നീ ഏതെങ്കിലും പെണ്ണിനെ നേരിട്ടറിഞ്ഞിട്ടുണ്ടോ ”അയാളുടെ ചോദ്യം കേട്ട് അവൻ നടത്തം നിറുത്തി..രണ്ടടികൂടേ മുന്നോട്ടുവച്ചശേഷം അയാളും നിന്നു…

(രചന: Mejo Mathew Thom)

കരയെവന്നുതലോടിമടങ്ങുന്ന തിരകളെനോക്കി തീരത്തിന്റെ ഒരുകോണിൽ അയാളുമിരുന്നു… ആർത്തുല്ലസിച്ചു കടൽത്തിരയിൽ പ്രായം മറന്നു കളിച്ചുല്ലസിക്കുന്ന കുടുംബങ്ങൾ…

ആകസ്മികമായാണ് അയാളുടെ കണ്ണുകൾ ഒരു കൗമാരകാരനിൽ ഉടക്കിനിന്നതു… കരണം അവന്റെ കണ്ണുകൾ കടൽവെള്ളത്തിൽ നനഞ്ഞൊട്ടിയ സ്ത്രീശരീരങ്ങളിലൂടെ പരതി നടക്കുകയായിരുന്നു..

കുറച്ചുസമയം അയാൾ അവനെത്തന്നെ നിരീക്ഷിച്ചതിനു ശേഷം അവന്റെ അടുക്കലേയ്ക്കുചെന്നു പതിയെ അവനുമാത്രം കേൾക്കുന്നശബ്ദത്തിൽ ചോദിച്ചു…

“എങ്ങനെയുണ്ട് കാഴ്ചകൾ.. മനോഹരമാണോ..? അയാളുടെ ചോദ്യംകേട്ട് അവനൊന്നുഞെട്ടിയെങ്കിലും അവന്റെ മറുപടിയിൽ ഞെട്ടലിന്റെ ഒരു ലാഞ്ചന പോലുമുണ്ടായിരുന്നില്ല

“അതെന്ത് ചോദ്യമാ ചേട്ടാ..കടൽ എന്നുംമനോഹരം തന്നെയല്ലേ…..”“കടൽ മനോഹരം തന്നെ..നീ കണ്ടുകൊണ്ടിരുന്ന കാഴ്ചകളും അതിമനോഹരം തന്നെ.. ഞാൻ കുറച്ചു നേരമായി നിന്നെത്തന്നെ നോക്കിയിരിക്കുകയായിരുന്നു”

അയാളുടെ പറച്ചിലിൽ പിന്നെയവനൊന്നും ഒളിയ്ക്കാൻ നിന്നില്ല..കരണം തന്റെനോട്ടം അയാൾ കണ്ടിരിക്കുന്നുഎന്നവൻ മനസിലാക്കി

“ചേട്ടാ..ഈ ബീച്ചിൽ വന്നിരിക്കുന്നവരിൽ കുറച്ചെങ്കിലും ആണുങ്ങൾ ഇതൊക്കെ കാണാൻ വരുന്നവരാ..കുറച്ചൊക്കെ പെണ്ണുങ്ങൾ ഒന്ന് കാണിയ്ക്കാനും ചിലവില്ലാത്ത ഒരു എന്റർടൈമെന്റ് ഇരുകൂട്ടർക്കും …”

അവൻ ഒരു ചിരിയോടെ പറഞ്ഞു“നീ പഠിക്കുവാണോ…?” അയാൾ അവനെകൂട്ടി നടന്നുകൊണ്ടു ചോദിച്ചു

“അതേ ചേട്ടാ…എൻജിനീയറിങ് ന്..നാട് മൂവാറ്റുപുഴയാ ഇവിടെ കൂട്ടുകാർക്കൊപ്പം റൂമെടുത്തു താമസിക്കുകയാ..ഹോസ്റ്റലിൽ നിൽക്കുകയാണെങ്കിൽ സമയത്തിന് കയറണം തോന്നുമ്പോൾ പുറത്തിപോകാൻ പറ്റില്ല….ഇതാവുമ്പോൾ ഫുള്ളിഫ്രീഡം… ”

അവൻ വീണ്ടും അതിമനോഹരമായ ഒരു കാഴ്ചയിലേക്ക് കണ്ണെറിഞ്ഞുകൊണ്ടു പറഞ്ഞു..

“പിന്നെന്താ കൂട്ടുകാരൊന്നുമില്ലാതെ നീ ഒറ്റയ്ക്ക്…? അൽപം സംശയഭാവത്തിലാണ് അയാൾ ചോദിച്ചത്

“അവന്മാർക്ക് മൊബൈൽ ലൊ ലാപ്പിലോ ഒരു തുണ്ടും കണ്ട്‌.. ഒരു ചെറുതുമടിച്ചു കിടക്കുന്നതിലാ താല്പ്പര്യം..നമുക്കിങ്ങനെ ലൈവ് ആയിട്ടൊക്കെയൊന്ന് കാണുന്നതിലാ താല്പര്യം …ചേട്ടനും എന്റെയൊരു ലൈൻ ആണെന്നുതോന്നുന്നു…”

അവൻ അയാളുടെ മുഖത്തേക്കുനോക്കി ആക്കിയൊരു ചിരിയോടെയാണ് ചോദിച്ചത്.. അതിനയാൾ മറുപടിയൊന്നും പറഞ്ഞില്ല അൽപ്പനേരതെ ചിന്തകൾക്കുശേഷം അയാൾ പതിഞ്ഞ സ്വരത്തിൽ അവനോടു ചോദിച്ചു…

“നീ ഏതെങ്കിലും പെണ്ണിനെ നേരിട്ടറിഞ്ഞിട്ടുണ്ടോ ”അയാളുടെ ചോദ്യം കേട്ട് അവൻ നടത്തം നിറുത്തി..രണ്ടടികൂടേ മുന്നോട്ടുവച്ചശേഷം അയാളും നിന്നു…

“നിങ്ങളാരാ..വല്ല പെണ്ണുകച്ചവടത്തിന്റെയും ഇടനിലക്കാരനാണോ..അങ്ങനെയൊരു പെണ്ണിനെ എനിക്കറിയുകയും വേണ്ട..” എന്നുപറഞ്ഞവൻ തിരിച്ചു നടക്കാനൊരുങ്ങി

“നിന്നോട് ഞാൻ പെണ്ണുവേണോന്നു ചോദിചിച്ചില്ല..”അയാൾ തിരിഞ്ഞുനോക്കുകപോലും ചെയ്യാതെ നിന്നവിടെ നിന്നുകൊണ്ടുതന്നെ പറഞ്ഞു..അവൻ തിരിഞ്ഞ് അയാളുടെ അടുത്തേയ്ക്കുവന്നു നിന്ന്

“സോറി ചേട്ടാ..ഞാൻ പെട്ടന്ന് ആ രീതിയിൽ ചിന്തിച്ചുപോയി..” എന്ന് ക്ഷമാപണത്തോടെ പറഞ്ഞു…അയാൾ മറുപടിയൊന്നും പറയാഞ്ഞതിനാൽ അലപനേരത്തിനു ശേഷം അവൻ തുടർന്നു…

“ഒരു പെണ്ണിനെപ്പോലും നേരിട്ടറിയുവാനുള്ള സാഹചര്യം ഇതുവരെയുണ്ടായിട്ടില്ല.. അങ്ങനെയൊരു സാഹചര്യം ഉണ്ടാക്കിയെടുക്കുവാനുള്ള ധൈര്യവുമില്ല…”

അവൻ പറഞ്ഞു നിറുത്തിയിട്ടും അവർക്കിടയിൽ അൽപ്പനേരം മൂകത കളിയാടി…പെട്ടന്നായിരുന്നു അയാളുടെ മറുപടി

“ഒറ്റതവണത്തേക്കുമാത്രം ഒരു പെണ്ണിനെ നേരിട്ടറിയുവാനുള്ള അവസരം ഞാൻ ഉണ്ടാക്കിത്തരാം..എന്റെ കൂടെവന്നാൽ..

പക്ഷെ പിന്നെയൊരിക്കലും നീ ആ പെണ്ണിനെയോ എന്നെയോ കാണാൻ ശ്രമിക്കരുത്.. ശ്രമിച്ചാൽ പിന്നെ നിനക്ക് ഒരു പെണ്ണിനേയും കാണേണ്ടിവരില്ല…നീ പറഞ്ഞറിഞ്ഞു മറ്റാരേലും ശ്രെമിച്ചാലും നിന്റെയും അയാളുടെയും അവസ്ഥ അതുതന്നെയായിരിക്കും…”

എന്നുംപറഞ്ഞയാൾ പാർക്കിംഗ് സ്പേസ് ലക്ഷ്യമാക്കി നടന്നുതുടങ്ങി..അയാളുടെ ഓഫർ അവന്റെ മനസിൽ നിമിഷങ്ങൾ കൊണ്ട് അനേകം ചിന്തകൾ ജനിപ്പിച്ചു…

“ഒന്ന് നിൽക്കാമോ…?”അവൻ തീരുമാനിച്ചുറച്ചമട്ടിൽ അയാളെ വിളിച്ചു..അപ്പോഴേയ്ക്കും അയാൾ അകന്നിരുന്നു..വിളികേട്ടായാൽനിന്നു

“ആരാണ് നിങ്ങൾ…എന്താ നിങ്ങളുടെ പേര്…?” അവൻ അയാളുടെ അടുത്തേയ്ക്കു നടക്കുന്നതിനിടയിൽ ചോദിച്ചു

“അതൊന്നും നിയറിയണ്ട..എന്നെ വിശ്വാസമുണ്ടെങ്കിൽ മാത്രം എന്റെ കൂടെ വരാം..നാളെ രാവിലെ തന്നെ നിന്നെ തിരിച്ചുകൊണ്ടുവന്നു വിട്ടിരിയ്ക്കും..” അയാൾ അവന്റെ കണ്ണിൽ നോക്കികൊണ്ട്‌ പറഞ്ഞു

“ഞാൻ വരാം കൂടെ…അതിനുമുൻപ്‌ എന്റെയൊരു ചെറിയ മുൻകരുതൽ”എന്നുപറഞ്ഞവൻ പോക്കറ്റിൽനിന്ന് മൊബൈൽ എടുത്തു അയാളോട് ചേർന്നുനിന്നൊരു സെൽഫിയെടുത്തു നേരെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു “മനോഹര സായാഹ്നം പുതിയൊരു സുഹൃത്തിനോടൊപ്പം ” എന്ന തലക്കെട്ടോടെ

“ഇനി പോകാം ചേട്ടാ…ഒന്നും തോന്നരുത് ചേട്ടനെ എനിക്ക് മുൻപരിചയമൊന്നുമില്ല അതുകൊണ്ടാ..തിരിച്ചെന്നെ കൊണ്ടുവിടുന്ന നിമിഷംതന്നെ ഈ പോസ്റ്റ് ഞാൻ റിമൂവ് ചെയ്യും”

അവന്റെ പറച്ചിൽകേട്ട് അയാൾ അവനെയൊന്നു സൂക്ഷിച്ചുനോക്കിയിട്ട് പറഞ്ഞു

“വാ പോകാം..” എന്നും പറഞ്ഞയാൾ നടന്നു തുടങ്ങി അവൻ പുറകെയും…ഒരു കറുത്ത ടൊയോട്ട ഫോർച്യൂണർ ആയിരുന്നു അയാളുടെ വാഹനം..അവർ വാഹനത്തിൽ കയറി യാത്രതുടങ്ങി…

ഓട്ടോമാറ്റിക് വാഹനമായതുകൊണ്ടു ഡ്രൈവ് മോഡിലിട്ട് സ്റ്റീരിയോയിൽനിന്നുയരുന്ന ഹിന്ദി മെലോഡി ഗാനം ആസ്വദിച്ചയാൾ വണ്ടിയോടിച്ചുകൊണ്ടിരിന്നു ഇരുവരും പരസ്പരം ഒന്നും മിണ്ടിയില്ല..

നഗരത്തിന്റെ തിരക്കുകൾ വിട്ട് വാഹനം സഞ്ചരിച്ചുകൊണ്ടിരിക്കന്നു..ഇരുട്ട് വീണുതുടങ്ങി….നിമിഷങ്ങൾ മണിക്കൂറിലേക്കെത്താൻ തിടുക്കംകൂട്ടുന്നു.. ഒടുവിൽ ഒരു കൂറ്റൻ ഗെയ്റ്റിനുമുന്പിൽ വാഹനം നിന്നു..

അയാൾ കാറിലിരുന്നുകൊണ്ടുതന്നെ റിമോട്ട് ഉപയോഗിച്ച് ഗെയ്റ്റുതുറന്നു..അകത്തോട്ടു കയറിയതും ഒരു ഉദ്യാനത്തിൽ കയറിയ പ്രതീതി..പോർച്ചിൽ പാർക്കുചെയ്തിരിക്കുന്ന ഓഡി A6 ഉം ബുള്ളറ്റും അയാളിലെ ധനികനെ തുറന്നുകാട്ടി..

“ഇറങ്ങിക്കോ സ്ഥലമെത്തി..”മുറ്റത്തിന്റെ ഒരു കോണിൽ വാഹനം നിറുത്തികൊണ്ട് അയാൾ പറഞ്ഞു.. വാഹനത്തിൽനിന്നിറങ്ങി അയാൾക്കുപുറകേ അവനും വീട്ടിലേയ്ക്കു നടന്നു…

കാളിംഗ്ബെൽ അമർത്തി കുറച്ചു സമയത്തിനുശേഷം കൊത്തുപണികളോടുകൂടിയ വാതിൽ തുറക്കപ്പെട്ടു..വാതിൽക്കൽ അൽപം തടിച്ച വെളുത്തു സുന്ദരിയായ ഒരു സ്ത്രീ…

നൈറ്റ് ഗൗണിന്റെ അരയിലുള്ള കെട്ടുകൊണ്ട് അവരുടെ മാറിടവും അരക്കെട്ടും ഒന്നുകൂടെ എടുത്തുകാണിച്ചു…

“ആരാ ഇത്..?”അവനെ നോക്കികൊണ്ട്‌ അയാളോട് സംശയഭാവത്തിൽ അവർചോദിച്ചു

“നമുക്ക് വേണ്ടപെട്ടയാളാ..പ്രത്യേകിച്ച് നിനക്ക്..നീ ഇവനെ അകത്തേയ്ക്കു കൊണ്ടുപോയി ഫ്രഷ്‌ ആകാനുള്ള മുറികണിച്ചുകൊടുക്ക്..ഞാൻ പട്ടികളെ തുറന്നുവിട്ടുവരാം..”

എന്നുപറഞ്ഞയാൾ മുറ്റത്തേക്കിറങ്ങി..അവൻ അവരുടെപുറകെ വീടിനകത്തേയ്ക്കു കയറി..ഹാളിൽ തന്നെ ഷോകേസിൽ അയാളും അവരും കൂടെ ഒരു കുട്ടിയും കൂടെയുള്ള ഫോട്ടോ മനോഹരമായി ഫ്രെയിം ചെയ്തുവച്ചിരിക്കുന്നു

“ഞങ്ങളുടെ ഫാമിലി ഫോട്ടോയാ..മകൻ ഊട്ടിയിലെ ബോർഡിംഗ് സ്കൂളിൽ പഠിക്കുന്നു…” അവന്റെ ഫോട്ടോയിലേക്കുള്ള നോട്ടംകണ്ടു അവർ പറഞ്ഞു

“ബാഗും..മൊബൈൽ ലും ആ ടേബിളിൽ വച്ചിട്ട് എന്റെകൂടെ വന്നോളു..”എന്നുംപറഞ്ഞു അവർ ഒരു മുറിയിലേയ്ക്കുകയറി.. അവൻ ബാഗും മൊബൈൽ ലും അവിടെവച്ചു അവരുടെപിറകേ ആ മുറിയിലേയ്ക്കു കയറി..അവർ വാതിലടച്ചുകുറ്റിയിട്ടു….

കുറച്ചു സമയത്തിനുശേഷം അയാൾ വീടിനകത്തേക്ക് വന്നു..വാതിലടച്ചുകുറ്റിയിട്ടശേഷം നേരെ ഡൈനിംഗ് ഹാളിലേയ്ക്കുപോയി ഫ്രിഡ്ജ് തുറന്നു വിലകൂടിയ ഒരു ബ്രാന്റ് വോഡ്ക്കയും ഡൈനിംഗ് ടേബിളിൽനിന്നു ഒരു ഗ്ലാസ്‌ടുമെടുത്തു ഹാളിലെ സെറ്റിയിൽ വന്നിരുന്നു…

ബോട്ടിലിന്റെ അടപ്പുതുറന്ന് ഗ്ലാസിന്റെ പകുതിയോളമോഴിച്ചു ഒറ്റയടിക്ക് കുടിച്ചു തീർത്തു.. പതിയെ സെറ്റിയിലേയ്‌ക്ക്‌ചാഞ്ഞിരുന്നു മിഴികളടച്ചു… തന്റെ ദാമ്പത്യത്തിന്റെ ഓർമ്മകളിലേക്ക് അയാളുടെ മനസ് സഞ്ചരിച്ചു…

ആദ്യരാത്രിയിൽ ആവേശത്തോടെ അവളിലേയ്ക്കണഞ്ഞതും.. ഒടുക്കം ഒന്നും മിണ്ടാതെ ആ രാത്രി കട്ടിലിന്റെ ഒരറ്റത്തിരുന്നു അവൾ കരഞ്ഞുതീർത്തതും.. പിന്നീടുള്ള ഏതോ രാത്രിമുതൽ ഇന്നലെ രാത്രിയിലും അവൾപറഞ്ഞ തീപാറുന്ന വാക്കുകൾ…

“തൊട്ടും തലോടിയും ചുംബിച്ചും ഉണർത്തിയാൽ മാത്രം പോരാ …. പെണ്ണിന്റെ വികാരങ്ങളിലേക്കാഴ്ന്നിറങ്ങി അവളിലെ തീയണയ്ക്കുന്ന ഒരു പുരുഷനെയാണ് തനിക്കു വേണ്ടതെന്നു..”

ഓർമ്മകളിനിന്നു അയാൾ പിടഞ്ഞെഴുനേറ്റു.. അവരുടെ റൂമിലേയ്ക്കുനടന്നു അടച്ചിട്ടിരിക്കുന്ന വാതിലിന്റെ താക്കോൽ പഴുതിലൂടെ അകത്തേയ്ക്കു നോക്കി..

തന്റെ ഭാര്യയിലേയ്ക്ക് ഉയർന്നു താഴ്ന്നുകൊണ്ടിരിക്കുന്ന അവനെന്ന പുരുഷനെക്കണ്ട് സ്വന്തം പുരുഷത്വത്തെ ശപിച്ചുകൊണ്ടയാൾ തിരികെ സെറ്റിയിൽ വന്നിരുന്നു…

മദ്യകുപ്പിയെടുത്തു വായിലേയ്ക്ക് കമഴ്ത്തി.. ഒടുവിൽ ബോധം മറഞ്ഞു അവിടെത്തന്നെ കിടന്നുറങ്ങി… രാവിലെ ഭാര്യയുടെ വിളികേട്ടാണ് അയാൾ ഉണർന്നത്

“ദേ…ആ ചെറുക്കനെ എവിടെയാന്നുവച്ചാൽ കൊണ്ടുപോയിവിട് “ ഉറക്കച്ചടവോടെ നിൽക്കുന്ന അവനെനോക്കികൊണ്ടു അവർ അയോളോടായ് പറഞ്ഞു…

നേരം പുലർന്നു തുടങ്ങിയിരിക്കുന്നു.. മുഖപോലും കഴുകാൻ നിൽക്കാതെ അതേ വേഷത്തിൽത്തന്നെ അയാൾ അവനെ തിരിച്ചുകൊണ്ടുപോയിവിടാൻപുറപ്പെട്ടു..യാത്രയ്ക്കിടയിൽ മുഖാവരയില്ലാതെ അയാൾ പറഞ്ഞുതുടങ്ങി…

“ഒരു പെണ്ണിനുവേണ്ട പുരുഷനാവാൻ കഴിയാത്ത ഒരു ജാനമ്മമാ എന്റേത്.. ഞങ്ങളുടെ മകൻ അവളിൽ എനിക്കുണ്ടായതല്ല..

ഏതോ ഒരു പുരുഷ ബീജം എന്റെ ഭാര്യയുടെ ഉള്ളിൽ ഒരു ഡോക്ടർ വഴി നിക്ഷേപിച്ചു ഉണ്ടായതാണവൻ… പലതവണ അവസാനിപ്പിക്കണം എന്നുകരുതിയതാ ഈ ബന്ധം പക്ഷെ കഴിയുന്നില്ല…

കുടുംബമഹിമയും കുടുംബത്തിന്റെ സൽപ്പേരും പാരമ്പര്യവും ഒന്നും തകരാതിരിയ്ക്കാൻ പലവേഷങ്ങൾ കെട്ടിയാടുന്ന നടനായി മാറിയിന്നുഞാൻ.. ഒരു ഭർത്താവിന്റെ… അപ്പന്റെ.. പിന്നെ നല്ലൊരു കൂട്ടിക്കൊടുപ്പുകാരന്റെ….”

അയാളുടെ മനസിലെ ദേഷ്യം കാലിലൂടെ അക്സിലേറ്ററിൽ പ്രതിഫലിച്ചു..വല്ലാത്തൊരു മുരൾച്ചയോടെ ആ വാഹനം കുതിച്ചുപാഞ്ഞു……Nb: കഥയും കഥാപാത്രങ്ങളും സാങ്കൽപ്പികം മാത്രം…

Leave a Reply

Your email address will not be published. Required fields are marked *