നിന്റെ അച്ചായൻ കൈവിട്ട് പോയെന്ന തോന്നുന്നേ….” അന്ന : “ദേ പെണ്ണെ എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട് കേട്ടോ…

അന്ന എബി
(രചന: Magi Thomas)

ബീപ് ബീപ് ബീപ് ബീപ്… അന്നയുടെ ഫോണ് വൈബ്രേറ്റ് ചെയ്തുകൊണ്ടേയിരുന്നു…

പതിമയക്കത്തിൽ നീളൻ മുടികൾ വലിച്ചു അലസമായി മുകളിലേക്കു കെട്ടികൊണ്ട് ഒരു കൈ കൊണ്ട് അവൾ ഫോണ് എടുത്തു… എബിയാണ്….

അവൾ ഒരുനിമിഷം പോലും ആലോചിക്കാതെ ഫോണ് കട്ട്‌ ചെയ്തു.
മൊബൈൽ ബെഡിലേക് വലിച്ചെറിഞ്ഞു അവൾ ബാത്‌റൂമിലേക് പോയി..

തിരിച്ചു വരുമ്പോളും ഫോണ് റിങ് ചെയുന്നുണ്ടായിരുന്നു…. എടുക്കില്ല എന്ന ഉറച്ച നിലപാടിലായിരുന്നു അവൾ.

അവൾ സ്റ്റെപ്പുകൾ ഇറങ്ങി താഴേക്കു പോകുമ്പോളും ഫോൺ വൈബ്രേഷൻ ചെവിയിൽ മുഴങ്ങുന്നുണ്ടായിരുന്നു.

മൂന്ന് ദിവസമായി എബിയുടെ കാൾ വരുന്നു. എവിടെയായിരുന്നു കഴിഞ്ഞ 3 മാസങ്ങൾ? ഒരിക്കൽ പോലും അവൻ ഫോണ് എടുത്തില്ല…

ഒരു മെസ്സേജിനു പോലും റിപ്ലൈ തന്നില്ല… ഒന്ന് കാണാൻ വരാൻ പോലും കൂട്ടാക്കിയില്ല… എന്നിട്ടിപ്പോൾ കിടന്നു വിളിക്കുന്നു…. എടുക്കില്ല ഇനി എന്തുവന്നാലും എടുക്കില്ല… ഇത് അന്നയുടെ തീരുമാനമാണ്.

ചുവന്ന ചുരിദാർ അണിഞ്ഞു നീണ്ട മുടികൾ ഒരു ചെറിയ ക്ലിപ്പ് കൊണ്ട് കെട്ടി തന്റെ ബാഗ് എടുത്തു അവൾ ഇറങ്ങി.

റോഡിലെ സിഗ്നലിൽ കാർ നിർത്തിയപ്പോൾ അവൾ ഓർത്തു… എന്താണ് തങ്ങൾക്കിടയിൽ പറ്റിയത്….?

അവൻ എന്തിനാണ് ഒന്നും പറയാതെ നാട്ടിലേക്കു പോയത്…? ആർക്കാണ് വാശി….? ഒരിക്കലെങ്കിലും അവൻ തന്നെ സ്നേഹിച്ചിരുന്നോ? എപ്പോളെങ്കിലും അവൻ അത് പറയാൻ ശ്രെമിച്ചോ?

ഡാ എബി, നീ കണ്ടോ? രണ്ടു മലയാളീ പെൺകൊടികൾ ജോയിൻ ചെയ്തിട്ടുണ്ട്… ജിനു പറഞ്ഞത് കേട്ടു എബി തിരിഞ്ഞു നോക്കി.. പിന്നെ ഇവിടെ അതിനല്ലേ സമയം. ജിനു സർ ഇങ്ങു വന്നേ…..

ആ വിളിയിൽ എന്തോ പാര ഉണ്ടെന്നു മനസിലാക്കിയ ജിനു ചോദിച്ചുഎന്താ……ടാ………

ഇന്ന് സബ്‌മിറ്റ് ചെയ്യണ്ട പ്ലാൻ ചെയ്‌തരുന്നോ? ഇന്നലെ ലാപ് എടുത്തോണ്ട് പോകുന്നു… പെൻഡ്രൈവ് വാങ്ങുന്നു എന്തൊക്കെ ആരുന്നു… എവിടെടാ drawing???

അതുപിന്നെ….അതുപിന്നെ…അളിയാ…അവളുമായി സംസാരിച്ചു ഉറങ്ങിപോയടാ… പ്ലീസ്… നീ ഒന്ന് ചെയ്യടാ…തേടാ… ഇതാണല്ലോ എന്റെ പണി… എബി കുറച്ചു ദേഷ്യം അഭിനയിച്ചു…

ഹാ എന്തായാലും ഞാൻ ഒരു പ്ലാൻ ചെയ്തിട്ടുണ്ട് അത് കൊടുക്കാം… പിന്നെ ഉച്ചക്ക് ട്രീറ്റ്‌ ചെയ്തില്ലേൽ മോനെ നിന്നെ ഞാൻ ഇടിക്കും….

ഉറപ്പായും ചെയ്തിരിക്കും… ഞാനെ പാ ല ക്കാരൻ അ ച്ചായനാ പറഞ്ഞ പറഞ്ഞതാ….ഒരു കള്ള ചിരിയോടെ എബിയുടെ തോളിൽ തട്ടി ജിനു പറഞ്ഞു.

ഉവ്വഉവ്വ…. എബി ചിരിച്ചു.എടാ പിന്നെ നീ ആരു ജോയിൻ ചെയ്‌തെന്നാ പറഞ്ഞെ?

പറഞ്ഞപ്പോൾ വലിയ ജാട അല്ലാരുന്നോ ഇനി കേൾക്കണ്ട. എബിയുടെ ചോദ്യം കേട്ട ജിനു പറഞ്ഞു.

എബിയുടെ മറുപടിക്ക് മുന്നേ സുന്ദരികളായ രണ്ടു പെൺകുട്ടികളുമായി അസ്സിസ്റ്റ്‌ മാനേജർ രേഷ്മ അവിടെ എത്തിയിരുന്നു.

Guys, Please welcome Our new team members….Engineer അന്ന and engineer സ്നേഹ… വെൽക്കം ടു സ്വ പ്ന ബിൽഡർസ്….

അവരെ പരിചയപ്പെടുത്തി സീറ്റും കാണിച്ചു കൊടുത്തു രേഷ്മ തിരിച് ക്യാബിനി ലേക്ക് പോയി. അന്നയും സ്നേഹയും പരസ്പരം ചിരിച്ചു കൊണ്ട് തങ്ങളുടെ സീറ്റിൽ ഇരുന്നു..

എബി ഒരു കള്ള ചിരിയോടെ ജിനുവിനെ ഒന്ന് തട്ടി… അളിയാ….. ജിനു ഒന്നും അറിയാത്ത ഒരു പാവത്തിനെ പോലെ കമ്പ്യൂട്ടർ സ്ക്രീനിലേക് നോക്കി…..

മെസ്സ് ഹാളിൽ നല്ല തിരക്കുണ്ടയിരുന്നു. തിരക്കിനിടയിലൂടെ രണ്ടു ബിരിയാണി വാങ്ങിവരുന്ന ജിനുവിനെ കണ്ടു എബിക് ചിരിയടക്കാൻ കഴിഞ്ഞില്ല… വാടാ വാടാ പയ്യാ…. ഇരികെടാ….

അതേടാ ഒരിക്കൽ നിന്നെക്കൊണ്ടും ഞാൻ ഇതുപോലെ വാങ്ങിപ്പി ക്കും മോനെ….. പപ്പടം പൊടിച്ചു ബിരിയാണിയിലേക് ഇട്ടുകൊണ്ട് ജിനു മറുപടി കൊടുത്തു….

ഡാ അവളുമാർ വരുന്നുണ്ട്.. മിക്കവാറും ഇവിടെ വന്നിരിക്കും മോനേ… വേറെ സീറ്റ്‌ ഇല്ല..

സീറ്റ്‌ നോക്കിനടന്നു വരുന്ന അന്നയെയും സ്നേഹയെയും നോക്കി എബി പറഞ്ഞു….

തിരിഞ്ഞു നോക്കല്ലേ….എബി പറഞ്ഞപോലെ തന്നെ സീറ്റ്‌ നോക്കി വന്ന അവർ അവിടെ ഇരുന്നു..

മലയാളീസ് ആണല്ലേ ജിനു ചോദിച്ചു…
അതെ… സ്നേഹ പറഞ്ഞു…നാട്ടിൽ എവിടാ….?ഞങ്ങൾ ആലപ്പുഴ…നിങ്ങളോ?

ഞാൻ പാലാ… ഇവൻ നിങ്ങടെ നാട്ടുകാരനാ എബിയെ നോക്കി ജിനു പറഞ്ഞു…

അതുകേട്ടപ്പോൾ അന്ന എബിയെ ഒന്നുനോക്കി… ജാഡയിട്ട് ബിരിയാണി കഴിക്കുന്നതിനിടയിൽ പപ്പടം അവന്റെ മീശയിൽ പറ്റിയിരിക്കുന്ന കണ്ടപ്പോൾ അവൾക് ചിരി വരുന്നുണ്ടായിരുന്നു…

അന്നയും സ്നേഹയും ജോയിൻ ചെയ്‌തിട്ട് one വീക്ക്‌ കഴിഞ്ഞു… ഇടക്കൊക്കെ സ്നേഹയും ജിനുവും തമ്മിൽ സംസാരിക്കാറുണ്ട്… എബി കുറച്ചു ജാട ഇട്ടിരിപ്പാണ്…..

അന്ന… സ്നേഹാ…ജോയിൻ ചെയ്‌തിട്ട് one week ആയില്ലേ…? എങ്ങനുണ്ട്..?രേഷ്മ ചോദിച്ചു..ഗുഡ് മാം… അവർ പറഞ്ഞു…

Ok… ഇന്ന് നിങ്ങൾക് ഒരു സൈറ്റ് വിസിറ്റ് ഉണ്ട്…. കുറച്ചു ദൂരെയാണ്… സൊ അന്ന Mr. എബിയുടെ കൂടെ പോകണം.. എബി നമ്മുടെ സീനിയർ architect ആണ്‌…

സ്നേഹ എന്റെ കൂടെ വരണം നമുക്കൊരു പുതിയ client നെ മീറ്റ് ചെയ്യാനുണ്ട്….കാറിന്റെ ബാക്ക് ഡോർ തുറന്നു അന്ന കേറാൻ തുടങ്ങിയപ്പോൾ എബി ആദ്യമായി സംസാരിച്ചു…”ഞാൻ ഡ്രൈവർ അല്ല…”

അന്നക് ആകെ ഒരു ചമ്മലായി.. അവൾ ഡോർ അടച്ചു ഫ്രണ്ട് സീറ്റിലേക് കയറി ഇരുന്നു…. അന്നയുടെ ചമ്മിയ മുഖം ഇടം കണ്ണിട്ട് നോക്കി മനസ്സിൽ ചിരിച്ചു കൊണ്ട് അവൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു….

അന്ന ജോയിൻ ചെയ്തിട്ട് ഇപ്പോൾ 3മാസം ആയി… ഇതിനോടകം എബിയും അന്നയും നല്ല സുഹൃത്തുക്കൾ ആയിക്കഴിഞ്ഞിരുന്നു.

അവരുടെ ഉള്ളിൽ പര്സപരം പറയാത്ത ഒരിഷ്ട്ടം ഉണ്ടായിരുന്നു. എന്നാൽ രണ്ടുപേരും അത് തുറന്നു പറയാൻ തയ്യാറായിരുന്നില്ല….

അങ്ങനെ ഇരിക്കെ ആണ്‌ അത് സംഭവിച്ചത്…. 3 മാസമായി സ്വപ്ന ബിൽഡർസ് ന്റെ ദുബായ് ബ്രാഞ്ച് ന്റെ മേൽനോട്ടത്തിനായി പോയിരുന്ന സ്വപ്‍ന തിരിച്ചു വരുന്നു…

സ്വപ്ന ബിൽഡർസ് ഉടമസ്ഥനായ ജോസഫ്ന്റെ ഏക മകളാണ് സ്വപ്ന ജോസഫ്… ആളൊരു architect ആണ്‌.. അതിലുപരി എബിയുടെയും ജിനുവിന്റെയും ക്ലാസ്സ്‌മേറ്റ് ആണ്‌.

അന്നൊരു നല്ല മഴയുള്ള ശനിയാഴ്ച ആയിരുന്നു……വല്ലപ്പോളും പെയ്യുന്ന മഴ ആ സിറ്റി ശെരിക്കും ആസ്വദിക്കുണ്ടായിരുന്നു…

ബൈക്കിൽ നനഞ്ഞു വരുന്ന എബിയെയും ജിനുവിനെയും കണ്ടു അന്നയും സ്നേഹയും അവരുടെ അടുത്തേക്ക് സംസാരിക്കാനായി ചെല്ലുകയായിരുന്നു…

പെട്ടെന്നാണ് ഒരു വൈറ്റ് bmw കാർ വന്നു ഓഫീസിന്റെ വാതിലിൽ നിർത്തിയത്…
അതിൽ നിന്ന് കറുത്ത ചുരിദാർ അണിഞ്ഞു സുന്ദരിയായ ഒരു യുവതി ഇറങ്ങി….

അവൾ നേരെ ഓഫീസിലേക്ക് കയറി.. എബിയെയും ജിനുവിനെയും കണ്ട അവൾ അവ്വരുടെ അടുത്തേക്ക് ചെന്ന് സംസാരിച്ചു….

ഇത് കണ്ട് അവിടേക്കു വന്ന അന്നയും സ്നേഹയും ഒരു നിമിഷം നിന്നു.. അവൾ എബിയുടെ തോളിൽ തട്ടി എന്തൊക്കെയോ പറഞ്ഞു ചിരിക്കുണ്ടായിരുന്നു….

അന്ന : “ആരാടി അത്… അവളുടെ സംസാരം കണ്ടില്ലേ…”സ്നേഹ : “ഒരു പിടിം ഇല്ല കേട്ടോ…

ആരായാലും അവര് വലിയ ഹാപ്പിയാ കേട്ടോ… നിന്റെ അച്ചായൻ കൈവിട്ട് പോയെന്ന തോന്നുന്നേ….”

അന്ന : “ദേ പെണ്ണെ എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട് കേട്ടോ….”സ്നേഹ : “ഹാ ഹാ ഹാ.. പോയി പോയി അന്ന കൊച്ചിന്റെ അച്ചായൻ കൈവിട്ട് പോയി…..”

അന്ന ദേഷ്യത്തിൽ തിരിഞ്ഞു നടന്നു തന്റെ കാബിനിൽ വന്നിരുന്നു… അവളുടെ പുറകെ എത്തിയ സ്നേഹ പറഞ്ഞു..

“ഡി കണ്ടുപിടിച്ചു… അതാണ് നമ്മുടെ സ്വപ്ന മാഡം….. ദുബായ് ബ്രാഞ്ച് നോക്കാൻ പോയേക്കുവരുന്നു നമ്മൾ ജോയിൻ ചെയ്‌നെന്നു മുന്നേ…”

അന്ന : “അവിടെ തന്നെ നിന്ന പോരാരുന്നോ ഇപ്പോ എന്തിനാ ഇങ്ങോട് വന്നേ..”

സ്നേഹ : “നീയെന്തിനാ എങ്ങനെ ടെമ്പർ ആകുന്നെ… നിനക്ക് അങ്ങേരോട് വല്ല ഇഷ്ടം ഉണ്ടേൽ തുറന്നു പറയണം അല്ല്ലാതെ മനസിലിട്ട് നടന്നിട്ട് കാര്യമില്ല…. ഞാൻ ടോണി യോട് എന്റെ ഇഷ്ടം തുറന്നു പറഞ്ഞില്ലേ… അതുപോലെ നിനക്ക് എന്താ പറഞ്ഞാൽ..?”

അന്ന ഒന്നും മിണ്ടിയില്ല.. അവൾ കമ്പ്യൂട്ടർ സ്‌ക്രീനിലേക് നോക്കി ഇരുന്നു…. നിറഞ്ഞ കണ്ണുകൾ കാരണം അവൾക് സ്ക്രീൻ അവ്യക്‌തമായിരുന്നു….

സ്വപ്ന വന്നതിൽ പിന്നെ എബി തന്നോട് സംസാരിക്കുന്നത് തീരെ കുറഞ്ഞു. എപ്പോളും എബിയും ജിനുവും സ്വപ്നയും മീറ്റിംഗ് ആയിരിക്കും.

അല്ലെങ്കിൽ പുറത്ത് പോകുന്നതും ഒരുമിച്ചായിരിക്കും. Client മീറ്റിംഗ്, സൈറ്റ് വിസിറ്റ്, പ്രസന്റേഷൻസ് എല്ലാം മൂന്നുപേരും ഒരുമിച്ചാണ്…

സ്നേഹയാണെകിൽ എപ്പോളും അവളുടെ ടോണിയുമായി ഫോണിൽ സല്ലാപം ആണ്‌…..

അന്നയ്ക്ക് താൻ ആകെ ഒറ്റപ്പെട്ടതുപോലെ തോന്നി തുടങ്ങി… അങ്ങനെ അവൾ ഒരു weekendil നാട്ടിലേക്കു പോകാൻ തീരുമാനിച്ചു.
ബസ് ടിക്കറ്റ് ബുക്ക്‌ ചെയ്തു.

ഹോസ്റ്റലിൽ നിന്നും ഇറങ്ങി… കോ യമ്പത്തൂർ സിറ്റിയിൽ എത്തി…. എത്ര തിരക്കുള്ള നഗരം…. അവൾ മുന്നോട്ട് നടന്നു..

ഒരു സ്വീറ്റ്സ് ഷോപ്പിൽ കയറി വീട്ടിലേക് പപ്പയ്ക്കും അമ്മയ്ക്കും കുറച്ചു ഗുലാബ് ജാമുൻ വാങ്ങി.. പിന്നെയും മുന്നോട്ട് പോയപ്പോൾ കുറേ തുണികടകൾ…. കിലോയിക്ക് തൂക്കിയാണ് അവർ വിൽക്കുന്നത്….

പിന്നെയും ഉണ്ടായിരുന്നു ഒരുപാട് കാണാൻ. മുല്ല പൂക്കളും.. മുളകിട്ട പേരക്കയും.. കുട്ടി ഉടുപ്പുകളും. കളിപ്പാട്ടങ്ങളും… അവൾക് വല്ലാത്തൊരു സന്തോഷം തോന്നി….എത്ര മനോഹരമായ നഗരം….

പതുകെ അവൾ ഒരു ഹോട്ടലിലേക് കയറി….. മെനു കാർഡിൽ നിന്നും അവൾ തനിക്കിഷ്ടപ്പെട്ട ഒന്ന് സെലക്ട്‌ ചെയ്തു

“ചില്ലി പറോട്ട & റൈത്ത…”ഇഷ്ട ഭക്ഷണം ആസ്വദിച്ചു കഴിച്ചു….. ഫുഡ്‌ കഴിഞ്ഞു ഇറങ്ങി നേരെ ബസിലെക് നടന്നു….

സമയം 9 മണിയായി… ബസ് വന്നിട്ടുണ്ട്…. ടിക്കറ്റ് കാണിച്ചു ബസിൽ കയറി… സൈഡ് സീറ്റിലേക് അവൾ ഇരുന്നു… രാത്രിക്കും ഭംഗി ഉണ്ട്….. ദൂരെ കത്തുന്ന ലൈറ്റ് കൾ അവളുടെ കണ്ണുകളെ മയക്കത്തിലേക് നയിച്ചു…..

അടുത്ത സ്റ്റോപ്പിൽ ബസ് നിർത്തി കുറച്ചുപേർ കേറി… തന്റെ അടുത്ത് ആരോ വന്നിരിക്കുനന്നത് മനസിലായ അവൾ പതുക്കെ കണ്ണ് തുറന്നു നോക്കി….

എബി…”ആഹാ ഇതാരാ അന്ന കൊച്ചോ??” “ആരോടും പറയാതെ നാട്ടിലേക്കാണോ.?” അവൻ ചോദിച്ചു…

അവൾ മനസ് നിറഞ്ഞു ചിരിച്ചു….. ആ ചിരിയിൽ ഒരു വലിയ സന്തോഷം ഉണ്ടാരുന്നു…..

“അപ്പൻ വിളിച്ചു നാട്ടിലേക്കു പെട്ടെന്നു ചെല്ലാൻ പറഞ്ഞു. അതാ പെട്ടെന്നു കിട്ടിയ വണ്ടിക് കേറിയേ…നീ നാട്ടിൽ പോകുന്നെന്ന് പറഞ്ഞില്ലല്ലോ?””അതുപിന്നെ….””അതുപിന്നെ…..”

“എന്തോ ഒരു മടുപ്പ് പോലെ തോന്നി… അതാ നാട്ടിൽ പോയിട്ട് വരാന്നു വെച്ചത്…” അന്ന മടിച്ചു മടിച്ചു പറഞ്ഞു.

“അതെന്താടോ തനിക് ഈ ജോബ് ഇഷ്ടമല്ലേ?” അവൻ ചോദിച്ചു.”സത്യം പറഞ്ഞാൽ അല്ല…””എന്റെ ഡ്രീം ഇതൊന്നുമല്ല…” അന്ന പറഞ്ഞു.”പിന്നെന്താണ്????””ഒരു caffee…..”

“Anns caffee…….””പിന്നെന്തിനാ താൻ ഈ ജോബ് ചെയ്യുന്നേ…??””ഇഷ്ടമുള്ളത് ചെയ്യുമ്പോളല്ലേ മനസിന്‌ സന്തോഷം കിട്ടുന്നത്…” എബി ചോദിച്ചു.

“പിന്നെ എഞ്ചിനീയർ ആയ എനിക്ക് caffee തുടങ്ങണം എന്ന് പറഞ്ഞാൽ പപ്പാ കൊ ല്ലും…..””ഓഹോ അങ്ങനെ ആണോ…”

“പപ്പയെ നമുക്ക് തട്ടിയാലോ??”
അവൾ ചിരിച്ചു…”Anns caffee ” nice name…”നമുക്ക് നോക്കടോ എന്തേലും ചെയ്യാൻ പറ്റുമോന്…”

“ഓഹ് എനിക്കാണേൽ വിശക്കുന്നു…. പെട്ടെന്നു വരാൻ പറഞ്ഞോണ്ട് ഫുഡ്‌ പോലും കഴ്ച്ചില്ല..” എബി പറഞ്ഞു.

“ഗുലാബ് ജാമുൻ വേണോ… വീട്ടിലേക് വാങ്ങിയതാ…” അന്ന ചോദിച്ചു…”താ താ എന്തേലും താ ”

അവൾ തന്റെ ബാഗിൽ നിന്നും ഒരു പ്ലാസ്റ്റിക് ടിൻ എടുത്തു…. എബി അത് വാങ്ങി ആർത്തിയോടെ കഴ്ച്ചു്….”കിടു ടേസ്റ്റ്….. ഇത് ഞാൻ തീർക്കും…””അയ്യോ ഫുൾ കഴിക്കലേ ഷുഗർ വരും…”

അവൾ പറഞ്ഞു…”വരട്ടെ .. കുറച്ചു ഷുഗറും പ്രഷറും ഒക്കെ വേണ്ടേ….””എന്നാൽ കെട്ടുന്നയാൾ കുറച്ചു കഷ്ടപ്പെടും…” അന്ന ചിരിച്ചുകൊണ്ട് പറഞ്ഞു.

“പെടട്ടെ…എന്നെ നോക്കാൻ ഇത്തിരി കഷ്ടപാടാ.. അതിനു താല്പര്യമുള്ളവർ കെട്ടിയാൽ മതി…”

തനിക് താല്പര്യം ഉണ്ടോ?
അവന്റെ ചോദ്യം അവളെ ഞെട്ടിച്ചു…”ഏഹ്….. “”തനിക് താല്പര്യം ഉണ്ടോന്നു??”അവൾ ചിരിച്ചു…..”ഉണ്ടേൽ പറയടോ….”

“എസ്ക്യൂസ്‌ മി സൗണ്ട് ഒന്ന് കുറയ്ക്ക്മോ ഉറങ്ങണം …” പുറകിലെ ഇരുന്ന ഒരു മധ്യവയ്സ്ക്കൻ പറഞ്ഞത് കേട്ടു അന്ന ചിരിച്ചു.

“സോറി സർ ഇനി ഒന്നും മിണ്ടില്ല…””ഞാൻ ഉറങ്ങി….” എബി കണ്ണുകൾ അടച്ചു…..അന്നയെ നോക്കി പറഞ്ഞു……അന്ന പുറത്തേക് തന്നെ നോക്കിയിരുന്നു..അത്രെയേറെ ഭംഗിയുണ്ടായിരുന്നു ആ യാത്രക്ക്…

നാട്ടിലേക്കു പോയ എബി പിന്നീട് ഓഫീസിലേക്ക് തിരിച്ചു വന്നില്ല. അന്ന ഒരുപാട് അനേഷിക്കാൻ ശ്രെമിച്ചു. പക്ഷെ എബിയുടെ ഒരു വിവരവും കിട്ടിയില്ല.

ഒടുവിൽ ജിനു വഴിയാണ് എബി ദുബായിലേക് പോയ വിവരം അന്ന അറിയുന്നത്. അത് അവളെ മാനസികമായി തളർത്തി..

ഒടുവിൽ ഓഫീസിൽ തുടരാൻ പറ്റില്ല എന്നു തോന്നിയപ്പോൾ അവൾ ജോലി ഉപേക്ഷിച്ചു നാട്ടിലേക്കു പോയി…

അന്നയ്ക്കു എന്തോ വിഷമം ഉണ്ടെന്നു മനസിലാക്കിയ വീട്ടുകാർ അവളെ അവളുടെ ആന്റിയുടെ അടുത്തേക് കുറച്ചു ദിവസം മാറി നില്കാൻ ആവശ്യപ്പെട്ടു..

ആ സാഹചര്യത്തിൽ ഒരു മാറ്റം ആവശ്യമാണെന്നു അവൾക്കും തോന്നി തുടങ്ങിയിരുന്നു. അങ്ങനെയാണ് അവൾ കൊച്ചിയിൽ തന്റെ ആന്റി മേരിയുടെ അടുത്തേക്ക് പോയത്.

എല്ലാ കാര്യങ്ങളും വളരെ പോസിറ്റീവ് ആയി എടുക്കുന്ന ഒരു വ്യക്തി ആയിരുന്നു മേരി. അന്നയ്ക് എന്തോ വിഷമയുണ്ടെന്നു മനസിലാക്കിയ അവർ അവളെ പല കാര്യങ്ങളിലും എൻഗേജ് ചെയ്യാൻ ശ്രെമിച്ചു.

ദിവസങ്ങൾ കഴിഞ്ഞപ്പോൾ അന്ന പഴയ അന്നയായി മാറി…പക്ഷെ ഒരിക്കലും തുറന്നു പറയാത്ത തന്റെ പ്രണയം എപ്പോളും അവളുടെ മനസ്സിൽ ഒരു ചോദ്യമായി നിന്നു….

അങ്ങനെ ഇരിക്കെ ഒരിക്കൽ അന്നയമായുള്ള സംസാരതിനിടയിലാണ് അവൾക് സ്വന്തമായി ഒരു caffee തുടങ്ങാൻ ആഗ്രഹമുണ്ടെന്നു മേരി മനസിലാക്കിയത്.

വിവാഹം കഴിക്കാത്ത അവർക്ക് താൻ സ്വന്തമായി സമ്പാദിച്ച ഒരുപാട് സ്വത്തുക്കൾ ഉണ്ടായിരുന്നു.ഒരിക്കൽ മേരി അന്നയോട് പറഞ്ഞു.

“അന്ന മോളെ.. നമ്മുടെ മനസ് പറയുന്നപോലെ ചെയുമ്പോളാണ് നമ്മൾ നമ്മളായി മാറുന്നത്…. ജീവിതത്തിൽ എന്തെകിലും ലക്ഷ്യം ഉണ്ടെങ്കിൽ അതിനായി ഒരിക്കലെങ്കിലും പരിശ്രെമിക്കണം..

നമ്മൾ ശ്രെമിക്കാതെ നടക്കില്ല എന്നു പറഞ്ഞിട്ട് കാര്യമില്ല. നിനക്ക് ഒരു caffee തുടങ്ങാനുള്ള ഇൻവെസ്റ്റ്മെന്റ് ഞാൻ ചെയ്യാം.. ”

അന്ന : അതൊന്നും വേണ്ട ആന്റി..മേരി : കടമായിട്ടാണ് കരുതിയാമതി.. നിനക്ക് profit കിട്ടുമ്പോൾ തിരിച്ചു തന്നേക്ക്…. അവർ ചിരിച്ചു..

അന്ന : എന്നാലും?മേരി : ഒരു ലൈഫ് അല്ലേ ഉള്ളു മോളെ ഇപ്പോൾ ചെയ്തില്ലേൽ പിന്നെ എപ്പോളാണ് ചെയ്യുന്നത്… ??

അങ്ങനെ മേരിയുടെ വാക്കുകളിൽ വിശ്വസിച്ച് അവൾ തന്റെ സ്വന്തം സംരംഭം ആരംഭിച്ചു. ജീവിതത്തിൽ ചില വീഴ്ചകൾ പറ്റുന്നത് മറ്റു ചില നല്ല തുടക്കങ്ങൾക് വേണ്ടിയാണെന്നു അവൾക് തോന്നി.

അന്നയുടെ caffee വളരെ പെട്ടെന്നു കൊച്ചിയിലെ ഭക്ഷണ പ്രേമികളുടെ മനസ് സ്വന്തമാക്കി…. ഇപ്പോൾ അവൾക് ഓരോ ദിവസങ്ങളും ഓരോ പുതിയ റെസിപ്പി പരീക്ഷണങ്ങൾ ആണ്. അവൾ അതിൽ വളരെ സന്തുഷ്ടയായിരുന്നു….

മാസങ്ങൾ കഴിയുന്തോറും അവൾക് വളരെ നല്ല ഓർഡർ ലഭിച്ചു..Anna’സ് caffee ഇന്നു കൊച്ചിയിൽ എല്ലാവരും ഇഷ്ടപെടുന്ന ഒന്നായി മാറികഴിഞ്ഞിരിക്കുന്നു. അന്നയും ഒരുപാട് മാറി… പക്ഷെ ഉള്ളിനുള്ളിൽ എവിടെയോ ഒരു ചോദ്യം ബാക്കിയുണ്ടായിരുന്നു. എബി എവിടെ???

ബീപ് ബീപ് ബീപ്…. പുറകിലെ കാറിൻറെ ഹോൺ ശബ്ദം ചെവിയിൽ തുളച്ചു കയറിപ്പോളാണ് അവൾ ഒരു സ്വപ്നത്തിൽ നിന്നെന്നപോലെ ഉണർന്നത്….

അതെ ഇന്നു എബിയുടെ കാൾ വന്ന ദിവസം….. രണ്ടു മൂന്നു ദിവസമായി കാൾ വരുന്നു… അവൾ ഫോൺ എടുത്തിട്ടില്ല… സിഗ്നലിൽ നിന്നും കാർ മുന്നിലേക്ക് പോകുമ്പോൾ അവളുടെ ഫോണിൽ വീണ്ടും ഒരു കാൾ….

എബി….ഇതിപ്പോൾ ഒരു പത്തിരുപതു തവണ ആയി വിളിക്കുന്നു …. ഇനിയും വേണോ ഈ വാശി? അവളുടെ മനസ് അവളോട് ചോദിച്ചു…..

ഒരു വാക്കുപോലും പറയാതെ അവൻ പോയതിന്റെ ദേഷ്യം അവളെ ഫോൺ എടുക്കാൻ അനുവദിച്ചില്ല…….എടുക്കില്ല എന്നവൾ ഉറച്ചു തീരുമാനിച്ചതാണ്. പഴയതെല്ലാം മനസ്സിൽ നിന്നു പറിച്ചെറിയാൻ ശ്രെമിക്കുകയാണ്.

ചിലപ്പോൾ അങ്ങനെ ആണ്…. ചില ഫോണുകൾ എടുക്കാതിരിക്കുന്നതാണ് നല്ലത്.. ഫോൺ എടുത്താൽ പറയാനായി മറുവശത്തു ഒരു കഥ ബാക്കി ഉണ്ടായിരുന്നു….

”അപ്പൻപറഞ്ഞുവെച്ച കല്യാണത്തിൽ നിന്നും രക്ഷപെടനായി ദുബായിൽ പോയ എബിയുടെ കഥ……”

“തന്റെ പെണ്ണിന് Anna’s caffee തുടങ്ങാനായി ക്യാഷ് ഉണ്ടാക്കാൻ ദുബായിൽ പോയ എബിയുടെ കഥ…”

“ഒടുവിൽ അവളെ ഞെട്ടിച്ചു പെട്ടെനൊരു ദിവസം വിമാനം കേറി വന്നു അവളെ സ്വന്തമാക്കണമെന്നു ആഗ്രഹിച്ച എബിയുടെ കഥ…..”

പിന്നെ ഈ ആഗ്രഹങ്ങളെല്ലാം അമ്മച്ചി യോട് മാത്രം പറഞ്ഞ എബിയുടെ കഥ…ഒടുവിൽ ഓഫീസിലേക്കുള്ള യാത്രയിൽ ഒരു ആക്‌സിഡന്റിൽ പെട്ടു ഈ ലോകത്തോടും തന്റെ ആഗ്രഹങ്ങളോടും വിട പറയേണ്ടി വന്ന തന്റെ മകന്റെ കഥ…

Leave a Reply

Your email address will not be published. Required fields are marked *