(രചന: J. K)
“””” അവളുടെ വിവാഹമാണ് മറ്റന്നാൾ കൈ പിടിച്ചു കൊടുക്കാൻ അവളുടെ അച്ഛനെ…. “””
സ്വന്തം അനിയത്തി യുടെ മുന്നിൽ യാചിച്ചു നിൽക്കേണ്ടി വന്നപ്പോൾ ഇതിലും ഭേദം മരണമാണ് എന്ന് തോന്നി പോയിരുന്നു രേഖക്ക്…
“””” ഇറങ്ങിക്കോണം.. ഇതും പറഞ്ഞ് മേലാൽ ഈ പടി കയറരുത് “”””എന്നുപറഞ്ഞ് ആട്ടി ഇറക്കിവിട്ടു രജിത…
ഹൃദയം നുറുങ്ങുന്ന വേദന ഉണ്ടായിരുന്നു അവിടെ നിന്നും തിരികെ നടക്കുമ്പോൾ പ്രതീക്ഷയോടെ നിൽക്കുന്ന തന്റെ മകളുടെ മുഖത്തേക്ക് നോക്കി…
അച്ഛൻ വരുമോ അമ്മേ….??എന്ന് ചോദിച്ചപ്പോൾ ഇല്ല എന്ന് പറയേണ്ടി വന്നു അവളുടെ മിഴികൾ നിറഞ്ഞത് കണ്ടില്ലെന്ന് നടിച്ചു…. എത്ര കരഞ്ഞാലും അതിന് ഒരു പരിഹാരവും ഇല്ല എന്ന് അറിയാമായിരുന്നു….
അച്ഛനും അമ്മയ്ക്കും രണ്ടു മക്കളായിരുന്നു മൂത്തവൾ രേഖയും രണ്ടാമത്തെ രജിതയും….
രേഖയെ കല്യാണം കഴിച്ചത് ഒരു ദീന കാരനായിരുന്നു അയാൾക്ക് ഹൃദയത്തിനു തകരാർ ഉണ്ടായിരുന്നു…
അത് ഒളിപ്പിച്ചുവെച്ച് അയാൾ കല്യാണം കഴിച്ചു… ചെന്നു കയറിയത് മുതൽ അയാളുടെ രോഗവും ചികിത്സയും മാത്രമാണ് ഉണ്ടായിരുന്നത്…..
അയാളുമായി ആശുപത്രിയിൽ ചെലവഴിച്ച നാളുകൾക്ക് എണ്ണം ഇല്ലായിരുന്നു… എന്നിട്ടും അധികനാൾ ഒന്നും ആ ദാമ്പത്യ നീണ്ടുനിന്നില്ല പെട്ടെന്നൊരു ദിവസം അറ്റാക്ക് വന്ന് അയാൾ മരിച്ചു…
മൂന്നോ നാലോ മാസം അത് മാത്രമായിരുന്നു രേഖയുടെ ദാമ്പത്യം…വൈധവ്യവും പേറി അവൾ വീട്ടിൽ വന്ന് നിന്നു അതിനിടയിലാണ് രജിതയുടെ കല്യാണം ശരിയായത്….
കൂട്ടത്തിൽ എനിക്ക് വിവാഹാലോചന വന്നിരുന്നു…പക്ഷേ നാട്ടുനടപ്പനുസരിച്ച് ഭർത്താവ് മരിച്ച ഒരു കൊല്ലം കഴിഞ്ഞു എങ്കിൽ മാത്രമേ മറ്റൊരു വിവാഹത്തിന് തയ്യാറാകാൻ കഴിയു…. എന്ന് പറഞ്ഞതുകൊണ്ട് അച്ഛനുമമ്മയും കൊല്ലം കഴിയാനായി കാത്തുനിന്നു എന്നെ വിവാഹം ചെയ്തയക്കാൻ….
പക്ഷെ എന്റെ മനസ്സിൽ മറ്റൊരു വിവാഹം കഴിക്കാൻ ഇഷ്ടം ആയിരുന്നില്ല….. കാരണം ഉണ്ടായ അനുഭവം വളരെ മോശമായിരുന്നു എനിക്ക് വിവാഹം എന്നുപറഞ്ഞാൽ പേടിസ്വപ്നമായിരുന്നു….
അയാളുടെ രോഗവും വേദനകളും യാതനയും….അതുകൊണ്ടുതന്നെ രജിതയുടെ വിവാഹം ഉറപ്പിച്ചു… യോഗ്യനായ ഒരു ചെറുപ്പക്കാരനായിരുന്നു അവളെ കല്യാണം കഴിച്ചത്..
ആദ്യം അബദ്ധം പറ്റിയത് കൊണ്ട് അച്ഛൻ അക്കാര്യത്തിൽ ഭയങ്കരമായി അന്വേഷിച്ചിരുന്നു യാതൊരു പ്രശ്നവുമില്ല എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് രാജന് അവളെ കല്യാണം കഴിച്ചു കൊടുത്തത്….
അവരുടെ കല്യാണം കഴിഞ്ഞ മൂന്നുമാസം ആയപ്പോഴേക്കും രജിത ഗർഭിണിയായി….എല്ലാവർക്കും ഏറെ സന്തോഷകരമായിരുന്നു ഒരു നിമിഷം അവളെ എല്ലാവരും പൊന്നുപോലെ നോക്കി… ഏഴാം മാസത്തിൽ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു…
ഇനി പ്രസവം കഴിഞ്ഞാൽ കുഞ്ഞിന് 90 കഴിഞ്ഞാൽ തിരിച്ചയക്കുകയായിരുന്നു നാട്ടുനടപ്പ്…
രാജൻ ഇടയ്ക്ക് വരും അവളെ കാണാൻ അവർക്ക് അയാൾ കൊടുക്കുന്ന കരുതലും സ്നേഹവും കണ്ടു കൊതിയോടെ നോക്കി ഇതൊന്നും തനിക്ക് ഒരിക്കലും കിട്ടിയിട്ടില്ല എന്ന് ഓർത്ത് സങ്കടപ്പെട്ടു എങ്കിലും തന്റെ അനിയത്തി എങ്കിലും നല്ല രീതിയിൽ ജീവിക്കുന്നതിന്റെ സന്തോഷമുണ്ടായിരുന്നു രേഖയ്ക്ക്….
രജിത ഒരു ആൺകുഞ്ഞിന് ജന്മം നൽകി..പ്രസവം കഴിഞ്ഞ മൂന്നു മാസം കഴിഞ്ഞപ്പോൾ രാജന്റെ വീട്ടിലേക്ക് അവളെ കൂട്ടിക്കൊണ്ടുപോകാൻ സമയം ആയി….
പക്ഷേ അപ്പോഴേക്ക് അവിടുത്തെ അമ്മ വീണു അവരുടെ കാലിന്റെ എല്ല് മുറിഞ്ഞിരുന്നു….
മറ്റാരും സഹായത്തിന് ഇല്ലാത്തതുകൊണ്ട് എന്നോട് വരാമോ എന്ന് ചോദിച്ചു വേറൊന്നും ഓർക്കാതെ അവൾക്ക് സഹായത്തിനായി ഞാൻ പോയി….
എന്റെ ജീവിതം തന്നെ തകർത്തുകളയാൻ ആണ് ആ പോക്ക് എന്ന് എനിക്കറിയില്ലായിരുന്നു….
അവിടെ ചെന്ന് ഒരു ഒരു ദിവസം രജിതാ കുഞ്ഞിനേയും കൊണ്ട് ആശുപത്രിയിലേക്ക് പോയതായിരുന്നു അവരുടെ അമ്മ അനിയത്തിയുടെ വീട്ടിലേക്കും….
കാലിനു വയ്യാത്ത കൊണ്ട് ഇടയ്ക്ക് അവിടെയും പോയി നിന്നിരുന്നു…കുഞ്ഞിനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു വീട്ടിലെ കാര്യങ്ങൾ ഞാൻ നോക്കിക്കോളാം അവർക്കുള്ള ഭക്ഷണം ഉണ്ടാക്കി കൊടുത്ത് അയക്കാം എന്ന് പറഞ്ഞു ഞാൻ വീട്ടിൽ നിന്നു…
രാത്രി ഭക്ഷണം കൊണ്ടുപോകാൻ വേണ്ടി വന്നതായിരുന്നു രാജൻ….പക്ഷേ ഒരു ദുർബലനിമിഷത്തിൽ ഞങ്ങൾക്ക് സ്വയം നഷ്ടപ്പെട്ടു….
ഞാൻ ഗർഭിണിയായി… എല്ലാം അറിഞ്ഞപ്പോൾ എന്റെ പുറകെ ചേച്ചി എന്ന് വിളിച്ചു നടന്നവൾ എന്നെ വെറുത്തു..
അവളുടെ ഭർത്താവിനോട് അവൾക്ക് ക്ഷമിക്കാൻ പറ്റി പക്ഷേ എന്നോട് പറ്റിയില്ല…
പിന്നീട് ഇന്നുവരെയും ഞങ്ങൾ തമ്മിൽ കണ്ടിട്ടില്ല… മിണ്ടിയില്ല…ഞാൻ ഒരു പെൺകുഞ്ഞിന് ജന്മം നൽകി…
അച്ഛനും അമ്മയും എല്ലാം അവളുടെ ഭാഗത്തായിരുന്നു… ഞാൻ ഉള്ളത് കൊണ്ട് അവൾ വീട്ടിലേക്ക് പോലും വരുന്നില്ല ആയിരുന്നു അവർക്ക് അവളെ കാണാൻ തോന്നുമ്പോൾ അങ്ങോട്ട് ചെന്ന് കാണാൽ ആയിരുന്നു പതിവ്…..
മോള് വലുതാകുന്തോറും നെഞ്ചിൽ തീ ആയിരുന്നു കാരണം അവളുടെ പിതൃത്വത്തെ സംബന്ധിച്ചുള്ള പ്രശ്നം തന്നെ….
അങ്ങനെയുള്ളവളെ ആര് വിവാഹം ചെയ്യുമെന്ന് വലിയൊരു ആശങ്ക മനസ്സിൽ കിടന്നിരുന്നു അറിയാവുന്ന എല്ലാ ദൈവങ്ങളോടും ഒരു പ്രാർത്ഥിച്ചിരുന്നു….അവൾക്ക് എങ്കിലും ഒരു നല്ല ജീവിതം നൽകണമെന്ന് പ്രാർത്ഥന കേട്ടതുപോലെ ഒരു നല്ല കൂട്ടർ വന്നു….
അവരോട് എല്ലാം തുറന്നു പറഞ്ഞു അവർക്ക് അത് കുഴപ്പമില്ലത്രെ…. സമ്മതമാണത്രെ…
പെൺകുട്ടിയുടെ കാര്യങ്ങൾ മാത്രമേ അവർ നോക്കുന്നുള്ളൂ എന്ന് പറഞ്ഞു…അപ്പോഴാണ് മോളൊരു കാര്യം എന്നോട് പറഞ്ഞത് അവളുടെ വിവാഹത്തിന് കൈ പിടിച്ചു കൊടുക്കാൻ എങ്കിലും അവളുടെ അച്ഛനോട് വരാൻ പറയുമോ എന്ന്?????
അവളുടെ മോഹം ന്യായമായതുകൊണ്ട് തട്ടിക്കളയാൻ തോന്നിയില്ല അതാണ് അവിടം വരെ ചെന്നത്.. പിന്നെ നാട്ടുനടപ്പും അതാണല്ലോ പക്ഷേ ഉണ്ടായ അനുഭവം ഇതായിരുന്നു…
ആകെ തളർന്നിരുന്നു ഞാൻ അത് കണ്ട് അവൾക്കും വേണ്ടിയിരുന്നില്ല എന്ന് തോന്നി അവൾ എന്നോട് പറഞ്ഞു അമ്മ കൈപിടിച്ചു നൽകിയാൽ മതിയെന്ന്….
അവളുടെ മുഖത്തേക്ക് ഉറ്റ് നോക്കിയപ്പോൾ അവൾ പറഞ്ഞു ഞാൻ മനസ്സറിഞ്ഞ് തന്നെയാണ് പറയുന്നത് എന്ന് ….
ഇന്നേവരെ തിരിഞ്ഞുനോക്കാത്ത അച്ഛനേക്കാൾ അമ്മയാണ് നല്ലത് എന്ന് അവൾ പറഞ്ഞു…. ഉള്ളിൽ തട്ടിയാണ് അവൾ അത് പറയുന്നത് എന്ന് മനസ്സിലായിരുന്നു അതുകൊണ്ടുതന്നെ എന്റെ മിഴികൾ നിറഞ്ഞു വന്നു…..
കല്യാണത്തിന് അവളുടെ കൈ പിടിച്ചു കൊടുക്കുമ്പോൾ ചെറുതായി എന്നെ കൈ വിറച്ചിരുന്നു… എങ്കിലും, ഇഷ്ടമില്ലാത്തവരെ ബുദ്ധിമുട്ടിച്ചില്ലല്ലോ എന്ന് ചാരിതാർത്ഥ്യം ഉണ്ടായിരുന്നു…..