പല്ലവി
(രചന: Gopika Gopakumar)
“പല്ലവി ‘, നമ്മുക്ക് പിരിയാം” പതിവില്ലാതെ റെസിഡൻസ് അസോസിയേഷൻ പരിപാടിയിൽ ചിലങ്ക കെട്ടിയാടിയ ക്ഷീണത്തിന് അവശതയോടെ കിടക്കുകയായിരുന്നു പല്ലവി …
പ്രതീക്ഷിക്കാതെ കേൾക്കാൻ പാടില്ലാത്തത് എന്തോ കേട്ടത് പോലെ അവൾ ഞെട്ടി ഹർഷൻ അഭിമുഖമായി തിരിഞ്ഞു കിടന്നു ………..
“നിന്നെ പോലെ ഒരാളെ ഇനിയും എനിക്ക് ഭാര്യയായി ഉൾക്കൊള്ളാൻ കഴിയില്ല പവി … നീ കണ്ടില്ലേ ? …….. എത്ര പേരാണെന്നോ ഇന്ന് നിന്റെ മുഖം കണ്ടു അറപ്പും വെറുപ്പും പ്രകടിപ്പിച്ചതെന്ന് ??? ..
ശരിയാണ് പല്ലവി സൗന്ദര്യം ഇല്ലായ്‌മ നിന്റെ തെറ്റല്ല ………. പക്ഷേ ഇപ്പോൾ നിന്റെ ഈ സൗന്ദര്യമില്ലായ്മയാണ് ,’ ഏറ്റവും വല്യ നാണക്കേടെനിക്ക് …….. എനിക്ക് പോലും പേടിയാ പവി നിന്റെ മുഖത്തേക്ക് ഒന്ന് നോക്കാൻ …….
എന്തിന് പറയുന്നു ??….. നിനക്ക് പോലും നിന്റെ ഈ മുഖം നോക്കാൻ പേടിയാണെന്ന് എത്രയോ തവണ നീ തന്നെ പറഞ്ഞിട്ടുണ്ട് …. എനിക്കൊട്ടും പറ്റുന്നില്ല
പല്ലവി ……………… സോ പ്ലീസ് ,’ ഐ നീഡ് ഡിവോഴ്സ് …….. എത്രയായാലും ഒരു പെണ്ണിന്റെ മുഖത്തെ സൗന്ദര്യമാണ് പവി വലുതെന്നു ഇപ്പോൾ മനസ്സിലായി … അതിൽ ഇന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു പവി ,’….”””””.
ഹൃദയത്തിലേക്ക് ആഴ്ന്ന് ഇറങ്ങാൻ മാത്രം കെൽപ്പുള്ള വാക്കുകളായിരുന്നു അവന്റെത് ……… ഒരു നിമിഷം അവൾക്ക് തലയ്ക്ക് അടിയേറ്റ പോലെ തോന്നി ………..
ഇത്രയും നാളും തന്റെ മുഖത്തല്ല മനസ്സിനാണ് സൗന്ദര്യമെന്ന് പറഞ്ഞയാളാണ് ഇന്ന് ……. ഓരോ തവണയും പൊതു പരിപാടികളിൽ നിന്നെല്ലാം ഒഴിഞ്ഞു മാറിയപ്പോൾ ആത്മാഭിമാനത്തോടെ കൊണ്ടു നടന്നവൻ തന്നെ ………..
ഇന്ന് തന്റെ ഒപ്പം നടക്കുന്നത് നാണക്കേടാണ് പോലും ……… പല്ലവിടെ കണ്ണുകൾ കൂടുതൽ കൂടുതൽ ശക്തിയോടെ അണപൊട്ടിയൊഴുകി ……….
തന്റെ മുന്നിലുള്ളത് തന്നെ സ്നേഹിച്ചു ജീവിക്കാൻ പ്രേരിപ്പിച്ച ഹർഷൻ തന്നെയാണോ ഇത് വിശ്വാസം വരാതെ നോക്കിയവൾ …….. പക്ഷേ അവിടെ യാതൊരു വിധ ഭാവവ്യത്യസവുമില്ലെന്ന സത്യം അവളുടെ മനസ്സിൽ പിന്നെയും കൂടുതൽ ആഴത്തിൽ മുറിവുകൾ സൃഷ്ട്ടിച്ചു ……..
“””””” ഹർഷൻ ……….. നീ എന്താണ് പറയണേ ………… ഡിവോഴ്സ് ‘, നീയാണന്നെ ജീവിക്കാൻ പ്രേരിപ്പിച്ചത് .. ജീവിതമെന്താന്ന് പഠിപ്പിച്ചത് … എന്നിട്ടിപ്പോൾ ….. എനിക്ക് ഒന്നും മനസ്സിലാവുന്നില്ല ………
“”””””അവൾ കരച്ചിലിനിടയിലും ഒരുവിധം പറഞ്ഞൊപ്പിച്ചതും അവന്റെ സ്വരം നേരത്തേതിലും കൂടുതൽ ഉച്ചത്തിൽ ആ മുറിയിൽ ഉയർന്നു ………….
“””””” ഇനഫ് പല്ലവി ………… നിനക്ക്
ഞാൻ പറയുന്നത്മനസ്സിലാവഞ്ഞിട്ടല്ല .. നീ അങ്ങനെ അഭിനയിക്കുവാണെന്നു പറയുന്നത കുറച്ചു കൂടി ശരി … ശരിയാണ് നിന്നെ ഞാൻ സ്നേഹിച്ചിരുന്നു ….
നിന്റെ മുഖത്ത് സൗന്ദര്യം കുറവായിരുന്നു ……… മനസ്സിനാണ് സൗന്ദര്യമെന്നു പറഞ്ഞു സ്നേഹിച്ചിരുന്നു ഞാൻ ,’ അന്നെന്റെ മുന്നിൽ നീ മാത്രമായിരുന്നു …
പക്ഷേ ഇപ്പോൾ ഞാൻ സ്നേഹിച്ച നിന്റെ ഇതേ മുഖ സൗന്ദര്യം കൊണ്ടാണ് ഞാൻ നാണം കെടുന്നത് ……… ഇന്ന് മാത്രമല്ല ഇതിപ്പോൾ ഒത്തിരിയായി ………. എന്റെ സഹപ്രവർത്തകർക്ക് മുന്നിൽ ………
വീട്ടുകാരുടെ മുന്നിൽ അങ്ങനെ എത്രപേരുടെ മുന്നിലാണ് നിന്റെ ഈ സൗന്ദര്യത്തെ ചൊല്ലി വഴക്കിട്ടത് ……… നീ കാരണം എനിക്കിപ്പോൾ നഷ്ടപ്പെടുന്നതന്റെ കാരിയറാണ് ………….
ഇവിടുള്ളവർക്കെല്ലാം അറപ്പാണ് നിന്റെ മുഖം നോക്കാൻ …….. ന്നിട്ടും അവർ നിന്നെ സ്നേഹിക്കുന്നത് എന്നെ മാത്രം ഓർത്താണ് പല്ലവി ………. നീ എന്റെ ഭാര്യയായ കാരണം കൊണ്ട് ………… ഇപ്പോൾ ഇവിടെ ഉള്ളവർ പേടിക്കുന്നു ……
നാളെ……നാളെ നമുക്കൊരു കുഞ്ഞുണ്ടായൽ ആ കുട്ടിയും നിന്റെ ഈ മുഖം കണ്ടു പേടിക്കില്ലന്നു ഉറപ്പ് പറയാൻ സാധിക്കുമോ ………….
കുഞ്ഞാണ് പല്ലവി ,’ അന്നെന്റെ എടുത്തു ചാട്ടം കൊണ്ടാണ് ഇപ്പോൾ ഇങ്ങനെ …….സ്നേഹമായിരുന്നു നിന്നോട് ,’ നിന്നെ ട്രീറ്റ് ചെയ്ത ഡോക്ടർ എന്ന നിലയ്ക്ക് ഇഷ്ടമായിരുന്നു ………. ഇപ്പോൾ എനിക്ക് കഴിയുന്നില്ല നിന്നെ ഉൾക്കൊള്ളാൻ …….. പ്ലീസ് പല്ലവി ഞാൻ നിന്റെ കാലിൽ വീഴാം ……… എനിക്ക് ഡിവോഴ്സ് വേണം ………… “”
അറുത്തു മുറിച്ചുള്ള അവന്റെ സംസാരം …….അവൾ തളർച്ചയോടെ അവന്റെ വാക്കുകൾ ഉണ്ടാക്കിയ മുറിവിൻ വേദനയിൽ ഉഴറുവായിരുന്നു ……..
പലരുടെയും പരിഹാസത്തിന് മുന്നിൽ തന്നെ ചേർത്തു പിടിച്ചവൻ തന്നെ തന്റെ മുഖ സൗന്ദര്യത്തെ ചൊല്ലി നാണംക്കെടുന്നത്രെ ……. ആ വാക്കുകളുടെ ആഴം പിന്നെയും അവളെ നിലയില്ല ചുഴിയിലേക്ക് വലിച്ചിടുന്നത് പോലെ തോന്നി ……….”””” അറപ്പാണ് “”””
അവയിൽ അടങ്ങിയ അർത്ഥ തലങ്ങൾ പല്ലവിയെ പിന്നേയും ദിശയറിയതെ സഞ്ചരിക്കുന്ന കുരുന്നിന് തുല്യമാക്കി മാറ്റി ….. അവൻ അവളുടെ മുഖത്തേക്ക് നോക്കാതെ എഴുന്നേറ്റ് ടേബിളിൽ നിന്നൊരു സിഗരറ്റ് ചുണ്ടിലേക്ക് തിരുകി പുകച്ചു ……
വീണ്ടും വീണ്ടും പല്ലവിടെ കണ്ണുകൾ നിറഞ്ഞു തൂകി .. ഹർഷന് താൻ ഇപ്പോൾ നാണക്കേടാ ……. താൻ കാരണമാണെന്ന് അവന്റെ കരിയർ നഷ്ട്ടമാകുന്നതെന്ന് ….. താൻ ഒരാളാണന്ന് അവന്റെ വിജയങ്ങൾക്ക് തടസ്സമെന്ന് ……
അച്ഛനും അമ്മയ്ക്കും ഒപ്പം അമ്മ വീട് വരെ പോയി വരുമ്പോഴായിരുന്നു സർവത്ര സന്തോഷങ്ങളെയെല്ലാം നശിപ്പിച്ചു തച്ചുടച്ചുള്ള അപകടം ……..
നിയന്ത്രണം തെറ്റിയ കാർ മരത്തിൽ ചെന്നിടിച്ചു പെട്രോൾ ലീകെജിലൂടെ കത്തിയെരിഞ്ഞത് ……….
അച്ഛനും അമ്മയും അവിടെ വച്ചു തന്നെ പോയിന്ന് ബോധം വീണപ്പോഴാണ് അറിഞ്ഞത് …. ചികിത്സയിൽ പലപ്പോഴും നീറ്റലോടെ കരയുമ്പോൾ ഹർഷൻ തന്നെയായിരുന്നു ഡോക്ടറെന്ന നിലയ്ക്കും സമാധാനപ്പിച്ചത് ……
പിന്നെ എല്ലാം പതിയെ തിരിച്ചു കിട്ടിയപ്പോഴും അച്ഛനും അമ്മയും ഇല്ലെന്നത് ഒരു വിടവായി മാറിയിരുന്നു ……
അതിനിടെയാണ് തന്റെ മുഖവും പാതി പൊള്ളിയടർന്നതെന്നറിഞ്ഞതു പോലും … താനൊരു ബാധ്യതയായി മാറുമെന്ന ചിന്തയിൽ ബന്ധുക്കൾ പലരും കൈ ഒഴിഞ്ഞ കൂട്ടത്തിൽ പലരുടെയും അറപ്പ് നിറഞ്ഞ നോട്ടവും കിട്ടി …..
അതോടെ സർവതും തകർന്നവൾക്ക് കൂട്ടായി നിന്നു തന്നെ ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റിയ ഹർഷനാണ് …. ആ ഹർഷനാണ് ഇന്ന് …………..
തന്നിൽ നിന്നൊരു മോചനം ആഗ്രഹിക്കുന്നത്. കഴിഞ്ഞതോരോന്നും ഓർക്കും തോറും പിന്നെയും നിറഞ്ഞു വരുന്ന മിഴികൾ ………….
“””””” ഹർഷൻ ………. എനിക്ക് നീയല്ലാതെ പറ്റില്ല ….. നീ കൂടി കൈവിട്ട പിന്നെ നിക്ക് ആരാ ഉള്ളത് …. പ്ലീസ് ഇങ്ങനെയൊന്നും പറയല്ലേ … എനിക്ക് പറ്റില്ല ഹർഷൻ നിന്നെ വിട്ടു …. “””””””
അവൾ ഓടി ചെന്നവന്റെ മുന്നിലേക്ക് നിന്നു …………. ആ നെഞ്ചിലേക്ക് ചായാൻ ആഞ്ഞതും അവനവളിൽ നിന്നും ഒഴിഞ്ഞു മാറി ……………
“””””” നിനക്കെന്താ പല്ലവി പറഞ്ഞാൽ മനസ്സിലാവില്ലന്ന് ഉണ്ടോ ….. എനിക്കിനിയും നിന്നെ കൊണ്ട് നടന്നു നാണംക്കെടാൻ വയ്യ ……
ആരുമില്ല ,’ ………..
എത്രയ നഷ്ടപരിഹാരം വേണ്ടതെന്ന് വെച്ച ഞാൻ തരാം …….. പ്ലീസ് ഇനിയും എന്റെ ജീവിതത്തിൽ കടിച്ചു തൂങ്ങി നിൽക്കരുത് ……….. എനിക്ക് പോലും ഇപ്പോൾ അറപ്പാടി ഈ മുഖം കാണുന്നത് …….. “”
ഹർഷന്റെ ഉറച്ച വാക്കുകൾ ………. വീണ്ടും മുറിവിൽ നിന്നും ചോര കിനിഞ്ഞോഴുകുന്നത് പോലെ തോന്നി അവൾക്ക് ………. പതിയെ ഭിത്തിയോട് ചേർന്നു താഴെക്കൂർന്നിറങ്ങി വീഴുമ്പോഴും കാതിൽ മുഴങ്ങി കേട്ടു …..
അവൻ തന്റെ ജീവിതത്തിനിട്ട വില ….. നഷ്ട്ട പരിഹാരം എന്ന പേരിലുള്ള തന്റെ ശരീരത്തിന് ,’ അവന്റെ കൂടെ കിടന്നതിനുള്ള വില ………… ഇനിയും കരയാൻ തോന്നിയില്ലവൾക്ക് …….
അല്ലെങ്കിൽ തന്നെ ഇത്രയൊക്കെ പറഞ്ഞവൻ മനസ്സിന്റെ വേദന മനസ്സിലാവില്ല ……… ഒഴിഞ്ഞു പോണം ,’
അതാണ് നല്ലത് …. മനുഷ്യൻ ഇങ്ങനയാണ് ….. ചിലപ്പോൾ സ്നേഹിക്കും ……….
അവിശ്യങ്ങൾ കഴിഞ്ഞ വലിച്ചെറിയുന്ന ചിലർ ……….. ചുവന്ന്
വീർത്ത കണ്ണുകൾ അമർത്തി തുടച്ചു ………. അഴിഞ്ഞുലഞ്ഞ മുടി വാരി കെട്ടി അവൾ എഴുന്നേറ്റ് ബാൽക്കണിയിലേക്ക് നടന്നു ….
“””””” സമ്മതം ……….. ഞാൻ ….. ഞാൻ ഒഴിഞ്ഞു തരാം ……….. പക്ഷേ അതിന് താൻ വച്ചു നീട്ടിയ നഷ്ട്ട പരിഹാരം ഒന്നും ഈ പല്ലവിക്ക് വേണ്ട ………… ഇങ്ങോട്ടേക്ക് ഞാൻ വന്നത് എങ്ങനെയോ അങ്ങനെ പോവുന്നുള്ളൂ ഇവിടെന്ന് …..
ഇനി ഒരാളും അറപ്പും ,’ എന്റെ മുഖം കണ്ടു പേടിച്ചും ഇവിടെ കഴിയേണ്ട ഹർഷൻ ……….. എല്ലാരുടെയും പേടി സ്വപ്നം ഞാനല്ലേ …….. ഞാൻ ഒഴിയാം ……. “”””””””
നിറയാൻ വെമ്പുന്ന മിഴികളെ വാശിയോടെ തുടച്ചവൾ …………. അത്രയും പറഞ്ഞു അവിടം വിട്ടു താഴേക്കിറങ്ങി നടക്കുമ്പോൾ അവന്റെ ചുണ്ടിലൊരു ചിരി ബാക്കിയായിരുന്നു ….
പുച്ഛത്തോടെയുള്ള ചിരി ….. അതിലുപരി വിജയത്തിന്റെ ചിരി …..
കട്ടിലിൽ ചെന്നു വീഴുമ്പോൾ ഹർഷനൊപ്പമുള്ള സ്വപനങ്ങളും ആഗ്രഹങ്ങളുടെയും ചിതയ്ക്ക് തീ കൊളുത്തി കഴിഞ്ഞിരുന്നു അവളുടെ മനസ്സ് ……..
ഇനിയൊന്നും …… ഇനിയൊന്നും ബാക്കിയില്ല തനിക്കു ……….. ആ ഒരു ചിന്തയോടെ രാത്രി ഇരുട്ടി വെളുക്കും വരെ അവൾ കണ്ണാടി മുന്നിൽ നിന്നു സ്വന്തം പ്രതിബിംബത്തെ നോക്കി ……….
പിന്നെയെല്ലാം വേഗത്തിലായിരുന്നു …… പിറ്റേന്ന് അധികം വാക്കു വാദങ്ങളോ സംസാരമോ ഇല്ലാതെ വസ്ത്രങ്ങളും ,’ തന്റെ ചിലങ്കയുമെടുത്തു ആ പടി കടന്നിറങ്ങുമ്പോൾ വെറുതെയെങ്കിലും ഒരു വിളിക്കായി കാതോർത്തു ആ പെണ്ണ് ……..
പോവരുതെന്ന് പറയുമെന്ന് പ്രതീക്ഷിച്ചു അവൾ ………. പക്ഷേ ഇല്ല ,’ താനെന്ന ഒരുത്തി ഈ വീട്ടിൽ ഉണ്ടായിരുന്നുന്ന ചിന്ത പോലും അവിടെ ആർക്കും ഇല്ലായിരുന്നുന്നെതായിരുന്നവളുടെ സത്യം ……അല്ലെങ്കിലും അവിടെയെന്നും താൻ വലിഞ്ഞു കയറി ചെന്നവളായിരുന്നല്ലോ …
വാതിൽക്കൽ എത്തിയതും വെറുതെ ഒന്നൂടി പിന്തിരിഞ്ഞു നോക്കിയതും കണ്ടു …….. തനിക്ക് നേരെ മുഖം കറുപ്പിച്ചു പോകുന്ന അവിടെത്തെ അമ്മയെ ………… ഹർഷന്റെ പെങ്ങളെ ………
തന്നെ പോലെ കാണാൻ ഭംഗിയില്ലാത്തവൾ ഒഴിഞ്ഞു പോകുന്നതിന് സമാധാനമവുമെന്ന് കരുതി ……….. വഴിയിലൂടെ വരുന്നൊരു ഓട്ടോയ്ക്ക് കൈ കാണിച്ചു അതിൽ കയറി ……..
ദൂരങ്ങൾ താണ്ടുന്നതനുസരിച്ചു കഴിഞ്ഞു പോയ നിമിഷങ്ങളേയും കാറ്റിൽ പറത്താൻ ആ ചുരുങ്ങിയ സമയം കൊണ്ട് പഠിച്ചിരുന്നു ….. വേഗതയ്ക്ക് ഒടുവിൽ പഴയ വീട്ടിലേക്ക് വന്നു കയറുമ്പോൾ അവിടം ബന്ധുക്കൾ കൈ അടക്കിയെന്നത് തിരിച്ചറിയാൻ വൈകിയിരുന്നു ……….
തന്നെ കണ്ടതും അറപ്പും വെറുപ്പും പ്രകടിപ്പിച്ചുള്ള നോട്ടങ്ങൾ തന്റെ മുഖത്ത് എത്തി നിൽക്കുന്നത് അറിഞ്ഞു മൗനം മാത്രം മറുപടിയാക്കി ………..
നേരെ ചായ്പ്പിലേക്ക് ഒരു മാറ്റം ………. പ്രതീക്ഷിക്കാൻ ഇനിയാരും ഇല്ലാത്ത പെണ്ണിന് എങ്ങനെ വേണേലും ഉപദ്രവിക്കാമല്ലോ … അതായിരുന്നു അമ്മായിടെ ആയുധവും ……….
നേരം ഇരുട്ടും വരെ പണി ……… അങ്ങനെ എങ്കിൽ അങ്ങനെന്ന് ചിന്തയായി പിന്നീട് ……. ഒന്നുമില്ലേലും അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണിൽ തന്നെ കഴിയാന്ന് ആഗ്രഹം ………
ഇതിനിടെ ഹർഷന്റെ ഡിവോഴ്സ് നോട്ടീസ് തന്നെ തേടി വന്നതും ഒപ്പിട്ടു കൊടുത്തു ………. എങ്കിലും അവിടെയും അമ്മായി ഇടപെട്ടു നഷ്ട്ട പരിഹാരം ചൊല്ലി വാങ്ങി ….
അതും താനറിഞ്ഞത് കോടതിയിൽ വെച്ചാണന്ന് മാത്രം ……… കഥയറിയാതെ ആട്ടം കാണുന്ന പമ്പര വിഡ്ഢി …… അതായിരുന്നു താൻ പിന്നീട് ………..
ഒടുവിൽ ആർക്കും മുന്നിൽ കൈ നീട്ടാതെ ചെറിയ കുട്ടികൾക്ക് നൃത്തം പഠിപ്പിക്കാൻ പോകുന്ന വഴിക്ക് കാണുമായിരുന്നു ഹർഷനെ,’ കൂട്ടത്തിൽ അവനൊപ്പം ഒരു പെണ്ണും …….. കൂടെ ജോലി ചെയ്യുന്ന ഏതോ ഡോക്ടറാണെന്ന് വഴിയിൽ ആരോ പറഞ്ഞറിഞ്ഞു ……..
ആ തന്നെ പോലല്ല ……. സുന്ദരീയാണ് … ഹർഷൻ നന്നായി ചേരുമെന്ന് സ്വയം മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു പിന്നീടുള്ള ദിവസങ്ങൾ തള്ളി നീക്കി …………
ആ ഇടയ്ക്കാണ് മഹിയെ യാദൃശ്ചികമായി പരിചയപ്പെട്ടതും ………… നൃത്തം പഠിപ്പിക്കാൻ ചെല്ലുന്ന ചുരുക്കം വീടുകളിൽ ഒന്നിലെ ഉണ്ണിമോളുടെ അച്ഛൻ .
കോളേജ് അധ്യാപകനായിരുന്നു പുള്ളി ………. ആദ്യം ആദ്യം പരുക്കൻ സ്വഭാവത്തോടെ നോക്കിയ മനുഷ്യൻ പിന്നെ ചുണ്ടിലൊരു ചിരിയോടെ മോൾക്കൊപ്പം അവളുടെ ടീച്ചറിനെ പ്രതീക്ഷിച്ചിരിക്കുന്നത് കാണുമ്പോൾ അറിയാതെ ചിരി വരും ……….
എന്നിരുന്നാലും താനും അത് ആസ്വദിച്ചു തന്നെ മോളേയുമെടുത്തു ഓരോ ചുവടുകൾ ശ്രദ്ധയോടെ പഠിപ്പിക്കും ……..കുറുമ്പിയായിരുന്നത് കൊണ്ട് പിന്നെ പറയേണ്ട ആവിശ്യമില്ലലോ ……..
ഒരു അപകടത്തിൽ ഉണ്ണിമോളുടെ അമ്മ മരിച്ചതന്ന് പിന്നെ അവിടെ സാറിന്റെ ‘അമ്മ വഴി അറിഞ്ഞപ്പോൾ , തന്റെ സാരി തുമ്പിൽ ചുണ്ട് പിളർത്തി നിൽക്കുന്ന അഞ്ചു വയസ്സുകാരിയെ വാരിയെടുത്തതു ആവോളം കൊഞ്ചിച്ചു ……..
ഇതിനിടെ പലപ്പോഴും അമ്മയിയും മറ്റു ബന്ധുക്കളും തന്നെ ഒഴിവാക്കുനുള്ള വഴി ആലോചിക്കുവാന്നറിഞ്ഞത് ഒരു ഞായറാഴ്ച വീട്ടിലേക്ക് വന്ന ചെറുക്കനെ കണ്ടപ്പോൾ മാത്രമാണ് ……………
അയാളുടെ മകളുടെ പ്രായമുള്ള തന്നെ കൊണ്ട് അയാളെ വിവാഹം കഴിപ്പിക്കണന്ന് തീരുമാനം ………..
അവിടെയും തടസ്സം പറഞ്ഞതോടെ പിന്നെ ചായ്പ്പിൽ പോലും കിടക്കാൻ അവകാശമില്ലാത്ത തെരുവ് പെണ്ണായി മാറിയിരുന്നവർക്ക് താൻ ………. അത് ചിലപ്പോൾ സത്യമായി പോവുമൊന്ന് ചിന്ത ……… എത്രയൊക്കെ ആയാലും പെണ്ണെന്നോ കുഞ്ഞെന്നോ ബോധമില്ലാത്ത സമൂഹമാണ് …….
ഇനി മുന്നോട്ടൊന്നുമില്ല ,’ തന്നെ പോലൊരു ജന്മം തന്നെ ഭൂമിയിൽ വേണ്ടന്ന് ചിന്തയോടെ ചെന്ന് കയറിയതായിരുന്നു പാഞ്ഞു വരുന്ന തീവണ്ടിക്ക് മുന്നിൽ ………
കാണാനും കൊള്ളില്ല , ‘ പിന്നെ ജീവിതം വേണ്ടന്ന് തോന്നൽ ……. ആ ഒരു ഉദ്ദേശ്യം മാത്രമായിരുന്നു ……. പക്ഷേ അവിടെയും അയാൾ തോൽപ്പിച്ചു തന്നെ …..
പിടിച്ചു വലിച്ചു മുഖമടച്ചുള്ള അടിയിൽ വേച്ചു ആ മനുഷ്യന്റെ നെഞ്ചിലേക്ക് വീണു കരയുമ്പോൾ പറയാൻ ബാക്കിയായിരുന്നു ……… പല്ലവിക്ക് മഹിയോട് പറയാൻ ബാക്കിയേറെ കാര്യങ്ങൾ ഉണ്ടായിരുന്നു ……….. അവനും തിരിച്ചു പറയാൻ കേൾക്കാൻ വിധിച്ചവൾ ………..
ദിവസങ്ങൾക്കും മാസങ്ങൾക്കും ഇപ്പുറം ആ മനുഷ്യന്റെ താലി ഏറ്റുവാങ്ങി ……… ആ കുറുമ്പിടെ അമ്മയായി ഈ നൃത്ത വേദിയിൽ ചിലങ്ക കെട്ടിയാടുമ്പോൾ മനസ്സിൽ മഹിയുടെ ആ വാക്കുകൾ മാത്രമാണ് ഊർജമായി മാറിയത് തനിക്ക് …
ജീവിക്കാനും , ജീവിതം പഠിപ്പിക്കാനും ……….. സൗന്ദര്യമല്ലന്ന് തെളിയിച്ചു കൊണ്ട് അയാൾ തനിക്കായി വച്ചു നീട്ടിയ ജീവിതം ..
അർഹതയുണ്ടോന്നറിയാതെ മിഴിച്ചു നിന്നപ്പോൾ തന്നെ ചേർത്തു പിടിച്ചവർ അവിടെത്തെ അമ്മയും ഉണ്ണിമോളും ………..
ഓർമകളിൽ സ്വര മാധുരി തീർക്കുന്ന ഗാനത്തിന് ഒപ്പം ചുവടുകൾ വയ്ക്കുമ്പോഴും മനസ്സിൽ മുന്നിലിരിക്കുന്നവന്റെ വാക്കുകളായിരുന്നു ……മഹിയുടെ വാക്കുകൾ ……..
“””””” സൗന്ദര്യം എന്നും മുഖത്തിനല്ല ……. അത് മനസ്സിന് തന്നെയാണ് ………. സ്വയം സന്ദര്യത്തെ കുറ്റപ്പെടുത്തതെ തന്റേതാണ് യഥാർത്ഥ സൗന്ദര്യമെന്ന് ചൊല്ലി പഠിക്കണം ………
അതോടെ തീരുന്ന ചില പ്രശ്നങ്ങൾ മാത്രമേ നമുക്ക് ചുറ്റുമുണ്ടാവുള്ളു ….. സൗന്ദര്യത്തെ ചൊല്ലിയുള്ള അഹങ്കാരത്തിന് ഇതു പോലൊരു ചെറിയ തീപ്പൊരി നാളം മാത്രം മതിയാവും താൻ സ്വയം എന്തെന്ന് അറിയാൻ ……….
നിനക്ക് ഭംഗിയുണ്ട് ……. നിനക്ക് ദൈവം തന്ന വരാധനമായ നൃത്തമുണ്ട് ….. പിന്നെ ആരെയാണ് നീ പേടിക്കുന്നത് പല്ലവി …….. നിനക്കും ഈ സമൂഹത്തിൽ ജീവിക്കാൻ അർഹതയുണ്ട് പല്ലവി ……..””””””
പ്രശസ്‌ത നർത്തകിമാർക്ക് മുന്നിൽ പാതി പൊള്ളിയടർന്ന മുഖത്തോടയുള്ളവളുടെ ചലനങ്ങളെ സസൂക്ഷ്മം വീക്ഷിക്കുകയായിരുന്നു
ക്യാമറ കണ്ണുകൾ ……….
ആ പെണ്ണിന് ഭംഗിയെ ആവോളം പുകഴ്ത്തുന്ന മാധ്യമ പ്രവർത്തകരേ മറികടന്നു മഹിക്കൊപ്പം മോളേയുമെടുത്തു ആ വേദിയിൽ നിന്നുറങ്ങുമ്പോൾ ………. വരാൻ പോകുന്ന ജീവിതത്തിന് യഥാർത്ഥ സ്വപ്നങ്ങൾ മാത്രം നെയ്തെടുക്കുന്ന തിരക്കിലായിരുന്നു പല്ലവി …………
“അമ്മ എന്ത് സുന്ദരിയ അച്ഛേ ……. ഇതല്ലേ ……. അച്ഛ നിക്ക് തരാന്ന് പറഞ്ഞ മാലാഖ അമ്മ ………. “”
ആ കുരുന്നിന്റെ സംസാരത്തിൽ ലയിച്ചു നടക്കുമ്പോൾ അഭിമാനത്തോടെ ചേർത്തു പിടിച്ചിരുന്നു മഹി ആ പെണ്ണിന് കൈകൾ നെഞ്ചോട് ……… തനിക്കു മാത്രമായി വിധിച്ചവളെന്ന തിരിച്ചറിവോടെ ………..
പല്ലവിടെ മാത്രം മഹിയായി ………. ആ കുരുന്നിന്റെ അമ്മയായി ……….. അപ്പോഴേക്കും കാലത്തിന് കണക്ക് പുസ്തകത്തിൽ എഴുതി ചേർക്കപ്പെട്ടിരുന്നുവോ ഹർഷന്റെ പേരും ???……. അറിയില്ല ….