ഭാഗ്യം
രചന: Binu Omanakkuttan
ടീ എന്തെടുക്കുവാ..
വന്നു കിടക്കുന്നുണ്ടോ ..?ദ വരുവാ ശിവേട്ട…പെട്ടെന്ന് വാ…പെട്ടെന്ന് വന്നിട്ട് ഇപ്പൊ എന്ത് ചെയ്യാനാ..?
അതൊക്കെ ഉണ്ട് വാ പറയാം..ഇങ്ങനെ പറയൻ പറ്റുമെങ്കിൽ മതി..ദേ അപ്പുറത്ത് അവരാരും ഉറങ്ങീട്ടില്ല..
കല്യാണം കഴിഞ്ഞിട്ട് രണ്ടു ദിവസമായില്ല.
എല്ലാത്തിന്റേം മുഖത്ത് നോക്കാൻ തന്നെ നാണം. ഇതുകൂടി കേട്ടാൽ അതോടെ എന്റെ കാര്യത്തിൽ തീരുമാനമാകും..
ഞാൻ ദാ വരുന്നു മുടിയിലെണ്ണ തേക്കുവാ…നീയിപ്പോ എന്തിനാ മുടിയിലെണ്ണ തേക്കുന്നെ ദേഹത്തു മുഴുവനാകില്ലേ.
എന്റെ മുടിയിലെണ്ണതേക്കുമ്പോൾ നിങ്ങടെ ദേഹത്ത് എങ്ങനാ ആകുന്നെ..?”അത് പറയാൻ വേണ്ടിയല്ലേ കുറെ നേരം കൊണ്ട് വിളിക്കുന്നെ… !!”
അങ്ങനെ ഉള്ള ആഗ്രഹം ഒന്നും ഇപ്പൊ വേണ്ട…ഓ അതിനൊന്നും വേണ്ടിയല്ലഇത്തിരി വിഷമത്തോടെ അവളെനോക്കിക്കൊണ്ട് പറഞ്ഞു…
പിണങ്ങല്ലേടാ…
ഞാൻ ചുമ്മാ പറഞ്ഞതാ…അവൾ ദാത്രിയുമെടുത്ത് അരികിലേക്ക് വന്നു”ഇതൊന്ന് തേച്ചു തന്നെ.. “എന്നെക്കൊണ്ടൊന്നും വയ്യ.ഒന്ന് പോയെ…തേച്ചു താടാ ചേട്ടായി…
കട്ടിലിനോട് ചാരി തറയിലിരുന്നുകൊണ്ട് അവൾ പറഞ്ഞു.
പിന്നെ ഒന്നും നോക്കില
കയ്യിലേക്ക് എണ്ണയൊഴിച്ചു,,,
പതിയെ അവളുടെ മുടിയിഴകളെ തഴുകി തഴുകി കുറേനേരമങ്ങനെ തുടർന്നു.
ഒടിവിലെപ്പഴോ അതിലെപ്പഴോ ഒന്നുമ്മ വെക്കാൻ തോന്നി. അവളുടെ കാർക്കൂന്തലിൽ ഒന്നൊളിക്കാൻ തോന്നി. മുടിയിഴകൾ കയ്യിൽ എടുത്തു വച്ചു. മതിയാവോളം അതിൽ മുത്തമിട്ടു.
“മതിയായെങ്കിൽ നിർത്തിക്കോ ”
ശബ്ദം കെട്ടിട്ടാണ് സ്ഥലകാലബോധം വീണത്..
മുന്നോട്ട് നോക്കിയപ്പോഴാണ് അലമാരയുടെ കണ്ണാടിച്ചില്ലുകൾ ഞങ്ങളെ നോക്കി നിക്കുന്നത് കണ്ണിൽ പെട്ടത്. അവളാകട്ടെ പൊട്ടിച്ചിരിക്കുന്നു.
നീ ഇത് കണ്ടോണ്ട് മിണ്ടാണ്ടിരിക്കുവാ ല്ലേ അഹങ്കാരി…”ഇത്രയും ഇഷ്ടാണോ എന്റെ മുടിയെ… “ആണെങ്കിൽ… !
ആണെങ്കി ഒന്നൂല്ല്യ…
എണ്ണതേച്ച് കഴിഞ്ഞെങ്കിൽ വിട് എനിക്കുറങ്ങണം… !!
ശരിക്കും അപ്പോഴാണ് കഴുത്തിലെ ഭാഗ്യക്കറുപ്പ് കണ്ണിൽ പെട്ടത്.ടീ…എന്താടോ മനുഷ്യ..?ഇവിടൊരു ഭാഗ്യകറുപ്പുണ്ട് ട്ടോ…അവിടെന്തൊന്ന് ഭാഗ്യം…??ദ ഇത് തന്നെ…
മുടിയൊന്നൊതുക്കി ഭാഗ്യകറുപ്പെന്ന കള്ളക്കറുപ്പിലേക്ക് ഒരു ചുടുചുംബനം സമ്മാനിച്ചിട്ടവളോട് പറഞ്ഞു…ഇതാണ് ആ “ഭാഗ്യം” ട്ടോ…