എംഡിയും തന്റെ ഭാര്യയും ഫോണിലൂടെ അതുമിതും പറഞ്ഞു കലഹിച്ച കാര്യം വിവേകും അറിഞ്ഞില്ല.. ഇതൊന്നുമറിയാതെ അവൻ

പാവം വീട്ടമ്മ
രചന: Vijay Lalitwilloli Sathya

.വിവേകിനെ ഭാര്യ അപർണ എത്ര പാവമാണ്.അവളെ വിവാഹം കഴിക്കുമ്പോൾ വിവേകിന് ചെറിയ ഒരു പ്രൈവറ്റ് കമ്പനിയിൽ ആയിരുന്നു ജോലി.. തുച്ഛമായ ശമ്പളം ഒരുപാട് അധ്വാനം..

ഇന്ന് വിവേകിനെ ഒരു നഗരത്തിലെ പ്രമുഖ കമ്പനിയിൽ ഇന്റർവ്യൂന് വിളിച്ചിട്ടുണ്ട്..അങ്ങനെ അവൾ രാവിലെ തന്നെ ഭർത്താവിനെ ഒരുക്കി ഇറക്കി..

ബട്ടൺസ് ഇടാനും ടൈ കെട്ടാനും സൂഷു ലെയർ സ് കെട്ടാനും ഒക്കെ അവളൊരു നഴ്സറി കുഞ്ഞിനെ ഒരുക്കുന്നത് പോലെ സഹായിച്ചു..

ഇന്റർവ്യൂന് ചെന്നു വൈറ്റിംഗ് ബെഞ്ചിൽ ഇരിക്കുമ്പോൾ അപർണ കൃത്യ സമയം ചോദിച്ചു മനസ്സിലാക്കി പ്രാർത്ഥിക്കുകയായിരുന്നു..

അടുത്തത് വിവേകിന് ഊഴമായി.. അകത്തു ചെന്നപ്പോൾ അവൻ ഞെട്ടി പോയി..

കോളേജിൽ പഠിക്കുമ്പോൾ തന്നെ തേച്ചിട്ട് പോയ കാമുകി മിയയാണ് ഇന്റർവ്യൂ ബോർഡിന്റെ തലപ്പത്തു ഇരിക്കുന്നത്..

വിവേകിനെ കണ്ട മിയയും ഒന്ന് ഞെട്ടി… പക്ഷേ അവൾ അത് പുറത്തു കാണിച്ചില്ല. പകരം ആ മുഖത്ത് പുഞ്ചിരി വിടർന്നു..

അതുകണ്ടപ്പോൾ വിവകിനും ആശ്വാസമായി. ഇറങ്ങി പോകണോ എന്ന് ആലോചിച്ചതാണ്.. പഴയ ലോട്ക്കു പ്രേമത്തിനൊയൊക്കെ ഇപ്പോഴും

തലയിലേറ്റി നടക്കുന്നത് ശരിയല്ലല്ലോ..
അവൻ അവർക്കു മുമ്പിൽ ഇരുന്നു തന്റെ കോളിഫിക്കേഷൻ സർട്ടിഫിക്കറ്റും പരിചയസമ്പത്ത് തെളിയിക്കുന്ന രേഖകളും
നൽകി..

ആ കമ്പനിയിലെ ജോലിക്ക് വിവേകിന്റെ ആ ക്വാളിഫിക്കേഷൻ വളരെ ആപ്റ്റ് ആയിരുന്നു.. അങ്ങനെ അവന് അവിടെ ജോലി കിട്ടി.

തിങ്കളാഴ്ച തൊട്ട് ജോയിൻ ചെയ്യാൻ കമ്പനി പറഞ്ഞു..
അവനു വളരെ സന്തോഷമായി. എല്ലാവർക്കും നന്ദി അറിയിച്ചു അവൻ അവിടെ നിന്ന് പുറത്തിറങ്ങി..

വിവേക് വീട്ടിലെത്തി ജോലി കിട്ടിയ കാര്യം അറിയിച്ചു.. അപർണയ്ക്ക് തന്നെ പ്രാർത്ഥന ദൈവം കേട്ടതായി തോന്നി.. അവളും ഏറെ സന്തോഷിച്ചു..

തുടർന്ന് വിവേക് പുതിയ കമ്പനിയിലേക്ക് ജോലിക്ക് പോയി തുടങ്ങി..പഴയ കാമുകി കാമുക സാന്നിധ്യം ഇരുവർക്കും ജോലിസ്ഥലത്ത് പുത്തനുണർവ് നൽകി..

മാനേജിങ് ഡയറക്ടറായ മിയ വിവാഹം കഴിഞ്ഞ് ഭർത്താവുമായി ഉടക്കി പിരിഞ്ഞ് ഡൈവോഴ്സ് ആയി നിൽക്കുകയാണ്..

ജോലിസ്ഥലത്തുനിന്നും വിവേക് നോട് സംസാരിക്കുന്നത് കൂടാതെ വീട്ടിൽ എത്തിയപ്പോഴും ഫോണിലൂടെയും കൊഞ്ചിക്കുഴഞ്ഞ് മിയ ദിവസങ്ങൾ തള്ളി നീക്കാൻ തുടങ്ങി.. അപർണയ്ക്ക് അറിയില്ലായിരുന്നു എം ഡി.മിയ

വിവേകിന്റെ പഴയ കൂട്ടുകാരി ആണെന്ന്. നിരന്തരം ഫോൺ വിളിയും ചാറ്റിങ്ങും മറ്റും ആയപ്പോൾ ഒരുദിവസം അപർണ വിവേകിന്വ വന്ന മിയയുടെ വാട്സ്ആപ്പ് കോൾ അറ്റൻഡ് ചെയ്യേണ്ടിവന്നു.. വിവേക് ബാത്റൂമിൽ കുളിക്കുകയായിരുന്നു.

അപർണയുടെ ശബ്ദം കേട്ട് മിയ പെട്ടെന്ന് കോൾ കട്ട് ചെയ്തു.. ഇത് അപർണ
യിൽ സംശയം കൂടുതൽ വളർത്തി… ഇപ്പം ടിവിയിൽ കാണിക്കുന്ന മൊത്തം സീരിയലും ഇങ്ങനെയുള്ളതാണ്.. പാവപ്പെട്ട വീട്ടമ്മമ്മാരുയുടെ ഭർത്താവിന് തട്ടിയെടുക്കുന്ന മുതലാളിച്ചിമാർ

ആ വാട്സ്ആപ്പ് നമ്പറിൽ അവൾ തിരിച്ചു വിളിച്ചു.. മിയ കോൾ എടുത്തു..”മാഡം എന്തിനാ എപ്പോഴും ഇങ്ങനെ വിളിക്കുന്നത്…..?”

എന്ന് ചോദിച്ചു തുടങ്ങിയ അപർണ്ണ.. പതിയെ പതിയെ കത്തിക്കയറി ഒടുവിൽ ഭരണിപ്പാട്ട് പാടി മിയയുടെ ചെവി പൊട്ടിച്ചാണ് ഫോൺ വച്ചത്..

പൂര തെറിയും ഭരണിപ്പാട്ടും കേട്ട് മിയ അടങ്ങിയിരിക്കുമോ,? അവള് തന്റെ സ്റ്റാഫിന്റെ ഭാര്യ ആണെന്നൊന്നും ചിന്തിക്കാതെ സൈബർ സെല്ലിൽ കേസുകൊടുത്തു. പത്തു ലക്ഷം രൂപ എന്ന വലിയൊരു ഡിസ്പ്യൂട്ട് എമൗണ്ട് മാന നഷ്ടപരിഹാരം വെച്ചുകൊണ്ട്..

മിയ തനിക്കെതിരെ കേസ് കൊടുത്ത കാര്യം അപർണ അറിഞ്ഞില്ല..എംഡിയും തന്റെ ഭാര്യയും ഫോണിലൂടെ അതുമിതും പറഞ്ഞു കലഹിച്ച കാര്യം വിവേകും അറിഞ്ഞില്ല..

ഇതൊന്നുമറിയാതെ അവൻ രാവിലെ ജോലിക്ക് പോയി..വിവേകിന് കണ്ടു മിയാ പ്രത്യേകിച്ച് ഒന്നും പറയാൻ പോയില്ല….ഈ സമയം മിയയുടെ വക്കിൽ മീയയെ ഫോണിൽ വിളിച്ചു..

“മാഡം ചെറിയ പ്രശ്നമുണ്ട്…””എന്താണ് വക്കീൽ സാർ പറഞ്ഞോളൂ.. “.” ആ സ്ത്രീ ഫോൺ കൺസർവേഷനിലൂടെ പറഞ്ഞ തെറി വെച്ചു നമ്മൾ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടല്ലോ.. അതുമായി മുന്നോട്ടു പോയാൽ നമുക്ക് ചില പ്രശ്നങ്ങൾ നേരിടാൻ സാധ്യതയുണ്ട്”

“എന്തു പ്രശ്നം?”” നമ്മൾ നൽകിയ കേസിനെക്കുറിച്ച് സൈബർസെല്ലിലെ ഉദ്യോഗസ്ഥൻ ആഴത്തിൽ പഠിച്ചപ്പോൾ ആ സ്ത്രീ, അവരങ്ങനെ പ്രകോപിപ്പിക്കാൻ ഉണ്ടായ കാരണം

എന്താണെന്ന് മനസ്സിലായി..മാഡം നിരന്തരം അവരുടെ ഭർത്താവിന് ഫോണിലൂടെ വിളിക്കുന്നതും ചാറ്റുന്നതും അവർ കണ്ടെത്തി. അതിന്റെ ഭാഗമായാണ് അവർ അങ്ങനെ പറഞ്ഞെതെന്ന്

തെളിഞ്ഞു.. നമ്മൾ കേസുമായി മുന്നോട്ടു പോവുകയാണെങ്കിൽ ആ സ്ത്രീ മാഡത്തിന് എതിരെ ഒരു കൗണ്ടർ ഫയൽ ചെയ്താൽ പ്രശ്നം കൂടുതൽ വഷളാകും. കൂടാതെ വേറെയും ചില പ്രശ്നങ്ങൾ ഉണ്ട്..”

അതും പറഞ്ഞ് വാക്കിൽ ഒരു വഷളൻ ചിരി ചിരിച്ചു.. മിയയ്ക്ക് ഒന്നും പിടികിട്ടിയില്ല. വക്കീൽ എന്തിനായിരിക്കും ചിരിച്ചത്..

“മാഡം അത് ഫോണിലൂടെ പറയാൻ പറ്റില്ല അത് ഞാൻ നേരിട്ട് വന്നിട്ട് പറയാം””ശരി ഞാൻ ഓഫീസിൽ ഉണ്ട് വേഗം വന്നോളൂ ”

വക്കീൽ അൽപ്പസമയത്തിനുള്ളിൽ അദ്ദേഹത്തിന്റെ വാഹനത്തിൽ ആ കമ്പനി ഓഫീസിലേക്ക് എത്തി…”എന്താണത്? വക്കിൽ സാർ വേറെയും പ്രശ്നങ്ങൾ..?

“സൈബർ സെൽ ഉദ്യോഗസ്ഥൻ എന്റെ ഫ്രണ്ട് ആണ്.. അവൻ അന്വേഷിച്ചതിൽ നിന്നും മനസ്സിലായ ഞെട്ടിക്കുന്ന ഒരു കാര്യമുണ്ട്.. മേഡത്തിനു പല ഉത്തരേന്ത്യൻ ഗെയ്സുമായി ചില യൂറോപ്യൻ ബോയ്സുമായി
ഫോണിലൂടെ തന്നെ അരുതാത്ത ബന്ധം പുലർത്തിയതായി കണ്ടെത്തിയിട്ടുണ്ട്.

“സോ…. വാട്ട്…?”അത് പിന്നെ പല വീഡിയോ കോളുകളും നേക്കഡ് ആണ്.. അന്യോനം എറോട്ടിക് പിക്ചേഴ്സ് കൈമാറിയതും കണ്ടെത്തിയിട്ടുണ്ട്.. അതും ഈ കഴിഞ്ഞ ചുരുങ്ങിയ ദിവസങ്ങൾക്കു മുമ്പ്… ”

“ഇതൊക്കെ പേഴ്സണൽ മാറ്റല്ലേ.. ഇതിലൊക്കെ അന്വേഷണ ഉദ്യോഗസ്ഥനോ കോടതിക്ക് എന്താണ് കാര്യം…? ”

“ഉണ്ട് മാഡം ഉണ്ട് കാര്യം..കോൾ ഡീറ്റെയിൽസ് മറ്റുകാര്യങ്ങൾ കോടതിയെ സമർപ്പിക്കുമ്പോൾ ഇതൊക്കെ കോടതിയുടെ ശ്രദ്ധയിൽ പെട്ടാൽ.. മാഡത്തിനെ കാലിബറിറ്റി, ഇമേജ് ഡീസൻസി, പ്രിൻസിപ്പൽ, സ്റ്റാറ്റസ്

എന്തിനേറെ കരിയറിനെ ബിസിനസിനെ വരെ അത് ബാധിച്ചെന്നു വരും.. കൂടുതൽ നമ്മൾ നാറുകയേയുള്ളൂ.. ഇതുവരെ തോൽക്കാതെ എന്റെ വക്കീൽ പ്രൊഫഷനിലും അതിന്റെ ഇഫെക്റ്റ്

ഉണ്ടാവും..അതുകൊണ്ട് മേഡം എത്രയും പെട്ടെന്നു തീരുമാനിക്കുക.. ഇതുമായി മുന്നോട്ടുപോകണമോ എന്നു…”

അത് കേട്ട് മിയ ശരിക്കും വെട്ടിലായി…” കാര്യങ്ങൾ അങ്ങനെയെങ്കിൽ വേണ്ട..ആ പരാതി കമ്പ്ലീറ്റ് ക്യാൻസൽ ചെയ്തേക്കാം””അതാണ് നല്ലത് മാഡം..താങ്ക്യൂ മാഡം..”

പരാതി പിൻവലിച്ച മിയ പിന്നെ ആ കുടുംബത്തിനെ ഉപദ്രവിച്ചില്ല.വിവേകിനോടും ഓഫീസിലും പിന്നെ മാന്യമായി മാത്രമേ പെരുമാറിയിട്ടുള്ളു. ആ സംഭവത്തോട് കൂടി വ്യക്തിജീവിതത്തിലും ഇനിയുള്ള കാലം പരിശുദ്ധി നിലനിർത്താൻ അവൾ ശ്രമിച്ചു..

 

Leave a Reply

Your email address will not be published. Required fields are marked *