അഴിഞ്ഞാടി വന്നോ ശീലാവതി “”എന്നും പറഞ്ഞ് അകത്തേക്ക് കയറാൻ നിന്ന ആളെ തടഞ്ഞു..“”” നേരിൽ കുടിച്ചുകൊണ്ട് ഈ പടി ചവിട്ടരുത് എന്നു പറഞ്ഞു… “”‘

രചന: J. K)

“” എടി ഇന്ന് നേരം ഏറെ വൈകിയില്ലേ നിനക്ക് വീട്ടിൽ പ്രശ്നമാകുമ? “”സുമതി അങ്ങനെ ചോദിച്ചപ്പോൾ വിനയ ഒന്നും മിണ്ടിയില്ല കാരണം ഏറെ നേരമായി അവളുടെ മനസ്സിലുമുള്ള ആശങ്ക ഇതുതന്നെയാണ് ഇന്ന് വീട്ടിൽ പോയാൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ എന്ന്…

ടെക്സ്റ്റൈൽസിൽ ജോലി ചെയ്യുകയാണ് സുമതിയും വിനയയും എല്ലാം അവിടെ ഇപ്പോൾ സീസൺ ആണ് ഓണം സീസൺ തുടങ്ങി കഴിഞ്ഞാൽ പിന്നെ തോന്നുന്ന നേരത്താവും കടയടയ്ക്കുക…

ലേഡീസിനോട് കുറച്ചുനേരം കൂടുതൽ നിൽക്കാൻ പറയും സാധാരണത്തെ പോലെ ആ സമയത്ത് വീട്ടിലേക്ക് പോകാൻ കഴിയില്ല….
പണം കൂടുതൽ തരും പക്ഷേ നേരം ഒരുപാട് വൈകും..

അവര് പറഞ്ഞതുപോലെ ചെയ്തില്ലെങ്കിൽ പിന്നെ അവിടെ ജോലി കാണില്ല കാരണം ഈ ഒരു സമയത്ത് അവിടുത്തെ സ്ഥിരം ജോലിക്കാരെ കൂടാതെ കുറെ പേരെ എടുക്കും

അതിൽ താല്പര്യം ഉള്ളവരെ അവിടെ തുടരാൻ സമ്മതിക്കും അങ്ങനെ നല്ല പെർഫോമൻസ് ഉള്ളവർ ഉണ്ടെങ്കിൽ സാധാരണക്കാരെ ഒഴിവാക്കി അവരെ എടുക്കുന്നതും അവിടെ പതിവാണ്…

അതുകൊണ്ടുതന്നെ ഒന്നും മിണ്ടാതെ അവർ പറയുന്ന പോലെ ജോലി ചെയ്യുകയെ താരമുള്ളൂ നല്ല ശമ്പളം തരുന്നുണ്ട് പോരാത്തതിന് ഭക്ഷണവും പിന്നെ സാലറി അഡ്വാൻസ് വേണമെങ്കിൽ മേടിക്കാം…

പി എസ്സും ഇൻഷുറൻസും എല്ലാമുണ്ട് അതുകൊണ്ടുതന്നെ ആ ടെക്സ്റ്റൈൽസിൽ ജോലി എന്ന് പറയുമ്പോൾ സാധാരണക്കാരിയായ ഒരു സ്ത്രീക്ക് വളരെ അനുഗ്രഹമാണ്…

ടെക്സ്റ്റൈൽസിൽ നിന്ന് തന്നെ ഒരു വണ്ടിയിൽ തങ്ങളെ അവരവരുടെ സ്റ്റോപ്പിൽ കൊണ്ട് ചെന്ന് വീടും വല്ലാതെ വൈകുമ്പോൾ..

ഓരോരുത്തരെയും കാത്ത് അവരുടെ മക്കളും ഭർത്താക്കന്മാരോ സ്റ്റോപ്പിൽ ഇങ്ങനെ വന്നു നിൽക്കുന്നത് കാണാം തന്നെ കാത്ത് ആരും അവിടെ കാണില്ല എന്നത് ഒരു പരമാർത്ഥമാണ്..

ഇന്ന് ഇത്തിരി കൂടുതൽ വൈകി എട്ടു മണിയും കഴിഞ്ഞ് പോയി.. സാധാരണ ഈ നേരത്ത് വീട്ടിലെത്താറുണ്ട് ഇതിപ്പോ എട്ടു മണിയായിട്ട് ടെക്സ്റ്റൈൽസിൽ നിന്ന് ഇറങ്ങുന്നതേയുള്ളൂ..

ഓരോരുത്തരെ അവരവരുടെ സ്റ്റോപ്പുകളിൽ വിട്ട് വണ്ടി ചുറ്റി വരുമ്പോഴേക്കും ഇനി വീട്ടിൽ എത്തുമ്പോൾ 9:00 മണി എങ്കിലും ആകും…

ഓർത്തപ്പോൾ തന്നെ എന്തോ വല്ലാത്ത ഒരു ആധി…വേഗം വീട്ടിലേക്ക് നടന്നു സ്റ്റോപ്പിൽ നിന്ന് വീട്ടിലേക്ക് അത്രയധികം ദൂരം ഒന്നുമില്ല പക്ഷേ ആകെ ഇരുട്ട് വ്യാപിച്ചതിനാൽ എന്തോ ഒരു പേടി..

വിശ്വേട്ടൻ എത്തിയിട്ടുണ്ടാകുമോ???
അങ്ങനെ ഒരു പ്രത്യേക സമയമൊന്നുമില്ല ആൾക്ക് വരാൻ തോന്നിയ സമയത്ത് എല്ലാം വീട്ടിലെത്തും…

വിശ്വേട്ടനെ പറ്റി ഓർത്തപ്പോൾ തന്നെ എന്തോ മനസ് കിടന്നു പിടച്ചു…പടിക്കൽ എത്തിയപ്പോൾ വീട്ടിൽ ഒരു ലൈറ്റ് പോലും ഇട്ടിട്ടില്ല എന്നത് കണ്ടു.. മക്കൾ സാധാരണ വിളക്ക് കൊളുത്തിയാൽ ലൈറ്റ് തെളിയിക്കുന്നതാണ് ഇന്ന് ഇത് എന്തുപറ്റി അവൾക്ക് ആകെ പേടിയായി..

വേഗം വീട്ടിലേക്ക് കേറി ചെന്നപ്പോൾ കണ്ടു ഉമ്മറത്തെ കസേരയിൽ കുനിഞ്ഞിരിക്കുന്ന വിശ്വേട്ടനെ… അകലെ നിന്നാലേ അറിയാം കള്ളിന്റെ നാറ്റം..

അവളെ കണ്ടതും വേച്ചു എഴുന്നേറ്റ് അയാൾ അരികിലേക്ക് എത്തി…

“”””വന്നോ ഉദ്യോഗസ്ഥ…. ഇന്ന് എന്തേ മാഡം വൈകിയെ …??””പുച്ഛത്തോടെയുള്ള ചോദ്യം കേട്ട് അവളുടെ ഉള്ളുലഞ്ഞു…

“”” സീസൺ ആയോണ്ട് അവിടെ കുറച്ച് കൂടുതൽ പണിയുണ്ടായിരുന്നു അതാ… “”
എന്ന് പറഞ്ഞപ്പോഴേക്ക് മുഖത്തേക്ക് അടി വീണിരുന്നു..

“”””അല്ലാതെ മുതലാളിയെ സുഖിപ്പിക്കാൻ നിന്നിട്ടല്ല… അവളുടെ ഒരു ജോലി. എന്റെ കൂട്ടുകാർ മൊത്തം പറഞ്ഞു നടക്കുവാടീ നീ പെഴയാ ന്ന്…..”””

അതും പറഞ്ഞ് അയാൾ ഇറങ്ങിപ്പോയി രണ്ട് കുഞ്ഞുങ്ങൾ അത് നോക്കി ഭയത്തോടെ വാതിലീനരികിൽ നിൽപ്പുണ്ടായിരുന്നു…

എന്തോ അവരെ കണ്ട് വേഗം അവരെ ചേർത്തുപിടിച്ചു മിഴികൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..വിവാഹം കഴിഞ്ഞത് മുതൽ തുടങ്ങിയതാണ് അയാൾ ഈ കുടി..

കിട്ടുന്ന പൈസ മുഴുവൻ കുടിച്ചു തീർക്കും.. ആദ്യം നല്ലൊരു കമ്പനിയിൽ ജോലിയുണ്ടായിരുന്നു അവിടെ നിന്ന് കുടിച്ച് എല്ലാം കളഞ്ഞു തുലച്ചു പിന്നെ എന്റെ പണ്ടം വിറ്റ് കിട്ടിയ പൈസ കൊണ്ട് ഒരു ഓട്ടോറിക്ഷ വാങ്ങി..

അതും ഇപ്പോൾ പണയത്തിലാണ്.. എന്ത് ജോലിക്ക് പോയാലും ഒരു രൂപ പോലും വീട്ടിൽ കൊണ്ടുവന്ന് തരില്ല എല്ലാം കൂട്ടുകാരുമൊത്ത് കുടിച്ച് തീർക്കും…

ഇയാളുടെ വീട്ടിലായിരുന്നു കുറെ കാലം അന്നും ഇയാൾ വീട്ടിൽ ഒരു രൂപ പോലും കൊടുക്കില്ല ഞങ്ങൾ ഏട്ടനും അനിയനും ഒക്കെ കൊണ്ടുവരുന്നത് തിന്നാൻ നിൽക്കണം… അതിന്റെ പേരിൽ ചില്ലറയൊന്നുമല്ല അവരുടെ ഭാര്യമാർ പോരെടുത്തിട്ടുള്ളത്…

ഒടുവിൽ സഹീട്ടാണ് കുഞ്ഞുങ്ങളെയും കൊണ്ട് ഇറങ്ങിയത് അല്പമെങ്കിലും അഭിമാനം ബാക്കിയുള്ളത് മുറിപ്പെടാതിരിക്കാൻ ഒരു വാടകവീടെടുത്തു…

അങ്ങനെയാണ് ജോലിക്ക് പോയി തുടങ്ങിയത് കുഞ്ഞുങ്ങളെ വളർത്തണമല്ലോ..

അവിടെയും അയാൾ പ്രശ്നമുണ്ടാക്കും കൂടെയുള്ളവർ ഓരോന്ന് പറഞ്ഞ് കലികേറ്റി വിടും ഇവിടെ വന്നാണ് അത് തീർക്കുന്നത്…

പിറ്റേദിവസം ജോലിക്ക് ചെന്നപ്പോൾ സുമതി ചേച്ചിയാണ് എന്താണ് നിന്റെ മുഖത്ത് കല്ലിച്ചു കിടക്കുന്നത് എന്ന് ചോദിച്ചത്.. എല്ലാം അവരോട് പറഞ്ഞു കരഞ്ഞു.. അവർ എന്നെ കുറെ ചീത്ത വിളിച്ചു..

“”” എന്റെ പൊന്നുമോള് കുലസ്ത്രീ ആവാൻ ഒന്നും നോക്കല്ലേ.. ആർക്കും ആരെയും അടിക്കാനുള്ള അവകാശം ഇല്ല…..

ചിലര് കുഞ്ഞുങ്ങൾക്ക് വേണ്ടി സഹിക്കും എന്ന് പറയുന്നത് കേൾക്കാം… ഇവിടെ ഇപ്പോ അവന്റെ ചെലവിൽ അല്ലല്ലോ നീ കഴിയുന്നത് പിന്നെ എന്തിനാണ് അവൻ ചെയ്യുന്നതൊക്കെ സഹിച്ച് അവന്റെ കാൽ ചുവട്ടിൽ കിടക്കേണ്ട ആവശ്യം…

എടി സ്വന്തം ദേഹത്ത് അടി വീഴുമ്പോൾ അത് തടയാൻ പോലും പറ്റാത്ത നീ എങ്ങനെ ആ കുഞ്ഞുങ്ങളെ വളർത്തി വലുതാക്കും.. “”

സുമതി ചേച്ചി എന്നോട് ദേഷ്യപ്പെട്ടു…
ഓർത്തപ്പോൾ ശരിയാണ് ഒരു ദിവസം പോലും എനിക്ക് കുഞ്ഞുങ്ങൾക്ക് ഉള്ള എന്തെങ്കിലും ഭക്ഷണസാധനങ്ങൾ പോലും അയാൾ വാങ്ങി വരാറില്ല

പകരം തനിക്ക് ശമ്പളം കിട്ടുമ്പോൾ അതിൽ നിന്ന് പോലും വാങ്ങിക്കൊണ്ടു പോകാറാണ് പതിവ്. അങ്ങനെ ഒരാളെ എന്തിന് താൻ സഹിക്കണം…

മക്കൾക്ക് ഒരു അച്ഛൻ വേണം അതാണ് ഇത്രയും നാൾ കരുതിയിരുന്നത്… പക്ഷേ ഇപ്പോൾ ഓർത്തുനോക്കുമ്പോൾ ശരിയാണ്..

അങ്ങനെ ഒരാൾ അവരുടെ അച്ഛനാണ് എന്ന് പറയുന്നത് തന്നെ മോശമാണ് ആ സ്ഥിതിക്ക് എന്തിന് ഞാൻ അയാളെ വെച്ചുകൊണ്ടിരിക്കണം…

അന്ന് വീട്ടിലേക്ക് പോയത് വല്ലാത്ത ഉറച്ച തീരുമാനത്തോടെയാണ് വീട്ടിലെത്തിയപ്പോഴും അയാൾ വന്നിട്ടില്ലായിരുന്നു അന്ന് ഏറെ വൈകി വാതിലിൽ മുട്ടുന്നയാൾക്ക് വാതിൽ തുറന്നു കൊടുത്തു..

“””അഴിഞ്ഞാടി വന്നോ ശീലാവതി “”എന്നും പറഞ്ഞ് അകത്തേക്ക് കയറാൻ നിന്ന ആളെ തടഞ്ഞു..“”” നേരിൽ കുടിച്ചുകൊണ്ട് ഈ പടി ചവിട്ടരുത് എന്നു പറഞ്ഞു… “”‘

എന്തൊക്കെയോ പറഞ്ഞ് ഉപദ്രവിക്കാൻ ഒക്കെ നോക്കുന്നുണ്ടായിരുന്നു വിദഗ്ധമായി തന്നെ ഞാൻ അയാളെ പുറത്തേക്കി വാതിൽ അടച്ചു ഇനി ഉപദ്രവിക്കാൻ വന്നാൽ പോലീസിൽ പരാതി നൽകും എന്നും പറഞ്ഞു…

അയാൾ അവിടെ നിന്നും ഇറങ്ങിപ്പോയി..
പിന്നെ ഇടയ്ക്ക് വന്ന് ശല്യപ്പെടുത്തും ടെക്സ്റ്റൈൽസിലും വന്ന് ബഹളമുണ്ടാക്കും…

അവർ പോലീസിൽ പിടിച്ചു കൊടുത്തപ്പോൾ പിന്നെ അതിന് മുതിർന്നിട്ടില്ല..

കുറെ നാൾ കഴിഞ്ഞ് കൂട്ടുകാരെല്ലാം ഇട്ടിട്ടു പോയപ്പോൾ വന്നിരുന്നു.. കരഞ്ഞ് കാലു പിടിക്കാൻ നീയും കുഞ്ഞുങ്ങളും അല്ലാതെ മറ്റാരുമില്ല അയാൾക്ക് എന്ന് പറയാൻ..

എന്തോ മനസ്സലിഞ്ഞു ഒരു തവണ കൂടി അവസരം കൊടുത്തു… ഇപ്പോ കുടിക്കുമെങ്കിലും അതിനൊരു കണക്കുണ്ട് ബാക്കിയുള്ള പൈസ കൃത്യമായി വീട്ടിൽ കൊണ്ടുവന്നു തരും..
മക്കളുടെ കാര്യം നോക്കും…

ഒരുപക്ഷേ ഞാനൊന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇത് അന്നത്തെതിലും കഷ്ടമായി തന്നെ തുടർന്നു പോയേനെ…

നന്ദി മുഴുവൻ സുമതിയേച്ചിയോടാണ് ദേഷ്യപ്പെട്ടിട്ടാണെങ്കിലും എന്റെ കണ്ണ് തുറപ്പിച്ചു തന്നതിന്…

Leave a Reply

Your email address will not be published. Required fields are marked *