അവനെ ഞാൻ അവൾക്ക് വിട്ടു കൊടുക്കില്ല.. അതിന് എനിക്ക് കഴിയില്ല. കണ്ണുകൾ ചുവന്നു, മുഖം ആകെ

(രചന: Sarya Vijayan)

അവൾ എന്റെ കൂട്ടുകാരി ഒക്കെ തന്നെയാണ്. എന്നാൽ അവൻ..അവനെ ഞാൻ അവൾക്ക് വിട്ടു കൊടുക്കില്ല.. അതിന് എനിക്ക് കഴിയില്ല.

കണ്ണുകൾ ചുവന്നു, മുഖം ആകെ വെളുത്തു വിറങ്ങലിച്ചു. അവളെയും കൊണ്ട് അവൻ പോയിട്ട് എത്ര സമയമായി.

ഇന്നത്തോടെ അവളുടെ അവനോടുള്ള പ്രണയം ഇല്ലാതാകും.പിന്നീട് ..പിന്നീട് അവൻ എന്റെ മാത്രമാകും.

ആകാശം ഇരുണ്ട് മൂടി ഇപ്പോ പെയ്യും എന്ന അവസ്ഥയിൽ നിൽക്കുന്നു. സ്കൂട്ടി സൈഡിൽ ചേർത്ത് വച്ച് ബസ് സ്റ്റോപ്പിന്റെ അകത്തേയ്ക്ക് കടന്ന് നിന്നു.

“ഓഹ്ഹ് ആ കോന്തൻ ഇന്നും വന്നു നിൽപ്പുണ്ടല്ലോ.””നിനക്ക് എന്ത് വേണം ഗായു, റോഡ് സൈഡിൽ വന്നു നിൽക്കുന്ന എല്ലാവരെയും നമുക്ക് നേരെയാക്കാൻ കഴിയുമോ, നമ്മൾ അത് ശ്രദ്ധിക്കാതെ നടന്നാൽ മതി.”

“ഞാൻ നോക്കുന്നില്ല, പറഞ്ഞു എന്നെ ഉള്ളൂ.”ദൂരെ നിന്ന് കുറ്റം പറഞ്ഞു വന്നു എങ്കിലും അവന്റെ അടുത്തെത്തുമ്പോൾ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നും ഗായത്രിയുടെ. തല കുമ്പിട്ടു നടക്കുന്നെങ്കിലും ഒളികണ്ണാൽ ഒന്ന് നോക്കി.

എന്ന് മുതൽ അവരെയും കാത്ത് അവിടെ അവൻ വന്നു നിന്നുവോ അന്നു മനസ്സിൽ കയറി കൂടിയതാണ്. അവന്റെ നോട്ടത്തിലും ഭാവത്തിലും തന്നോട് അവനുള്ള പ്രണയമായിരുന്നു ഗായത്രി കണ്ടത്.

അന്ന് ഒരു ഞായറാഴ്ച ശിവാനി വരാതിരുന്ന ആ ദിവസം. അവൻ എന്നും നിൽക്കാറുള്ള അവിടെ കണ്ടില്ല.

എന്താകും വരാതിരുന്നത് എന്ന് ചിന്തിച്ചു വിഷമിച്ചു നടക്കുമ്പോഴാണ് പിറകിൽ നിന്ന് ആ ശബ്‌ദം കേട്ടത്. നല്ല ഗാംഭീര്യം..”എസ്‌ക്യൂസ് മീ”

ആരാണെന്ന് ആ ശബ്ദത്തിന്റെ അവകാശി എന്നറിയാനുള്ള ആകാംക്ഷയിൽ ഒന്ന് തിരിഞ്ഞു നോക്കി. ശബ്ദത്തിന്റെ അവകാശിയെ കണ്ട് ഞെട്ടി. എന്നും ആരാധനയോടെ നോക്കി കണ്ട അതെ ആൾ.

“ഹായ്,പേര് ഗായത്രി എന്നല്ലേ. ഞാൻ കാർത്തിക്. എഞ്ചിനീയറിംഗ് സ്റ്റുഡന്റ് ആണ്.”എന്റെ പേര് അറിയാമല്ലോ എന്നറിഞ്ഞപ്പോൾ ഉള്ളിൽ ഉണ്ടായ സന്തോഷത്തിന് അതിരില്ല.

ഒപ്പം പ്രണയതാൽ കണ്ണുകൾ തിളങ്ങി.
അവന്റെ കണ്ണിൽ ഞാൻ പ്രണയം തിരഞ്ഞപ്പോൾ അവൻ മറ്റാരെയും തിരയുകയായിരുന്നു??

“തന്റെ കൂടെ വരുന്ന മറ്റേ കുട്ടി,ഐ മീൻ ശിവാനി.”അവളെ എന്തിനാ അന്വേഷിക്കുന്നത് എന്നർത്ഥത്തിൽ ഒന്ന് നോക്കി.

“താൻ ആ കുട്ടിയുടെ ബെസ്റ്റ് ഫ്രണ്ടല്ലേ. ആ കുട്ടിയെ കണ്ട നാൾ മുതൽ എനിക്ക് അതിനെ ഭയങ്കര ഇഷ്ടമാണ്. എന്റെ ഇഷ്ട്ടം താൻ ആ കുട്ടിയോട് ഒന്ന് പറയുമോ??”

മനസ്സിൽ ഒരു കത്തി ആഞ്ഞു കുത്തിയ വേദനയായിരുന്നു. ഒന്നും പറയാൻ നിൽക്കാതെ നടന്നു പോയി.

പിറ്റേ ദിവസം അവളെ വിളിക്കാതെ നേരത്തെ കോളേജിലേയ്ക്ക് പോയി. എന്നെയും കാത്തു നിന്ന് അന്നവൾ കോളേജിലും വന്നില്ല.

അന്ന് വൈകിട്ട് ക്ലാസ്സിലേയ്ക്ക് പോകും വഴി കാർത്തിക് വഴിയിൽ കാത്തു നിൽപ്പുണ്ടായിരുന്നു. കണ്ടില്ല എന്ന മട്ടിൽ നടന്നു.

“ഹായ് ഗായത്രി ,ശിവാനി എന്താ വരാതിരുന്നത്.””അവൾക്ക് സുഖമില്ല.”മുഖത്തു നോക്കാതെ മറുപടി പറഞ്ഞു നടന്നു.

ദിവസങ്ങൾ പോയി കൊണ്ടിരുന്നു. ശിവാനിയിൽ നിന്ന് മാക്സിമം അകന്നു നിൽക്കാൻ ശ്രമിച്ചു. കാരണം തിരഞ്ഞവൾ പലകുറി വന്നിട്ടും അവളെ മൈൻഡ് ചെയ്യാതെ നടന്നു.

ഇതിനിടയിൽ അവർ പരസ്പരം പ്രണയത്തിൽ ആയതും ഞാൻ അറിഞ്ഞില്ല. ഒരിക്കൽ കോളേജിൽ നിന്ന് വരും വഴി കാർത്തിക്കിന്റെ ബൈക്കിൽ കയറി ശിവാനി പോകുന്നത് കണ്ടു.

അന്ന് ഞാൻ ഒഴുക്കിയ കണ്ണുനീർ ജീവിതത്തിൽ ഇത്രയുംനാൾ ഞാൻ കരഞ്ഞത് കൂട്ടി ചേർത്താൽ പോലും കിട്ടില്ല.

ആ കണ്ണീരിൽ നിന്ന് ഞാൻ വെറും ഒരു പെണ്ണായി മാറി, അസൂയയുടെ വലിയ ഒരു കനൽ രൂപപ്പെട്ടു.

പിന്നീട് എങ്ങനെയും അവരെ തമ്മിൽ അകറ്റണം എന്നതായി ചിന്ത. പിറ്റേ ദിവസം കോളേജിൽ ചെന്നപ്പോൾ ഉച്ചയ്ക്ക് ലഞ്ച് ബ്രേക്കിന്.

ശിവാനി അന്നും തന്റെ സ്ഥലത്തിരുന്നു ഫുഡ് കഴിക്കുകയായിരുന്നു. ഞാൻ പതുക്കെ നടന്ന് അവളുടെ അടുത്തേയ്ക്ക് ചെന്നു. തന്റെ പാത്രത്തിൽ നോക്കി ഭക്ഷണം കഴിക്കുകയായിരുന്നു.

“ശിവ”എന്റെ ശബ്‌ദം കേട്ട മാത്രയിൽ വലിയ സന്തോഷത്തോടെ അവൾ തലയുയർത്തി നോക്കി.”ഇത്രയും ദിവസം നിനക്ക് എന്നെ വേണ്ടായിരുന്നല്ലോ??”

ഇടറിയ സ്വരത്തിൽ അവൾ അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. എനിക്കും വിഷമം വന്നു. അന്നും പതിവ് പോലെ കോളേജ് വിട്ടു ഇറങ്ങിയപ്പോൾ ശിവയെ കൂട്ടാൻ കാർത്തിക് വന്നു.

എന്നോട് യാത്ര പറഞ്ഞവൾ പോയി. അതുവരെ ഉറങ്ങി കിടന്നിരുന്ന എന്റെ ഉള്ളിലെ യ ക്ഷി വീണ്ടും പിറവിയെടുത്തു.

ഫേസ്ബുക്കിൽ എന്നോട് ചാറ്റ് ചെയ്തിരുന്ന കാർത്തിക്കിന്റെ ഫ്രണ്ട് ദീപക്കിനോട് നോട് ശിവാനിയ്ക്ക് വേറെ അഫെയർ ഉണ്ടെന്ന് പറഞ്ഞു.

ആദ്യമൊക്കെ ദീപക് അത് വിശ്വസിച്ചില്ല എങ്കിലും നിരന്തരമായ എന്റെ വാക്കുകൾ കേട്ട് അവൻ അത് വിശ്വസിച്ചു.

അതേപടി അവൻ കാർത്തിക്കിനോട് പറഞ്ഞു. ശിവയെ നന്നായി അറിയാവുന്ന അവൻ അത് വിശ്വസിച്ചില്ല.

പിന്നീട് അവർ പരസ്പരം കാണാതിരിക്കാൻ ഞാൻ നോക്കി. കാർത്തിക് വിളിക്കുന്നതിന്‌ മുൻപേ തന്നെ ഡൌട്ട് ചോദിക്കാൻ എന്ന വ്യാജേന ഞാൻ വിളിച്ചു. അവളുടെ ഫോൺ എൻഗേജ്ഡ് ആക്കി.

തന്നെ ചതിച്ച അവൾക്ക് ഒരു പണി കൊടുക്കാൻ തന്റെ കൂടെ നിൽക്കുമോ എന്ന് ചോദിച്ചപ്പോൾ ആ നിമിഷം സർവ്വലോകം കിഴടക്കിയ സന്തോഷമായിരുന്നു.

അതുകൊണ്ടാണ് ഇന്നലെ രാത്രി കാർത്തിക് വിളിച്ചു രാവിലേ അവളെ ടൗണിൽ കൊണ്ടാക്കി തരണം എന്നുപറഞ്ഞപ്പോൾ കൊണ്ടാക്കിയത്.

അവൾക്ക് രണ്ടു പിട കൊടുത്തു പറഞ്ഞു മനസിലാക്കി വിടാം എന്ന് പറഞ്ഞാണ് അവൻ കൊണ്ടു പോയത്.

അവളെ തിരികെ വീട്ടിൽ ആക്കി കഴിഞ്ഞ് വേണം ഞാൻ ഇതുവരെ പറയാതിരുന്ന എന്റെ പ്രണയം അവനോട് പറയാൻ.സമയം 6 മണി.

മഴയാണെങ്കിൽ ആരോടോ ഉള്ള ദേഷ്യം തീർക്കും പോലെ കനത്തു പെയ്യുന്നു. ബാഗും കൈയ്യിൽ ഇരുന്നു വിറ കൊണ്ടു. ഫോൺ എടുത്ത് കാതോട് ചേർത്തു.

“ഹലോ””ഹലോ മോളു, നീ എവിടെയാ സമയം എത്രയായി മാത്രമല്ല മഴയും.””അമ്മേ ഞാൻ ഇപ്പോ അങ്ങ് വന്നേക്കാം”അമ്മ തിരികെ എന്തെങ്കിലും പറയും മുന്നേ ഫോൺ കട്ട് ചെയ്ത്. ശിവയുടെ നമ്പറിലേയ്ക്ക് വിളിച്ചു.

ഫോൺ കുറെ നേരം റിങ് ചെയ്ത ശേഷം കട്ടായി. ശെടാ ഇവൾ എന്താ ഫോൺ എടുക്കാത്തത്.

അപ്പോഴേയ്ക്കും ടൗണിൽ നിന്ന് ഒരു ബസ്സ് സ്റ്റോപ്പിൽ വന്ന് നിന്നു. അതിൽ നിന്ന് പരിഭ്രാന്തിയോടെ ശിവാനി ഇറങ്ങി വന്നു. എന്നെ കണ്ടയുടൻ ഓടി വന്നെന്നെ കെട്ടി പിടിച്ചു കരഞ്ഞു.

“ശിവ എന്താ,എന്തുപറ്റി? കരയാതെ കാര്യം പറ.”ഇതു പറയുമ്പോഴും എന്റെ ഉള്ളിൽ സന്തോഷമായിരുന്നു. അവൻ അവളെ ഉപേക്ഷിച്ചല്ലോ.

പക്ഷെ കണ്ണീരോടെ അവൾ പറഞ്ഞത്…”ഗായൂ, അവൻ ഫ്രോഡ് ആണ്. അവൻ പെ ൺകുട്ടികളെ വി ൽക്കുന്ന ഗ്യാങിൽ ഉള്ളതാണ്.”

“നീ എന്തൊക്കെയാ ഈ പറയുന്നത്”.”രാവിലെ എന്നെയും കൂട്ടി അവൻ പോയപ്പോൾ, ഒരു ഫോൺ വന്നു അതെന്റെ കൈയ്യിൽ തന്നു.”

“എന്നിട്ട്” ഞാൻ ജിജ്ഞാസയോടെ അവളെ നോക്കി.”ആരാണെന്ന് അറിയാൻ അവൻ പാസ്‌വേഡ് മാറ്റി എനിക്ക് തന്നു. അതിൽ എന്റെയും നിന്റെയും ..”

ഇത്രയും പറഞ്ഞവൾ കരച്ചിൽ തുടങ്ങി.”പറ ശിവ എന്താ.””കുറെ വൃ ത്തികെട്ട ഫോട്ടോകൾ.”

കേട്ടപ്പോഴേ തളർന്നു ഞാൻ ഇരുന്നു പോയി. കണ്ണിലൊക്കെ ഇരുട്ട് കയറിയ പോലെ തോന്നി. ഇത്രയും പറഞ്ഞപ്പോൾ ഒരു ധൈര്യം കിട്ടിയപ്പോലെ കണ്ണുകൾ തുടച്ചവൾ തുടർന്നു.

“ഞാൻ എല്ലാ ഫോൾഡറും ഡിലീറ്റ് ചെയ്തു. എന്നിട്ട് ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ അവനൊപ്പം പോയി.”

ബൈക്ക് ചെന്ന് നിന്നത് ടൗണിലെ ഏറ്റവും വലിയ ആഡംബര ഹോട്ടലിൽ ആയിരുന്നു.”ഇതെന്താ കാർത്തി ഇവിടെ”?””വരൂ പറയാം.”

ഉള്ളിൽ നല്ല ഭയത്തോടെ ആയിരുന്നു പോയത്. അവനൊപ്പം ഹോട്ടലിനകത്തേയ്ക്ക് നടക്കുമ്പോൾ മനസ്സിൽ വിളിക്കാത്ത ദൈവങ്ങൾ ഇല്ല.

നടന്നു നടന്നു ചെന്നെത്തിയത് ഹോട്ടലിലെ 102-)ം നമ്പർ മുറിയിൽ. അകത്തേയ്ക്ക് കയറിയപ്പോഴാണ് അവിടെ ഉള്ള മറ്റൊരാളെ കണ്ടത്, ദീപക്.

വാതിൽ അടച്ചു കൊണ്ട് ദീപക് അടുത്തേയ്ക്ക് വന്നു.”എന്താ ദീപക്.”ഒരു ഗൂഢമായ ചിരിയോടെ അവൻ പറഞ്ഞു.

“നീ അത്ര വലിയ ശുലവതിയൊന്നുമല്ലല്ലോ. എന്നെയും ഇവനെയും നീ കുറച്ചു നേരം ഒന്ന് സ്നേഹിക്കണം. അത്രയേ ഉള്ളൂ. എന്നിട്ട് നീ നിന്റെ മറ്റവന്റെ കൂടെ പൊയ്ക്കോ.”

കുത്തറിയോടാൻ ശ്രമിച്ചപ്പോൾ പിടിച്ചു വലിച്ചു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ ബാഗും പേഴ്സും നഷ്ടമായി.

കാലുകൊണ്ട് അതിൽ ഒരുത്തന്റെ മർമത്തും തൊഴിച്ചു. മറ്റവനെ തള്ളി കതകു തുറന്ന് അവിടെ നിന്നോടി.ഇവിടെ വരെ എങ്ങനെ എത്തി എന്നുപോലും അറിയില്ല.

ഇത്രയും പറഞ്ഞ് അവൾ കരയുമ്പോൾ ഞാനവളുടെ തോളിൽ തട്ടി ആശ്വസിപ്പിച്ചു. ഞാനെന്ന പെണ്ണിനെ സ്വയം വെറുത്തു. കോരിച്ചൊരിയുന്ന മഴയിൽ അവളെയും വണ്ടിയിൽ കയറ്റി വീട്ടിലേയ്ക്ക് പോകുമ്പോൾ..

ആ മഴയിൽ എന്നിലെ പെണ്ണിനെ വെറും ഒരു പെണ്ണിനേയും ഞാൻ കഴുകി കളയുകയായിരുന്നു,

ഇന്നലെ കണ്ട ഏതോ ഒരുത്തനു വേണ്ടി സ്വന്തം സുഹൃത്തിനെ ശത്രുവാക്കി മാറ്റിയ എന്റെ മനസ്സിനെ. എന്നിലെ അസൂയയെ ,കുശുമ്പിനെ,എന്നിലെ രാ ക്ഷസിയേയും…

Leave a Reply

Your email address will not be published. Required fields are marked *