ബോധം മറഞ്ഞ് നിലത്ത് കിടക്കുന്നവളുടെ ന ഗ്ന,മേ നിയിൽ നിന്നയാൾ ക്രൂരമായ സംതൃപ്തിയോടെ എഴുന്നേറ്റു..

(രചന: രജിത ജയൻ)

 

ബോധം മറഞ്ഞ് നിലത്ത് കിടക്കുന്നവളുടെ ന ഗ്നമേ നിയിൽ നിന്നയാൾ ക്രൂരമായ സംതൃപ്തിയോടെ എഴുന്നേറ്റു..

 

അവളുടെ തലയിലൂടെയും തുടയിലൂടെയും നിലത്തേക്കൊഴുകി കൊണ്ടിരുന്ന രക് തം അവിടെയാകെ മെല്ലെ പരക്കുന്നുണ്ടായിരുന്നപ്പോൾ..

 

വേദനയുടെ കാഠിന്യത്താൽ അവളൊന്ന് ഞരങ്ങിയതും അയാൾ ആർത്തിയോടെ വീണ്ടുമവളെ നോക്കി

 

അനുഭവിച്ചിട്ടും ആസ്വദിച്ചിട്ടും മതിയാവത്തതുപോലെ ആ ന ഗ്നശ രീരത്തിലേക്കയാൾ വീണ്ടും വീണ്ടും നോക്കി കൊണ്ടിരുന്നു ..

 

ഒരിക്കൽ കൂടി അവളിലേക്ക് അമരാൻ അയാൾ ആഗ്രഹിച്ചെങ്കിലും പെട്ടന്നെന്തോ ഓർമ്മ വന്നതു പോലെ പെട്ടന്നവിടെ നിന്നയാൾ പിൻവാങ്ങി.

 

“ചിറ്റാശ്ശേരിയിലെ ഇന്ദു ദേവിയെ ഇന്നലെ ആരോ തലക്കടിച്ചു വീഴ്ത്തി ഉപദ്രവിച്ചൂന്ന് … ,,

 

“തലയിലും ശരീരത്തിലും നിറയെ മുറിവുകളുമായ് ആ കുട്ടി ആശുപത്രിയിലാണത്രേ…,,

 

പിറ്റേ ദിവസം രാവിലെ ചിറ്റാശ്ശേരി ഗ്രാമം ഉണർന്നതു തന്നെ ഈ വാർത്ത കേട്ടിട്ടായിരുന്നു ..

 

കേട്ടവർ കേട്ടവർ കേട്ട വാർത്ത വിശ്വസിക്കാൻ കഴിയാതെ സ്തംഭിച്ചു നിന്നു

 

ഭൂമിയെ പോലും നോവിക്കാതെ ,തന്റെ മുന്നിലുള്ള എല്ലാവർക്കും ഒരു നേർത്ത പുഞ്ചിരി സമ്മാനിച്ച് നടന്നു നീങ്ങുന്ന ഇന്ദു ദേവിയുടെ മനോഹര രൂപമായിരുന്നു ആ വാർത്ത കേട്ട എല്ലാവരുടെ മനസ്സിലും തെളിഞ്ഞു നിന്നത് ..

 

സായംസന്ധ്യയിൽ നിറതിരിയിട്ട് ഉമ്മറത്ത് കത്തിച്ചു വെച്ചിരുന്ന നിലവിളക്ക് പോലെ ഐശ്വര്യമുള്ളവളായിരുന്നു ഇന്ദു ദേവി

 

ചിറ്റാശ്ശേരി എന്ന ഗ്രാമം മുഴുവൻ ഒരിക്കൽ സ്വന്തമായുണ്ടായിരുന്ന വലിയ ജന്മി കുടുംബമായിരുന്നു ഇന്ദു ദേവിയുടെ..

 

സമ്പത്തിന്റെ അഹങ്കാരമില്ലാതെ പാവങ്ങളെന്നോ പണക്കാരനെന്നോ വേർതിരിവില്ലാതെ എല്ലാവരെയും ഒരു പോലെ കാണുന്ന ചിറ്റാശ്ശേരി തറവാട്ടിലെ പെൺകുട്ടിയ്ക്ക് സംഭവിച്ച ദുരന്തത്തിൽ ആ നാട് മുഴുവൻ വേദനിച്ചപ്പോൾ തന്റെ മകൾക്ക് സംഭവിച്ച ദുരന്തത്തിന്റെ ആഘാതം താങ്ങാതെ വീണു പോയിരുന്നു ഇന്ദുവിന്റെ അമ്മ..

 

“അമ്മേ ,അമ്മ ഇങ്ങനെ തളർന്നു പോയാൽ ഞാനും അച്ഛനും മറ്റുള്ളവരും എന്തു ചെയ്യും ..?

 

“നമ്മുടെ എല്ലാം പ്രാണനും ജീവനുമാണ് അകത്ത് ജീവനു വേണ്ടി പോരാടി കിടക്കുന്നത്

 

“അവൾ തിരിച്ചു വരും, വരുമ്പോ അവൾക്ക് ധൈര്യം കൊടുക്കേണ്ടത് അമ്മയും നമ്മളുമാണ് തളർന്നു പോവരുത് ഒരാളും …

 

അമ്മയെ മാറോട് ചേർത്ത് ആശ്വസിപ്പിക്കുമ്പോഴും തന്റെ കണ്ണുകൾ നിറയാതിരിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു ഇന്ദുവിന്റെ അനിയത്തി ..

 

” കുട്ടിയെ ആക്രമിച്ചതാരാണെന്ന് കുട്ടിയ്ക്ക് അറിയില്ലാ എന്നാണോ പറയുന്നത് ..?

 

തലയും ശരീരവും വേദന കൊണ്ട് ഒന്നനക്കാൻ പോലും കഴിയാതെ ഐസിയുവിനുള്ളിൽ കിടക്കുമ്പോൾ അവളുടെ മൊഴിയെടുക്കാൻ വന്ന പോലീസുകാരുടെ ചോദ്യങ്ങൾക്ക് മുമ്പിൽ ഉത്തരങ്ങളൊന്നും ഇല്ലാത്തവളായ് കിടന്നു ഇന്ദു..

 

അവളുടെ ശരീരത്തിലെ മുറിവുകളിലേക്ക് നോക്കി നിശബ്ദരായ് പോലീസുകാരാ മുറി വിട്ട് പുറത്തേക്കിറങ്ങിയപ്പോൾ തെളിവുകളില്ലാതെ തെളിയാതെ പോയ അനേകം കേസുകളിലൊന്നായ് അവളും മാറി..

 

തന്നെ തിരക്കി വരുന്നവർക്കൊന്നും മുഖം കൊടുക്കാതെ സ്വന്തം മുറിയിൽ തന്നെ സമയം ചിലവഴിച്ചിരുന്ന ഇന്ദു വീട്ടുകാർക്കൊരു വേദനയായ് മാറി

 

അവളിലെന്നും നിറഞ്ഞു നിന്ന കളി ചിരികൾ ഇനിയൊരിക്കലും തിരിച്ചു കിട്ടാത്തതുപോലെ അവസാനിച്ചതായ് തോന്നി അവർക്ക്

 

“മോളെ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതെല്ലാം എന്റെ കുട്ടിയുടെ ജീവിതത്തിൽ സംഭവിച്ചു കഴിഞ്ഞു

 

“അതു തന്നെ ഓർത്തു കൊണ്ടിരുന്നാൽ മുമ്പോട്ടിനിയൊരു ജീവിതം കുട്ടിയ്ക്ക് ഉണ്ടാവില്ല . അത് കൊണ്ട്….

 

തന്റെ മുന്നിൽ നിന്ന് സങ്കടത്തോടെ പറയുന്ന അമ്മയെ ഇന്ദുവൊന്ന് നോക്കി ..

 

“അമ്മ പറഞ്ഞോളൂ.. അമ്മ പറയുന്നതെന്തും ഞാൻ അനുസരിച്ചോളാം .. ഞാനെന്തു ചെയ്യണം അമ്മ പറഞ്ഞോളൂ ..

 

ഇന്ദു പറഞ്ഞതു വിശ്വസിക്കാൻ കഴിയാതെ വർ അവളുടെ മുഖത്തേക്ക് ഒന്നു നോക്കി

 

മുറിവുകളുണങ്ങി കരിഞ്ഞു പോയ ചില പാടുകളല്ലാതെ തികച്ചും ശാന്തമായ മുഖമായിരുന്നു ഇന്ദുവിന്റെ

 

” ഇന്നും ബാലുമോൻ വന്നിരുന്നു മോളെ, നീ ആശുപത്രിയിലായ അന്നു മുതൽ ഇന്നീ ദിവസം വരെയും അവൻ, അവനുണ്ടായിരുന്നു നമ്മുടെ കൂടെ ഏതാവശ്യത്തിനും…

 

അമ്മ പറയുന്നത് എന്തെന്ന ഭാവത്തിൽ ഇന്ദു അമ്മയുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു

 

“കഴിഞ്ഞ ദിവസമാണ് ബാലു അച്ഛനോട് പറഞ്ഞത് നിന്നെ അവനിഷ്ട്ടമാണെന്ന്

 

“നിങ്ങൾ തമ്മിൽ പ്രണയത്തിലായിരുന്നെന്ന്

 

“നിന്നെ അവൻ വിവാഹം കഴിച്ചോളാമെന്ന് ..

 

“നിനക്ക് സംഭവിച്ച കാര്യങ്ങളൊന്നും അവനൊരു പ്രശ്നമല്ലെന്ന് …

 

അമ്മ പറഞ്ഞു നിർത്തിയതും തന്നെയൊരു കൊടും കാറ്റു വന്ന് പൊതിയുന്നതു പോലെ തോന്നിയവൾക്ക്

 

ശരീരമാകെ തളരുന്നതുപ്പോലെ..

 

ബാലചന്ദ്രൻ … ബാലു .. തന്റെ ബാലുവേട്ടൻ

 

ഒന്നാവുമോ എന്നുറപ്പു പോലും ഇല്ലാതെ താൻ പ്രാണനിൽ കൊണ്ടു നടന്നവൻ..

 

അച്ഛന്റെ അകന്ന ബന്ധത്തിലെ കണ്ണി..

 

പരസ്പരം പ്രണയിച്ചപ്പോളും ഭയമായിരുന്നു മനസ്സിൽ ഒന്നിക്കാൻ കഴിയുമോന്ന് ..

 

ചിറ്റാശ്ശേരിക്കാരുടെ പണത്തിനും പ്രൗഡിക്കും മുമ്പിൽ ബാലുവേട്ടനൊന്നും ഒരു പാട് താഴെയായിരുന്നു ..

 

“ഞങ്ങളെന്താണ് മോളെ അവനോട് പറയേണ്ടത് ..?

 

“ഇത്രയും വലിയൊരു ദുരന്തം നിനക്ക് സംഭവിച്ചിട്ടു പോലും അവന്റെ മനസ്സിൽ നിന്നോടുള്ള പ്രണയത്തിനൊരു കോട്ടവും പറ്റിയിട്ടില്ല .

 

“അവന് നിന്നെ മതിയെന്ന് പറഞ്ഞു അച്ഛനോട് ..

 

“നിന്നെ കാണാൻ പലവട്ടം അവൻ ശ്രമിച്ചിട്ടും നീ നിന്റെ അരികിലേക്ക് വരാൻ അവനെ സമ്മതിച്ചില്ലെന്നും പറഞ്ഞ് കരഞ്ഞ് നടക്കായിരുന്നു ആ കുട്ടി..

 

അവന്റെ മനസ്സ് നിറയെ നീയാണ് മോളെ ..

 

അവനെ മനസ്സിലാക്കാൻ വൈകി പോയ് മോളെ.. നിറയെ സ്നേഹമുള്ളവനാ .. എന്റെ കുഞ്ഞിനെ പൊന്നുപോലെ നോക്കും അവൻ ..

 

ഞങ്ങളെന്താ അവനോട് പറയേണ്ടത് ..? മോള് പറ ..?

 

അമ്മ വീണ്ടും അവളെ നോക്കി

 

“എനിക്ക് ബാലുവേട്ടനെ ഒന്ന് കാണണം അമ്മേ ..?

 

കണ്ണുകൾ ഇറുക്കി അടച്ചു കൊണ്ട് അവൾ പറഞ്ഞതും അമ്മ വേഗം മുറിയിൽ നിന്ന് പുറത്തേക്ക് പോയി ..

 

അല്പം കഴിഞ്ഞ് മുറിയിലേക്കാരോ കടന്നു വന്നത് തിരിച്ചറിഞ്ഞവൾ..

 

“ഇന്ദൂട്ടി..

 

കാതിനരികെ ബാലുവിന്റെ പതിഞ്ഞ ശബ്ദം കേട്ടതും ഇന്ദു കണ്ണു തുറന്നവനെ നോക്കി

 

മുഖം നിറയെ തന്നോടുള്ള പ്രണയവുമായ് നിൽക്കുന്നവനെ അവളൊന്ന് നോക്കി ..

 

“ബാലുവേട്ടാ…

 

അവളെന്തോ പറയാനായ് വാ തുറന്നതും ബാലുവിന്റെ കൈ അവളുടെ ചുണ്ടിലമർന്നു .

 

“ഇന്ദൂട്ടി ഒന്നും പറയണ്ട, ഞാൻ സ്നേഹിച്ചതും ഇഷ്ട്ടപ്പെട്ടതും ഇന്ദൂട്ടിയുടെ മനസ്സിനെയാണ് ,ആ മനസ്സിനൊരു പോറൽ പോലും പറ്റിയിട്ടില്ല .. എനിക്കതുമതി ഇന്ദൂട്ടി..

 

“മറ്റുള്ളതൊന്നും എന്നെബാധിക്കില്ല, എനിക്കെന്റെ ഇന്ദുട്ടിയെ മതി …

 

“എത്രയും വേഗം നമ്മുടെ വിവാഹം നടത്തി തരാൻ ഞാൻ തന്റെ അച്ഛനോട് പറയാൻ പോവാ .. ഇനി വയ്യ കാത്തിരിക്കാൻ …

 

ബാലു പറഞ്ഞു കൊണ്ടിരിക്കേ ഇന്ദു അവന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു ..

 

“എന്നെ ഒരുപാടിഷ്ട്ടമാണോ ബാലുവേട്ടന് ..?

 

പെട്ടന്ന് ഇന്ദു ചോദിച്ചു

 

“എനിക്ക് എന്നെക്കാൾ ഇഷ്ട്ടമാണ് ..

 

ബാലു പറഞ്ഞതും അവൾ അവന്റെ കണ്ണുകളിലേക്ക് തന്നെ സൂക്ഷിച്ചു നോക്കി

 

” അത്രയ്ക്ക് ഇഷ്ട്ടമായിരുന്നെങ്കിൽ എന്തിനാണ് ബാലുവേട്ടാ നിങ്ങളെന്നെ അടിച്ചുവീഴ്ത്തിയത്…?

 

എന്റെ ശരീരം ഒരു പേപ്പട്ടിയെ പോലെ പിച്ചിചീന്തിയത് ..?

 

പതിഞ്ഞതും ഉറപ്പുള്ളതുമായ ശബ്ദത്തിൽ ഇന്ദു ചോദിച്ചതും വെട്ടി വിയർത്തു പോയ് ബാലു

 

അവൻ അവളെ പകച്ചു നോക്കി

 

അവന്റെ നോട്ടം കാണവേ ക്രൂരമായൊരു ചിരിയോടെ മേശയിലിരുന്ന ഫ്ളവർ വേസെടുത്തവന്റെ തലയിൽ ആ ഞ്ഞടിച്ചു ഇന്ദു..

 

തലയും പൊത്തി ആർത്തു കരഞ്ഞുകൊണ്ട് നിലത്തേക്ക് വീഴാൻ തുടങ്ങിയ ബാലുവിന്റെ അരക്കെട്ടിലൂടെ മൂർച്ചയുള്ള ഒരായുധം കയറി പോയ് ..

 

രക് തം ചീറ്റുന്ന കത്തി അവന്റെ ശരീരത്തിലൂടെ പലവട്ടം കയറ്റി ഇറക്കി ഇന്ദു..

 

അവളുടെ മുഖത്തേക്ക് നോക്കി കൊണ്ട് ബാലു തന്റെ കണ്ണുകൾ അടച്ചു..

 

പറന്നു പോവുന്ന പ്രാണനെ പിടിച്ചു നിർത്താനെന്ന പോലെ അനേകം വയറുകൾക്കിടയിൽ കിടക്കുന്ന ബാലുവിനെ ഇന്ദു സൂക്ഷിച്ചു നോക്കി

 

അവളുടെ കണ്ണുകളെ നേരിടാൻ കഴിയാതെ അസഹ്യമായ വേദനയും സഹിച്ച് ബാലു ഐസിയുവിനുള്ളിൽ കിടന്നു…

 

അവനെന്തോ പറയാൻ ശ്രമിച്ചെങ്കിലും ശബ്ദം പുറത്തേക്ക് വന്നില്ല

 

“നിന്നെ എന്തിനാ ഇവിടെ കൊണ്ടുവന്നത് എന്നൊരു ചോദ്യം നിന്റെ മനസ്സിലിപ്പോ ഉണ്ടെന്നെനിക്കറിയാം ബാലചന്ദ്രാ..

 

ഇന്ദു അവനെ നോക്കി പറഞ്ഞതും ഞെട്ടിയവൻ അവളെ നോക്കി

 

നീ അങ്ങനെയൊന്നും മരിക്കരുത് എന്നാൽ രക്ഷപ്പെടാനും പാടില്ല

 

നിന്നെ പ്രാണനെ പോലെസ്നേഹിച്ചവളാണ് ഞാൻ ,ആ എന്നെ നീ ക്രൂരമായ് വേദനിപ്പിച്ചു ..

 

നമ്മുടെ വിവാഹത്തിന് എന്റെ വീട്ടുകാർ സമ്മതിക്കില്ല എന്ന് തോന്നിയപ്പോൾ നീ കണ്ടെത്തിയ മാർഗ്ഗം കൊള്ളാം ..

 

“വെടക്കാക്കി തനിക്കാക്കുക എന്നൊരു ചൊല്ലുണ്ട് നാട്ടിൽ, അതുപോലെ മറ്റൊരാളും എന്നെ സ്വീകരിക്കാത്ത വിധത്തിൽ നീയെന്നെ പിച്ചിചീന്തി ലോകത്തിനു മുമ്പിലിട്ടു കൊടുത്തു

 

“നിന്റെ മുന്നിലെന്നും മാനം നശിച്ചവളായ് തല ഉയർത്താൻ കഴിയാതെ ഞാനും എന്റെ വീട്ടുകാരും നിൽക്കാൻ വേണ്ടി നീ കണ്ടെത്തിയ വഴി.. പോരാത്തതിന് എന്നിലൂടെ നിനക്ക് കിട്ടുന്ന സമ്പത്ത് ..

 

“ഇതെല്ലാം മുന്നിൽ കണ്ടല്ലേ നീയെന്നെ വലിച്ചു കീറിയത് ഒരു ദയയും കാണിക്കാതെ ..?

 

എന്നിട്ടൊടുവിൽ മഹാമനസ്ക്കനായ് എന്നെ സ്വീകരിക്കാൻ വന്നിരിക്കുന്നു അവൻ ..

 

പറഞ്ഞതും അവൾ അവന്റെ മുഖത്തേക്ക് കാർക്കിച്ച് തുപ്പി..

 

“ഞാൻ നിന്നെ സ്നേഹിച്ചതെന്റെ ഹൃദയം കൊണ്ടായിരുന്നു ,അതു കൊണ്ട് തന്നെ നീ പിന്നിലൂട്ടെന്നെ അടിച്ചുവീഴ്ത്തിയപ്പോൾ എന്റെ ബോധം മറയുന്നതിനു മുമ്പു തന്നെ നിന്നെ ഞാൻ തിരിച്ചറിഞ്ഞിരുന്നു …

 

” നീയെത്ര മുഖം മൂടി അണിഞ്ഞാലും നിന്നെ ഞാൻ തിരിച്ചറിയുക തന്നെ ചെയ്യും ഏതാൾക്കൂട്ടത്തിലും

 

“അന്നു മുതലിന്നു വരെ എന്റെ കാത്തിരിപ്പായിരുന്നു നിന്നെ ശിക്ഷിക്കാൻ എന്റെ കൈകൾക്ക് ഉറപ്പു വരാനായ് ..

 

“ഒന്നെണീക്കാനോ, അനങ്ങാനോ ഒരു വാക്ക് മിണ്ടാനോ കഴിയാതെ നീ ഈ കിടപ്പ് കിടക്കും ഇനിയുള്ള കാലം മുഴുവൻ.. സത്യങ്ങൾ ആരോടുമൊന്ന് വിളിച്ചു പറയാൻ പോലും പറ്റാതെ..ശവം പോലെ ..

 

നിനക്ക് ഞാൻ തരുന്ന ശിക്ഷയാണിത് ,പുറം ലോകത്തിന് മുമ്പിൽ നിനക്കീ സംഭവിച്ചത് ഒരു ആക്സിഡന്റ് മാത്രമാണ്.. സത്യം ഒരാളും അറിയില്ല..

 

”എന്നെ കാത്തെന്റെ കുടുംബമുണ്ട് ഞാൻ ജീവിക്കുമിനി പഴയതുപോലെ നീയെന്നെ പേപ്പട്ടി യുടെ ഓർമ്മ പോലും ഇല്ലാതെ…

 

അവനോടു പറഞ്ഞു കൊണ്ടവൾ പുറത്തേക്ക് നടന്നു തലയുയർത്തി കൊണ്ട് …

Leave a Reply

Your email address will not be published. Required fields are marked *