അവിഹിതം ഇതിനൊക്കെ നല്ല സ്കോപ്പാ.. ഞാൻ മനസ്സിലോർത്തു കൊണ്ട് ഊറി ചിരിച്ചു. ഞാൻ എഴുതിയ വരികൾ പോസ്റ്റ്‌

ട്രെൻഡിനൊപ്പം
(രചന: Nisha L)

“അവൾ ചുവന്നു പൂക്കുന്ന ആ ഏഴു ദിനങ്ങൾ.. അടിവയറ്റിൽ വേദന കൊണ്ട് പുളയുന്ന ആ ഏഴു ദിനങ്ങൾ.. അവളെ വിശ്രമിക്കാൻ അനുവദിച്ചു കൊണ്ട്,, അവളെ ചേർത്ത് പിടിച്ച് നിറുകയിൽ

മുത്തം കൊടുത്തു കൊണ്ട് അവളോട്‌ പറയണം നിനക്ക് ഞാനില്ലേ എന്ന്.. അപ്പോൾ അവളുടെ മുഖത്ത് വിരിയുന്ന നിറഞ്ഞ സന്തോഷം ഒന്ന് കാണണം.. ആഹാ.. ഈ ലോകം മുഴുവൻ വെട്ടി പിടിച്ചാലും നമുക്ക് ഇത്രയും സന്തോഷം കിട്ടില്ല.. ”

ഫേസ്ബുക്കിൽ പോസ്റ്റ് ഇടാനുള്ള വരികൾ എഴുതി വെച്ചതിനു ശേഷം ഞാൻ സ്വയം ഒന്ന് വായിച്ചു നോക്കി. ആഹാ വയലാർ എഴുതുമോ ഇതുപോലുള്ള വരികൾ…

അല്ലെങ്കിലും ഫെയ്സ്ബുക്കിൽ ആരെങ്കിലുമൊക്കെ ശ്രദ്ധിക്കണമെങ്കിൽ ഇതുപോലുള്ള വിഷയങ്ങൾ എഴുതണം.

പീരീഡ്, അമ്മായിയമ്മ, പ്രണയം,, ഒളിച്ചോട്ടം,, അവിഹിതം ഇതിനൊക്കെ നല്ല സ്കോപ്പാ.. ഞാൻ മനസ്സിലോർത്തു കൊണ്ട് ഊറി ചിരിച്ചു.

ഞാൻ എഴുതിയ വരികൾ പോസ്റ്റ്‌ ചെയ്തിട്ട് നോക്കിയിരുന്നു.. ഇപ്പോൾ വരും എന്റെ ഫാൻസ്‌… ചക്കരയിൽ ഈച്ച പൊതിയും പോലെ…

ചുമ്മാതെ ഒന്നുമല്ല ഞാൻ നല്ലോണം കഷ്ടപ്പെട്ടാ ഇത്രയും ഫാൻസിനെ ഉണ്ടാക്കി വെച്ചിരിക്കുന്നത്.. ചെറുതും വലുതുമായ ഒരുപാട് കി ളി കൾ എന്റെ ഫ്രണ്ട് ലിസ്റ്റിൽ ഉണ്ട്.

പോസ്റ്റ് ഇട്ട ശേഷം ഞാൻ അടുക്കളയിലേക്ക് നോക്കി ഉറക്കെ വിളിച്ചു.”ദേവു ബ്രേക്ക്‌ ഫാസ്റ്റ് ആയോ.. ”

“ഉവ്വ് ഏട്ടാ… എടുത്തു വയ്ക്കട്ടെ.. “”ആ എടുത്തോളൂ.. “ഞാൻ നേരെ ഡൈനിംഗ് റൂമിലേക്ക് വച്ചുപിടിച്ചു..

“അയ്യേ ഇതെന്താ ഇഡ്ഡലിയും സാമ്പാറുമോ.. എനിക്കൊന്നും വേണ്ട.. “”ചേട്ടാ എനിക്ക് പീരിയഡ് ആയി വല്ലാത്ത നടുവേദനയും കാലിന് കഴപ്പും.. തീരെ വയ്യാഞ്ഞിട്ടും ഞാൻ ഉണ്ടാക്കി തന്നതല്ലേ കഴിക്ക്.. ”

“പീരിയഡ് എന്താ ഇത്ര വലിയ കാര്യമാണോ.. ഒരു പെയിൻ കില്ലർ എടുത്തു കഴിച്ചാൽ തീരാവുന്ന വേദനയല്ലേ ഉള്ളൂ… ”

ഞാൻ പുച്ഛത്തോടെ അവളോട് ചോദിച്ചു. അവൾ എന്നെ ഒന്ന് ഇരുത്തി നോക്കി..”എന്നിട്ട് രാവിലെ തന്നെ ഫേ സ് ബുക്കിൽ പോസ്റ്റ് ഇട്ടപ്പോൾ ഇങ്ങനെ ഒന്നും അല്ലല്ലോ അവിടെ എഴുതിയിരുന്നത്.. ”

ങേ.. അതിനിടയിൽ ഇവളത് കണ്ടോ.. ഇവളെ എത്രയും പെട്ടെന്ന് അ ൺഫ്രണ്ട് ആക്കണം.. ഞാൻ മനസ്സിലോർത്തു.

“ആ പിന്നെ നീ ഇന്ന് നമ്മുടെ ബെഡ്റൂമിലേക്ക് വരണ്ട.. വൈകിട്ട് എനിക്ക് അ മ്പ ല ത്തിൽ വരെ ഒന്ന് പോകണം. നീ വെറുതെ തൊട്ട് അ ശു ദ്ധി ആക്കണ്ട… ”

പറഞ്ഞുകൊണ്ട് ഞാൻ വീണ്ടും ഇഡ്ഡലി സാമ്പാറിൽ നന്നായി മുക്കി അണ്ണാക്കിലേക്ക് കുത്തി കയറ്റി..

തൊണ്ടയിൽ തടഞ്ഞിരുന്നപ്പോൾ ഇത്തിരി വെള്ളം കുടിച്ച് താഴെക്കിറക്കി.. എന്നിട്ട് പാത്രത്തിൽനിന്നും മുഖമുയർത്താതെ ഞാൻ അവളോട് വീണ്ടും പറഞ്ഞു..

“ഇന്നലെ വാങ്ങിക്കൊണ്ടുവന്ന ആ ചൂര ഒരു രണ്ടുകിലോ എങ്കിലും കാണും അല്ലേ.. “”ഉവ്വ്.. ”

“നീ അതെടുത്തു ഒന്ന് വൃത്തിയാക്കി പകുതി കറിയും വെച്ച്,, ബാക്കി നന്നായി ഉപ്പും മസാലയും കുരുമുളകും പുരട്ടി പൊരിക്കാൻ വെക്ക്..

പിന്നെ ഒരിത്തിരി മോരു കറിയും,, ഒരു കൊച്ച് അവിയലും,, ചെറിയൊരു മെഴുക്കുപുരട്ടിയും ഉണ്ടാക്ക്.. അത്രയും മതി ഇന്ന്….നിനക്ക് വയ്യാത്തതല്ലേ… നീ റെസ്റ്റ് എടുത്തോളൂ… ”

“ഇത്രയും ചെയ്തിട്ട് ഞാൻ എപ്പോൾ റസ്റ്റ് എടുക്കണം എന്നാ നിങ്ങൾ ഈ പറയുന്നത്.. ”

അവൾ എന്നെ രൂക്ഷമായി നോക്കി..ഞാൻ മറുപടിയൊന്നും പറയാതെ വീണ്ടും ഇഡ്ഡലിയിലേക്ക് ശ്രദ്ധതിരിച്ചു.”അതെ നിങ്ങൾ എന്നെ ഒന്ന് നോക്കിക്കേ.. ”

“എന്താടി.. നിന്നെ എന്താ ഇത്ര നോക്കാൻ.. ഞാൻ എപ്പോഴും കാണുന്നതല്ലേ… ”

“കഞ്ഞിക്കുള്ള വെള്ളം ഞാൻ വിറകടുപ്പിൽ വെച്ചിട്ടുണ്ട്.. അത് തിളക്കുമ്പോൾ വേണമെങ്കിൽ അരി കഴുകിയിട്ട് കഞ്ഞി ഉണ്ടാക്കി കുടിച്ചോ ..

എനിക്ക് തന്നില്ലെങ്കിലും വേണ്ടില്ല.. ഞാൻ പട്ടിണി കിടന്നോളാം… അല്ലെങ്കിലും ഈ ആദ്യ രണ്ടു ദിവസം എനിക്ക് വിശപ്പും ദാഹവും ഒന്നുമില്ല.. ”

“ആ പിന്നെ ഒരു കാര്യത്തിനും എന്നെ ഇന്ന് വിളിച്ചു പോകരുത്… നിങ്ങൾ ഫേ സ് ബു ക്കിൽ പോസ്റ്റ് ഇട്ടത് പോലെ ഏഴു ദിവസത്തെ റസ്റ്റ് തന്നില്ലെങ്കിലും സാരമില്ല.. ഒരു രണ്ടുദിവസം…. രണ്ടുദിവസത്തെ എങ്കിലും റസ്റ്റ് എനിക്ക് വേണം.. ”

കോപം കൊണ്ട് വിറച്ചു തുള്ളി എന്റെ ദേവു ഭദ്രകാളി മോഡ് ഓൺ ചെയ്തു കൊണ്ട് തിരിഞ്ഞു നടക്കാൻ തുടങ്ങി…

പോകുന്ന പോക്കിൽ ഒന്ന് തിരിഞ്ഞു നിന്ന് അവൾ വീണ്ടും പറഞ്ഞു.”അതെ ഫേ സ് ബു ക്കിൽ കിടന്നു വി പ്ല വം വിളമ്പിയാൽ മാത്രം പോരാ.. ആദ്യം സ്വന്തം വീടുകളിൽ അതൊക്കെ നടപ്പാക്കണം… മാറ്റം ആദ്യം വീടുകളിൽ തുടങ്ങട്ടെ എന്നിട്ട് മതി ഫേ സ് ബു ക്കിൽ…”

അവൾ മുറിയിൽ കയറി ശക്തിയായി വാതിൽ വലിച്ചടച്ചു.ഞാൻ പകുതി വായിലും,, പകുതി പുറത്തേക്കും തള്ളി നിൽക്കുന്ന ഇഡ്ഡലി എന്തുചെയ്യണമെന്നറിയാതെ തരിച്ചിരുന്നു.. എന്റെ ദേവു തന്നെയാണോ ഇത്…

കുറച്ചു നേരം ആലോചിച്ചിരുന്നു ഞാൻ ഒരു തീരുമാനത്തിലെത്തി. നേരെ ഫോണുമെടുത്ത് അടുക്കളയിലേക്ക് പോയി ..

ശേഷം അണഞ്ഞുപോയ വിറകടുപ്പ് ഊതി ഊതി കത്തിച്ചു.. കഴിച്ച ആറേഴ് ഇഡ്ഡലി ദഹിച്ചു പോയതുപോലെ..

അപ്പോഴാണ് എനിക്ക് മറ്റൊരു ഐഡിയ തോന്നിയത്..കരിപിടിച്ച കലത്തിന്റെ ഒരു ഫോട്ടോയും എടുത്തു… അതിന്റെ മുകളിൽ ഞാൻ ഇങ്ങനെ കുറിച്ചു..

“പീരിയഡിന്റെ അവശതയിൽ ബുദ്ധിമുട്ടുന്ന എന്റെ പ്രിയതമയെ… വിശ്രമിക്കാൻ വിട്ടുകൊണ്ട്.. അവൾക്ക് കൊടുക്കാൻ ചൂട് കഞ്ഞി തയ്യാറാക്കുന്ന ഞാൻ… ”

അല്ല പിന്നെ എന്നോടാ കളി…ശേഷം ഫ്രിഡ്ജിൽ ഇരുന്ന വലിയ ചൂര മീൻ എടുത്ത് വൃത്തിയാക്കാനായി ഞാൻ അടുക്കളപ്പുറത്ത് ഒരു സ്റ്റൂളിന്റെ പുറത്തു കയറി ഇരുന്നു…

മണിക്കൂർ ഒന്നെടുത്തു അതൊന്നു പൊളിച്ചു വൃത്തിയാക്കി എടുക്കാൻ… അപ്പോഴേക്കും ഞാൻ വല്ലാതെ അവശനായി പോയിരുന്നു…

അപ്പോൾ ഞാൻ മനസ്സിൽ ഓർത്തു… അല്ല എനിക്കിത് എന്തിന്റെ കേടായിരുന്നു..???അവൾ ഉണ്ടാക്കിത്തരുന്ന എന്തെങ്കിലും കഴിച്ച് ഫേസ്ബുക്കിൽ പോസ്റ്റുമിട്ട് വെറുതെ ഇരുന്നാൽ മതിയായിരുന്നു.. വെറുതെ അവളെ ചൊറിഞ്ഞു പിണക്കാൻ പോകണ്ടായിരുന്നു…ആ ഇനി പറഞ്ഞിട്ട് കാര്യമില്ല… പോയ ബുദ്ധി ആന പിടിച്ചാലും കിട്ടില്ലല്ലോ…

Leave a Reply

Your email address will not be published. Required fields are marked *