മുഖത്തിന്റെ ഇടതുവശത്തായി ആസിഡുവീണു പൊള്ളിയ പാടുകൾ. പ്രിൻസിപ്പലിന്റെ നോട്ടം കണ്ടപ്പോഴേക്കും അവൾ ഇടതു കൈയെടുത്ത് മുറിവിലൂടെ ഒന്ന് തലോടി.

(രചന: സൂര്യ ഗായത്രി)

കോളേജ് ഗേറ്റ് കടന്ന് കാർ പ്രിൻസിപ്പലിന്റെ മുറിയുടെ അടുത്തേക്ക് വന്നു നിന്നു. ജില്ലാ കളക്ടർ എന്ന ബോർഡ് വച്ച കാറിൽ നിന്നും അരുന്ധതി ഇറങ്ങി.

പ്രിൻസിപ്പലിന്റെ റൂം ലക്ഷ്യമാക്കി നടന്നു. ഗംഗാധരൻ സാർ വളരെ ബഹുമാനത്തോടു കൂടി അവളെ സ്വീകരിച്ചു.

അദ്ദേഹം നൽകിയ പൂച്ചെണ്ട് കയ്യിൽ വാങ്ങി. അവളാ മേശപ്പുറത്തേക്ക് വച്ചു. ആ റൂമിൽ കസേരയിൽ ഇരിക്കുമ്പോൾ വല്ലാത്ത അഭിമാനം തോന്നി അരുന്ധത്തിക്കു.

ഫങ്ഷൻ തുടങ്ങാൻ ഇനിയും 10 മിനിറ്റ് സമയമുണ്ട് മാഡം അതുവരെ ഇവിടെ ഇരിക്കാം. പ്രിൻസിപ്പൽ അങ്ങനെ പറഞ്ഞപ്പോഴേക്കും.

അരുന്ധതി ചിരിച്ചുകൊണ്ട് തലയാട്ടി. സാർ എന്നെ മാഡം എന്ന് വിളിക്കേണ്ട അരുന്ധതി എന്ന് വിളിച്ചാൽ മതി.

അദ്ദേഹം അവളെ ആകമാനം ഒന്നു നോക്കി. മുഖത്തിന്റെ ഇടതുവശത്തായി ആസിഡുവീണു പൊള്ളിയ പാടുകൾ. പ്രിൻസിപ്പലിന്റെ നോട്ടം കണ്ടപ്പോഴേക്കും അവൾ ഇടതു കൈയെടുത്ത് മുറിവിലൂടെ ഒന്ന് തലോടി.

അന്നത്തെ കോളേജ് ജീവിതത്തിനിടയിൽ. ഒരു പ്രിൻസിപ്പലായി ഇരുന്നുകൊണ്ട് ചെയ്യേണ്ടതൊന്നും തന്നെ ഞാൻ ചെയ്തില്ല. രാഷ്ട്രീയക്കാരുടെയും സമൂഹത്തിലെ ഉന്നതരുടെയും ഒക്കെ റാൻ മൂളുന്ന ഒരാൾ മാത്രമായി മാറേണ്ടി വന്നു.

അതിന്റെ പേരിൽ മാഡത്തിന് ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടതായും വന്നിട്ടുണ്ട്. ഇപ്പോൾ ഓർക്കുമ്പോൾ ഞാനൊരു പരാജയമായിരുന്നു എന്ന് എനിക്ക് മനസ്സിലാകും.

സാർ അങ്ങനെ ഒന്നും പറയരുത് ഞാൻ അതൊന്നും മനസ്സിൽ വെച്ചിട്ടില്ല.പിടിഎ മെമ്പർമാർ ആരോ വന്നു പറഞ്ഞു. അരുന്ധതിയും പ്രിൻസിപ്പാളും എല്ലാം നേരെ സ്റ്റേജിലേക്ക് പോയി.

വർഷങ്ങൾക്കിപ്പുറം ആ ഓഡിറ്റോറിയത്തിൽ നിൽക്കുമ്പോൾ. അവൾക്ക് വല്ലാതെ വീർപ്പുമുട്ടൽ അനുഭവപ്പെട്ടു.

പ്രിൻസിപ്പാൾ തന്നെയാണ് ഉദ്ഘാടന ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. ഓരോരുത്തരായി അവരവരുടെ കർത്തവ്യങ്ങൾ ഭംഗിയായി നിർവഹിച്ചു മടങ്ങി.

അടുത്ത ഊഴം അരുന്ധതിയുടെതായിരുന്നു മൈക്കിൽ നിന്ന് അരുന്ധതിയുടെ പേര് കേട്ടപ്പോൾ തന്നെ സദസ്സാകെ കരഘോഷമുഴങ്ങി.അരുന്ധതി എഴുന്നേറ്റ് വന്ന് മൈക്കിനടുത്തായി നിന്നു കൈകൾ രണ്ടും മാറോട് കെട്ടിവച്ചു.

ഇന്നീ കോളേജ് ഓഡിറ്റോറിയത്തിൽ വിശിഷ്ട അതിഥിയുടെ സ്ഥാനത്ത് നിൽക്കാൻ കഴിഞ്ഞത് എന്റെ ഭാഗ്യമായി ഞാൻ കരുതുന്നു.ഞാൻ പഠിച്ച കോളേജിൽ തന്നെ വീശിഷ്ട അതിഥിയായി വരാൻ കഴിഞ്ഞു. ഒരുപാട് നീറുന്ന ഓർമ്മകൾ എന്നിൽ ഉണ്ട്.

കോളേജുകളിൽ നിന്നും റാഗിംഗ് അപ്പാടെ തുടച്ചുമാറ്റാൻ ഞാൻ ഒരുപാട് അധ്വാനിച്ചിട്ടുണ്ട്.അതിനു ജീവിച്ചിരിക്കുന്ന ഒരു സാക്ഷി ആണ് ഞാൻ.

എന്റെ കോളേജ് ജീവിതത്തിൽ എല്ലാ പേരെയും പോലെ എനിക്കും ഉണ്ടായിരുന്ന ഒരു സുഹൃത്ത്.എന്റെ പാറു. കൂടെപ്പിറക്കാത്ത എന്റെ സഹോദരി.ഒരുപാട് സ്നേഹമുള്ള, നന്മയുള്ള എന്റെ പാറു.

കോളേജിൽ വന്നു കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ റാഗിംഗ് ചെറിയ തോതിൽ തന്നെ തുടങ്ങി. ഒരു ദിവസം സീനിയർസ് പെട്ടെന്ന് ക്‌ളാസിലേക്ക് കയറി വന്നു.

എന്നോട് പാട്ടുപാടാനും പാറുവിനോട് ഡാൻസ് കളിക്കാനും പറഞ്ഞു. അവൾക്കു ഡാൻസ് അറിയില്ലെന്ന് പറഞ്ഞതും അവർ അവളെ മോശമായി കളിയാക്കാൻ തുടങ്ങി.

ഒടുവിൽ കൂട്ടത്തിൽ ഒരാൾ അവളുടെ സൽവാറിന്റെ ഷാൾ വലിച്ചൂരി എടുത്തു. അവൾ ഭയന്ന് പിന്നിലേക്ക് മാറി.

എന്നാൽ അവർ വിടാനുള്ള ഭാവമില്ലായിരുന്നു. അവളുടെ അടുത്തേക്ക് പോകുംതോറും അവൾ പിന്നിലേക്ക് നീങ്ങി. ഒടുവിൽ അവരെ തള്ളി നീക്കി അവൾ ഇറങ്ങി ഓടി. പിന്നാലെ അവരും..

ഓടി അവൾ മുകളിലത്തെ നിലയിൽ നിന്നും താഴേക്കു ചാടി. മൂന്ന് മാസം കോമയിൽ ആയിരുന്നു. ആരെയും അറിയാതെ ഒരു ജീവ ചവമായി മാറിയിരുന്നു.

ഏകദേശം ആറു മാസം. പിന്നെ അവൾ വിധിക്കു കീഴടങ്ങി. അത്രയും ആയപ്പോൾ അരുന്ധത്തിയുടെ കണ്ണുകളിൽ രണ്ടു തുള്ളി കണ്ണുനീർ പൊടിഞ്ഞു.

അതിൽ ഒരാൾ കയ്യിലിരുന്ന കുപ്പി എന്റെ നേർക്കു വലിച്ചെറിഞ്ഞു. ഒഴിഞ്ഞു മാറും മുൻപേ മുഖത്തു വീണിരുന്നു. എന്റെ മുഖത്തിന്റെ ഒരുവശം ആസിഡ് ക്രമണത്തിൽ ഇങ്ങനെയായി.

അതിൽ നിന്നൊക്കെ തിരികെ ജീവിതത്തിലേക്ക് വരാൻ എനിക്ക് പിന്നെയും ഒരുപാട് സമയം വേണ്ടി വന്നു. ആദ്യമൊക്കെ എല്ലാവരെയും ഫേസ് ചെയ്യാൻ വല്ലാത്ത ബുദ്ധിമുട്ടായിരുന്നു. മുറിയിൽ നിന്നും പുറത്തിറങ്ങാതെയും ആരെയും കാണാതെയും കഴിച്ചുകൂട്ടി.

ഒടുവിൽ ജീവിതം തന്നെ മടുപ്പായി എന്ന അവസ്ഥയിലേക്ക് എത്തി. നിരന്തരമായ കൗൺസിലിംഗുകളുടെയും മറ്റും ഫലമായി. ഞാനൊരു വിധത്തിൽ ഒക്കെയായി മാറി.

എന്തിനാണ് ഞാൻ മാത്രം അടഞ്ഞു മൂടിയിരിക്കേണ്ടത് എന്ന് തോന്നി. തെറ്റ് ചെയ്തവർ സമൂഹത്തിൽ മാന്യന്മാരായി വിലസുമ്പോൾ ഞാൻ മാത്രം എന്തിനാണ് പതുങ്ങുന്നത് എന്ന് ചിന്തിച്ചു.

മുടങ്ങിപ്പോയ എന്റെ പഠനം പൂർത്തിയാക്കി. തുടർന്നു പഠിപ്പ് ഈ കോളേജിൽ എനിക്ക് അസാധ്യമായി തോന്നി. അതുകൊണ്ട് മറ്റൊരു കോളേജിലാണ് ബാക്കി പഠനം എല്ലാം പൂർത്തിയാക്കിയത്..

ഒരുപാട് നാൾ വേണ്ടിവന്നു ഞാൻ എല്ലാരും ആയി അടുത്തിടാപഴകുന്നതിനും ഒരു സൗഹൃദം ഉണ്ടാക്കിയെടുക്കുന്നതിനും ഒക്കെ.

പുതിയ കോളേജിലെ അന്തരീക്ഷവുമായി പതിയെ പതിയെ ഞാൻ പൊരുത്തപ്പെട്ടു. എന്റെ മുഖത്തെ കുറവുകളോ അതിന്റെ പിന്നാമ്പുറങ്ങളോ അന്വേഷിച്ച് എന്നെ ബുദ്ധിമുട്ടിക്കാത്ത ഒരുപാട് സുഹൃത്തുക്കൾ എനിക്ക് അവിടെ ഉണ്ടായി.

പകരം എന്നെ അവരാൽ കഴിയുന്ന രീതിയിൽ മോട്ടിവേറ്റ് ചെയ്യുന്നതിനും എല്ലാ കാര്യങ്ങളിലും മുന്നിലേക്ക് കൊണ്ടുവരുന്നതിനു ആയിരുന്നു തിടുക്കം.

കോളേജിൽ ആർട്സ് ഡേയുമായി ബന്ധപ്പെട്ട് എല്ലാ കുട്ടികളും പലതരം പരിപാടികൾ അവതരിപ്പിക്കണമെന്ന്.ടീച്ചേർസ്ന്റെ കർശനമായ നിർദ്ദേശം ഉണ്ടായിരുന്നു.

ഞാൻ കഴിയുന്നതും പരിപാടികളിൽ നിന്നൊക്കെ മാറി നിന്നു. പക്ഷേ ഇതിന്റെ എല്ലാം കോർഡിനേറ്റർ ആയിരുന്ന സുനിൽ സാർ എന്നെ അങ്ങനെ വിടാൻ തയ്യാറല്ലായിരുന്നു.

സാറിന്റെയും മറ്റു കുട്ടികളുടെയും ടീച്ചേഴ്സിന്റെയും നിർബന്ധപ്രകാരം ഞാൻ അഴിച്ചു വച്ചിരുന്ന ചിലങ്കകൾ വീണ്ടും കാലിൽ അണിഞ്ഞു. ആ ചിലങ്കയും ഞാനുമായി ഒരുപാട് വേദനിപ്പിക്കുന്ന നിമിഷങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്.

പാറുവും ഞാനും കൂടിയായിരുന്നു എപ്പോഴും പരിപാടികളിൽ പങ്കെടുത്തിരുന്നത്. ആ ഞാൻ ഒറ്റയ്ക്ക് അവളില്ലാതെ ആദ്യമായി ഒരു പരിപാടിയിൽ പങ്കെടുക്കാൻ തീരുമാനിച്ചു.

റിഹേഴ്സലുകൾ ഒക്കെ തകൃതിയായി നടന്നുകൊണ്ടിരുന്നു. തളർന്നുപോകും എന്ന് തോന്നിയ സാഹചര്യങ്ങളിൽ എല്ലാം എനിക്ക് താങ്ങായി നിന്നത് സുനിൽ സാർ ആയിരുന്നു.

അങ്ങനെ എല്ലാവരും കാത്തിരുന്ന ആ ദിവസം വന്നെത്തി. വളരെ നന്നായി തന്നെ ഞാൻ പെർഫോം ചെയ്തു. സ്റ്റേജിൽ എന്നെ അഭിനന്ദിക്കുന്നതിന് ഒരുപാട് പേരുണ്ടായിരുന്നു.

പക്ഷേ അപ്പോഴെല്ലാം ദൂരെ മാറിനിന്ന് . എന്നെ അഭിനന്ദനങ്ങൾ കൊണ്ട് മൂടിയത് സാറായിരുന്നു.

പിന്നീട് അങ്ങോട്ടുള്ള ദിവസങ്ങളിൽ സാർ എന്റെ ഏറ്റവും അടുത്ത സുഹൃത്തായി മാറി. പതിയെ പതിയെ ആ സൗഹൃദം വളർന്നു വലുതാവുകയും സാറിന് എന്നോട് ഇഷ്ടമാണെന്ന് അറിയിക്കുകയും ചെയ്തു.

എന്നെക്കാൾ നല്ല ഒരു പെൺകുട്ടി സാറിന്റെ ജീവിതത്തിലേക്ക് കടന്നു വരുമെന്ന് പറഞ്ഞ് ഞാൻ ഒഴിഞ്ഞുമാറിയെങ്കിലും സാർ അതിന് അനുവദിച്ചില്ല. എന്റെ കുറവുകൾ മനസ്സിലാക്കി തന്നെയായിരുന്നു എന്റെ ഒഴിഞ്ഞുമാറ്റം.

പക്ഷേ സാർ എന്റെ കുറവുകളെ ഒന്നും കണ്ടില്ല.
സാറിന്റെ കണ്ണുകളിൽ എന്നോടുള്ള പ്രണയം മാത്രമായിരുന്നു..

ഒടുവിൽ വീട്ടുകാരുടെയും മറ്റും സമ്മതത്തോടുകൂടി സാറിന്റെ ജീവിതത്തിലേക്ക് ഞാൻ കടന്നു ചെന്നു.

അവിടെനിന്നും ഇങ്ങോട്ടുള്ള എന്റെ ജീവിതത്തിന്റെ ഓരോ ചവിട്ടുപടിയിലും സാർ എനിക്ക് ഏറ്റവും വലിയ ഒരു ശക്തിയായി മാറി. ഒന്നുമില്ലാത്ത ഇടത്തുനിന്നും കളക്ടർ പദവിയിൽ എത്തുന്നതും.

തളർന്ന് പിന്മാറിയിരുന്നെങ്കിൽ ഞാൻ ഒരിക്കലുംഎങ്ങും എത്തില്ലായിരുന്നു. ജീവിച്ചു മുന്നേറണം എന്ന് ഒരു വാശി എന്റെ ഉള്ളിൽ ഉള്ളതുകൊണ്ട് എനിക്ക് ഇന്ന് ഈ വിധം ഇവിടെ എത്താൻ സാധിച്ചു.

എന്നെപ്പോലെബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കു ഇതൊരു മാതൃകയാകട്ടെ. നമ്മുടെ ജീവിതം എന്താണെന്ന് തീരുമാനിക്കേണ്ടത് നാമാണ് അല്ലാതെ മറ്റുള്ളവർ അല്ല..

കുറച്ചുപേരുടെ കളിയാക്കലും മറ്റും ഭയന്ന് നമ്മൾ വീട്ടിനുള്ളിൽ ഇരിക്കുമ്പോൾ. നമുക്കു മുന്നിലുള്ള ഒരു വിശാലമായ ലോകത്തെ നാം കാണാൻ മറന്നു പോകുന്നു.

ഇന്നീ നിറഞ്ഞ ക്യാമ്പസിൽ വന്നു നിൽക്കുമ്പോൾ അഭിമാനമാണ് എനിക്ക് തോന്നുന്നത്. അതിലുപരി സന്തോഷവും.

കോളേജുകളിൽ നിന്ന് റാഗിംഗ് ഒരു പരിധിവരെ മാറ്റിനിർത്തുവാൻ എന്റെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.

പണത്തിന്റെയും രാഷ്ട്രീയത്തിന്റെയും പിൻബലത്തിൽ ക്യാമ്പസുകളിൽ എന്തു തോന്നിയാസവും കാണിക്കാം എന്നുള്ള ആ ഒരു ധാരണ മാറ്റിയാൽ തന്നെ.

നമ്മൾ പകുതി വിജയിച്ചതുപോലെയാണ്. റാഗിങ്ങിന്റെ പേരിൽ ഇനി ഒരിക്കലും ഒരു ഇര ഉണ്ടാവാതിരിക്കട്ടെ..

ഞാൻ പറഞ്ഞതിൽ എന്തെങ്കിലും ഒക്കെ നിങ്ങളുടെ ഓരോരുത്തരുടെയും ഉള്ളിൽ ഒരു ചെറിയ സ്പാർക്ക് എങ്കിലും ഉണ്ടാക്കാൻ കഴിഞ്ഞെങ്കിൽ. അത്രമാത്രം മതി എനിക്ക്.

നന്ദി പ്രസംഗം കഴിഞ്ഞ് തിരികെ കാറിലേക്ക് കയറുമ്പോൾജീവിതത്തിൽ വിജയിച്ച വിജയിയുടെ ഭാവം ആയിരുന്നു അവൾക്കു…

Leave a Reply

Your email address will not be published. Required fields are marked *