ദൈവം എന്തിനാ എനിക്ക് മാത്രം ഇങ്ങനെ ഒരു വിധി സമ്മാനിച്ചത്.. “” എന്റ് കണ്ണുകൾ കണ്ണാടിയിലേക്ക് നീണ്ടു…..

(രചന: മിഴി മോഹന)

ചിന്നു മോള് അപ്പുറതോട്ട് ഒന്നും വന്നേക്കരുതെ അച്ഛൻ കണ്ടാൽ പിന്നെ അത് മതി……… “” ഈ കല്യാണം കഴിഞ്ഞ് അമ്മ മുറിയിൽ കൊണ്ട് തരാം കഴിക്കാനുള്ളത് .. “”

സ്നേഹത്തോടെ വാൽസല്യത്തോടെ നെറുകയിൽ തലോടി വാതിൽ അടച്ച് അമ്മ പുറത്തേക്ക് ഇറങ്ങുമ്പോൾ എന്റ് കണ്ണ് നനഞ്ഞില്ല..”പൊട്ടിക്കരയാൻ തോന്നിയില്ല.. “”

അവഗണനകൾ ഏറ്റു വാങ്ങിയ ബാല്യത്തിന് ഇതൊക്കെ താങ്ങാനുള്ള കരുത്ത് അത് എന്നെ വന്നു പോയത് ആണ്.. “”

ഞാൻ ഡ്രസിങ് ടേബിളിനു അടുത്തേക്ക് നടന്നു..”” അവിടെ ആരോ കൊണ്ട് വച്ചിരുന്ന വാടിയ മുല്ലപ്പൂ മാല കൈയിൽ എടുത്തു.. “” മൂക്കിലേക്ക് അടുപ്പിക്കുമ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി…….

വാടിയ മുല്ലപൂവിനു പോലും എന്നേക്കാൾ സൗരഭ്യം ഉണ്ട് ഭംഗിയുണ്ട്.. “”” പിന്നെ ദൈവം എന്തിനാ എനിക്ക് മാത്രം ഇങ്ങനെ ഒരു വിധി സമ്മാനിച്ചത്.. “” എന്റ് കണ്ണുകൾ കണ്ണാടിയിലേക്ക് നീണ്ടു…..

ദേഹം മുഴുവൻ പാമ്പിന്റെ ചെതുമ്പലുകൾ കൊണ്ട് നിറഞ്ഞ രൂപം.. ചില ഭാഗങ്ങളിൽ നിന്ന് പൊട്ടി അടർന്ന ചെതുമ്പലുകൾക്ക് ഇടയിൽ നിന്നും പഴുപ്പും രക്തവും ഒലിക്കുന്നുണ്ട് അതിൽ നിന്ന് പുറത്തേക്ക് വരുന്ന ദുർഗന്ധം എനിക്ക് ഇന്ന് അന്യം അല്ല….

കുടുംബക്കാരും കൂട്ടുകാരും എനിക്ക് ഒരു കൈ അകലം നിശ്ചയിച്ചപ്പോൾ എന്നും കൂടെ കിടത്തിയിരുന്നത് അമ്മയാണ്.. “” പൊട്ടി ഒലിക്കുന്ന വ്രണത്തിൽ അമ്മ ചുണ്ടുകൾ ചേർത്തു കരയുമ്പോൾ ഒന്ന് അശ്വസിപ്പിക്കാൻ ആവാതെ കണ്ണുകൾ അടച്ചിരിക്കും ഞാൻ.. “”

ആ അമ്മയാണ് ഗതികേട് കൊണ്ട് ഇന്ന് എന്നെ ഒരു മുറിയിൽ തള്ളിയിട്ടിട്ട് പോയിരിക്കുന്നത്.. “” അറിയാം അങ്ങനെ ചെയ്യുമ്പോഴും ആ മനസ് എത്രത്തോളം നീറി കാണും എന്ന്…

മംഗല്യം തന്തുനാനേന…മമ ജീവന ഹേതുനാം.. “”””””മുറ്റത്തു നിന്നും മംഗല്യ മന്ത്രത്തിന് ഒപ്പം കെട്ടിമേളം ഉയരുമ്പോഴാണ് കണ്ണാടിയിൽ നിന്നും ഞെട്ടലോടെ കണ്ണുകൾ പിൻവലിച്ചത്…

ആ നിമിഷം അറിയാതെ എങ്കിലും ഓടി പോയി ജനൽ വഴി തല പുറത്തേക്ക് നീട്ടി…”” ആരുടെയൊക്കെയോ കണ്ണുകൾ മുകളിലേക്ക് നീണ്ടതും ജനാല ചേർത്ത് അടച്ചു ഞാൻ.. “”

മുറ്റത്തെ ആ വലിയ പന്തലിൽ ഇന്ന് എന്റെ ചേച്ചിയുടെ കല്യാണം കഴിഞ്ഞിരിക്കുന്നു ..””” ഞാൻ കാരണം ഓരോ വിവാഹവും മുടങ്ങി പോയ്കൊണ്ടിരുന്നപ്പോൾ ചേച്ചിയും എന്നെ ശപിച്ചു തുടങ്ങിയിരുന്നു….

അവസാനം അച്ഛൻ കണ്ടെത്തിയ പ്രതിവിധിയാണ് എന്നെ തളർത്തിയത്..” ചേച്ചിയെ കാണാൻ വന്ന കൂട്ടർക്ക് മുൻപിലേക്ക് ആകാംഷയോടെ ഓടി അടുത്ത ഞാൻ അകത്ത് നിന്നെ കേട്ടു…

എനിക്ക് ഒരു മകളെ ഉള്ളു… “” ഈ സ്വത്തു മുഴുവൻ അവൾക് ആണ്.. “”രു മകളോ.. “” അപ്പോൾ ഞാനോ.. “” മുൻപോട്ട് ഓടിയ കാലുകൾ വേച്ചു നിൽകുമ്പോൾ അമ്മ എന്നെ അടുക്കള പുറത്തേക്ക് മാറ്റിയിരുന്നു…

മോള് ഇപ്പോൾ അങ്ങോട്ട് വരണ്ട ഇതെങ്കിലും ഒന്ന് നടന്നു പൊയ്ക്കോട്ടേ.. “”അമ്മേ.. “” ഞാൻ… വാക്കുകൾ മുഴുമിപ്പിക്കാതെ അമ്മയെ നോക്കുമ്പോൾ എന്റ് തലയിൽ തലോടി അകത്തേക്ക് പോയിരുന്നു അമ്മ…

അല്ല നിങ്ങൾക് സുഖം ഇല്ലാത്ത ഒരു മകൾ കൂടി ഉണ്ടന്ന് പറഞ്ഞ് കേട്ടിരുന്നല്ലോ.. “” അകത്തു നിന്നും ചെറുക്കന്റെ വീട്ടുകാരിൽ ആരോ ചോദിച്ചു കഴിയുമ്പോൾ നീണ്ട ഒരു നിശബ്ദത അവിടെ ആകെ തളം കെട്ടി….

അച്ഛന്റ് മറുപടിക്കായി അടുക്കള പുറത്ത് കാതോർത്ത് ഇരിക്കുമ്പോൾ എന്റെ നെഞ്ചം പിടച്ചു..

അത്….നിങ്ങൾ… നിങ്ങൾ പറഞ്ഞു കേട്ടത് സത്യം ആണ്… “” പക്ഷെ അവൾ ഞങ്ങളുടെ സ്വന്തം മകൾ അല്ല…”” എടുത്തു വളർത്തിയ കുട്ടിയാണ്.. “”””

എന്തിനാ… എന്തിനാ അച്ഛേ കള്ളം പറഞ്ഞത്‌… “” ഇന്നോളം ഞാൻ അനുഭവിച്ച നോവിലും വലുത് ആയിരുന്നു ചേച്ചിയുടെ കല്യാണം നടക്കാൻ വേണ്ടി അച്ഛൻ പറഞ്ഞ ആ കളവ്..

പുറത്തെ തൊലി മാത്രം ആയിരുന്നു വ്രണം കൊണ്ട് കീറി മുറിഞ്ഞത് എങ്കിൽ അച്ഛന്റെ വാക്കുകൾ എന്റെ ഹൃദയത്തെ തന്നെ കീറി മുറിച്ചു കഴിഞ്ഞിരുന്നു.. “”

താഴെ വീഴാതെ ഇരിക്കാൻ അടുക്കളപുറത്തെ ചുവരിൽ ആശ്രയം തേടുമ്പോൾ ചേച്ചിയുടെ കല്യാണം അവിടെ ഉറപ്പിച്ചു കഴിഞ്ഞിരുന്നു….

ചിന്നുവിനെ പുറത്തേക്ക് ഇറക്കരുത് എന്ന് അച്ഛനും ബന്ധുക്കളും അമ്മയ്ക്ക് നിർദേശം നൽകുമ്പോൾ ഞാൻ ആ മുഖം കണ്ടു രണ്ട് കൂട്ടർക്കും ഇടയിൽ നിസ്സഹായായി നിൽക്കുന്ന അമ്മ “”…

അമ്മയെ സങ്കടപെടുത്തരുതെന്നു കരുതി അമ്മ പറയും മുന്പേ തന്നെ ഈ അടച്ച മുറിയിൽ ഇന്നത്തെ ദിവസത്തെ ലോകം തിരഞ്ഞെടുത്തു കഴിഞ്ഞിരുന്നു ഞാൻ…..

പുറത്ത് അച്ഛന്റെ തേങ്ങൽ കേൾക്കാം.”” ജനൽ വഴി ഒന്ന് കൂടി തല പുറത്തേക്ക് ഇട്ടു.. ഇഷ്ടം ഉണ്ടായിട്ടല്ല അച്ഛന്റെ സങ്കടം എന്നും മനസിൽ ഒരു നീറ്റൽ ആണ്…

ചേച്ചി പോകുന്നതിന്റെ സങ്കടം ആണ്… “” പാവം കരഞ്ഞു തീർക്കട്ടെ ഒരുപാട് ആഗ്രഹിച്ചത് അല്ലെ അവളുടെ കല്യാണം.. “”ഞാൻ ജനൽ വഴി പുറത്തേക്ക് എത്തി കുത്തി നോക്കി…

പോകും മുൻപ് ആരും കാണാതെ ചിന്നു മോളോട് യാത്ര പറയാൻ അവൾ വരും എന്ന് വെറുതെ എങ്കിലും ആഗ്രഹിച്ചിരുന്നു..” വേണ്ട… ” എന്നെ ശപിച്ചിരുന്ന ആ മുഖത്ത് ഇന്ന് സന്തോഷം ഉണ്ടല്ലോ അത് മതി…

പൊയ്ക്കോട്ടേ അവൾ പുതിയ ജീവിതം തേടിയുള്ള യാത്ര.. “”‘

ചേച്ചി പോയി കഴിഞ്ഞിട്ടും പുറത്തെ ആളും ആരവവും ഒഴിഞ്ഞില്ലായിരുന്നു..”” നടു മുറ്റത്ത്‌ അച്ഛനും കാരണവന്മാരും സൊറ പറഞ്ഞ് ഉറക്കെ ചിരിക്കുന്നത് മുകളിൽ വരെ കേൾക്കാം… എല്ലാവരും നല്ല സന്തോഷത്തിൽ ആണ്…

നന്നേ വിശപ്പ് കയറി തുടങ്ങിയിട്ടുണ്ട്.. “‘ രാവിലെ പോലും ദണ്ണം കാരണം ഒന്നും കഴിച്ചിട്ടില്ല..” അമ്മ കൊണ്ട് തരുന്ന ആഹാരവും പ്രതീക്ഷിച്ചു ഇരിക്കാൻ തുടങ്ങിയിട്ട് സമയം ഏറെ കഴിഞ്ഞു…

മനഃപൂർവം മറന്നത് ആകാൻ വഴിയില്ല തിരക്ക് ആയിരിക്കും അമ്മയ്ക്കും ..” അമ്മായിമാരും അപ്പച്ചിമാരും എന്നും ഭരിക്കാൻ മാത്രമേ ഈ വീട്ടിലോട്ട് വരാറുള്ളൂ..” പണി മുഴുവൻ അമ്മ ഒറ്റയ്ക്ക് എടുക്കണം..”

പാവം ഓടി തളര്ന്നു കാണും…”” അല്ലങ്കിൽ അതിനെ ഇപ്പോഴും ഓടിക്കുന്നുണ്ടാകും എല്ലാവരും കൂടി…. “”

വിശപ്പിന്റെ ഉൾ വിളി കലശൽ ആയപ്പോൾ ഞാൻ ശബ്ദം കേൾപ്പിക്കാതെ പുറത്തേക്ക് ഇറങ്ങി.. “”

അമ്മായിമാരുടെയും അപ്പച്ചിമാരുടെയും മക്കൾ ചുറ്റും കൂടി ഇരുന്നു കളിക്കുന്നുണ്ട്.. “” എന്നെ കണ്ടതും അതിൽ ചെറിയ കുട്ടികൾ ഭയത്തോടെ അകത്തേക്ക് ഉൾവലിഞ്ഞു…

സാരമില്ല കൊച്ച് കുഞ്ഞുങ്ങൾ അല്ലെ.. കഴിഞ്ഞ പത്തു പതിനേഴു വർഷം ആയി അനുഭവിക്കുന്നത് കൊണ്ട് വിഷമം ഒന്നും തോന്നിയില്ല….

അടുക്കള ഭാഗത്തെക്ക് ചെന്നതും അമ്മായിയുടെ ശബ്ദം ഉറക്കെ കേട്ടു…സർപ്പ ദോഷം ആണ്…. “” മുൻജന്മത്തിൽ എന്തോ കാര്യമായ പാപം ചെയ്തിട്ടുണ്ട് ആ കുട്ടി..””” അല്ലങ്കിൽ അതിന് മാത്രം ഈ തറവാട്ടിൽ ഇങ്ങനെയൊരു ഗതി വരുവോ…

ഞാൻ അന്നേ പറഞ്ഞതാ ഒരു സർപ്പം പാട്ടും കളം എഴുത്തും നടത്താൻ.. “” ആരു കേൾക്കാൻ.. “” അമ്മായി താടിക്ക് കൈ വച്ചു..

അവിടെയും ചർച്ച എന്നെ കുറിച്ച് ആണ്.. “”മ്മ്ഹ.. “” ഒടുക്കം എന്റ് വിധിക്ക് ഞാൻ തന്നെ കാരണക്കാരി എന്ന് വിധി എഴുതപെട്ടിരിക്കുന്നു.. “” പാപം ചെയ്തവൾ… “”

ഞാൻ എന്റെ കൈകളിലെക്ക് നോക്കി..'””” ഈ കൈ കൊണ്ട് ആയിരിക്കുമോ ഞാൻ പാപം ചെയ്തത്….? എന്ത് പാപം ആയിരിക്കും ഞാൻ ചെയ്തത്..? സംശയങ്ങൾക് ഒപ്പം അടുക്കളയിലേക്ക് കയറാൻ ഒന്ന് ഭയന്നു…

വീണ്ടും വീണ്ടും ചോദ്യങ്ങൾ ഉയരും…. ഞാൻ അടുക്കളപുറത്തേക്ക് നടന്നു തത്കാലികമായി കെട്ടിയ ദേഹണ്ട പുരയിൽ കാണും അമ്മ.. “” ഒരുപക്ഷേ അവരുടെ കുറ്റപെടുത്തലുകൾ താങ്ങാൻ ആവാതെ അവിടെ നിന്നും മാറിയത് ആകാം.. “””

അമ്മേ ചെന്നു വിളിച്ചാൽ ആരും കാണാതെ കുറച്ചു ചോറ് എടുത്തു തരും..””” എന്റെ ഊഹം തെറ്റിയില്ല ദേഹണ്ട പുരയിൽ വൈകുന്നേരത്തെ സൽക്കാരതിനുള്ളത് പണിക്കാരോട് കൂടി കാലാക്കുന്നുണ്ട് അമ്മ.. “”

നന്നേ ക്ഷീണിച്ചിട്ടുണ്ട്ന്ന് മുഖം കണ്ടാൽ അറിയാം.. “”അ…….മ്മേ.. “” വിളിക്കാനായി മുഖം ഉയർത്തിയതും കണ്ടു വലിയ പാത്രത്തിൽ തേങ്ങ ചിരവിയതുമായി വരുന്ന അപ്പിച്ചിയേ..

വേണി നന്ദൻ എടുത്ത തീരുമാനം എന്ത് കൊണ്ടും നന്നായി .. “”കൊച്ചിന്റെ എത്ര കല്യണം ആണ് മുടങ്ങി പോയത്..”” കേശേവേട്ടന്റെ കൂടെ ബാങ്കിൽ വർക് ചെയ്യുന്ന ഒരു പയ്യന്റെ ആലോചന ഞാൻ കൊണ്ട് വന്നത് അല്ലെ.. “”

എല്ലാം അറിഞ്ഞപ്പോൾ അവരും പിന്മാറിയത് ഇത് കൊണ്ടാ.. “”സർപ്പ ദോഷമുള്ള കുടുംബത്തു നിന്നും പെണ്ണ് എടുത്താൽ അത് അവരുടെ തറവാടിനെയും ബാധിക്കുമെന്ന്..”” അവരെ കുറ്റം പറയാൻ കഴിയില്ല വലിയ തറവാട്ടുകാർ അല്ലെ.. “”

മ്മ്ഹ.. “” ഇപ്പോൾ പാപം ഈ തറവാടിന്റെ മുകളിൽ ആയോ.. “” എന്റെ കണ്ണുകൾ ചുറ്റും ഒന്ന് പാഞ്ഞു…

ഒരു വശത്ത് അമ്മായിമാരുടെ വക ഞാൻ എന്ന പാപിയിൽ കുറ്റം ചാർത്തുമ്പോൾ മറുവശത്തു അപ്പച്ചിമാരുടെ വക പാവം തറവാടിന്റെ മുകളിൽ കുറ്റം ചുമത്തുന്നു.

ചെറുക്കന്റെ ബന്ധുക്കളിൽ പലരും ചോദിച്ചു ഞാനും എന്തൊക്കെയോ കള്ളം പറഞ്ഞ് ഒഴിവാക്കി…എന്തായാലും ഇങ്ങനെ ഒരു കള്ളം നന്ദൻ പറഞ്ഞത്‌ കൊണ്ട് ഈ കല്യാണം എങ്കിലും നടന്നു..

” നന്ദന് എന്തായാലും ഇത്രയും ബുദ്ധി ഉണ്ട്ന്ന് ഞാൻ പോലും കരുതിയില്ല വേണി.. “” അപ്പച്ചി ഒരു പിടി ചിരകിയ തേങ്ങ വായിൽ ഇട്ടു കൊണ്ട് അത്ഭുതത്തോടെ താടിക്ക് കൈ കൊടുക്കുമ്പോൾ അടുപ്പിൽ ആയതിൽ ഊതി കൊണ്ട് ഒന്ന് നിവർന്നു എന്റെ അമ്മ…

“”””””നന്ദേട്ടൻ അല്ല ചേച്ചി..ഈ ബുദ്ധി ഉപദേശിച്ചു കൊടുത്തത് ഞാനാ..””””അമ്മയിൽ നിന്നും വരുന്ന വാക്കുകളെ ഉൾകൊള്ളാൻ കഴിയാതെ തറഞ്ഞു നിൽകുമ്പോൾ അമ്മ വീണ്ടും അഭിമാനത്തോടെ പറയുന്നത് ആണ് കേൾക്കുന്നത്…

നന്ദേട്ടന് വലിയ ബുദ്ധിമുട്ട് ആയിരുന്നു അവരുടെ മുഖത്തു നോക്കി പറയാൻ.. “” നല്ലൊരു കാര്യത്തിന് വേണ്ടി ആർക്കും ചേതമില്ലാത്തൊരു നുണ പറയാൻ ഞാനാ പറഞ്ഞത്‌.. “”..

മ്മ്ഹ..”” ആർക്കും ചേതമില്ലാത്തൊരു നുണ.. “” എന്റ് ഹൃദയം നുറുങ്ങുന്നത് അമ്മ പോലും കണ്ടില്ലന്നാണോ.. “” ആരും മനുഷ്യൻ ആയി പോലും അംഗീകരിചിട്ടില്ലാത്ത ഈ പാഴ് ജന്മത്തിന്റെ മനസ് അമ്മയും കണ്ടിരുന്നില്ല…

ആഹ്ഹ് കുറ്റം പറയാൻ കഴിയില്ല…. നോവുകൾ എന്നും എനിക്ക് മാത്രം ആണല്ലോ..” ആരും മനസിലാക്കാത്ത ജന്മം.. “”

ആ നിമിഷം ഞാനറിഞ്ഞു ഉദരത്തിലെ വിശപ്പിന്റെ വിളി ഉരുകി ഒലിച്ചു പോകുന്നത് … “” ഇനി എന്തോ ഒന്നും ഇറങ്ങും എന്ന് തോന്നുന്നില്ല.. “” മുന്പോട്ട് നടക്കാൻ ഒരുങ്ങുമ്പോൾ വീണ്ടും അമ്മയുടെ ശബ്ദം…

അവര് വിരുന്നിനു വരുമ്പോൾ ചിന്നൂവിനെ വേറെ എവിടേക്കെങ്കിലും മാറ്റണം.. “” കള്ളമൊക്കെ പറഞ്ഞു പക്ഷെ ഇനി ഒരു കള്ളം മറയ്ക്കാൻ ആയിരം കള്ളം പറയേണ്ടി വരും… “”അത് ഓർക്കുമ്പോൾ ആണ് ഒരു വെപ്രാളം.. എത്ര നാൾ മറച്ചു വയ്ക്കൻ കഴിയും…

മ്മ്ഹ..” ഞാൻ എന്നത് അമ്മയ്ക്ക് പോലും ബാദ്യത ആയി തുടങ്ങിയെന്ന സത്യം തിരിച്ചറിഞ്ഞ നിമിഷം കാലുകൾക്ക് ബലം കൂടി..”” ഞാൻ ചെയ്ത പാപത്തിന്റെ ശിക്ഷ ഏറ്റെടുക്കാൻ സർപ്പകാവ് ലക്ഷ്യമാക്കി നടന്നു…

കണ്ണുകൾ അടച്ച് ചിത്രകൂടത്തിലെ മണിനാഗത്തെ കാത്ത് കിടക്കുമ്പോൾ കിടക്കുമ്പോൾ തറവാടിനെയും തിരിഞ്ഞ് നോക്കി…

നീയും ഇന്ന് ഈ പാപ കറയിൽ നിന്നും മുക്തി നേടും.. “””എന്നിലെ പാപത്തെയും ആവാഹിച്ചവൻ ഇഴഞ്ഞു പോകുമ്പോൾ പാപ മുക്തി നേടി മറ്റൊരു ലോകത്തേക്ക് ഞാനും പോയി…ആർക്കും ബാധ്യത ആവാതെ…

Leave a Reply

Your email address will not be published. Required fields are marked *