സ്ത്രീ വിഷയത്തിലും അയാൾ തല്പരനാണ് അതുകൊണ്ടുതന്നെയാണ് എന്ത് വൃത്തികേടിനും അയാൾ തന്റെ ലോഡ്ജ് വിട്ടുകൊടുക്കുന്നത്…

(രചന: J. K)

“”എന്നമ്മാ വേണം ഉങ്കളുക്ക് “” എന്ന് അയാൾ വെറ്റിലക്കറയുള്ള പല്ല് കാട്ടി ചിരിച്ച് ചോദിച്ചു..

“” എനിക്കും എന്റെ കൂടെ വന്നവർക്കും താമസിക്കാൻ ഒരു റൂം വേണം…”””ഓ നീങ്ക മലയാളം ആണോ.. എനിക്കും നന്നായി മലയാളം അറിയും.. ഒരുപാട് കാലം നാൻ കേരളാവിൽ ഉണ്ടായിരുന്നു “”

എന്ന് അയാൾ ഓർത്തെടുത്ത് പറഞ്ഞു അത് കേട്ട് ഒന്ന് ചിരിച്ച് അവൾ അയാളെ തന്നെ നോക്കി..

ഒരു ഇരുപത്തേഴ്‌ ഇരുപത്തി എട്ട് വയസ്സുള്ള ഒരു സുന്ദരി പെണ്ണ്.. അവളുടെ ഉടലഴകിൽ അയാൾ ഒന്ന് കണ്ണോടിച്ചു..

പിന്നെ അർത്ഥഗർഭമായി ഒന്ന് ചിരിച്ച് അവിടെ ജോലിക്ക് നിൽക്കുന്ന ചെക്കനെ വിളിച്ചുപറഞ്ഞു…””ടാ മാഡത്തിന്റെ റൂം കാണിച്ചു കൊട് “”

എന്ന് അവൾ അവിടെ നിന്ന് നടന്നു നീങ്ങിയിട്ടും അയാളുടെ മിഴികൾ അവളുടെ ദേഹത്തു നിന്നും പോന്നിട്ടുണ്ടായിരുന്നില്ല..
ഒലിച്ചിറങ്ങിയ വെറ്റിലക്കറ പുറംകയ്യാലെ തുടച്ചു നീക്കി അയാൾ ഒരു വഷളൻ ചിരി ചിരിച്ചു..

അപ്പോഴേക്കും വേറെ രണ്ട് ആണുങ്ങളും വന്നിരുന്നു അവളുടെ കൂടെ ഉള്ളവരാണെന്ന് തോന്നുന്നു..

അവരെ കണ്ടതും അയാൾ മെല്ലെ അപ്പുറത്ത് നിൽക്കുന്ന തമിഴനോടായി പറഞ്ഞു,

“” ഇത് എന്തോ ചുറ്റിക്കളി പോലെ ഉണ്ടല്ലോ?? “” എന്ന്… അപ്പോഴേക്കും അയാൾ ചോദിച്ചിരുന്നു “‘എന്ന അണ്ണാ??””എന്ന്..

“”ഉനക്ക് മലയാളം തെരിയാതാ??””
എന്നും ചോദിച്ചു അയാൾ അവിടെ നിന്നും മെല്ലെ ഇറങ്ങി..

റൂം കാണിച്ചുകൊടുക്കാനായി അവരുടെ കൂടെ വിട്ട് ചെക്കനോട് എല്ലാം ചോദിച്ചറിഞ്ഞിരുന്നു അവൾ..

അയാളുടെ പേര് ചന്ദ്രകാന്ത് എന്നാണത്രേ..
കുറെ കാലം കേരളത്തിലായിരുന്നു അതിനുശേഷം നാട്ടിലേക്ക് തിരിച്ചുവന്നു വന്നപ്പോഴേക്ക് അയാളുടെ കയ്യിൽ ഒത്തിരി പൈസയുണ്ടായിരുന്നു. ആ പണം വെച്ച് ഇവിടെ അയാൾ പല ബിസിനസുകളും തുടങ്ങി..

ഇപ്പോൾ അയാൾക്ക് ടൗണിൽ തന്നെ മൂന്ന് നാല് ലോഡ്ജുകൾ ഉണ്ട്.. വേറെയും പല ബിസിനസുകളും അത്യാവശ്യം നല്ല പൈസക്കാരൻ ആണ് അയാൾ ഇവിടെ..
മാത്രവുമല്ല പോലീസിലും രാഷ്ട്രീയത്തിലും നല്ല പിടിപാടും ഉണ്ട്…

സ്ത്രീ വിഷയത്തിലും അയാൾ തല്പരനാണ് അതുകൊണ്ടുതന്നെയാണ് എന്ത് വൃത്തികേടിനും അയാൾ തന്റെ ലോഡ്ജ് വിട്ടുകൊടുക്കുന്നത്…

ഇവിടെ പോലീസുകാരോട് ഒത്താശ ചെയ്തതിനാൽ റൈഡ് പോലെ മറ്റു കാര്യങ്ങളൊന്നും ഇല്ല ഭയങ്കര സേഫ് ആണ് അതുകൊണ്ടുതന്നെ ആളുകൾ ഇവിടെ തിരഞ്ഞെടുക്കാറുണ്ട് പല വൃത്തികേടുകൾക്കും…

ഇത്രയും അയാളിൽ നിന്ന് കേട്ടറിഞ്ഞപ്പോൾ അവൾ അയാൾക്ക് ചെറിയ ഒരു ടിപ്പു കൊടുത്ത് പറഞ്ഞയച്ചു…

വേഗം മുറിയിൽ കയറി വസ്ത്രങ്ങൾ മാറ്റി.. അവളുടെ കൂടെ വന്ന രണ്ടുപേരും അപ്പുറത്ത് മുറിയിലാണ് ഉണ്ടായിരുന്നത്.

കുറച്ചു കഴിഞ്ഞപ്പോൾ ചന്ദ്രകാന്തൻ ആ വഴിക്ക് വന്നിരുന്നു അവൾ വളരെ നേർത്ത ഒരു നൈറ്റിയിട്ട് അവിടെ പോയി നിന്നു അയാളോട് വശ്യമായി ചിരിച്ചു….

“” എനിക്ക് ഇവിടെയെല്ലാം ഒന്ന് ചുറ്റി കാണണം എന്നുണ്ട്… താങ്കൾക്ക് ബുദ്ധിമുട്ടാവില്ലെങ്കിൽ എന്നെ ഒന്ന് സഹായിക്കാമോ എന്ന് ചോദിച്ചപ്പോൾ, അയാൾക്ക് പൂർണ്ണസമ്മതമായിരുന്നു അവളെ കൂടെ കൂട്ടി അവിടെയെല്ലാം ചുറ്റി കറങ്ങാൻ..

അയാൾ അവളെയും കൂട്ടി അയാളുടെ കാറിൽ മേല്ലേ അവിടെ നിന്നും പോയി.. അവിടെ ദൂരെ ഒരിടത്ത് വിജനമായ സ്ഥലം എത്തിയപ്പോൾ അവൾ അവിടെ ഇറങ്ങാം എന്ന് പറഞ്ഞു..

ഇവിടെ കാണാൻ ഒന്നുമില്ല എന്ന് അയാൾ പറഞ്ഞപ്പോൾ സാരമില്ല നമുക്ക് കുറച്ചുനേരം വർത്തമാനം പറഞ്ഞിട്ടൊക്കെ പോകാം എന്ന് പറഞ്ഞ് അവൾ അവിടെ ഇറങ്ങി…

അയാൾക്കും അത് സമ്മതമായിരുന്നു പെട്ടെന്നാണ് അവരുടെ കാറിനു തൊട്ടു പുറകിൽ മറ്റൊരു കാർ വന്ന് നിന്നത് അതിൽ നിന്നും അവളുടെ കൂടെയുണ്ടായിരുന്ന രണ്ടു പേർ ഇറങ്ങി..

അവർ അവരുടെ അടുത്തേക്ക് വന്നു..
അയാളെ ബലമായി പിടിച്ച് അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി അവൾ പുറകെയും അയാൾക്കൊന്നും മനസ്സിലാകുന്നില്ല ആയിരുന്നു..

“” എന്തിനാണ്??? എന്താണ് നിങ്ങൾക്ക് വേണ്ടത്??ഞാനാരാണെന്ന് അറിയാമോ ഇതിനുള്ളത് നിങ്ങൾ അനുഭവിക്കും! എന്നൊക്കെ പറഞ്ഞ് അയാൾ അവരെ ഭീഷണിപ്പെടുത്തുന്നുണ്ടായിരുന്നു..

അതിന് പകരമായി അയാൾക്ക് കിട്ടിയത് കാതടപ്പിക്കുന്ന ഒരു അടിയാണ്.. അതോടെ അയാൾക്ക് മനസ്സിലായിരുന്നു അവരുടെ അടുത്ത് മറ്റൊന്നും ചില വാവില്ല എന്ന് അതുകൊണ്ടുതന്നെ അയാൾ വിധേയനായി നിന്നു..

“” നിനക്ക് എന്നെ മനസ്സിലായില്ലേ ചന്ദ്രകാന്ത?? കേരളത്തിൽ നിന്നെ വിശ്വസിച്ച് വീട്ടിലെ കാര്യങ്ങൾ എല്ലാം ഏൽപ്പിച്ച ഒരു പാവം ഹോട്ടലുടമയെ നിനക്ക് ഓർമ്മയുണ്ടോ…??

ഹോട്ടലിൽ പണിക്ക് നിന്ന നിന്നോടുള്ള അലിവുകൊണ്ട് നിന്നെ സ്വന്തം കൂടെപ്പിറപ്പിനെ പോലെ കൂടെ നിർത്തിയ ഒരു മഹാദേവൻ… എന്റെ അച്ഛൻ..””

പെട്ടെന്നാണ് ചന്ദ്രകാന്തന് അവളെ മനസ്സിലായത്..””അനാമിക “”അയാളുടെ ചുണ്ടുകൾ മന്ത്രിച്ചു.

“”” അതെ അനാമിക തന്നെ അപ്പോൾ നീ എന്നെ മറന്നില്ല അല്ലെ!! എന്റെ അച്ഛനെയും പറ്റിച്ച് അവിടുന്ന് പണവും പറ്റിച്ചു നീയന്ന് പോന്നില്ലേ??

അത് മാത്രമാണെങ്കിൽ ഞാൻ നിന്നെ വെറുതെ വിട്ടേനെ ചന്ദ്രകാന്ത പക്ഷേ പാവം എന്റെ അമ്മയെ, കൂടെ സ്വന്തം കൂടപ്പിറപ്പിനെ പോലെ നിന്നെ കണ്ട അവരെ നീ കണ്ടത് കാമത്തോടെ… “”

ഞെട്ടലോടെ അയാൾ അനാമികയെ നോക്കി.. അതെ അവൾ പറഞ്ഞതെല്ലാം സത്യമാണ് മഹാദേവൻ സാറിന് തന്നെ വലിയ വിശ്വാസമായിരുന്നു അദ്ദേഹം ആ ഹോട്ടലിന്റെ നടത്തിപ്പുവരെ തന്നെ ഏൽപ്പിച്ചു പണം ക്രയവിക്രയം ചെയ്യുന്നതു പോലും താനായി..

അന്നേ മനസ്സിൽ കയറിയതായിരുന്നു അയാളുടെ ഭാര്യ വിമല… ഒരു അവസരം കിട്ടിയപ്പോൾ അവളെ താൻ.. എന്നിട്ട് കിട്ടിയ പണവും എടുത്ത് സ്ഥലംവിട്ടു അതുകൊണ്ടാണ് ഇവിടെ ബിസിനസും മറ്റും തുടങ്ങിയത്..

അത് എല്ലാം അന്നത്തോടുകൂടി തീർന്നു എന്നാണ് വിചാരിച്ചത് പക്ഷേ ഇതുപോലെ അന്ന് കുഞ്ഞായിരുന്ന അവളുടെ മകൾ തേടി വരും എന്നൊന്നും കരുതിയില്ല…

“” നിനക്കറിയണ്ടേ എന്നിട്ട് എന്ത് സംഭവിച്ചു എന്ന് പണം എല്ലാം പോയി നാട്ടുകാരുടെ മുന്നിൽ അപഹാസ്യ ആയപ്പോൾ എന്റെ അച്ഛൻ തൂങ്ങിമരിച്ചു…

എല്ലാ നഷ്ടപ്പെട്ട അമ്മയും ജീവിതം അവസാനിപ്പിച്ചു പിന്നെ ഞാൻ മാത്രമാണ് ഉണ്ടായിരുന്നത് നിന്നോടുള്ള പകയായിരുന്നു എന്നെ ഇത്രനാളും വളർത്തിയത്…

ഈയൊരു നിമിഷത്തിനു വേണ്ടിയാണോ ഞാൻ ഇത്രനാളും ജീവിച്ചിരുന്നത്.. ഇതിനിടയിൽ ഞാൻ താണ്ടാത്ത കനൽപാതകൾ ഇല്ല.. ഇനി എന്റെ വിധി നിർണയമാണ് നിന്റെ വിധി ഇന്ന് ഞാൻ തീരുമാനിക്കും..

അതും പറഞ്ഞ് അവൾ കണ്ണുകൊണ്ട് കാണിച്ചപ്പോൾ, കൂടെ വന്നവർ അയാളെ ഇഞ്ചിഞ്ചായി വേദനിപ്പിച്ചു കൊണ്ടിരുന്നു..

വായിൽ എന്തോ തിരികെ കാരണം അയാൾക്ക് ഒച്ച പോലും പുറത്തേക്ക് വന്നില്ലായിരുന്നു.. ഒടുവിൽ ഒരുപാട് യാതനകൾക്കൊടുവിൽ മുഴുവൻ ജീവനും അയാളെ വിട്ടുപോയി…

അതുകൊണ്ട് നിർവൃതിയോടെ അവൾ അവിടെ നിന്നും മെല്ലെ നടന്നകന്നു.. അപ്പോൾ ആകാശത്ത് രണ്ടു നക്ഷത്രം മിഴിവോടെ ചിമ്മിയിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *