രണ്ടാംകെട്ട് എന്ന് കേട്ടിട്ടുണ്ട് ഇതിപ്പോൾ മൂന്നാം കെട്ടോ..” നാണം ഉണ്ടോ സുഭദ്രേ നിനക്കിത് പറയാൻ…മ്മ്ഹ്ഹ്.

(രചന: മിഴിമോഹന)

 

രണ്ടാംകെട്ട് എന്ന് കേട്ടിട്ടുണ്ട് ഇതിപ്പോൾ മൂന്നാം കെട്ടോ..” നാണം ഉണ്ടോ സുഭദ്രേ നിനക്കിത് പറയാൻ…മ്മ്ഹ്ഹ്..” ഗോപിക്ക് വയസ് നാല്പത്തി അഞ്ച് ആയെന്ന് കരുതി ചെറുക്കനെ കൊണ്ട് ചെന്നു കുഴിൽ ചാടിക്കണം എന്ന് നിനക്ക് എന്താ ഇത്ര നിർബന്ധം….

 

ഏട്ടാ.. “” ഇനിയും കാത്തിരുന്നാൽ അവന് ഒരു പെണ്ണ് കിട്ടില്ല എന്റെ കാലം കഴിഞ്ഞാൽ പിന്നെ അവന് ആരാ ഉള്ളത്……. കൂടെ പിറപ്പുകൾ എന്ന് പറഞ്ഞു നടക്കുന്നതുങ്ങളിൽ ഒരെണ്ണം തിരിഞ്ഞു നോക്കും എന്ന് തോന്നുന്നുണ്ടോ..? ഒരിറ്റ് കാപ്പി അനത്തി കൊടുക്കാൻ ആരെങ്കിലും വേണ്ടേ അവന്..”

 

അതിന് ആണോ ഒരു മൂന്നാംകെട്ട് കാരിയെ കൊണ്ട് കെട്ടിക്കുന്നത്..”എത്ര എത്ര ആലോചനകൾ കൊണ്ട് വന്നതാ ഞാൻ അപ്പോഴൊക്കെ ഒഴിഞ്ഞു മാറിയത് അവൻ അല്ലെ… പിന്നെ ഇപ്പോ എന്താ ഇങ്ങനെ ഒരു തീരുമാനം..

 

എനിക്ക് അറിയില്ല ഏട്ടാ.. ഇതൊക്കെ അവന്റ തീരുമാനം ആണ്…. ഇനി ഞാൻ എതിര് പറഞ്ഞാൽ അതും വേണ്ടാന്ന് വയ്ക്കും അവൻ… “”

 

ചെറിയ പേടിയോടെ അവർ പറയുമ്പോൾ കാരണവർ മുഖം തിരിച്ചു..

 

അമ്മയും മോനും എല്ലാം തീരുമാനിച്ചുറപ്പിച്ചിട്ട് അല്ലെ എന്നെ വിളിക്കുന്നത്.. സഹകരിക്കുക അത്ര തന്നെ…

 

അയാൾ പറഞ്ഞ് തീരുമ്പോൾ ഗോപി അകത്തു നിന്നും പുറത്തേക്ക് വന്നു പെണ്ണ് കാണാനായി ഒരുങ്ങി വരുന്നവനെ കാണുമ്പോൾ വീണ്ടും മുഖം കറുപ്പിച്ചു നോക്കുന്ന അയാളെ ചിരിയോടെ ആണ് ഗോപി നേരിട്ടത്…

 

രമണി അവരിങ് എത്താറായി ലക്ഷ്മിയോട് ഒരുങ്ങി നിൽക്കാൻ പറഞ്ഞോളൂ .. “”

 

രാഘവൻ മാഷ് ഉമ്മറത്തെ കസേരയിലെ പൊടി തൂത്ത് കളയുമ്പോൾ ആയമ്മ പുറത്തേക്ക് വന്നു…

 

അവൾക് വിവാഹം വേണ്ടന്ന പറയുന്നത്.. നാട്ടുകാര് അറിഞ്ഞാൽ പരിഹസിക്കും… “”

 

വേണ്ടാന്നോ…. പിന്നെ എട്ടും പൊട്ടും തിരിയാത്ത പെൺകൊച്ചിനെയും കൊണ്ട് അവൾ എങ്ങനെ ജീവിക്കും.. എന്തെങ്കിലും ഉദ്യോഗത്തിന് പോകാനുള്ള വിദ്യാഭ്യാസ യോഗ്യത ഉണ്ടോ അവൾക്…

 

പ്ലസ്ടൂ പൂർത്തി ആക്കും മുൻപേ കണ്ടവന്റെ കൂടെ ഇറങ്ങി പോയതല്ലേ… എന്നിട്ടോ അവന്റ തല്ലും അടിയും കൊണ്ട് അവസാനം അവന്റ തലയിൽ ചൂട് വെള്ളവും കോരി ഒഴിച്ചു കൈകുഞ്മായി കേറി വന്നപ്പോൾ മറുത്ത് ഒരു വാക്ക് പറയാതെ അവളെ സ്വീകരിച്ചില്ലേ……. അത് തന്നെ നമ്മൾ ചെയ്ത വലിയ തെറ്റ് ആയി പോയി.. “”

 

ശോ ഒന്ന് പതുക്കെ പറ അവള് അകത്തുണ്ട് കേൾക്കും.. “”ആയമ്മ അകത്തേക്ക് നോക്കി..

 

കേൾക്കട്ടെ..”” എന്നും എന്റെ ചിലവിൽ കഴിയാം എന്ന് കരുതിയോ അവൾ നമ്മുടെ കാലശേഷം ആരുണ്ട് അവൾക് ഒരു താങ്ങായി… അവൾ ഇവിടെ ഉള്ളത് കൊണ്ട് അല്ലെ നമ്മുടെ മരുമോള് പോലും ഇങ്ങോട്ട് വരാത്തത്….. നാളെ അവർ ഇവളെ നോക്കും എന്ന് എന്താ ഇത്ര ഉറപ്പ്……

 

ഭാഗ്യം കൊണ്ട് വന്ന ആലോചനയാ എല്ലാം അറിഞ്ഞിട്ട് ആണ് ആ പയ്യൻ വരുന്നത്… അവളോട് വാശി കാണിക്കാതെ ഒരുങ്ങാൻ പറ നീ.. “”

 

അയാൾ കർക്കശമായി പറയുമ്പോൾ മറുത്ത് ഒന്നും പറയാതെ അകത്തേക്ക് കയറി ആയമ്മ ലക്ഷ്മിയുടെ മുറി ലക്ഷ്യമാക്കി നടന്നു…. ചാരി ഇട്ട വാതിൽ തുറന്നു അകത്തേക്ക് കയറുമ്പോൾ ചില്ല് അലമാരയിലൂടെ ആ മുഖം വ്യക്തമായി കണ്ടു രമണി… കരഞ്ഞു കലങ്ങിയ കണ്ണുകൾ അവരിൽ നിന്നും മറയ്ക്കാൻ പാടു പെടുന്നവൾ……

 

മോളേ.. “”

 

അവരുടെ ആ വിളിയിൽ പതുക്കെ തിരയുന്നവൾ അവളുടെ ശരീരത്തിന് താങ്ങായി നിൽക്കുന്ന വീൽ ചെയറിൽ ബാലൻസ് ചെയ്യാൻ ശ്രമിച്ചു..

 

മോള് കരയുവാണോ അച്ഛൻ വിഷമം കൊണ്ട് പറഞ്ഞതല്ലേ.. “” അവൾക് അടുത്തേക്ക് ഇരുന്നു ആയമ്മ…

 

ഏയ് അച്ഛൻ പറഞ്ഞത് കേട്ട് കരഞ്ഞത് അല്ല അമ്മേ…. അത് ഞാൻ എന്നും പല ഭാഗത്തു നിന്നും കേൾക്കുന്നത് അല്ലെ.. പക്ഷെ… ഞാൻ കാരണം ഒരാളുടെ ജീവൻ കൂടി അപകടത്തിൽ ആകുമെന്നുള്ള ഭയം ആണ് എന്റെ ഈ കണ്ണുനീർ …. “” ഹ്ഹ.. “” മെല്ലെ കണ്ണ് ഒന്ന് തുടച്ചു അവൾ…

 

നീ എന്തൊക്കെയാ കുട്ടി ഈ പറയുന്നത്… നീ കാരണം ആരുടെ ജീവൻ അപകടത്തിൽ ആകുമെന്ന ഗോപിയുടേതോ.. “” അയമ്മ സംശയത്തോടെ അവളെ നോക്കി..

 

കണ്ണ് അടച്ചു എന്തിനാ അമ്മേ ഇരുട്ട് ആക്കുന്നത്… “” മ്മ്ഹ്ഹ് അച്ഛൻ പറഞ്ഞത് ശരിയാ അറിയാൻ പാടില്ലാത്ത പ്രായത്തിൽ എനിക്ക് ഒരു തെറ്റ് പറ്റി…

 

ബാഹ്യ സൗന്ദര്യം ആണ് എന്തിലും വലുത് എന്ന് ചിന്തിക്കുന്ന പ്രായം… അച്ഛനും അമ്മയും കൂടെ പിറപ്പുകളും ശത്രുക്കൾ എന്ന് തോന്നുന്ന പ്രായം….

 

അന്ന് എന്നിലേക്ക് വന്നവൻ പുഞ്ചിരി കൊണ്ട് മൂടുമ്പോൾ…സ്‌നേഹം നിറഞ വാക്കുകൾ കൊണ്ട് എന്നെ കയ്യിൽ എടുക്കുമ്പോൾ എന്റെ മനസ് അവനിലേക്ക് ചാഞ്ഞു… അവൻ ആണ് ലോകം എന്ന് കരുതി… “”

 

കൂടെ പോകുമ്പോൾ മറന്നു പോയി നിങ്ങളെ എല്ലാവരെയും അത് എന്റെ തെറ്റ് ആണ്…” പക്ഷെ സ്വന്തം ആയി കഴിഞ്ഞപ്പോഴാണ് അവന് ഞാൻ ആരാണ് എന്ന് തിരിച്ചറിഞ്ഞു തുടങ്ങിയത്……

 

പൊരുത്തപെട്ട് പോകാൻ ആവുന്നതും ശ്രമിച്ചു… ഉപദ്രവങ്ങൾ ഒരുപാട് സഹിച്ചു….പക്ഷെ എന്നെ പോലെ ഒരുപാട് പേര് അവന്റെ വലയിൽ വീഴുന്നുണ്ടെന്നും അതിൽ ഒരാൾ മാത്രം ആണ് ഞാൻ എന്ന് അറിഞ്ഞ നിമിഷം ചാകാൻ തന്നെ തീരുമാനിച്ചുറച്ചു ആണ് കുഞ്ഞിനേയും കൊണ്ട് ആ വീട്ടിൽ നിന്നും ഇറങ്ങിയത്…

 

പക്ഷെ കഴിഞ്ഞില്ല ഒരു ജീവനെ ഇല്ലാതാക്കാൻ മനസ് അനുവദിച്ചില്ല… “” ആ നിമിഷം ഓടി വരാൻ നിങ്ങൾ മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളു…. ഇറക്കി വിടില്ലന്നുള്ള ധൈര്യവും.. “”

 

അതൊക്കെ ഞങ്ങള്ക് അറിയാവുന്നത് അല്ലെ മോളേ.. “” പതുക്കെ അവളുടെ തലയിൽ തലോടി അവർ…..

 

ഒരിക്കൽ ചെയ്‍ത തെറ്റ് കാരണം ഇനി ഒരിക്കലും അച്ഛനെയും അമ്മയെയും വേദനിപ്പിക്കില്ല എന്ന് തീരുമാനിച്ചുറപ്പിച്ചത്.. അത് കൊണ്ട് ആണ് നിങ്ങൾ പറഞ്ഞ മറ്റൊരു വിവാഹത്തിന് ഞാൻ സമ്മതിച്ചത്…

 

പക്ഷെ അത് എനിക്ക് തന്നതോ.. “” പാതി വഴിയിൽ വെച്ച് എന്റെ താലി അറത്തില്ലേ വിധി…….. എന്റെ കാലുകളുടെ ചലനശേഷി തന്നെ നഷ്ടപെട്ടില്ലേ…..

 

മ്മ്ഹ്ഹ്.. “” ഒന്ന് മൂത്രം ഒഴിക്കണം എങ്കിൽ പോലും മറ്റൊരാളെ ആശ്രയിക്കേണ്ട ഗതി ആണ് എനിക്ക്…. അങ്ങനെ ഉള്ള എന്നെ എന്തിനാ അമ്മേ അയാൾക്ക്… അയാളുടെ ജീവിതം കൂടി നശിപ്പിക്കണോ.. “”

 

ഞാൻ എന്റെ മോളേയും കൊണ്ട് എങ്ങനെയും ജീവിച്ചോളാം.. “” ഹ്ഹ.. “” മെല്ലെ കണ്ണുകൾ തുടച്ചവൾ…

 

രമണി അവര് വന്നു..'””” പുറത്ത് നിന്നും രാഘവൻ മാഷ് വിളിച്ചു പറയുമ്പോൾ ആയമ്മ പതുക്കെ എഴുനേറ്റു..

 

എന്തായാലും വന്നവരെ നിരാശപെടുത്തണ്ട കണ്ടിട്ട് പൊയ്ക്കോട്ടേ… പിന്നെ അച്ഛനോട് അമ്മാ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി കൊള്ളാം.. “” അവളുടെ മുടിയിൽ തഴുകി പുറത്തേക്ക് പോയവർ..

 

എനിക്ക് താല്പര്യം ഉണ്ടായിട്ട് അല്ല… പിന്നെ ഇവൻ ഇത് മതി എന്ന് പറഞ്ഞ് ഒറ്റ കാലിൽ നിൽക്കുന്നത് കൊണ്ട ഞാൻ സമ്മതിച്ചത്… “””

 

ഗോപിയുടെ അമ്മാവൻ ഒരു വെറ്റില മുറുക്ക് വായിലേക്ക് ഇടുമ്പോൾ രമണി ചായയുമായി പുറത്തേക്ക് വന്നു…

 

അല്ല കുട്ടി എവിടെ..? സാദാരണ പെണ്ണ് ആണല്ലോ ചായയുമായി വരേണ്ടത്… വല്ല മുടന്തോ മറ്റോ ഉണ്ടോ.. “”

 

അയാൾ അർത്ഥം വെച്ച് ചോദിക്കുമ്പോൾ രാഘവൻ മാഷിന്റെ കണ്ണുകൾ സംശയത്തോടെ ഗോപിയിലേക്ക് പോയി..

 

ലക്ഷ്മിക്ക് കാലിനു സ്വാധീനം ഇല്ലന്നുള്ള കാര്യം ഞാൻ അമ്മാവനോട് പറഞ്ഞിട്ടില്ല.. “” ഗോപി മെല്ലെ തല ഇളക്കി..

 

ഹൈ.. “” അപ്പൊ മൂന്നാം കെട്ടും പോരാഞ്ഞിട്ട് കാല് വയ്യാത്ത പെണ്ണിനെ ആണോ എന്റെ ചെറുക്കന്റെ തലയിൽ കെട്ടി വയ്ക്കാൻ നോക്കുന്നത്.. “” ഇത് നടക്കില്ല ഗോപി നീ എഴുന്നേറ്റോ.. “””

 

ധാർഷ്ട്യത്തോടെ അയാൾ എഴുനെല്കുമ്പോൾ ഗോപിയും എഴുനേറ്റു..

 

അമ്മാവൻ ഒന്ന് ഇങ്ങ് വന്നേ.. “” ഇപ്പോ വരാം.. “” അവരോട് ആയി പറഞ്ഞ് കൊണ്ട് വീടിന്റെ മൂലയിലേക്ക് അയാളെ കൊണ്ട് ഗോപി പോകുമ്പോൾ ആ അച്ഛനും അമ്മയും ഒന്നും മനസിലാകാതെ അങ്ങോട്ട് എത്തി നോക്കി….

 

പാതി അടഞ്ഞു കിടക്കുന്ന ജനലിന്റെ ചുവരിനോട് ചേർന്ന് കാരണവർ തന്റെ അനിഷ്ടം മുഖത്ത് പ്രകടമാക്കി..

 

ഇത് നടക്കില്ല ഗോപി.. കാല് വയ്യാത്ത പെണ്ണിനെ കെട്ടാൻ ഞാൻ സമ്മതിക്കില്ല… “”

 

നിർത്തേടോ പരട്ട കിളവ.. ഇനി തന്റെ നാവ് പൊന്തിയാൽ തന്റെ പതിനാറു ഇവിടെ നടത്തും ഞാൻ… ക്ഷമിക്കും തോറും തലയിൽ കേറുന്നോ.. “” അമ്മ പറഞ്ഞത് കൊണ്ട് മാത്രം ആണ് തന്നെ കെട്ടി എടുത്തു കൊണ്ട് വന്നത്.. “‘

 

എന്റെ അച്ഛൻ മരിച്ചിട്ട് ഞങ്ങളെ ഒന്ന് തിരിഞ്ഞു പോലും നോക്കാത്ത തെണ്ടി അല്ലേടോ താൻ.. എന്നിട്ട് ആള് ആകാൻ വന്നിരിക്കുന്നു… അതെ അവസ്ഥയിൽ കഴിയുന്ന പെണ്ണാ ലക്ഷ്മി അവൾക്ക് ജീവിതം കൊടുക്കാൻ ഞാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ കൊടുത്തിരിക്കും..””

 

ഗോപി തല്ലി തല്ലി ഇല്ലാ എന്നാ മട്ടിൽ പറയുമ്പോൾ പേടിച്ചു പോയ കാർന്നോരു വാ മൂടി കെട്ടി അവന് പിന്നലെ പോകുമ്പോൾ പാതി അടഞ്ഞ ജനലിൽ കൂടി ആരും കാണാതെ രണ്ട് കണ്ണുകൾ കണ്ണുനീർ വാർത്തു കഴിഞ്ഞിരുന്നു…

 

അമ്മാവൻ സമ്മതിച്ചു.. “‘ ചിരിയോടെ ഗോപി പറയുമ്പോൾ മാഷും രമണിയും ഒന്ന് നെടുവീർപ്പ് ഇട്ടു..

 

എല്ലാം അറിഞ്ഞിട്ട് തന്നെയാണോ എന്നെ പോലെ ഒരു പെണ്ണിനെ സ്വീകരിക്കാൻ ഇയാൾ തയാറായത്.”””

 

അകത്തേ മുറിയിൽ വീൽചെയറിൽ ഇരിക്കിന്നവളുടെ തൊട്ട് അടുത്ത് ഗോപി ഇരിക്കുമ്പോൾ അവൾ സംശയത്തോടെ ആ മുഖത്തേക്ക് നോക്കി..

 

എല്ലാം അറിയാം തനിക്ക് അറിയാവുന്നതിലും കൂടുതൽ.. “”” ഗോപിയിൽ നിന്നും അങ്ങനെ ഒരു വാക്ക് കേൾക്കുമ്പോൾ സംശയത്തോടെ പുരികം ഉയർത്തി ലക്ഷ്മി…

 

മ്മ്ഹ്ഹ്…. “” ഞാൻ ഇപ്പോ തന്നോട് ഇത് പറഞ്ഞില്ല എങ്കിൽ അത് വലിയ ഒരു തെറ്റ് ആകും.. എല്ലാം കേട്ടു കഴിഞ്ഞു തീരുമാനം എടുത്താൽ മതി.. “” ഗോപി മെല്ലെ കണ്ണുകൾ വെട്ടിച്ചു കൊണ്ട് ജനലിന് അടുത്തേക്ക് വന്നു..

 

എന്റെ ഇരുപതാം വയസിൽ ആണ് അച്ഛൻ മരിക്കുന്നത്… അമ്മയേയും താഴെ ഉള്ള സഹോദരങ്ങളെയും എങ്ങനെ നോക്കും എന്നൊന്നും അറിയാൻ പോലും കഴിയാത്ത പ്രായം… ആകെ അറിയാവുന്ന തൊഴിൽ ഡ്രൈവിംഗ് ആണ്.. “””

 

കുറെ കഷ്ടപെട്ടു അവസാനം ഒരു വിസ സംഘഡിപ്പിച്ചു ദുബായ് പോകുമ്പോൾ പ്രതീക്ഷകൾ ഏറെ ആയിരുന്നു…. തെറ്റി ഇല്ല.. നാല് പെങ്ങന്മാരെ മാന്യമായി കെട്ടിച്ചു വിടാൻ കഴിഞ്ഞു…

 

പക്ഷെ പ്രതീക്ഷകൾ തെറ്റിയത് അവിടെ ആണ്.. അവർക്ക് വേണ്ടി ഒരു ജന്മം കളഞ്ഞ സഹോദരനെ അവർ മറന്നു സഹോദരന് ഒരു ജീവിതം വേണം എന്ന് മറന്നു.. കുറ്റം പറയാൻ പറ്റില്ല… അവർ അവരുടെ ജീവിതം മാത്രമേ നോക്കിയുള്ളു.. കാലം അത് അല്ലെ….

 

പക്ഷെ അവസാനം അമ്മ അവർക്ക് അധികപറ്റ് ആയപ്പോൾ ആണ് ഞാൻ അമ്മയ്ക്ക് വേണ്ടി നാട്ടിൽ സെറ്റിൽഡ് ആയത്…. ഒരുപാട് ഒന്നും സമ്പാദിച്ചിട്ടില്ലാത്തത് കൊണ്ട് ജീവിക്കാൻ വേണ്ടി നാട്ടിൽ വീണ്ടുംഡ്രൈവർ പണിക്ക് ഇറങ്ങി….

 

രണ്ട് വര്ഷം മുൻപ്….ആദ്യത്തെ ഓട്ടം ഒരു കല്യാണ ഓട്ടം ആയിരുന്നു….. “”ഒരു രണ്ടാം കെട്ടു കാരിയുടെ കല്യാണം..””മുറ്റത് ഒരു കുഞ്ഞ് പന്തലിൽ അവൾ മറ്റൊരാൾക്ക്‌ സ്വന്തം ആകുമ്പോൾ കാറിനുള്ളിൽ ചൂട് എടുത്തിരുന്ന എനിക്ക് ഒരു ഗ്ലാസ് വെള്ളവുമായി ഒരു പത്ത് വയസുകാരി വന്നു….

 

എന്റെ ദാഹം അറിഞ്ഞവൾ വെള്ളം തന്നു… ആരും വിളിച്ചില്ല എങ്കിലും അവൾ എന്നെ കൂട്ടി കൊണ്ട് പോയി സദ്യ തന്നു… അവളുടെ അമ്മയുടെ കല്യാണ സദ്യ..”‘

 

അമ്മ മറ്റൊരുതന്റെ കൈ പിടിച്ചു പോകുമ്പോൾ കരയാതെ പിടിച്ചു നിന്ന അവൾ എനിക്ക് ഒരു വിങ്ങൽ ആയിരുന്നു… ചെറുക്കനെയും പെണ്ണിനേയും കൂട്ടി കൊണ്ട് കാറിൽ പോകുമ്പോൾ ആ മുഖം മനസിൽ നിന്നും മാഞ്ഞില്ല..””

 

പിന്നെ ഞാൻ ഉറക്കം ഉണരുമ്പോൾ ആ കുഞ്ഞ് മുഖം ആയിരുന്നു മനസിൽ… “”

 

പോയ വഴിക്ക് ആ കാർ ആക്‌സിഡന്റ് ആയി… “”

 

ഓർമ്മകൾ തിരിച്ചു വരുമ്പോൾ അറിഞ്ഞു ചെറുക്കൻ മരിച്ചു പോയെന്നു… അവളുടെ അമ്മ ആ കല്യാണപെണ്ണിന്റെ കാലുകളുടെ ചലന ശേഷി ന… നഷ്ടം ആയെന്ന്.. “”

 

ഗോപിയുടെ തൊണ്ട ഇടറുമ്പോൾ ഉറക്കെ കരഞ്ഞു പോയി ലക്ഷ്മി…

 

ഞാൻ.. ഞാനാ…. ഇയാളുടെ ഈ അവസ്ഥയ്ക്ക് കാരണം…. സഹതാപം കൊണ്ട് അല്ല കൂടെ കൂട്ടാൻ തീരുമാനിച്ചത് അന്ന് എന്റെ മനസിൽ പതിഞ്ഞ ആ കുഞ്ഞ് മുഖം ഉണ്ട് അവളെ ആർക്കും വിട്ട് കൊടുക്കരുത് എന്ന് തോന്നി….

 

തനിക്ക് എന്നോട് ക്ഷമിക്കാൻ പറ്റും എങ്കിൽ നമ്മുടെ ജീവിതം ഇവിടെ തുടങ്ങും തന്റെ മകളും ഒരുമിച്‌.. “” ആലോചിച്ചു പറഞ്ഞാൽ മതി..”

 

ഗോപി കണ്ണുകൾ തുടച്ചു പുറത്തേക്ക് ഇറങ്ങുമ്പോഴും ലക്ഷ്മിയുടെ കണ്ണുകൾ നിഞൊഴുകി..

 

ഉമ്മറ പടിയിൽ സുഭദ്രാമ്മ നിലവിളക്കും ഏന്തി ലക്ഷ്മിയെ സ്വീകരിക്കാൻ നിൽകുമ്പോൾ വീൽചായറിൽ ഇരുന്ന ലക്ഷ്മി ഗോപി ചാർത്തിയ താലിയിൽ മുറുകെ പിടിച്ചു കൊണ്ട് അവനെ ഒന്ന് നോക്കി……

 

ആ നോട്ടത്തിന് അർത്ഥം മനസിലായതും ഗോപി മെല്ലെ അവളെ കൈകളിൽ കോരി എടുത്തു…

 

ഹൈ അപ്പോൾ വിളക്ക് ആര് എടുക്കും…. വീട്ടിൽ കേറി വരുന്ന മഹാലക്ഷ്മി ആണ് വിളക്ക് എടുക്കേണ്ടത്..”

 

കിട്ടിയത് ഒന്നും പോരാതെ അമ്മാവൻ ഉറക്കെ വിളിച്ചു പറയുമ്പോൾ സുഭദ്രാമ്മ മെല്ലെ ചിരിച്ചു…

 

ലക്ഷ്മിയുടെ കൂടെ മറ്റൊരു മഹാലക്ഷ്മി ഉണ്ടല്ലോ അവൾ എടുക്കും വിളക്ക്… ഈ വീടിന്റെ മഹാലക്ഷ്മി ഇനി അവൾ ആണ്.. “‘

 

ചെറിയ കുസൃതി നോട്ടത്തോടെ സുഭദ്രമ്മാ ഗോപിക്ക് പിന്നിൽ ഭയത്തോടെ ഒളിച്ചു നിൽകുന്ന ആ പന്ത്രണ്ട് വയസുകാരിയെ നോക്കി…

 

വാ..'” ഇനി നിന്റെ വീട് ഇത് ആണ്…. നീ ആണ് ഈ വീടിന്റെ വിളക്ക്.. “”

 

ആ കുഞ്ഞി പെണ്ണിന്റ കൈലേക്ക് അത് കൊടുക്കുമ്പോൾ അവൾ അറിയാതെ ഗോപിയെന്ന അച്ഛനെ നോക്കി….. കണ്ണ് കൊണ്ട് ആ മകൾക് അവൻ അനുവാദം നൽകുമ്പോൾ ഭയം മാറി വന്ന ചിരിയോടെ അവൾ അകത്തേക്ക് കയറി…. ഒപ്പം അവളുടെ അമ്മയെ എടുത്തു കൊണ്ട് കർമ്മം കൊണ്ട് അച്ഛൻ ആകാൻ വിധിക്കപെട്ടവനും..

Leave a Reply

Your email address will not be published. Required fields are marked *