പോഴുണ്ട്.. വെറുതെയല്ല അച്ഛൻ ഇട്ടിട്ട് പോയെ.. അമ്മക്ക് വൃത്തിയില്ല.. ”

അവൾ മെല്ലെ എഴുന്നേറ്റു.. തേക്കാത്ത ചുവരിലെ പാതി പൊട്ടിയ കണ്ണാടിയിൽ തന്റെ രൂപം കണ്ടു ഞെട്ടി.. കറുത്തു മെലിഞ്ഞുണങ്ങിയ കോലം.. വെന്തുരുകി തുടങ്ങിയ അസ്ഥിയിൽ കാ ,മം വെണ്ണീറായ കാഴ്ച..

ശുഷ്‌കിച്ച മു, ല ,ക ളിലും ഒട്ടിയ നാ,ഭി ചുഴിയിലും തീ പിടിച്ച ര ,ക്തം തണുത്തുറഞ്ഞു… അസ്ഥികൂടം… ഇരുട്ടിൽ ഉയർന്ന പിറുപിറുപ്പിൽ ചീഞ്ഞ കാ ,മ, ത്തി ന്റെ ദുർഗന്ധം…

ന ,ഗ്ന ,മായ ഇരുട്ടിന്റെ ആഴങ്ങളിൽ കൊഴുത്ത മാംസളമായ ശരീരത്തിന്റെ ഗന്ധം തേടി പോയ ഭർത്താവ്..

എത്രയോ കരഞ്ഞിരിക്കുന്നു. കാല് പിടിച്ചു കെഞ്ചി. പു ഴുത്ത പ ട്ടിയെ പോലെ തട്ടി മാറ്റി അയാൾ ഇറങ്ങി പോയത് തന്റെ മനസ്സിൽ നിന്നുമാണ്…

അസ്ഥികൂടത്തിനുള്ളിൽ പക്ഷേ ജീവനുണ്ട്.. അണയാതെ പിടിച്ചു നിർത്തിയ പ്രാണന് മകന്റെ മുഖമായിരുന്നു..അവന്റെ വിശപ്പിന്റെ കണ്ണുകളായിരുന്നു.. എന്നിട്ടിപ്പോൾ തന്നെ നാ,റു,ന്നുവെന്ന്…

കറുത്ത നിറത്തിൽ ഒഴുകി നീങ്ങുന്ന മലിന ജലത്തിൽ മനസ്സുടക്കി നിന്നു. കലങ്ങി മറിഞ്ഞു വരുന്ന മനുഷ്യന്റെ മാലിന്യങ്ങൾ..അതെങ്ങനെ കറുപ്പായി.. എങ്ങനെ ദുർഗന്ധം ഉണ്ടായി..

മാലിന്യമാവുന്നതിനു മുൻപുള്ള അവസ്ഥ… ഗന്ധമുള്ള നിറമുള്ള ഗുണമുള്ള അവസ്ഥ… പിന്നെ പിന്നെ അവശിഷ്ടങ്ങൾ.. മാലിന്യങ്ങൾ.. ദുർഗന്ധം…

താൻ ആരുടെയോ ഉ ച്ചി ഷ്ടം.. മാലിന്യം..
വെറുപ്പിന്റെ അറപ്പിന്റെ കറുത്ത നിറം..അഴുക്കു പുരളാത്ത ഒരു തുള്ളി കണ്ണു നീർ അവശേഷിപ്പിച്ചു അവൾ അവനെ നോക്കി..

“നിന്റെ വിശപ്പിന് ദുർഗന്ധം ഉണ്ടോ.. ഞാൻ ഇന്ന് വിളമ്പിയ ഭക്ഷണത്തിനു നിനക്കു അറപ്പു തോന്നിയോ.. നിന്റെ പോക്കറ്റിൽ ചുരുണ്ടു മുഷിഞ്ഞു കിടക്കുന്ന നോട്ടിനു കറുത്ത നിറമുണ്ടോ…”

അമ്മയുടെ കനത്ത സ്വരം അവനെ അമ്പരിപ്പിച്ചു.. മുഖം താഴ്ത്തി കറുപ്പിച്ചു അവൻ പറഞ്ഞു.. “”അമ്മക്ക് ചീഞ്ഞ മണം..”

ഗർഭപാത്രത്തിൽ മൂർച്ചയുള്ള പല്ലുകൾ അമർന്നു കഴിഞ്ഞു.. കടിച്ചു കുടഞ്ഞു പക പോക്കുന്നു.. ഒരു നിമിഷം..

പ്രസവവേദനയുടെ നോവിൽ അവളുടെ നാഡി ഞരമ്പുകൾ തളർന്നു.. ശുഷ്‌കിച്ച മു,ല,ഞെട്ടിൽ ഒരു വേനലിന്റെ ചൂട്.. അവൾ പുകഞ്ഞു നീറി..

ഭ്രാന്ത് പിടിച്ചു.. ഉരുട്ടി മുകളിൽ കയറ്റാൻ ശ്രമിച്ച കല്ല് താഴെ തന്റെ തലയിൽ വീണിരിക്കുന്നു. ഇനിയെന്ത്…?

അവൾ അവന്റെ കൈകളിൽ കൂട്ടി പിടിച്ചു പുറത്തേക്കു നടന്നു.. ഇരുട്ടിൽ റോഡരികിലെ കാനയിലേക്ക് അവനെ തള്ളിയിട്ടു.. മലിന ജലത്തിൽ അഴുക്കിൽ അവൻ ശ്വാസം മുട്ടി പിടഞ്ഞു..

ജീവിതത്തിൽ വെറുപ്പ്‌ തോന്നിയ ഒരു നിമിഷം.. എന്തിനു വേണ്ടി.. ആർക്കു വേണ്ടി… മെലിഞ്ഞുണങ്ങിയ ശരീരത്തിലിനിയും ജീവിക്കാൻ മോഹം ബാക്കിയാണ്..

വെറുപ്പോടെ അറപ്പോടെ മുഖം തിരിക്കുന്ന മകന് വേണ്ടി ഞാൻ എന്തിനു എന്റെ കറ പുരളാത്ത കണ്ണു നീർ ഒഴുക്കണം..

അഴുക്കു ചാലിൽ വീണു കിടന്ന അവൻ മോങ്ങി.. അവൾ കുനിഞ്ഞു താഴെ ഇരുന്നു.. കനത്ത ദുർഗന്ധം..”

ദിവസവും ഈ റോഡരികിലെ കാന വൃത്തിയാക്കുന്ന ഒരു അമ്മയുടെ മകനാണ് നീ.. നിനക്കു വിശക്കുമ്പോൾ ഭക്ഷണം തരാനോ പഠിപ്പിക്കാനോ അച്ഛനില്ല..

ദാ എന്റെ ഈ ശരീരം മുഴുവൻ അഴുക്കാണ്.. ദുർഗന്ധമാണ്..വെറും അസ്ഥികൂടം മാത്രമാണ് ഈ ശരീരം.. എന്റെ ഈ ര ,ക്ത ത്തി ന്റെയും വിയർപ്പിന്റെയും ദുർഗന്ധത്തിന്റെയും ഒരു അംശമാണ് നീ…

അമ്മ ഈ ജോലിക്ക് പോവുമ്പോ സങ്കടം വരുന്നുവെന്ന് പറഞ്ഞിരുന്നുവെങ്കിൽ ഞാൻ എത്ര സന്തോഷിക്കുമായിരുന്നു..
നീ എന്നെ അറപ്പോടെ മാറ്റി നിർത്തുന്നു.. കുറ്റപ്പെടുത്തുന്നു..

നീ ഇവിടെ കിടന്നു ആലോചിക്ക്.. നിനക്ക് തിരിച്ചു വീട്ടിലേക്ക് വരണമെങ്കിൽ വരാം.. അല്ലെങ്കിൽ…
ഇതാണ് നിന്റെ അമ്മ.. ഈ ദുർഗന്ധം.”

അവളുടെ സ്വരമിടറി… അഴുക്കുചാലിൽ അവൻ പൊള്ളി പിടഞ്ഞു.. വഴി വിളക്കിന്റെ വെളിച്ചത്തിൽ അവൻ അമ്മയുടെ മുഖം കണ്ടു..

ശുദ്ധമായ രണ്ടു ചാലുകൾ.. അവൾ നടന്നു… ഒന്നിടറിയിട്ടും കാലുകൾ ഉറപ്പിച്ചു നടന്നു…മെല്ലെ കരഞ്ഞു കൊണ്ടു മനസ്സൊന്നു കഴുകി തുടച്ചു..

ചെയ്തത് തെറ്റോ ശരിയോ… അറിയില്ല.. അവൻ വരുന്നെങ്കിൽ വരട്ടെ… ഇല്ലെങ്കിൽ പോട്ടെ.. വെറുപ്പ്‌ നിറഞ്ഞ ഒരു മുഖം വീടിനുള്ളിൽ കാണുക വയ്യാ..

അതിലും ഭേദം ദുർഗന്ധം നിറഞ്ഞ ഈ അഴുക്കു ചാലുകൾ കാണുന്നതാണ്.. ആരും വേണ്ട…കെഞ്ചിയും കരഞ്ഞും മടുത്തിരിക്കുന്നു..

അവൾ തിരിഞ്ഞു നോക്കിയില്ല.. എന്നിട്ടും…. എന്നിട്ടും അവൾ പിന്നിൽ അമ്മേയെന്നൊരു വിളി പ്രതീക്ഷിച്ചു കൊണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *