എല്ലാ ചിലവും കൂടാതെ അവർ ചോദിക്കുന്നത് കൊടുക്കാം എന്ന് പറഞ്ഞിട്ടും ആ തള്ളയ്ക്ക് യാതൊരു കുലുക്കവും ഇല്ല…”” പറയുന്നതിന് ഒപ്പം രമേശൻ കസേരയിലേക്ക് ഇരുന്നു…

(രചന: മിഴി മോഹന)

രമേശാ എന്തായി കാര്യങ്ങൾ പറഞ്ഞു കൊച്ചിന്റെ വീട്ടുകാരെ പറഞ്ഞു മനസിലാക്കിയോ നീയ്യ്..” പലചരക്ക്‌ കടയ്ക്ക് അകത്തേക്ക് കയറി വന്ന സുകു ഒരു കൂടു കപ്പലണ്ടി പൊട്ടിച്ച് വായിൽ ഇട്ട് ചോദിക്കുമ്പോൾ സാധനങ്ങൾ ഓരോന്നും അടിച്ച് തുടച്ചു കൊണ്ട് പുറത്തേക്ക് വന്നു രമേശൻ …

എന്ത്‌ ആകാൻ..” അവർ ഇപ്പോഴും ഒറ്റ കാലിലിൽ തന്നെ നിൽപ്പ് ആണ് പ്രസവത്തിന് ഇങ്ങോട്ട് തന്നെ കൊണ്ട് വരണം എന്ന് ആണ് അവന്റ് അമ്മയുടെ വാശി..” എല്ലാ ചിലവും കൂടാതെ അവർ ചോദിക്കുന്നത് കൊടുക്കാം എന്ന് പറഞ്ഞിട്ടും ആ തള്ളയ്ക്ക് യാതൊരു കുലുക്കവും ഇല്ല…”” പറയുന്നതിന് ഒപ്പം രമേശൻ കസേരയിലേക്ക് ഇരുന്നു…

അതിപ്പോൾ നീ കൂടുതൽ കൊടുത്തില്ല എങ്കിലും ഈ ഉള്ളത് മൊത്തം അവൾക് ഉള്ളതല്ലേ..” അവളെ പ്രസവിച്ചതിന്റെ നാലിന്റെ അന്ന് സിന്ധു മരിച്ചത് അല്ലെ..” അന്ന് തൊട്ട് കൊച്ചിന്റെ കല്യാണത്തിന് ഒരു മാസം മുൻപ് വരെ ഞാനും നമ്മുടെ കൂട്ടുകാരും നിന്നോട് പറഞ്ഞത് അല്ലെ ഒരു പെണ്ണ് കെട്ടാൻ…

അതിനു മാത്രം പ്രായം ഒന്നും ആയില്ലാരുന്നല്ലോ നിനക്ക്..” അപ്പോൾ ഇനി വരുന്നവള് മോളെ നോക്കുവോ നോക്കിയില്ലെങ്കിൽ മോൾക്ക് വിഷമം ആകും നിനക്ക് വിഷമം ആകും എന്ന് പറഞ്ഞു ഒഴിഞ്ഞു…

നിന്റെ പറച്ചില് കേട്ടാൽ തോന്നും ലോകത്ത് ആരും രണ്ടാമത് കെട്ടില്ല എന്ന്.. “” ഇപ്പോൾ അനുഭവിച്ചോ.. “” സുകു ബാക്കി കപ്പലണ്ടി കൂടി വായിൽ ഇട്ട് കൊണ്ട് മുഖം ചുള്ക്കുമ്പോൾ രമേശ്ൻ ചെറുതായ് ചിരിച്ചു

നീ അങ്ങനെ കൂടുതൽ കിണിക്കണ്ട..” നിന്റെ പെങ്ങളോട് ഒരു മൂന്ന് മാസം വന്നു നിൽക്കാൻ പറ… “” കൊച്ച് പെറ്റ് എഴുനേറ്റ് പോകുമ്പോൾ തിരിച്ചു പോകാമല്ലോ… “” അത് ആകുമ്പോൾ ആ തള്ളക്കും ബോദ്യം ആകും…

അത് നടക്കില്ല സുകു.. “” അവളുടെ കൊച്ചിനും മാസം നാല് ആണെ.. “” മാളുന്റ് കല്യാണത്തിന് പിന്നാലെ അല്ലെ അതും നടന്നത്…..

“അവസാനം ഒരു മൂന്ന് മാസം വീട്ടിൽ നിൽക്കാൻ പറ്റുന്ന തരത്തിൽ ഒരു ഹോം നഴ്സിനെ ഏർപ്പാട് ആക്കാം എന്നു പറഞ്ഞപ്പോൾ ഇപ്പോൾ പാതി സമ്മതം പറഞ്ഞിരിക്കുവാ അവന്റ തള്ള…”

എന്തോ പറയാനാ പെട്ട് പോയില്ലേ കുഞ്ഞ് ആയിട്ടില്ലായിരുന്നു എങ്കിൽ ഞാൻ കൊച്ചിനെ ഇങ്ങു വിളിച്ചോണ്ട് പോന്നേനെ തുമ്മിയാൽ തെറിക്കുന്ന മൂക്ക് ആണെങ്കിൽ പോട്ടെന്നു വയ്ക്കണം… ഇത് ഇപ്പോൾ അത് പറ്റില്ലല്ലോ…

അത് നീ പറഞ്ഞത് നേരാ ഗവണ്മെന്റ് ജോലി നോക്കിയപ്പോൾ അവന്റ് നട്ടെല്ലിന്റെ സ്ഥാനത് വാഴപിണ്ടി ആണോ എന്ന് കൂടി പൊളിച്ചു നോക്കേണ്ടത് ആയിരുന്നു ഒരു അമ്മ കോന്തൻ..”” എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത് നീ …. “” സുകു ദേഷ്യത്തോടെ മുഖം തിരിച്ചു…

ആ എന്തായാലും ഹോം നഴ്സിനെ വയ്ക്ക്.. “” വയ്യങ്കിലും എന്റെ ശ്യാമള ഇടയ്ക്ക് വന്നു നോക്കി കൊള്ളും.. പാവം അവളെ കൊണ്ട് പറ്റിയിരുന്നു എങ്കിൽ അവള് പൊന്ന് പോലെ പ്രസവം എടുത്തു കുഞ്ഞിനെയും തള്ളയെയും തിരിച്ചു

കൊടുത്തേനെ… ഇതിപ്പോ ദൈവം തമ്പുരാൻ ക്യാൻസറിന്റെ രൂപത്തിൽ അല്ലെ പണി തന്നത്.. “” സുകു പറഞ്ഞു തീർന്നതും കടയ്ക്ക് പുറത്തേക്ക് എത്തി നോക്കി…. രമേശാ നിന്റ മരുമോൻ വരുന്നുണ്ടല്ലോ… “”

സുകു പറഞ്ഞതും അവനും അവിടേക്ക് എത്തി നോക്കി..മോനെ മനു… “” അവനെ കണ്ടതും രമേശൻ പുറത്തേക്ക് ഇറങ്ങി വന്നു…

അച്ഛാ സംസാരിച്ചു നിൽക്കാൻ അല്ല ഞാൻ വന്നത് ഹോം നഴ്സിന്റെ കാര്യം നടക്കില്ല എന്ന് പറയാൻ ആണ് വന്നത്…. “” അയാളുടെ മുഖത്തു നോക്കാതെ അവൻ പറഞ്ഞതും രമേശ്ന്റെ നെഞ്ചിൻ കൂട് ഉയർന്നു പൊങ്ങി…

അയ്യോ എല്ലാം സമ്മതിച്ചിട്ട് ഇപ്പോൾ ഇങ്ങനെ പറഞ്ഞാൽ എങ്ങനെയാ മോനെ.. “” എന്റെ പെങ്ങൾക്കും വരാൻ കഴിയില്ല എന്ന് മോന് അറിഞ്ഞു കൂടെ…

അച്ഛാ അവളുടെ വയറ്റിൽ വളരുന്നത് എന്റെ കുഞ്ഞാ..” അതിനെ നോക്കാനും എന്റെ ഭാര്യെ നോക്കാനും ഹോം നഴ്ഷിനെ നിർത്താൻ എനിക്ക് താല്പര്യം ഇല്ല..”

താല്പര്യം ഇല്ലങ്കിൽ നീ കൊണ്ട് കേസ് കൊടുക്കടാ.. “” നിന്റെ പാണ്യയും നിന്റെ കൊച്ചും ആണെങ്കിൽ നിന്റെ അമ്മയാണ് നോക്കേണ്ടത്… അല്ലാതെ പെണ്ണിന്റെ തന്ത അല്ല പേറ് എടുക്കേണ്ടത്..” ആ നിമിഷം സുകുവിന്റെ ശബ്ദം ഉയർന്നതും അവനെ രൂഷം ആയി നോക്കി മനു…

ദേ അങ്കിളെ വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം ഇത് ഞങ്ങടെ കുടുംബ കാര്യം ആണ്..” പിന്നെ നാട്ടു നടപ്പ് അനുസരിച്ചു ആദ്യ പ്രസവം പെണ്ണിന്റെ വീട്ടുകാർ തന്നെ നടത്തണം എന്നത് ഞങ്ങടെ കുടുംബത്തിൽ നിർബന്ധം ഉള്ള കാര്യം ആണ്..”

എന്ന് കരുതി പെണ്ണുങ്ങൾ ഇല്ലാത്ത വീട്ടിലേക്ക്‌ കൊണ്ട് വരാൻ പറ്റുവോ അതിനെ..”

ഹോം നഴ്സ് പറ്റില്ല എന്നെ ഞാൻ പറഞ്ഞുള്ളു അച്ചന്റെ ബന്ധുക്കളെയോ അല്ലങ്കിൽ അച്ഛൻ ഒന്നുടെ കെട്ട് മോളുടെ പ്രസവം എടുക്കാൻ അത് തന്നെയ നല്ല മാർഗം..'”” അവന്റ ശബ്ദം ഉയർന്നതും രമേശന്റെ ശ്വാസം ഉയർന്നു പൊങ്ങി..

അതിന് നിന്റെ വീട്ടുകർക്ക് കുഴപ്പം ഇല്ലേ..”സുകു പുച്ഛത്തോടെ അവനെ നോക്കി..

എന്തിന്..’ ? അല്ലെങ്കിൽ തന്നെ അച്ഛൻ വയസ് ആയി വരുമ്പോൾ നോക്കാൻ എന്റെ ഭാര്യയെ ഞാൻ വിടുവോ..” അപ്പോൾ ഇത് തന്നെയാ നല്ലത്…. “” പറഞ്ഞു കൊണ്ട് അവൻ ബൈക്കിൽ കേറി പോകുമ്പോൾ രമേശൻ കസേരയിലേക്ക് ഇരുന്നു..

സുകു..'” ഞൻ എന്ത്‌ ചെയ്യുമെടാ…ദേ എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത് നീ.. “‘ നിന്നോട് ആവുന്ന കാലത്തു ഞാൻ പറഞ്ഞതാ ഒരു പെണ്ണ് കെട്ടാൻ…”ഇപ്പോൾ അവൻ പറഞ്ഞിട്ട് പോയത് കേട്ടില്ലേ..” ചാകാൻ

കിടക്കുമ്പോൾ ഒരു ഗ്ലാസ് വെള്ളം തരാൻ അവളെ അവൻ വിടും എന്ന് നിനക്ക് തോന്നുന്നുണ്ടോ..”” സുകുവിന്റെ ചോദ്യത്തിനനുസരിച്ചു തല താഴ്ത്തി രമേശൻ…

അവൻ പറഞ്ഞത് നല്ലൊരു തീരുമാനം ആണ് അവർക്ക് കുഴപ്പം ഇല്ലങ്കിൽ നമുക്ക് ആലോചിക്കാം..” സുകു ഏറു കണ്ണിട്ട് രമേശനെ നോക്കി..

ഉവ്വ് ഇനി ഈ പ്രായത്തിൽ പെണ്ണ്… അതും പോട്ടെ കെട്ടാം എന്ന് വെച്ചാൽ പെട്ടന്ന് നടക്കുന്ന കാര്യം ആണോ ഇത്…””

അതൊക്കെ നടക്കും.. “‘ നിനക്ക് സമ്മതം ആണോ..” ആവേശത്തോടെ അവന് അടുത്തേക്ക് സുകു ഇരിക്കുമ്പോൾ ആ കണ്ണിലേക്കു സംശയത്തോടെ നോക്കി രമേശൻ…

എടാ നമ്മടെ കൂടെ sslc പഠിച്ച സുമ ഇല്ലേ അവള് ബന്ധം വേർപെടുത്തി വീട്ടിൽ വന്നു നിക്കാൻ തുടങ്ങിട്ട് വർഷം പത്ത് പതിനഞ്ചു ആയി… നമ്മുടെ കൂടെ പഠിച്ച വര്ഗീസ് പറഞ്ഞതാ…

അവൾക് കുട്ടികൾ ഉണ്ടാവില്ല അതാണ് കാരണം എന്നാ അവൻ പറഞ്ഞത്..” പിന്നെ എട്ടാം ക്ലാസ് തൊട്ട് നീ അവളുടെ പുറകെ നടന്നത് അല്ലെ..” നമുക്ക് ഒന്ന് ആലോചിച്ചാലോ..?

പോടാ അവിടുന്ന്..'””ഇനി അവളുടെ വായിൽ ഇരിക്കുന്നത് കൂടെ വാങ്ങി താ..” രമേശൻ ദേഷ്യത്തോടെ മുഖം വെട്ടിച്ച്..

എടാ അവളുടെ കാര്യം ഭയങ്കര കഷ്ടം ആണ്..” രണ്ട് ആങ്ങളമാരും അവരുടെ ഭാര്യമാരും കുറെ കഷ്ടപെടുത്തുന്നുണ്ട് എന്ന് ആണ് കേട്ടത്..അവർക്കും അത് ഒരു ബാധ്യത ആണെന്ന വര്ഗീസ് പറഞ്ഞത്..
നീ അവളെ കെട്ടിയാൽ നിന്റെ

പ്രശ്നങ്ങളും തീരും അവളുടെ പ്രശ്നങ്ങളും തീരും… മക്കൾ ഇല്ലാത്തത് കൊണ്ട് നിന്റെ മോൾക്ക് ഒരു നല്ല അമ്മയും ആകും അവൾ…

ആ തള്ള എന്തെങ്കിലും പറഞ്ഞാൽ അവൾക് ഒന്ന് ഓടി വരാൻ ഒരു അമ്മ ആകില്ലേ..” നീ ആലോചിച്ചു പറഞ്ഞാൽ മതി…””””പറഞ്ഞു കൊണ്ട് സുകു പോകുമ്പോൾ രമേശന്റെ മനസ് പഴയ പാവാടക്കാരി സുമയിലേക്ക് ഒന്ന് പോയി..

കാത്തിരുന്നു മുഷിഞ്ഞോ..”? രമേശൻ അകത്തേക്ക് വരുമ്പോൾ പതുക്കെ എഴുനേറ്റു അവൾ…

താൻ ഇരുന്നോടൊ..” പിന്നെ എല്ലാം ഓർമ്മയുണ്ടല്ലോ ..” എന്റെ മകൾക്ക്‌ നല്ല ഒരു അമ്മ ആകണം അതിനപ്പുറം എന്നിൽ നിന്നും ഒന്നും പ്രതീക്ഷിക്കരുത്..”

അവളുടെ ആവശ്യങ്ങൾ കഴിയും വരെ മാത്രമേ ഈ താലിയുടെ ആയുസ് ഉള്ളു എന്നുള്ള ഓർമ്മ വേണം….” എന്റെ മുൻപിൽ മറ്റ് മാർഗങ്ങൾ ഇല്ലാത്തത് കൊണ്ട് മാത്രം ആണ് ഇന്ന് ഈ രണ്ട് ചടങ്ങും ഒരു പോലെ നടത്തിയത്…

മ്മ്ഹ്ഹ്.. “” അച്ഛൻ താലി കെട്ടിയ ശേഷം ഭാര്യയെയും കൊണ്ട് മകളെ പ്രസവം വിളിക്കാൻ പോകുന്നത് ഹ്ഹ്..” കേൾക്കുന്നവർക്ക് പരിഹസിക്കാൻ ഒരു കാര്യം അല്ലെടോ… ആ താൻ കിടന്നോ ഞാൻ പാ വിരിച്ചു താഴെ കിടന്നോളാം..”’ അവർക്ക് ആയി ഒരു സ്ഥലം ഒരുക്കി

അയാൾ ഒഴിഞ്ഞു മാറുമ്പോൾ ഒന്നും പറഞ്ഞില്ല അവൾ…. എല്ലാം അനുസരിച്ചു…. “”
പിന്നീട് അങ്ങോട്ട് ആ മുറിയിൽ പരസ്പരം ഒന്നും സംസാരിക്കാത്ത രണ്ട് വ്യക്തികൾ മാത്രം ആയി തീരുമ്പോൾ അയാളുടെ മകൾക് അവൾ നല്ലൊരു അമ്മ ആയി തീർന്നിരുന്നു..”

അവളുടെ കുഞ്ഞിന് നല്ലൊരു അമ്മൂമ്മയായി.. “” അവളെയും കുഞ്ഞിനേയും പൊന്ന് പോലെ നോക്കുമ്പോൾ അയാളുടെ കണ്ണുകൾ അറിയാതേ അവരിലേക്ക് ഒഴുകി തുടങ്ങിയിരുന്നു…

ചടങ്ങുകൾ എല്ലാം കഴിഞ്ഞ് മോള് കുഞ്ഞ്മായി നാളെ പോകുമ്പോൾ ഞാനും ഈ പടി ഇറങ്ങും…. “”””

അന്ന് രാത്രിയിൽ എന്നത്തെയും പോലത്തെ നിശബ്ദതയെ ഭേദിച്ചു കൊണ്ട് വൾ പറയുമ്പോൾ പതുക്കെ ഒന്ന് മൂളി അയാൾ പായയിലേക്ക് മുഖം അമർത്തി…. കഴിഞ്ഞ കുറച്ചു മാസങ്ങൾ ആയി

അയാളുടെ ശ്വാത്തിനൊപ്പം ഉയർന്നു പൊങ്ങിയ അവളുടെ ശ്വാസം നാളെ മുതൽ അ മുറിയിൽ ഇല്ല എന്നുള്ള തിരിച്ചറിവ് അയാളുടെ നെഞ്ചിൽ ഒരു ഭാരം ആയി തങ്ങി…”””

അച്ഛാ.. “”ഞാൻ… ഞാൻ ഇറങ്ങി കഴിഞ്ഞാൽ അമ്മയെ പറഞ്ഞു വിടുവോ അച്ഛൻ….”” കുഞ്ഞിനെയും കൊണ്ട് മനുവിന്റെ വീട്ടുകാർക് ഒപ്പം ഇറങ്ങാൻ നിൽക്കുന്നവളുടെ ചോദ്യം രമേശനെ ഒന്ന് ഉലച്ചു….അത്…. അത് എനിക്ക് അറിയില്ല..”

വേണ്ടച്ഛ അമ്മയ്ക്ക് ആരും ഇല്ലാ തിരിച്ചങ്ങോട്ട് പോയാൽ പിന്നെ അമ്മ ജീവനോടെ കാണില്ല..’ കൂടെ നിർത്തി കൂടെ..”” അവളുടെ ചോദ്യത്തിന് അനുസരിച്ചു അയാളുടെ കണ്ണുകൾ അവരിലേക്ക് നീണ്ടതും അയാളുടെ ഒരു വാക്കിന് വേണ്ടി പ്രത്യാശയോടെ നോക്കി സുമ….

അയാൾക്ക് താല്പര്യം ഇല്ലങ്കിൽ പോകണ്ട… എനിക്കും അയാളെ പറഞ്ഞു വിടാൻ താല്പര്യം ഇല്ല..”” രമേശ്ന്റ് വാക്കുകൾ കേട്ടതും സുമയുടെ കണ്ണുകൾ തിളങ്ങി…….

ഹോ ഇപ്പോഴാ സമാധാനം ആയത് മോനെ മനു നിന്റെ അമ്മയുടെ ബുദ്ധി അത് ഭയങ്കര തന്നെയാ കേട്ടോ….”” ആ നിമിഷം സുകു പറഞ്ഞതും രമേശ്ൻ ഒന്നും മനസിലാവാതേ പുരികം ചുള്ക്കി..

എടാ അത് പിന്നെ ഈ കല്യാണം നടത്താൻ ഞങ്ങൾ കളിച്ച ഒരു നാടകം ആയിരുന്നു ഇത്..” സുകു പറയുമ്പോൾ കുഞ്ഞിനെയും കൊണ്ട് മനുവിന്റെ അമ്മ അയാളുടെ അടുത്തേക്ക് വന്നു..

മാളുന്റ് അച്ഛാ.. “” വന്നു കയറിയ അന്ന് മുതൽ എന്റെ മോളുടെ കണ്ണുനീർ ഞാൻ കാണുന്നതാ അവളുടെ അച്ഛനെ ഓർത്തുള്ള സങ്കടം… “” മോനെയും കൊണ്ട് ഇവിടെ വന്നു നിന്നോളാൻ പറഞ്ഞപ്പോൾ അവിടെ ഞാൻ ഒറ്റക്ക് ആണെന്നുള്ള സങ്കടം രണ്ട് പേർക്കും….

അങ്ങനെ ഒന്നും ഒത്തു വന്നില്ലങ്കിൽ അച്ഛനെ കൊണ്ട് ഒരു വിവാഹം കഴിപ്പ്പിക്കാൻ ഞാൻ ആണ് പറഞ്ഞത്
.” മാളൂന്റെ അച്ഛൻ സമ്മതിക്കില്ല എന്ന് കണ്ടപ്പോൾ ഞാൻ പറഞ്ഞു കൊടുത്ത ഒരു ഐഡിയ ആണ്..” അവർ മുഖം ചുള്ക്കുമ്പോൾ സുമ നാണം കൊണ്ട് മുഖം താഴ്ത്തി…

നീ ഹോം നേഴ്സ്നെ വയ്ക്കാൻ തീരുമാനിച്ചപ്പോൾ പണി പാളി എന്ന് വിചാരിച്ചു ഞങൾ… അപ്പോൾ ഞാനാ മനുനോട് കടയിൽ വരാൻ പറഞ്ഞത്… ഞങ്ങള് നേരത്തെ തന്നെ സുമയയും വീട്ടുകാരെയും കണ്ട് കാര്യങ്ങൾ എല്ലാം ഉറപ്പിച്ചിട്ട ഇതിന് ഇറങ്ങി തിരിച്ചത് സുകു പറഞ്ഞതും മുഖം തിരിച്ചു രമേശൻ…

ഓ അപ്പോൾ എല്ലാവരും കൂടെ പറഞ്ഞു പറ്റിച്ചത് ആണല്ലേ…സോറി രമേശാ..”സുകു അവന് അടുത്തേക്ക്‌ വന്നതും അവനെ കെട്ടി പിടിച്ചു അയാൾ….

ദേഷ്യം ഒന്നും ഇല്ലടാ… “” നന്ദി മാത്രമേ ഉള്ളു..ഇവളുടെ വില അറിഞ്ഞത് ഇന്നലെ രാത്രിയിൽ ആണ്….. ഇന്ന് മോൾക്ക് ഒപ്പം അവളും പടി ഇറങ്ങും എന്ന് ഓർത്തപ്പോൾ നെഞ്ചിൽ ഒരു പിടച്ചിൽ ആയിരുന്നു… പൊട്ടി പോകും പോലെ വീണ്ടും ഒറ്റയ്ക്ക് ആകും എന്നൊരു പേടി….

പക്ഷെ ഇന്നലെ രാത്രി ഉറങ്ങാതെ ഇരുന്ന് എന്റെ നെഞ്ചിന് ആവി പിടിക്കാനും മരുന്നു പുരട്ടാനും വെള്ളം എടുത്തു തരാനും സുമ മാത്രം ആയിരുന്നു ഉണ്ടായിരിന്നത്…. “” ശരിയാ നീ പറയുന്നത് നെഞ്ച് ഒന്ന് വിങ്ങിയാൽ ഓടി വരാൻ ഒരാൾ വേണം…”” രമേശൻ പറയുന്നത് അനുസരിച്ചു അമ്മുവിന്റെ മുഖവും വിടർന്നു….

അച്ഛനെ തനിച്ചാക്കാൻ അനുവദിക്കാതെ തനിക്ക് ഒപ്പം കൂട്ടു നിന്ന നല്ല പാതിയ്ക്ക് ഒപ്പം കുഞ്ഞിനെയും കൊണ്ട് അവൾ പടി ഇറങ്ങുമ്പോൾ ആ അച്ഛന്റെ നെഞ്ചിലേക്ക്‌ ചേർന്നു കഴിഞ്ഞിരുന്നു അവളുടെ അമ്മയും…..

Leave a Reply

Your email address will not be published. Required fields are marked *