അഖിലയും നുണകഥകളും
(രചന: Noor Nas)
മ, ര,ണ,ത്തിന്റെ വിരലിൽ കേറി പിടിച്ച അഖില… എന്തായിരുന്നു എന്നെ വരിക്കാൻ നിന്നക്ക് ഇത്ര തിടുക്കം. എന്ന് മ,ര,ണം.
അഖില.. രാത്രീ മുക്കറ്റം കുടിച്ച് വിട്ടിൽ കയറി വരുന്ന രണ്ടാനച്ചൻ. അമ്മയുടെ മുറിയിലേക്ക് പോകേണ്ടതിന് പകരം എന്റെ മുറിയുടെ വാതിൽക്കൽ വന്ന് തട്ടാൻ തുടങ്ങി…
ഇത് പതിവ് ആയപ്പോൾ ഒരു ദിവസം അമ്മ അയാളെ പിടിച്ച് വലിച്ചു കൊണ്ട് പോയി.
ആ ദേഷ്യത്തിൽ അയാൾ എല്ലും തോലുമായ എന്റെ പാവം അമ്മയുടെ നെഞ്ചിൻ കൂട്ടിൽ അയാൾ ചവിട്ടി നിൽക്കുന്നതാണ് ഞാൻ കണ്ടത്.
അതോടെ ഇല്ലാതായത് എന്റെ ഉള്ളിൽ ഉണ്ടായിരുന്ന ധൈര്യത്തിന്റെ ഇത്തിരി ജീവൻ ആയിരുന്നു..
ആ ജീവൻ അണയും മുൻപെ അമ്മയുടെ നിത്യശാന്തിക്ക് വേണ്ടി ഞാൻ ആ ഒരു കർമ്മം കൂടി ചെയ്തു..
അടുക്കളയിൽ ഉണ്ടായിരുന്ന വെ ,ട്ടു, ക ത്തി എടുത്ത് ഞാൻ അയാളെ വെ ,ട്ടി..
ഒറ്റ വെ, ട്ടിന് തീർന്നില്ലഅമ്മാതിരി ആയുസ് ആയിരുന്നു.ആ ചെകുത്താന്റെ നെഞ്ചിനുള്ളിൽ
വീണ്ടും വീണ്ടും ഞാൻ വെ ,ട്ടി. അയാളുടെ ര ,ക്തം പറ്റിയ എന്റെ ശരീരത്തെ പോലും ഞാൻ അറപ്പോടെയും വെറുപ്പോടെയും നോക്കി…ഒടുവിൽ അയാളുടെ മ,ര,ണം ഉറപ്പ് വരുത്തിയ ശേഷം
ചോ, ര പുരണ്ട വസ്ത്രങ്ങൾ മാറി ഞാൻ അവിടെന്ന് ഓടി..പക്ഷെ ആ ര ,ക്ത പാടുകൾ ഇപ്പോളും എന്റെ ഉള്ളിൽ ഉണ്ട് ഒരു കറ പോലെ…
ഒടുവിൽ സ്റ്റേഷനിൽ നിർത്തിയിട്ട ഏതോ ട്രയിനിന്റെ ഏതോ ഒരു ബോഗിയിൽ ഞാൻ വന്ന് തളർന്നു വീണപ്പോൾ..ഞാൻ ഓർത്തത് ഒന്നു മാത്രമാണ്
അയാളെ കൊ,ന്ന കുറ്റത്തിന് ജയിലിൽ കിടന്ന് ഈ ജന്മം എന്തിന് പാഴാക്കണം..?അതിലും നല്ലത് പാതി വഴിയിൽ വെച്ച് തന്നേ ജീവിതത്തിൽ നിന്നും ഒളിച്ചോടുന്നതല്ലേ. അനന്തസ്..
പിന്നെ ഒന്നും മിണ്ടാതെ എങ്ങോ നോക്കിയിരിക്കുന്ന അഖില..മ,ര,ണം. ബാക്കി.?അഖില. നിങ്ങൾ എന്നെ ഒരു പുസ്തകമാക്കി മാറ്റി കളഞ്ഞു അല്ലെ?മ,ര,ണം. അതെന്താ അങ്ങനെ പറഞ്ഞത്..?
അഖില. എന്റെ വികൃതമായ ജീവിത വരികൾ നിറഞ്ഞു നിൽക്കുന്ന ഞാൻ എന്ന പുസ്തകത്തിൽ നിങ്ങളുടെ മനസും കണ്ണുകളും ആനന്ദം കണ്ടെത്തുന്നു….
മരണം.. നുണ കഥകൾ കേൾക്കാൻ എനിക്ക് ഇഷ്ടമാണ് പക്ഷെ അത് ഇതുപോലെ മറ്റുള്ളവരുടെ ജീവിതത്തെ കോർത്തിണക്കിയുള്ളത് ആവരുത്..
നിന്റെ പിഴച്ചു പോയ മനസിന്റെ ചിന്തകൾ എവിടെ വരെ പോകും എന്ന് നോക്കിയിരിക്കുകയിരുന്നു. ഞാൻ ആകെ താളം തെറ്റി കിടക്കുകയാണല്ലോ അഖിലേ. നീയും നിന്റെ മനസും നിന്റെ ഭാവനകളും…
നിന്റെ കൂട്ടുകാരി പറഞ്ഞ ഏതോ ഒരു ക്രൂരനായ രണ്ടാനഛന്റെ കഥ.. അത് നീ മസിൽ ഇട്ട് നട്ടു വളർത്തി വലിയ ഒരു മരമാക്കി മാറ്റി…
പിന്നെ നിന്റെ വെറുപ്പ് നിറഞ്ഞ കണ്ണുകളിൽ നീ കണ്ടത്
സ്നേഹനിധിയായ നിന്റെ രണ്ടാനച്ചൻ
പിന്നെ പിന്നെ നീ ആ പാവത്തിന് കൊടുത്തത് ഒരു വില്ലന്റെ റോൾ ആയിരുന്നു.. നിന്നെ സ്വന്തം മകളെ പോലെ സ്നേഹിച്ച ആ അച്ഛനെ നീ വെറുപ്പോടെ നിന്നിൽ നിന്നും നീ അകറ്റി മാറ്റിക്കൊണ്ടേയിരുന്നു
എന്നിട്ടും ആ പാവത്തിന് നിന്നോടുള്ള സ്നേഹത്തിന് ഒരു കുറവും വന്നില്ല..സുഖമില്ലാതെ അവശ നിലയിൽ കിടക്കുന്ന നിന്റെ അമ്മയെ അയാൾ പൊന്നൂ പോലെ നോക്കി…
ഇതൊക്കെ നിന്റെ മനസ് നിനക്ക് പറഞ്ഞു തരാത്ത നല്ല കഥകളാണ്… നിന്റെ കണ്ണുകൾ നിന്നക്ക് കാണിച്ചു തരാത്ത നല്ല കാഴ്ചകൾ ആയിരുന്നു
രാത്രി ഉറങ്ങുബോൾ അയാൾ നിന്റെ അരികിൽ വന്നത് നിന്റെ കൗമാരത്തെ പിച്ചിചിന്താൻ ആയിരുന്നില്ല..
പകരം തണുത്തു വിറച്ചു കിടക്കുന്ന നിന്റെ മുകളിലേക്ക് ഒരു പുതപ്പു എടുത്ത് ഇടാനായിരുന്നു.. അപ്പോളും നീ നിന്നേ വഴി തെറ്റിക്കുന്ന മനസിന് പിറകെ ആയിരുന്നു..
പെട്ടന്ന് ഉറക്കത്തിൽ നിന്നും ഉണർന്ന നീ നിലവിളിച്ചു… അയാളെ ആ മുറിയിൽ നിന്നും ഒരു പട്ടിയെ പോലെ ആട്ടിപായിച്ചു…
നീ ആ രാത്രി ഉറങ്ങി സുഖമായി.. പക്ഷെ അയാൾ ഉറങ്ങിയില്ല… എന്നിലേക്ക് ഒളിച്ചോടി വന്ന നീ ഉണ്ടല്ലോ ഇപ്പോളും നല്ല ഉറക്കത്തിലാണ്..
ആ ഉറക്കം അവസാനിക്കുബോൾ ഒരു എഴുത്തു ഉണ്ടാകും നിന്റെ ബെഡിന് അരികിലെ ആ കൊച്ചു മേശപ്പുറത്ത്.. നിന്റെ രണ്ടാനച്ചൻ നിനക്ക് എഴുതിയ നെഞ്ച് നീറുന്ന വരികൾ….
അതിൽ ആ പാവം എഴുതിയത് എന്താണ് എന്നറിയോ..?ഈ രണ്ടാനച്ചന്. എന്റെ മോൾ അങ്ങനെ വിളിക്കാവോ ?
നിങ്ങളുടെ ജീവിതത്തിൽ ഈ പാവത്തിന് നിങ്ങൾ തന്ന റോൾ എന്തായിരുന്നു ജോക്കാറോ അതോ വില്ലനോ.?
മറ്റുള്ളവരുടെ ഹൃദയത്തിൽ സ്ഥാനം പിടിക്കുക എന്ന് അത്ര എളുപ്പമുള്ള കാര്യമല്ല. എന്ന് എന്നിക്ക് അറിയാ അഖില മോളെ
പക്ഷെ ഞാൻ മോഹിച്ചു പോയി മോളെ മോളുടെ മ,രി,ച്ചുപോയ അച്ഛന്റെ
സ്ഥാനം ഈ രണ്ടാനച്ചന് മോൾ തരുമെന്ന്. കരുതി കാത്തിരുന്നു ഈ നിമ്മിഷം വരെ പക്ഷെ
ഇപ്പോ തോന്നുന്നു ആ കാത്തിരിപ്പിന് അന്ത്യമില്ല എന്ന്..അതുക്കൊണ്ട്
എന്നിൽ നിന്നും എന്റെ അഖില മോൾ ഒളിച്ചോടുന്നത് പോലെഞാൻ ഒളിച്ചോടുകയാണ്…
എങ്ങോട്ട് എന്ന് അറിയില്ല. പക്ഷെ ഒരിക്കലും ഇന്നി അഖില മോളുടെ വെട്ടത്ത് പോലും ഈ ഞാൻ വരില്ല ആ ഉറപ്പ് എന്റെ അഖില മോൾക്ക് ഞാൻ തരുന്നു പോട്ടെ മോളെ….
മ,ര,ണം.. അഖിലേ നിന്റെ മനസ് നിന്നെ കാണിക്കാതെ വെച്ച ഒരു സത്യ കഥയാണ് ഞാൻ പറഞ്ഞതൊക്കെ.നിന്നക്ക് അത് വിശ്വസിക്കാം അവിശ്വസിക്കാം….
അഖിലയുടെ കൈ വിരലുകൾ തന്റെ വിരലുകളിൽ നിന്നും അടർത്തി മാറ്റി ക്കൊണ്ട്. മ,ര,ണം.
എന്നിക്ക് ബോധ്യം വരാതെ ഒരു ജീവനെയും ഒരിക്കലും ഞാൻ ഒരാളിൽ നിന്നും അടർത്തി എടുക്കില്ല.. അഖില ഇപ്പൊ പോ
എന്നിട്ട് ആ കണ്ണുകളും മനസും. അഖിലയുടെ ഇഷ്ട്ടത്തിന് മാത്രായി തുറന്ന് കാണ്.. അപ്പോ കാണാ യാഥാർഥ്യങ്ങൾ….
പെട്ടന്ന് ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്ന അഖില.. അവൾ കണ്ടു മേശപ്പുറത്തു കിടക്കുന്ന ഒരു വെളുത്ത കടലാസ്… അതെടുത്തു വായിക്കാൻ ഒന്നും അവൾക്ക് ക്ഷമ ഇല്ലായിരുന്നു
കട്ടിലിൽ കിടന്ന മൊബൈൽ എടുത്ത് ചുമരിൽ തുങ്ങി കിടന്ന വണ്ടിയുടെ ചാവിയുമെടുത്ത് അവൾ പുറത്തേക്കു ഓടി.
ഗേറ്റ് കടന്ന് പോകുന്ന അവളുടെ സ്കുട്ടർ… പെട്ടന്ന് മൊബൈൽ റിംഗ് അഖില സ്കുട്ടർ ഒരിടത്തു ഒതുക്കി വെച്ച്. ഫോൺ ചെവിയിൽ വെച്ചു..
കുട്ടുകാരി ശാന്തി ആയിരുന്നു വിളിച്ചത്.അഖില. നീ പിന്നെ വിളി ഞാൻ…ഡി ഒരു കാര്യം പറയാൻ ഉണ്ട്..
അഖില. നീ പറഞ്ഞടത്തോളം മതി ഫോൺ കട്ട് ചെയ്ത് പൊടി ശവമേ..അതും പറഞ്ഞ് മൊബൈൽ കട്ട് ചെയ്തു ക്കൊണ്ട് അഖില പിറു പിറുത്തുമനുഷ്യന്റെ മനസിൽ വെറുപ്പുകൾ വാരിയിട്ട്.
രാവിലെ തന്നേ അവൾ കഥാ പ്രസംഗം നടത്തുകയാ. പാവം എന്റെ അച്ഛൻ.. ആദ്യമായി അഖിലയുടെ നാവിൽ നിന്നും വീണ വാക്കുകൾ..അച്ഛൻ
തന്റെ ജീവിത പുസ്തകത്തില രണ്ടാനച്ചൻ എന്ന വരികൾ മായിച്ചു കൊണ്ട്.. അഖില പായുകയാണ് അച്ഛനെ തേടി ആ നഗരത്തിലൂടെ…
അപ്പോൾ കാണാ നഗരത്തിലെ ഓരോ മഞ്ഞ സ്ട്രീറ്റ് ലൈറ്റുകളും വരിവരിയായി അഖിലയ്ക്ക് പിന്നാലെ അണഞ്ഞു അണഞ്ഞു ക്കൊണ്ട് പിന്തുടരുന്നത്…..
കുറച്ച് നേരം ഏതോ ഒരു വികൃതി പെണ്ണിന്റെ കൂടെ സമ്മയ ചിലവഴിച്ച ഓർമ്മകളുടെ പടികൾ ഇറങ്ങി പോകുന്ന
മ,ര,,ണം കണ്ടുതന്നിക്ക് നേരെ പടികൾ കയറി വരുന്ന അഖിലയുടെ രണ്ടാനച്ചൻ.
തിരിച്ചു കിട്ടാത്ത സ്നേഹത്തിന്റെ ദുഃഖ ഭാരം പേറുന്ന അയാളുടെ മനസിൽ ഇപ്പോൾ ഉള്ളത് ഞാൻ എന്ന മ,ര,ണ,ത്തിന്റെ വെള്ളിച്ചം മാത്രം..സ്വികരിക്കണോ തിരിച്ചയക്കണോ…???
അതോ ഈ മനുഷ്യനിൽ നിന്നും മരണം എന്ന ഈ ഞാൻ ഒളിച്ചോടാണോ.?മോശം ആണെങ്കിൽ മോശം എന്ന് തുറന്നു പറയുക വായനക്കാരുടെ വിമർശനവും അഭിപ്രായവും അതാണ് എന്റെ എനർജി…