രണ്ടാമത് ഒരു കുഞ്ഞു എന്നത് ശ്രീജ ഒരുപാട് ആഗ്രഹിച്ചിരുന്നു എങ്കിലും സുധിക്കു അടുത്ത കുഞ്ഞും പെണ്ണായാലോ

കളിപ്പാട്ടങ്ങൾ
(രചന: മഴ മുകിൽ)

രാത്രിയിൽ ഉറക്കത്തിൽ തന്നെ ആരോ ഉപദ്രവിക്കാൻ വരുന്നതുപോലെ രേവുവിന് തോന്നി.. ഞെട്ടി എഴുനേറ്റു അവൾ കിതച്ചുകൊണ്ട് കൈ എത്തി ലൈറ്റ് ഓൺ ചെയ്തു….

ജഗ്ൽ നിന്ന് വെള്ളം എടുത്തു കുടിച്ചു…… അവൾ വല്ലാതെ പേടിച്ചിരുന്നു…… അടുത്ത് കിടക്കുന്ന അമ്മുമ്മയെ നോക്കി അവൾ നെടുവീർപ്പിട്ടു………

പിന്നെ പതിയെ എഴുനേറ്റ് ജനൽ അഴിയിൽ പിടിച്ചു പുറത്തേക്കു നോക്കി നിന്നു…….

ആരും ഇല്ലാതെ ഒറ്റക്കായി പോയ അവളുടെ ജീവിതം കണ്മുന്നിൽ അവളെ നോക്കി പരിഹസിച്ചു….. ഇതിൽ ആരാണ് തെറ്റുകാർ…. വിധിയുടെ വിളയാട്ടത്തിൽ തകർന്നു പോയാ കുറെ ജന്മങ്ങൾ………

രേവതിയും അച്ഛനും അമ്മയും അടങ്ങുന്ന സന്തുഷ്ട കുടുംബം ആയിരുന്നു.. അച്ഛൻ ഒരു ഗവണ്മെന്റ് ജീവനക്കാരൻ……

അമ്മക്കു ഒരു പ്രൈവറ്റ് കമ്പനിയിൽ ആണ് ജോലി…… രേവതി ഒൻപതാം ക്‌ളാസിൽ പഠിക്കുന്നു…….

രണ്ടാമത് ഒരു കുഞ്ഞു എന്നത് ശ്രീജ ഒരുപാട് ആഗ്രഹിച്ചിരുന്നു എങ്കിലും സുധിക്കു അടുത്ത കുഞ്ഞും പെണ്ണായാലോ എന്ന്‌ വിചാരത്തിൽ ശ്രീജയുടെ ആഗ്രഹത്തെ കണ്ടില്ലെന്നു നടിച്ചു……നമുക്ക് രേവു ഉണ്ടല്ലോ ശ്രീജ പിന്നെ ഇനീ ഒരു കുട്ടികൂടി വേണോ……..

സിനിമക്കും,ഷോപ്പിംങിനും, പുറത്തു നിന്നു ഫുഡ്‌ കഴിക്കാനും ഇഷ്ടം പോലെ ഡ്രെസ് എടുക്കാനും ഒക്കെ സുധി രേവുവിനെയും ശ്രീജയെയും കൊണ്ടുപോകുമായിരുന്നു…….

പക്ഷെ എന്നിട്ടും അവരുടെ ഇടയിൽ എന്താണ്‌ പ്രശ്നം എന്ന്‌ ആർക്കും മനസിലായില്ല….

ഒരിക്കൽ എല്ലാരും പറഞ്ഞു കേട്ടു അച്ഛനും അമ്മയും തമ്മിൽ ബന്ധം പിരിയാൻ പോകുന്നു എന്ന്‌ എത്ര ആലോചിച്ചിട്ടും അവൾക്കു അത്‌ എന്തിനായിരുന്നു എന്ന്‌ അറിയില്ലായിരുന്നു….

രണ്ടുപേരും കോടതിയിൽ കേസിനു പോയി…. മ്യൂ ച്വൽ ഡിവോഴ്സ് ആയിരുന്നു….. അതുകൊണ്ട് വേഗം കാര്യം നടന്നു…..

അമ്മ ഒരു കാര്യം പറഞ്ഞു അമ്മക്ക് മോളെ വേണ്ടാ അച്ഛന്റെ ഒപ്പം നിന്നോട്ടെ അവർക്കു വേറൊരു ജീവിതം വേണം… അതിനു മോൾ ഒരു തടസം ആകാൻ പാടില്ല…..

അച്ഛൻ മുഴുവൻ ആഭരണവും അമ്മക്ക് കൊടുത്തു അമ്മ അതും ആവശ്യപ്പെട്ടിരുന്നു….. അവരുടെ മുന്നോട്ടുള്ള ജീവിതത്തിനു അതും വേണം….

അമ്മ ഇല്ലാത്ത ശൂന്യതയുമായി അച്ഛനും എനിക്കും പൊരുത്തപ്പെടാൻ കഴിയുമായിരുന്നില്ല……

വയസറിയിച്ചപ്പോൾ പോലും അമ്മ കൂടെ ഒന്നിനും നിന്നില്ല.. അപ്പച്ചിയും അച്ചാമയും മാത്രം എല്ലാം പറഞ്ഞു തന്നു കൂടെ നിന്നു…..

അമ്മയുടെ വിവാഹം കഴിഞ്ഞു എന്ന വാർത്ത കേട്ടു ഞെട്ടൽ ആണ് ആദ്യം തോന്നിയത്…. പിന്നെ അറിഞ്ഞു അമ്മക്ക് രണ്ട് മൂന്ന് വിവാഹം കഴിഞ്ഞു എന്ന്‌………

അമ്മ വേറെ വിവാഹം കഴിഞ്ഞു എന്ന അറിവ് അച്ഛന് വല്ലാത്ത ഷോക്ക് ആയിരുന്നു…

അച്ഛനും ഞാനും മാത്രമായി ആ വലിയ വീട്ടിൽ.. ഒടുവിൽ അച്ചാമയും അപ്പച്ചിയും ബന്ധുക്കളും നിർബന്ധിച്ചു അച്ഛനും മറ്റൊരു വിവാഹത്തിന് തയ്യാറായി…..

മോൾക്ക്‌ അച്ഛന്റെ കാര്യങ്ങൾ എല്ലാം നോക്കാൻ പാടാണ്…. മോൾക്കും സ്കൂളിൽ ഒക്കെ പോകണ്ടേ… അവനും ഒരു ജീവിതം വേണ്ടേ… അങ്ങനെ അച്ഛന് വേണ്ടി തകൃതിയായി പെണ്ണ് ആലോചന തുടങ്ങി…..

ഒന്നു രണ്ട് പെണ്ണുകാണൽ നടന്നു ഒടുവിൽ ഒരു പെണ്ണിനെ എല്ലാപേർക്കും ഇഷ്ടമായി…. അവർക്കു ഒരു മോൻ കൂടി ഉണ്ടായിരുന്നു……. ഒരു കുഞ്ഞി കുറുമ്പൻ……

പരിചയ പെട്ടപ്പോൾ തന്നെ അവന്റെ കൊഞ്ചിയുള്ള ചേച്ചി വിളി അത്രമാത്രം ഇഷ്ടപ്പെട്ടു…….

പെട്ടെന്ന് തന്നെ കാര്യങ്ങൾ മുന്നോട്ടുപോയി.. വിവാഹത്തിന്റെ ഒരുക്കങ്ങൾ എല്ലാം വളരെ സന്തോഷത്തോടെ നടന്നു.. അച്ഛന്റെ വിവാഹം കഴിഞ്ഞു…..

ഞാനും അനിയനുമായി വേഗത്തിൽ കൂട്ടായി….. അച്ഛന്റെയും പുതിയ അമ്മയുടെയും സ്വകാര്യതയിൽ ഞാൻ കഴിയുന്നതും കടന്നു ചെന്നില്ല….. എന്നെകൊണ്ട് ആകുന്നപോലെ ഞാൻ ജോലികളിൽ സഹായിക്കും…..

എന്നിട്ടും അവർക്കിടയിൽ ഞാൻ ഒരു പ്രശ്നം ആയി മാറി…. പുതിയ അമ്മക്ക് എന്നെ അംഗീകരിക്കാൻ കഴിയുന്നില്ല… ഒൻപതാം ക്‌ളാസിൽ പഠിക്കുന്ന ഞാൻ കാഴ്ചയിൽ കുറച്ചു മുതിർന്ന കുട്ടിയെ പോലെ തോന്നും…..

അമ്മക്ക് എന്നെ കാണുന്നതേ ഇഷ്ടം ഇല്ലാതായി.. കാരണം അമ്മക്ക് അച്ഛന് ഇത്രവലിയ മോൾ ഉള്ളത് നാണക്കേട് ആണെന്ന്….

അച്ഛന് വീണ്ടും ഞാൻ കാരണം ജീവിതത്തിൽ സമാധാനം ഇല്ലാതെ ആയതു എനിക്ക് സങ്കടം ആയി………..

പുതിയ അമ്മ മോനെയും കൊണ്ട് അവരുടെ വീട്ടിലേക്കു പോയി……. അച്ഛനും ഞാനും പിന്നെയും തനിച്ചായി….. അച്ഛന് ഒരു സമാധാനവും ഇല്ലാത്ത അവസ്ഥ…..

ഇതിനിടയിൽ അറിഞ്ഞു എന്റെ സ്വന്തം അമ്മ ഒരു കുഞ്ഞിന് ജന്മം നൽകി എന്ന്‌…. അത്‌ ഒരു ആൺകുട്ടി ആണെന്ന്……

അവർ തമ്മിലുള്ള പൊരുത്തക്കേടുകൾ എന്തായിരുന്നു എന്ന്‌ ഇപ്പോൾ ഏറെ കുറെ എനിക്കും അറിയാം. അപ്പച്ചിയും അച്ഛമ്മയും അടക്കം പറയുന്നത് രേവു കേട്ടു…….

ഒരു സ്ത്രീക്കു ഷോപ്പിങ്ങും സിനിമയും ഒന്നുമല്ല ആവശ്യം ഭർത്താവിന്റെ സ്നേഹവും അയാളിൽ നിന്നും കിട്ടേണ്ട ഒരുപാട് കാര്യങ്ങൾ ഉണ്ടെന്നു… അത്‌ കിട്ടാഞ്ഞിട്ടാണ് അമ്മ പോയത്……

വീണ്ടും അച്ഛന് എതിരെ അമ്മ കേസ് കൊടുത്തു…. അമ്മക്ക് എന്നെ കാണുവാൻ ഉള്ള അനുവാദം അച്ഛൻ നിഷേധിക്കുന്നു എന്ന്‌…..

അച്ഛൻ എന്നെയും കൊണ്ട് കോടതിയിൽ എത്തി….കോടതി പരിസരത്ത് വച്ചു കുറച്ചു നേരം സംസാരിക്കാൻ ധാരണയായി……. അങ്ങനെ ഇപ്പോൾ ഞാനും അമ്മയും അനിയൻ കുട്ടനുമായി കാണും…….

അച്ഛന്റെ ജീവിതത്തിൽ മാത്രം സമാധാനം ഇല്ല.. ഒടുവിൽ എന്റെ നിർബന്ധത്തിൽ അച്ഛൻ ഇപ്പോൾ പുതിയ അമ്മയ്ക്കും അനിയനും ഒപ്പം അവരുടെ വീട്ടിൽ…താമസം ആക്കി …വീണ്ടും ഞാൻ ഒറ്റക്കായി……

പുതിയ അമ്മയുടെ പെരുമാറ്റത്തിൽ പല കുഴപ്പങ്ങളും അച്ഛൻ കണ്ടില്ല എന്ന്‌ നടിച്ചു… കാരണം ഈ ബന്ധവും നേരെ ആയില്ലെങ്കിൽ ആൾക്കാർ അച്ഛനെ കുറ്റപെടുത്തും…

അച്ഛന്റെ സ്വഭാവത്തിലെ കുഴപ്പം കൊണ്ടാണ് ആദ്യ ബന്ധം വേർപെടുത്തേണ്ടി വന്നതെന്ന്… അതുകൊണ്ട് അച്ഛൻ ഇപ്പോൾ ഒന്നും പറയില്ല…

അമ്മ പുതിയ ഭർത്താവിനും കുഞ്ഞിനും ഒപ്പം അവരുടെ വീട്ടിൽ…… എനിക്ക്…. എനിക്ക് മാത്രം ആരും ഇല്ല……..

ഇവിടെ ആരാണ് തെറ്റുകാരി…. ഒരു ഭാര്യക്ക് വേണ്ടത് കൊടുക്കാൻ ഭർത്താവ് എന്ന നിലയിൽ അച്ഛന് കഴിഞ്ഞില്ല എന്നാണ് അമ്മ പറയുന്നത്………..

അച്ഛന് പറയാൻ ഇതുപോലെ എന്തെങ്കിലും ഉണ്ടാകുമോ….. ഇവരുടെ ഇടയിൽ പെട്ടു ഉരുകുന്ന എന്നെ ഇവർ രണ്ടുപേരും എന്തെ കാണാതെ പോയി……ഈ വലിയ വീട്ടിൽ ഞാൻ മാത്രം….. എനിക്ക് കൂട്ടായി അച്ഛമ്മയും……

പുതിയ അമ്മയ്ക്കും അച്ഛനുമായി എന്നും അഭിപ്രായ വ്യത്യാസം ആണ്.. എന്നും വഴക്ക് ആണ്.. അവർ വീട്ടിലേക്കു വരാൻ കൂട്ടാക്കുന്നില്ല.. കാരണം ഞാൻ ഉള്ള വീട്ടിൽ നിൽക്കാൻ അവർക്കു താല്പര്യം ഇല്ലെന്നു…..

അവരെയും അവരുടെ മോനെയും സ്വന്തം കുഞ്ഞായി കരുതാൻ അച്ഛന് കുഴപ്പം ഇല്ല..

പക്ഷെ എന്നെ ഒരു മോൾ ആയി കാണാൻ അവർക്കു കഴിയാതെ പോകുന്നു…… അച്ഛൻ വീട്ടിൽ പോലും വരാതെ ആയി…..

ഒരിക്കൽ രേവു അച്ഛനെ വിളിച്ചു…..അച്ഛൻ ഇങ്ങോട്ട് അമ്മയെയും അനിയനെയും വിളിച്ചു വന്നോ..

ഞാൻ ഹോസ്റ്റലിൽ മാറിയേക്കാം…. എനിക്ക് സങ്കടം ഒന്നുമില്ല.. അച്ഛൻ സന്തോഷം ആയി ഇരുന്നാൽ മതി………

അതൊന്നും വേണ്ടാ നീ അവിടെ നിന്നാൽ മതി ഹോസ്റ്റലിൽ ഒന്നും മാറേണ്ട….. അവൾക്കു വേണ്ടി ഇനീ നിന്നെ വീട്ടിൽ നിന്ന് കൂടെ മാറ്റണോ… അച്ഛൻ ചെയ്യുന്നതെല്ലാം തെറ്റായി പോകുന്നു മോളെ….

തീരുമാനം എടുക്കേണ്ടസമയത്തു ഞാൻ എടുത്ത തീരുമാനം എല്ലാം തെറ്റായിപോയി…….ഒന്നും തിരുത്താൻ കഴിയാതെ……..

ഓരോന്ന് ഓർത്തു രേവു ജനൽ പടിയിൽ തന്നെ ഇരുന്നു.. അവൾക്കു ചുറ്റും ശൂന്യത ആണെന്ന് തോന്നി….. ആരും ഇല്ലാത്തവളെ പോലെ……….

ആരുടെ മുന്നിലും ഒന്നിനും തല കുനിക്കാൻ അവൾ തയ്യാർ അല്ലായിരുന്നു…. അതുകൊണ്ട് ആണ് ഒരു വാശി പോലെ പഠിച്ചു ഒരു ജോലി നേടിയെടുത്ത്…… ആർക്കും അവളിൽ ഒരു അവകാശ വാദം ഇല്ല…..

സ്വയം പര്യാപ്തതാ നേടിയെടുത്തു രേവതി……. ആരും ചേർത്തു പിടിക്കാൻ ഇല്ലാതിരുന്നിട്ടും……… എല്ലാരുടെ മുന്നിലും തല ഉയർത്തിപിടിച്ചു നിന്നു………

 

Leave a Reply

Your email address will not be published. Required fields are marked *