(രചന: J. K)
ഇന്ന് ഒരു കൂട്ടർ പെണ്ണുകാണാൻ വരുന്നുണ്ട് എന്ന് ബ്രോക്കർ രാമേട്ടൻ വന്നു പറഞ്ഞപ്പോൾ വെപ്രാളമായിരുന്നു സുമതിക്ക് കാരണം
അവര് ഇനി എത്രയാണ് ചോദിക്കുക എന്നറിയില്ല ചോദിക്കുന്നതൊക്കെ എടുത്തുകൊടുക്കാൻ ഇവിടെ ഒട്ട് ഇല്ല താനും..
എങ്കിലും പെൺമക്കൾ ഒരു പ്രായം തികഞ്ഞാൽ കല്യാണം കഴിച്ചു വിടണ്ടേ എന്ന് വിചാരിച്ച് അവരോട് വരാൻ പറയൂ എന്നു പറഞ്ഞു…
“” അവർക്ക് സ്ത്രീധനം ഒന്നും വേണ്ട പെൺകുട്ടിയെ മാത്രം മതി എന്നാ പറയുന്നത് എന്ന് പറഞ്ഞപ്പോൾ ഇത്തിരി ആശ്വാസം തോന്നിയിരുന്നു സുമതിക്ക്…
അവർ എത്താറായി വേഗം ഒരുങ്ങി നിൽക്കാൻ പറയൂ എന്ന് പറഞ്ഞു രാമേട്ടൻ…
വേഗം മോളോട് ചെന്ന് പറഞ്ഞു ഒരുങ്ങാൻ..
അപ്പോഴാണ് ചുമരിൽ ചിരിയോടെ മാലയിട്ട് തൂക്കിയ അദ്ദേഹത്തിന്റെ ഫോട്ടോയിലേക്ക് സുമതിയുടെ മിഴികൾ ചെന്നത് അവളുടെ മിഴികൾ നിറഞ്ഞു തൂവി…
എന്തെങ്കിലും അറിയുന്നുണ്ടോ?? ഞാൻ ഇവിടെ കിടന്നു അനുഭവിക്കുന്ന പെടാപ്പാട് ഒന്നും അറിയാതെ നേരത്തെ അങ്ങ് പോയില്ലേ ഭാഗ്യവാൻ…
നമ്മുടെ കുഞ്ഞിനെ പെണ്ണ് കാണാൻ വരുകയാണ് എപ്പോഴും പറയാറില്ലേ അവളെ രാജകുമാരിയെ പോലെ നോക്കണം വലിയ വീട്ടിലേക്ക് കല്യാണം കഴിച്ചു കൊടുക്കണം എന്നൊക്കെ… ഒന്നും നടക്കില്ല കാരണം അറിയാലോ എന്റെ കയ്യിൽ ഒന്നും എടുക്കാനില്ല…”””
സുമതി ദിനേശിനെ പറ്റി ഓർത്തു.. എല്ലാവരെയും വളരെ സ്നേഹമാണ് അയാൾക്ക് മരിക്കുംവരെ എല്ലാവർക്കും സഹായങ്ങൾ ചെയ്തിരുന്നു…
പക്ഷേ അദ്ദേഹം മരിച്ചതും സഹായങ്ങൾ കൈ പറ്റിയ ഒരാൾ പോലും തങ്ങൾക്ക് ഒരു ചെറിയ ഉപകാരത്തിനായി പോലും ഈ വഴിക്ക് വന്നിട്ടില്ല… ആരോരുമില്ലാത്ത ഒരു അമ്മയും മകളും അനാഥരെപ്പോലെ ഇവിടെ കഴിയേണ്ടി വന്നു…..
അത്രയും ഓർത്ത് മിഴിവാർത്ത് നിന്നപ്പോൾ തന്നെ പുറത്ത് ഒരു കാറ് വന്ന ശബ്ദം കേട്ടിരുന്നു. വേഗം അവർ പുറത്തേക്കിറങ്ങി…
വന്നവരെ സ്വീകരിക്കാനായി അവരെ കണ്ട് സുമതിയുടെ കണ്ണ് തള്ളിയിരുന്നു കണ്ടാൽ തന്നെ അറിയാം വലിയ കൂട്ടരാണ് എന്ന് കോട്ടും സൂട്ടും ഒക്കെ ഇട്ട് വില കൂടിയ സാരിയൊക്കെ ചുറ്റി രണ്ടുമൂന്നു പേർ…
അതിൽ സുമുഖനായ ഒരു ചെറുപ്പക്കാരനും ഉണ്ട് അതാവും ചെറുക്കൻ എന്ന് സുമതിക്ക് തോന്നി അവരെ സ്വീകരിച്ച് അകത്തു കൊണ്ടുപോയി ഇരുത്തി എന്തായാലും ഈ വിവാഹം നടക്കില്ല എന്ന് മനസ്സ് പറയുന്നുണ്ടായിരുന്നു
തൊഴുത്തു പോലെയാണ് തങ്ങളുടെ വീട് ഈ വീട് ഒന്നും ആർക്കും ഇഷ്ടമാവില്ല സാധാരണക്കാര് വന്നാൽ പോലും കുറ്റം പറയാറുള്ളതാണ് അപ്പോഴാണ് ഇവർക്ക്..
എങ്കിലും വന്ന് സ്ഥിതിക്ക് പെണ്ണ് കാണൽ എന്ന ചടങ്ങ് നടത്തിയിട്ട് പൊയ്ക്കോട്ടെ എന്ന് തീരുമാനത്തിൽ സുമതി ഇരുന്നു…
“” എല്ലാവരെയും അകത്ത് ഇരുത്തി അവരോട് എന്തൊക്കെയോ കൂട്ടലും അന്വേഷിച്ചു സുമതി കയ്യും കാലും വിറയ്ക്കുന്നുണ്ടായിരുന്നു…
അപ്പോഴേക്കും രാമേട്ടൻ പറഞ്ഞു ഇനി മോളെ വിളിക്കാം എന്ന് അങ്ങനെയാണ് അവർ അകത്തേക്ക് നോക്കി,”””അമൃത മോളെ “”
എന്ന് വിളിച്ചത്… അത് കേട്ടതും അകത്തുനിന്ന് വെളുത്തു കൊലുന്നനെ ഒരു പെൺകുട്ടി ചായയും ആയി എത്തി… അവൾ ചായ അവരുടെ മുന്നിൽ വച്ചുകൊടുത്ത് അമ്മയുടെ പുറകിലേക്ക് മാറിനിന്നു
സസൂക്ഷ്മം നോക്കുന്നുണ്ടായിരുന്നു അവരാ കുട്ടിയെ അലങ്കാരം എന്ന് പറയാൻ അവളുടെ ദേഹത്ത് ഒന്നുമില്ല…
സാധാരണ ഒരു ചുരിദാറും ഇട്ട് മുടി കുളിപ്പിന്നൽ കെട്ടി നെറ്റിയിൽ ഒരു കുഞ്ഞു കറുത്ത പൊട്ടും ചന്ദനക്കുറിയും വേറെ അലങ്കാരങ്ങൾ ഒന്നുമില്ല എന്നാലും അവളെ നല്ല ഭംഗിയുണ്ടായിരുന്നു കാണാൻ വല്ലാത്ത ഒരു ആകർഷണീയത നല്ല ഓമനത്തമുള്ള ഒരു മുഖം….
അവർക്ക് വേണ്ടി സംസാരിച്ചത് മുഴുവൻ രാമേട്ടൻ ആണ്… ഇനി പെൺകുട്ടിക്കും ചെറുക്കനും എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ ആവാം എന്ന് പറഞ്ഞ് എല്ലാവരും മാറി തന്നു…
“”” എനിക്ക് തന്നെ ഇഷ്ടമായി?? എന്നെ ഇഷ്ടമായോ??? എന്ന് സുമുഖനായ ആ ചെറുപ്പക്കാരൻ ആ പെൺകുട്ടിയോട് ചോദിച്ചു…അവൾ ഒന്നും മിണ്ടിയില്ല..
എങ്കിൽ പിന്നെ മൗനം സമ്മതം ആയിട്ട് എടുത്ത് ഈ വിവാഹവുമായി മുന്നോട്ടു പോകാൻ തന്നെ പറയാം അല്ലേ??
എന്നുപറഞ്ഞപ്പോൾ,
അവൾ അയാളോട് സംസാരിച്ചു തുടങ്ങി..
“” കാഴ്ചയിൽ തന്നെ അറിയാം നിങ്ങൾക്ക് ചേർന്ന ഒരു ബന്ധമല്ല ഞങ്ങളുടെത് ഞങ്ങൾക്ക് ആകെ ഉണ്ട് എന്ന് പറയാനുള്ളത് ഈ ഒരു ചെറിയ കൂരയും ഇതിന് ചുറ്റുമുള്ള ഇത്തിരി സ്ഥലവും മാത്രമാണ്…
അതുപോലും പണയത്തിലാണ്.. നിങ്ങൾക്ക് ഈ ബന്ധത്തിന് താല്പര്യമുണ്ട് എന്നറിഞ്ഞാൽ ഒരുപക്ഷേ അമ്മ ഈ വീട് പോലും വിറ്റ് എന്റെ കല്യാണം നടത്തിയേക്കാം പക്ഷേ പിന്നെ അമ്മയ്ക്ക് എങ്ങോട്ടും പോകാനില്ല എന്നത് എനിക്കറിയാം…
എന്നാലും അമ്മ ഈ വിവാഹം നടക്കാൻ വേണ്ടി എല്ലാം വിൽക്കും.. അമ്മയുടെ മുന്നിൽ ഇപ്പോൾ എന്റെ ഭാവി സുരക്ഷിതമാക്കുക എന്ന ഒരു കടമ്പ മാത്രമേ ഉള്ളൂ…
പിന്നെ അമ്മയ്ക്ക് ഏതെങ്കിലും ബന്ധുവീട്ടിൽ അഭയം പ്രാപിക്കേണ്ടിവരും… അവരുടെ ആട്ടും തുപ്പും കേട്ട് ഇനിയുള്ള നാളുകൾ തള്ളിനീക്കേണ്ടി വരും ഒരുപക്ഷേ എനിക്ക് പോലും സഹായിക്കാൻ കഴിഞ്ഞില്ല എന്ന് വരും..”””
അയാൾ അവൾ പറയുന്നത് കേട്ട് ഇരുന്നു…”” അച്ഛൻ ഉണ്ടായിരുന്നെങ്കിൽ എനിക്ക് ഇത്രയും ടെൻഷൻ ഇല്ലായിരുന്നു അമ്മയുടെ കാര്യം ഓർത്ത്…ദുബായിൽ ഒരു വലിയ വീട്ടിലെ ഡ്രൈവർ ആയിരുന്നു അച്ഛൻ.. ഒരു ആക്സിഡൻടിൽ ആണ് മരിച്ചത്..
അതോടെ ഞങ്ങൾക്ക് ആരും ഇല്ലാതായി… ഇപ്പോ എനിക്ക് അമ്മയും അമ്മയ്ക്ക് ഞാനും മാത്രമേ ഉള്ളൂ അതുകൊണ്ട് അമ്മയുടെ കാര്യം സേഫ് ആക്കാതെ എനിക്കൊരു ജീവിതത്തെ പറ്റി ചിന്തിക്കാൻ കഴിയില്ല ഇതൊന്നും അമ്മയ്ക്ക് പറഞ്ഞാലും മനസ്സിലാവില്ല…
അതുകൊണ്ട് ഈ ബന്ധം ഇഷ്ടമായില്ല എന്ന് പറഞ്ഞാൽ മതി നിങ്ങൾ പറഞ്ഞാൽ വിശ്വസിക്കും കാരണം നമ്മൾ തമ്മിലുള്ള അന്തരം അത്രയ്ക്കും ഉണ്ട്… “”
അയാൾ അവളെ തന്നെ നോക്കി നിന്നു എന്നിട്ട് മെല്ലെ തുടർന്നു…”” ദുബായിലായിരുന്നു ഞങ്ങൾ ഇത്രയും കാലം ഇവിടെ നാട്ടിൽ വന്ന സെറ്റിൽ ആയിട്ട് കുറച്ചുകാലം ആയിട്ടുള്ളൂ…
അവിടെ ഞങ്ങൾക്ക് ഒരു ഡ്രൈവർ ഉണ്ടായിരുന്നു ദിനേശേട്ടൻ ഡ്രൈവർ എന്നൊന്നും പറയാൻ പറ്റില്ല ഞങ്ങളുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ ആയിരുന്നു… അദ്ദേഹത്തിന്റെ ഭാര്യ സുമതി ആൻഡ് മകൾ അമൃത..
കണ്ടിട്ടില്ലെങ്കിലും ഞങ്ങൾക്ക് അവരെയൊക്കെ ഒരുപാട് അറിയാമായിരുന്നു ദിനേശേട്ടൻ പറഞ്ഞ്…. ഒരിക്കൽ അച്ഛനൊരു അസുഖം വന്നു..
അന്ന് മറ്റൊന്നും നോക്കാതെ ദിനേശേട്ടൻ സ്വന്തം കരൾ പകുത്തു കൊടുത്ത് അച്ഛന്റെ ജീവൻ നിലനിർത്തി…
അപ്പോഴേക്കും നാട്ടിലേക്ക് അദ്ദേഹത്തിന് പോരേണ്ടി വന്നു… ഇവിടെ വന്ന് എന്തോ ആക്സിഡന്റ് ആയി മരണപ്പെട്ടു എന്നൊക്കെ അറിഞ്ഞു.. അപ്പോഴേക്കും ഞങ്ങളുടെ ബിസിനസും ഒന്ന് ഡൗൺ ആയി നാട്ടിലേക്ക് വരാൻ പറ്റാത്ത അവസ്ഥയായിരുന്നു…
ഇപ്പോൾ എല്ലാം സെറ്റിൽ ആയി പഴയതിനേക്കാൾ മെച്ചപ്പെട്ടു എല്ലാം അപ്പോഴാണ് അച്ഛൻ എടുത്തിട്ടത് ദിനേശേട്ടന്റെ കാര്യം അവരുടെ ഫാമിലിയെ പോയി വെയിറ്റ് ചെയ്യുന്ന കാര്യം…
അങ്ങനെയാണ് ഇവിടെ വരെ വന്നത്… തനിക്ക് മാരേജ് പ്രൊപ്പോസൽസ് നോക്കുന്നുണ്ട് എന്ന് അറിഞ്ഞു.. രാമേട്ടനെ അങ്ങനെയാണ് ഞങ്ങൾ കോൺടാക്ട് ചെയ്തത്..
തന്റെ ഫോട്ടോ എല്ലാം കണ്ട് എല്ലാവർക്കും ഇഷ്ടമായി..
പിന്നെ അമ്മയുടെ കാര്യം ഓർത്ത് താൻ വിഷമിക്കേണ്ട അമ്മയെയും നമ്മൾ കൂടെ കൊണ്ടുപോകും…. ആ വലിയ മനുഷ്യന്റെ ഭാര്യയും മകളും ആവുമ്പോൾ പണത്തിന് കുറവ് കാണൂ മനസ്സുകൊണ്ട് ഞങ്ങളെക്കാൾ സമ്പന്നരാകുമെന്ന് അറിയാം “””
എന്ന് പറഞ്ഞ് അയാൾ പറഞ്ഞു നിർത്തിയപ്പോൾ മിഴികൾ നിറഞ് അയാളെ നോക്കി അമൃത….””മിഥുൻ ഓക്കേ അല്ലേ??””
എന്ന് ചോദിച്ച് വയസ്സായ ആ സാർ വന്നപ്പോൾ മിഥുൻ കണ്ണിറുക്കി കാണിച്ചിരുന്നു…
അപ്പോഴേയ്ക്ക് ആ സാർ അരികിൽ വന്നു പറഞ്ഞു ഏറ്റവും അടുത്ത മുഹൂർത്തത്തിൽ എന്റെ മകന്റെ വധുവായി ഞങ്ങളുടെ ദിനേശിന്റെ മകൾ ഞങ്ങളുടെ കുടുംബത്തിലേക്ക് വന്നു കയറണം എന്ന്…..
അമൃത വേഗം അമ്മയെ നോക്കി സന്തോഷം കൊണ്ട് അവരും നിന്ന് കരയുകയായിരുന്നു…
എത്രയും അടുത്ത ഒരു മുഹൂർത്തം കണ്ട് വിളിക്കാം എന്ന് പറഞ്ഞാണ് അവരവിടെ നിന്നും പടിയിറങ്ങിയത് അതോടെ അമ്മ അമൃതയെ ചേർത്ത് നിർത്തി ഫോട്ടോയിലേക്ക് മിഴികൾ നീട്ടി….
“”” ഈ അച്ഛൻ നമ്മുടെ സുകൃതം ആണല്ലേ?? “”
ഇന്ന് മിഴി നിറച്ച് അമൃത ചോദിച്ചപ്പോൾ തേങ്ങലോടെ അതേ എന്ന് പറയുന്നുണ്ടായിരുന്നു സുമതി…