നിങ്ങൾ അമ്മയെ ധി,ക്ക,രി,ച്ചു ഒന്നും ചെയ്യില്ല. ഒരു സഹായം മാത്രം എനിക്ക് ചെയ്തു തരാമോ????”” ദയനീയമായിരുന്നു അവളുടെ ചോദ്യം….””

(രചന: വരുണിക)

“”എനിക്ക് നല്ല വേദനയുണ്ട് ഹരിയേട്ടാ… പ,രി,യ,ഡ്‌സ് ആകുമ്പോൾ സാധാരണ ഇങ്ങനെയാണ്… വീട്ടിൽ ഞാൻ കട്ടിലിൽ നിന്ന് പൊങ്ങാറില്ല….

ഇവിടെ അമ്മ പറയുന്നു ഒറ്റയ്ക്ക് അടുക്കളയുടെ സൈഡിലുള്ള റൂമിൽ കിടക്കാൻ… അതും വെറും തറയിൽ പാ ഇട്ടു…

ഏട്ടൻ ഒന്ന് പറയുമോ അമ്മയോട്… എന്നെ കൊണ്ട് ഒട്ടും പറ്റാത്തത് കൊണ്ടാണ്…

ഞാൻ വേണമെങ്കിൽ ഈ റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങില്ല… രാത്രി എനിക്ക് അവിടെ ഒറ്റയ്ക്ക് കിടക്കാൻ പേടിയാണ് ഏട്ടാ…. ഒന്ന് അമ്മയോട് പറ…. പ്ലീസ്….””

കല്യാണം കഴിഞ്ഞു വന്ന വീട്ടിൽ പീ,രി,യ,ഡ്‌,സ് ആകുമ്പോൾ ഉള്ള ആചാരങ്ങൾ കണ്ട് ഈ കല്യാണം പോലും വേണ്ടായിരുന്നു എന്ന് വരെ ശ്രീകുട്ടിക്ക് തോന്നി….

“”നീ ഇങ്ങനെ പേടിക്കാൻ വേണ്ടി ഒന്നുമില്ല ശ്രീ… ഇവിടെ എല്ലാവരും അങ്ങനെ തന്നെയാണ്. ഒരു അഞ്ചു ദിവസത്തെ കാര്യമല്ലേ… നീ ഒന്ന് അഡ്ജസ്റ്റ് ചെയ്യാൻ നോക്ക്….

അല്ലാതെ അമ്മയോട് ഇതൊന്നും പറ്റില്ല എന്ന് ഇപ്പോൾ ഞാൻ പറഞ്ഞാൽ പിന്നെ അമ്മ പറയും കല്യാണം കഴിഞ്ഞ ഉടനെ തന്നെ ഞാൻ നിന്റെ വാക്ക് കേട്ടു നടക്കാൻ തുടങ്ങി എന്ന്.

എന്തിനാ വെറുതെ ഒരു വഴക്ക്… നിനക്ക് എന്തായാലും ജോലി ഒന്നും ചെയ്യണ്ട ലോ… അവിടെ കിടന്നാൽ പോരെ…””

നിസാരമായി ഹരി പറഞ്ഞതും ശ്രീ അവനെ നിറഞ്ഞ കണ്ണുകളോടെ നോക്കി…

“”എന്റെ ചേട്ടൻ ഒരിക്കലും എന്നോട് ഇങ്ങനെയൊന്നും പറഞ്ഞിട്ടില്ല… വയ്യാതെ വരുന്ന സമയത്തെല്ലാം ഒരു കുഞ്ഞിനെ പോലെയാണ് എന്നെ നോക്കിയിട്ടുള്ളത്…

എനിക്ക് ഇഷ്ടമുള്ള ചോക്ലേറ്റ്, ഫുഡ്‌, രാത്രിയാകുമ്പോൾ ഏട്ടത്തിയുടെ കൈയിൽ കൊടുത്തു വിടുന്ന ഹോട് വാട്ടർ ബാഗ്…

അത്രയൊന്നും ഞാൻ ഹരിയേട്ടന്റെ അടുത്ത് നിന്ന് പ്രതീക്ഷിക്കുന്നില്ല. എങ്കിലും, ഈ വിശ്വാസമൊക്കെ കുറച്ചു ഓവർ അല്ലെ….???””

“”ഞാൻ പറഞ്ഞെല്ലോ ശ്രീ… എനിക്ക് വെറുതെ നിന്നോട് ഒരു വഴക്കിനു താല്പര്യമില്ല. ഇവിടെയുള്ള എന്റെ അമ്മയും, അനിയത്തിയുമെല്ലാം ഇങ്ങനെ തന്നെയാണ്.

ഇതിലൊന്നും എനിക്ക് വലിയ വിശ്വാസമില്ലെങ്കിലും, മറ്റുള്ളവരുടെ വിശ്വാസത്തെ ചോദ്യം ചെയ്യാൻ എനിക്ക് താല്പര്യമില്ല. ഞാനായി അമ്മയുടെ അടുത്ത് ഒന്നും പറയില്ല. നിനക്ക് വേണമെങ്കിൽ നീ പറ….””

പിന്നീട് ഒന്നും പറയാതെ ഹരി മുറി വിട്ടു പോയപ്പോൾ ശ്രീകുട്ടിക്ക് ദേഷ്യവും വിഷമാവുമെല്ലാം ഒരുമിച്ച് വന്നു…

ഇന്നേ വരെ സ്വന്തം വീട്ടിൽ ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല…സ്വന്തം ഇഷ്ടത്തിന് കിടന്ന് ഉറങ്ങും. വേദന കൂടുമ്പോൾ ഒരു ടാബ്ലറ്റ് കഴിക്കും… ചേട്ടൻ ഇഷ്ടമുള്ളതെല്ലാം വാങ്ങി തരും…

ആദ്യമായി പീ,രി,യ,ഡ്‌,സ് ആയ സമയം റൂമിൽ നിന്ന് മാറി കിടക്കണം എന്ന് അമ്മമ്മ പറഞ്ഞതും അച്ഛൻ അതിന് തിരിച്ചു പറഞ്ഞത് ഇന്നും ഓർമയുണ്ട്….

“”എന്റെ കുഞ്ഞിന് വയ്യാതെ ഇരിക്കുന്ന സമയം അവളെ താഴെ കിടത്താൻ ഒന്നും ഞാൻ സമ്മതിക്കില്ല….

അല്ലെങ്കിലും എന്ത് കാര്യത്തിനാണ് അതൊക്കെ??? കുറെ അന്ധവിശ്വാസങ്ങൾ…. ഈ വക കാര്യങ്ങൾ ഇനി ഈ വീട്ടിൽ ആരും പറയരുത്….””

പിന്നീട് അമ്മമ്മയ്ക്ക് അതിനെ കുറിച്ച് പറയാൻ തന്നെ പേടിയാരുന്നു…ആ താൻ ആണ് ഇന്ന് ഈ വീട്ടിൽ ഒറ്റയ്ക്ക് ആ ഇരുട്ട് മുറിയിൽ കിടക്കാൻ പോകുന്നത്…

വേദന സഹിക്കാൻ വയ്യാതെ ഒരു ഗുളിക ചോദിച്ചപ്പോൾ അതിന് വന്ന മറുപടി ഇത് എല്ലാ വീട്ടിലും നടക്കുന്നതാണ്, അതിന് മരുന്ന് കഴിക്കേണ്ട ആവിശ്യമില്ല എന്നാണ്…

താഴെ നിന്ന് അമ്മയുടെ വിളി വന്നപ്പോൾ അത്യാവശ്യം വേണ്ട സദാനങ്ങൾ എടുത്തു ശ്രീ താഴത്തെ മുറിയിലേക്ക് പോയി…

അവൾക്ക് വല്ലാത്ത ഒറ്റപ്പെടൽ തോന്നി ആ വീട്ടിൽ…ആരുമില്ലാത്ത പോലെ….രാത്രി കിടന്നിട്ടും ഉറക്കം വരാതെ ബെഡിൽ വെറുതെ ഫാനിനെ നോക്കി കിടന്നപ്പോഴാണ് ഹരിക്ക് ശ്രീയെ ഒന്ന് പോയി നോക്കാൻ തോന്നിയത്…

രാവിലെ ആ മുറിയിൽ കയറിയ ശേഷം താൻ ഒന്ന് അവളെ നോക്കിയിട്ടില്ല… അല്ലെങ്കിലും അതിന്റെ അടുത്തേക്ക് പോകാൻ അമ്മ സമ്മതിക്കില്ല.

അന്ധവിശ്വാസമാണെന്ന് അറിയാം. എങ്കിലും അമ്മയെ എതിർത്തു ഒന്നും സംസാരിച്ചിട്ടില്ല…. പക്ഷെ ഇന്ന്…!!

ഇനിയും അവളെ കണ്ടില്ലെങ്കിൽ സമാധാനം കിട്ടില്ലെന്ന്‌ തോന്നിയപ്പോൾ ഹരി താഴെ റൂമിൽ പോയി നോക്കി…

അവിടെ ഒരു മൂലയിൽ വയറും പൊത്തി കണ്ണ് നിറഞ്ഞു കിടക്കുന്ന പെണ്ണിനെ കണ്ട് അവന് സ്വയം ദേഷ്യം തോന്നി…”ശ്രീ……””

വിളിച്ചിട്ടും വിളി കേൾക്കാതെ കിടക്കുന്നത് കണ്ടപ്പോൾ മനസിലായി പെണ്ണ് പിണക്കത്തിൽ ആന്നെന്നു…പിന്നീട് ഒന്നും നോക്കാതെ അവളുടെ കൂടെ തന്നെ തറയിൽ കിടന്നു…

ആദ്യമായിട്ടാണ് ഹരി ആ റൂമിൽ താഴെ കിടക്കുന്നത്.. അവനു വല്ലാത്ത അസ്വസ്ഥത തോന്നി… എങ്കിലും അതൊന്നും പുറമെ കാണിച്ചില്ല….

“”ഇങ്ങനെ പിണങ്ങി കിടക്കല്ലേ ശ്രീ… നീ റൂമിലേക്ക്. വാ… ഇങ്ങനെ ഇവിടെ ഇനി കിടക്കേണ്ട… ഇനി അമ്മ വഴക്ക് പറഞ്ഞാൽ നാളെ എന്താ വേണ്ടതെന്നു എനിക്ക് അറിയാം….””

“”ഹരിയേട്ടന് എന്ത് അറിയാം?? ഒന്നും അറിയില്ല… നിങ്ങൾ അമ്മയെ ധി,ക്ക,രി,ച്ചു ഒന്നും ചെയ്യില്ല. ഒരു സഹായം മാത്രം എനിക്ക് ചെയ്തു തരാമോ????””

ദയനീയമായിരുന്നു അവളുടെ ചോദ്യം….””മ്മ്… എന്താ??? പറ….””””എനിക്കൊരു ടാബ്ലറ്റ് വാങ്ങി തരുമോ???.. pain killer??? വേ,ദ,ന സഹിക്കാൻ വയ്യ…. ഇന്ന് ഏട്ടൻ വിളിച്ചിരുന്നു… വൈയെങ്കിൽ വീട്ടിൽ വന്നു നിൽക്കാൻ പറഞ്ഞു…

നാളെ എന്നെ ഒന്ന് വീട്ടിൽ വിടാമോ?? സത്യമായിട്ടും എനിക്ക് താഴെ കിടന്നു വേദന സഹിക്കാൻ പറ്റുന്നില്ല.. അതാണ്‌….””

ശ്രീ പറഞ്ഞതും ഹരി ഒന്നും പറയാതെ പുറത്തേക്ക് പോയി. അവൻ പോയത് കണ്ടതും ശ്രീ വെറുതെ കണ്ണ് അടച്ചു കിടന്നു… ഉറങ്ങാൻ പറ്റിയിരുനെങ്കിൽ!!! പക്ഷെ വേദന സഹിക്കാൻ വയ്യ!!!

കുറച്ചു കഴിഞ്ഞു ആരോ അടുത്ത് വന്നു നില്കുന്നത് പോലെ തോന്നി കണ്ണ് തുറന്നതും കണ്ടത് മുന്നിലേക്ക് വന്ന ഒരു ഗ്ലാസ്‌ വെള്ളവും മരുന്നുമാണ്…

അവളെ എടുത്തു റൂമിലേക്ക് പോകുമ്പോൾ നാളെ നടക്കാൻ പോകുന്നത് എന്താണെന്ന് ഹരിക്ക് നല്ല ബോധമുണ്ടായിരുന്നു…..

രാവിലെ അമ്മയുടെ ഉറക്കെയുള്ള ശബ്ദം കേട്ടാണ് ഹരി ഉണർന്നത്…മരുന്നിന്റെ ക്ഷീണത്തിൽ തളർന്നു ഉറങ്ങുന്നവളെ ഒന്ന് കൂടി പുതപ്പിച്ചു പുറത്തേക്ക് ഇറങ്ങിയപ്പോൾ കണ്ടു ഭ,ദ്ര,കാ,ളി,യെ പോലെ നിൽക്കുന്ന അമ്മയെ…

“”ലക്ഷ്മി എവിടെ ഹരി???””””ഉറങ്ങുന്നു അമ്മേ….””””എവിടെ…????””””ഞങ്ങളുടെ റൂമിൽ….””

“”ആരോട് ചോദിച്ചിട്ടാണ് അവൾ മുകളിലേക്ക് കയറിയത്??? ഇവിടെ നമ്മുടെ ശീലങ്ങൾ എങ്ങനെയാണെന്ന് നിനക്ക് അറിയുന്നതല്ലേ??? നിന്റെ അനിയത്തിക്കുള്ള എന്ത് പ്രത്യേകത ആണ് അവൾക്കുള്ളത്???””

“”അമ്മയോട് വെറുതെ ഒരു തർക്കത്തിന് ഞാൻ ഇല്ല… അനിയത്തിയെ പണ്ട് ഇങ്ങനെ കിടത്തുമ്പോഴും ഞാൻ പറഞ്ഞിട്ടുണ്ട് അത് വേണ്ട എന്ന്. പക്ഷെ അമ്മയ്ക്ക് വിശ്വാസം ആയിരുന്നു വലുത്….

പല തവണ ചേട്ടൻ അമ്മയോട് സംസാരിക്കണോ മോളെ എന്ന് ചോദിച്ചപ്പോൾ അവൾ തന്നെയാണ് പറഞ്ഞിട്ടുള്ളത് ദൈവകോപം കിട്ടും ചേട്ടാ, അമ്മയെ അനുസരിക്കാം എന്നൊക്കെ…

പക്ഷെ ഇവിടെ ശ്രീ തന്നെ പറഞ്ഞു അവൾക്ക് ഒട്ടും പറ്റുന്നില്ല എന്ന്. അവളുടെ വീട്ടിൽ ഇങ്ങനെയൊന്നും കേട്ടിട്ട് പോലുമില്ല.

അങ്ങനെയുള്ളപ്പോൾ എന്റെ പെണ്ണിനെ ഒറ്റയ്ക്ക് ഒരു മുറിയിൽ കിടത്താൻ എനിക്ക് ബുദ്ധിമുട്ടുണ്ട്.

ഇനി അമ്മയ്ക്ക് കിടത്തിയെ പറ്റു എങ്കിൽ ഞാൻ ശ്രീയുടെ അച്ഛനെയും ചേട്ടനെയും വിളിക്കാം.. അമ്മ അവരോട് കാര്യം പറ…

എന്തായാലും അവരുടെ മുന്നിൽ അമ്മയ്ക്ക് കുറച്ചു പുച്ഛം അല്ലാതെ ആരും ഇതൊന്നും കേട്ടു ഇന്നത്തെ കാലത്ത് നല്ലത് പറയില്ല എന്ന് എനിക്ക് ഉറപ്പാണ്…

കുറെ അന്ധവിശ്വാസങ്ങൾ പിടിച്ചു നടക്കുന്നു… ഇനി ഇതിന്റെ പേരിൽ ഇവിടെയൊരു സംസാരം വേണ്ട.

ഇനി എനിക്ക് സമാധാനം തരാതിരിക്കാൻ ആണ് ഉദ്ദേശമെങ്കിൽ ഞാൻ ശ്രീയുടെ കൂടെ അവളുടെ വീട്ടിൽ പോയി നില്കും….””

അമ്മയുടെ മറുപടിക്ക് കാത്ത് നില്കാതെ റൂമിലേക്ക് തിരിച്ചു പോയപ്പോൾ കണ്ടു എല്ലാം കേട്ടു വാതിലിൽ നിൽക്കുന്ന ശ്രീയെ…

“”എന്തിനാ പെണ്ണെ ഇങ്ങനെ കണ്ണ് നിറയ്ക്കുന്നത്??? ഇതൊക്കെ കുറച്ചു നേരുത്തേ ചെയേണ്ടതാരുന്നു.

പക്ഷെ ബോധം വരാൻ അല്പം വൈകി എന്ന് മാത്രം… എന്തായാലും നീ കിടന്നോ.. ഇപ്പോഴേ താഴേക്ക് പോകണ്ട. അമ്മ എന്നോടുള്ള ദേഷ്യം നിന്നോട് തീർക്കും… എന്തിനാ വെറുതെ…..””ഒരു ചിരിയോടെ തന്നെ ഹരി പറഞ്ഞതും ശ്രീ അവനെ ഇറുകെ പുണർന്നിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *